Criticism

സാഹിത്യ സംപ്രത്യയ വിഭ്രാന്തികൾ
S.S. Mar 30, 2026

നെഗറ്റീവ് കേപ്പബിലിറ്റിക്കും , ഒബ്ജക്റ്റീവ് കോറിലേറ്റീവിനുമിടയിൽ ഒരു പാലം പണിയുന്ന അബ്‌റാംസിന്റെ മരമണ്ടൻ വിശദീകരണത്തിൽ നിന്ന്, കീറ്റ്സും വേഡ്‌സ്‌വർത്തും – ഇരുവരും പറയുന്നത് അബ്‌റാംസിനു തിരിഞ്ഞിട്ടില്ല എന്ന് വ്യക്തം; ഇംഗ്ളീഷുകാരായ കവികളെപ്പറ്റി ഇംഗ്ലീഷ്‌കാരനായ പണ്ഡിതൻ പറഞ്ഞ അബദ്ധങ്ങൾ വിഗ്രഹപൂജയ്ക്കു വിധേയമാക്കി  പണ്ഡിതമന്ത്രോച്ചാരണങ്ങളോടെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുന്ന കർമമാണ് നമ്മുടെ ഇംഗ്ലീഷ് അധ്യാപകലോകം …

സിദ്ധാന്തഘട്ടം എന്ന വാണിജ്യ വരട്ടുതത്വ ചിന്താഘട്ടം
Sudhish S Mar 30, 2026

പാശ്ചാത്യസൗന്ദര്യ ശാസ്ത്ര ചിന്ത, സ്വാഭാവികമായും സാഹിത്യകൃതികളുടെപഠനത്തിൽ നിന്ന് നിർദ്ധാരണം ചെയ്ത  സിദ്ധാന്തങ്ങൾ അവതരിപ്പിച്ചുകൊണ്ട് കലയുടെ മൂല്യത്തെപ്പറ്റി ഗൗരവപൂർണമായ  ബോധ്യങ്ങൾ സൗന്ദര്യശാസ്ത്ര പഠിതാക്കൾക്ക് നൽകിയിട്ടുണ്ട്.എന്താണ് കല എന്നും എന്തായിരുന്നു കല എന്നും എന്തായിരിക്കണം കല എന്നും കണ്ടെത്തുന്നതിന് ആധാരമായിട്ടുള്ള  പദാർത്ഥം കലാകൃതികൾ തന്നെയായിരുന്നു  .കലാകൃതികളുടെ പഠനത്തിൽ നിന്നാണ് കലാസിദ്ധാന്തങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടതു.പക്ഷെ 1980 കൾകഴിഞ്ഞുഒരുദശകമെത്തുമ്പോഴേക്കും…

സഹന സമര വിമോചന പോരാളിയായ മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സേവകനും സ്വാതന്ത്ര്യ…
S.S. Oct 3, 2025

ഭാഗം ഒന്ന്My public life began in 1893 in South Africa in troubled weather. My first contact with British authority in that country was not of a happy character. I discovered that as a man and an Indian…

ഷണ്ഡൻറെ അമർഷം
S.S. Oct 3, 2025

ആയിരത്തി തൊള്ളായിരത്തി ഏഴുപതുകളുടെ ഒടുവിൽ ഷണ്ഡൻറെ അമർഷം എന്ന എം. ടി. യുടെ പ്രയോഗത്തിൽ നിന്നു തന്നെ എം .ടി .എന്ന എഴുത്തുകാരനെ സംഗ്രഹിക്കുമ്പോൾ, മരുമക്കത്തായത്തിലെ അധികാര ബന്ധങ്ങൾക്കെതിരെയുള്ള അമർഷത്തിന്റെ പുകയും കരിയും വരികളിൽ അമർന്നു കിടന്നിരുന്നു . അധികാര ബന്ധങ്ങളുടെ ആഖ്യാനമാണ് രാഷ്ട്രീയം . എല്ലാ സൗന്ദര്യശാസ്ത്ര രചനകളുടെയും പ്രമേയം…

ജഞാന ലൈം​ഗിക സമ്പദ് വ്യവസ്ഥ
S.S. Oct 3, 2025

വിത്തമെന്തിന് മർത്യനു വിദ്യകൈവശമാവുകിൽ എന്ന് മഹാകവി ഉള്ളൂർ ചോദിച്ചു ഒരു നൂറ്റാണ്ടെകിലും കഴിഞ്ഞാണ് വരേണ്യ ദെറിദ ശിഷ്യപണ്ഡിതയായ ഗായത്രിചക്രവർത്തി ഡാറ്റ പണത്തേക്കാൾ പ്രഭുത്വ ശക്തിയാർന്ന വിജ്ഞാന ധനമാണെന്നു കണ്ടുപിടിച്ചു കളഞ്ഞത്. എങ്കിൽപ്പിന്നെ ഡാറ്റ അതായിതന്നെക്കൊടുത്തു പത്തിരട്ടി കുതിര ശക്തിയുള്ള പണം വാങ്ങി സബ് ആൾട്ടൺ ഫീമെയിലിന്റെ കണ്ണീർ തുടച്ചു കൊടുത്താൽ പോരായിരുന്നോ,…

രാമായണവും ബാർത്തും ഫ്യൂക്കോയും ദെറീദയും മറ്റും
S.S. Oct 3, 2025

രാമനെ ഗുണവാനായും ദൈവമായും സ്ത്രീ രക്ഷകനായും സ്ത്രീയെ പുറന്തള്ളുന്നവനായും ശൂദ്രനെ നിഗ്രഹിക്കുന്നവനായുമൊക്കെ പലതരത്തിൽ പറഞ്ഞു കേൾപ്പിക്കുന്നു എന്നതാണ് പുരാണങ്ങളുടെ മഹത്വം എന്ന് ആനന്ദ് ഏഴുതിക്കണ്ടു ഇക്കാണ്മതെല്ലാം രാമന്റെ വൈഭവങ്ങളാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആനന്ദ് രാമായണ ബഹുപാഠങ്ങളിൽ ആമഗ്നനാവുന്നതു; രാമന്റെ നന്മയോടൊപ്പം തിന്മയേയും പുറത്തു കൊണ്ട് വരുന്ന വിവിധ പാഠങ്ങൾ രാമനുണ്ടാകുന്നു…

മുഖവുര
S.S. Oct 2, 2025

ഹിഗ്വിറ്റ ഒരു വികല അന്യാപദേശമാണെന്നു പാഠം മാസികയിലെഴുതുമ്പോൾ ഹൈന്ദവ പൗരോഹിത്യ മത വ്യസനിയായ കഥാകൃത്തു, ക്രിസ്തീയ തിരു വസ്ത്രവുമായി താദാത്മ്യം പ്രാപിച്ച ഒരു പൗരോഹിത്യ സങ്കരമാണെന്ന് ഉറപ്പില്ലായിരുന്നു.. മലയാളത്തിലെ ഹൈന്ദവ പൗരോഹിത്യ സാഹിത്യം ചങ്ങാത്തമുതലാളിത്തത്തിന്റെ കാലത്തു ക്രിസ്തീയ പാതിരിരിവേഷമഭിനയിച്ചാലും, ഉമർ ഫൈസിയുടെ ഖാസി വേഷമിട്ടാലും, അധികാരത്തിന്റെ ളോഹയും ജപമാലയും ഒരു പൊതു…