S.S.

S.S.

അടൂർ ഗോപാലകൃഷ്ണൻ എന്ന യുഗപുരുഷൻ

പൂനയിലൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായത് നല്ലൊരുകാര്യമാണ്. സിനിമ ഒരു ഇൻഡസ്ടറി ആയതു കൊണ്ടുപ്രത്യേകിച്ചും, സിനിമയെപ്പോലെ നാടകവും ഒരു കൂട്ടായ്മയാണ് .കല കൂട്ടായ്മയായിത്തീരുമ്പോൾ ഉണ്ടാവുന്ന നന്മനിറഞ്ഞ അത്യാഹിതങ്ങളാണ് ഇത്തരം അഭ്യസനകേന്ദ്രങ്ങൾ .ഇത്തരം ബല്യ ബല്യ കൊമ്പനാനകൾ ജവാഹർലാൽ യൂണിവേഴ്സിയിയെ പോലെത്തന്നെ വെറും കുയ്യാനകളാണെന്നു മനസ്സിലാക്കാൻ അധികകാലം വേണ്ടിവന്നില്ല ; . നാടകത്തെപ്പറ്റിപറയുമ്പോൾ മലയാളത്തിലുണ്ടായി വന്നിട്ടുള്ള സെക്യൂലർ നാടകത്തിന്റെ…

സരയൂ ശ്രീരാമചന്ദ്രനോട് പറയുന്നു

ശംബൂകന്റെ തല അരിഞ്ഞെടുത്തിട്ടുനിനക്ക് നക്കിപ്പൈസ കിട്ടിയോ?ഒരു തലവെട്ടുന്നതിനു പത്തുകോടിയുംസനാതനധർമ്മ ജ്ഞാനപീഠവുംഇനാം പ്രഖ്യാപിച്ചിരിക്കുന്നപ്രജ്ഞാന സാമ്പത്തിക ഭ്രൂണത്തിൽഒരു വ്യാഘ്രമായി പുനർജനിച്ചുകരിമണൽ ഖനനത്തിലേർപ്പെടുക ! കോടികളുടെ അച്ചുകൂടത്തിൽ നിന്ന്ഭരണം വെന്തിറങ്ങുന്നതു കാണുക ! മരങ്ങൾ മുറിച്ചു വീഴ്ത്തപ്പെട്ട കാടുകളിൽനിനക്കു ഛേദിച്ചു വീഴ്ത്താൻ പാകത്തിൽഒരുത്തിയും,പതിഞ്ഞമൂക്കുംനിറഞ്ഞമാറിടവും ഒരുക്കി നിർത്തിനിന്നെ കാത്തിരിക്കുന്നില്ല ! ജപ്തി ചെയ്യപ്പെട്ട കുടുംബങ്ങളുടെആത്മഹത്യാ ലിഖിതങ്ങളിൽ നിന്ന്സ്വപ്‌നങ്ങൾ പിളർന്നു വീഴുമ്പോൾകൈയൊപ്പും കൈത്തലവുംവെട്ടിവീഴ്ത്തപ്പെട്ട…

വിശുദ്ധിയുടെ അപശകുനങ്ങൾ

വില്യം ബ്ലേക്ക് (നിഷ്കപടതയുടെ ദൈവം, കുറ്റകൃത്യങ്ങളുടെപൊള്ളൂന്ന മുഖവുംഭൂമിയിലെ അനീതിയുടെ നാഥനുമായി ഇംഗ്ലീഷിൽ എഴുതപ്പെട്ട ആദ്യ തൊഴിലാളിവർഗ്ഗ കവിതയിൽ വ്യാപിക്കുന്നത് നോക്കുക. ബ്ലേക്കിന്റെ കവിതയുടെ ഗൂഢ സൗന്ദര്യത്തിന്റെ ഇന്ധനം ഈ പീഡിത വർഗ്ഗ പക്ഷപാതമാണ് ) പ്രപഞ്ചത്തെഒരു മണൽത്തരിയിൽപറുദീസയെ ഒരു കാട്ടുപൂവിൽഅനന്തതയെ നിന്റെകൈവെള്ളയ്ക്കുള്ളിൽഅനശ്വരതയെഒരു നാഴികയ്ക്കുള്ളിൽഒതുക്കുമ്പോൾ,-നെഞ്ചിൽ ചുവപ്പടയാളം വീണകുഞ്ഞു കുരുവിഒരു കൂട്ടിനുള്ളിൽഅടയ്ക്കപ്പെട്ടിരിക്കുന്നു അത്എല്ലാ അത്യുന്നതങ്ങളെയുംപിടിച്ചുലയ്ക്കുന്നു. പെൺ ചിറകുകളും ആൺചിറകുകളുംകൊത്തിപ്പിണയുന്നപ്രാവിൻ…

ലോർക്കയുടെ കവിതകൾ

Iആരും ഉറങ്ങുന്നില്ല ആകാശത്തിൽ ആരും ഉറങ്ങുന്നില്ല. ആരും. ആരുംആരും ഉറങ്ങുന്നില്ല; ചന്ദ്ര മണ്ഡലത്തിലെ ചില ജീവികൾഅധിവാസത്തിന്റെ അറകൾക്കുചുറ്റുംഇരമണത്തു മുരളുന്നു;സ്വപ്ന നിദ്രകളില്ലാത്ത മനുഷ്യരെ കടിക്കുവാൻജീവിക്കുന്ന ഉടുമ്പുകൾ വരും ! ആത്മ ശൈഥില്യം സംഭവിച്ചു പുറത്തേക്കോടുന്നമനുഷ്യൻഒരു തെരുവുകോണിൽ,നക്ഷത്രങ്ങളുടെഅനുതാപാർദ്രമായ പ്രതിഷേധങ്ങൾക്കു ചുവട്ടിൽഭീമശരീരനായഒരു മുതലയെ കണ്ടു മുട്ടും; ഭൂമിയിൽ ആരും ഉറങ്ങുന്നില്ല. ആരും. ആരും. അങ്ങു വിദൂരമായ ഒരു ശ്മശാനത്തിൽഒരു മനുഷ്യന്റെ…

ഒക്ടോബർ മൂന്നു രക്തമാണ് !

പ്രജ്ഞയുടെകാന്താര ഗ്രന്ഥികളിൽഅഗ്നിയും ജലവുംആകാശവും ഭൂമിയുംഎരിഞ്ഞു വീഴുമ്പോൾ വാക്കുകളുടെ ആഘാതത്തിൽആയുസ്സിന്റെ അച്ചുകൂടംനിലംപതിക്കുമ്പോൾ ഒക്ടോബർ മൂന്നുരക്തമാണ് !ശ്വസന നാളങ്ങൾവെന്തു വീഴുന്നപ്രവചനമാണ് ! മുപ്പതു ലക്ഷം വിലപിടിപ്പുള്ളഉന്മത്തമദ്ധ്യശകടവലയത്തിൽഇന്നാവോ പരമ്പരകളുംഅംഗരക്ഷകരും പരിവാരങ്ങളും; ധൂർത്തിന്റെ വാദ്യഘോഷങ്ങൾ!ഓച്ഛാനികളുടെ ഓരിയിടലുകൾ!ഓച്ചന്മാരുടെ ഓക്കാനസങ്കീർത്തനങ്ങൾ ! ഉദ്ഘാടനനിത്യ തൊഴിലഭ്യാസത്തിന്റെഅശ്ലീല ഭീമാഡംബരങ്ങളിൽവികസന സുരതോത്സവത്തിന്റെഗരീബി രക്ഷാ ദുർഗ്ഗങ്ങൾപിളർന്നു മറിയുമ്പോൾ ഇരുട്ടിന്റെസ്തബ്ധ ഗർഭങ്ങളിൽ നിന്ന്ജപ്തി നോട്ടീസുകൊണ്ട് വരിഞ്ഞുകെട്ടിയഒരു കുടുംബത്തിന്റെചോരത്തലച്ചോറും അസ്ഥികളുംഇടിവാൾ വെട്ടേറ്റതെങ്ങിൻ പൂങ്കുല…

ഉക്രൈൻ ഏതു കാലമാണ്?

ഭാഗം: ഒന്ന് എന്റെ കുട്ടികൾ,മരണത്തിന്റെകുഴൽ വിളികൾക്കുംനിഴൽ മഴകൾക്കുംവിശപ്പിന്റെ മേൽക്കൂരകടിച്ചു തുപ്പുന്നസ്ഫോടനങ്ങൾക്കുമിടയിൽഅദൃശ്യ ഭൂഗർഭ റയിലുകളിൽഒരു മടങ്ങിയെത്തലിന്റെകുതിരകൾകുതിച്ചെത്തുന്നതും കാത്തുകണ്ണു ചിമ്മാതിരിക്കുകയാണ്അഭയത്തിന്റെഅതിർത്തി മുനമ്പുകളിൽഹൃദയത്തിന്റെ വിളക്കുകൾപ്രകാശിക്കുന്നതുംകാത്തിരിപ്പാണ്.നടന്നു കാൽകുഴഞ്ഞുംഓടിത്തളർന്നുംമണ്ണിലുരുണ്ടു നീന്തിയുംനിദ്രയുടെയുംനിദ്രാലോപത്തിന്റെയുംവിഹ്വലതകളിൽവലിച്ചു കെട്ടിയരാത്രികാല നൂൽപ്പാലങ്ങളിൽകാലുകളുയർന്നും താഴ്ന്നും…കൈവിട്ടുപോയ കല്ലുകൾതിരിച്ചെത്തലിന്റെകൈമുദ്രകൾക്കുമെഴുതിരി കത്തിക്കുകയാണു.ജീവന്റെ ഇന്ധനം ഊതിയുലച്ചുകൊണ്ടുധീരതയുടെ അവസാനത്തെ തുള്ളി രക്തവുംതിളച്ചിറങ്ങുകയാണ്വരിഷ്‌ഠ നരേന്ദ്ര മോദിജിജീവൻ രക്ഷാ വിദ്യക്ക് വേണ്ടിഎന്തിനിവർഅന്യദേശങ്ങളെ പ്രാപിച്ചുഎന്ന് ചിന്തിച്ചുഅന്തപ്പെടുകയാണ്.എന്തെന്നാൽ,സഹോദരാ, ദാമോദരാ,നമ്മുടെ ജീവൻ രക്ഷാ വിപണിയിൽജ്ഞാനപരിചരണച്ചരക്കിനുതീ പിടിച്ച വിലയാണ്ഗോധ്രയിലെ…

അഡോണിസിന്റെ കവിതകൾ

ശൈശവത്തെ വീണ്ടുമാഘോഷിക്കുമ്പോൾ കാറ്റുപോലും ശലഭങ്ങൾ വലിക്കുന്ന.ചിത്ര രഥമായിതീർന്നെങ്കിൽഎന്ന് സ്വയം മോഹിച്ചു പോവുന്നു; മനസ്സിന്റെ തലയിണയിൽ ചാഞ്ഞു കിടന്നു കൊണ്ട്ഞാൻ ആദ്യമായി ഭ്രാന്തിനെ ഓർമ്മിക്കുന്നുഅപ്പോൾ ഞാൻ,എന്റെ ശരീരത്തോട് സംസാരിക്കുകയായിരുന്നു;എന്റെ ശരീരംചുവന്ന നിറത്തിൽ ഞാൻ എഴുതിപ്പിടിപ്പിച്ചഒരു ആശയമായിരുന്നു ചുവപ്പു, സൂര്യന്റെ ഹൃദയ ഹാരിയായസിംഹാസനമാകുന്നുഎല്ലാ നിറങ്ങളും ചുവപ്പു പരവതാനികളിൽസ്തോത്രങ്ങളുരുവിടുന്നു രാത്രി മറ്റൊരു മെഴുതിരിപ്പടർപ്പാണ്ഓരോ ശിഖയിലും, ബാഹ്യാകാശങ്ങളിലേക്കു സന്ദേശത്തിന്റെ നീട്ടിപ്പിടിച്ച ഒരു…

സഹന സമര വിമോചന പോരാളിയായ മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സേവകനും സ്വാതന്ത്ര്യ വാദ വിരുദ്ധനായ കുമാരനാശാനും

ഭാഗം ഒന്ന്My public life began in 1893 in South Africa in troubled weather. My first contact with British authority in that country was not of a happy character. I discovered that as a man and an Indian I had no…

ഷണ്ഡൻറെ അമർഷം

ആയിരത്തി തൊള്ളായിരത്തി ഏഴുപതുകളുടെ ഒടുവിൽ ഷണ്ഡൻറെ അമർഷം എന്ന എം. ടി. യുടെ പ്രയോഗത്തിൽ നിന്നു തന്നെ എം .ടി .എന്ന എഴുത്തുകാരനെ സംഗ്രഹിക്കുമ്പോൾ, മരുമക്കത്തായത്തിലെ അധികാര ബന്ധങ്ങൾക്കെതിരെയുള്ള അമർഷത്തിന്റെ പുകയും കരിയും വരികളിൽ അമർന്നു കിടന്നിരുന്നു . അധികാര ബന്ധങ്ങളുടെ ആഖ്യാനമാണ് രാഷ്ട്രീയം . എല്ലാ സൗന്ദര്യശാസ്ത്ര രചനകളുടെയും പ്രമേയം രാഷ്ട്രീയമാണ് . സ്ത്രീ…

മാഷെക്കുറിച്ചോർക്കുമ്പോൾ

മാഷെക്കുറിച്ചോർക്കുമ്പോൾ മാഷിന്റെ ആദ്യ കാല രചനകളിൽ മാഷ് ഫ്രോയ്ഡിനെ ഉപജീവിച്ചതു കവിതയിലെ ആത്മീയ പവിത്രത എന്ന അന്ധ വിശ്വാസത്തെ അട്ടിമറിക്കാൻ വേണ്ടിയായിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൂടാ; അത് സൗന്ദര്യശാസ്ത്രവിശുദ്ധി എന്ന കല്പനയ്‌ക്കെതിരെയുള്ള പൊട്ടിത്തെറിയായിരുന്നു – ഒരു പക്ഷെ ഋതുവായ പെണ്ണിന്റെയും ഇരപ്പവന്റെയും അയിത്തത്തെ, അശുദ്ധത്തെ വിശുദ്ധിയുടെ മണ്ഡലത്തിലേക്ക് കയറ്റിക്കൊണ്ടുവന്നു -ചാത്തനേയും ചണ്ഡാലിയെയും കൊലയാളിയായ നഗരവേശ്യയെയും ഭർത്താവിനെ…