എഡിറ്റർ : എസ്. സുധീഷ്
മാഷെക്കുറിച്ചോർക്കുമ്പോൾ

മാഷെക്കുറിച്ചോർക്കുമ്പോൾ മാഷിന്റെ ആദ്യ കാല രചനകളിൽ മാഷ് ഫ്രോയ്ഡിനെ ഉപജീവിച്ചതു കവിതയിലെ ആത്മീയ പവിത്രത എന്ന അന്ധ വിശ്വാസത്തെ അട്ടിമറിക്കാൻ വേണ്ടിയായിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൂടാ; അത് സൗന്ദര്യശാസ്ത്രവിശുദ്ധി എന്ന കല്പനയ്‌ക്കെതിരെയുള്ള പൊട്ടിത്തെറിയായിരുന്നു – ഒരു പക്ഷെ ഋതുവായ പെണ്ണിന്റെയും ഇരപ്പവന്റെയും അയിത്തത്തെ, അശുദ്ധത്തെ വിശുദ്ധിയുടെ മണ്ഡലത്തിലേക്ക് കയറ്റിക്കൊണ്ടുവന്നു -ചാത്തനേയും ചണ്ഡാലിയെയും കൊലയാളിയായ നഗരവേശ്യയെയും ഭർത്താവിനെ…

