സഹന സമര വിമോചന പോരാളിയായ മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സേവകനും സ്വാതന്ത്ര്യ വാദ വിരുദ്ധനായ കുമാരനാശാനും

ഭാഗം ഒന്ന്
My public life began in 1893 in South Africa in troubled weather. My first contact with British authority in that country was not of a happy character. I discovered that as a man and an Indian I had no rights.More correctly, I discovered that I had no rights as a man, because I was an Indian. But I was not baffled. I thought that this treatment of Indians was an excrescence upon a system that was intrinsically and mainly good. I gave the Government my voluntary and hearty co-operation, criticizing it freely where I felt it was faulty but never wishing its destruction. Consequently when the existence of the Empire was threatened in 1899 by the Boer challenge, I offered my services to it, raised a volunteer ambulance corps and served at several actions that took place for the relief of Ladysmith. Similarly in 1906 at the time of the Zulu revolt I raised a stretcher-bearer party and served till the end of the; rebellion. On both these occasions I received medals and was even mentioned in despatches. For my work in South Africa I was given by Lord Hardinge a Kaiser-I-Hind Gold Medal. When the war broke out in 1914 between England and Germany, I raised a volunteer ambulance corps in London consisting of the then resident Indians in London, chiefly students. Its work was acknowledged by the authorities to be valuable. Lastly, in India, when a special appeal was made at the War Conference in Delhi in 1918 by Lord Chelmsford for recruits, I struggled at the cost of my health to raise a corps in Kheda and the response was being made when the hostilities ceased and orders were received that no more recruits were wanted. In all these efforts at service I was actuated by the belief that it was possible by such services to gain a status of full equality in the Empire for my countrymen.
— Great Trial of 1922
ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ധാർമിക ഹൃദയത്തുടിപ്പായ മഹാത്മാ
ഗാന്ധിയും, ദേശീയ സ്വാതന്ത്ര്യ സമരഭവനത്തിൽ പ്രവേശിക്കാതെ ബ്രിട്ടീഷ് പട്ടും
വളയും ധരിച്ചു നിൽക്കുന്ന കുമാരനാശാനും തമ്മിലുള്ള താരതമ്യം ഇതിനകം
തന്നെ ചർച്ചാവിഷയമായിട്ടുള്ളതാണ്; എന്നാൽ ഗാന്ധിജി ഇന്ത്യൻ
വിമോചനത്തിന് വേണ്ടി നടത്തിയിട്ടുള്ള സഹന സമരങ്ങളുടെ വലിയൊരു
ഖണ്ഡം നമ്മുടെ ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടു പോയിരിക്കുന്നു. സ്വന്തം

ജീവന്റെ സുരക്ഷയും ആരോഗ്യ സുരക്ഷയും അപകട പ്പെടുത്തുമാറ് അദ്ദേഹം
നടത്തിയ ആദ്യ ഘട്ട സഹന സമരങ്ങൾ കൂടി ചേരുമ്പോൾ മാത്രമേ ഗാന്ധിയൻ
സഹന സമര ചരിത്രത്തിന്റെ തീവ്രതയും ഗാംഭീര്യവും പൂർണ്ണത
കൈവരിക്കുന്നുള്ളൂ. 1921-ലെ -ഖിലാഫത് പ്രക്ഷോഭത്തോട് ഉടൽചേർന്നു നടത്തിയ നിസ്സഹകരണ പ്രസ്ഥാനത്തിലെ ഹിംസാത്മക പ്രവർത്തനങ്ങളിൽ പ്രതിചേർക്കപ്പെട്ട അഹിംസാ ധർമ്മിയായ മഹാത്മജി കുറ്റവിചാരണ വേളയിൽ നൽകിയ സത്യ പ്രസ്താവന “മഹത്തായ കുറ്റവിചാരണ” 1922; എന്ന പേരിൽ പ്രഖ്യാതമായ ചരിത്ര രേഖയിൽ വെളിപ്പെടുന്നുണ്ട്. മഹാത്മജിയുടെ സത്യപ്രസ്താവനയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളുടെ സംഗ്രഹം ചരിത്ര വിദ്യാർത്ഥികളുടെ അറിവിലേക്കായി ചുവടെ ചേർക്കുന്നു.
ഞാൻ എന്റെപൊതു സമൂഹ ജീവിതത്തിൽ ആദ്യമായി പ്രവേശിക്കുന്നത്, 1893
ൽ തെക്കേ ആഫ്രിക്കയിലെ അസ്വസ്ഥ കലുഷമായ അന്തരീക്ഷത്തിലാണ്; ബ്രിട്ടീഷ്
അധികാരികളുമായുള്ള എന്റെ ആദ്യ സമ്പർക്കം അത്ര സുഖകരമായിരുന്നില്ല.
കുറേക്കൂടി കൃത്യമായിപ്പറഞ്ഞാൽ ഒരു മനുഷ്യനും ഇന്ത്യാക്കാരനുമായ എനിക്ക്
,ഒരു ഇന്ത്യാക്കാരനായിപ്പോയത് കൊണ്ട് മാത്രം മനുഷ്യൻ എന്ന നിലയിലുള്ള
എന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു; ഒരു മനുഷ്യൻ എന്ന നിലയിലുള്ള
എന്റെ സഹജമായ അവസ്ഥ ഇന്ത്യാക്കാരനായത് കൊണ്ട് അനുവദിക്കപ്പെട്ടിരുന്നില്ല എന്നിരിക്കിലും ഞാൻ ഏകപക്ഷീയമായി സ്വയം സന്നദ്ധനായി, എന്റെ ഹാർദ്ദവും ആത്മാർപ്പിതവുമായ സഹകരണം ബ്രിട്ടീഷ്ഗവേൺമെന്റിനു നൽകുകയും എന്നാൽ തെറ്റുകൾക്കെതിരെ ഗവണ്മെന്റിനു കഷ്ട നഷ്ടങ്ങളുണ്ടാക്കാത്ത സൃഷ്ടിപരമായ വിമർശനമുന്നയിക്കുകയും ചെയ്തു. തൽഫലമായി 1899-ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നില നിൽപ് തന്നെ വൻഭീഷണി നേരിടുന്ന കാലത്തു ,ട്രാൻസ്വാൾ സംസ്ഥാനത്തിലെ ജനങ്ങൾ ബ്രിട്ടീഷ് അധികാരത്തിനെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടിഉയർത്തിക്കൊണ്ടു വന്ന ബോവർ യുദ്ധത്തിൽ, ഞാൻ ബ്രിട്ടീഷ് ഗവേൺമെന്റിനു എന്റെ സേവനങ്ങൾ സമർപ്പിച്ചു. ഒരു ആംബുലൻസ് സേവാ സന്നദ്ധ സേനയെ രൂപപ്പെടുത്തുകയും ലേഡിസ്മിത്ത് യുദ്ധക്കളത്തിൽ ബ്രിട്ടീഷ് സേനയ്ക്കുണ്ടായ ആഘാതങ്ങൾക്കു ആശ്വാസമണയ്ക്കാൻ വിവിധ തരം പ്രവത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.1906-ൽ സുലു കലാപത്തിന്റെ കാലത്തു ഞാൻ ഒരു സ്ട്രെച്ചർ വാഹക സംഘത്തെ രൂപീകരിച്ചു; കലാപമവസാനിക്കും വരെയും ബ്രിട്ടീഷ്പക്ഷ യുദ്ധ സേവ തുടരുകയും ചെയ്തു; ഈ രണ്ടു അവസരങ്ങളിലും എനിക്ക് ബ്രിട്ടീഷ് ഗവേൺമെന്റിൽ നിന്ന് മെഡലുകളും വിശിഷ്ട പരാമർശങ്ങളും ലഭിക്കുകയുണ്ടായി . തെക്കേ ആഫ്രിക്കയിലെ എന്റെ സേവനങ്ങൾക്ക് ഹോർഡിങ് പ്രഭു എനിക്ക് ഒരു കൈസർ ഏ ഹിന്ദ് ഗോൾഡ് മെഡൽ സമ്മാനിക്കുകയുണ്ടായി. Note: ബോവർ യുദ്ധം ട്രാൻസ്വാൾ സംസ്ഥാനത്തെ ഡച്ച് വംശജരായ കുടിയേറ്റക്കാരും തെക്കേ ആഫ്രിക്കൻ ജനതയും ചേർന്ന് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടത്തിയ സ്വാതന്ത്ര്യ സമരപ്പോരാട്ടമായിരുന്നു; തെക്കേഅഫ്രിക്കൻ വംശജരായ നീഗ്രോയ്ഡ് സുലുക്കൾ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടത്തിയ പോരാട്ടമായിരുന്നു സുലു കലാപം; ന്ത്യാക്കാരനായത് കൊണ്ട് തന്റെ മനുഷ്യൻ എന്ന അവസ്ഥയെത്തന്നെ ബ്രിട്ടീഷ് ഭരണകൂടം റദ്ദു ചെയ്തതിൽ ഖിന്നനായിരുന്നു മഹാത്മജി; എന്നാൽ ഇന്ത്യ ഭരിക്കുന്ന ബ്രിട്ടിഷ് ഭരണാധിപ സ്ഥാനം ആപത്തിൽപ്പെടുമ്പോൾ സ്വയം കല്പിത പ്രജാധർമ്മ നിർവ്വഹണത്തിലൂടെ , ഇന്ത്യ ഭരിക്കുന്ന ബ്രിട്ടീഷ് സിംഹാസനത്തോടുള്ള കൂറ് തെളിയിക്കുകയായിരുന്നു മഹാത്മജിയുടെ ലക്ഷ്യം, എല്ലാ ഇന്ത്യാക്കാർക്കും ബ്രിട്ടീഷ് പ്രജകൾ എന്ന സ്റ്റാറ്റസ് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു, വോളണ്ടറി ആയി മഹാത്മജി ഈ വിശിഷ്ട ബ്രിട്ടീഷ് സേവനടത്തി ഇന്ത്യാക്കാരുടെ പ്രജാധർമ്മത്തിന്റെ തീവ്രത വെളിപ്പെടുത്തിയത്.
മഹാത്മജിയുടെ സത്യ പ്രസ്താവന — തുടർച്ച:
1914-ൽ ഇംഗ്ലണ്ടും ജർമനിയും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഞാൻ ഇന്ത്യൻ റെസിഡന്റ്സും വിദ്യാർത്ഥികളുമടങ്ങുന്ന ഒരു ആംബുലൻസ് സന്നദ്ധ സേന ലണ്ടനിൽ രൂപീകരിക്കുകയും, അതിന്റെ പ്രവർത്തനം അധികാരികൾ പ്രശംസാ പൂർവ്വം അംഗീകരിക്കുകയുമുണ്ടായി; ഏറ്റവുമൊടുവിൽ ഇന്ത്യയിൽ ന്യൂ ഡൽഹിയിൽ വച്ച് നടന്ന 1918 -ലെ യുദ്ധകാര്യ സമ്മേളനത്തിൽലോർഡ് ചെംസ്‌ഫോർഡ് നടത്തിയ വിശേഷാൽ അഭ്യർത്ഥന ഉൾക്കൊണ്ടു കൊണ്ട് എന്റെ അനാരോഗ്യത്തിന്റെ അപായ സാധ്യതകൾപോലും വില വയ്ക്കാതെ. ഖേദ്ദയിൽ ഞാൻ ഇംഗ്ലീഷ് കാലാൾപ്പടയിലേക്കു ആളെ റിക്രൂട് ചെയ്യുന്ന സംഘർഷപൂർണ്ണമായ പ്രവർത്തനത്തിൽ വ്യാപൃതനായി .ഒടുവിൽ ശത്രുതകൾ അവസാനിച്ചു ഇനി യുദ്ധത്തിന് ആളെ ആവശ്യമില്ല എന്ന ഉത്തരവ് ലഭിക്കുന്ന്നത്തു വരെയും ഞാൻ എന്റെ പ്രവർത്തനം തുടർന്നു മേൽപ്പറഞ്ഞ സത്യ പ്രസ്താവനയിൽ മഹാത്മജിക്ക്‌ ഇന്ത്യൻ ജനതയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് തെളിയുന്നതു .ഇന്ത്യൻ സമൂഹത്തിനു, ബ്രിട്ടീഷ് സാമ്രാജ്യത്തിൽ അർഹമായ പ്രജാ പദവിയും ബഹുമതികളും ലഭിക്കുന്നതിന് വേണ്ടിയാണ് 1899 – മുതൽ 1918 -വരെയും ബ്രിട്ടീഷ് യുദ്ധ സംരംഭങ്ങളിൽ ഇന്ത്യൻ ജനതയുടെ പങ്കാളിത്തം ബോധ്യപ്പെടുത്തുമാറ് മഹാത്മജി പ്രവർത്തിച്ചത്; മറ്റൊരു ഇന്ത്യാക്കാരനും ബ്രിട്ടിഷ് ഗവെർന്മേന്റിനെ ഇത്രയും ദൃഢവും ആത്മത്യാഗനിർഭരവുമായ പ്രജാധർമ പരിപാലന കല്പന കൊണ്ട് സ്വാധീനിക്കുവാൻ കഴിഞ്ഞിട്ടില്ല .മഹാത്മജി നടത്തിയ ഈ ബ്രിഷ് യുദ്ധകാല സേവനങ്ങൾ പിൽ കാലത്തു ഇന്ത്യൻ സ്വത ന്ത്ര്യ സമര രംഗത്ത് ഏറ്റവുമധികം രാഷ്ട്രീയ വിശ്വാസ്യതയുള്ള നേതാവായി ബ്രിടീഷുകാരും തുടർന്നു ജനകോടികളും അദ്ദേഹത്തെ അംഗീകരിക്കുതിനു കാരണമായി
ഇനി അല്പം ചരിത്രം :
മഹാത്മജി 1914 -ൽ ഇംഗ്ലണ്ടിലെ – ബ്രിട്ടീഷ് യുദ്ധ കാല സേവനം എന്ന ചരിത്ര ദൗത്യം പൂർത്തിയാക്കി 1916 -ൽ ഇന്ത്യയിലെ പൊതു രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിങ്ങനെ രണ്ടു സംഘടനകൾ ഇന്ത്യൻ ജന വിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ടായിരുന്നു. സ്വരാജ്യ സ്വയം ഭരണം എന്ന ആശയം തിലകനും ഗോഖലെയും ഉയർത്തിക്കൊണ്ടുവാരാൻശ്രമിക്കുമ്പോഴും കോൺഗ്രസ് ലീഗ് സംഘടനകൾക്ക് പ്രായോഗിക രാഷ്ട്രീയ തലത്തിൽ സ്വരാജ്യം എന്ന മുദ്രാവാക്യം ഉൾക്കൊള്ളുവാനുള്ള രാഷ്ട്രീയ പരിപാകം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടായി വിഘടിച്ചു നിൽക്കുന്ന ഈ സംഘടനകളെ ഒന്നിപ്പിച്ചു കൊണ്ടല്ലാതെ സ്വരാജ്യത്തിനുവേണ്ടിയുള്ള പോരാട്ടം അസാധ്യമെന്നു കണ്ടറിഞ്ഞ ഗോഖലെ തനിക്കു ഏറ്റവും വിശ്വസ്തനായ ജിന്നയെ ആണ് ഇരു സംഘടനകളെയും ഇന്ത്യൻ സ്വയം ഭരണം എന്ന ആശയത്തിൽ അനുരഞ്ജനപ്പെടുത്തുന്നതിനുള്ള ദൗത്യംഏല്പിച്ചത് .ജിന്ന കോൺഗ്രസിലെ ഹിന്ദുത്വപക്ഷത്തെക്കൂടി അനുനയിപ്പിച്ചു മുസ്‌ലിങ്ങളുടെ മാത്രം സംഘടനയായ ലീഗു മായി ഐക്യത്തിലെത്തിപ്പിച്ചു. ജിന്നയുടെ ഈ സംഘടനാപാടവത്തെ അഭിനന്ദിച്ചു കൊണ്ട് മുസ്ലിം ഗോഖലെ എന്ന് വിളിക്കപ്പെടാനാഗ്രഹിച്ച ജിന്നയെ അംബാസിഡർ ഓഫ് യൂണിറ്റി എന്ന് സരോജിനി നായിഡു വിശേഷിപ്പിക്കുകയുണ്ടായി. ഇക്കാലത്തു മഹാത്മജി കോൺഗ്രസിൽ പ്രവേശിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്; 1916 ഡിസംബറിലാണ് കോൺഗ്രസ് –ലീഗ് ലക്നൗ ഐക്യ ഉടമ്പടി ഉണ്ടാവുന്നത് എങ്കിലും അതിനുമുൻപ്‌ , ഹോം റൂളിനു വേണ്ടി ബ്രിട്ടനിൽ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന, ഐറിഷ് വനിത ആനി ബസന്റിന്റെയും, ജിന്നയുടെയും സരോജിനിയുടെയും നേതൃത്വത്തിൽ 1916 – സെപ്റ്റംബറിൽ മദ്രാസ്സിൽ വച്ച് ഹോം റൂൾ ലീഗ് എന്നൊരു സ്വയം ഭരണ വാദ സംഘടന രൂപം കൊണ്ടിരുന്നു; – 1916 -സെപ്റ്റംബർ 25 നു നടന്ന ഐറിഷ് കലാപത്തെഓർമിപ്പിച്ചു കൊണ്ട് വില്യം ബട്ലർ യേറ്റ്സ് എഴുതിയ ”ഈസ്റ്റർ –1916 ” –എന്ന കവിതയിലെ – a terrible beauty is born – -എന്ന വരിയിലെത്തുമ്പോൾ ബ്രിട്ടീഷ് ഭരണകൂടത്തെ ഇന്നും വിറകൊള്ളിച്ചു കൊണ്ടിരിക്കുന്ന ഐറിഷ് കലാപത്തിന്റെ ഇന്ധനവീര്യം നാമറിയുന്നു; അതെ 1916 -ൽ സെപ്റ്റംബർ മാസത്തിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ ബോധവുമായി താദാത്മ്യപ്പെട്ട ആനി ബെസന്റ് എന്ന ഐറിഷ് വനിത ഹോം റൂൾ ലീഗ് എന്ന സംഘടനയ്ക്ക് മദ്രാസ്സിൽ രൂപം കൊടുക്കുന്നത്; ഹോം റൂൾ എന്നത് ഇന്ത്യക്കു പുറത്തുള്ള ബ്രിട്ടീഷ് കോളനികളിലും മുഴങ്ങുന്ന മുദ്രാവാക്യമായതു കൊണ്ടാവാം തിലകന്റെ നേതൃത്വത്തിലും ഒരു ഹോം റൂൾ ലീഗ് രൂപീകരണം നടന്നിരുന്നു; 1916 കഴിയുമ്പോഴേക്ക് കോൺഗ്രസ്സിലെയും ലീഗിലെയും വിമോചനവാദികളായ പ്രവർത്തകർ ഹോം റൂൾ ലീഗിന് അഭിമുഖമായി സഞ്ചരിക്കുന്ന സ്ഥിതി വിശേഷമുണ്ടായി ഹോം റൂൾ ലീഗ് ഉന്നയിച്ച സ്വയം ഭരണാവകാശം 1917 -യുദ്ധകാലത്തു ഗവണ്മെന്റിനു ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്, യുദ്ധം ഇംഗ്ലണ്ടിന്റെ ആവശ്യം,എന്നാൽ അത് ഇന്ത്യയുടെ അവസരം എന്ന് പ്രഖ്യാപിച്ചു കൊണ്ട് ആനി ബെസന്റ് ഇന്ത്യൻ രാഷ്ട്രീയം പ്രശ്നാത്മകമാക്കുന്നതു; തുടർന്ന് ആനി ബെസന്റ്, ജോർജ് അരുൺ ഡെയ്ൽ, ബി.പി.വാടിയ തുടങ്ങിയവരെ ഗവേൺമെന്റ് അറസ്റ്റ് ചെയ്യുന്നു. യുദ്ധകാലം ബ്രിട്ടനെതിരെ ഇന്ത്യയുടെ മുന്നേറ്റത്തിന് അവസരമാണ് എന്ന് പ്രഖ്യാപിച്ച ഹോംറൂൾ പ്രവർത്തകർ അറസ്റ്റു ചെയ്യപ്പെടുന്നതിനു തൊട്ടു പുറകെ ആണ്, ബ്രിട്ടീഷ് ബന്ധു എന്ന നിലയിൽ ബോവർ യുദ്ധത്തിലും, സുലുകലാപത്തിലും, ജർമൻവിരുദ്ധയുദ്ധത്തിലും ബിട്ടീഷ് പക്ഷ പ്രവർത്തനം നിർവഹിച്ച മഹാത്മജി എന്ന ഇന്ത്യാക്കാരനെ , ഹോം റൂൾ ലീഗിന്റെ ബ്രിട്ടീഷ് വിരുദ്ധ നിലപാടിനെതിരെ ചെംസ് ഫോർഡ് പ്രഭു രംഗത്തിറക്കിയത്. 1918-ൽ യുദ്ധം അവസാനിക്കുന്ന ഘട്ടത്തിൽ ഇനിയും പട്ടാളത്തിൽ ആളെ ചേർക്കുന്നതു പാഴ്‌വേലയെന്നു അധികാരികൾ പറയുന്നത് വരെയും മഹാത്മജി തന്റെ ബ്രിട്ടീഷ് അനുകൂല യുദ്ധപ്രവർത്തനങ്ങൾ തുടർന്നു എന്നാണ് കോടതി മുൻപാകെ 1922 ൽ അദ്ദേഹം നടത്തിയ സത്യ പ്രസ്താവനയിൽ പറയുന്നത്. ഇന്ത്യൻ പക്ഷത്തു നിന്ന് തന്നെ ബ്രിട്ടീഷ് വിരുദ്ധനല്ലാത്ത ഒരു ദേശനേതാവിനെ ഉയർത്തിക്കാട്ടാനും 1920 ആവുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തിക്കാക്കാനും പിൽക്കാലത്തു ഇന്ത്യൻ ഹൃദയത്തിന്റെ ശബ്ദമെന്ന നിലയിൽ അദ്ദേഹത്തിന് കാതോർത്ത് നിൽക്കാനും ബ്രിട്ടീഷ് അധികാരികൾ തയ്യാറാവുന്നുണ്ട്; അത് ബ്രിട്ടീഷ് ഡിപ്ലോമസിയുടെ വിജയമായിരുന്നുവെന്നു അവർകരുതി.
ഇന്ത്യൻ വൈഷ്ണവ രാഷ്ട്രീയത്തിന്റെ നൈസർഗ്ഗിക സങ്കീർണ്ണതകളായിരുന്നു. മഹാത്മജിയുടെ ഹൃദയത്തെ സംഘർഷ സാന്ദ്രമാക്കിയത്; അതിൽ അവസരോചിതമായി മോഹിനീ വേഷ പ്രച്ഛന്നമണിയുന്ന വൈഷ്ണവ ഹെജിമണിയുടെ മാന്ത്രിക സന്ദിഗ്ധതകളുണ്ടായിരുന്നു; രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം എന്ന് തുടങ്ങുന്ന ലക്ഷ്മണാചാര്യയുടെ ഗീതത്തിൽ നിന്ന് സുന്ദര വിഗ്രഹ മേഘ ശ്യാം, ഗംഗാ തുളസി സാല ഗ്രാം എന്ന രണ്ടു വരി മായ്ച്ചു കളഞ്ഞു അവിടെ ഈശ്വര അല്ലാഹുവിനെ ഗ്രാഫ്ട് ചെയ്തു കയറ്റുവാൻ സനാതനിയായ ബ്രാഹ്മണന് കഴിയുകയില്ല; വൈഷ്ണവന് അതിനു കഴിയും; ബ്രിട്ടീഷ് റൂളിനെ എന്നപോലെ ഹെജിമണിയേയും അംഗീകരിക്കുമ്പോൾ തന്നെ അതിനു താഴെ വൈഷ്ണവ ഹെജിമണിയും അതിലകം ചേരുന്ന ഇസ്‌ലാമിക വിധേയത്വവും അദ്ദേഹം സ്വപ്നം കണ്ടു. പക്ഷെ ലക്ഷ്മണാചാര്യയുടെ രണ്ടു വരി ഇളക്കി മാറ്റി അവിടെ അവിടെ ഈശ്വര അള്ളാവിനെ ഗ്രാഫ്ട് ചെയ്‌താൽ മന്വയപ്പെടുന്നതല്ലായിരുന്നു ഇന്ത്യൻ ഇസ്ലാമിക ഹെജിമണിയുടെ രാജകീയ ചരിത്രം ഹോം റൂൾ ലീഗിന്റെബ്രിട്ടീഷ് വിരുദ്ധ നിലപാടിനെതിരെ മഹാത്മജി ഒഴികെ കോൺഗ്രസിന്റെ യോ,മറ്റേതെങ്കിലും സംഘടനകളുടെയോ ഭാഗത്തു നിന്ന് മഹാത്മജിക്ക്‌ അനുകൂലമായ പ്രതികരണങ്ങളുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകൾ അതെ പടി പകർത്തിയാൽ അറ്റ് ദി കോസ്‌റ് ഓഫ് മൈ ഹെൽത്ത് മഹാത്മജി നടത്തിയ ഏകാന്ത നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേവനമായിരുന്നു അത്; ഇത് ബ്രിട്ടീഷ് കാർക്ക് സ്വീകാര്യമായ ഒരു നേതൃത്വ ഐഡന്റിറ്റി മഹാത്മജിയുടെ രൂപത്തിൽ ഇന്ത്യക്കാർക്കിടയിൽ നിന്ന് ഉയർത്തിക്കൊണ്ടു വരാൻ ബ്രിട്ടീഷ് കാരെ പ്രേരിപ്പിച്ചു; ഗാന്ധിജിയുടെ ബ്രിട്ടീഷ് സേവനം, ഇന്ത്യൻ ദേശപക്ഷത്തുനിന്നുള്ള പിന്തുണ, ഹോം റൂൾ ലീഗിനെ നിർവീര്യമാക്കിത്തീർക്കുമെന്ന ബ്രിട്ടീഷ് കണക്കുക്കൂട്ടൽ വളരെ കൃത്യമായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മുസ്ലിം ലീഗും ഒന്ന് ചേർന്നാലുണ്ടാവുന്ന മതനിരപേക്ഷ ദേശീയ പ്രസ്ഥാനത്തിന്റെ മൂല രൂപമായിരുന്നു ഹോം റൂൾ ലീഗ്; ഇവിടെ നിന്നാവണം ദേശീയ പ്രസ്ഥാനത്തിൽ മതവിഘടനയുടെ പിളർപ്പുകൾ
നിർമിക്കേണ്ടതിന്റെ അത്യാവശ്യകത ബ്രിടീഷുകാർക്കു ബോദ്ധ്യപ്പെട്ടത് .ലോക
മഹാ യുദ്ധത്തിൽ ബ്രിട്ടീഷ് എതിർ പക്ഷത്തു നിന്ന ഓട്ടോമൻ തുർക്കിക്കെതിരെ
,യുദ്ധം ചെയ്യാൻ പട്ടാളത്തിൽ ആളെ ചേർത്ത മഹാത്മജിക്കെതിരെയോ
ബ്രിട്ടീഷുകാർക്കെതിരെയോ ഇന്ത്യയുടെ മുസ്ലിങ്ങളിൽ നിന്ന് യുദ്ധകാലത്തു ഒരു
എതിർപ്പുമുണ്ടായില്ല . എന്നാൽ യുദ്ധാനന്തരം അഖില ലോക മുസ്ലീങ്ങളുടെ
ദൈവനിയോഗ സ്ഥാനമായ ഖലീഫയുടെ സിംഹാസനാധികാരം ചോദ്യം
ചെയ്യപ്പെട്ടു;തുർക്കിയിൽത്തന്നെ മുസ്തഫ കമാൽ പാഷയുടെ നേതൃത്വത്തിൽ
ഖലീഫയുടെ ഭരണം അവസാനിപ്പിച്ചു ജനാധിപത്യ ഭരണ കൂടം രൂപീ
കരിക്കുന്നതിനു വേണ്ടി പോരാട്ടമാരംഭിച്ചു .കോൺഗ്രസിനും ലീഗിനും
ഒരേപോലെ സമ്മതനായിരുന്ന മുഹമ്മദ് അലി ജിന്ന ഉൾപ്പടെ ഉള്ളവർ
തുർക്കിയിലെ ജനാധിപത്യവാദികൾക്കൊപ്പമായിരുന്നു. അതെ സമയം
ഖലീഫയുടെ ആത്മീയ-രാഷ്ട്രീയാധികാര സ്ഥാനം പുനഃസ്ഥാപിക്കുന്നതിനു വേണ്ടി
ഒരു ഖിലാഫത്തു പ്രക്ഷോഭം ചില ഇസ്ലാമികരാജ്യങ്ങളിലുണ്ടായി; അതിൽ
ഏറ്റവും തീവ്രമായ ഒരു പ്രക്ഷോഭ ശാഖ ഇന്ത്യയിലുമുണ്ടായി; മതവികാരത്തിനു
തീ പിടിപ്പിക്കുന്ന ഒരു രാഷ്ട്രീയ സമരം ഖിലാഫത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഉണ്ടായി വന്നു . ജിന്ന ഉൾപ്പടെ ഉത്പതിഷ്ണുക്കളായ ഇന്ത്യൻ മുസ്ലിങ്ങൾ
ഖിലാഫത്തു യാഥാസ്ഥികതയ്‌ക്കെതിരെ മുഖം തിരിച്ചു നിന്നുകൊണ്ട് ഖിലാഫത്ത്
ഇന്ത്യൻ പ്രശ്നമല്ല ഖിലാഫത്ത് പങ്കാളിത്തം ഇന്ത്യൻ സ്വരാജ്യ സമരത്തെ
പിന്നോട്ടടിക്കുമെന്നു പറഞ്ഞപ്പോൾ ഇസ്ലാമിക മതവികാരം കൊണ്ട് അവരെ ഒരു
മൂലയ്ക്കിരുത്താൻ ഖിലാഫത്തു കാർക്ക് കഴിഞ്ഞു; ഈ സന്ദർഭത്തിലാണ്
മഹാത്മജി ഖിലാഫത്തുമായി താദാത്മ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ നാഷണൽ
കോൺഗ്രസിന്റെ അധികാര സ്ഥാനത്തു കാലുറപ്പിക്കുന്നതു; ഇന്ത്യൻ സ്വരാജ്യമോ
ഖലീഫ പദവിയോ ഏതാണ് മുൻഗണന അർഹിക്കുന്നത് എന്നചോദ്യത്തിനു
ഖലീഫയുടെ അധികാര പുനഃസ്ഥാപനം എന്നതായിരുന്നു ഖിലാഫത്തുകാരുടെ
മറുപടി . ലോകമഹായുദ്ധകാലത്തു ഖലീഫയ്ക്കെതിരെ യുദ്ധം ചെയ്യുന്നതിനു
ബ്രിട്ടീഷ് സേനയിൽ ആളെ ചേർത്തു കഴിഞ്ഞ മഹാത്മജി ഇപ്പോഴാണ് തന്റെ യുദ്ധ
കാല പ്രവർത്തനം ഖലീഫയ്ക്ക് കൂടിച്ചേതം വരുത്തുന്ന ഇസ്‌ലാമികമതവിരുദ്ധ
പ്രവർത്തനമായിരുന്നുവല്ലോ എന്ന് തിരിച്ചറിഞ്ഞു വേദനപ്പെട്ടു കൊണ്ട് ഒരു
പ്രായശ്ചിത്തമെന്നോണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഖിലാഫത്തു കമ്മിറ്റി
പ്രഖ്യാപിച്ച നിസ്സഹകരണ പ്രക്ഷോഭത്തിന്റെ പാളയത്തിലെത്തിക്കുന്നതു
.കോൺഗ്രസിന്റെ പ്രതിനിധിസമ്മേളനത്തിൽ കോൺഗ്രെസ്സുകാരല്ലാത്ത
ആൾക്കൂട്ടത്തെ തള്ളിക്കയറ്റി കോൺഗ്രസിനെ ഇസ്ലാമിക യാഥാസ്ഥിതിക
പ്രക്ഷോഭധാരയിലെത്തിക്കുന്നതിനു ഭൂരിപക്ഷമുണ്ടാക്കുന്നതിനു പിന്നിൽ
പ്രവർത്തിച്ചത് ഇംഗ്ലീഷ് ഭരണതന്ത്രമായിരുന്നു എന്നൊരു തീയറി ഉണ്ട് .ഇന്ത്യൻ
ദേശീയ പ്രസ്ഥാനത്തെ മത -വൈരുദ്ധ്യവൽക്കരിച്ചു, മതനിരപേക്ഷമായ ഹോം
റൂൾ ലീഗിനെ നിലം പരിശാക്കുക എന്നതായിരുന്നു ആ തന്ത്രം .
യുദ്ധമവസാനിക്കുന്നതു വരെ മതത്തെ ബ്രിട്ടീഷ് വിരുദ്ധ യുദ്ധോപകരണമാക്കി
പ്രവർത്തിപ്പിക്കാൻ തയ്യാറല്ലാതിരുന്ന മുസ്ലിം ലീഗിലും ഖിലാഫത്തു വാദികൾ
ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു, ഖിലാഫത്തു പ്രസ്ഥാനത്തിന്
കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ ജനതയ്ക്കു
അർഹതപ്പെട്ട ഹോം റൂൾ അജണ്ട മാറ്റിവച്ചു കൊണ്ട് ഖലീഫയുടെ ആത്മീയ
രാഷ്ട്രീയാധികാരത്തെ മുഖ്യ പ്രശ്നമാക്കി ഉയർത്തിക്കൊണ്ടു വരാൻ
മഹാത്മജിക്ക്‌ കഴിഞ്ഞു. ഇന്ത്യൻ പ്രസ്ഥാനങ്ങൾ സ്വരാജ്യം എന്ന ഹോംറൂൾ
അജണ്ട കുറേക്കാലത്തേക്കെങ്കിലും മറന്നു പോകുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ്
പക്ഷം പ്രക്ഷോഭത്തിൽ മുസ്ലിം പക്ഷത്തിനുണ്ടാവുന്ന ഡോമിനേഷൻ ഹിന്ദു
പക്ഷത്തു നിന്ന് എതിർപ്പുകളുണ്ടാക്കുമെന്നും അത് ഹിന്ദു മുസ്ലിം ലഹളകൾക്കും
ഹിന്ദു മുസ്ലിം ഐക്യത്തിന് സാധ്യത കണ്ടെത്തിയ ഹോം റൂൾ ലീഗിന്റെ
തകർച്ചയ്ക്കും കാരണമാകുമെന്ന് കണക്കു കൂട്ടി.

ഖിലാഫത്തു കമ്മിറ്റി പ്രഖ്യാപിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുൻ
നിരയിൽ കോൺഗ്രസിനെ പ്രതിഷ്ഠിച്ചു കൊണ്ട്, ഖിലാഫത് പ്രസ്ഥാനത്തിന്റെ
നായക സ്ഥാനത്തു പ്രവേശിക്കുവാൻ 1918 –ലും ബ്രിട്ടീഷ് ബന്ധുത്വം
ആവർത്തിച്ചുറപ്പിച്ച മഹാത്മജിയെ പിന്തുണച്ചത് , ബ്രിട്ടീഷ് അധികാരികൾ
തന്നെയായിരുന്നു .ഇന്ത്യയിൽ ഖിലാ ഫത്തു എത്രയ്ക്കു ബ്രിട്ടീഷ് വിരുദ്ധമായാലും
അതിനുമപ്പുറം അപകടകാരിയാണ് ഹിന്ദു മുസ്ലിം ഐക്യവും ഹോം റൂൾ-
സ്വയം ഭരണ- പ്രസ്ഥാനവുമെന്നു ബ്രിട്ടീഷുകാർ മനസ്സിലാക്കി .ഹിന്ദു മുസ്ലിം
ഐക്യം തകർന്നു കഴിഞ്ഞാൽ അത് കൊണ്ടുള്ള ഗുണം ഖിലാഫത്തിന്റെ
താൽക്കാലിക ബ്രിട്ടീഷ് വിരുദ്ധതയെക്കാൾ സ്ഥായിയായ പ്രയോജനം നൽകുമെന്ന്
ബ്രിട്ടീഷ് കാർക്കുറപ്പായിരുന്നു .അത് ഇന്ത്യൻ സ്വയംഭരണവാദത്തിലൂന്നുന്ന ഹിന്ദു
മുസ്ലിം ഐക്യത്തെ ഇല്ലാതാക്കുമെന്നുള്ളത് കൊണ്ട് പ്രത്യക്ഷത്തിൽ ബ്രിട്ടീഷ്
വിരുദ്ധമെങ്കിലും ഖിലാഫത്തു കളി രൂക്ഷമായിക്കൊള്ളട്ടെ എന്ന് ബ്രിട്ടീഷ്കാർ
കരുതി. കോൺഗ്രസ്സും ലീഗും ഐക്യപ്പെടുന്നതിനു പിന്നിൽ പ്രവർത്തിച്ച
ജിന്നയെ അസാധ്യമെന്നു കരുതിയഒരു ആശ്ചര്യത്തെ യാഥാർഥ്യമാക്കിയ
ഭാവനാശാലി എന്നാണ് സരോജിനി നായിഡു വിശേഷിപ്പിച്ചത്; അതുകൊണ്ടു
തന്നെ ആ ഐക്യത്തിന്റെ ശൈഥില്യം തന്നെയായിരുന്നു മുഖ്യ ബ്രിട്ടീഷ് അജണ്ട;
ഇന്ത്യയിൽ ബ്രിട്ടീഷ്‌ ആധിപത്യം എന്നതിന് പകരം ഖലീഫയുടെ ആധിപത്യം
വരണമെന്ന് ഖിലാഫത്തു കമ്മിറ്റിയോ കോൺഗ്രെസ്സോ ആവശ്യപ്പെടാത്ത
സാഹചര്യത്തിൽ ഇന്ത്യയിൽ ബ്രിട്ടീഷ് അധികാരത്തിന്റെ സ്ഥാനത്തു സ്വയം
ഭരണം ആവശ്യപ്പെടുന്ന ഹോം റൂൾ പ്രസ്ഥാനത്തെ ചുരുട്ടുന്നതിനു ഖിലാ
ഫത്തിന്റെ പടർച്ച ഉപകരിക്കുമെന്ന് ബ്രിട്ടീഷ് അധികാരികൾ കണക്കു
കൂട്ടിയിരുന്നു ; ലോകം മുഴുവൻ ചവിട്ടടിയിലാണ് എന്ന് അഹങ്കരിക്കുമ്പോഴും
ബ്രിട്ടനിലെ തന്നെ അയർലണ്ടിൽ ആവർത്തിച്ചു കൊന്നിട്ടും മരിക്കാൻ
വിസമ്മതിക്കുന്ന പോരാട്ടമായിരുന്നു ഐറിഷ് ഹോംറൂൾ പ്രസ്ഥാനം.
ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്ന് ചേർന്ന് ഹോം റൂൾ, സ്വയം ഭരണം, എന്ന
പേടിസ്വപ്നത്തിന്റെ വൃക്ഷം ഇന്ത്യയിൽ പട ർത്തിയെടുത്താലുണ്ടാവുന്ന
ആപത്തിനെ നേരിടാൻ വേണ്ടി ഏതു ഖിലാഫത്തിനെയും വിഴുങ്ങാൻ
ബ്രിട്ടീഷുകാർക്ക് സമ്മതമായിരുന്നു; സ്വയം ഭരണം എന്ന രാഷ്ട്രീയ
നിലപാടിനോടോ ഹോം റൂൾ പ്രസ്ഥാനത്തോടോ, യാതൊരു
താല്പര്യവുമില്ലാതിരുന്ന മഹാത്മജിക്കും, ഖിലാഫത്തു, ഇന്ത്യൻ ദേശീയ
നേതൃത്വത്തിലേക്ക് കയറിപ്പറ്റുന്നതിനുള്ള മാന്ത്രികോപായമായി മാറി;
വൈദേശിക മുസ്ലിം മത കാര്യത്തെ മുൻ നിറുത്തിയുള്ള ഖിലാഫത്തിൽ
മുസ്ലിങ്ങൾക്കുണ്ടാവുന്ന മുൻകൈ,ഹോം റൂൾ ലീഗ് ഉത്പാദിപ്പിച്ച ഹിന്ദു മുസ്ലിം
ഐക്യം തകർക്കുമെന്നും അത് ഹിന്ദു മുസ്ലിം ലഹളകൾക്കു കാരണമാവുകയും
കൂട്ടിച്ചേർക്കാനാവാത്ത വണ്ണം മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിലുള്ള ബന്ധം
ഉടയുമെന്നുമുള്ള ബ്രിട്ടീഷ് കണക്കു കൂട്ടൽ കൃത്യമായിരുന്നു. ഖിലാഫത്,
നിസ്സഹകരണമര്യാദ വിട്ടു അക്രമത്തിലേക്ക് കയറിപ്പടരുമ്പോൾ ഖിലാഫത്തിന്റെ
പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ നായക സ്ഥാനത്തെത്തിയ ഗാന്ധിജി ചൗരി
ചൗരാ പ്രശ്നത്തിന്റെ പേരിൽ നിസ്സഹകരണത്തിൽ നിന്ന് തലയൂരി.

കേരളത്തിൽ ഖലീഫയുടെ രാജ്യം സ്ഥാപിക്കാൻ ശ്രമിച്ച നിഷ്കളങ്കമായ ഖിലാഫത്
നേതൃത്വം മനപ്പൂർവ്വമല്ലെങ്കിൽപ്പോലും, ഹിന്ദു മുസ്ലിം ഐക്യ പ്രസ്ഥാനമെന്ന
നിലയിൽ നിന്ന് വഴിതെറ്റി, മലബാറിൽ വർഗീയ ലഹളകൾക്കും
കൂട്ടമരണങ്ങൾക്കു കരണമാവുമ്പോഴും അതിനെ തള്ളിപ്പറയാൻ കഴിയാത്ത
മഹാത്മജി , ബ്രിട്ടീഷുകാരന്റെ പോലീസ് സ്റ്റേഷന് ഖിലാഫത്തു കാർ
തീവയ്ച്ചപ്പോൾ ഖിലാഫത്തു സമരത്തിൽ നിന്ന് തലവലിച്ചതു വലിയൊരു
വഞ്ചനയായി ഖിലാഫത്തു വാദികൾ കണക്കു കൂട്ടി. യുദ്ധത്തിന്റെ പകുതിയിൽ
വച്ച് സഖ്യ കക്ഷി ഏക പക്ഷീയമായി പിന്മാറുന്നത് ആരെയും കുപിതരാക്കുക
സ്വാഭാവികമാണ്; ഖിലാ ഫത്തിലെ ഈ അർത്ഥപ്പിശകിൽ നിന്നാണ്, ഇന്ത്യയിൽ
ഹിന്ദു മുസ്ലിം ലഹളകൾ ആരംഭിക്കുന്നത് എന്നും, ഇന്ത്യാ വിഭജനത്തിനു
കാരണമായി തീരുന്നതു ഖിലാഫത്തിന്റെ സന്ദർഭത്തിൽ രൂപം കൊണ്ട ഹിന്ദു
മുസ്ലിം ലഹളകളുടെ തുടർച്ചകൾ ആയിരുന്നുവെന്നും അംബേദ്‌കർ
അഭിപ്രായപ്പെടുന്നുണ്ട്; അതി ശരി ആയാലും അല്ലെങ്കിലും ഖിലാഫത്ത്
അല്ലെങ്കിൽ മറ്റൊരു മതക്കളി കൊണ്ട് ഹിന്ദു മുസ്ലിം ശത്രുതാ വൈരുധ്യം
രൂക്ഷമാക്കാതെ ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽപിഴച്ചു പോവാൻ കഴിയില്ല
എന്ന് ബ്രിട്ടീഷ് ഭരണ നേതൃത്വത്തിന് അറിയാമായിരുന്നു

തുർക്കിയിൽ കമാൽ പാഷ അധികാരത്തിൽ വന്നു ഖിലാഫത്തു
ചരിത്രാവശിഷ്ടമാവുന്നതിനു മുൻപ് തന്നെ ഖിലാഫത്തു ഇന്ത്യയിൽ
ചിതറിപ്പോയ്ക്കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് ബന്ധുവായി ബ്രിട്ടീഷുകാർക്കിടയിൽ
സ്ഥാനമുറപ്പിച്ചു മഹാത്മജിയെ കൂട്ട് പിടിച്ചു ഖലീഫയുടെ അധികാര സ്ഥാനം
സംരക്ഷിക്കുവാൻ വേണ്ടി ഖിലാഫത്തുകാർ നടത്തിയ യുദ്ധം പരാജയത്തിൽ
കലാശിച്ചു.

ഭാഗം രണ്ടു
1919 ൽ ഖിലാഫത്തു കമ്മിറ്റി ആഹ്വാനം ചെയ്തനിസ്സഹകരണ തന്ത്രസമരം
ഊർജ്ജവത്താകുന്നതോടെ, കോൺഗ്രസിനെ ഖിലാഫത്തിൽ കൊണ്ടെത്തിച്ച
മഹാത്മജിയുടെ നേതൃത്വപരമായ സ്ഥാനം ഉറപ്പാവുന്നു. 1920 -ൽ അദ്ദേഹം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹാത്മജിയുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ 1918-ൽ അദ്ദേഹം
ചെംസ്ഫോർഡിന്റെ ആഹ്വാനത്താൽ ഉത്തേജിതനായി ബ്രിട്ടീഷ് സേനയിൽ ആളെ
ചേർക്കുന്ന പ്രവർത്തനത്തിൽ സ്വന്തം ആരോഗ്യം പോലും ബലികഴിച്ചുകൊണ്ടു
വ്യാപൃതനായ ബ്രിട്ടീഷ് ബന്ധു ആയിരുന്നു. 1919 -ൽ യുദ്ധകാലത്തു
പൗരാവകാശങ്ങൾ ചങ്ങലക്കിട്ടു കൊണ്ടുണ്ടാക്കിയ നിയമങ്ങളെ സ്ഥിരീകരിക്കുന്ന
റൗളത് ആക്ടിന്റെ കാലത്തും 1919 -ലെ ഖിലാഫത് കമ്മിറ്റിയുടെ കാലത്തും
അദ്ദേഹം ബ്രിട്ടീഷ് അനുഭാവിയായ കോൺഗ്രെസ്സുകാരൻ എന്ന നിലയിൽ
ആദരിക്കപ്പെട്ടിരുന്നു . മഹാത്മജിയെ ക്കുറിച്ചു അദ്ദേഹം ജനപക്ഷത്തു
നിൽക്കുമ്പോൾ തന്നെ ബ്രിട്ടീഷ് ഉന്നതോദ്യഗസ്ഥന്മാർ അവർക്കിടയിൽ
അദ്ദേഹത്തെ ഔർ മാൻ എന്നു വിശേഷിപ്പിക്കുമായിരുന്നു എന്ന് ജോർജ്
ഓർവെൽ എഴുതുന്നുണ്ട്. ബ്രിട്ടീഷ് ബന്ധു എന്നത് മഹാത്മജി ഒളിവിൽ കൊണ്ട്
നടന്ന കാര്യമല്ലായിരുന്നു .അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് നൽകിയ സേവന
പരമ്പരയെ ഒരു രാഷ്ട്രീയ അവകാശവാദം എന്ന നിലയിലാണ് 1922 -ലെ
മഹത്തായ വിചാരണയിൽ അദ്ദേഹം വെളിപ്പെടുത്തുന്നത്; 1918-ൽ ബ്രിഷ് ബന്ധു
എന്ന സ്ഥാനം സ്ഥിരീകരിക്കുന്നതിനു കഠിനാദ്ധ്വാനം ചെയ്ത മഹാത്മജി രണ്ടു
വർഷം കഴിയുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്
സ്ഥാനത്തു എത്തുന്നത് ഒരു മായക്കാഴ്ചയായിരുന്നു! റൗളത് ആക്റ്റും, ജാലിയൻ
വാലാ ബാഗും കൊണ്ട് കലുഷമായ 1919 നു തൊട്ടു മുൻപുള്ള മാസങ്ങൾ വരെയും
ബ്രിട്ടീഷ് ബന്ധു എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന മഹാത്മജി 1920 – ൽ ഇന്ത്യൻ
നാഷണൽ കോൺഗ്രസിന്റെ തലപ്പത്തെത്തുന്നതിനു ,ഖിലാഫത്ത് നയതന്ത്രം
അദ്ദേഹത്തിന് തുണയായി. മഹാത്മജിക്കൊപ്പം ഖിലാഫത്തിൽ പങ്കെടുക്കാൻ
ഇന്ത്യൻ നാഷണൽകോൺഗ്രെസ്സു മാത്രമല്ല മുസ്ലിം ലീഗും അപ്പാടെ
തയ്യാറായിരുന്നില്ല ;തിലകന്റെയും , ബിപിൻചന്ദ്ര പാലിന്റെയും ജിന്നയുടെയും
,ആനി ബൈസന്റിനെയും, ഖിലാഫത് വിരുദ്ധ നിലപാടുകളെ മറികടന്നു
,മഹാത്മജിക്ക്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധികാര സ്ഥാനത്തെത്താൻ
കഴിഞ്ഞതോടെ മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളിയെ നേരിടുന്നതിനുള്ള
അവസരം അളന്നു മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു; മരണം വരെയും
അദ്ദേഹം മതത്തിന്മേലുള്ള പിടി വിട്ടില്ല. ബ്രിട്ടീഷ് പ്രതിബദ്ധതയും
മതപ്രതിബദ്ധയും രസകരമായി സമന്വയിക്കുന്നതിലൂടെ 1922 ആവുമ്പോഴേക്കും
അദ്ദേഹം ഒരു വ്യക്തി എന്നതിനെ ക്കാളേറെ മതാത്മക പരിവേഷമുള്ള മിത്ത്
ആയി ഇന്ത്യൻ ചരിത്രത്തിൽ വളർന്നു കയറി!അദ്ദേഹത്തിന്റെ സൃഷ്ടിപരമായ
അടവുകളും തന്ത്രങ്ങളുമെന്നപോലെ ഋണാത്മകമായ അടവുകളും തന്ത്രങ്ങളും
അദ്ദേഹത്തിന്റെ രാഷ്ട്രീയവും മതാത്മകവുമായ മിത്തിക്കൽ പരിവേഷത്തെ
ജ്വലിപ്പിച്ചു ; ഖിലാഫത്തു പ്രസ്ഥാനം അക്രമത്തിലേക്ക് തിരിഞ്ഞപ്പോൾ മഹാത്മജി
ഖിലാഫത്തിൽ നിന്ന് അദ്ദേഹത്തിന്റേത് എന്ന് പറയാവുന്ന നിസ്സഹകരണ ഭാഗം
പിൻവലിക്കുകയുണ്ടായി; പരാജിതനായ മഹാത്മജിയെ ബ്രിട്ടീഷ് ഗവേൺമെന്റ്
അറസ്റ്റു ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ പൊടുന്നനെ ഒരു
മിത്തിക്കൽ പരിവേഷം ഉണ്ടായി വരുന്നതായി നാം കാണുന്നു; തന്റെ ബ്രിട്ടീഷ്
സേവാനിഷ്ഠയെ വികാരഭരിതമായി ഉപന്യസിക്കുന്ന മഹത്തായ വിചാരണ –
1922 മോഹൻദാസ് ഗാന്ധിയിൽ നിന്ന് മഹാത്മാവ് എന്ന മിത്ത് രൂപപ്പെടുത്തുന്ന വേദ പ്രമാണമാണെന്നു ഉറപ്പിച്ചു പറയാവുന്നതാണ് !. 1918 -ൽ ഒറ്റയാനായി ബ്രിട്ടീഷ് യുദ്ധ സേവനം നടത്തിയ മോഹൻ ദാസ് ഗാന്ധി എന്ന
വ്യക്തിയിൽ നിന്ന് മഹാത്മാ മിത്തിലേക്കു വളർന്നു പുഷ്ടിപ്രാപിച്ച ശേഷവും
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ അവിരാമം ജ്വലിപ്പിച്ചുകൊണ്ടിരുന്ന
മഹാത്മജിക്ക്‌ ബ്രിട്ടീഷ് അധികാരത്തെ സമ്പൂർണ്ണമായി പുറന്തള്ളുന്ന പൂർണ്ണ
സ്വരാജ്യം എന്ന ആശയത്തെ 1929 -ൽ പ്പോലും ഉൾക്കൊള്ളാൻ
കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ താല്പര്യത്തിന് വിപരീതമായി ലാഹോർ
സമ്മേളനത്തിൽ വച്ച് പൂർണ്ണ സ്വരാജ്യ പ്രമേയം കോൺഗ്രസ് അംഗീകരിക്കുമ്പോൾ
1930 -മുതൽ രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക്i ഡൊമിനിയൻ പദവി
നല്കണമെന്ന ബദൽ പ്രമേയമാണ് അദ്ദേഹം മുന്നോട്ടു വച്ചതു; അതായതു
ബ്രിട്ടന്റെ പരമാധികാരത്തെ നിലനിർത്തിക്കൊണ്ടുള്ള പ്രവിശ്യാഭരണ
സ്വാതന്ത്ര്യം.
ഇവിടെയൊക്കെ മഹാത്മജി കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിപത്യത്തെ
മറികടക്കാനുള്ള തന്ത്രങ്ങൾ കൈക്കൊണ്ടു. സുഭാഷ് ചന്ദ്രബോസ് അദ്ദേഹത്തിന്റെ
താല്പര്യത്തിനു വിരുദ്ധമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെക്കു
തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബോസിനെ ഒന്നുമല്ലാതാക്കാൻ മഹാത്മജി പയറ്റിയ
തന്ത്രത്തിനെതിരെ ആരുടേയും നാവുപൊങ്ങാത്തതു അദ്ദേഹം വ്യക്തിയല്ല മിത്ത്
ആയിരുന്നു എന്നത് കൊണ്ടാണ് . അറസ്റ്റും ജയിൽ വാസവും പ്രാത്ഥനായോഗവും
ആശ്രമജീവിതവും അദ്ദേഹത്തിന്റെ മിത്തിക്കൽ പരിവേഷത്തിനു ഉദാര ശോഭ
നൽകി.
1918 -ൽ ബ്രിട്ടീഷ് പട്ടാളത്തിന് ആളെ ചേർക്കാൻ ഒറ്റതിരിഞ്ഞു നടത്തിയ
ത്യാഗനിർഭരമായ പ്രവർത്തനത്തിന് നേർ വിപരീതമായ പ്രഖ്യാപനമായിരുന്നു—-
— 1942 -ൽ —- യുദ്ധത്തിൽ സഹകരിച്ചാൽ യുദ്ധാനന്തരം സ്വരാജ്യം തരുമോ എന്നുചോദിച്ചു കൊണ്ടിരുന്ന കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട്——–, ഒരു കോൺഗ്രസ് അനുചരന്റെയും ശ്രദ്ധയിൽപ്പെടാതെ മഹാത്മജി നടത്തിയ
നടത്തിയ ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനം. ;ആയുധ ശക്തികൊണ്ട്
കീഴ്പ്പെടുത്താനാവാത്ത ബ്രിട്ടനെതിരെ മത്സരിച്ചു തോൽക്കുന്നതിനു പകരം
അനുനയന സഹനമാർഗ്ഗങ്ങളിലൂടെ ബ്രിട്ടനിൽ നിന്ന് സാധ്യമാവുന്നതെല്ലാം
നേടിയെടുക്കുക എന്നതായിരുന്നു, ഈശ്വര തുല്യം ആരാധിക്കപ്പെട്ടിരുന്ന
മഹാത്മജിയുടെ രാഷ്ട്രീയ തന്ത്രം .ബലവാനെ അനുനയിപ്പിക്കു ന്ന
അഭിനയതന്ത്രമായിരുന്നു അദ്ദേഹത്തിന് സമരം പക്ഷെ 1942 ൽ രംഗമാകെ
മാറുകയായിരുന്നു ;ബലവാനെ മറികടന്നു അതിബലവാനായ ഫാസിസിസ്റ്
ജപ്പാൻ മലയ്ഷ്യയിലും സിംഗപ്പൂരിലുമൊക്കെ ചുവടു വയ്ക്കുമ്പോൾ ഗാന്ധി
ഭക്തന്മാരായ വിദേശ ഇന്ത്യാക്കാർ, ബോസിന്റെ ഐ എൻ എ യിൽ ചേർന്ന്
സ്വാതന്ത്ര്യ സമര പോരാളികളായി മാറുകയായിരുന്നു; ഒരു പക്ഷെ ബ്രിട്ടനെ
തൂത്തെറിഞ്ഞു കൊണ്ട് ,ഇന്ത്യ ജപ്പാന്റെ ഒരു കോളനി ആയി മാറുകയാണെങ്കിൽ, കോൺഗ്രസിന്റെ ബ്രിട്ടിഷ് അനുനയന നിലപാട് ആപത്തിനു കാരണമാവാം.
മറിച്ചു ഇപ്പോൾ ബ്രിട്ടനെതിരെ ഒരു പൂർണ്ണ സ്വാതന്ത്ര്യ വാദ പ്രക്ഷോഭമുണ്ടായി
എന്നതിന്റെ പേരിൽ ബ്രിട്ടീഷു കാർ ജയിച്ചു വന്നാലും വിശേഷവിധിയായി
ഒന്നും സംഭവിക്കുകയില്ല; ഹോം റൂൾ ലീഗ് ഒന്നാം ലോക യുദ്ധം ഒരു
അവസരമെന്നനിലയിൽ കണ്ടു കൊണ്ടാണ് ബ്രിട്ടനെതിരെ പോരാട്ടത്തിനിറങ്ങിയത്
. രണ്ടാം ലോക മഹായുദ്ധം ഒന്നാം ലോകമഹായുദ്ധ സമാനമായ അവസരമെന്നു
ഹോം റൂൾ ലീഗിനെപ്പോലെ ചിന്തിച്ചതുകൊണ്ടാണോ , ബ്രിട്ടനെ
വീഴ്ത്തിക്കൊണ്ടു ജപ്പാൻ കടന്നു വന്നാൽ ബോസിനോടൊപ്പം ബ്രിട്ടനെ
തള്ളിപ്പറയുക എന്നതാണ് അവസരോചിതമായ ബുദ്ധി അതാണ് ഇന്ത്യൻ
ജനതയ്ക്കു ഗുണം ചെയ്യുക എന്ന് നിനച്ചത് കൊണ്ടാണോ,—–മഹാത്മജി
ബ്രിട്ടനുമായി അങ്കം കുറിച്ചതിന്റെ കാര്യ കാരണങ്ങൾ ആരുമായും പങ്കു വച്ചില്ല .! ഒരു സ്വപ്ന ദർശനത്തിൽ നിന്നെന്നപോലെ ”ബ്രിട്ടീഷുകാർ ഇന്ത്യവിടുക എന്ന മുദ്രാവാക്യം പൊട്ടിപ്പുറപ്പെട്ടു ! ബ്രിട്ടിഷുകാർ ഇന്ത്യ വിടുക എന്നത് കൊണ്ട്
ഇന്ത്യയ്ക്ക് പൂർണ്ണ സ്വരാജ്യമോ ഡൊമിനിയൻ പദവിയോ നില നിർത്താനായി
എന്നുവരില്ല; ബ്രിട്ടൻ ഇന്ത്യവിട്ടാൽ യുദ്ധകാലത്തു ഉടനെ ഒരു സ്വയംഭരണ
ഗവേണ്മെന്റുണ്ടാവുമെന്നതിനു ഒരു ഉറപ്പുമില്ലായിരുന്നു; ബ്രിട്ടനെ തോൽപ്പിച്ച്
കയറുന്ന ജപ്പാന്റെ നിലപാട് എന്തായിരിക്കുമെന്ന് ബോസിന് പോലും
പറയുവാൻ കഴിയുമായിരുന്നില്ല; ഇപ്പോൾ ബ്രിട്ടനെ പുറത്താക്കാനുള്ള സമരം
ബോസിന്റേയും മഹാത്മജിയുടെയും ജപ്പാന്റെയും പൊതുവായ
മുദ്രാവാക്യമായിരുന്നു. ക്വിറ്റ് ഇന്ത്യ-കാലത്തു ജപ്പാന്റെ വക്താവായിക്കഴിഞ്ഞ
ബോസിനോട് മുൻപെങ്ങുമില്ലാത്ത ആദരാധിക്യം മഹാത്മജിക്ക്‌
ഉണ്ടായിരുന്നുവെന്ന് മൗലാനാ ആസാദ് തന്നെ എഴുതിക്കാണുന്നുണ്ട്! പൂർണ്ണ
സ്വരാജ്യവാദികൾ ഇതിനകം തന്നെ ബ്രിട്ടൻ ഇന്ത്യ വിടണമെന്ന മുദ്രാവാക്യത്തെ
ഇന്ത്യയിലുടനീളംഉയർത്തിക്കൊണ്ടു വന്നിട്ടുണ്ട്; അതിനു പ്രയോഗതലത്തിൽ തീ
പിടിപ്പിക്കുന്ന ഒരു പ്രയോഗം മാത്രമായിരുന്നു ക്വിറ്റ് ഇന്ത്യ ആഹ്വാനം. അതി
ബലവാനായ ജപ്പാൻ ബലവാനായ ബ്രിട്ടനെ കീഴടക്കിയാൽ സ്ഥിതിവഷളാവും; അപ്പോൾ ബോസിനേക്കാളും ഉച്ചത്തിൽ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യവുമായി ഞാൻ
നിൽക്കുന്നു എന്ന് പറയുകയാണ് ഇന്ത്യയ്ക്ക് ആകെ ഗുണം ചെയ്യുന്ന
സുരക്ഷിതമായ നിലപാട് എന്നത് സാമാന്യ യുക്തിയാണ്; യുദ്ധത്തിൽ ജപ്പാൻ
തോറ്റു ; ബ്രിട്ടനെതിരെ അക്രമാസക്തമായ ഒച്ച വച്ചു എന്നതിന്റെ പേരിൽ
ഗാന്ധിജിക്കു മുൻകാലങ്ങളിൽ എന്ന പോലെ സർവ വിധ
ബഹുമതികളോടെയുമുള്ള ജയിൽ വാസം എന്നതിൽക്കവിഞ്ഞു ഒന്നും
സംഭവിച്ചതുമില്ല ;യുദ്ധാനന്തരം ബ്രിട്ടീഷ്‌ കോളനികൾക്കു സ്വാതന്ത്ര്യം നൽകാൻ
ബ്രിട്ടൻ തീരുമാനിക്കുമ്പോൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ
വിധിയുണ്ടാവുകയും ചെയ്തു .മഹായുദ്ധത്തിൽ ജയിച്ച ബ്രിട്ടന് അതിന്റെ
ആഗോള സാമ്രാജ്യത്വ ശാല ചുരുട്ടിക്കെട്ടേണ്ടിവന്നു എന്നത് ചരിത്ര
നീതിയായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തിൽ വിഭിന്ന ധാരകളുണ്ടായിരുന്നു ;അതിൽ
തീവ്രവാദികളൊഴികെ മറ്റുള്ളവരെല്ലാം കാലാ കാലങ്ങളിൽ ബ്രിട്ടീഷ്
ഭരണകൂടവുമായി അനുരഞ്ജന പ്പെട്ടിരുന്നു. അതിനവരെ പ്രേരിപ്പിച്ചത് ഗുണ-
ചേതാധിഷ്ഠിത കണക്കുകൂട്ടലുകളായിരുന്നു; അനുരഞ്ജനമാണോ
ഏറ്റുമുട്ടലാണോ ഇപ്പോൾ ഗുണം ചെയ്യുക എന്നുള്ളതിന്റെ കണക്കു
കൂട്ടലുകളായിരുന്നു; പക്ഷെ ഗാന്ധിജി അതിൽ നിന്ന് ഭിന്നനായിരുന്നു .
മഹത്തായ വിചാരണയിൽ അദ്ദേഹം വെളിപ്പെടുത്തിയ പോലെ ഔർ മാൻ എന്ന് വിളിച്ചുകൊണ്ടു ബ്രിട്ടീഷുകാർ അവരുടെ നെഞ്ചോട് ചേർത്ത് നിർത്താൻ പോന്ന തരത്തിലുള്ള സേവനങ്ങൾ അദ്ദേഹം ബ്രിട്ടീഷുകാർക്ക് നൽകിയിരുന്നു; അതിനർത്ഥം അദ്ദേഹത്തിന് ബ്രിട്ടീഷുകാരാട് അചഞ്ച ലമായ കൂറ് ഉണ്ടായിരുന്നു
എന്നല്ല. പോർബന്ദരി ലെ ദിവാൻറെ പാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു
.ദിവാൻ എന്നും ബലവാനോടൊപ്പം നില കൊണ്ടു ജനങ്ങൾക്കും ബലവാനും
മധ്യസ്ഥമായി വർത്തിച്ചു . ബോവർ യുദ്ധം മുതൽ, 1942 -ൽ അതിബലവാനായ
ജപ്പാന്റെ കുളമ്പടികൾ നെഞ്ചിൽ പതിയും വരെയും അദ്ദേഹം ബ്രിട്ടീഷ് ബന്ധു
എന്ന നിലപാട് ഉപേക്ഷിച്ചില്ല ഹൃദയം ഒരു മന്ത്രിയുടെ ബലതന്ത്ര
ശാലയായിരിക്കുമ്പോൾ ഭരണകൂട രക്ഷകനായ പുരോഹിതന്റെ വേദ
പരിവേഷവും അദ്ദേഹം ജീവിതത്തിലേക്ക് പ്രവേശിപ്പിച്ചു; ആധുനിക ഇന്ത്യ കണ്ട
ഏറ്റവും ഗംഭീരമായ മിത്ത് ആയി സ്വയം മാറി .ഒടുവിൽ രക്തസാക്ഷിത്വം ഏതു
മിത്തിനും നൽകുന്ന തീവ്രവും ഗഹനവുമായ ആദരവോടെ, അദ്ദേഹം
ആകാശത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് ഉയർത്തപ്പെട്ടു

1918 -ലും അതിനു മുൻപും മഹാത്മജി എന്തായിരുന്നു വെന്നു മഹത്തായ
വിചാരണ വേളയിൽ മഹാത്മജി വിശദീകരിക്കുമ്പോൾ ബ്രിട്ടീഷ് കാരുടെ
അധീനതയിലുള്ള തെക്കേ ആഫ്രിക്കയിലുള്ള ഇന്ത്യാക്കാർക്കുവേണ്ടി അദ്ദേഹം
നടത്തിയ നടത്തിയ സഹന സമരങ്ങളും അറസ്റ്റും ജയിൽ വാസ
പീഡനങ്ങളുമൊന്നും ഉയർത്തിക്കാട്ടുന്നില്ല .ഇന്ത്യാക്കാരനു ബ്രിട്ടീഷ്
അധീനതയിലുള്ള തെക്കേ ആഫ്രിക്കയിൽ മനുഷ്യന്റെ പരിഗണന ലഭിച്ചില്ല
എന്നതിന്റെ പേരിൽ ത്യാഗ നിർഭരമായ സഹന സമരങ്ങളിലേർപ്പെടുമ്പോഴും
ഉള്ളിലൊതുക്കിയ ദുഃഖം അമർത്തി വച്ച് കൊണ്ടാണ് ബോവർ യുദ്ധത്തിലും
സുലു കലാപത്തിലും ജർമൻ യുദ്ധത്തിലും പര പ്രേരണയില്ലാതെ അദ്ദേഹം ബ്രിഷ്
യുദ്ധ കർമ്മ സഹായി ആയി പ്രവർത്തിച്ചത്. എന്നാൽ 1916 -ൽ ഇന്ത്യയിൽ
മടങ്ങിവന്ന മഹാത്മജി സ്വയം പ്രേരണയാൽ ബ്രിട്ടിഷ് യുദ്ധ കർമ്മ സഹായി
ആയി രംഗപ്രവേശം ചെയ്തില്ല .ഇന്ത്യയിൽ സ്ഥിതിവിശേഷം
വ്യത്യസ്തമായിരുന്നു .മഹായുദ്ധകാലത്തു ഹോംറൂൾ സ്വയം ഭരണവാദികൾ
ബ്രിട്ടനെതിരെ കച്ച മുറുക്കുമ്പോൾ പര പ്രേരണയില്ലാതെ ചെംസ്‌ ഫോർഡിന്റെ
ആഹ്വാന പരിസരംപോലുമില്ലാതെ മഹാത്മജിക്ക്‌ ബ്രിട്ടീഷ് യുദ്ധ കാര്യ
പരിചരണത്തിലേർ പ്പെടാൻ കഴിയുമായിരുന്നില്ല; ഖിലാഫത് നിസ്സഹകരണ
അക്രമത്തിന്റെ പേരിൽ കുറ്റവിചാരണ ചെയ്യപ്പെടുമ്പോൾ താൻ തെക്കേ
ആഫ്രിക്കയിലെ ജനങ്ങൾക്ക് വേണ്ടി നടത്തിയ സമര പീഡനങ്ങളും ജയിൽ
ശിക്ഷയുമല്ല, ബ്രിട്ടീഷ് യുദ്ധസേവനത്തിനു ലഭിച്ച സ്വർണ്ണപ്പതക്കമാണ്
വ്യവഹാരത്തിൽ പ്രയോജനം ചെയ്യുക എന്ന് അഭിഭാഷകനായ അദ്ദേഹത്തിന്
അറിയാമായിരുന്നു; നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കു വേണ്ടി സഹന പീഡന
സമരങ്ങളിലേർപ്പെടുമ്പോഴും ബ്രിട്ടീഷ് സിംഹാസനത്തോട് അവിരാമം കൂറ്
പുലർത്തിയിരുന്നു എന്നാണ് മഹാത്മജി മഹത്തായ വിചാരണ വേളയിൽ
അവകാശപ്പെടുന്നത്

സത്യ പ്രസ്താവനയുടെ തുടക്കത്തിൽ മഹാത്മജി, ഇന്ത്യക്കാരനായിപ്പോയി എന്നതിനാൽ അദ്ദേഹത്തിന് ബ്രിട്ടീഷ് പ്രജയുടെ മാന്യത ലഭിച്ചില്ല എന്ന് മാത്രമല്ല മനുഷ്യൻ എന്ന സ്റ്റാറ്റസ് പോലും നിഷേധിക്കപ്പെട്ടു, മനുഷ്യന്റെ ജീവശാസ്ത്രപരവും സ്വാഭാവികവും സാമൂഹ്യവുമായ
അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു എന്ന് പറയുന്നുണ്ട്, എന്താണ്
സ്വാതന്ത്ര്യത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ ഉള്ളടക്കം എന്നതിന്
മനുഷ്യാവകാശങ്ങളുടെ സ്വാഭാവിക നീതി എന്ന് തന്നെയാണ് ഉത്തരം. ഭരിക്കുന്നത്
ഇന്ത്യൻ ചക്രവർത്തിയായാലും വിദേശ ചക്രവർത്തിയായാലും ഒരു മനുഷ്യ
ജീവി അർഹിക്കുന്ന സ്വാഭാവിക നീതി എന്നതാണ് സ്വാതന്ത്ര്യത്തിന്റെ
രാഷ്ട്രീയമായ ഉത്തരം. പാരതന്ത്ര്യത്തിനു വിദേശാധിപത്യ വിരുദ്ധത എന്ന
പോലെ സ്വദേശ ചൂഷണാധിപത്യ വിരുദ്ധത എന്ന് കൂടി അർത്ഥമുണ്ട്
ഇന്ത്യയിൽ നിന്ന് വിദ്യാഭ്യാസത്തിനു തൊഴിൽ പ്രവർത്തനങ്ങളും തെക്കേ
ആഫ്രിക്കയിലേക്ക് പോകാനും മടങ്ങിവരാനും കഴിയുമായിരുന്ന മഹാത്മജിക്കു
തെക്കേ ആഫ്രിക്കയിലോ ഇംഗ്ലണ്ടിലോ വച്ചുണ്ടായ വർണ്ണ വിവേചനാനുഭവങ്ങൾ
താൽക്കാലികമായിരുന്നു . പക്ഷെ അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിൻകീഴിലുള്ള
ഇന്ത്യയിൽ , ജന്മം കൊണ്ട് ,ഏതു ബ്രിട്ടീഷ് പ്രജയെ ക്കാളും ശ്രേഷ്ഠനായ മനുഷ്യ
ജാതിയായിരുന്നു ;കിരീടം നഷ്ടപ്പെട്ടുപോയെങ്കിലും ആഭിജാത്യത്തിനു
ഉടവുതട്ടാത്ത മഹിമ അദ്ദേഹത്തിന്റെ ഇന്ത്യൻ ജീവിത
പശ്ചാത്തലത്തിലുണ്ടായിരുന്നു .തെക്കേ ആ ഫ്രിക്കയിൽ വെള്ളക്കാർനടത്തുന്ന
മനുഷ്യാവകാശ പീഡനങ്ങളെക്കുറിച്ചു വ്യക്തതയുണ്ടായിരുന്ന മഹാത്മജി
ഇന്ത്യയിലെ ആഭ്യന്തര സാമൂഹ്യ ഘടനയിലുണ്ടായിരുന്ന മനുഷ്യാവകാശ
ലംഘനങ്ങൾ, സ്വാതന്ത്ര്യം എന്ന സങ്കൽപനത്തെ തന്നെ പിളർക്കുന്ന
അപരാധത്തിന്റെ ബൃഹദാഖ്യായിക ആണെന്ന വസ്തുത അംഗീകരിക്കുവാൻ
തയ്യാറായിരുന്നില്ല .വിദേശാധിപതിയെ എതിർത്തുനിൽക്കുന്ന
സ്വദേശാധിപതിക്കു സ്വന്തം ജനതയ്ക്കു മേൽ എന്തുമാവാം എന്നൊരു ന്യായ
ബോധത്തിലടക്കം ചെയ്ത ശരീര മാണ് നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യ നിർവചനം
ജാതിയിൽ പറ്റിപ്പിടിച്ചിരിക്കുന്നഅയിത്തം തുടങ്ങിയ അബദ്ധങ്ങൾ
കഴുകിക്കളഞ്ഞാൽ ജാതി ശുഭ്ര സുന്ദരമായ ഒരു ജീവിത സംസ്കരണ പ്രയോഗം
എന്ന നിലയിൽ ഭാരതീയ മഹിമയുടെ അടയാളമായിരിക്കുമെന്നു അദ്ദേഹം
വിശ്വസിച്ചു.

കുമാരനാശാൻ എന്ന മലയാള അധ: കൃത കവി 1924 ലാണ് മരണമടയുന്നതു; അക്കാലത്തൊന്നും മഹാത്മജി ബ്രിട്ടീഷുകാരിൽ നിന്നും സമ്പൂർണ്ണ വിടുതൽ ലഭിക്കുന്ന പൂർണ്ണ സ്വരാജ്യത്തെ അംഗീകരിച്ചിരുന്നില്ല .ബ്രിട്ടീഷ് പരമാധികാരം
നില നിർത്തിക്കൊണ്ടുള്ള പ്രവിശ്യാ ഭരണത്തിന് വേണ്ടി അദ്ദേഹം
പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുന്നത് തന്നെയും 1930 കളിലാണ്‌ . ആ
സ്ഥിതിക്ക്‌ ബ്രിട്ടീഷുകാരിൽ നിന്നു നേരിട്ട് ജാതിവ്യവസ്ഥയുടെ പാരതന്ത്ര്യം
അനുഭവിച്ചിട്ടില്ലാത്ത,ഇന്ത്യൻ ജാതിവ്യവസ്ഥാ പീഡിതനായ കീഴ്ജാതിക്കവി
ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തു സ്വാതന്ത്ര്യം പിടിച്ചു വാങ്ങാൻ
തയ്യാറായില്ല എന്ന മേൽജാതിക്കാരായ സാഹിത്യ ബുദ്ധിജീവികളുടെ
ആരോപണത്തിൽ ,വൈഷ്ണവ ജാതിരക്ത ത്തിന്റെ ജീനുകളാണ്
സംസാരിക്കുന്നതു. മാത്രവുമല്ല ബ്രിട്ടീഷുകാർ നിഗ്രോകൾക്കും
കറുത്തവർഗ്ഗക്കാർക്കുമെതിരെനടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ ക്കാൾ
ഹൃദയ ശൂന്യമായ മനുഷ്യാവകാശ പീഡനത്തിന്റെ വർണ്ണ ധർമ്മ ശാസ്ത്ര
ഭാരതീയം കുമാരനാശാന് പാരതന്ത്ര്യ വിധിശാസ്ത്രമായിരുന്നുവെങ്കിൽ, മഹാത്മജിക്കു അത് ആത്മീയ ദേശാഭിമാനത്തിന്റെ ധർമ്മ കാണ്ഡമായിരുന്നു;
ഇന്ത്യയിലെ കീഴ് ജാതികൾ; ബ്രാഹ്മണ-വൈഷ്‌ണവ ഹിന്ദു മതത്തിന്റെ
കോളനി’കളാണെന്നും ഇപ്പറഞ്ഞ ഇന്ത്യൻ ആ ഭ്യന്തര കൊളോണിയലിസം
ബ്രിട്ടീഷ് കോളോണിയലിസത്തെപ്പോലെപ്പോലെ തന്നെ തലച്ചോറിൽ
അധികാരപ്പുണ്ണു പിടിച്ച അധോ മാനവിക വൈകൃതമാണെന്നും മഹാത്മജി ഒരു
ഘട്ടത്തിലും സമ്മതിച്ചു കൊടുക്കുമായിരുന്നില്ല. കേരളത്തിലെ ആഭ്യന്തര (domestic)
അധിനിവേശവിരുദ്ധ രാഷ്ട്രീയ സമരം, ക്ഷേത്ര പ്രവേശനാവകാശ സമരത്തിലേക്ക്
വ്യാപിക്കുന്ന സന്ദർഭത്തിലാണ് മഹാത്മജി, വർണ്ണ-ജാതി വിവേചന
സമ്പ്രദായത്തിന്റെ മനുഷ്യ സ്വാതന്ത്ര്യ നിരാസത്തിനു അരു നിന്നു കൊണ്ടോ,
അതിനെ തള്ളിപ്പറയാതെയൊ ഭാരതത്തിൽ ഒരു മഹാത്മാവിനും പിടിച്ചു
നിൽക്കാനാവില്ല എന്ന തീർപ്പിൽ എത്തിച്ചേരുന്നത്. സഹന സമര വിമോചന പോരാളിയായ മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സേവകനും സ്വാതന്ത്ര്യ വാദ വിരുദ്ധനായ കുമാരനാശാനും
വർണശാസ്ത്ര വ്യവസ്ഥയെക്കുറിച്ചു മഹാത്മജി പറയുന്നതിങ്ങനെ :
“The Rishis after incessant experiment and research arrived at this fourfold division, that of teaching, of defending, of wealth-producing, and of manual service.
In ancient times there were automatic trade guilds, and it was an unwritten law to support all the members of the profession. A hundred years ago, a carpenter’s son never wanted to become a lawyer.
Today he does, because he finds the profession the easiest way to steal money”
“അവിരാമ പരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ഋഷിമാർ ഈ
നാല് തട്ടുകൾ ഉള്ള വിഭജനത്തിലെത്തിച്ചേർന്നു; വേദാധ്യാപനത്തിന്റെ, രാജ്യ
പരിപാലനരക്ഷയുടെ, ധനോൽപ്പാദനത്തിന്റെ, ശാരീരിക സേവയുടെ;
പൗരാണിക കാലത്തു, സ്വയം ചോദിത തൊഴിൽ സമുദായങ്ങൾ ഉണ്ടായിരുന്നു,
ജന്മനിശ്ചിതമായി ഒരേ തൊഴിൽ ചെയ്യുന്നവർ പരസ്പരം തുണയ്ക്കണമെന്ന
അലിഖിത നിയമമുണ്ടായിരുന്നു; ഒരു നൂറു വർഷത്തിന് മുൻപ് ഒരു
മരപ്പണിക്കാരന്റെ മകൻ ഒരിക്കലും ഒരു അഭിഭാഷകൻ ആകാൻ
ആഗ്രഹിച്ചിരുന്നില്ല, എന്നാൽ ഇന്ന് അങ്ങനെ സംഭവിക്കുന്നു. ഇന്ന് സുഗമമായി
പണം മോഷ്ടിക്കുന്നതിനുള്ള മാർഗ്ഗമാണ് തൊഴിൽ, എന്ന് അവൻ കാണുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്”

“When I follow my father’s profession, I need not even go to a school to learn it, and my mental energy is set free for spiritual pursuits, because my money or rather livelihood is ensured. Varna is the best form of insurance for happiness and for real religious pursuit. When I concentrate my energy on other pursuits, I sell away my powers of self-realization or sell my soul for a mess of pottage.
We are talking with crooked notions of varna. When varna was really practised, we had enough leisure for spiritual training. Even now, you go to distant villages and see what spiritual culture villagers have as compared to the town-dwellers. These know no self-control.
We need not, ought not, to seek new avenues for gaining wealth. We should be satisfied with those we have inherited from our forefathers so long as they are pure. If my father is a trader and I exhibit the qualities of a soldier, I may without reward serve my country as a soldier but must be content to earn my bread by trading.”
ഞാൻ എന്റെ പിതാവിന്റെ തന്നെ തൊഴിൽ പിന്തുടരുമ്പോൾ, അത് അഭ്യസിക്കാൻ ഒരു വിദ്യാലയത്തിൽ പോകേണ്ട ആവശ്യം എനിക്കില്ല, എന്റെ മാനസിക ഊർജ്ജം ആത്മീയ പഥങ്ങളി ലൂടെ സ്വതന്ത്രമായി ചരിക്കുന്നു; എന്തെന്നാൽ എനിയ്ക്കാവശ്യമായ ധനം, ഉപജീവനം, എന്റെ ജന്മ നിശ്ചിത തൊഴിൽ കൊണ്ട് ഉറപ്പാക്കപ്പെടുന്നു .ആനന്ദത്തിനും യഥാർത്ഥ മതാത്മകകർമ്മ മാർഗ്ഗങ്ങൾക്കുമുള്ള ഏറ്റവും മെച്ചമാർന്ന രക്ഷാധാരമാണ് വർണ്ണം; എന്റെ ജന്മനിയോഗമല്ലാത്ത മറ്റു തൊഴിൽ മാർഗ്ഗങ്ങളിൽ എന്റെ ഊർജ്ജം വിനിയോഗിക്കുമ്പോൾ, ഞാൻ എന്റെ സ്വയം കണ്ടെത്തലിന്റെ ആത്മ ബലത്തെയും എന്റെ ആത്മാവിനെയും തീറ്റപ്പിണ്ണാക്കിനു വേണ്ടി വിൽക്കുന്നു. നാം വർണ്ണത്തിന്റെ വക്ര വിചാരങ്ങളെക്കുറിച്ചു സംസാരിക്കുന്നു; വർണ്ണംഇപ്പോൾത്തന്നെ തനതു രീതിയിൽ അനുഷ്ഠിക്കപ്പെടുമ്പോൾ, നമുക്ക് ആത്മീയാഭ്യാസനത്തിനു മതിയായ സമയം ലഭിക്കുന്നു ; ഇപ്പോൾ തന്നെ നിങ്ങൾ ഗ്രാമങ്ങളിലേക്ക് പൊപോയി ഗ്രാമീണരുടെ ആത്മീയ സംസ്കാരം എന്തെന്നറിയുക; നഗരവാസികളുമായി അവരെ താരതമ്യം ചെയ്യുക. അവർക്കു ആത്മനിയന്ത്രണശേഷി ഇല്ല; ധനസമ്പാദനത്തിനു നാം പുതിയ മേഖലകൾ അന്വേഷിക്കേണ്ടതില്ല; നമ്മുടെ പ്രപിതാമഹന്മാരിൽ നിന്ന് ആർജ്ജിച്ചതു, ശുദ്ധവും തനതുമായിരിക്കുന്നിടത്തോളം അതുകൊണ്ടു നാം തൃപ്തിപ്പെടണം. എന്റെ പിതാവ് ഒരു വൈശ്യ വ്യാപാരിയാണെങ്കിൽ, ഒരു ക്ഷത്രിയ രാജ്യരക്ഷാഭടൻ എന്ന നിലയിൽ എനിക്ക് പ്രതിഫലേച്ഛ കൂടാതെ സേവനമനുഷ്ഠിക്കാം; പക്ഷെ ജീവിക്കാനുള്ള ധനം വൈശ്യ വൃത്തിയായ വ്യാപാരം കൊണ്ട് തന്നെ സമ്പാദിക്കണം.”
Young India, 24-1127, pp 390, 391, 395
“As I have interpreted Varna Dharma, there is no bar in any shape or form to the highest mental development. The bar altogether normal is against change of hereditary occupation for the sake of bettering one’s material condition, and thus setting up a system of unhealthy and ruinous competition which is today robbing life of all its joy and beauty.”
“വർണ്ണധർമ്മത്തെ ഞാൻ വ്യാഖ്യാനിക്കും പ്രകാരം, അതിൽ, ഏതു ആകാരത്തിലും
രൂപത്തിലുമുള്ള ഏറ്റവും ഉയർന്ന മാനസിക വികാസത്തിന്റെ
മണ്ഡലത്തിലുമെത്താൻ വിലക്കുകളൊന്നുമില്ല;വർണ്ണവ്യവസ്ഥയിൽ,
സാധാരണഗതിയിൽ വിലക്കുള്ളത് ഭൗതിക ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന്
ജന്മനിശ്ചിതമായ കുലത്തൊഴിലിൽ വരുത്തുന്ന മാറ്റത്തിനാണ്; അത്
അനാരോഗ്യകരവും വിനാശകരവുമായ മത്സരത്തിനുകാരണമാവുകയും
ഇന്നുകാണുന്ന പോലെ, ജീവിതത്തിന്റെ ആനന്ദത്തെയും സൗന്ദര്യത്തെയും
കവർച്ച ചെയ്തു കൊണ്ട് പോവുകയും ചെയ്യുന്നു
Harijan, 29-7 p. 8
Varna thus conceived is no man-made institution but the law of life universally governing the human family. Fulfillment of the law would make life livable, would spread peace and content, end all clashes and conflicts, put an end to starvation and pauperization, solve the problem of population and even end disease and suffering.
വർണം അങ്ങനെ ഉപദർശനം ചെയ്യപ്പെടുമ്പോൾ അത് മനുഷ്യ നിർമ്മിത
സ്ഥാപനമല്ല; മനുഷ്യകുലത്തെ ആഗോളതലത്തിൽ ഭരിക്കുന്ന നിയമമാണ്;
ഈനിയമം നിറവേറ്റപ്പെടുമ്പോൾ മാത്രമാണ് ജീവിതം, ജീവിതയോഗ്യവും
ശാന്തവും സംതൃപ്തവും കലഹ സംഘർഷ രഹിതവും ആയിരിക്കുക; അത്
പട്ടിണിക്കും ,നിർദ്ധനത്വത്തിനും, ജനസംഖ്യാ പ്രശ്നത്തിനും എന്തിനു
കഷ്ടതകൾക്കും രോഗങ്ങൾക്കുപോലും അറുതി വരുത്തും
Though the law of varna is a special discovery of some Hindu seer, it has universal application. Every religion has some distinguishing characteristic, but if it expresses a principle or law, it ought to have universal application. That is how I look at the law of varna. The world may ignore it today but it will have to accept it in the time to come. It ordains that every one shall fulfill the law of one’s being by doing in a spirit of duty and service that to which one is born.
വർണ്ണ നിയമ ശാസ്ത്രം ഹൈന്ദവ ആത്മീയ വേദാന്തികളുടെ സവിശേഷമായ
കണ്ടു പിടുത്തമാണ് എങ്കിലും അതിനു ആഗോള പ്രയുക്തതയുണ്ട്;
ഓരോമതത്തിനും മറ്റുമതങ്ങളിൽ നിന്ന് അതിനെ വേർതിരിച്ചു നിർത്തുന്ന
വിശേഷ ഭാവ നിഷ്ഠകളുണ്ട് പക്ഷെ അതിനു ഒരു തത്വത്തെ അല്ലെങ്കിൽ
നിയമത്തെ സ്ഥാപിക്കാൻ കഴിയണമെങ്കിൽ ,,,അതിനു ആഗോള പ്രയുക്തതാ ശേഷി
ഉണ്ടാവണം . അങ്ങനെയാണ് ഞാൻ വർണ്ണ നിയമത്തെ കാണുന്നത്; ലോകം ആ
വൈഭവം ഇന്നുകാണാൻ കൂട്ടാക്കിയില്ല എന്നിരിക്കും, പക്ഷെ വരാനിരിക്കുന്ന
കാലങ്ങളിൽ ലോകം അത് അംഗീ കരിക്കേണ്ടി വരും. ഓരോ ആളും അയാളുടെ
ജന്മാസ്തിത്വത്തിന്റെ നിശ്ചിത നിയമങ്ങളെ, താൻ ജനിച്ച കുലത്തോടുള്ള
സേവനമെന്ന നിലയിൽ ധർമ ചേതനാ വികാരത്തോടെ നിറവേറ്റണമെന്നു അതു
നിഷ്കർഷിക്കുന്നു
Harijan, 28-9-34 p. 261-62
ഇനി ജാതിയെ അദ്ദേഹം സിദ്ധാന്തവൽക്കരിക്കുന്നതു കാണുക
The beauty of the caste system is that it does not base itself upon distinctions of wealth possessions. Money, as history has proved, is the greatest disruptive force in the world. Even the sacredness of family ties is not safe against the pollution of wealth, – says Shankaracharya. Caste is but an extension of the principle of the family. Both are governed by blood and heredity. Western scientists are busy trying to prove that heredity is an illusion and that milieu is everything. The solid experience of many lands goes against the conclusion of these scientists;
ധന ഉടമസ്ഥതയുടെ അടിസ്ഥാനത്തിലല്ല ജാതി ഉല്പന്നമായിരിക്കുന്നതു
എന്നതാണ് ജാതിവ്യവസ്ഥയുടെ സൗന്ദര്യം. ചരിത്രത്തിൽ തെളിയിക്ക
പെട്ടിരിക്കുന്നത് പ്രകാരം പണമാണ് മനുഷ്യ സമുദായ വിച്ഛിന്നതയുടെ
പ്രാമാണിക ശക്തി.ധന മലിനീകരണത്താൽ കുടുംബ ബന്ധങ്ങളുടെ പവിത്രത
തന്നെയും അരക്ഷിതമായിരിക്കുന്നു എന്ന് ശങ്കരാചാര്യർ പറഞ്ഞിരിക്കുന്നു.
കുടുംബം എന്ന തത്വത്തിന്റെ തന്നെ സ്ഥൂലാ നുബന്ധമാണ് ജാതി;രക്തവും
ജനിതക പാരമ്പര്യവുമാണ് രണ്ടിനേയും ഭരിക്കുന്നത്; ജനിതക പാരമ്പര്യം മിഥ്യ
ആണെന്നും സാമൂഹ്യ പാരിതോവസ്ഥയാണ് എല്ലാം എന്നും ധൃതിപ്പെട്ടു
സ്ഥാപിക്കുവാനാണ് പാശ്ചാത്യ ശാസ്ത്രകാരന്മാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്;
എന്റെ രാജ്യത്തിൻറെ ഖരാനുഭവങ്ങൾ ഈ ശാസ്ത്രകാരന്മാരുടെ അനുഭവങ്ങളെ
പിന്തുണയ്ക്കുന്നില്ല;
The spirit behind caste is not one of arrogant superiority; it is the classification of different systems of self-culture. It is the best possible adjustment of social stability and progress. Just as the spirit of the family is inclusive of those who love each other and are wedded to each other by ties of blood and relation, caste also tries to include families of a particular way of purity of life (not standard of life meaning by this term, economic standard of life) As we all know, change comes very slowly in social life, and thus, as a matter of fact, caste has allowed new groupings to suit the changes in lives. But these changes are quiet and easy as a change in the shapes of the clouds. It is difficult to imagine a better harmonious human adjustment Caste does not connote superiority or inferiority. It simply recognizes different outlooks and corresponding modes of life. But it is no use denying the fact that a sort of hierarchy has been evolved in the caste-system
ജാതിയുടെ പിന്നിലുള്ള ദർശനം ഗർവ്വിഷ്ഠമായ മേൽക്കോയ്മയല്ല. അതു
വ്യത്യസ്ത വ്യവസ്ഥകളുടെ വർഗ്ഗീകരണവും ആത്മ കർമ്മ സംസ്കാരവുമാണ്

സാമൂഹ്യ സ്ഥിരതയ്ക്കും പുരോഗതിക്കും സാദ്ധ്യമാവുന്ന ഏറ്റവും മെച്ചമാർന്ന
ക്രമ രഞ്ജനമാണ് .കുടുംബ ജീവിതത്തിന്റെ സത്ത, പരസ്പരം
സ്നേഹിക്കുന്നവരെ എന്നപോലെ, രക്തത്തിന്റെയും ബന്ധുത്വത്തിന്റെയും
ചരടുകൾകൊണ്ട് പരസ്പരം ചേർക്കപ്പെട്ടവരെയും. വിശേഷമായ രീതിയിൽ
പവിത്ര ജീവിതം നയിക്കുന്ന കുടുംബങ്ങളെയും ഉൾക്കൊള്ളുന്നു. (ഇതു
കൊണ്ടുദ്ദേശിക്കുന്നത് ജീവിത നിലവാരമല്ല, സാമ്പത്തിക ജീവിത നിലവാരമല്ല)
നാമെല്ലാമറിയുന്ന പോലെ, സാമൂഹ്യ ജീവിതത്തിൽ മന്ദഗതിയിൽ
മാറ്റങ്ങൾ സംഭവിക്കുന്നു .അങ്ങനെ ഒരു വസ്തുതാ കാര്യം എന്ന നിലയിൽ, ജാതി,
ജീവിത മാറ്റങ്ങൾക്കനുഗുണമായ തരത്തിൽ പുതിയ കൂട്ടായ്മകളെ
അനുവദിക്കുന്നുന്നുണ്ട് . എന്നാൽ ഈ മാറ്റങ്ങൾ ശാന്തവും മേഘാകാരങ്ങളിൽ
സംഭവിക്കുന്ന മാറ്റങ്ങൾ പോലെ ആയാസ രഹിതവുമാണ്.ഇതിനേക്കാൾ
ഗുണമാർന്ന സ്വര രഞ്ജിമയുള്ള മാനവിക പുനക്രമണങ്ങൾ
സങ്കല്പിക്കാനാവില്ല .ജാതി, ജന്മനിശ്ചിത മേൽക്കോയ്മയെയോ അടിയാളത്തത്തെയോ, ഗുപ്തപ്രേരണയായി ഉൾക്കൊള്ളുന്നില്ല . എന്നാൽ ജാതി സമ്പ്രദായത്തിൽ ഒരു അധികാര ശ്രേണി രൂപപ്പെട്ടിട്ടുണ്ട് എന്ന വസ്തുത നിഷേധിച്ചതുകൊണ്ടു ഒരു പ്രയോജനവുമില്ല
Young India, 29-12-39 p. 3
വർണ്ണ ധർമ്മ ശാസ്ത്രം ഉദാത്തവും ഹൃദ്യവുമായ കല്പനാ പരിശ്രമമാണ്
എന്നും,വൈഷ്ണവ ഹിന്ദുമതത്തിന്റെ അപൂർവ സിദ്ധിയാണെന്നും,
ജാതിവ്യവസ്ഥ ചില്ലറ മാറ്റങ്ങളുമായി സമരസപ്പെടുകയും സമൂഹത്തെ പ്രതികാര
ശ്രേണീ ബദ്ധമാക്കുകയും മേലാള കീഴാള വൈരുദ്ധ്യത്തിന്റെ സംശയ പരിസരം
സൃഷ്ടിക്കുകയും ചെയ്യുന്നുന്നുവെങ്കിലും അത് ജീവിതത്തിന്റെ പവിത്ര
സൗന്ദര്യമാണെന്നുമുള്ള ഗാന്ധിജിയുടെ പ്രൗഢവേദാന്ത ദർശനത്തിൽ
സഹജമായിരിക്കുന്ന ഭാവനാകൗശലം അഭിനന്ദനാർഹമാണ്. മന്നവേന്ദ്രന്റെ
മുഖം ചന്ദ്രനെപ്പോലെ വിളങ്ങുന്നു എന്ന് കവിശ്രേഷ്ഠൻ പറയുമ്പോൾ അത്
വസ്തുതാ പരമാണോ എന്ന ചോദ്യം ഉദിക്കുന്നില്ല എന്നത് പോലെ
മഹാത്മജിയുടെ ഭാവനാകൗശലത്തിന്റെ വസ്തുതാപരത വിവാദ
വിഷയമാക്കേണ്ടതില്ല; പക്ഷെ സ്വാതന്ത്ര്യം എന്നതിന്റെ ഏറ്റവും എളിമയാർന്ന
അർഥം അർഥം സമുദായത്തിൽ മനുഷ്യ ജീവിയായി പരിഗണിക്കപ്പെടുക
എന്നതാണ് എന്ന് മഹാത്മജി തന്നെ സമ്മതിക്കുന്നു; മഹാത്മജി ഉപന്യസിക്കുന്ന
വർണ്ണ പ്രത്യയ ശാസ്ത്രത്തിൽ നാല് മനുഷ്യ ഗണങ്ങളാണുള്ളത്. ഇവരിൽ ആരും
ഭൗതിക സാമഗ്രികളുമായി പ്രതി പ്രവർത്തിച്ചു ഭൗതികോത്പാദനപരമായ
തൊഴിലിൽ ഏർപ്പെടുന്നവരല്ല .അങ്ങനെ ഒരു ഗണം ഭൂമിയിലുണ്ടെങ്കിലും അവരെ

മനുഷ്യ ഗണത്തിൽപ്പെടുത്താതെ നാലുവർണ്ണങ്ങളിലും പെടാത്ത പഞ്ചമർ /
ചണ്ഡാലർ എന്നാണ് വർണ്ണ പ്രത്യയ ശാസ്ത്രം നിർവച്ചിരിക്കുന്നതു എന്ന്
മഹാത്മജി അറിയുന്നുവെങ്കിലും അദ്ദേഹം അത് ചർച്ചാവിഷയമാക്കുന്നില്ല;
പിൽക്കാലത്തു അയിത്തം, തീണ്ടൽ, തൊടീൽ, എന്നിങ്ങനെയുള്ള
നിബന്ധനകൾക്കെതിരെ ഗാന്ധിജി ശബ്ദിക്കുവാൻ ബാധ്യസ്ഥനായിത്തീരുമ്പോൾ
അത് ഇന്ത്യയിൽ ജീവിക്കുന്ന ഭൂരിപക്ഷ ജനഗണമായ പഞ്ചമരുടെ
മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിനുള്ള ഉപാധികൾ എന്ന നിലയിൽ, ജന്മ
നിശ്ചിത കർമങ്ങളാൽ ബഹുമാനിക്കപ്പെടുന്ന നാലു മനുഷ്യ ഗണങ്ങളുടെ
പരിശുദ്ധി സംരക്ഷിക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന നിയമങ്ങളാണ്
എന്നകാര്യത്തിൽ സംശയമുണ്ടാകേണ്ട ബുദ്ധിശൂന്യത മഹാത്മജിയിൽ നിന്ന്
ആരും പ്രതീക്ഷിക്കുന്നുമില്ല. തെക്കേ ആഫ്രിക്കയിൽജോലി ചെയ്യുമ്പോൾ
ഇന്ത്യാക്കാരനായത് കൊണ്ട് മനുഷ്യന്റെ സ്വാഭാവികാവകാശങ്ങൾ
നിഷേധിക്കപ്പെടുന്നതിന്റെ വേദന മഹാത്മജി അറിയുന്നുണ്ട് .പക്ഷെ ഇന്ത്യയിൽ
തിരിച്ചെത്തുമ്പുമ്പോഴും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരാധ്യരൂപം എന്ന്
വിശേഷിപ്പിക്കപ്പെടുമ്പോഴും, വർണ്ണ ധർമ്മ ശാസ്ത്ര പ്രകാരം മൂന്നാം മനുഷ്യ
ഗണത്തിൽപ്പെടുന്ന ഗാന്ധിജിക്കു, മനുഷ്യന്റെ സ്വാഭാവിക നീതി
നിഷേധിക്കപ്പെടുന്നില്ല; ഇന്ത്യ മുഗളർ ഭരിക്കണോ വൈഷ്ണവർ
ഭരിക്കണോക്രിസ്താനികളായ വിദേശീയർ ഭരിക്കണോ എന്നത് ഭരണ
വർഗ്ഗങ്ങൾക്കിടയിലെ രാഷ്ട്രീയ ത്തർക്കമാണ്. വിദേശി ഭരിക്കണ്ട എന്ന്
പറയുന്നിടത്തു വിദേശ ഭരണത്തിൽ നിന്നുള്ള വിടുതൽ എന്നതിൽ
സ്വാതന്ത്ര്യത്തിന്റെ പരിമിതാർത്ഥമുണ്ടെങ്കിലും അതാണ് മാനവിക
സ്വാതന്ത്ര്യപൂർണ്ണത എന്ന് മഹാത്മജിക്കു എന്നല്ല ചാതുർവർണ്ണ്യ നിഷ്ഠമായ
ജനഗണ വിഭജനത്തിനു വിധേയമായ സമൂഹത്തിൽ ആർക്കും പറയുവാൻ
കഴിയുകയില്ല . ഇന്ത്യൻ സ്വാന്ത്ര്യത്തിന്റെ താൽക്കാലിക പ്രശ്നം ബ്രിട്ടീഷ്
ആധിപത്യമാണ് എങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രശ്നം
മതാത്മക ബന്ധനവും വർണ്ണ പ്രത്യയ ശാസ്ത്രവും ജാതി വ്യവഹാരവുമാണ്;
കുമാരനാശാൻ എന്ന കവി ബ്രിട്ടീഷ് സേവകൻ എന്ന നിലയിൽ
അടയാളപ്പെടുത്താൻ പോന്നവിധം ബ്രിട്ടീഷ് സ്തുതിഗീത സമാഹാരങ്ങൾ
എഴുതിയിട്ടില്ല. 1920 ൽ കുമാരനാശാൻ എഴുതിയ പരിവർത്തനം എന്ന കവിതയുടെ നെഞ്ചിടത്തിൽ സമത്വം സാഹോദര്യം സ്വാതന്ത്ര്യം എന്നിങ്ങനെ മൂന്നു
മുദ്രാവാക്യങ്ങളുടെ അഗ്നി എരിഞ്ഞിറങ്ങുന്നുണ്ട്. സ്വാതന്ത്ര്യം സ്വാഭാവിക
മനുഷ്യാവകാശത്തിന്റെ സൂര്യരഥമായിവന്നു വന്നു പർവ്വതങ്ങളെ പിളർന്നു
വീഴ്ത്തുന്നു; മതാന്ധ വന്യത യുടെ മസ്തകങ്ങളെ ചവിട്ടിക്കുടയുമ്പോൾ
പൊട്ടിത്തെറിക്കുന്ന രക്തത്തിന്റെ അപാര ശോണിമ ഭൂതലത്തിൽപടരുന്നു;
സ്വാതന്ത്ര്യത്തെ ഇത്രയും ക്ഷുബ്ധ ഹൃദയ തീക്ഷ്ണതയോടെ മലയാള കവിതയിൽ
ആരും നിർവചിച്ചിട്ടില്ല .നാരാ യണഗുരു പോലും. ബ്രിട്ടീഷുകാരനോ മുഗളനോ
വൈഷ്ണവനോ നിങ്ങളെ ഭരിക്കുമ്പോൾ അതിൽ വിദേശിയായുള്ളവന് എന്റെ
ഭാരത ധരയിൽ താൽക്കാലികമായിപ്പോലും അവന്റെ അധികാരം സ്ഥാപിക്കാൻ
അവകാശമില്ല എന്ന് പറയുന്നിടത്തു സ്വാതന്ത്ര്യത്തിന്റെ ജ്വലനമുണ്ട് . എന്നാൽ
നൂറ്റാണ്ടുകളായി പഞ്ചമ ജന ഗണങ്ങളുടെ സ്വാഭാവിക മനുഷ്യാവകാശങ്ങളുടെ
രക്തം മോന്തുന്ന വൈഷ്ണവ ഭരണവ്യവഹാഹാരങ്ങളുടെ സ്വാതന്ത്ര്യ നിരാസം
.താൽക്കാലികമല്ല;കാലത്തെ ചലനരഹിതമാക്കുകയും സ്ഥലത്തെ
പാതാളകാഴ്ചയാക്കിത്തീർക്കുകയും ചെയ്യുന്ന നിർദ്ദയത്വമാണ്. ഇതിൽ
ഏതിനെതിരെയാണ് മുൻഗണനാർത്ഥത്തിൽ സ്വാതന്ത്ര്യവാദിയായ കവി
പൊരുതേണ്ടത് ?. ഉപരിവർഗ്ഗാധികാരത്തെ താൽക്കാലികമായി സംഭ്രമിപ്പിച്ച
വിദേശാധികാര ഗർവ്വത്തോടാണോ? ജനഗണ വിഭജനശാസ്ത്രത്തിന്റെ മറവിൽ
ഭൂരിപക്ഷ പഞ്ചമ ജന ഗണത്തിന്റെ സ്വാഭാവിക മനുഷ്യാവകാശത്തെ
റദ്ദുചെയ്തു ,അവരുടെ നെഞ്ചിൽ ചവിട്ടിപ്പിടിച്ചു വേരിറക്കിയ വന്യ ധാർമിക
വ്യവഹാരങ്ങളോടാണോ ? .അത് ബ്രിട്ടീഷ് ഭരണത്തെപ്പോലെയോ
മഹാത്മജിയുടെ തെക്കനാഫ്രിക്കൻ അനുഭവങ്ങൾ പോലെയോ താൽക്കാലികമല്ല.
അവർണ്ണനായ കവിയെ സുബ്രഹ്മണ്യൻ പോറ്റിയും ഉള്ളൂരും,രാജവർമ്മയുമടങ്ങുന്ന സവർണ്ണർ ബഹുമാനിച്ചതു കവിക്ക് സവർണ്ണ സമുദായ ദാസ്യം ഉണ്ടായിരുന്നത് കൊണ്ടല്ല .മറിച്ചു അയാളുടെ കവിത എന്ന ആശ്ചര്യത്തെ അനുഭവിച്ചത്‌ കൊണ്ടാണ് ; അവർണ്ണനായ പഞ്ചമ കവിയെ ബ്രിട്ടീഷ് റെസിഡന്റൊ രാജഗോപാലാചാരിയോ ബഹുമാനിച്ചുവെങ്കിൽ അതിന്റെ കാരണവും കവിത തന്നെയായിരുന്നു കുമാരനാശാൻ കവിതയിൽനട്ടു പിടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ ഹരിതയുക്തി അവർക്കു ബോധ്യപ്പെട്ടിരുന്നോ എന്നത് മറ്റൊരു ചോദ്യം. പക്ഷെ വർണ്ണ പ്രത്യയ ശാസ്ത്ര പ്രതിരോധത്തിനും ജാതിവ്യവഹാരനീതിശാസ്ത്രത്തിനും നെടും തൂണായി മഹാത്മജി ഉയർത്തിക്കൊണ്ടു വരുന്ന ഹെറിഡിറ്റി എന്ന മാന്ത്രികമൂല്യത്തിന്റെയും, -ജന്മ നിശ്ചിത ജ്ഞാന കാണ്ഡങ്ങളുടെയും ഉടുതുണി പറിച്ചെറിയുന്ന ഒരു ചോദ്യമുണ്ട്: “ചണ്ഡാലി തൻ മെയ് ദ്വിജന്റെ ബീജ പിണ്ഡത്തിനൂഷരമാണോ?” ആ ചോദ്യത്തിൽ ജന്മ നിശ്ചിത പാരമ്പര്യത്തിന്റെ എല്ലാ മേൽപ്പാലങ്ങളും തകരുകയും തെരു വീഥികളിൽ രക്തമൊഴുകുകയും ചെയ്യുന്നു !
മഹാത്മജി നീതിമാനായിരിക്കാൻ വേണ്ടി നടത്തുന്ന ആത്മയുദ്ധത്തിന്റെ
അന്ത്യത്തിൽ വിഭജനത്തിന്റെ കുരുതിക്കളത്തിൽനിന്നും സ്വാതന്ത്ര്യം
വെന്തിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണ്മുന്നിലെ, രാമരാജ്യം, സവർണ്ണനും
അവർണ്ണനും ഹിന്ദുവും മുസൽമാനുമായി മരിച്ചു വീഴുന്ന
മനുഷ്യക്കൂമ്പാരങ്ങളായിരുന്നു. അപ്പോൾ അദ്ദേഹം ചരിത്രത്തിലെ ഏറ്റവും രക്ത
ശോണിമയാർന്ന ഇതിഹാസവും ഏറ്റവും ബൃഹത്തായ പശ്‌ചാത്താപവുമായി
മാറുകയായിരുന്നു.വർണ്ണ ധർമ്മ പ്രത്യയ ശാസ്ത്രത്തിന്റെ വെടിയുണ്ട
അദ്ദേഹത്തിന്റെ നെഞ്ചിൽ തുളച്ചു കയറുമ്പോൾ “ഹേ രാം” എന്നല്ല, ഹാ ! മനുഷ്യൻ എന്നാവും അദ്ദേഹം വെടിയുണ്ടയോട് പറഞ്ഞിരിക്കുക.
എങ്കിലും ഇത്രയും പറയാതെ വയ്യ.
British troops committed war crimes and were ordered to destroy farms and slaughter livestock to deny them to Boer guerillas. Over a hundred thousand Boer civilians (mostly women and children) were forcibly relocated into concentration camps, where 26,000 died of various causes, mostly starvation and disease. Black Africans in the same areas were also interned in concentration camps as well to prevent them from supplying the Boers; 20,000 died in the camps as well, largely due to the same causes as their Boer counterparts – Women & Children in White Concentration Camps during the Anglo–Boer War,1900–1902 & quot www.sahistory.org.za. South African History Online. 21 March 2011. Retrieved 20 February 2019.
മഹാത്മജി തെക്കേ ആഫ്രിക്കയിൽ ആയിരിക്കുമ്പോൾ നടന്ന രണ്ടാം ബോവർ
യുദ്ധത്തെ പ്പറ്റി ചരിത്ര പുസ്തകങ്ങളിൽ നിന്ന് ലഭ്യമാവുന്ന വിവരമാണിത്: ബ്രിട്ടീഷ് പട്ടാളക്കാർ യുദ്ധ കുറ്റകൃത്യങ്ങൾ നടത്തി കൃഷിയിടങ്ങളെ
നശിപ്പിക്കുവാനും വളർത്തു മൃഗങ്ങളെ കൊല്ലുവാനും അങ്ങനെ ബോവർ
സേനാനികൾക്കു ഭക്ഷണം ഉപരോധിക്കുവാനും ഉത്തരവുണ്ടായി. സ്ത്രീകളും
കുട്ടികളുമടക്കം നൂറായിരം ബോവർ സിവിലിയന്മാരെ ബലം പ്രയോഗിച്ചു
കോൺസെൻട്രേഷൻ ക്യാമ്പുകളിലാക്കി; അതിൽ പട്ടിണി കൊണ്ടും
രോഗങ്ങൾകൊണ്ടും മറ്റ് പലവിധ കാരണങ്ങൾ കൊണ്ടും ഇരുപത്തി
ആറായിരത്തിലധികം പേർ കോസെൻട്രേഷൻ ക്യാമ്പുകളിൽ കൊല്ലപ്പെടുകയോ
മരണമടയുകയോ ചെയ്തു. ആമേഖലയിലുള്ള കറുത്ത ആഫ്രിക്കക്കാരെ
ബോവർ പോരാളികൾക്ക് അവശ്യ വസ്തുക്കൾ എത്തിക്കുന്നത് തടയാൻ
കോൺസെൻട്രേഷൻ ക്യാമ്പുകളിൽ എത്തിച്ചു; അതിൽ ഇരുപതി നായിരംപേർ
കൊല്ലപ്പെടുകയോ മരണമടയുകയോ ചെയ്തു തെക്കേ ആഫ്രിക്കക്കാരായ
ബോവർ വംശജരും കറുത്ത ആഫ്രിക്കക്കാരും കുട്ടികളും സ്ത്രീകളുമടടങ്ങുന്ന
നാല്പത്തിആറായിരം പേരെ കോസെൻട്രേഷൻ ക്യാമ്പിൽ വിവിധ തരം
പീഡനമുറ കൾ പ്രയോഗിച്ചു കൊലപ്പെടുത്തിയ ബ്രിട്ടീഷ് ക്രൗര്യത്തിനു
പെട്ടിചുമന്നു കൊടുത്തതിനാണ് ലോർഡ് ഹോർഡിങ്ങിൽ നിന്ന് കൈസർ -ഇ-
ഹിന്ദ് സ്വർണ്ണപ്പതക്കവും, വിശിഷ്ട സേവാപരാമർശങ്ങളും ലഭിച്ചത് എന്ന്
മഹാത്മജി മഹത്തായ വിചാരണ വേളയിൽ കോടതിയെ ഓർമ്മിപ്പിക്കുന്നു.
എന്നാൽ കുമാരനാശാൻ മദ്രാസ് യൂണിവേഴ്സിറ്റി അനുവദിച്ച പൊയട് ലാറെറ്റ്
എന്നനിലയിൽ വെയിൽസ്‌ രാജകുമാരനിൽ നിന്ന് പട്ടും വളയും സ്വീകരിച്ചത്
കവിത എഴുതിയതിനാണ്.

Leave a Reply

Your email address will not be published. Required fields are marked *