എഡിറ്റർ : എസ്. സുധീഷ്
മാഷെക്കുറിച്ചോർക്കുമ്പോൾ
മാഷെക്കുറിച്ചോർക്കുമ്പോൾ മാഷിന്റെ ആദ്യ കാല രചനകളിൽ മാഷ് ഫ്രോയ്ഡിനെ ഉപജീവിച്ചതു കവിതയിലെ ആത്മീയ പവിത്രത എന്ന അന്ധ വിശ്വാസത്തെ അട്ടിമറിക്കാൻ വേണ്ടിയായിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൂടാ; അത് സൗന്ദര്യശാസ്ത്രവിശുദ്ധി എന്ന കല്പനയ്‌ക്കെതിരെയുള്ള പൊട്ടിത്തെറിയായിരുന്നു – ഒരു പക്ഷെ ഋതുവായ പെണ്ണിന്റെയും ഇരപ്പവന്റെയും അയിത്തത്തെ, അശുദ്ധത്തെ വിശുദ്ധിയുടെ മണ്ഡലത്തിലേക്ക് കയറ്റിക്കൊണ്ടുവന്നു -ചാത്തനേയും ചണ്ഡാലിയെയും കൊലയാളിയായ നഗരവേശ്യയെയും ഭർത്താവിനെ മറന്നും മനസ്സിൽ കൊന്നു വീഴ്ത്തിയും മരണപ്പിറ്റേന്ന് കാമുകനെ അന്വേഷിച്ചുപോവുന്ന കാമുകിയെയും, പതിതയായ രാജ്ഞിയേയും സാമൂഹ്യബോധത്തിനു സ്വീകാര്യമാക്കാൻ ശ്രമിച്ച ആശാന്റെ തീക്ഷ്ണമായ ചരിത്ര ബോധം മാഷിന്റെ ആദ്യകാല വിമര്ശനത്തിലെ സാമൂഹ്യ പരിപ്രേക്ഷ്യത്തിൽ ഇല്ല; മ്ലേച്ഛം എന്ന് കരുതുന്നതു അത് മാമ്പഴം എന്ന മുൻ ഭാഗമായാലും പിൻഭാഗമായാലും കവിതയിൽ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്നു എന്ന വാദം പരമ്പരാഗത സാമൂഹ്യ – സൗന്ദര്യ അവബോധത്തെ അലോരസപ്പെടുത്തുന്നുവെങ്കിലും, അത് കവിയുടെ സ്വകാര്യ ജീവിത-സ്വത്വ പ്രവണതകളുടെ സവിശേഷതകളുമായി ബന്ധിപ്പിക്കാനുള്ള ശ്രമം അതിന്റെ സാമൂഹ്യവും ചരിത്രപരവുമായ സാധ്യതകളെ ഇല്ലായ്മ ചെയ്യുന്നുണ്ട് – ഈ സ്വത്വബന്ധനം ഒരു ഫ്രോയിഡിൻ പരിമിതിയാണ് ; എഴുത്തുകാരന്റെ സ്വകാര്യ ജീവിത സവിശേഷതകളുമായി മുൻഭാഗ– പിൻഭാഗആസക്തിയുടെ ഏറ്റക്കുറച്ചിലുകളെ ബന്ധിപ്പിക്കാനുള്ള ശ്രമം ഒരു ഫ്രോയ്ഡിയൻ സ്ഖലിതമാണ്… മുൻഭാഗ ലൈംഗികതയെക്കാൾ മ്ലേച്ഛം പിൻഭാഗമാണെന്നിരിക്കിലും ആൺ കവികളൊക്കെയും മുൻഭാഗത്തെ എന്ന പോലെപിന് ഭാഗത്തെയും സൗന്ദര്യ വൽക്കരിച്ചിരുന്നു . എന്നാൽ പിൻഭാഗ ഇറോട്ടിസിസം മുൻകൈനേടുന്നത്മധ്യവയസ്സിനുമപ്പുറമെത്തിനിൽക്കുന്ന ഫ്യൂഡൽ പുരുഷ ജീവിതത്തിൽ ആണ് എന്ന സിദ്ധാന്തം തിരുവാതിരക്കളിയുടെ പിൻഭാഗ പ്രദർശന മേളയിലും മറ്റും എഴുതപ്പെട്ടു കിടക്കുന്നുണ്ട്; പിൻഭാഗം എന്നതിന് സാമൂഹ്യ പിൻഭാഗം എന്ന് കൂടി അർഥം കുറിക്കാമെന്നും ഇങ്ങനെയൊരു ആസക്തി അകത്തമ്മ മാരുമായുള്ള ലൈംഗികതയുടെ അസംതൃപ്തിയിൽ നിന്നുണ്ടാവുന്നതാണെന്നും വാദിക്കാവുന്നതാണ് —- അല്ലെങ്കിൽ കൊട്ടാരം നിറയെ ഭാര്യമാരുള്ള ദുഷ്യന്തൻ എന്തിനു കാട്ടിൽ പോയി ഒരു ഗാന്ധർവം കൂടിനടത്തണം? ഇങ്ങനെയൊരു അസംതൃപ്തി അകത്തമ്മമാർക്കുണ്ടാവാം;ഉദാഹരണത്തിന് അരുന്ധതിറോയിയുടെ കഥയിലെ ഉപരിവർഗ മധ്യ വയസ്കയുടെ കണ്ണുകൾതേടിപ്പിടിക്കുന്നതു താണുകിടക്കുന്ന വൃഷണങ്ങളെയാണ് ഉദ്ധൃത സാധ്യതകളുള്ള മുകൾ ഭാഗത്തെയല്ല — കീഴ്‌ഭാഗത്തോടാണ് അമ്മുവിൻറെ കണ്ണുകൾക്ക് പ്രിയം ഈ കീഴ്‌ഭാഗ പിൻഭാഗ ലൈംഗികത കീഴാള സമൂഹത്തെ കീഴ്‌പ്പെടുത്താനുള്ള മേലാള വർഗ്ഗതാല്പര്യമായും വ്യാഖ്യാനിക്കാവുന്നതാണ് —-അതൊക്കെ പിശുക്കു, കൃത്യ നിഷ്ഠ തുടങ്ങിയ സ്വകാര്യ സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെടുത്തിന്നിടത്തു ശുദ്ധ സൗന്ദര്യത്തിനെതിരെ ഉന്നയിച്ചുകൊണ്ട് വന്ന ലൈംഗിക മ്ലേച്ഛതയ്ക്കു, അതിന്റെ സാമൂഹ്യമായ ഉന്നം നിലനിർത്താൻ പ്രയാസപ്പെടേണ്ടി വരുന്നു മലയാളത്തിലെ അലസിപ്പോയ കഥാകൃത്തു കെ.പി. അപ്പൻ ഫ്രോയിഡിനെയും അയോനെസ്കോയെയും പിരണ്ടല്ലോയെയും കാഫ്കകയെയും കാമു വിനേയുംകുറിച്ചെന്നല്ല കാലത്തെയും ഖസാക്കിന്റെ ഇതിഹാസം എന്ന കൊമേഡിയെയും കുറിച്ച് വരെ ഇക്കിളിപ്പെടുത്തുന്ന കഥകൾ എഴുതിട്ടിട്ടുണ്ട് എങ്കിലും തപോവന വിശുദ്ധി എന്ന അദ്ദേഹത്തിൻ്റെ മാരകമായ ഫലിതത്തെ സാക്ഷ്യപ്പെടുത്താൻ മുൻപറഞ്ഞ ഗ്രൻഥ കാരൻമാരെയെല്ലാം ഉപയോഗപ്പെടുത്തി എന്നതാണ്നമ്മെ ഇടതടവില്ലാതെ രോമാഞ്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന അനുഭവ പരീക്ഷ -മാഷ് പിൻഭാഗ രതിയെ ഒരു കാവ്യപ്രശ്നമായി ഉന്നയിക്കുമ്പോൾ തന്നെ തപോവന വിശുദ്ധിപോലുള്ള തമാശകൾ ചരമഗതിയായി കഴിഞ്ഞിരുന്നു; അതിനെ ഉയിർപ്പിക്കാനുള്ള കണ്ണോക്ക് കഥകളെയും ഉൽകൃഷ്ട സാഹിത്യ വിമര്ശനമായിക്കരുതുന്നതു നമ്മുടെ ഹൃദയ വിശാലത അനാദിയും അനന്തവും ആയതു കൊണ്ടാണ്; അരബിന്ദോയെ ഇപ്പോഴും നാംഇപ്പോഴും കേശാദിപാദം ഭയപ്പെടുന്നത് കൊണ്ടാണ് വിജയൻ മാഷ് നന്നെ ചെറുപ്പത്തിൽ എഴുതിയ കലാപത്തിന്റെ രേഖകൾ സർഗാത്മകമായി മാറ്റി മറിക്കപ്പെടുന്നത് അതിനെ മാർക്സിസത്തിന്റെ സത്താ പദാർത്ഥവുമായി സമന്വയിക്കുമ്പോഴാണ് മാർക്സിസത്തിന്റെ സാങ്കേതികത്വത്തെ ഒഴിവാക്കിക്കൊണ്ട് നാം കാണുന്നലോകത്തിൽ മറഞ്ഞിരിക്കുന്ന യാഥാർഥ്യത്തെ മാഷ് തുറന്നു കാണിക്കുമ്പോൾ അതിൽ മാർക്സിസത്തിന്റെ തെളിമ ഉണ്ടായിരുന്നു, ആരാണ് നമ്മുടെ ഇച്ഛകൾ നിർമ്മിക്കുന്നത് എന്ന് സാക്ഷ്യപ്പെടുത്താൻ വിപണിയുടെ സമ്പ്രദായങ്ങൾ തുറന്നു കാട്ടുമ്പോഴും , ധനകാര്യാധിനിവേശം എങ്ങനെയാണ് നമ്മുടെ രതിബോധത്തെ കച്ചവടത്തിന് അനുകൂലമായി വഴക്കിയെടുക്കുന്നതു എന്ന് വിവരിക്കാൻ നിത്യ ജീവിതത്തിൽ നിന്ന് തെളിവുകൾ നിരത്തുമ്പോ ഴും, രതി, ചൂഷണത്തിന്റെ ഭയാനകതയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എങ്ങനെ പ്രയോഗിക്കപ്പെടുന്നുവെന്നും , ചിന്തിക്കാൻ ആരാണ് നമുക്ക് പണം ദാനമായി നൽകുന്നത് എന്ന് വിവരിക്കുമ്പോഴും ഹിരോഷിമയിലും നാഗസാക്കിയിലും ഇറാഖിലുമൊക്കെ തപോവന വിശുദ്ധി സംരക്ഷിക്കാൻ വേണ്ടി ധനകാര്യ മുതലാളിത്തം നടത്തിയ ഇടപെടലുകളെ വ്യാഖ്യാനിക്കുമ്പഴും മാഷ് ഒരു തുറന്ന യൂ ദ്ധക്കളത്തിൽ ശത്രുക്കളുടെ മധ്യത്തിൽ നില ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇടതു പക്ഷവും മാഷുമായുള്ള ബന്ധം മാഷ് കൃത്യമായി വിശദീകരിച്ചിരുന്നു . പരിവർത്തനത്തിന്റെ കത്തിക്ക്,ഇടതു പക്ഷത്തിനു മൂർച്ചകൂട്ടുവാൻ ശ്രമിക്കുന്ന അരമാണ് സാംസ്കാരിക പ്രവർത്തക … മാഷിനെ ഇടതു പക്ഷത്തിന്റെ ശത്രു പക്ഷത്തു കാണുവാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി ആയിരുന്നു അത്; അരം ഒരിക്കലും കത്തിയായി മാറുന്നില്ല എന്നത് കൊണ്ട് മാഷ് പാർട്ടിയോ പാർട്ടിക്ക് ബദലോ അല്ല; അല്ല എന്നാൽ പ്രതികരണ ദൗത്യത്തിൽ നിന്ന് പിന്മാറുകയുമില്ല അതുകൊണ്ടു പണിയെടുക്കില്ല എന്ന ഉറപ്പിന്മേൽ നമുക്ക് ചെലവിന് തരുന്നത് ആരാണ് എന്ന ചോദ്യം മാഷ് ചോദിച്ചു കൊണ്ടേയിരുന്നു – ഇരപ്പവനും ദാഹകനും ചോറിരന്നു ചുണകെട്ടുചീയുന്നതു അത്രയ്ക്ക് സൗന്ദര്യാത്മക കാഴ്ച ആയിരിക്കുമോ എന്നൊരു ചോദ്യം മാഷ് ഉന്നയിക്കുന്നുണ്ടായിരുന്നു.
