എഡിറ്റർ : എസ്. സുധീഷ്
രാമായണവും ബാർത്തും ഫ്യൂക്കോയും ദെറീദയും മറ്റും
രാമനെ ഗുണവാനായും ദൈവമായും സ്ത്രീ രക്ഷകനായും സ്ത്രീയെ പുറന്തള്ളുന്നവനായും ശൂദ്രനെ നിഗ്രഹിക്കുന്നവനായുമൊക്കെ പലതരത്തിൽ പറഞ്ഞു കേൾപ്പിക്കുന്നു എന്നതാണ് പുരാണങ്ങളുടെ മഹത്വം എന്ന് ആനന്ദ് ഏഴുതിക്കണ്ടു ഇക്കാണ്മതെല്ലാം രാമന്റെ വൈഭവങ്ങളാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആനന്ദ് രാമായണ ബഹുപാഠങ്ങളിൽ ആമഗ്നനാവുന്നതു; രാമന്റെ നന്മയോടൊപ്പം തിന്മയേയും പുറത്തു കൊണ്ട് വരുന്ന വിവിധ പാഠങ്ങൾ രാമനുണ്ടാകുന്നു എന്നുള്ളതാണ് പുരാണങ്ങളുടെ മേന്മ എന്നും മഹാനായ തത്വ ചിന്തകൻ പറയുന്നുണ്ട്. ആനന്ദ തത്വ ചിന്തകൻ ഇങ്ങനെ നന്മ തിന്മകളുടെ പൂമരം എന്ന് രാമനെ വിശേഷിപ്പിക്കുന്നതിനു കാരണമുണ്ട്; ചിന്താവിഷ്ടയായ സീതയെ പ്പറ്റി നാടാകെ കോൾമയിർക്കൊണ്ടു നടക്കുന്ന ചർച്ചകളിൽ രാമൻ മഹാനാണെങ്കിലും സീത പറഞ്ഞതിലും ന്യായമില്ലയോ എന്ന് ചിന്തിക്കുന്ന ചില അപസ്വരങ്ങൾ പുറത്തു വരുന്നുണ്ട്; അദ്ധ്യാത്മരാമായണം എന്ന മതപാഠ പുസ്തകമല്ലവേണ്ടത് ആശാന്റെ സീതയെ മനസ്സിലാക്കണമെങ്കിൽ നിങ്ങൾ വാല്മീകിരാമായണം വായിക്കു, എന്ന് മാരാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ചിന്താവിഷ്ടയായ സീതാ ചർച്ചയ്ക്കിടയിൽ വാല്മീകിരാമായണം കടന്നു വരുന്നത് പലർക്കും അസൗകര്യമുണ്ടാക്കുന്നുണ്ടു ;അപ്പന്റെ അടിമ എന്ന മട്ടിൽ കെട്ടിയ പെണ്ണിനെ കൊട്ടാരത്തിൽ വിട്ടിട്ടു കാട്ടിൽ പോകാം എന്ന് സമ്മതിക്കുന്ന വാല്മീകിയുടെ രാമൻ സീതയോടു പറയുന്നത് നിന്നെ ഭരത രാജാവ് പരിപാലിച്ചു കൊള്ളും നീ അയാൾക്ക് ഇടംകേറുണ്ടാക്കാതെ അയാളെ പ്രസാദിപ്പിച്ചു ജീവിച്ചു കൊള്ളുക എന്നാണ് .അച്ഛൻ രണ്ടാമൂഴക്കാരിയായ ഭാര്യക്ക് നൽകിയ വാക്കു, എന്ന സത്യാനന്തര ഫലിതം, സാധിച്ചു കൊടുപ്പാനായി രാജ്യാവകാശം എന്ന തിന് പുറമെ കെട്ടിക്കൊണ്ടു വന്ന പെണ്ണിനേയും ഭരതന്റെ അധീനതയിൽ നിർത്താനാണ് വാല്മീകിയുടെ രാമൻ ശ്രമിക്കുന്നത്; രാജ്യാവകാശം ഭരതന് കൊടുക്കണമെന്നല്ലാതെ രാമ ഭാര്യാ പരിപാലനം കൂടി ഭരതന് നൽകണമെന്ന് കൈകേയി പോലും ആഗ്രഹിക്കുന്നില്ല. അതും കൂടി ഭരതൻ ഏറ്റെടുത്തോട്ടെ എന്ന് രാമൻ പറയുമ്പോൾ ആണ് ,സീത ആണും പെണ്ണുമല്ലാത്ത ഉഗ്ര പിതൃരക്ഷാ വിഭാവിയായ ത്യാഗസമ്പന്നനെയാണല്ലോ എന്റെ ഭർത്താവുദ്യോഗത്തിനു നിയോഗിച്ചത് എന്ന് വിലപിച്ചുകൊണ്ടു സ്വയവരം എന്ന ഷോ ബിസിനെസ്സിൽ പെണ്ണിന്റെ ഇച്ഛ എന്നത് ഒരു മുൻകൂർ ഫലിതം മാത്രമാണ് എന്ന് വെളിപ്പെടുത്തുന്നത്. (ശൈവ പ്രതാപത്തിന്റെ വില്ലു വിഷ്ണുവിന്റെ അവതാരമായ ബാലൻ ഒടിച്ചു കളഞ്ഞു എന്നത് ഒരു പ്രക്ഷിപ്തമാവാനാണ് സാധ്യത). സഹോദര ഭാര്യക്കുമേൽ ആവേശമുണ്ടായി തമ്മിൽ തല്ലുന്ന ബാലി സുഗ്രീവന്മാരുടെ ഇടയിൽ കടന്നു ചെന്ന് സൈനിക സഹായം തേടുന്ന രാമന് ബാലിയെ വധിച്ചു കഴിയുമ്പോൾ ബാലിയെ പോലെ തന്നെ സുഗ്രീവനും സഹോദര ഭാര്യയെ അയാൾ ക്കധീനമാ ക്കുന്നതിൽ ഒരു തെറ്റും കാണാനാവുന്നില്ല .രാവണന്റെ മടിയിൽ ഇരുന്നതോടെ പതിതയായിത്തീർന്ന സീത കുരങ്ങനോടൊപ്പമോ രാക്ഷസനോടൊപ്പമോ അനുജൻ ലക്ഷ്മണനോടൊപ്പമോ പോകുന്നതിൽ രാമന് ഒരു വിരോധവുമില്ല. നിന്നെ വീണ്ടെടുത്ത് കെട്ടിലമ്മ ആക്കാനല്ല എന്റെ കുലാഭിമാനം വീണ്ടെടുക്കുവാനാണ്‌ഞാൻ യുദ്ധം ചെയ്തത് എന്നാണ് ധർമ്മിഷ്ഠനായ രാമൻ സീതയോടു പറയുന്നത്. പിതൃ പ്രതിബദ്ധത, ജനഹിത പ്രതിബദ്ധതത, കുല പ്രതിബദ്ധത ഇതെല്ലാം രൂഢമൂലമായിരിക്കുന്ന രാമന് സീതയോടു വിശേഷാൽപ്രതിബദ്ധതയുണ്ടെന്നുപറയാനാവില്ല; നിന്നെ എനിക്കുവിശ്വാസമില്ല നീ അങ്ങനെ എന്തെങ്കിലും ചെയ്യു്എന്നാണ് വീണ്ടെടുക്കപ്പെട്ട സീതയോടു രാമൻ പറയുന്നത്; ഇതൊക്കെ ഒരു കാലഘട്ടത്തിലെ സ്ത്രീപുരുഷ നീതിയുടെയും രാഷ്ട്രഭരണ നീതിയുടെയും ധാർമിക നിലപാടുകളാണ്; രാമ ശരീരത്തിന്റെ ആര്യ വംശീയ ധർമ്മ ക്ഷേത്രം സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് പതിതയെന്നു അയാൾ സംശയിക്കുന്ന സീതയ്ക്ക് കുരങ്ങനെയോ രാക്ഷസനെയോ സ്വീകരിച്ചു അവരിൽ നിന്ന് ഗർഭം ധരിച്ചു രാക്ഷസ-വാനര സന്തതികളെ ജനിപ്പിക്കാമെന്നുവാല്മീകിയുടെ രാമൻ പറയുന്നത്; ഈ സാഹചര്യത്തിലാണ്ഗർഭാവസ്ഥയിൽ ചതിയിൽ കാട്ടിലു പേക്ഷിച്ച പെണ്ണിൽ രാമന് ജനിച്ചതെന്ന് വാല്മീകി പറയുന്ന പിള്ളേരെകൊണ്ട് വാല്മീകി തെരുവിൽ പാട്ടു കൊട്ട് പരസ്യം നടത്തി വിവരം നാട്ടുകാരെ അറിയിക്കുന്നത്; വർഷങ്ങൾക്ക് മുൻപ് ഗർഭവതി ആയിരിക്കുമ്പോൾ കൊടും കാട്ടിൽ കൊണ്ട് കളഞ്ഞ പെണ്ണ് രണ്ടെണ്ണത്തിനെ പ്രസവിച്ചു വളർത്തിയെടുത്ത കാര്യമൊന്നും കൃത്യാന്തര ബഹുലതാ ബാഹുലേയനായ രാമ രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. അത്യാവശ്യ യാഗ യജ്ഞാദികൾക്കു പ്രയോജനപ്പെടുന്ന ഒരു കാഞ്ചന സീതയെ കിടപ്പറയിൽ സൂക്ഷിച്ചിരുന്നത് കൊണ്ട് ഭരണം നിർവിഘ്നം നടന്നു പോന്നു അങ്ങനെ ഒരു പശ്ചാത്തലത്തിൽ വീണ്ടും ഒരു പതിവ്രതാശുദ്ധി പരീക്ഷണത്തിൽ ജയിച്ചാൽ, നീ നിന്റെശുദ്ധി ഒന്നു കൂടിത്തെളിയിച്ചാൽ നിന്നെ ഞാൻ സ്വീകരിക്കാം എന്ന് പറയുന്ന രാമനോട് തന്നോടൊപ്പം വരാൻ എനിക്ക് താല്പര്യമില്ല എന്ന് വാല്മീകിയുടെയും ആശാന്റേയും സീത പറയുന്നു.അവളുടെ വാക്കുകൾക്കൊപ്പം ഭൂമി പിളരുന്നു
ഇങ്ങനെ ഒരുത്തനാണ് വാല്മീകിയുടെ രാമനെങ്കിൽ അയാളുടെ രാജ്യം വരണമെന്ന് പറയുവാൻ ബുദ്ധി സ്ഥിരതയുള്ള ഒരാൾക്കും കഴിയുകയില്ല; പറയുന്നത് മഹാത്മാഗാന്ധിയാണെങ്കിൽപ്പോലും അതാർക്കും ബോധിക്കുകയില്ല. അയാൾക്ക് വേണ്ടി രാമക്ഷേത്രം പണിയുന്നതിന്റെ യുക്തി കൗടില്യം സമർത്ഥിച്ചെടുക്കുവാൻ ശ്രീധരൻ പിള്ളയ്ക്ക് പോലും കഴിയുകയില്ല. ഈ സാഹചര്യത്തിലാണ് വാല്മീകിയുടെ രാമനെ തമസ്കരിച്ചു കൊണ്ടും എന്നാൽ രാമനായകനെത്തന്നെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചുകൊണ്ടും രാമന് ബഹു പാഠങ്ങൾ ഉണ്ടായത്. ബഹു പാഠങ്ങളുടെ ഉപയോഗം എന്താണ് എന്ന് ഇന്ത്യൻ പണ്ഡിതന്മാർക്കറിയില്ല എങ്കിലും ബാർത് ഡെരീദാ തുടങ്ങിയ യൂറൊ കൊളോണിയൽ ദാർശനിക വ്യാപാരി വ്യവസായികൾക്കറിയാം; വാല്മീകിയുടെ രാമനെ പുരസ്കരിച്ചു ഓരോരുത്തനും ഓരോ പാഠം നിർമിക്കുക. വായനക്കാരൻ അതിനും മീതെ അവനവന്റേതും അവൾഅവളുടേതുമായ പാഠങ്ങൾ നിർമിക്കുക അതെല്ലാം വേണ്ടും വണ്ണം മാർക്കറ്റ് ചെയ്യുക; ഇതാണ് ആനന്ദചിന്തകൻ പറയുന്ന പല പിതാക്കന്മാർക്കുണ്ടായ രാമന്റെയും രാമായണത്തിന്റെയും ബഹു പാഠ വരിഷ്ഠത; .കുഞ്ചാക്കോയ്ക്കും രാമാനന്ദ സാഗറിനും അവരവരുടേതായ രാമായണം വിരചിക്കാനുണ്ട്. ഈ ബഹു പാഠ പിതാക്കന്മാരുടെ ഒക്കെയും ദുഃഖം രാമന്റെ ദുഖമാണ് സീതയുടെയോ ഊർമ്മിളയുടെയോ താരയുടെയോ രുമയുടെയോ ശംബൂകന്റെയോ ശൂർപ്പണഖയുടെയോ പൂരിപ്പിക്കപ്പെടാത്ത ദുഃഖമല്ല .ഒരു ദെറിദയും വാല്മീകിയെ അപനിർമ്മിച്ചു ഇവരെയൊക്കെ കേന്ദ്രീകരിക്കുന്ന വംശീയ തന്മാത്രാ രൂപകങ്ങളുടെ ബഹുപാഠങ്ങൾ കണ്ടെത്തുകയോ മാറ്റി വായിക്കപ്പെട്ട അർത്ഥങ്ങളിൽ എത്തിച്ചേരുകയോ ചെയ്തതായി അറിവില്ല. ആശാൻ വാല്മീകിയുടെ സീതയെ പൂരിപ്പിച്ചപ്പോൾ കണ്ടെത്തിയത് വാല്മീകിയിൽ തന്നെ നിക്ഷിപ്തമായിരിക്കുന്ന ഒരു തരുണീ പാദജ ഗർഹണീ ശ്രുതി എന്ന പൗരോഹിത്യ സംബുദ്ധിപാഠമാണ്. അത് വാല്മീകി എന്ന കർത്താവു ഉന്നയിക്കുന്ന സമസ്യയുടെ വിശകലനവും പൂരണവുമാണ്. വാല്മീകിയുടെ മരണമല്ല; വാല്മീകിയുടെ രചന വരും കാലങ്ങളോട് സംവദിക്കുമ്പോൾ വാത്മീകി സാഹിതിയുടെ ഹൃദയത്തിൽ സംഭൃതമായിരിക്കുന്ന ഗൂഢമായ ഊർജ്ജത്തിന്റെ കനലുകളാണ് ആശാൻ പ്രചരിപ്പിക്കുന്നത്; അതല്ല. രാമൻ നന്മയുടെയും തിന്മയുടെയും സമാസമമായ കൂടിച്ചേരലായതു കൊണ്ടു ശ്രേഷ്ഠ ജന്മമാണ് എന്ന് വാദിക്കുന്ന മഹാ തത്വ ചിന്തകൻ ടൈപ്പുകൾ / കഥാപാത്രങ്ങൾ രചയിതാവിന്റെ ദർശന സങ്കീർണ്ണതകൾ ആഖ്യാനം ചെയ്യാനുള്ള സങ്കേതങ്ങളും രൂപകങ്ങളുമാണ് എന്ന വസ്തുത പോലും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. കൃത്യമായിപ്പറഞ്ഞാൽ സാഹിത്യ രചനയിലെ കഥാപാത്രങ്ങളോട് വൈകാരികമായിപ്രതികരിക്കുന്നതിൽ അർത്ഥമില്ല; വാല്മീകി രാമായണത്തിലെസീതയോ ലക്ഷ്മണനോ ഒക്കെ വർത്തമാനകാലത്തെ വൈകാരികമായി പ്രകോപിപ്പിക്കുന്ന സാഹിത്യ ഭാവനാരൂപകങ്ങളാണ്. ആ രൂപകങ്ങളിൽ പതിഞ്ഞിരിക്കുന്ന മാനവിക ഭാവുകത്വം വർത്തമാന കാല വായനക്കാരന്റെ വൈകാരികതയുമായി പ്രതിപ്രവർത്തിച്ചു വർത്തമാന കാല വൈകാരികതയെ സംഘർഷാത്മകമാക്കുക സ്വാഭാവികമാണ് .അതിനുമപ്പുറം കഥാപാത്രങ്ങളെയോ ടൈപ്പ് കളേയോ നേർമനുഷ്യർ എന്ന നിലയിൽകണ്ടു പ്രതികരിക്കുക ശരിയായ സാഹിത്യ ഭാവുകത്വ രീതിയല്ല ; മറിച്ചു രാമൻ ഭൂതകാല പിതൃ വാഴ്ചാ (patriarchy) വ്യവസ്ഥയുടെയും ഒരു പരിധിവരെ ആണ്കോയ്മ (male hegemony) യുടെയും പ്രാങ് അനുഷ്ഠാനകം (archetype )എന്ന നിലയിലാണ് വില ഇരുത്തപ്പെടേണ്ടത്; സ്ഥാപിത നിഷ്ഠ കളുടെയോ ശീലങ്ങളുടെയോ സാമാന്യതയെ പ്രതിനിധാനം ചെയ്യുന്ന രൂപകങ്ങളായ അനുഷ്ഠാനക (type) ങ്ങൾ കഥാപാത്ര (characters )ങ്ങളെപ്പോലെ വിശേഷ ഗുണ സമർത്ഥങ്ങളല്ല. രാമൻെറ കാലത്തെ പിതൃവാഴ്ചാ രാഷ്ട്രീയ ധർമ്മശാസ്ത്രത്തിന്റെ ദൃഢത സ്ഥാപിക്കുക എന്നതാണ് രാമൻ എന്ന അനുഷ്ഠാനകത്തിന്റെ ദൗത്യം! പിതാവിന്റെ കല്പന അതാണെങ്കിൽ ഞാൻ പിതാവിനെ വധിക്കുമെന്നും, ദൈവത്തിന്റെ കല്പന അതാണെങ്കിൽ ഞാൻ ദൈവത്തെ യുദ്ധം ചെയ്തു തകർക്കുമെന്നും പ്രഖ്യാപിക്കുന്ന വാല്മീകിയുടെ ലക്ഷ്മണന് പിതാവിനോടോ പിതാവിന്റെയും മേലെയുള്ള ദൈവത്തോടോ പ്രതി ബദ്ധതയില്ല. ആ അർത്ഥത്തിൽ രാമദ്വന്ദ്വത്തിലെ അനുഷ്ഠാനക വിപരീതമായ അപരൻ( the other ) ആണ് ലക്ഷ്മണൻ. ഒരു പുരുഷൻ ഭരണാധികാരിയാവുന്ന സാഹചര്യത്തിൽ പിതൃ വാഴ്ചയുടെയും അതിന്റെ അനു ബന്ധമായി അനുരഞ്ജനപ്പെട്ടു നിൽക്കുന്ന മാതൃ നിശ്ചയങ്ങളുടെയും കല്പനകൾ ചുമന്നു നടക്കുന്ന അധികാരവിധേയ പുത്ര രൂപമാണ് രാമൻ; ലക്ഷ്മണനും ഭരത ശത്രുഘ്നനും സുമന്ത്രരുമെല്ലാം ഈ സാഹചര്യത്തിൽ പരീക്ഷിക്കപ്പെടുന്ന ബലി മൃഗങ്ങളാണ്. രാമൻ സ്ഥൂലവും, വൈദിക അധികാരവ്യവസ്ഥ സൂക്ഷ്മ ഘടനയുമാണു —ഇതിനെയാണ് ഘടനാവാദത്തിൽ പാശ്ചാത്യ ഉദ്ദണ്ഡ പണ്ഡിതന്മാർ മറ്റൊരർത്ഥത്തിൽ — പരോൾ- ലാംഗ്– എന്നൊക്കെ പറയുന്നത്; വൈദിക പിതൃ— മാതൃ സങ്കരാധികാര പ്രശ്ന സന്ധിയിൽ യുവാവായ പുരുഷന്റെയും സ്ത്രീയുടയും അസുരന്റെയും വാനരന്റെയും ശൂദ്രന്റെയും ചണ്ഡാലന്റെയുമൊക്കെ അവസ്ഥകളെ വിശ ദാർത്ഥത്തിലും ധ്വന്യാർത്ഥത്തിലും ആഖ്യാനം ചെയ്യുന്ന രചനയാണ് വാല്മീകി നിർവഹിക്കുന്നത്; അതുകൊണ്ടു രാമൻ ഒരു ധർമ്മ ശാസ്ത്ര നിയോഗ രൂപകത്തിന്റെ സങ്കീർണ്ണവും ദയനീയവുമായ സ്ത്രീവിരുദ്ധചെയ്തികളുടെ ദാസ്യ മുഖമായിത്തീരുന്നു. ഈഗർഭം രാമന്റേതല്ല എന്ന സംശയത്തെ സ്ഥിരീകരിക്കാൻ പെണ്ണിനെ സൂത്രത്തിൽ കാട്ടിൽ കൊണ്ടു കളയുന്നതിൽ മാത്രമല്ല ഞാൻ കാട്ടിൽപോകുമ്പോൾ നീ ഭരത രാജാവിനു സുഖ ശുശ്രൂഷ ചെയ്തു അവനോടൊപ്പം കഴിയുക എന്ന് പറയുന്നിടത്തും. വീണ്ടെടുക്കപ്പെട്ട സീതയോടു നിന്നെ എനിക്ക് വിശ്വാസമില്ല, നിന്നെ എനിക്കുവേണ്ട നീ വാനരനോടൊപ്പമോ അസുരനോടൊപ്പമോ നിനക്ക് ഉചിതമെന്നു തോന്നുന്ന ഏതെങ്കിലുമൊരുവനോടൊപ്പമോ പോയിക്കിട്ടിയാൽ മതി എന്ന് പറയുന്നിടത്തുമൊക്കെ ദുരഭിമാനത്തിന്റെ ക്രൗര്യമായി രാമൻ മാറുകയാണ്. ഈ ക്രൗര്യം ഒരു അധികാര രാഷ്ട്രീയന്യായ നിർമ്മിതിയാണ്; രാമൻ അതിന്റെ മാപ്പപേക്ഷ മാത്രമായാണ് എഴുതപ്പെട്ടിരിക്കുന്നതു; വൈദിക ധർമ്മരാഷ്ട്രീയത്തോട് നിയുക്ത ഭരണാധികാരിയും പിൽക്കാല ഭരണാധികാരിയുമായ പുരുഷൻ എന്നനിലയിൽ പ്രതികരിക്കുമ്പോൾ രാമൻ ഒരു സമ്പൂർണ്ണ ധർമ്മ ഭീരുത്വ രൂപകമായി മാറുന്നു; ദൈവ പരിവേഷമുള്ള പരാക്രമശാലി മനുഷ്യ ജന്മമായാലുണ്ടാകാവുന്ന ശോചനീയമായ അവസ്ഥയെ ആണ് രാമൻ അടയാളപ്പെടുത്തുന്നത്; അതാണ് രാമന്റെ ദൗത്യം… കഥാപാത്രം എന്നത് തീരുമാനിക്കപ്പെട്ട ന്യായ ശാസ്ത്രത്തിന്റെയും അതിൻമേൽപതിക്കുന്ന യാദൃച്ഛികത്വങ്ങളുടെയും സംഘട്ടനമാണ്; വിധിയുടെ, ദൈവത്തിന്റെ, അനിവാര്യതയുടെ പരിമിതികളെ അട്ടിമറിക്കുന്ന യാദൃച്ഛികത്വങ്ങളും മാനുഷിക കർത്തൃത്വ പ്രേരണകളും ശരിയുടെയും തെറ്റിന്റെയും സുസ്ഥാപിതമായ നീതിശാസ്ത്രത്തെ ഉഴുതു മറിക്കുന്നുണ്ട്; വിധേയത്വത്തിൽ കടിച്ചു തൂങ്ങുന്ന രാമ രൂപകത്തെ പുറന്തള്ളിക്കൊണ്ടു നീ ദൈവമാണെങ്കിൽപ്പോലും നിന്നെ എനിക്കുവേണ്ടാ എന്ന് സ്ഥാപിച്ചു ഭൂമിയുടെ പിളർപ്പിലേക്ക് ചെന്നിറങ്ങുന്ന പെണ്ണും ബാലിയും താരയും സുഗ്രീവനും ശൂർപ്പണഖയും രാവണനുമെല്ലാം വ്യത്യസ്ത വംശീയ ലൈംഗിക നൈതിക ബോധ്യങ്ങളിൽ യാദൃച്ഛികത്വത്തിന്റെ ആഘാതമേൽക്കുമ്പോഴുണ്ടാവുന്ന ഗുണപരമായ മാറി മറിയലുകളാണ് പ്രസാധനം ചെയ്യുന്നത്. സീത സാധ്വിയായിരുന്നു വെന്നോ രാമൻ ഗുണവാനായിരുന്നുവെന്നോ ഒക്കെപ്പറഞ്ഞു കണ്ണീരൊലിപ്പിച്ചു കൊണ്ടിരിക്കാൻ മഹാതത്വ ചിന്തകനായ ആനന്ദിന് അവകാശമുണ്ട്. വാല്മീകിയെ ”അപനിർമ്മിച്ചു” താണിറങ്ങി ഏതെങ്കിലും പ്രാക്തന വംശീയതയുടെ-എത്‌നിക്-ഘടനകളിലേക്കുള്ള രത്‌നച്ചുരുക്കമാണ് അതെന്നു സ്ഥാപിക്കാനോ, അതല്ല ഓരോ വായനയിലും അതിന്റെ അർഥം അവധിക്കു വയ്ക്കപ്പെടുമെന്ന വങ്കത്തം വിളിച്ചു പറയാനും ഒരു ദെറിദ മതിയാവും. പക്ഷെ ഒരു കൃതിക്കുള്ളിൽ സന്നികർഷിക്കപ്പെട്ടിരിക്കുന്ന ചരിത്രാത്മക രാഷ്ട്രീയത്തിന്റെ നൈതികശാസ്ത്ര വൈരുദ്ധ്യങ്ങളിൽ പതിക്കുന്ന യാദൃച്ഛികത്വങ്ങളുടെ ആഘാതത്തെ മുൻനിറുത്തി (ഉദാഹരണത്തിന് സീതാപഹരണം അല്ലെങ്കിൽ ശൂർപ്പണഖാ നിരാസം ) സ്ഥാപിത രാഷ്ട്രീയ നൈതികനിയമങ്ങളിൽ നിർമ്മിതിയുടെ പരിവർത്തന കർമ്മശക്തി പ്രയോഗിക്കുക എന്നതാണ് രചനയുടെ സ്ഫോടനാത്മകമായ ദൗത്യം. ഊർമ്മിളയെ വീട്ടിലിരുത്തി മുഴുവൻ സമയ സീതാ പരിരക്ഷയ്ക്കു വേണ്ടി കാട്ടിൽ കൂട്ടിനു പോകുന്ന ലക്ഷ്മണന്റെ ദാമ്പത്യാപരാധം,അയാളോട് പ്രണയാഭ്യർത്ഥന നടത്തുന്ന ശൂർപ്പണഖയ്ക്കു വാലും കൊമ്പുമുണ്ടെന്നുള്ള വാദംകൊണ്ടു പരിഹരിക്കുവാനാവില്ല; ലക്ഷ്മണന്റെ സ്ത്രീബോധ ന്യായത്തിനെതിരെ ഉയരുന്ന വെല്ലുവിളിയാണ് ശൂർപ്പണഖ. സഹോദര പത്നിയെ അപഹരിക്കുന്ന ബാലിസുഗ്രീവന്മാരിലൊരാളോട് സന്ധിചെയ്തു കൊണ്ടു സീതാപഹരണത്തിനെതിരെ യുദ്ധം ചെയ്യുന്നതിന്റെ ന്യായവും, ഭാരതനോടൊപ്പമെന്നല്ല അല്ല ,ഏതു പുരുഷ സ്വത്വതത്തോടപ്പവും നിനക്ക് പോകാം എന്ന് പറയുന്ന രാമൻ സീതയ്ക്കുമേൽ നടത്തുന്ന ലൈംഗിക ശുദ്ധി പരീക്ഷണങ്ങളുമെല്ലാം രാമരാജ്യ ന്യായ ശാസ്ത്രത്തിനെതിരെ ഉയരുന്ന രാഷ്ട്രീയവെല്ലുവിളികളാണ്. പെണ്ണിനെ പുറന്തള്ളുന്നത് പ്രജകളുമായുള്ള രാഷ്ട്രീയ ബന്ധത്തിന്റെ ഭാഗം എന്ന നിലയ്ക്കാണെന്നും അവളെ വീണ്ടെടുക്കുന്നത് അവളെ വേണമെന്നുള്ളത് കൊണ്ടല്ല പ്രജാക്ഷേത്രത്തിൽ സ്വാഭിമാനം രക്ഷിക്കുന്നതിനുവേണ്ടിയാണ്എന്നുള്ള വാദവും കൃത്യമായും രാമ രാഷ്ട്രീയത്തെ അപഹസിക്കുന്നുണ്ട്. സ്വാഭിമാനം രക്ഷിക്കാൻ സീതയുടെ അഭിമാനത്തെ ആവർത്തിച്ചു വ്രണപ്പെടുത്തുന്ന ലൈംഗിക പരീക്ഷാബഹുലമായ ദാമ്പത്യ രാഷ്ട്രീയം പൊതു രാഷ്ട്രീയത്തിന്റെ തന്നെ ഹൃദയാംഗ ഭംഗമാണ്; ‘തരുണിയെയും പാദജനെയും” (കുമാരനാശാൻ) നിഷിദ്ധവസ്തുവായി എഴുതിത്തള്ളുന്ന ഈ രാഷ്ട്രീയത്തിന്റെ ആരാധകനായ എഴുത്തച്ഛൻ ഋതു വായ പെണ്ണിനേയും ഇരപ്പാളിയെയും ശവം ചുടുന്നവനെയും പതിതരെന്ന നിലയിൽ ഒരേ തട്ടിൽ തൂക്കി നിർത്തുന്നത് ഹരിനാമകീർത്തനത്തിൽ നാം കാണുന്നു .ചിന്താവിഷ്ടയായസീതയിൽ രാമ രാഷ്ട്രീയത്തിന്റെഈ സുന്ദരമസ്തിഷ്കത്തിൽ നിന്നാണ് അനീതിയുടെ ലൈംഗിക രോഗ സാന്നിധ്യത്തെ കുമാരനാശാൻ കുഴിച്ചെടുക്കുന്നതു സീത സാധ്വിയായിരുന്നു വെന്നോ രാമൻ ഗുണവാനായിരുന്നുവെന്നോ ഒക്കെ പറഞ്ഞു കണ്ണീരൊലിപ്പിച്ചു കൊണ്ടിരിക്കാൻ മഹാതത്വ ചിന്തകനായ ആനന്ദിന് അവകാശമുണ്ട് . വാല്മീകിയെ അപനിർമിർമിച്ചു ഏതെങ്കിലും പ്രാക്തന വംശീയതയുടെ പാഠമാക്കുമ്പോൾ രാമായണത്തിന് ബഹുപാഠങ്ങളുണ്ടാവുന്നതിലൊന്നു എന്ന് അതിനെ വാഴ്ത്തിക്കൊണ്ടു ഇതാ ഇവിടെയാണ് ദെറിദ എന്ന് പറയാം.എന്നാൽവാത്മീകി വംശീയബഹുത്വത്തിന്റെ സംഘർഷത്തിന്റെ ഉലയിൽ നിന്ന് മാനവികതയുടെനയായ ശാസ്ത്രം തിളക്കിയെടുക്കാനാണ്ശ്രമിക്കുന്നതു .വംശീയബഹുത്വത്തിൽനിന്നു ഓരോരോ പാഠങ്ങൾ ഇളക്കിഎടുത്തു കൊണ്ട് ഇതാ രാമായണത്തിന്റെ ബഹു പാഠങ്ങൾ എന്നുപറയുമ്പോൾ വാല്മീകി രാമായണം ബഹുസ്വരതയുടെ സമഗ്ര സംഘർഷമാണ് എന്ന വസ്തുതയാണ് അപരാധിക്കപ്പെടുന്നത്. ഇങ്ങനെ ബഹു പാഠ നിർമിതി പുനർ നിർമാതാക്കളുടെയും വായനക്കാരുടെയും ഭാഗത്തു നിന്നുണ്ടാവുമ്പോൾ കർത്താവായ വാല്മീകി മരിക്കുന്നു. ഭരണ വർഗ വീരധർമ ശാസ്ത്രത്തിലെ ചതിക്കുഴികൾ ചൂണ്ടിക്കാണിക്കുന്ന കർത്താവിനെ ഇട്ടു മൂടാനുള്ള ചിതൽപ്പുറ്റു പാഠങ്ങൾ നിർമിക്കുക എന്നത് എക്കാലത്തെയും ഭരണവർഗത്തിന്റെ ആവശ്യമാണ് അത് കൊണ്ട് കർത്താവ് മരിക്കുന്നു. മരിക്കണം–മരിക്കണം എന്ന് ബാർത്തു സായിപ്പുവാശിപിടിക്കുന്നു
ഇങ്ങനെ ബഹു പാഠ നിർമിതിയാൽ മരണപ്പെട്ടു പോയ വാല്മീകിയെ ജീവനോടെ തിരിച്ചു പിടിച്ചു വർത്തമാനത്തിന്റെ രക്തധമനികളുമായി സന്ധിപ്പിക്കുക എന്നതായിരുന്നു ചിന്താവിഷ്ടയായ സീതയുടെ ദൗത്യം; പൗരാണികതയിലെ നാഗരിക ധർമ്മ ശാസ്ത്ര പ്രതിസന്ധിയുടെ ഊർജ്ജം വർത്തമാനത്തിന്റെ ധർമ്മ ബോദ്ധ്യങ്ങളിലേക്കു പ്രവഹിപ്പിക്കുവാൻ കഴിയുമാറ് ചരിത്രത്തെ ഉൾക്കൊള്ളാനുള്ള കഴിവിനെയാണ് മാർക്സ് historical consciousness എന്നും എലിയട്ട് ഹിസ്റ്റോറിക്കൽ സെൻസും എന്നുമൊക്കെ പറയുന്നത്. ആശാന്റെ കവിത വാല്മീകിസാഹിത്യത്തിന്റെ സങ്കീർണ്ണതകളിൽ നിന്ന് സ്ത്രീ പുരുഷബന്ധത്തിന്റെ ധര്മശാസ്ത്ര സംഘർഷം വിളക്കിയെ ടുക്കുമ്പോൾ ചരിത്രമാണ്, ചരിത്രാവബോധമാണ്അവിടെ സ്പന്ദിക്കുന്നതു.
പിൽക്കാലത്തു എഴുത്തുകാരും വായനക്കാരുമായി പലരും രാമന് ബഹു പാഠങ്ങൾ നിർമിക്കുകയും നിർമിതിയുടെ ബഹുത്വത്താൽ രാമന് പിതൃത്വം ഇല്ലാതായി– അതുമല്ലെങ്കിൽ രാമൻ പല പിതാക്കന്മാരിൽ നിന്ന് ജനിച്ച കഥാപുരുഷൻ ആയി – എന്ന ആനന്ദചിന്തകന്റെ വാദം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? അതല്ല മറ്റെല്ലാ രാമന്മാരും നില നിൽക്കുമ്പോൾ തന്നെ വാല്മീകിയുടെ രാമന് ഒരു സവിശേഷമായ കർത്തൃത്വ പ്രസക്തി ഉണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ആധുനികതയുടെ അസ്തിത്വ ദുഃഖ പ്പൂച്ച നക്കിയ മുഖത്തുനിന്ന് രാമകഥാപാത്ര ബഹുലതയെ ഓർത്തുആനന്ദക്കണ്ണീരൊഴുകു മ്പോൾ അതിൽ അന്ധ ഹിന്ദുത്വ പ്രേമം ആരോപിക്കുവാൻ പാടില്ല; അസ്തിത്വദുഃഖത്തിന്റെ പച്ചകുത്തിയ ശരീരത്തോളിൽ നിന്ന് ഹിന്ദുത്വത്തിന്റെ പുണ്യജലമൊഴുകുമ്പോൾ ആനന്ദിക്കുക ! രാമന് ബഹു പാഠങ്ങൾ ഉണ്ടാവുന്നു എന്നത് കൊണ്ട് നന്മയും തിന്മയും കൂടിക്കുഴഞ്ഞു കിടക്കുന്ന രാമാ കഥാപാത്രത്തിൽ നിന്ന് നന്മയെ മാത്രം വേർതിരിച്ചെടുത്തു ഒരു രാമ രാജ്യം നിർമിക്കുന്നതിനും ഒരു രാമക്ഷേത്രം നിർമിക്കുന്നതിനും വേണ്ടി നാം പലത്യാഗങ്ങളും സഹിക്കേണ്ടിവരും പൊതു മേഖലാ സ്ഥാപനങ്ങൾ ചാളവിലയ്ക്കു വിറ്റിട്ടായാലും നാം ലക്ഷ്യം കൈവരിക്കുകതന്നെചെയ്യും
ഈ ബഹു പഠനിർമിതി അപനിര്മിതിയായി തീരുന്നതു എങ്ങനെ എന്നതിനും ഇന്ത്യൻ പുരാണത്തിൽ സാക്ഷ്യമുണ്ട് . അപനിർമിതി എന്നത് പുനർ നിർമിതിയല്ല. ബഹുനിര്മിതികളിലൂടെ നിർമിതിയെ ഇല്ലാതാക്കിത്തീർക്കുന്ന നിയോ കൊളോണിയൽ വിദ്യ ആണെന്ന് ദെറീദ എന്ന വിഡ്ഢി ശ്രേഷ്ഠൻ പ്രറഞ്ഞിട്ടുണ്ടെങ്കിലും സൂത്രം പൗരാണികവും ഭാരതീയവുമാണ്.നളചരിതത്തിൽ ദമയന്തി എന്ന പെണ്ണിനെ നളന്റെ ബഹുപാഠങ്ങൾ നിർമിച്ചു തോൽപിക്കാൻ ശ്രമിച്ചെങ്കിലും ബഹുപാഠങ്ങളിലൂടെ നളനെ അപനിർമിച്ചു ഇല്ലായ്മചെയ്യാൻ ശ്രമിച്ചെങ്കിലും എന്റെ കെട്ടിയോൻ ഇത് തന്നെ എന്ന് പറഞ്ഞു യഥാർത്ഥ നളനെയും കൈയിൽ പിടിച്ചു കൊണ്ട് പെണ്ണ് നടന്നു പോയ നടത്തം ഭാരതത്തിന്റെ ഓർമയിലുണ്ട്. ഭർത്താവിന്റെ വ്യതിരിക്തത അല്ലെങ്കിൽ കർത്താവിന്റെ വ്യതിരിക്തത ബഹു പാഠ കൂമ്പാരങ്ങളെയും തദ്വാരാ അപനിർമിതിയുടെ ജാലവിദ്യയേയും പരാജയപ്പെടുത്തുന്നു;ഏഴല്ല ഏഴായിരം നളന്മാരെ ദെറീദ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാ ട്രാഫിക് ഐലന്റുകളിലും വിമാനത്താവളങ്ങളിലും നിർത്തിയാലും കലിബാധിച്ചവനായാലും ആണധികാരിയായായാലും എന്റെ നളൻ ഇവനാണ് എന്ന് ദമയന്തി പറയുന്നുന്നുണ്ട്.അതുകൊണ്ടു ഓരോനളനെക്കാണുമ്പോഴും നളന്റെഅർത്ഥം മാറ്റിവയ്ക്കപ്പെടുകയല്ല നളന്റെ ചരിത്രപരമായവ്യതിരിക്തത തിരിച്ചറിയപ്പെടുകയാണ്; ഓരോവായനയിലും പാഠത്തിന്റെ അർഥം മാറ്റിവയ്ക്കാക്കപ്പെടുമ്പോൾ അര്ഥമെന്നത് ഇല്ലാതാവുകയും കൃതിയുടെ ബഹുപാഠങ്ങളിലൂടെ ഉണ്ടാകുന്ന പാരസ്പരവ്യത്യയത്തിലൂടെ കൃതി എന്തെന്ന് ഒരു തീരുമാനമുണ്ടാവുകയും ചെയ്യുന്നുഎന്ന് ചാക്കോ ദരിദ്ര പറയുകയോ പറയാതിരിക്കുകയോചെയ്യുന്നുണ്ട്. അതിനാണ് ചാക്കോ ദരിദ്ര ഇംഗ്ലീഷിലെ defer(മാറ്റിവയ്ക്കപ്പെടുക)differ(വ്യത്യയപ്പെടുക)എന്നീ രണ്ടുപദങ്ങളെ സമ്മിശ്രമാക്കി ”differance” എന്നോരുസംപ്രത്യയം പുറപ്പെടുവിച്ചു അർമ്മാദിക്കുന്നത്. Diffearnce എന്ന സ്പെല്ലിങ്ങിൽ difference, deference എന്നിങ്ങനെ രണ്ടു ഉരുക്കളുടെ സമ്മിശ്രമുണ്ട് ആസമ്മിശ്ര വ്യത്യയത്തിലാണ് ബഹു പാഠങ്ങളുടെയും മർമം എന്നൊക്കെ ചാക്കോ പറയാൻ ശ്രമിക്കുന്നുണ്ട്. പറഞ്ഞതിൽപാതി പറയാതെപോയി പറഞ്ഞതിൽപതി കളവായും പോയി എന്നുബാലചന്ദ്രൻ കുറ്റ സമ്മതംനടത്തുന്നതിൽസത്യ സന്ധതയുണ്ട്; പറഞ്ഞ കളവുകളുടെ പേരിലാണ് പറയാത്ത നേരുകളുടെ പേരിലല്ല ചാക്കോയും ബാലചന്ദ്ര കവിയെപ്പോലെ ആഘോഷിക്കപ്പെടുന്നത്.
രാമായണത്തിന് ബഹു പാഠങ്ങളുണ്ട്; പക്ഷെ ചോദ്യങ്ങൾ ചോദിക്കുന്ന ഒരു സീതയുടെ രാമായണം ഇവിടെയുണ്ട്; എന്നാൽ നാം അതിൽ തൊടുമ്പോൾ കർത്താവ് അതിജീവിക്കുന്നു. അവിടെ ഒരുഅപനിർമ്മിതിയും സംഭവിക്കുന്നില്ല .മറിച്ചു വാല്മീകി ഒന്ന് ജ്വലിക്കുകയും നമ്മുടെ ചിന്തകളെ ഇളക്കിമറിക്കുകയും ചെയ്യുന്നു . അവിടെ കർത്താവുമരിക്കുകയല്ല കർത്താവ് വീണ്ടെടുക്കപ്പെടുകയാണ്; വര്ത്തമാനവും, ഭൂതകാലവും ഭാവിയെക്കുറിച്ചുള്ള ഉദ്‌വിഗ്നതകളും, കുട്ടികളുമൊത്തുവന്ന സീത അപ്രത്യക്ഷമാവുമ്പോൾ സംഘർഷപ്പെടുകയുംഅതിനെ ചരിത്രാവബോധം എന്ന് നാം തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ആശാനിലൂടെനാംവാല്മീകിയെ തിരിച്ചറിയുന്നത്
ചിന്താവിഷ്ടയായ സീത വാല്മീകി രാമായണത്തിന്റെ ഒരു പാഠമാണ്,എന്നാൽ അത് അത്മനിഷ്ഠമോ വർത്തമാന പരിസര ബദ്ധമോ ആയ ഒരു പാഠം അല്ല. ചരിത്രാവബോധമുള്ള വായനയിൽ നിന്ന് ഉല്പന്നമാവുന്ന പാഠം ആണ്; മറിച്ചു ആശാൻ തന്നെ എഴുതിയ ബാലരാമായണം പുരാണ കഥ എന്ന നിലയിൽ ബാലികാബാലന്മാരെ പാടിക്കേൾപ്പിക്കാൻവേണ്ടി എഴുതിയ രാമായണത്തിന്റെ ആത്മ പരിസര നിഷ്‌ഠമായ ആഖ്യാനമാണ്. ഇങനെ ആത്മനിഷ്ഠമായ ആവശ്യത്തിന് വേണ്ടി എഴുതുന്ന ഒരു പാഠവും രാമായണത്തിന്റെ ചരിത്ര പീഠികയുടെ ഉള്ളുലയ്ക്കുന്നില്ല; രാമായണത്തിന്റെ അർത്ഥ സിരാകൂടത്തെ സ്പർശിക്കുന്നില്ല. വാല്മീകി രാമായണം; രാമായണത്തിൽത്തന്നെ നിൽക്കുകയും, എന്നാൽ അതിന്മേൽ കാലികമായ ആവശ്യങ്ങൾക്കുവേണ്ടി നിർമ്മിക്കുന്ന പാഠങ്ങൾ രാമായണത്തെ കാലത്തിന്റെ ഉപരിപ്ലവ ആവശ്യങ്ങളുമായി, അതിന്റെ നിയമങ്ങളുമായി ബന്ധിപ്പിക്കുകയുമാണ്‌ചെയുന്നതു .രാമായണത്തിന്റെ എപിക് കഥാവ്യവഹാരങ്ങളിൽ കാലഘട്ടത്തിന്റെആവശ്യങ്ങൾക്കു പ്രയോജനപ്പെടുന്ന സിനിമനിർമ്മാണം (കുഞ്ചാക്കോ), ഭക്തിഗാന പ്രചാരണം (എഴുത്തച്ഛൻ) എന്നിങ്ങനെ പല ഘടകങ്ങൾ ഉണ്ടാവും. രാമായണത്തെ വൈദികാധികാരത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന അദ്ധ്യാത്മ രാമായണമൊരു സാഹിത്യകൃതി അല്ല എന്ന് കുട്ടിക്കൃഷ്ണ മാരാര് പറയുമ്പോൾ അതിനു വാല്മീകി രാമായണത്തിന്റെ അർത്ഥത്തിൽ സ്പർശിക്കുമാറ്, അർഥം മാറ്റിവയ്ക്കുമാറ് ഒന്നും ചയ്യാനാവില്ല എന്നുതന്നെയാണ് അതിന്റെ അർഥം. ബാലരാമായണത്തിനു അങ്ങനെ ഒരു സാഹസം നിർവഹിക്കാനുണ്ട് എന്ന് ആശാനും അര്ഥമാക്കുന്നില്ല .കാലികമായ ആവശ്യത്തിന്റെ നിയമങ്ങളുമായി സഹകരിച്ച കൊണ്ടുമാത്രം നടത്തുന്ന ആത്മ പരിസരസ് നിഷ്ഠമായ ഒരുവായനയുംചരിത്രാന്തർദ്ധാരകളുള്ള ഒരു പൗരാണിക കൃതിയുടെയുംഅർത്ഥം മാറ്റിവയ്ക്കുന്നില്ല.
അദ്ധ്യാത്മരാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരൻ രാമായണത്തിന് ഒരു പാഠം നിർമിക്കുമ്പോൾ അത് ഒരു വൈഷ്ണവ രാഷ്ട്രീയഭക്തിപ്രയോഗമായിത്തീർന്നു; ഹൂണന്മാരായ യജമാനന്മാർക്കെതിരെ മഹാത്മാഗാന്ധി രാമനെ പ്രയോഗിച്ചപ്പോൾ രാമരാജ്യം എന്ന രാഷ്ട്രീയപ്രയോഗമായി മാറുകയുംഅത് ഇന്ത്യാ വിഭജനത്തിന്റെ കാരണങ്ങളിൽ ഒന്നായി തീരുകയും ചെയ്തു. ഗാന്ധിജിക്കു ശേഷവും 1980 കളുടെ അവസാനം വരെയും രാമൻ ഒരു രാഷ്ട്രീയ പ്രയോഗം എന്ന നിലയിൽ നിശ്ചേതനമായിരുന്നു 1990 കളിൽ ആഗോളതലത്തിൽ മത വംശീയതാവാദം നവകൊളോണിയലിസത്തിന്റെ യുദ്ധ സാമഗ്രിയായി മാറിയപ്പോൾ രാമൻ വീണ്ടും ഇന്ത്യയെ ശിഥിലീകരിക്കുന്ന രാഷ്ട്രീയ പ്രയോഗമായി വിക്ഷേപിക്കപ്പെട്ടു ; അങ്ങനെ ഒരു സന്ദർഭത്തിൽ ചിന്താവിഷ്ടയായ സീത ചർച്ച ചെയ്യപ്പപ്പെടുമ്പോൾ എഴുത്തുകാർ രാമായണത്തിന് ബഹു പാഠങ്ങൾ രചിച്ചുഎന്നതും അതൊരു അതൊരു ഇന്ത്യൻ പുരാണ മാഹാത്മ്യ വിശേഷം മാത്രമാണ് എന്നുമുള്ള വാദത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് ഹിന്ദുത്വ വാദത്തിന്റെ ഒളിച്ചു വച്ച വഞ്ചനാമുഖമാണ്
പലരും പല രാമായണങ്ങളും രചിച്ചിട്ടുണ്ട് .മാറ്റിവച്ചതലകൾ മുതൽ കുഞ്ചാക്കോയുടെ സീത വരെ ഈ ബഹു പാഠം പാതയിലുൾപ്പെടുത്താം; രചയിതാക്കൾ മാത്രമല്ല വായനക്കാരും കൃതികൾക്ക് പാഠങ്ങൾ രചിക്കാറുണ്ട് എന്നും രചയിതാവ് ഈ ബഹുപഠനിര്മിതിയിലൂടെ മരിക്കുന്നുവെന്നും ബാർത് ; ഓരോ വായനയിലും അർഥങ്ങൾ മാറ്റിവയ്ക്കപ്പെടുന്നുവെന്നു ദെറീദ സായ്‌വ് കൂടി പറഞ്ഞ സ്ഥിതിക്ക് ആദി കാവവും അന്ത്യകാവ്യവും ഇല്ല; ഉല്പാദനകാരനായ കർത്താവുമരിക്കുന്നു; ആ സ്ഥിതിക്ക് കർക്കിടകമാസത്തിൽ ആധ്യാത്മരാമായണകാരൻ എന്ന ഇടക്കാല രാമായണ കർത്താവിനു കൂട്ടമരണം തന്നെ സംഭവിക്കുന്നുണ്ട്
കലാരചനയുടെ കീഴും കിഴക്കും എന്തെന്ന് തിരിയാത്ത സായ്വിന് ഇങ്ങനെ ഒക്കെയുള്ള തിരുട്ടു സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു കിഴക്കൻമാരെ വട്ടു പിടിപ്പിയ്ക്കുന്നതിനു പ്രത്യേക സാമർഥ്യമുണ്ട് .ഒരു കൃതി പലരും അവരുടെ കാലദേശ അധികാര കോയ്മകളുടെ വിലാസം എന്ന നിലയിൽ പുനരാവിഷ്കരിക്കാറുണ്ട് .പലവായനക്കാരും അവരുടെ അധികാരവ്യവസ്ഥ പരിശീലിപ്പിച്ച ഗുണപാഠങ്ങളുടെ കുഴൽക്കണ്ണാടിയിലൂടെ കാലകൃതികൾ വായിക്കാറുണ്ട് ഇങ്ങനെ ബഹു പാഠങ്ങളും ബഹു സ്വരതാ കോല ഹലങ്ങളുമുണ്ടാവുന്നു എന്നത് കൊണ്ട്അധികാരക്കോയ്മയുടെസ്ഥലകാല സങ്കലനങ്ങളെചോദ്യം ചെയ്യുന്ന ഒരു കർത്താവിനെയും അയാളുടെ കൃതിയെയും കലക്കിക്കളയാനാവുമോ: എത്ര പാഠങ്ങളുംപാഠ പ്രഹേളികകളും എഴുതിയുണ്ടാക്കിയാലും എത്ര ഇരാമചരിതങ്ങളും കണ്ണശ്ശ രാമചരിതങ്ങളും ഉണ്ടായാലും അവ എന്തുമാത്രം മൗലികകൃതിയോടു നീതിപുലർത്തുന്നു എന്നതാണ് മർമ്മ പ്രധാനമായ ചോദ്യം.
ദെറിദ മലയാളി ബുദ്ധിജീവികൾക്ക് ഹരംപകർന്നുകൊടുത്ത ഒരു വമ്പൻ പ്രയോഗമായിരുന്നു അപനിർമ്മിതി( deconstruction ). അപനിർമ്മിതി എന്നാൽ നിർമ്മിതമായ കൃതിക്ക് വിപരീതാഖ്യാനം നിർമ്മിച്ച് പൂർവ നിർമ്മിതിയെ ഇടിച്ചു നിരത്തുക എന്നപ്രവർത്തനമാണ് എന്ന് ദറീദ അറിഞ്ഞോ അറിയാതെയോ സായ്വിന്റെ ശിഷ്യഗണം പ്രചരിപ്പിച്ചിരുന്നുന്നു ;അപനിർമ്മിതി ലോല മാനസികളെ ഇക്കിളിപ്പെടുത്തുന്ന പ്രയോഗമായി എവിടെയും കടന്നു ചെന്ന നാളുകളുണ്ടായിരുന്നു .എന്നാൽ അങ്ങനെ ഒരു വിധ്വംസക പ്രവർത്തനവും സായ്വിന് പഥ്യമല്ല . നിർമ്മിക്കുക അല്ലെങ്കിൽ ഉത്പാദിപ്പിക്കുക എന്ന മാർക്സിസ്റ് സങ്കേത സങ്കൽപനത്തിന്റെചുവടുപിടിച്ചു സാഹിത്യം ഒരു നിർമ്മിതിയാണ് എന്ന ഒരു സിദ്ധാന്തം constructivism ( നിർമ്മിതിവാദം) ആവിഷ്കരിക്കുകയുണ്ടായി .സാഹിത്യേതര ഭാഷയിൽ നിന്ന് സാഹിത്യ ഭാഷ വേർതിരിയുന്നതെങ്ങനെ എന്ന ചോദ്യത്തിന് litereariness is a constructed quality എന്നുനിർമ്മിതി വാദകാരന്മാർ ഉത്തരം കണ്ടെത്തി; പരിമാണം(അളവ്) quality(ഗുണം) എന്ന രണ്ടു മാനകങ്ങളെ മുൻ നിറുത്തി, നിത്യ വ്യവഹാരത്തിന്റെയോ ആലങ്കാരികതയുടെയോ പാരിമാണിക ഭാഷയെ ഗുണാർദ്രമാക്കിത്തീർക്കുന്ന നിർമ്മിതി പ്രവർത്തനമാണ് ,അധ്വാനമാണ് കവിത എന്ന് നിർമ്മിതിവാദികൾ പറഞ്ഞു. നിർമ്മിതി വാദത്തിനെതിരെയാണ് അപനിർമ്മിതിവാദം സായ്‌വ്‌കൊണ്ടു വന്നതെങ്കിലും ഒന്ന് മറ്റൊന്നിന്റെ അനുബന്ധമായിപ്പോയി എന്നകാര്യം സായ്‌വ് പുറത്തു വിട്ടില്ല . ഉദാഹരണത്തിന് ചക്ഷു ശ്രവണ ഗളസ്തമാം ദർദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്ന പോലെ, എന്ന പ്രയോഗം, നിർമ്മിതിവാദികകളെ സംബന്ധിച്ചിടത്തോളം അതിപാരിമാണികമായ സാഹിത്യ വിരുദ്ധമായ ഭാഷയാണ്; പാമ്പിന്റെവായിലകപ്പെട്ട തവള മരണത്തിന്റെ നിമിഷങ്ങളിൽ ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണത്തിനപേക്ഷിക്കുന്ന പോലെ എന്ന ബിംബകല്പനയുടെ ഗുണമേന്മ ചക്ഷു ശ്രവണ ഗളസ്ഥ ദർദ്ദുരം ‘എന്ന പ്രയോഗത്തിലൂടെ നഷ്ടമാവുന്നു, മറിച്ചു ദെറിദ ചക്ഷുശ്രവണനെ അപനിർമ്മിച്ചു പാമ്പും ദർദ്ദുരംഎന്നതിനെ അപനിർമ്മിച്ചു തവളയുമാക്കുമ്പോൾ കവിയുടെ ഭാഷാപരമായ നിർമ്മിതിയുടെ അപനിർമ്മിതിയാകുന്നു അത്. അവിടെ അപ നിർമ്മിതി നിർമ്മിതിയുടെ നിരാസമല്ല, ഭാഷാപരമായ ആഡംബരത്തിൽ നിന്ന് അതിൽ അടങ്ങിയിരിക്കുന്ന വാക്കുകളുടെ വിത്തിനെ തെളിച്ചു കാട്ടുന്ന പ്രവർത്തനമാണ്. ഇത് തികച്ചും സാങ്കേതികമാണ്. ഗജമുഖ വാഹന രിപു നയന എന്നത് നിർമ്മിതിവാദികളെ സംബന്ധിച്ചിടത്തോളം സാഹിത്യ സംബന്ധിയായ ഒരു construct അല്ല. പക്ഷെ ദെറിദയ്ക്ക് അപനിർമ്മിതി എന്ന ഭാഷാലീലയ്ക്കു അതുപയോഗിക്കാൻ കഴിയും ഗണപതിയുടെവാഹനം ഏലി, എലിയുട ശത്രു പൂച്ച പൂച്ചയുടെകണ്ണുള്ളവനെ എന്നുള്ള സംബോധന, ഇത്രയും ആ ഭാഷാ നിർമ്മിതിയെ അപനിർമ്മിക്കുമ്പോൾകിട്ടും. എന്നാൽ constructivism ത്തിൽ സാഹിത്യം അഴിച്ചു പിരുക്കലിന്റെ ഭാഷാലീല അല്ല
നോക്കുക :
മഹീപതേ ഭഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊവിരക്തിയുണ്ടാവും
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്
ഒരു നിർമ്മിതിവാദ (constructivist) കാഴ്ചപ്പാടിൽ ഭാഷാ നിർമ്മിതിക (constructs) ളുടെ ഒരു വൈരുദ്ധ്യാത്മക പരമ്പര ഈ ശ്ലോകത്തിലുണ്ട് വ്യത്യസ്തതലങ്ങളിൽനിൽക്കുന്ന രണ്ടു ബിംബങ്ങളെയോ പ്രമേയങ്ങളെയോ പരസ്പരം ബന്ധിപ്പിക്കുമ്പോൾ്ഭാഷയ്ക്കുണ്ടാവുന്ന ഗുണപരമായ ചലനം ഇവിടെയുണ്ട്. അത് ഭാഗവതവേദാധികാര വ്യവസ്ഥയെ തന്നെവിമർശിക്കുന്ന ഗുണപരതയാണ് .അധികാര ബന്ധങ്ങളുടെ ആഖ്യാനമാണ് രാഷ്ട്രീയം എന്നുള്ളതുകൊണ്ട്, ഈ ശ്ലോകം ഭാഗവത വായനക്കാരനായ ദരിദ്രനും ഭാഗവതത്തിന്റെ അധികാര കേന്ദ്രമായ മഹീപതിയുമായുള്ള അധികാര ബന്ധത്തിന്റെനർമ്മ ബോധക്ഷുഭിതമായ ആഖ്യാനമായി തീരുന്നു. ദെറിദയുടെ അപനിർമിതിക്കു ഭാഷാപരമായാലീലയുടെ എതിരറ്റങ്ങളിൽനിൽക്കുന്ന മഹീപതിയെയും ദരിദ്രനെയും വായനക്കാരന് കാണിച്ചു കൊടുക്കാം ;അതെ സമയം അധികാര ബന്ധത്തിന്റെ ആഖ്യാനത്തിലെ വൈരുദ്ധ്യാത്മക പിരിമുറുക്കം അപനിർമ്മിതിയുടെ അജണ്ടയിൽ ഇല്ല; ഇതാണ് constructivism-വും deconstruction ഉം തമ്മിലുള്ള വൈരുധ്യം.
അതിനർത്ഥം ദെറിദ രാഷ്ട്രീയ വന്ധ്യ മനസ്സായ ഭാഷാ ലീലാകാരനാണ് എന്നല്ല. ഒരു സാഹിത്യകൃതി അപഗ്രഥിക്കുമ്പോൾ അതിന്റെഅടിത്തട്ടിൽ ചില സാമാന്യ ഘടനകൾ ഉണ്ടാവും എന്ന് സസ്സൂറിൽ ( ഇയാളുടെ നാമം ഉച്ചരിക്കേണ്ടത് സോഷോ എന്നാണ് എന്ന് ചില ഫൊണെറ്റിക്സ് ശാസ്ത്ര പണ്ഡിതന്മാർ പറയുന്നുണ്ട്) നിന്നാരംഭിക്കുന്ന പാശ്ചാത്യ ഘടനാവാദികൾ പറയുന്നുണ്ട്.. ബാലി സുഗ്രീവന്റെ മുട്ടു കാലു തല്ലിയൊടിച്ചു എന്നതു ഒരു വിശേഷ സാഹിത്യ വാക്യം ആണ് ഘടനവാദി ഇതിനെ പരോൾ എന്നും ഇതിന്റെ അടിത്തട്ടിൽകിടക്കുന്ന സാമാന്യ ഘടനയെ കർത്താവു- കർമ്മം- ക്രിയ langue എന്നും വിളിക്കുന്നു. ഇംഗ്ലീഷിലാവുമ്പോൾ langue കർത്താവ്-ക്രിയ-കർമ്മം എന്നാവും.
Bali smashed the knee head of Sugreeva. ആദ്യത്തെ langue സബ്ജെക്ട്-ഓബ്ജക്ട് -വെർബ് SOV എന്നാണെങ്കിൽ രണ്ടാമത്തെ langue SVO ആണ്.പരോൾ എന്നബാലിസുഗ്രീവ യുദ്ധത്തിൽ രാഷ്ട്രീയമുണ്ട് .പക്ഷെ അടിത്തട്ടിലെ രണ്ടിടത്തും രണ്ടു പാറ്റേൺ ൽ എന്നെങ്കിലും ശദ്ധ വ്യാകരണ ഘടന എന്ന നിലയിൽ അരാഷ്ട്രീയവൽക്കരി (depoliticise) ക്കുന്നു. എല്ലാ പരോളിന്റെയും അന്തതിക വ്യാകര ഘടന കണ്ടെത്തിയിട്ടു ഭാഷാവ്യാകരണ ഘടനയാണ് ആത്യന്തികമെന്നൊരുവാദം ഘടനാവാദികൾ ഒരു വിഭാഗം ഉയർത്തിക്കൊണ്ടുവരുന്നെങ്കിലും ഘടനാനന്തര-ആധുനികാനന്തര ഘട്ടമാവുമ്പോഴേക്ക് ശുദ്ധ വ്യാകരണ ഘടനയാണ് കൃതിയുടെ അർഥം നിര്ണയിക്കുന്നതെന്ന വാദം പിന്തള്ളപ്പെടുന്നു; ഘടനാനന്തരവാദം മലയാളത്തിൽമൂർച്ഛിക്കുന്നതിനു മുൻപ് തന്നെഘടനവാദത്തെ ഉപജീവിക്കാതെ തന്നെ വ്യത്യസ്ത പരോളുകളുടെ അടിത്തട്ടിൽ സാമാന്യ ഘടനകൾ വായിച്ചെടുക്കാവുന്നതാണ് എന്നൊരു നിരീക്ഷണം മലയാളത്തിൽ ഉണ്ടായിട്ടുണ്ട് ദരിദ്ര യുവതിയെ സ്റ്റീൽമില്ലുമുതലാളി പ്രണയിക്കുന്ന ഒരുഘടന ആനന്ദിൽ പ്രത്യക്ഷപ്പെടുമ്പോൾ അതുമുട്ടത്തു വർക്കിയിലും മലയാളം കൊമേർഷ്യൽ ചലച്ചിത്രങ്ങളിലും നിരന്തരം കാണപ്പെടുന്ന ദരിദ്രവിഭാഗത്തിന്റെ മോഹപൂരണാത്മകമായ ഘടനയാണെന്നുചൂണ്ടിക്കാണിക്കപ്പെടുന്നു .ദരിദ്രനായ കുചേലൻ സതീർഥ്യനായ കൃഷ്ണനെ ദർശിച്ച മാത്രയിൽ കുബേരനായിത്തീരുന്നു എന്ന മോഹ കല്പന ധനാധികാര ചൂഷണത്തെ മോഹ കല്പന കൊണ്ട് തമസ്കരിക്കുന്ന രാഷ്ട്രീയതന്ത്രം ആണ് എന്നും മുതലാളിത്ത-ഫ്യൂഡൽധനാധികാര ചൂഷണത്തിന്റെ മൂർത്ത വൈരുദ്ധ്യങ്ങളെ റദ്ദു ചെയ്യുന്ന അധികാര വ്യവസ്ഥാനുസാരിയായ ഒരുരാഷ്ട്രീയത്തിന്റെ ഉല്പന്നമാണ് ഇത്തരം ആൺ പെൺ ബാന്ധവ ഘടനകളെന്നുമൊരു വിമർശനം ഘടനവാദം കെങ്കേമമാണ്എന്ന അറിവ് മലയാളത്തിൽപ്രചരിക്കുന്നതിനു മുന്പുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ശുദ്ധ ഘടാനാവാദത്തിൽനിന്നു വ്യത്യസ്തമായി, അരാഷ്ട്രീയ വ്യാകരണ ഘടനകളാണ് കൃതിയുടെ മൂല്യംനിര്ണയിക്കുന്നതു എന്ന വാദത്തെതിരസ്കരിക്കുന്ന, രാഷ്ട്രീയ ഘടനകൾ എന്നനിലയിലാണ് ഇവിടെ അത് ചർച്ചചെയ്യ പ്പെട്ടിട്ടുള്ളതു C.V. രാമൻപിള്ളയുടെ അടിയൻ ലച്ചിപ്പോം എന്ന മോട്ടിഫ് ഒരു langue പോലെ തന്നെ സി.വി.ക്കു മുമ്പും പിൻപും സമൃദ്ധമായി മലയാള സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും മലയാളസാഹിത്യത്തിൽ അവർത്തിക്കപ്പെടുന്നുണ്ട് എന്നും അതൊരു രാഷ്‌ടീയ ലാങ് ആണ് എന്നുമൊരു വിമർശനം മലയാളത്തിലുണ്ടായിട്ടുണ്ട്. ”ദളിതന്റെ രക്ഷാപ്രവർത്തനം ‘എന്നപേരിലെഴുതപ്പെട്ടലേഖനത്തിൽ ഘാതകവാദത്തിലെ തമ്പുരാനെ കൂടുതൽ അർപ്പണ ബോധത്തോടെ സേവിക്കാൻ വേണ്ടിയാണ് ഞാൻമാറിവന്നിരിക്കുന്നതിന്നു ജൻമിയുടെപെണ്കുട്ടിയെപ്രളയജലത്തിൽ നിന്നുരക്ഷിക്കുന്ന തന്തപ്പുലയൻ പറയുന്നുണ്ട് ; അനന്തപദ്മനാഭൻ കീഴ്ജാതി ഭ്രാന്തന്റെ വേഷമിട്ടു പറയുന്നത് രാജാവിനെ അടിയൻ ലച്ചിപ്പോം എന്നാണ്.ദേവിന്റെ അയൽക്കാരിൽ കുഞ്ഞൻ ചോവൻ തന്റെ പെണ്ണിനേയും കുട്ടികളെയും മറന്നു ,മംഗലശ്ശേരിത്തറവാട്ടിലെപെണ്ണുങ്ങളുടെ ചാരിത്രകീർത്തി സംരക്ഷിക്കാൻ ശ്രമിക്കുന്നിടത്തും അടിയൻ ലച്ചിപ്പോമെന്ന ലാങ് തന്നെയാണ് പരോളിന്റെ അടിസ്ഥാനവ്യാകരണഘടന .തകഴിയുടെരണ്ടിടങ്ങഴിയിൽ ജന്മിയുടെവീട്ടിൽകുഞ്ഞുപിറന്നുഎന്നുകേട്ടു ആനന്ദനടനനം നടത്തുന്നതലപ്പുലയനും ആഖ്യായികയിൽ അമർന്നുകടക്കുന്ന ലാങ് തന്നെയാണ്. തന്നെ ഗർഭംധരിപ്പിച്ച മേൽജാതിക്കാരന്റെ ഗർഭോത്തരവാദിത്വം പുറത്തുപറയാതെ അയാളുടെഅഭിമാനം സംരക്ഷിക്കുന്നതിനുകൊടിയ പീഡനങ്ങൾസഹിക്കുന്ന നീലക്കുയിലിലെ ദളിതയും അരുന്ധതിയോയുടെ നോവലിൽ അമ്പരപ്പാർന്നഅർദ്ധസമ്മതത്തോടെ അമ്മുവിൻറെ ബലാൽ സംഗത്തിനുവിധേയനായ വെളുത്തയും അമ്മുവിനുവേണ്ടിസഹിക്കുന്ന കൊടിയപീഡനങ്ങളും അടിയൻ ലച്ചിപ്പോം എന്ന മോട്ടിഫ്ന്റെ അല്ലെങ്കിൽ ലാങ്ങിന്റെ നേർ രൂപങ്ങൾ തന്നെയാണ് .വ്യത്യസ്ത പരോളുകളിൽകാണുന്ന ഈ karthravu-vidheya – വ്യാകരണഘടനയിൽ വിധേയനോ വിധേയയോ ആയ കർമ്മം രക്ഷിക്കുക എന്ന ക്രിയ ഏറ്റെടുക്കുന്നുണ്ട് .ഇവിടെയെല്ലാം തന്തപ്പുലയൻ പാട്രിയാർക് ആയിരുന്നുവെന്നുവരെ വാദിക്കുവാൻ മലയാളത്തിലെഫെമിനിസ്റ്റുകൾക്കു ഒരു മടിയുമില്ല
ലാങ് അഥവാ അടിസ്ഥാന വ്യാകരണഘടനയിലാണ്‌ഭൂമി ഭ്രമണം ചെയ്യുന്നതെന്നും ഒരു ശബ്ദം അല്ലെങ്കിൽ ഒരുഎഴുത്തു ആണ് ഒരുഭൗതിക പദാർത്ഥത്തെ നിർമിക്കുന്നത് എന്നും പ്രഖാപിക്കുന്ന ഘടനാ വാദത്തിന്റെ മരണം ശോചനീയമായിരുന്നു .കാരണം കലഹരണപ്പെട്ടആശയവാദത്തെപുത്തൻ ലിങ്‌ഇസ്റ്റിക്സിന്റെ കസർത്തുകളിലൂടെ പുനരുദ്ധരിക്കാനുള്ള ശ്രമമായിരുന്നു അത്.
ദെറിദ അരാഷ്ട്രീയത്തെക്കാൾ വികൃതമായ അപമാനവികമായ രാഷ്ട്രീയത്തെ പുറത്തെടുക്കുന്നതിനുള്ള മാർഗ്ഗമായി ഘടാനാവാദത്തെ ഉപജീവിക്കുകയാണുണ്ടായത് . deconstruction എന്നത് ഫലത്തിൽ പരോൾ എന്ന സ്ഥൂലത്തെ അപനിർമ്മിച്ചു ലാങ് എന്ന സൂക്ഷ്മത്തെ കണ്ടെടുക്കുന്ന വിദ്യയാണ്. ഗജമുഖ വാഹന രിപു നയന deconstruct ചെയ്തു പൂച്ചക്കണ്ണനിൽ എത്തിച്ചേരുന്ന വിദ്യ. സാങ്കേതികമായി ഒരു ഭാഷാലീലയാണ്. പക്ഷ ഒരു ഫുട് ബോൾ കളിക്കാരന്റെ വംശീയമായ അടയാളമായി പൂച്ചക്കണ്ണു എന്ന അപനിർമ്മിതി ഫലത്തെ ദെറിദ ഉപയോഗപ്പെടുത്തുന്നു. അത്കൊണ്ട് ഓരോ മനുഷ്യനും നവീന നാഗരികതയെ deconstruct ചെയ്തുഅയാളുടെ/അവളുടെ മൗലിക പൈതൃകത്തെ രൂപപ്പെടുത്തുന്ന വംശം, ഗോത്രം, ജാതി, മതം, വേഷം, ഭാഷ എന്നിവയാൽ നിര്ണയിക്കപ്പെടുന്ന ethnic ഐഡന്റിറ്റി തിരിച്ചു പിടിക്കണമെന്നു ദെറിദ സിദ്ധാന്തിക്കുന്നു. ദേശീയതാവാദം കാലഹരണപ്പെട്ടുവെന്നും ബൃഹദ്ദേശീയതകൾക്കു നിലനില്പില്ലെന്നും അതുകൊണ്ടു ദേശങ്ങളെ ethnicitiy മുൻ നിറുത്തി ശകലീകരിക്കണമെന്നും അങ്ങനെയുണ്ടാവുന്ന ethnocenentrism നിയോ ക്യാപിറ്റലിസ്റ് കൊളോണിയൽ വ്യാപാരധികാരത്തിനു ആവശ്യമാണെന്നും ദെറിദ മനസ്സിലാക്കുന്നു. അതുകൊണ്ടു നീഇന്ത്യാക്കാരനല്ല, ഇറാനിയൻ വേരുകളുള്ള വിപ്രനാണെന്നും, നീ ഇന്ത്യാക്കാരനല്ല കൂടിയ ഇനം നമ്പൂതിരിപ്പാട് ആണ് എന്നും ,നീഇന്ത്യക്കാരനല്ലതമിഴനാണെന്നും, നീഇന്ത്യാക്കാരനല്ല കിര്യാത്തി നായരാണെന്നും, വെള്ളാള പിള്ളയാണെന്നും തീയനാണെന്നും പുലയനാണെന്നും. ഈഴവനാണെണെന്നും, കുറവനാണെന്നും, ചോവനാണെന്നും സുന്നിയാണെന്നും ഷിയാ ആണെന്നുംമുജാഹിദ് ആണെന്നും, ഓർത്തഡോൿസ് ആണെന്നന്നും, സിറിയൻ ആണെന്നും ലാറ്റിൻ കാതോലിക്കാനാണെന്നും, ഇതൊക്കെയാണ് നിന്റെ എത്നിക് ഐഡന്റിറ്റി എന്നും എത്നിക് ഹ്രസ്വആഖ്യായികകളുടെ സംഘാതമാണ്നമ്മുടെ സ്ഥലം എന്നും രാഷ്ട്രത്തെ അസംഗതമാക്കിക്കൊണ്ടു എത്തിനിക് ഹ്രസ്വആഖ്യായികകൾ ലോകമാസകലം രൂപം കൊള്ളുകയാണെന്നും ,ഇത്തരത്തിൽ ദേശരാഷ്ട്രങ്ങളെ ഹ്രസ്വആഖ്യായികകളുടെസംഘാതമാക്കിമാറ്റി ദേശരാഷ്ട്രങ്ങളെ അപനിർമീകരിക്കാൻ കഴിയുമെന്നും ദെറിദപറയാതെ പറഞ്ഞു പോവുന്നുണ്ട് ; ഘടനവാദവുംഅപനിർമ്മിതിവാദവുംതമ്മിലുള്ള അകലം ഇത്ര മാത്രം !നിന്റെനാഗരികതയെ അപനിർമ്മിച്ചു നിന്റെ ലാങ് ഞാൻ കണ്ടെത്തി. കുറവൻ എന്നതാണ് നിന്റെ ലാങ് .അതാണുനിന്റെ ഐഡന്റിറ്റി. നിന്റെ ഐഡന്റിറ്റി യിൽ നിന്ന് ഒരു ഐഡന്റിറ്റി politics ഉണ്ടായിവരണം . അപനിർമ്മിതി എന്നത് ഒരു സാഹിത്യാഖ്യായികയുടെ /പരോളിന്റെ പുനർ നിർമ്മിതിയോ വിപരീത ആഖ്യാനമോ അല്ല. ഒരുകൃതിയെ വിശ്ളേഷിച്ചു അതിന്റെ എത്നിക് സാമഗ്രികകളെ വിശദീകരിക്കുന്ന പ്രവർത്തനമാണ് എന്നുപറഞ്ഞുകൊണ്ടാണ് ഒടുവിൽ ദെറിദ രക്ഷ പ്രാപിക്കാൻ ശ്രമിക്കുന്നത് .
രാമായണമെഴുതിയ വാല്മീകി ഒരു വേടൻ ആയിരുന്നു. അതിൽനിന്നു ഒരു വേടൻ ഐഡന്റിറ്റിയുടെ രാഷ്ട്രീയം രൂപപ്പെടുത്തുന്ന സമീപനമാണ് അപനിർമ്മിതിയുടേത്. എന്നാൽ വേടൻ ഒരു ഇന്ത്യൻ ഹൃദയമാണ് .വ്യത്യസ്ത ഗോത്ര വംശീയ തകളുടെ, വാനരന്മാരും, വാനവരും രാക്ഷസന്മാരും എല്ലാം ഉൾപ്പെടുന്ന ഒരു സങ്കീർണ്ണസംഘർഷ ഭൂമിയിൽ മാനവികതയുടെ മൂല്യ ശാസ്ത്രത്തെ നിർണ്ണയിക്കുന്ന പിതൃവാഴ്ച്ചയുടെയും മാതൃസമ്മർദ്ദത്തിന്റെയും ചതുരത്തിനുള്ളിലകപ്പെട്ട യുവതയ്ക്കു, ദൈവത്തിനും പിതാവിനുമെതിരെ വാളുയർത്തിക്കൊണ്ടു പരിത്യജിക്കപ്പെടുകയുംഅവഗണിക്കപ്പെടുകയും ചെയ്യുന്ന പെണ്ണിന്റെയും കഴുത്തറുക്കപ്പെടുന്ന വിദ്യയുടെയും രക്തനിലത്തിൽ സ്ത്രീ പുരുഷ പ്രണയത്തിന്റെ ഹത്യയ്ക്കു ക്ഷമാപണം ചെയ്യാനാവുമോ എന്നചോദ്യമാണ് ബ്രാഹ്മണ്യ ഭരണ നീതിശാസ്ത്രത്തിനെതിരെ വേടൻ ഉയർത്തിക്കൊണ്ടുവരുന്നത്. ഇവിടെ ബാർത്തും ദെറിദ യുമൊക്കെ അപ്രസക്തമാവുന്നു
രാമൻ എന്ന ഗുണവാന്റെയും, രാമായണത്തിന്റെയും, ബഹു പാഠ വരിഷ്ഠത സ്ഥാപിച്ചുകൊണ്ട് .കുഞ്ചാക്കോയ്ക്കും രാമാനന്ദ സാഗറിനും അവരവരുടേതായ രാമായണ പാഠങ്ങൾ നിർമിക്കാൻ കഴിയുന്നുണ്ട്. കമ്പരും കണ്ണശ്ശരും എഴുത്തച്ഛന്റെ മൂല ഗ്രന്ഥകാരനായ ബ്രാഹ്മണനും പിന്നെ എഴുത്തച്ഛനും രാമായണം(സ്വതന്ത്ര പരിഭാഷ ) രചിച്ചിട്ടുണ്ട്. ഇങ്ങനെ കൃതിക്ക് ബഹു പാഠങ്ങളും ബഹു പിതൃത്വവും ബഹു മാതൃത്വവുമുണ്ടാവുമ്പോൾ കർത്താവിനു ഐഡന്റിറ്റി ഇല്ലാതാവുകയും ആരാണ് കർത്താവ് എന്ന് നിർവചിക്കാനാവാത്ത സ്ഥലജലഭ്രമത്തിൽ കർത്താവുമരിക്കുകയും ചെയ്യുന്നു എന്നാണ് ബാർത് എന്ന പരന്ത്രീസു തത്വ ചിന്താ കുശലൻ പറയുന്നത്. വസ്ത്രം എന്ന ഉത്പന്നത്തെ നിർമ്മിക്കുന്ന തൊഴിലും തൊഴിലാളിയും മരിക്കുകയും വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡർ മാരാരായ ബച്ചനും മഞ്ജു വാരൃരും പൃഥ്വിരാജുവും (വിപണിയും) ജൗളി ഉടമയുമൊക്കെ വസ്ത്രത്തിന്റെ വക്താക്കളായിത്തീരുകയും ചെയ്യുമ്പോൾ വസ്ത്രം എന്ന ഉത്പന്നത്തെ നിർമ്മിക്കുന്ന അധ്വാനത്തിന്റെ ശിരസ്സും ഭാവനയും അദൃശ്യമായിത്തീരുന്നു.ആധുനിക വിപണിമുതലാളിത്തത്തിൽ ഉല്പന്നകാരന് ഉത്പന്ന കാരിക്ക് സംഭവിക്കുന്ന അത്യാഹിതത്തെയാണ് കർത്താവിന്റെ മരണം എന്ന നിലയിൽ സമുചിതമായി സർവാഡംബരത്തോടും കൂടി ഉത്തരാധുനിക തത്വ ചിന്താ വ്യാഘ്രങ്ങൾ ആഘോഷിക്കുന്നത്; വിപണിയുടെമാസ്മര ഭാവനയിൽ ഒന്നിന്റെ തന്നെ അനേകം ദൃശ്യ ഭേദങ്ങൾ ആവിഷ്കരിക്കപ്പെടുകയും ഉടമയും വിപണിയും ജയിക്കുകയും ഉത്പാദനകാരനായ തൊഴിലാളി അദൃശ്യനാവുകയും മരിക്കുകയും ചെയ്യുന്നു എന്നതിന്റെ –analogy– സാമ്യാനുമാനം എന്നതിൽ കവിഞ്ഞു ഒരു തത്വവും ചിന്തയും ഇവിടെ ഇല്ല; സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തെ മുൻ നിറുത്തി മനുഷ്യശരീരാംഗങ്ങളും സിരാപടലവുംക്രിയാത്മകമായി ഉദ്ഗ്രഥിക്കപ്പെടുമ്പോൾ ഉല്പന്നമാവുന്ന കർതൃത്വത്തെ നിഷേധിക്കുകയും, കാഴ്ചയുടെ വകഭേദങ്ങളെല്ലാം കൃതിയുടെ പാഠങ്ങളാണ് എന്നതിനാൽ കർത്തൃത്വം ഇല്ലാതായിത്തീരുകയും ചെയ്യുന്നു എന്ന ഈ വാദത്തിനു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നവ മാഹാത്മ്യത്തോളം യുക്തി ശൂന്യതയുണ്ട്.
മനുഷ്യേതരമായ സാങ്കേതികവിദ്യയ്ക്കും അതിന്റെ ഉടമയ്ക്കും മനുഷ്യന്റെ ബൗദ്ധിക -ശാരീരിക അധ്വാനത്തിൽ സംഭൃതമായിരിക്കുന്ന ക്രിയാത്മക മനസ്സിനു മേൽ ആധിപത്യമുണ്ടെന്നവാദത്തിന്റെ, (ഉദാഹരണത്തിന് സിനിമ എന്നത് മനുഷ്യ നിർമിതിയല്ലെന്നും കാമറസങ്കേതത്തിന്റെ ഇന്ദ്രജാലമാണെന്നുമുള്ള വിശ്വാസത്തിന്റെ) പുനരാവിഷ്കാരമാണ് ഇത്. കാമറ കാണിച്ചു തരുന്നതാണ് യഥാർത്ഥ യുദ്ധമെന്നും,പത്രത്തിൽ ചായമിട്ടു അച്ചടിച്ചെത്തുന്നതാണ് വാസ്തവമെന്നും പറയുന്ന ബോദ്‌റിലാദന്മാർ രണ്ടിന്റെയും പിന്നിലെ മനുഷ്യ ബുദ്ധിയുടെ രാഷ്ട്രീയ രുചിഭേദങ്ങൾ പോലും അസാധുവാക്കിക്കൊണ്ടുള്ള വങ്കൻ ന്യായ വാദമാണ് മുന്നോട്ടു വയ്ക്കുന്നത്. വഴിപോക്കനെ പട്ടിയെ വിട്ടു കടിപ്പിച്ചതിന്റെ ക്യാമെറാ ഉല്പന്നത്തിൽ കടിയൻ പട്ടിയും ഇരയും മാത്രമേയുള്ളൂ അതുകൊണ്ടു അതാണ് യാഥാർഥ്യം എന്നാണ് ബോദ്‌റിലാദ് പറയുന്നത്; ചിത്രത്തിൽ പതിഞ്ഞിരിക്കുന്ന പട്ടിയുടെയും ഇരയുടെയും പിന്നിലെ രാഷ്ട്രീയ ബുദ്ധിവിമർശിക്കപ്പെടരുത് എന്നൊരു കൃത്യമായ രാഷ്ട്രീയ താല്പര്യം ഇവിടെയുണ്ട്; ഇവിടെയും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നവൻ എന്ന കർത്താവു മരിക്കുന്നു എന്നൊരു വാദം തന്നെയാണ് മറ്റൊരു പ്രകൃതത്തിൽ ഉന്നയിക്കപ്പെടുന്നതു; കർത്താവു മരിക്കുന്നതു കൊണ്ടുള്ള മറ്റൊരു രാഷ്ട്രീയമായ പ്രയോജനമാണ് ബോദ്‌റിലാദ് മുന്നോട്ടുവയ്ക്കുന്നത്. യുദ്ധം രാഷ്ട്രീയ കോയ്മ യിൽ നിന്നുൽപന്നമാവുന്ന അക്രമമാണ് എന്നും ഒട്ടു മിക്കവാറും അത് ബലവാൻ ബലഹീനനെ വരുതിയിൽ നിർത്താൻ വേണ്ടി ആവർത്തിക്കപ്പെടുന്ന അപരാധമാണെന്നുമുള്ള വസ്തുത യെ മറച്ചു വയ്ക്കുന്നതിനാണ് ക്യാമെറായിൽ കാണുന്നതാണ് യാഥാർഥ്യം എന്ന് തത്വചിന്തകൻ പറഞ്ഞു കൊണ്ടിരിക്കുന്നത് .ക്യാമെറയിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലവും കാലവുമല്ല യഥാർത്ഥ സ്ഥലവും കാലവും; സ്ഥലവും കാലവും സ്ഥിതീയതയുടെയും ഗതീയതയുടെയും ഉദ്ഗ്രഥനമാണ് ; ചരിത്രത്തിന്റെഅളവുകളാണ്; ഒരിക്കൽ കർത്താവു, ദൈവം എന്ന ,എല്ലാറ്റിനും മീതെ മനുഷ്യന് അതീതമായി വർത്തിച്ച പ്രതിഭാസം, നാടുവാഴിത്ത കാലത്തു രാഷ്ട്രീയ വ്യവസ്ഥയുടെ രക്ഷകനായ ന്യായ ശാസനകാരൻ ആയിരുന്നു;പിന്നീട് മുതലാളിത്ത വ്യവസ്ഥയിൽ അധികാരശക്തിയുടെ ദാസനായി ദൈവം പരിണമിക്കുന്നു; അധികാരവ്യവസ്ഥയുടെ യന്ത്രോപകരണങ്ങൾക്കു ബലം വർധിക്കുമ്പോൾ അധികാരവ്യവസ്ഥയുടെ ദാസൻ /അല്ലെങ്കിൽ ഉപകരണമായിത്തീരുന്നിടത്തും ദൈവത്തിനെക്കൊണ്ട് ചില പ്രയോജനങ്ങളുണ്ടു എന്നാണ് മുതലാളിത്തം കാണുന്നതു.
പള്ളിനിന്നിടത്തു അത് ഇടിച്ചു വീഴ്ത്തി ക്ഷേത്രം പണിയുമ്പോൾ ലോക സർവാധികാരി എന്ന സ്ഥാനം നഷ്ടപ്പെട്ട വിഭക്ത കാരണഭൂതനായ ദൈവം രാഷ്ട്രീയ ദാസ്യ വൃത്തിയുടെ ഉപകരണമായിത്തീരുന്നു .ഇന്ത്യാ വിഭജന കാലത്തും ഗൾഫ് യുദ്ധകാലത്തും ദൈവസാന്നിധ്യത്തിനുണ്ടായിരുന്ന പ്രാമാണികത Israel – Palestine യുദ്ധത്തിൽ ഉണ്ടാകുന്നില്ല; യൂറോ യൂ. എസ് രാഷ്ട്രീയ ഹെജിമണി നിലനിർത്താൻ വേണ്ടി പാശ്ചാത്യരാജ്യങ്ങളിലെ ഒരു വിഭാഗം നടത്തുന്ന അക്രമത്തിൽ ദൈവം തുണയായുണ്ടെന്നു ഇരു പക്ഷങ്ങളും കരുതുന്നില്ല;യുദ്ധത്തിന്റെ ജയവും തോൽവിയും ഒരു ദൈവത്തിന്റെയും കൈപ്പിടിയിലൊതുങ്ങുന്ന കാര്യമല്ല എന്ന് ആവർത്തിച്ചു വ്യക്തമാവുകമായാണ് .മൂന്നാം റൗണ്ടിൽ ഹിന്ദുത്വ അജണ്ടയെയും ദൈവങ്ങളുടെ സൈന്യത്തെയും കൂട്ടിനു വിളിച്ചിട്ടു പോലും നരേന്ദ്രമോദി പിറകോട്ടടിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പഴയ സുവിശേഷത്തിൽ പറയുന്ന സൈന്യങ്ങളുടെ യഹോവാ, യുദ്ധങ്ങളുടെ യഹോവ ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമാവുകയാണ്. ദൈവം അധികാരവ്യവസ്ഥാ നിർമിതിക്കും സംരക്ഷണത്തിനും ആവശ്യമായി വരുന്ന ഒരു എത്തിക്കൽ കോഡിന്റെയും അതിൽ നിന്നുൽപ്പന്നമാവുന്ന നൈതിക ചാലകത്തിന്റെയും (ethos)- ക്ഷുബ്ധ പ്രഭാവമായതു കൊണ്ടാണ് ദൈവം മരിക്കുമ്പോൾ അത് എല്ലാ നൈതിക സദാചാരമൂല്യങ്ങളുടെയും മരണമാവുകയും ഇനി ദൈവഹീനരാജ്യം വന്നു ചേർന്നന്നിരിക്കുന്നതിനാൽ ജീവിതം ഒരു ഇൻഫെർണോയുടെ ഇരുണ്ട സ്വാഗതാഖ്യാനമായി തീരുമെന്നു നീഷേ പ്രവചിക്കുകയും ചെയ്യുന്നത് ; ദൈവത്തിന്റെ സ്ഥാനത്തു നിൽക്കുന്ന അതിമാനുഷ ബലവാനും ജന്തുത്വ പ്രേരണകളിരമ്പുന്നസാമാന്യ സമൂഹത്തിനും മദ്ധ്യേ ഉള്ള പാലമാണ് മനുഷ്യൻ എന്ന് നീഷേ പറയുമ്പോൾ ഫാസിസിസത്തിന്റെ അതികായ ശരീരങ്ങളും ജന്തുത്വത്തിന്റെ അധോഗർഭങ്ങളും അയാൾ ഭാവനചെയ്യുന്നു. അയാളുടെ അപ്പൊല്ലോണിയൻ ഡയനീഷ്യൻ വൈരുധ്യ ഭാവനയിൽ പാഴ്സി പ്രവാചകന്റെ പേര് തുന്നിപ്പിടിപ്പിക്കുന്നുവെങ്കിലും അത് ദൈവത്തിന്റെയും പിശാചിന്റെയും പരിഷ്കരിച്ച പതിപ്പുകൾ തന്നെയാണ് .ദൈവവും ചെകുത്താനും മാറിമറിയുന്ന കോയ്മയുടെ ചരിത്രമാണ് മനുഷ്യ ചരിത്രമെന്നത് സാമാന്യമായിപ്പറഞ്ഞാൽ ദൈവവിശ്വാസത്തിന്റെ തന്നെ പരിഷ്കരിച്ചപതിപ്പുതന്നെയാണ്; ദൈവത്തിന്റെ മരണം, ഇരുട്ടിന്റെ പ്രവാചകൻ എന്നൊക്കെ പറഞ്ഞു അയാൾക്ക് നിഷ്കളങ്ക ബുദ്ധികളെ ഭ്രമിപ്പിക്കാൻ കഴിയുന്നുണ്ട് ,സ്ഥാപിത നൈതിക ഘടന ഉടഞ്ഞുവീണ അസ്തിത്വഅവസ്ഥയെക്കുറിച്ചുള്ള തീവ്ര വ്യഥ പ്രകാശിപ്പിക്കുന്ന കാഫ്കയുടെ കൃതികളിൽ അധികാരം ഒരു അന്ധ ദുർഗ്ഗമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. കാഫ്കയും നീഷേയും ഫ്രോയ്‌ഡുമെല്ലാം ”ഡാർവിൻ ഇമ്പാക്ട്” തന്നെയാണെങ്കിലും കാഫ്ക മാത്രമാണ് ദൈവം അധികാരത്തിന്റെ അന്ധ ദുർഗ്ഗമായിരുന്നു എന്ന വാസ്തവത്തിന്റെ പ്രച്ഛന്നത്തെ ഭേദിച്ച് വർത്തമാനത്തിലേക്ക് ഇറങ്ങി വരുന്നത് .വിശ്വാസാധിഷ്ഠിതമായ ആത്മീയതയുടെ ആസക്തി ലൈംഗികാസക്തിയുടെ തന്നെ പ്രച്ഛന്നമാണ് എന്ന് കാണുന്ന ഫ്രോയ്ഡ് ലൈംഗികാസക്തിയും ആത്മീയശക്തിയുംഒന്നായതിന്റെ ഇരട്ടച്ചങ്കു തന്നെയാണ് എന്ന് പറയുമ്പോഴും രണ്ടും അധികാര യുദ്ധത്തിന്റെ ഇന്ധനച്ചരുളുകളാണെന്ന വസ്തുത കാണുന്നതിൽ പരാജയപ്പെടുന്നു. ലൈംഗികതയെഅമിതമായി പ്രശ്നവൽക്കരിക്കുന്ന ഫ്രോയ്ഡ് വൈയക്തികവും വൈകാരികവുമായ ശൈലിയിൽ അധികാരത്തെ ജന്തുപ്രേരണയുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു; ഫ്രോയ്ഡ് അവിദഗ്ധമായി റിപ്രെഷനിൽ ചെന്ന് തൊടുന്നുവെങ്കിലും പാരിസ്ഥിതിക സ്ട്രെസ്സിൽ അധികാരമർദ്ദനത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നില്ല. സൂപ്പർ ഈഗോ യെ കണ്ടെത്തിയതിനു ശേഷവും അത് ഈഗോയ്ക്കുമേൽ ആധിപത്യ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്ന് തെളിച്ചു പറയാൻ തയ്യാറാവുന്നില്ല. മനസ്സിന്റെ ത്രിതല ഘടനയിൽ ഇ ദ്ദി ന്റെ ലിബിഡോയുടെ ,ലൈംഗികമായ ഊർജ്ജത്തിന്റെ പ്രമാണത്തെ കേന്ദ്രീകരിക്കുന്നു എന്നത് ഫ്രോയ്ഡിന്റെ സാദ്ധ്യത എന്നത് പോലെ പരിമിതിയുമാണ്. ഈഗോ (ഇന്റലെക്ട്, പ്രജ്ഞ), സൂപ്പർ ഈഗോയുടേയുടെയും ഇദ്ദിന്റെയും സന്തുലന കേന്ദ്രം ആയിരിക്കെ സൂപ്പർ ഈഗോ ഈഗോയ്ക്കുമേൽ ആധിപത്യ പ്രേരണയായി പ്രവർത്തിക്കുന്നു വെന്നു വിശദമാക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു മില്ല. പിന്നീട് യുങ്ങും അഡ്ലെറും ലിബിഡോ അല്ല അധികാരം തന്നെയാണ് മനുഷ്യന്റെ പ്രാഥമിക ജൈവ ചോദന എന്ന് പറയുന്നുണ്ടെങ്കിലും പ്രാചീനകാലത്തു അധികാര ബലവുംലൈംഗികതയും ജീവിയുടെ പ്രാധമിക ജൈവചോദനാ സംയുക്തമായിരുന്നുവെന്നു മനസ്സിലാക്കാം പുല്ലിംഗാധിപത്യത്തിന്റർചരിത്ര സന്ധിയിൽ ലൈംഗികത അധികാര വിലപേശലിനുള്ള സ്ത്രൈണ മാർഗ്ഗമായി പരുവപ്പെടുന്നു എന്നതിന്റെദൃഷ്ടാന്തങ്ങളാണ് മഹാഭാരതത്തിലെ ശകുന്തളയും കൈകേയിയും സത്യവതിയും; ഫ്രോയ്ഡ് സൂപ്പർ ഈഗോ എന്നപേരിൽ ഓവർ മാൻ എന്ന നീഷേ സങ്കല്പത്തെ ഭേദഗതി ചെയ്യുമ്പോഴും ജന്തുത്വത്തിന്റെ അവക്ഷിപ്തത്തെ ഇദ്ദിന്റെ ചിത്ത ഗർഭത്തിൽ നിന്ന് പുനരുദ്ധരിക്കുമ്പോഴും സൂപ്പർ ഈഗോയും ഓവർമാനും ഫാസിസിസ്റ് ഹ്യൂമൻ ബീസ്റ്റിന്റെ ഭാഷാന്താരങ്ങളാണെന്നു കണ്ടെത്താൻ മടിക്കുന്നു. ബെർണാഡ്ഷാമാത്രമാണ് സ്ത്രൈണ ലൈംഗിക സാന്നിധ്യത്താൽ പ്രചോദിക്കപ്പെടുന്ന മനുഷ്യനെ, സൂപ്പർ മാൻ എന്ന നിലയിൽ ലൈഫ് ഫോഴ്‌സിന്റെ സൃഷ്ടിപരമായ ആഖ്യാനമായിക്കാണുന്നതു; ഡാർവിൻ ദൈവത്തിന്റെ കർത്തൃത്വഅധികാരം റദ്ദുചെയ്തു ജന്തുവും മനുഷ്യനും തമ്മിലുള്ള പരിണാമത്തിന്റെജൈവ ശാസ്ത്രപാലം രചിക്കുമ്പോൾ നന്മതിന്മകളുടെ നൈതികവികാര സ്വരൂപം പിളരുകയും അതിന്റെ നടത്തിപ്പുകാരനായ ദൈവം മരിക്കുകയും നീഷേ ഭയ വിവശനായിത്തീരുകയും അതി ബലവാനായ ഫാസിസിസ്റ് ദൈവത്തിന്റെ സ്ഥാനത്തു അതീത മനുഷ്യനെ (overman) സ്ഥാപിക്കുകയുകയും ആ ബിംബത്തിന്റെ ചവിട്ടടിയിൽ ജന്തുത്വത്തിന്റെ പരിണാമശബ്ദങ്ങൾ കേൾക്കുകയും ചെയ്യുന്നു; നീഷേ ഭയന്ന് വിവശനായിരിക്കുന്നുഎന്നതു കൊണ്ടാണ് ഭ്രഷ്ട ദൈവത്തിന്റെ സ്ഥാനത്തു മനുഷ്യാതീത കായസ്ഥനെയും താഴെ ജന്തു പ്രാണി ശ്രുംഖലയെയും കല്പന ചെയ്തു അന്ധകാരത്തിന്റെ പ്രവാചകനെന്ന പുനർജന്മമായിക്കളയാമെന്നു ചിന്തിക്കുന്നത്. ദൈവനീതിക്കു മറുപുറമായി നിന്ന്, ബുദ്ധി നാശത്തിന്റെ മുന കൂർത്ത കുന്തം ദൈവത്തിന്റെ വ്യാജ ധർമ്മ രാജ്യത്തിലേക്കു വലിച്ചെറിഞ്ഞ ചെകുത്താന്റെ(അത്രുമാൻ) ഘോര രാഷ്ട്രീയത്തിലാണ് മനുഷ്യ രാശി ചെന്നു പെട്ടിരിക്കുന്നത് എന്ന് നീഷേ പ്രഖ്യാപിക്കുന്നു .വിശ്വാസ ശൈഥില്യത്തിന്റെ രക്തനിലത്തിൽ കിടന്നുരുണ്ടു കൊണ്ടാണ് നീഷേ ദൈവമൃത്യുവിന്റെവിശേഷമറിയിക്കുന്നതു. അത് കേട്ട് മലയാളികളായ എഴുത്തുകാരും ആത്മീയ സൗന്ദര്യ ശാസ്ത്രകാരന്മാരായ തപോവന വിശുദ്ധ തത്വചിന്തകന്മാരും ആനന്ദൻമാരും മരണ സാക്ഷ്യപത്ര പരിഭാഷനടത്തുകയും ഒപ്പംകവിതയിലും ഭാവനയിലും കളിയാടുന്ന ദൈവത്തെഅനുമോദിക്കുകയും ചെയ്യുന്നതെന്തിനെന്ന കാര്യത്തിൽ അവർതന്നെയും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ യൂറോപ്പിൽ ദൈവത്തിനു സംഭവിച്ച അത്യാ ഹിതത്തിന്റെ ഇരുട്ടുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ മലയാളി തത്വചിന്തകൻ സ്വയം അപ്ഡേറ്റ് ചെയ്യാൻ ശ്രമിച്ചത്. എന്നിട്ടും ആത്മീയതയുടെ പുലിവാലിൽ നിന്ന് സ്വയം വിടുവിച്ചെടുക്കാൻ നിർവാഹമി ല്ലാത്തതു കൊണ്ടാണ് ആസ്ട്രോഫിസിക്സിന്റെ മൃത്യുന്മുഖലൈംഗികതയും വൈദിക ജാത്യാചാരവും സമാസമം കലർത്തി നവ ബ്രാഹ്മണ്യ ജ്ഞാനാധികാരത്തെ ശുശ്രൂഷിക്കുകയും പുല്ലിംഗത്തിന്റെ തിരു വിളയാടലിൽ നിന്ന് ദർശന ദുഃഖ സമസ്യകൾ പണിതീർത്തെടുക്കാൻ കഷ്ട നഷ്ടങ്ങൾ സഹിച്ചു ദേവാംകുട്ടിയുടെ കടിയേറ്റു മരണവും കാത്തു കിടക്കു കയുംചെയ്യുന്ന തത്വചിന്തകൻ കൗമാര വായനാ സമൂഹത്തെ അവിരാമം ഇക്കിളിപ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷം മലയാളക്കരയിലുണ്ടായത്.
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ കുരിശു യുദ്ധ കാലങ്ങളിലെന്ന പോലെ ഇടപെട്ട് ചക്രാആയുധം പ്രയോഗിക്കാൻ ദൈവത്തിനവസരം കിട്ടാതെ പോവുകയും മുന്കാലങ്ങളിലെന്ന പോലെ യുദ്ധകാര്യങ്ങളുടെ വൃത്തത്തിനുള്ളിലേക്കു കടന്നുചെന്നുതല കാണിക്കാൻ ദൈവത്തിനു കഴിയാതെ പോവുകയും ചെയ്ത സാഹചചര്യത്തിലാണ്‌ദൈവത്തിന്റെ രാഷ്ട്രീയ ഉപയോഗത്തിന് വന്പൻ തകർച്ച സംഭവിച്ചത്. അതാണ് ദൈവത്തിന്റെ മരണം വൃത്താന്തമറിയിച്ചശേശംസംഭവിക്കുമെന്ന ഇരുട്ടിന്റെ പ്രവാചകസ്ഥാനം എങ്ങനെയുണ്ടാവുമെന്നു പരീക്ഷിക്കാൻ നീഷേ തീരുമാനിച്ചതു. പിൽക്കാലത്തു അയാൾ ഫാസിസത്തിന്റെ രാഷ്ട്രീയഭാഷയായി ഉപയോഗിക്കപ്പെട്ടതു തികച്ചും സ്വാഭാവികം (ആനന്ദ് ദൈവത്തെ കാണുന്നത് ” ഭാവനയുടെയും കലയുടെയും കവിതയുടെയും മണ്ഡലത്തിൽ വിഹരിക്കുന്ന” പ്രതിഭാസം എന്ന നിലയിൽ ആണ് .യുക്തി കൊണ്ട് മാത്രം മനുഷ്യന് ജീവിക്കാൻ കഴിയുകയില്ല എന്നതിനാൽ ഭാവനാ വിഹാരിയായ ദൈവത്തിന്റെ ആവശ്യകതയെ മഹാതത്വ ചിന്തകൻ ആദരിക്കുന്നു…… ഇങ്ങനെയൊക്കെ ദൈവശുദ്ധീകരണ ദാഹം പുറപ്പെടുവിക്കുന്ന ഇയാൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് വായനക്കാരൻ അമ്പരന്നു പോവും; ദൈവം എന്നതിന്റെ ആദ്യത്തെയും അവസാനത്തെയും അർഥം അധികാരം എന്നാണ് ;മനുഷ്യനു മേൽ ആരോപിക്കപ്പെടുന്ന ആത്മീയ വിശ്വാസ പ്രത്യയ ശാസ്ത്രകോയ്മയാണ് ദൈവം .അധികാരത്തെ സംബന്ധിച്ച ഒരു ഗർഹണീയ യുക്തിയാണ് ദൈവം .ദൈവം നിർമ്മിക്കപ്പെട്ടിരിക്കുന്നത് വിശ്വാസത്തിന്റെ പാറയിലാണ് .വിശ്വാസമില്ലാത്തിടത്തു ദൈവമില്ല; വിശ്വാസവും ഭാവനയും രണ്ടാണ്. കുഞ്ചൻ നമ്പ്യാർക്ക് വിശ്വാസമില്ലാത്തതു കൊണ്ടാണ് ദൈവം നമ്പ്യാരുടെ കൈകളിൽ ചെന്നുപെടുമ്പോൾഒരു കോമാളിയുടെആകാരമാർ ജ്ജിക്കുന്നതു. വിശ്വാസപ്രത്യയ ശാസ്തത്തെ നിരസിക്കുന്ന മാനവിക ഭാവനാവൽക്കരണമാണ് നമ്പ്യാരുടെ കവിത .ഭാവന എന്നതിന് നിലവിലുള്ള വിശ്വാസ പ്രമാണങ്ങളെ തിരുത്തിമറിക്കുക എന്നൊരു ദൗത്യമുണ്ട് .അവിടെ യുക്തി, ഭാവനയുടെ ഇന്ധനമായിമാറുകയാണ് .കവിത ദൈവാധികാര പ്രത്യയ ശാസ്ത്രത്തെ ചോദ്യം ചെയ്യലാണ്; കവിതയിലും ഭാവനയിലും വിഹരിക്കുന്ന ഉല്ലാസപാത്രമല്ല ദൈവം; മനുഷ്യ ജീവിതത്തിൽ വിശ്വാസ പ്രത്യയ ശാസ്ത്ര ബലപ്രയോഗം നടത്തുന്ന ഇടപെടലാണ് ദൈവം. മനുഷ്യനിർമ്മിതമായ അധികാരവ്യവസ്ഥാ സംരക്ഷകനായ ഹെജിമണിക്കൽ സ്ട്രക്ച്ചർ, ആധിപത്യ ഘടനയാണ്, ദൈവം എവിടെയാണോ അധികാരത്തിന്റെ ദൈവശാസ്ത്രത്തിനു ഗ്ലാനിസംഭവിക്കുന്നതു അവിടെ ദൈവം യുദ്ധമായി അവതരിക്കും; കുരുക്ഷേത്രമായും ജിഹാദ് ആയും കുരിശുയുദ്ധമായും ചോരക്കളത്തിൽ നിറഞ്ഞു തുള്ളും. ഇന്ത്യാ വിഭജന മുഹൂർത്തത്തിൽ ആയിരങ്ങളുടെ കൂട്ട കൊലയ്ക്കു നേതൃത്വം കൊടുത്തത് രാമന്റെയും അള്ളാവിന്റെയും ദൈവ വിശ്വാസ ശാസ്ത്രമായിരുന്നു .ദൈവം കേവലം മിത്തോ ഭാവനയോ കലയോ കളിയോ എന്ന നിലയിൽ ബഹു പാഠങ്ങളായി ജീവിതപ്പരപ്പിൽ കളിയാടുന്നു എന്ന ആനന്ദചിന്തകന്റെ കല്പനയിൽ വിശ്വാസിയുടെ നിഷ്കളങ്കമായ അബദ്ധ സത്യ സന്ധതയുണ്ട് ;എന്നിരിക്കിലും ദൈവത്തിനു ബഹു പാഠങ്ങൾ ഉണ്ടായി എന്നത് കൊണ്ടല്ല ദൈവത്തിനു മരണം സംഭവച്ചതു .ദൈവത്തിന്റെ മനുഷ്യ നിർമിതി എന്ന നിലയിലുള്ള പരിമിതിയെ മറികടക്കാനുള്ള ആയുധ ബലം മനുഷ്യ നിർമ്മിതിതന്നെയായ ഭരണാധികാരിക്കുണ്ടെന്നു വെളിപ്പെടുകയും ഹേതു (reason) ന്യായ ബോധം (conviction) വിശ്വാസത്തെയും വിശാസപ്രമാണത്തെയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന, മുതലാളിത്ത ജനാധിപത്യത്തിന്റെ ചരിത്രഘട്ടത്തിലാണ് ദൈവത്തിനു മരണം സംഭവിക്കുന്നത്; ഇന്നലെ വരെ മാർത്താണ്ഡ രാജാവു പദ്മനാഭന്റെ ദാസനായിരുന്നു വെങ്കിൽ ഇന്ന് പദ്മനാഭദൈവം മാർത്താണ്ഡന്റെ നിർമ്മിതിയും ദാസനുമാണെന്നു ചരിത്രം വെളിപ്പെടുത്തി; എല്ലാ കുരു ക്ഷേത്രത്തിലും ഹിംസയ്‌ക്കു സിദ്ധാന്തവൽക്കരണം നടത്തുന്ന ദൈവമുണ്ട്.
പദാർത്ഥലോകത്തിനുമേൽ മനുഷ്യൻ സാങ്കേതികമായ ഉപകരണ വിദ്യ ഉപയോഗിച്ചോ അല്ലാതെയോ നടത്തുന്ന ആഖ്യാനങ്ങൾ ക്കു കാഴ്ചക്കാർ അല്ലെങ്കിൽ കേൾവിക്കാർ യാഥാർഥ്യത്തിന്റെ മതിപ്പു കല്പിക്കുന്നുണ്ട് ; മനുഷ്യമനസ്സ് സാങ്കേതിക വിദ്യ എന്ന ഉല്പാദന ഉപകരണം ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് സിനിമ എന്നും സിനിമ എന്നതിന് ഒരു കമ്പോസർ ആയ കർത്താവുണ്ട് എന്നു ഇപ്പോൾ എല്ലാവർക്കും അറിയാം. മനുഷ്യേതരമായ ഭൗതികേതര ദൈവം പലരൂപത്തിലും പ്രകൃതത്തിലും പ്രത്യക്ഷപ്പെടുന്നു; അയാളാണ് അല്ലെങ്കിൽ അങ്ങനെയൊരു ബല കൃപയാണ് കർത്താവ് എന്ന ദൈവം എന്നിരിക്കിലും ദൈവത്തിന്റെ മതിപ്പു വിലയ്‌ക്ക് ഇടിവ് സംഭവിക്കുകയും തത്വചിന്തയുടെ ലോകത്തു കർത്താവായ ദൈവം മരണപ്പെടുകയും ചെയ്തു. ആസ്ഥിതിക്ക് ദൈവ കഥാഖ്യാനങ്ങളുടെ സ്ഥാനത്തു മനുഷ്യ കഥാനുഗായിയായ മനുഷ്യ കർത്താവിന്റെ കൃതികൾ എന്ന ഹ്യൂമനിസ്റ് ആഖ്യാനങ്ങൾ ഉണ്ടായി വരുമ്പോൾ ആ ആഖ്യാനങ്ങൾ പല വായനകളിലൂടെ പല പാഠങ്ങളുടെബാഹുല്യമായിത്തീരുകയും അരാജകമായ പാഠബാഹുല്യത്തിലൂടെ കൃതിയും കർത്താവും തിരിച്ചറിയപ്പെടാനാവാത്തവിധം കലങ്ങിപ്പോവിക്കുകയും ചെയ്യുന്നു എന്നൊരു പ്രതിലോമപരമായ ആന്റി ഹ്യൂമനിസ്റ് നിവേദനം പുത്തൻ മുതലാളിത്തത്തിൽ നിന്ന് ഉയരുന്നു; കൃതികളുടെ പാഠാന്തരങ്ങളെ ഒക്കെയും നിർമ്മിച്ചത് ഒരേ ഒരു കർത്താവായിരുന്നു. അപ്പറഞ്ഞ കർത്താവു മരണപ്പെട്ട സ്ഥിതിക്ക് ഇനി കർത്താവു തന്നെ വേണ്ട എന്ന് പറയുന്നതിന്റെയും മനുഷ്യബലാതീതമായ ഒരു കർത്താവിന്റെ കൃതികളാണ് സർവ ചരാചങ്ങളും എന്ന് പറഞ്ഞിരുന്നതിന്റെയും രാഷ്ട്രീയം ഒന്ന് തന്നെയാണ്. സർവ്വ ചരാചരങ്ങളുടെയും കൃതികളുടെയും കർത്താവായുള്ളവന്റെ പിൻബലം എല്ലാ രാഷ്ട്രീയ ഭരണ വ്യവസ്ഥകൾക്കുമുണ്ടായിരുന്നു. രാഷ്ട്രീയ ഭരണ വ്യവസ്ഥകളുടെഅംഗരക്ഷകനായിരുന്ന ആ കർത്താവ് മരണപ്പെട്ട സ്ഥിതിക്ക് ബഹു പാഠ നിർമ്മിതിപരിസരത്തിൽ കൃതിയും കർത്താവും അസാധുവാകുന്ന എന്നാണ് ബാർത്തിനെപ്പോലെ ബോദ്‌റിലാദും പറയുന്നത്. എല്ലാം ഉപകരണങ്ങളുടെ ലീല എന്ന് ബോദ്‌റിലാദും, മനുഷ്യന്റെ ഏകാഗ്രമായ കർതൃത്വം കൃതിയുടെ പാഠ ഭേദങ്ങളാൽ ശിഥിലമാക്കപ്പെടുന്നുവെന്നു ബാർത്തും പറയുന്നു; ദൈവം എന്ന നിശ്ചിത രാഷ്ട്രീയ വ്യവസ്ഥാ രക്ഷകൻ മരണപ്പെട്ട സ്ഥിതിക്ക് കർതൃത്വം മനുഷ്യനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ് ബാർത്തിന്റെയും ബോദ്‌റിലാദിന്റെയും ദുഃഖം ദുസ്സഹഹമാക്കിത്തീർക്കുന്നതു; അദ്ധ്വാന ചൂഷണം എന്ന പ്രക്രിയ തത്വചിന്താപരമായി ആസ്വദിക്കപ്പെടണമെങ്കിൽ നിർമ്മിതിയുടെ വിയർപ്പും മസ്തിഷ്കവും കരചരണങ്ങളും അറുത്തു മാറ്റപ്പെടണം.
മനുഷ്യൻ ഒന്നും നിർമിക്കുന്നില്ല എന്ന വാദത്തിന്റെ തന്നെ മറ്റൊരു രൂപമാണ് കർത്താവിന്റെ മരണം. അന്ധ ബല വീര്യത്തിന്റെ ഫാസിസിസ്റ് രാഷ്ട്രീയമാണു മനുഷ്യ കർത്തൃ ബല നിരാസം . ദൈവത്തിന്റെ മരണം തീർച്ചപ്പെട്ടതോടെ കർത്താവിന്റെ മരണവും കഴിഞ്ഞുവെന്നത് മറ്റൊരു തരം ആത്മീയ പൊങ്ങച്ചവാദമാണ്. ഭഗവാൻ ശ്രീകൃഷ്ണനെ നിങ്ങൾ പല കാലങ്ങളിൽ വേഷങ്ങളിൽ പല പാഠങ്ങളായി വായിക്കുമ്പോൾ ശ്രീകൃഷ്ണന്റെ കർത്താവു മരിക്കുന്നു. പക്ഷെ ശ്രീകൃഷ്‌ണൻ അല്ലെങ്കിൽ വിഷ്ണു കാലാസ്ഥലാനുഗുണമായി അർത്ഥ ഭേദം സംഭവിക്കുന്ന ഭിന്നപാഠങ്ങളായതു കൊണ്ട് ശ്രീ കൃഷ്ണന്റെ കർത്താവായ വൈഷ്ണവിസമോ അതിന്റെ വായ്മൊഴി കാർത്താക്കളോ വരമൊഴി ഗ്രന്ഥകാരന്മാരോ ഇല്ലാതാവുന്നില്ല .ഭാഗവതം സ്വയം ഭൂവല്ല അതിനൊരു വായ്‌മൊഴിക്കലാവും വരമൊഴിപ്പുറങ്ങളുമുണ്ട്. എ.ഡി എട്ടാം നൂറ്റാണ്ടോടെ ഉൽപ്പന്നമായ വൈഷ്ണവിസത്തിനും വൈഷ്ണവ പ്രച്ഛന്നങ്ങൾക്കും കൃഷ്ണ ചരിതത്തിനും ജ്ഞാന പ്പാനയ്ക്കും ഗീത ഗോവിന്ദത്തിനും ഭഗവദ് ഗീതയ്ക്കും കൃഷ്ണഗാഥയ്ക്കുമെല്ലാം വായ്‌മൊഴിതലത്തിലും വരമൊഴിതലത്തിലും ഭിന്ന കർതൃത്വങ്ങളുണ്ട്. കർത്താവ് എന്നത് ഒരേ പ്രമേയത്തിൽ നിന്നു നിർമ്മിക്കപ്പെടുന്ന ഭിന്നകൃതി രൂപങ്ങളുടെ പരസ്പര വൈജാത്യത്തിൽ നിന്നുൽ പ്പന്നമാവുന്ന വ്യതിരിക്തതയാണ് .കൃഷ്ണ ബിംബത്തെ ഉപജീവിച്ചു രതിസുഖ സാരം വിവരിക്കുന്ന രാസക്രീഡാകാരനായ ജയദേവരും കൃഷ്ണ ബോധത്തെ മുൻ നിറുത്തി ആനുകാലിക ജീവിതാധികാര നീതിയെ നിന്ദിക്കുന്ന പൂന്താനവും വ്യത്യയത്തിലൂടെയാണ് അവരുടെ കർതൃത്വം സ്ഥാപിക്കുന്നത് .ഒരേ പ്രമേയത്തിൽ നിന്നു ബഹു കൃതികളുണ്ടാവുമ്പോൾ അവതമ്മിലുള്ള യ വൈജാത്യങ്ങളിൽ നിന്നാണ് കർതൃത്വം രൂപപ്പെടുത്തുന്നതു . കർതൃത്വം പരമം – (absolute )- അല്ല ആപേക്ഷികം (relative )ആണ് നിങ്ങളുടെ കുട്ടിയെ മാറ്റുകുട്ടികളിൽ നിന്ന് വേർതിരിക്കുന്ന വിശേഷങ്ങളിൽ നിന്ന് വെളിപ്പെടുന്നതാണ് നിങ്ങളുടെ കുട്ടിയുടെ കർത്തൃത്വം. നിങ്ങളുടെകുട്ടി, മറ്റുകുട്ടികളടക്കമുള്ള പരിസ്ഥിതിയുമായി പ്രതി പ്രവർത്തിച്ചു വ്യക്തിത്വമാർജ്ജിക്കുന്നു; നളന്മാർ ഏഴോ ഒൻപതോ ആവാം; അവർക്കിടയിൽ ഒരു യഥാർത്ഥ നളനെ കണ്ടെത്തുക എന്നതായിരുന്നു ഉണ്ണായി വാര്യരുടെ ദൗത്യം. അതുകൊണ്ടു പൗരാണിക അസംസ്കൃത വിഭവത്തിൽ നിന്ന് ഉല്പന്നമാവുന്ന ഒരു കൃതിയുടെ കർത്താവായ ഉണ്ണായി ജനിക്കുകയും അതി ജീവിക്കുകയും ചെയ്യുന്നു .ഉണ്ണായിയുടെ മൂല കഥാനിർമിതി നടത്തിയ ,സമൂഹ വായ്‌മൊഴി അല്ല ഉണ്ണായി ആണ് അവിടെ നിർമ്മിതികാരണമായിത്തീരുന്നതു. ഒരേ അസംസ്കൃത ബീജത്തിന്റെ തന്നെ ശ്രാവ്യ ദൃശ്യാ ഭേദങ്ങൾ വിവിധ കാല സ്ഥലങ്ങളിൽ ഒഴുകിക്കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടാവാം; വാല്മീകിക്ക് മുൻപും പിൻപും മുൻപും രാവണൻ, സീതാ- രാമ കഥാ ഭേദങ്ങളുണ്ടാവാം.നമുക്ക് ഏറെയും വാല്മീകിക്ക് ശേഷമുണ്ടായ കഥാ ഭേദങ്ങളെയാണ് പരിചയം . വാല്മീകിക്കുശേഷമുണ്ടായ മറ്റൊരു രാമായണവും വാല്മീകിയെ പ്പോലെ വരും കാലത്തിന്റെ നൈതികാധികാരവ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നില്ല. വാല്മീകിയുടെ കൃതി സമകാല ഭാവനയെ സ്പർശിക്കുന്നത് പല തലങ്ങളിലാണ് .കുമാരനാശാൻ തന്നെ വാല്മീകിയിൽ നിന്നു രണ്ടു നിർമ്മിതികൾ നടത്തുന്നുണ്ട്. ഒന്ന് ആനന്ദിനെപ്പോലെയുള്ള മഹാചിന്തകന്മാരുടെ ബുദ്ധിക്കു പാകമാകുന്ന ബാലരാമായണവും മറ്റൊന്ന് ആനന്ദിന്റെ കഥാപാത്ര സ്വഭാവ നിരൂപണ പരിമിതികൾക്കപ്പുറമുള്ള രാഷ്ട്ര നീതിയുടെയും ദാമ്പത്യനീതിചരിത്രത്തിന്റെയും വ്യവസ്ഥകളിൽ നിന്ന് വേട്ടക്കാരനെയും ഇരയേയും അടയാളം ചെയ്യാൻ ശ്രമിക്കുന്ന ചിന്താവിഷ്ടയായ സീതയും. ബാലരാമായണത്തിൽ ദാമ്പത്യനീതി കേന്ദ്രീകൃതമായ രാഷ്ട്ര വ്യവഹാരത്തിന്റെ വിമർശനമില്ല. അത് കുട്ടികൾക്ക് വായിക്കുവാൻ വേണ്ടി പ്രചുര പ്രചാരമാർന്ന പുരാണ കഥയെ ആഖ്യാനം ചെയ്യുന്ന പ്രവർത്തനമാണ്. സീത ഒരു സരള പുനരാഖ്യാനമല്ല, മറിച്ചു രാമഭക്ത ഹനുമത് രാഷ്ട്രീയത്തിന്റെയും ദാമ്പത്യ രാഷ്ട്രീയത്തിന്റെയും ആത്മീയതാരാഷ്ട്രീയത്തിന്റെയും നെഞ്ചു പിളർക്കുന്ന മാനുഷിക പ്രകോപനമാണ്. വാല്മീകിയുടെ കൃതിക്ക് ഇങ്ങനെ ഒന്നിലധികം പാഠങ്ങൾ രചിച്ചു എന്ന കാരണത്താൽ കുമാര കവി എന്നു കർത്താവു മരിക്കുന്നില്ല; രണ്ടും വാല്മീകിയുടെ സമകാലീനമായ ഉപയോഗങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതു കൊണ്ട് വാല്മീകിയും മരിക്കുന്നില്ല ! അത് കൊണ്ട് കർത്താവിന്റെ മരണം എന്നു കേട്ടപാടെ അതിൽ പാട്രിയാർക്കിയുടെ അന്ത്യം എന്നൊരു സന്ദേശമുണ്ടെന്നു കണ്ടു അർമ്മാദിക്കുന്നത്തിൽ അർത്ഥമില്ല !കർത്താവ് എന്നതിൽ ദശരഥൻ മാത്രമല്ല ദശരഥ പത്നിയും ഉൾപ്പെടും. ദശരഥൻ തന്നെയല്ല ദശരഥന്റെ സന്താനോല്പാദനക്കളത്തിൽ പ്രത്യക്ഷപ്പെടുന്ന കുതിരയാണ് പിതാവ് എന്ന് വന്നാൽപ്പോലും രാഷ്‌ടീയഅധികാര നിർണയത്തിന്റെ അന്തിമ വാക്കു മാതാവ് ആയതിനാൽ അമ്മയുടെ കർതൃത്വം അലംഘനീയമാണ്, എന്നാണ് കൗസല്യയും കൈകേയിയും തമ്മിലുള്ള അധികാര ശണ്ഠ മൂർച്ഛിക്കുമ്പോൾ വാല്മീകിരാമായണത്തിൽ അടയാളപ്പെട്ടു കിടക്കുന്നതു.
