Category Literature

പഴം

ഒന്ന് ജ്ഞാന പഴത്തൈ പിഴിന്താൽവിശപ്പടക്കാമെന്നു സുന്ദരാംബാൾ പാടിനാലാം കാലത്തിലെത്തുമ്പോൾമൂന്നാം കാലത്തിലെ അധ്യാപകൻകുഞ്ഞുശിഷ്യന്റെ പൊതിച്ചോറ്കട്ടു തിന്നുവെന്നു കാരൂർ സാക്ഷ്യപ്പെടുത്തുന്നു. ചോറ് കട്ടു തിന്നുന്നുവെന്നു ചൊല്ലിശ്രേഷ്ഠ മലയാളജ്ഞാനികൾവികസന വിരുദ്ധനായഒരു വനവാസിയെ തല്ലിക്കൊല്ലുന്നു; ഉച്ചക്കഞ്ഞിപ്പിച്ചക്കാശിനുകടമെടുപ്പ് നടത്തുന്ന അധ്യാപകർഭരണ കക്ഷി യൂണിയൻകൈവിട്ടതറിഞ്ഞു വിലപിക്കുമ്പോൾ ക്ഷുഭിതനായ ഭരണതന്ത്ര പ്രജ്ഞാനിഉച്ചക്കഞ്ഞി പണം തടഞ്ഞു വച്ചുഉച്ചക്കഞ്ഞിപ്പുരകൾക്ക് തീവയ്ക്കാൻഉത്തരവായിക്കൊണ്ട്, ക്ഷമാവിവശനായിഹെലികോപ്റ്റർ വരുന്നതും കാത്തു നിൽപ്പാണ് ! കുട്ടിക്കാലം…

കാലാക്കി

സൗന്ദര്യം വിളയുന്നത് കസാഖിസ്ഥാനിലാണ്. പണ്ടു പണ്ടു ഒരു രാജ്യത്തിലൊരു ഇസ്ലാമിക പ്രഭുകുടുംബത്തിൽ അതി ബുദ്ധിമതിയായ ഒരു പെൺകിടാവുണ്ടായിരുന്നു. ജന്മസ്ഥലം കേരളദേശം  പെൺകിടാവ് തീവ്രവാദി ബന്ധത്തിന്റെ പേരിൽ ഇഷ്ട ദുഷ്ടസ്വപ്നങ്ങൾ കാണുകയും  റിപ് വാൻ വിങ്കിളിന്റെ ഉറക്കമൊരു ഭീകരവാദരോഗമായി വികസിപ്പിച്ചെടുക്കുകയും ചെയ്തശേഷം ഭീകരവാദിയെന്നനിലയിൽ പീഡിപ്പിക്കപ്പെട്ടുവെങ്കിലും അറസ്റ്റൊഴിവാക്കി കസാക്കിസ്ഥാനിലെത്തി ഒരു കുതിരയും കുതിരക്കാരനുമായി സന്ധിക്കുന്നതുമാണ്കഥ. ഇത്രയും സംഭവിക്കുന്നതിനു മുൻപ്…

കക്കയക്കാറ്റ് പറഞ്ഞകന്നത്

അയാളെത്തിരക്കി ഞങ്ങൾ കല്ലുപാറയിൽക്കയറിനോക്കി. അവിടെയെങ്ങും ഒരു അവശേഷിപ്പും ഇല്ല, പിന്നെ നേരെ ഒരക്കുഴിയിലും പരിസരത്തും നോക്കി, ഇല്ലേയില്ല.തിരികെ വരുമ്പോൾ കറുത്ത ഡാമിൻ്റെ ഓരത്തായൊരുതുരുമ്പിച്ചൊരു വീടിൻ്റെ കോലായിൽ അസ്ഥികൂടത്തൂണുകൾ കണ്ടു അതിൻ്റെ തുറിച്ച ജനാലകളിലൂടെ കാലത്തിൻ്റെ മർമ്മരം കേട്ടു ഒപ്പം അലർച്ചകളും അധികാരത്തിന്റെയും അന്ധതയുടേയും അട്ടഹാസങ്ങൾ കേട്ടു കേട്ടുകൊണ്ടേയിരുന്നു അവ, ഡാമിലൂടെ പാറിപ്പറന്ന് ദൂരെ മാമരങ്ങളുടെ ചില്ലകളിലൂടെ…

ഉന്മാദിനിയുടെ പ്രണയ ഗീതം

സിൽവിയ പ്ലാത്ത് കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റു പതിക്കുന്നുമൃത്യു ഗർത്തത്തിൽവിശ്വം! കൺപോള തുറക്കുമ്പോൾവിശ്വത്തിൻ പുനർജ്ജന്മം! –ഉണ്മ യെങ്കിലോ, നീയെൻശിരസ്സിൻ വിഭാവമോ? നക്ഷത്രയുഗ്മങ്ങൾതൻനൃത്തലാസ്യങ്ങൾ വർണ്ണ-നീലവും ചുവപ്പുമായ്ചോടുവച്ചദൃശ്യമായ്. അന്ധകാരത്തിൻ-സ്വേച്ഛാവാഴ്ച തന്നതിർത്തികൾനെഞ്ചകം ഞെരിച്ചു കൊണ്ട മറികുതിക്കുന്നു കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റുപതിക്കുന്നുമൃത്യു ഗർത്തത്തിൽ വിശ്വം!(കൺതുറക്കുമ്പോൾ കണ്ടലോകമെൻ വിഭാവമോ) നിന്റെഉന്മത്ത സ്പർശ,മെൻ ഗാത്ര, മഴകായ് നിൻശയ്യയിൽ വീണെന്നതുംനെഞ്ചുടച്ചീടും ചാന്ദ്രമന്മഥ ഗീതങ്ങളാൽചഞ്ചലം ഭ്രമാതുരമാകുമെന്നുയിരിൽ നിൻചുംബനമടർന്നതുംസ്വപ്നമായിരുന്നെന്നോ ?(കൺതുറക്കുമ്പോൾ കണ്ടലോകമെൻ വിഭാവമോ…

ആദാമിന്റെ ശാപം

വില്യം ബട്ലർ യേറ്റ്സ് വില്യം ബട്ലർ യേറ്റ്സ് ക്രിസ്തീയ പൂർവമായ ബലപ്രയോഗ കാലത്തിന്റെആരാധകനാണെന്നു അവകാശപ്പെട്ടിരുന്നു ; കവിതയെ അധിഭൗതികമായമാന്ത്രിക സൂത്രങ്ങളും അതിന്റെ സൗര ചാന്ദ്ര ഗണിതങ്ങളുമൊക്കെഅവതരിപ്പിച്ചു അതി യാഥാർഥ്യത്തിലേക്കും അതിയാഥാസ്ഥിതികയിലേക്കും സഞ്ചരിപ്പിച്ച കവിയാണ്. ആദാമിന്റെശാപത്തിലെത്തുമ്പോൾ കവി ആധുനികതയുടെ ക്ലാസ്സിസിസ്റ് സങ്കേതങ്ങൾഅഴിച്ചുമാറ്റുന്നുന്നു . പെണ്ണിന്റെ ജോലി സുന്ദരിയായിരിക്കാൻപ്രയത്നിക്കുക, ആചാരാ നുഷ്ഠാനങ്ങൾക്കാ ത്മാവ് നൽകുകഎന്നതൊക്കെയാണ് എന്ന പൂർവാശ്രമസിദ്ധാന്തങ്ങളെ കവി…

സരയൂ ശ്രീരാമചന്ദ്രനോട് പറയുന്നു

ശംബൂകന്റെ തല അരിഞ്ഞെടുത്തിട്ടുനിനക്ക് നക്കിപ്പൈസ കിട്ടിയോ?ഒരു തലവെട്ടുന്നതിനു പത്തുകോടിയുംസനാതനധർമ്മ ജ്ഞാനപീഠവുംഇനാം പ്രഖ്യാപിച്ചിരിക്കുന്നപ്രജ്ഞാന സാമ്പത്തിക ഭ്രൂണത്തിൽഒരു വ്യാഘ്രമായി പുനർജനിച്ചുകരിമണൽ ഖനനത്തിലേർപ്പെടുക ! കോടികളുടെ അച്ചുകൂടത്തിൽ നിന്ന്ഭരണം വെന്തിറങ്ങുന്നതു കാണുക ! മരങ്ങൾ മുറിച്ചു വീഴ്ത്തപ്പെട്ട കാടുകളിൽനിനക്കു ഛേദിച്ചു വീഴ്ത്താൻ പാകത്തിൽഒരുത്തിയും,പതിഞ്ഞമൂക്കുംനിറഞ്ഞമാറിടവും ഒരുക്കി നിർത്തിനിന്നെ കാത്തിരിക്കുന്നില്ല ! ജപ്തി ചെയ്യപ്പെട്ട കുടുംബങ്ങളുടെആത്മഹത്യാ ലിഖിതങ്ങളിൽ നിന്ന്സ്വപ്‌നങ്ങൾ പിളർന്നു വീഴുമ്പോൾകൈയൊപ്പും കൈത്തലവുംവെട്ടിവീഴ്ത്തപ്പെട്ട…

വിശുദ്ധിയുടെ അപശകുനങ്ങൾ

വില്യം ബ്ലേക്ക് (നിഷ്കപടതയുടെ ദൈവം, കുറ്റകൃത്യങ്ങളുടെപൊള്ളൂന്ന മുഖവുംഭൂമിയിലെ അനീതിയുടെ നാഥനുമായി ഇംഗ്ലീഷിൽ എഴുതപ്പെട്ട ആദ്യ തൊഴിലാളിവർഗ്ഗ കവിതയിൽ വ്യാപിക്കുന്നത് നോക്കുക. ബ്ലേക്കിന്റെ കവിതയുടെ ഗൂഢ സൗന്ദര്യത്തിന്റെ ഇന്ധനം ഈ പീഡിത വർഗ്ഗ പക്ഷപാതമാണ് ) പ്രപഞ്ചത്തെഒരു മണൽത്തരിയിൽപറുദീസയെ ഒരു കാട്ടുപൂവിൽഅനന്തതയെ നിന്റെകൈവെള്ളയ്ക്കുള്ളിൽഅനശ്വരതയെഒരു നാഴികയ്ക്കുള്ളിൽഒതുക്കുമ്പോൾ,-നെഞ്ചിൽ ചുവപ്പടയാളം വീണകുഞ്ഞു കുരുവിഒരു കൂട്ടിനുള്ളിൽഅടയ്ക്കപ്പെട്ടിരിക്കുന്നു അത്എല്ലാ അത്യുന്നതങ്ങളെയുംപിടിച്ചുലയ്ക്കുന്നു. പെൺ ചിറകുകളും ആൺചിറകുകളുംകൊത്തിപ്പിണയുന്നപ്രാവിൻ…

ലോർക്കയുടെ കവിതകൾ

Iആരും ഉറങ്ങുന്നില്ല ആകാശത്തിൽ ആരും ഉറങ്ങുന്നില്ല. ആരും. ആരുംആരും ഉറങ്ങുന്നില്ല; ചന്ദ്ര മണ്ഡലത്തിലെ ചില ജീവികൾഅധിവാസത്തിന്റെ അറകൾക്കുചുറ്റുംഇരമണത്തു മുരളുന്നു;സ്വപ്ന നിദ്രകളില്ലാത്ത മനുഷ്യരെ കടിക്കുവാൻജീവിക്കുന്ന ഉടുമ്പുകൾ വരും ! ആത്മ ശൈഥില്യം സംഭവിച്ചു പുറത്തേക്കോടുന്നമനുഷ്യൻഒരു തെരുവുകോണിൽ,നക്ഷത്രങ്ങളുടെഅനുതാപാർദ്രമായ പ്രതിഷേധങ്ങൾക്കു ചുവട്ടിൽഭീമശരീരനായഒരു മുതലയെ കണ്ടു മുട്ടും; ഭൂമിയിൽ ആരും ഉറങ്ങുന്നില്ല. ആരും. ആരും. അങ്ങു വിദൂരമായ ഒരു ശ്മശാനത്തിൽഒരു മനുഷ്യന്റെ…

ഒക്ടോബർ മൂന്നു രക്തമാണ് !

പ്രജ്ഞയുടെകാന്താര ഗ്രന്ഥികളിൽഅഗ്നിയും ജലവുംആകാശവും ഭൂമിയുംഎരിഞ്ഞു വീഴുമ്പോൾ വാക്കുകളുടെ ആഘാതത്തിൽആയുസ്സിന്റെ അച്ചുകൂടംനിലംപതിക്കുമ്പോൾ ഒക്ടോബർ മൂന്നുരക്തമാണ് !ശ്വസന നാളങ്ങൾവെന്തു വീഴുന്നപ്രവചനമാണ് ! മുപ്പതു ലക്ഷം വിലപിടിപ്പുള്ളഉന്മത്തമദ്ധ്യശകടവലയത്തിൽഇന്നാവോ പരമ്പരകളുംഅംഗരക്ഷകരും പരിവാരങ്ങളും; ധൂർത്തിന്റെ വാദ്യഘോഷങ്ങൾ!ഓച്ഛാനികളുടെ ഓരിയിടലുകൾ!ഓച്ചന്മാരുടെ ഓക്കാനസങ്കീർത്തനങ്ങൾ ! ഉദ്ഘാടനനിത്യ തൊഴിലഭ്യാസത്തിന്റെഅശ്ലീല ഭീമാഡംബരങ്ങളിൽവികസന സുരതോത്സവത്തിന്റെഗരീബി രക്ഷാ ദുർഗ്ഗങ്ങൾപിളർന്നു മറിയുമ്പോൾ ഇരുട്ടിന്റെസ്തബ്ധ ഗർഭങ്ങളിൽ നിന്ന്ജപ്തി നോട്ടീസുകൊണ്ട് വരിഞ്ഞുകെട്ടിയഒരു കുടുംബത്തിന്റെചോരത്തലച്ചോറും അസ്ഥികളുംഇടിവാൾ വെട്ടേറ്റതെങ്ങിൻ പൂങ്കുല…

ഉക്രൈൻ ഏതു കാലമാണ്?

ഭാഗം: ഒന്ന് എന്റെ കുട്ടികൾ,മരണത്തിന്റെകുഴൽ വിളികൾക്കുംനിഴൽ മഴകൾക്കുംവിശപ്പിന്റെ മേൽക്കൂരകടിച്ചു തുപ്പുന്നസ്ഫോടനങ്ങൾക്കുമിടയിൽഅദൃശ്യ ഭൂഗർഭ റയിലുകളിൽഒരു മടങ്ങിയെത്തലിന്റെകുതിരകൾകുതിച്ചെത്തുന്നതും കാത്തുകണ്ണു ചിമ്മാതിരിക്കുകയാണ്അഭയത്തിന്റെഅതിർത്തി മുനമ്പുകളിൽഹൃദയത്തിന്റെ വിളക്കുകൾപ്രകാശിക്കുന്നതുംകാത്തിരിപ്പാണ്.നടന്നു കാൽകുഴഞ്ഞുംഓടിത്തളർന്നുംമണ്ണിലുരുണ്ടു നീന്തിയുംനിദ്രയുടെയുംനിദ്രാലോപത്തിന്റെയുംവിഹ്വലതകളിൽവലിച്ചു കെട്ടിയരാത്രികാല നൂൽപ്പാലങ്ങളിൽകാലുകളുയർന്നും താഴ്ന്നും…കൈവിട്ടുപോയ കല്ലുകൾതിരിച്ചെത്തലിന്റെകൈമുദ്രകൾക്കുമെഴുതിരി കത്തിക്കുകയാണു.ജീവന്റെ ഇന്ധനം ഊതിയുലച്ചുകൊണ്ടുധീരതയുടെ അവസാനത്തെ തുള്ളി രക്തവുംതിളച്ചിറങ്ങുകയാണ്വരിഷ്‌ഠ നരേന്ദ്ര മോദിജിജീവൻ രക്ഷാ വിദ്യക്ക് വേണ്ടിഎന്തിനിവർഅന്യദേശങ്ങളെ പ്രാപിച്ചുഎന്ന് ചിന്തിച്ചുഅന്തപ്പെടുകയാണ്.എന്തെന്നാൽ,സഹോദരാ, ദാമോദരാ,നമ്മുടെ ജീവൻ രക്ഷാ വിപണിയിൽജ്ഞാനപരിചരണച്ചരക്കിനുതീ പിടിച്ച വിലയാണ്ഗോധ്രയിലെ…