SHORT STORY

ഓട്ടിയം

എ. സെബാസ്റ്റ്യന്‍

നക്ഷത്രം വഴികാട്ടിയത് ദൈവപുത്രന്റെ ആഗമനത്തിനാണ്. അത് ചരിത്രമോ?
കെട്ടു കഥയോ? ആ വിഷയം താല്പര്യമുള്ളയാരെങ്കിലും റിസര്‍ച്ച് ചെയ്യതോട്ടേ. എന്നിട്ട് ചര്‍ച്ചക്ക് വിട്ടോട്ടേ. ചിട്ടിയുടെ അവസാനിപ്പിക്കല്‍ കര്‍മ്മത്തില്‍ വളരെ സന്തോഷത്തോട് കൂടിയാണ് പങ്കെടുതത്ത്. ആശയ വിനിമയം നടത്തുവാന്‍,
ടെന്‍ഷനില്ലാതെ ഇടപഴക്കുവാന്‍ സാധിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ എങ്ങനെയെങ്കിലും സമയം കണ്ടെത്തും. അതില്‍ നിന്നും പ്രയോജനമുള്ള എന്തെങ്കിലും കിട്ടും എനിക്കും അതിലൂടെ സമൂഹത്തിനും. അവനെ കണ്ടെത്തണമെങ്കില്‍ തര്‍ക്കശാസ്ത്രത്തിന് പേര് കേട്ട ചായകടയിലേക്ക് ചെല്ലണം. ആദ്യം വിളിച്ച് സ് കെച്ചിട്ടു.

പാര്‍ട്ടിക്ക് എന്ത് പറ്റി ക്രൈസ്റ്റിനെ കൊണ്ട് സമ്മേളന വേദി ആലങ്കരിക്കാന്‍ ആരുടെ ഉപദേശമാണാവോ ചെവികൊണ്ടത്. കുറെ കാലമായിട്ട് തല തിരിഞ്ഞ പോക്കാണ്. മുന്‍കൂട്ടി കാണുവാന്‍ എവിടെ സമയം സ്വന്തം പാളയത്തിലേക്ക് ആളെ കൂട്ടുവാന്‍ തന്നെ നേരമില്ല. പിന്നെയല്ലേ ദീര്‍ഘ വീക്ഷണമുള്ളവര്‍ക്ക് ഇടം. ഗംഭീര ചര്‍ച്ചയിലാണ് പിരിയന്‍ ഗോവണിയില്‍ മാത്രം വിശ്വസിക്കുന്ന അതി വിപ്ലവകാരിയെന്ന് വിളിപ്പേരാല്‍ പ്രസിദ്ധനായ എല്‍ സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എല്‍.സി.സുനില്‍. ദീര്‍ഘ വീക്ഷണമുള്ള തന്തക്ക് പിറന്ന കാരണമാണ് നീട്ടി പറഞ്ഞത്. ഞാന്‍ ചെന്നപ്പാടെ എടുത്തു ചാടി ചര്‍ച്ചയിലേക്ക്. ചായയല്ലേ സപ്ലൈ റുടെ ചോദ്യം ഗൗനിക്കാതെ.

”നല്ലത് ചെയ്യത്താല്‍ ഉടനെ പിടിച്ച് ദൈവമാകും.” ഞങ്ങള്‍ തമ്മില്‍ എന്ത് വിയോജിപ്പുണ്ടെങ്കിലും. അത് നന്നായി എന്ന് തലയാട്ടി സമ്മതിച്ചു കൊണ്ട് അവന്റെ നിലപാട് ഒട്ടും കൂസലില്ലാതെ പറഞ്ഞു.
”ഒരു കെട്ടു കഥ എങ്ങനെ ചരിത്രമാകും. അതിനെ പൊക്കി പിടിക്കാന്‍ കുറെ വിവരദോഷികളും.” ഞാനും വിട്ടു കൊടുത്തില്ല.
”അയാളെ ഞാന്‍ വിപ്ലവകാരിയായി അംഗീകരിക്കുന്നുണ്ട്. ശത്രുവിനെ സ്നേഹിക്കാന്‍ പറഞ്ഞത് ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ആ പച്ച മനുഷ്യന്റെ പ്രവൃത്തി പിന്‍തുടരാതെ. പ്രര്‍ത്ഥനയിലൂടെ സ്തുതിക്കുന്നിടത്താണ് പ്രശ്നം.”
”എന്ത് തത്വം പറഞ്ഞാലും. യുക്തിയോടെ ചിന്തിക്കുന്ന ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയില്ല. മിത്തുകളുടെ ബലത്തില്‍ ജനത്തെ വിഢികളാക്കുന്ന ഏര്‍പ്പാട് നിറുത്തണം. യുക്തിയും വിവേകവും കൈവിടാത്തെവരുടെ അടുത്ത് ഇത് വിലപോകില്ല.” ചുറ്റുമുള്ള ചായ കുടിക്കാര്‍ വാ പൊളിച്ചവര്‍ ചായുടെ കൂടെ സ്വദോടെ അവന്റെ വാക്കുകളും അവര്‍ അകത്താക്കി.
സന്ദര്‍ഭത്തിനുസരിച്ച് പ്രതികരിക്കാന്‍ പഠിക്കേണ്ടത് എങ്കിലും അംഗീകരിക്കണം.
”ചെ, കഷ്ടം നിനക്കും വരട്ടുവാദത്തിന്റെ തടവറയില്‍ നിന്നും പുറത്ത് കടക്കുവാന്‍ കഴിയുന്നില്ലയെങ്കില്‍ സാധാരണകാരന്റെ കാര്യം പറയണോ.”
”നീ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം. ശരിക്കും പറഞ്ഞു വരുമ്പോള്‍ അയാള് കണ്ട സ്വര്‍ഗ്ഗം തന്നെയല്ലേ.”
”ഞാന്‍ വിശ്വസിക്കുന്നത് ശാസ്ത്രമാണ്. അതിന് ശക്തമായ അടിത്തറയുണ്ട്.”
”എന്നിട്ട് എന്ത് കൊണ്ട് അവിടെക്ക് എത്തുന്നില്ല.”
”അത് പിരിയന്‍ ഗോവണിയാണ് കയറ്റിറക്കം ഉണ്ടാകും. ഒടുക്കം പറഞ്ഞത്തിലേക്ക് എത്തും.”
”തേങ്ങ കുല റഷ്യയിലും, ചൈനയിലും പോട്ടേ നമ്മുടെ വംഗന നാട്ടില്‍ എന്താ സംഭവിച്ചേ?”
”ഇവരെ നിങ്ങള്‍ അവരായി കാണുന്നതാ നിങ്ങളുടെ പ്രശ്നം.”
”നീ പറ ഇത് പുലരുന്ന സ്ഥലം. ലക്ഷ്യം മാറി പോകുന്നത് തടയാന്‍ ആദ്യം വേണ്ടത്. ആളും അര്‍ത്ഥവും വരുമ്പോള്‍ അധികാരവും സമ്പത്തും കൈവരും അത് എല്ലാവര്‍ക്കും പങ്ക് വെയ്ക്കാന്‍ കഴിയാതത്ത് കൊ ണ്ടാണോ?”
”നീ ബുദ്ധി ജീവി നാട്യത്തില്‍ സംസാരിച്ചാല്‍ ഒന്നും മനസിലാകില്ല, എനിക്കല്ല കേട്ടിരിക്കുന്ന ഈ പാവങ്ങള്‍ക്ക് അതു കൊണ്ട് മനസിലാകുന്ന ഭാഷയില്‍ പറ.”
”പഠിക്കാതെ ഇരിക്കാന്‍ നിന്റെ കാതില്‍ ആരും ഈയം ഉരുക്കി ഒഴിച്ചിട്ടില്ലല്ലോ. വ്യക്തമാക്കാം, അധികാരത്തിലും സമ്പത്തിലും തട്ടി ലക്ഷ്യം തകരുന്നു. ആം ഐ ക്ലീയര്‍. അത് നിലനിറുത്തുവാന്‍ എന്ത് കോപ്രമൈസിനും തയ്യറാകും. ക്രീം ചെയ്യ്തെടുത്ത പ്രവര്‍ത്തകര്‍ ഉണ്ടായിടത്ത്. ആദര്‍ശമില്ലാത്ത ആള്‍ക്കൂട്ടം കയറിയിരിക്കുമ്പോള്‍ അവരെ എന്ത് പറഞ്ഞ് തിരുത്തുവാന്‍ കഴിയും. അധികാരത്തിന്റെ സുഖശീതളമയില്‍ മതി മറക്കുന്നു. ചൂഷണം അവരില്‍ നിന്ന് തന്നെ ആരംഭിക്കുന്നു.”
”എല്ലാ മുട്ടാ യുക്തികാരുടെയും വാദം നീ നിരത്തി. അന്യന്റെ സ്വരം സംഗീതമായി പൊഴിയുന്നതിന് സമയമെ ടുക്കും. അല്ലാതെ തല തിരിഞ്ഞ എം.ഗോവിന്ദന്‍ ചിന്ത എടുത്ത് വീശേണ്ടാ. അയാളുടെ തനി നിറം എല്ലാവര്‍ക്കും അറിയാം. അയാളുടെ ചാര പണിയും പ്രശസ്തമാണ്. ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം ശാസ്ത്രമാണ് സത്യവുമാണ്.”
”സത്യവുമാണ് ശാസ്ത്രവുമാണ് പക്ഷേ പ്രായോഗികമല്ല. കൂട്ടങ്ങള്‍ വിഘടിച്ച് വിഘടിച്ച് എങ്ങനെ ഒന്നാകുന്നു. സ്വയം പരിശോധിക്കേണ്ട വസ്തുതയാണ്.”
”നീ പ്രസ്ഥാനത്തെ തൊട്ട് കളിക്കേണ്ട. എല്ലാ പ്രസ്ഥാനത്തിനും വിഘടിക്കാന്‍ സ്വാതന്ത്യമുണ്ട്. അത് കാഴ്ചപ്പാടിന്റെ പ്രശ്നത്തിലാണ്. അല്ലാതെ സ്വന്തം കുടുംബത്തിന്റെ സ്വത്ത് തര്‍ക്കത്തിനല്ല.”
”അതിനാണെങ്കില്‍ കാര്യമുണ്ടായിരുന്നു. പുലരും, പുലരും എന്ന് പറഞ്ഞിട്ട് എത്രകാലമായി. എന്താണ് പ്രശ്‌ന മെന്ന് തിരിച്ചറിഞ്ഞിട്ട് കാര്യമില്ല. അത് തിരുത്തുവാനുള്ള ആര്‍ജവം കാണിക്കണം ശീലിച്ച ശീലങ്ങളില്‍ നിന്നും പുറത്ത് കടക്കേണ്ടി വരും. പുരോഗതി ഉണ്ടാവണമെങ്കില്‍ തിരുത്തുവാന്‍ തയ്യറാകണം. എല്ലാവരുടെയും രക്ഷയെ പ്രതി.”
”എന്നാ, നീ പുതിയ ശാസ്ത്രീയത കൊണ്ടുവാ.”
”ഒരു മനുഷ്യന്റെ ചിന്തയില്‍ വിരിഞ്ഞ ആശയത്തിന്റെ പൂര്‍ത്തികരണമാണ് ഈ പ്രസ്ഥാനത്തിന്റെ ആണികല്ല്. ചിന്ത രൂപപ്പെടുമ്പോള്‍ ലക്ഷ്യം ഷാര്‍പ്പായിരുന്നു. പ്രസ്ഥാനത്തില്‍ ആളും അര്‍ത്ഥവും വരുമ്പോള്‍ ലക്ഷ്യം മാറി യാത്ര ചെയ്യുന്നു. ഈ യാത്രക്ക് എങ്ങനെ തടയിടുവാന്‍ കഴിയും അത് പരിഹരിച്ചാലേ മുന്നോട്ട് പോകു വാന്‍ കഴിയു. അതിന്റെ കാരണത്തിലേക്ക് കടക്കാതെ പിരിയന്‍ ഗോവണിയില്‍ ഇടിച്ച് നിറുത്തുമ്പോള്‍ ഇത് മാത്രമേ സംഭവിക്കു.”
”അത് വിട് വ്യതിചലനത്തിന്റെ കാരണത്തിലേക്ക് വരാം. അവിടെക്ക് ഷാര്‍പ്പായി നോക്കിയാല്‍ നിന്നെ കൊണ്ട് പ്രശ്നം തീര്‍ക്കുവാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?”
”എനിക്ക് കിട്ടുന്ന ക്രെഡിറ്റിന്റെ പ്രശ്നത്തില്‍ ഒരിക്കലും ഞാന്‍ തടഞ്ഞു നില്‍ക്കില്ല. പാവങ്ങളുടെ വളര്‍ച്ചയാണ് എന്റെ ഉന്നം അതിലേക്ക് മാത്രമായിരിക്കും എന്റെ ശ്രദ്ധ. അത് എന്നിലൂടെ മാത്രം സംഭവിക്കാവൂ എന്ന നിര്‍ ബന്ധം എനിക്കില്ല. നേരെ മറിച്ച് ഇന്നത്തെ പോലെ ഫണ്ടിലൂടെ വളരുവാന്‍ നോക്കുമ്പോള്‍ ഫണ്ട് തരുന്നവന്റെ രക്ഷക്കായിരിക്കും പ്രാധാന്യം. അതിന് ശേഷമേ മറ്റ് എന്തും വരു. വഴി തെറ്റിയാല്‍ വഴി തെറ്റിയെന്ന് തന്നെ സമ്മതിക്കണം. എന്നിട്ട് അത് തിരുത്തി ആര്‍ക്ക് വേണ്ടി പ്രവൃത്തി ചെയ്യുന്നുവേ അവരെ പ്രതി പ്രവര്‍ത്തികാന്‍ തയ്യറാകണം.”
”നീ പറയുന്നത് കേട്ടാല്‍ കാര്യം വളരെ ഈസിയാണ് എന്നു തോന്നുന്നു. ഇതിലേക്ക് വരുവാന്‍ കുറെ കടമ്പ കടക്കേണ്ടി വരും.”
”ജനകീയ പ്രസ്ഥാനങ്ങളെ തിരുത്തുവാന്‍ പാടാണ്. നേതൃത്തതെ പറഞ്ഞ് മനസിലാക്കി അണികളിലുടെ സംഭവിക്കണം. പല വിധത്തിലുള്ള മാര്‍ഗ്ഗ തടസ്സങ്ങള്‍ ഉണ്ടാകും അതെല്ലാം അതിജീവിച്ച് എല്ലാവരും ഒറ്റകെ ട്ടായി പ്രവൃത്തിയിലേക്ക് നീങ്ങാന്‍ പലതും ഉപേക്ഷിക്കേണ്ടി വരും. സഹനത്തിന്റെ വഴി സ്വീകരിച്ച്. പുതിയവരെ പറഞ്ഞു മനസ്സിലാക്കി മൂത്തവരെ കൊണ്ട് വരണം. നിരന്തരമായ ചോദ്യം ചെയ്യലുകളിലൂടെ സംഭവി ക്കേണ്ട പ്രോസസ്സാണ്. അതിന് വേണ്ട ലക്ഷ്യവും മാര്‍ഗ്ഗവും അണുവിട മാറാതെ കണ്ണിലെണ്ണെയൊഴിച്ചിരി ക്കുന്നു എന്നു പറഞ്ഞത് അക്ഷരം പ്രതി പാലിച്ചാലേ ലക്ഷ്യത്തിലെത്തു. എല്ലാവരും തുല്ല്യരായി തീരുന്ന നിമിഷത്തിലേക്കായിരിക്കണം മുഴുവന്‍ ശ്രദ്ധയും. വഴിതെറ്റുമ്പോള്‍ ചൂണ്ടികാണിക്കുവാനും തിരുത്തുവാനും കഴിയുന്ന ഘടന സംജതമാക്കണം. അതിന് അക്ഷീണം പ്രവര്‍ത്തിക്കണം. ലക്ഷ്യത്തിലെത്തിയിട്ടേ വിശ്രമുള്ളു എന്ന ഉറച്ച തീരുമാനം എല്ലാവരും പുലര്‍ത്തണം. കടമ്പയായി കാണാതെ കടമയായി കണ്ട് മുന്നോട്ട് കുതിച്ചാല്‍ എത്തുമായിരിക്കും. പോയപ്പോലെ തന്നോ പോയത് കൊണ്ട് ആര്‍ക്കാണ് നേട്ടം. ആ തിരിച്ചറിവ് എപ്പോഴും മനസ്സില്‍ ഉണ്ടാകണം. മറ്റൊന്നിനും ചെയ്യാന്‍ കഴിയായത്ത് കൊണ്ട് മാത്രമാണ് ഇതിനെ തിരുത്തുവാന്‍ ശ്രമിക്കുന്നത്. അല്ലാതെ വളഞ്ഞിട്ട് ആക്രമിക്കാനല്ല. നിങ്ങളിലൂടെ മാത്രമേ സംഭവിക്കു. അത് കാണാതെ ഞങ്ങളെ മാത്രം കല്ലെറിയുന്നു എന്ന് വിലപിക്കുമ്പോഴേ കോംപ്ലക്സ് തല നീട്ടു. എല്ലാം അവരുടെ രക്ഷയെ കാരുതി മറക്കാം ഇനി വിജയത്തിലേക്ക് എത്തിയാലേ വിശ്രമമുള്ളു എന്ന തീരുമാനത്തിന്റെ ബലത്തില്‍ മാത്രം പണിയെടുക്കാം.”
”ഇതും അവരുടെ സ്വര്‍ഗ്ഗമായി അവശേഷിക്കുമോ. അത് നമുക്ക് കാലത്തിന്റെ കൈയിലേക്ക് വിട്ട് കൊടുക്കാം.”
”രണ്ട് ചായും കുടിച്ചുകൊണ്ട് എന്ത് ചര്‍ച്ചയായിരുന്നു. ഊണിന്റെ സമയമായി ഒന്ന് എഴുന്നേറ്റ് തരാമോ? കച്ചവടം നടക്കുന്ന സമയാ.”
ജനം മുഴുവനും കൂക്കി വിളിച്ചു കൊണ്ട് പായുന്നുണ്ട് എന്ത് സംഭവിച്ചു എന്തോ. ഞങ്ങളും വെച്ച് പിടിപ്പിച്ചു. ടൗണ്‍ മധ്യത്തില്‍ ചെല്ലുമ്പോള്‍ കയറ്റിക്ക് തൊഴിലാളികള്‍ തമ്മില്‍ തല്ല്. നോക്കുമ്പോള്‍ ഒരേ യൂണിയനില്‍പ്പെട്ടവര്‍ തന്നെയാണ് തല്ലുന്നത്. നീല നിറത്തിലുള്ള വസ്ത്രം ധരിച്ചവര്‍ തന്നെ ഇത് എന്ത് കഥ. എതിര്‍ഗ്രൂപ്പു കള്‍ തമ്മില്‍ സംഭവിക്കാം. ഇത് ഒരേ യൂണിയനില്‍പ്പെട്ടവര്‍ തന്നെ. ഒന്നാം നമ്പര്‍ യൂണിയനകാരും രണ്ടാം നമ്പര്‍ യൂണിയനുകാരും തമ്മിലായിരുന്ന ചുമട് കയറ്റിയിറക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ തല്ലിയതാണ്. ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒന്നാം നമ്പറുകാരന്റെ അതിര്‍ത്തിയിലേക്ക് രണ്ടാം തരക്കാരന്‍ അതിക്രമിച്ച് കയറി. എന്തെങ്കിലും വീട്ടില്‍ കൊണ്ട്
പോകുവാന്‍ മാത്രം.