Sudhish S

Sudhish S

സിദ്ധാന്തഘട്ടം എന്ന വാണിജ്യ വരട്ടുതത്വ ചിന്താഘട്ടം

പാശ്ചാത്യസൗന്ദര്യ ശാസ്ത്ര ചിന്ത, സ്വാഭാവികമായും സാഹിത്യകൃതികളുടെപഠനത്തിൽ നിന്ന് നിർദ്ധാരണം ചെയ്ത  സിദ്ധാന്തങ്ങൾ അവതരിപ്പിച്ചുകൊണ്ട് കലയുടെ മൂല്യത്തെപ്പറ്റി ഗൗരവപൂർണമായ  ബോധ്യങ്ങൾ സൗന്ദര്യശാസ്ത്ര പഠിതാക്കൾക്ക് നൽകിയിട്ടുണ്ട്.എന്താണ് കല എന്നും എന്തായിരുന്നു കല എന്നും എന്തായിരിക്കണം കല എന്നും കണ്ടെത്തുന്നതിന് ആധാരമായിട്ടുള്ള  പദാർത്ഥം കലാകൃതികൾ തന്നെയായിരുന്നു  .കലാകൃതികളുടെ പഠനത്തിൽ നിന്നാണ് കലാസിദ്ധാന്തങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടതു.പക്ഷെ 1980 കൾകഴിഞ്ഞുഒരുദശകമെത്തുമ്പോഴേക്കും കലാ  കൃതികളെ പിന്തള്ളിക്കൊണ്ടു…

പാപരതി (incest)യും രതിബല ഭ്രംശ (impotence) വും രാഷ്ട്രീയ കലാ രൂപകങ്ങൾ എന്നനിലയിൽ    

ഭാഗം ഒന്ന് പാപരതി  (incest ) എന്നപോലെ ലൈംഗിക ഊഷരതയും ( impotence ) രാഷ്ട്രീയ  രൂപകമെന്ന നിലയിൽപൗരാണിക കലാകൃതികളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു ഭരണവ്യവസ്ഥയുടെ അതിക്രമപരവും അനാശാസ്യവുമായ രാഷ്ട്രീയ നൈതികാപചയത്തിന്റെ കാളിമ പുറത്തു കൊണ്ടുവരാനുള്ള സങ്കേതം എന്ന നിലയിലാണ് കൃതികളിൽ പാപരതി (incest) തീക്ഷ്ണ കലാരൂപകമായി പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. അതെ പോലെ തന്നെ ഒരു ഭരണവ്യവസ്ഥയുടെ ഉർവ്വരതാ…

മലയാളത്തിന്റെ മഹാകവിത: നാരായണ ഗുരുവിന്റെ കവിതകൾ

മുഖവുര ആഴിയും തിരയും കാറ്റും – മലയാളത്തിന്റെ മഹാകവിത ഗുരുവിന്റെ കവിതയെ മലയാളത്തിന്റെ മഹാകവിത എന്ന് വിശേഷിപ്പിക്കുന്നതിനു പ്രേരകമാവുന്നതു കവിതയിൽ മിടിച്ചു നിൽക്കുന്ന ചരിത്രാവബോധത്തിന്റെ ഹൃദയം ആണ്. അങ്ങനെ ഒരു കവിത അതിന്റേതായ രചനയ്ക്ക് അനിതരമായ സരള കാവ്യഭാഷ കണ്ടെത്തുന്നു എന്നതും വളരെ പ്രധാനമാണ്. മലയാളത്തിന്റെ സാമ്പ്രദായിക കാവ്യഭാഷാവ്യയങ്ങളിൽ  നിന്നെല്ലാം  വേറിട്ട് നിൽക്കുന്ന തനതു  മലയാളത്തിൽ…

കാലത്തിന്റെ കുറിപ്പുകൾ

രാഷ്ട്രീയ ആൾക്കൂട്ട നരവേട്ട ഭാഗം ഒന്ന്: കേരളം, കാരണഭൂതന്റെ വറചട്ടിയിൽ നിന്ന് രക്ഷപ്രാപിക്കാൻ കണ്ടെത്തിയ മുഖ്യ അഭയസ്ഥാനമെന്ന നിലയ്ക്കാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രെസ്സിനു വോട്ടുചെയ്തത്. ഇന്നത്തെ സാഹചര്യത്തിൽ കാരണഭൂതന്റെ അടിമക്കൂട്ടത്തേക്കാൾ ഗുണപരമായ മേന്മ കോൺഗ്രെസ്സിനുണ്ടാവാമെന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതു അവരുടെ നിരാശ ശമിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതു കൊണ്ടാണ്. നിവൃത്തികേട്‌ കൊണ്ടാണ്. അല്ലാതെ കോൺഗ്രസിൽ എന്തെങ്കിലും നന്മയുടെ തിണർപ്പു…

കോവിഡ് കവിതകൾ

അവൻ വരുന്നു എസ്‌.സുധിഷ് കൈകളിൽരോഗവ്യാപനഭീതിയുടെ തൊണ്ട പിളർക്കുന്നആന്റിജൻ കരണ്ടികൾ;വ്യാജ രോഗ നിർമ്മിതിയുടെകമാൻഡോകൾവൈറസുകളുടെ യക്ഷിക്കഥകൾ;രോഗഭയ വ്യാപനങ്ങളുടെതുടൽ പൊട്ടിയ പേപ്പട്ടികൾമിണ്ടരുത്; മിണ്ടിപ്പോവരുത്പകർച്ചവ്യാധി നിയമങ്ങളുടെപല്ലുകൾ വാ പിളർന്നു വരുന്നുശ്മാശാന ഭയാനകതയിൽ നിന്ന്മോഷ്ടിച്ചെടുത്തമരണ ങ്ങളിൽ, നീകോറോണയുടെ വ്യാജമുദ്രകൾ പതിക്കുന്നു;ആഗോള ശവപ്പെട്ടിക്കച്ചവടക്കാരൻഭൂമിയിൽ പകർച്ചവ്യാധിയുടെഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നുനിന്നോട്,നിന്നോട്,നിന്നോട്,ജനങ്ങളുടെ അലംഭാവം കൊണ്ട് എന്ത് സംഭവിച്ചുവെന്നാണ്നീ പറയുന്നത്?ലോകാരോഗ്യ സംഘടന തള്ളിപ്പറഞ്ഞആന്റിജൻ ജ്യോതിഷ ച്ചുരികകൊണ്ട്ദിനം പ്രതി ആയിരങ്ങളുടെതല കൊയ്തെടുക്കാൻനിനക്ക് ആര്…

ഈ രക്തത്തിൽ നിങ്ങൾക്കു പങ്കുണ്ട്

രണ്ടായിരത്തി പതിനെട്ടിൽ ആരംഭിച്ചു 2024 വരെയും നീണ്ട് ഈ ഒക്ടോബറിൽ നവരാത്രി ദിവസം വരെയും പെയ്തു കൊണ്ടിരിക്കുന്ന ആദിയും അന്തവുമിലാത്ത കാല വർഷത്തെ കേരളത്തിന് പിടിച്ചു നിർത്താൻ കഴിയാതെ പോയതിനു കാരണം അന്വേഷിക്കുന്ന ഗാന്ധിനഗറിലെ കാലാവസ്ഥാ ശാസ്‌ത്ര വിദഗ്ധർ, 2018 ലെ സംഹാരാത്മകമാമായ പ്രളയ മൃത്യു ഖണ്ഡത്തിന്റെ കാരണങ്ങൾ വിശദമായി പഠിച്ചതിനു ശേഷം, ആ മഹാവിനാശത്തിനു…

മലയാളത്തിന്റെ മഹാകവിത – നാരായണകവിതകളുടെ പഠനം – മുഖവുര

ഒന്ന്: പ്രതിഷ്ഠ സനാതനവൈദിക വ്യവഹാരത്തിന്റെ പ്രതിവ്യവഹാരമാവുമ്പോൾ നാരായണ ഗുരു എന്ന മനുഷ്യൻ എന്തു കൊണ്ട് സന്യാസിയാമെന്നു തോന്നിക്കുന്ന വസ്ത്ര ധാരണ രീതി സ്വീകരിച്ചു എന്നതിനുത്തരം, സമുദായ ഗൃഹസ്ഥ രീതിശാസ്ത്രത്തോടു പൊരുത്തപ്പെടാനാവാത്ത സാമ്പ്രദായികബദ്ധമല്ലാത്ത – (non conformist) – അദ്ദേഹത്തിന്റെ ക്ഷുബ്ധ മനസ്സിൽ കുടുംബ ബന്ധ ചതുരത്തെ മുറിക്കുന്ന നവസമുദായ രചനയുടെ അഗ്നി ഉണ്ടായിരുന്നു എന്നതാണ്. അദ്ദേഹന്റെ…

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്:എലോൺ മസ്കിന്റെ ചിത്ത ഘാതക സൈബർ വൈറസുകൾ

ഭാഗം : ഒന്ന് അച്ഛനമ്മമാരുടെയും ഉറ്റവരുടെയും ഉടപ്പിറപ്പുകളുടെയും കുരുതികൾ;സൈബർ ടോക്സിക് ഹ്രസ്വആഖ്യായികകൾ എന്താണ് നമ്മുടെ സമൂഹ ജീവിത ദയാ ശീലങ്ങളെ നടുക്കുന്ന വെട്ടു കത്തിക്കഥകൾ ക്കാധാരം? സിനിമയിൽ അതിക്രൂരമായ സീരിയൽ കില്ലിങിന്റെ കഥകൾ റിപ്പറുടെ കാലം മുതൽ അരങ്ങു തകർക്കുന്നുണ്ട്; സിനിമയും രക്തരക്ഷസ്സുനാടകവും കൊട്ടേഷൻ – terrorist കൊലകളും മൂന്നു പതിറ്റാണ്ടു കാലമായെങ്കിലും നമ്മെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.…