മമ്മൂഞ്ഞു പണ്ഡിതരും സുസ്ഥിര പാറമട വികസനവും

ഭാഗം ഒന്ന്
1The most important characteristic feature of the NGO is that it is neither a part of government nor is controlled by the government. This UN terminology encompasses all types of voluntary organisations.

2The only answer projected by NGO ideologues to present problems is “the evolution of an alternative model of development based on environmentally sound principles and people’s participation or what they call \sustainable develpoment.

3 Environmental sustainability is fundamental to sustainable development. This series covers current and emerging issues in order to promote debate and broaden the understanding of environmental challenges as integral to equitable and sustained economic growth. Drawing on analysis and practical experience from across the World Bank and from client countries, the books in this series will be central to the implementation of the World Bank’s Environment Strategy, and relevant to the development community, policy makers, and academia.

4Another way of looking at payments for ‘environmental services’, however, is that PES is part of a process whereby financial capital will dominate even more how nature is used and who controls access to territories – a process also described as the financialization of nature. From this perspective, far from reducing destruction, a nature that capital can see becomes an integral part of maintaining an economic system which depends on destruction of nature to survive: Nature is first reduced to units of ´ecosystem services´ which in turn become a new item that capital markets can trade

പറയുന്നത് അലങ്കാര ബുദ്ധജീവിയാണോ ഇടതു പക്ഷ എം. എൽ എ ആണോ എന്നതല്ല പ്രധാനം പറയുന്നത് എന്താണ് എന്നതാണ്; മുതലാളിത്തം ആഗോള തലത്തിൽ പ്രചരിപ്പിക്കുന്ന അശാസ്ത്രീയ പരിസ്ഥിതി വാദത്തിൻറെ പേരിൽ ഉൽപ്പാദനത്തെ ഉപരോധിക്കുന്ന വികസനമാണ് sustainable development എന്ന പേരിൽ കഴിഞ്ഞ 22– വർഷക്കാലമായി കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്
മുകളിൽ പറഞ്ഞിരിക്കുന്ന sustainable development നെ യാണ് അധികാരവികേന്ദ്രീകരണം എന്ന പുസ്തകത്തിൽ എം. പി. പരമേശ്വരൻ നാലാം ലോകത്തിന്റെ വികസന ശാസ്ത്രം എന്ന നിലയിൽ പങ്കാളിത്ത ജനാധിപത്യ വാദവുമായി ബന്ധപ്പെടുത്തി ജനകീയാസൂത്രണം എന്ന് വിളിച്ചത്; ഇത് കേരളത്തിൽ വന്നവഴി ജനാധിപത്യവിരുദ്ധമായിരുന്നു വെന്നും അത് സുതാര്യമല്ലാത്ത ഒളിച്ചു കടത്തൽ ആയിരുന്നുവെന്നുമുള്ള വസ്തുത കോടതിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്; ഈ sustainable development -നെ യാണ് സുസ്ഥിരവികസനം എന്നു പരിഭാഷപ്പെടുത്തി ഇപ്പോൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്; 1996 -ൽ നാട്ടിലുടനീളം സ്ഥാപിച്ചരുന്ന ജനകീയാസൂത്രണത്തിന്റെ ബോർഡുകളുടെ സ്ഥാനത്തു ഇപ്പോൾസുസ്ഥിര വികസനം എന്നു ബോർഡ് മാറ്റിപ്പിടിക്കുന്നവർ സുസ്ഥിരവികസനം എന്തിനാണ് ഇവിടെ ഒളിച്ചു കടത്തിയത് എന്നും എന്തിനാണ് pervert linguistic gimmicks കൊണ്ട്, ഭാഷാവൈകൃത രതി തന്ത്രങ്ങൾ, കൊണ്ട് ഇതിൻറെ നടത്തിപ്പുകാർ കേരളീയ ജനാധിപത്യ ബോധത്തെ വലിച്ചു കീറാൻ പുറപ്പെട്ടത് എന്നും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ് ഇന്നലെ നിങ്ങൾ ജനകീയാസൂത്രണം എന്നും ഇന്ന് നിങ്ങൾ സുസ്ഥിരവികസനം എന്നും വിളിക്കുന്ന വികസനം ലോക ബാങ്കിന്റെയും യൂ. എസ എ. ഐ ഡി യുടെയും വികസന പദ്ധതി ആയിരുന്നു എന്നും അതിന്റെ പ്രധാന ലക്ഷ്യം വായ്പ വിറ്റഴിക്കൽ ആയിരുന്നു വെന്നും ഹ്രസ്വ വായ്പാപദ്ധതികൾക്കും ഉത്പാദനേതരം എന്ന് നിർവചിച്ചിരിക്കുന്ന റോഡ് കെട്ടിടനിർമാണങ്ങൾക്കും വേണ്ടി ഖജനാവിനെ അതിവ്യയത്തിന്റെയും ദുർവ്യയയത്തിന്റെയും പാതാളത്തിലേക്കു തള്ളി വീഴ്ത്തുക എന്നുള്ളതായിരുന്നു എന്നുംതിരിച്ചറിയപ്പെട്ടിരിക്കുന്നു ; ഈ സുസ്ഥിര വികസനത്തിന്റെ 22 -വർഷക്കാലം കേരളത്തിൻറെ സാമ്പത്തികാവസ്ഥയിലുണ്ടായ പരിതാപകരമായ തകർച്ചയുടെ ദൃശ്യങ്ങളിലേക്കു ആദ്യം കടക്കാം;
ഒന്ന്: ഇപ്പോൾ പരാമർശിക്കപ്പെടുന്ന ഈ ബദൽ വികസനം നടപ്പാക്കുന്നത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറിലാണെങ്കിലും ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ അച്യുതമേനോൻ ഭരണ കാലത്തു ആണ് വികസന പഠനകേന്ദ്രം എന്ന വിദേശ ദല്ലാൾ കേന്ദ്രവും , സൈലന്റ് വാലി സമരവുമൊക്കെ തുടങ്ങുന്നത്; അക്കാലം മുതലാണ് കേരളത്തിന്റെ സാമ്പത്തിക പട്ടികയിൽ പൊതു കടത്തിന്റെ അക്കങ്ങൾ തെളിഞ്ഞു തുടങ്ങുന്നത് . സൈലന്റ് വാലി സമരം ആരംഭിക്കുന്ന 1974 -75 -ൽ കേരളത്തിൻറെ പൊതു കടം 565 കോടി ഉറുപ്പികയ്ക്കു താഴെയായിരുന്നു; ആളോഹരികടം 250- ഉറുപ്പികയായിരുന്നു അതാവട്ടെ ആഭ്യന്തര മോണിറ്ററിങ്ങിലൂടെ വീട്ടി തീർക്കാവുന്ന കടമായിരുന്നു ഇന്ന് 2018 -ൽ എത്തുമ്പോൾ കേരളത്തിൻറെ പൊതു കടം രണ്ടുലക്ഷത്തി പതിനായിരം കോടി ഉറുപ്പികയ്ക്കു മുകളിൽ ആണ് ; 2012 -2013 -ആകുമ്പോൾ ആളോഹരി കടം മുപ്പതിനായിരം ഉറുപ്പികകഴിഞ്ഞിരുന്നു അപ്പോൾ ദേശീയ ആളോഹരികടം പതിനെണ്ണായിരം ഉറുപ്പികയായിരുന്നു;ദേശീയ ആളോഹരികടത്തിനെ കടത്തിവെട്ടിക്കൊണ്ടു കടബാധ്യതയുടെ കാര്യത്തിൽ നാം ഒരു കുതിച്ചു ചാട്ടം കൈവരിച്ചത് എങ്ങനെ? ഉത്തരം ഈ സുസ്ഥിരവികസനം 1995 – ൽ കേരളത്തിലേക്ക് ഒളിച്ചു കടത്തിക്കൊണ്ടു വന്നപ്പോൾ അതിൻറെ ജോയിന്റ് ഡയറക്ടർ ആയിരുന്ന സഖാവ് തോമസ് ഐസക്ക് നൽകുന്നുണ്ട്-കുറ്റം പറയരുതല്ലോ ഇങ്ങനെയൊരു സുസ്ഥിരവികസനവും പതിനാറു കോടിയും കേരളത്തിലേക്ക് കള്ളക്കടത്തു ചെയ്യുമ്പോൾ അതിൻറെ ജോയിൻറ് ഡയറക്ടർ താൻ ആയിരുന്നു എന്ന വസ്തുത സഖാവ് തൻറെ വികസന വിശുദ്ധ ഗ്രൻഥങ്ങളിൽ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല;ഈ ഒളിച്ചുകളി എന്ത് കൊണ്ട് എന്ന് പിന്നീട് വിശദീകരിക്കാം ഉൽപ്പാദനം നമുക്ക് അന്യമാവുകയും ലോകബാങ്ക് ആഗ്രഹിച്ചത് പോലെ നാം സമ്പൂർണ ഉപഭോഗ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന് സഖാവ്; വായ്പയുടെ വായ്പുണ്ണ് പിടിച്ചു ഒന്നും ഉൽപ്പാദിപ്പിക്കാതെ മറ്റുള്ളവർ ചരക്കു -സേവനപാതയിലൂടെ കൈകളിൽ എത്തിച്ചു നൽകുന്നതിനെ സുന്ദരമായി ഉപഭോഗിക്കുന്ന ഒരു സമുദായമാണ് നമ്മൾ എന്ന് അദ്ദേഹം പറയുന്നു;ഉപയോഗവും ഉപഭോഗവും തമ്മിൽ ഒരു വേർതിരിവ് കൂടിയുണ്ട് ; ഉപയോഗം എന്നതിന് പ്രയോജനപരം; വേണ്ടത് എന്നര്ഥമുണ്ട് ഉപഭോഗത്തിൽ ഉപയോഗമൂല്യത്തേക്കാൾ പ്രധാനം സ്റ്റാറ്റസ് ആണ് എന്നതിനാൽ അത് വിപണിയുടെ താല്പര്യങ്ങൾക്കൊത്തുള്ള അതി വ്യയത്തിന്റെയും ദുർവ്യയത്തിന്റെയും ജീവിതക്രമമാണ്; ഇത്തര ത്തിൽ കടമെടുത്തും കടം വീട്ടാതെയും ഉപഭോഗിക്കുന്ന ചെലവാളിത്തത്തിലൂടെ നമുക്ക് വൻപിച്ച സാമ്പത്തിക പുരോഗതി നേടാം എന്നാണ് ലോകബാങ്ക് പറയുന്നത്; ഒരു രാജ്യം സാമ്പത്തികമായി അസ്ഥിരീകരിക്കപ്പെടുന്ന ഈ സമ്പ്രദായത്തെയാണ് നാം സുസ്ഥിര വികസനം എന്ന ഭാഷാപ്രയോഗം കൊണ്ട് മൂടിവച്ചിരിക്കുന്നതു; നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഫണ്ട് എത്ര ചെലവഴിച്ചു എന്ന് മാർച്ചു മാസമാവുമ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങളോടും എം പീയോടും എം എൽ എ യോടുമെല്ലാം ചോദ്യം വരുന്നു; ചെലവഴിക്കാനുള്ള ഐറ്റങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രയാസം പരിഗണിച്ചു അതിവ്യയത്തിന്റെയും ദുർവ്യത്തിന്റെയും പാതയിലേക്ക്ബന്ധപ്പെട്ടവർ ഇറങ്ങിച്ചെല്ലുന്നു ഇതൊരു ജീവിത ശീലമാകേണ്ടത്ജീവിത പരിസ്ഥിതി ആകേണ്ടത്. വിപണിയുടെ ആവശ്യമാണ് എന്ന് പറയേണ്ടതില്ല
ഒരു പാരിസ്ഥിതിക ഘടകമായ പ്രകൃതിയുടെ യാഥാസ്ഥിതികമായ അവസ്ഥയെ conservation of nature നെയാണ് environmental sustainability എന്ന് ഗവൺമെന്റേതര സംഘടനകളുടെ –എൻ .ജി.ഓ — കളുടെ പ്രത്യയ ശാസ്ത്രകാരന്മാർ വിശേഷിപ്പിക്കുന്നത് എന്ന് ഇതിനുമുകളിൽ കൊടുത്തിരിക്കുന്ന 1 ,-2 -,3 ഇംഗ്ലീഷ് ഉദ്ധരണികളിൽ വ്യക്തമായിപറയുന്നുണ്ട് എന്താണ് എൻ ജി.ഓ എന്ന നിർവചനം നോക്കുക ; രണ്ടാം ഉദ്ധരണിയിൽ പറഞ്ഞിരിക്കുന്ന ഒരു ബദൽ വികസനമാതൃകയുടെ പ്രത്യയ ശാസ്ത്രം ഉൽപ്പാദിപ്പിക്കുന്നത് എൻ. ജി.ഓ പ്രത്യയ ശാസ്ത്രകാരന്മാരാണ് എന്ന് യൂ. എൻ. പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു വിഭാഗത്തിൽപെട്ട വിദ്വാന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ അവരൊക്കെയും ചിന്തയുടെ പടം പൊഴിക്കുന്നത് ലോകബാങ്കിന്റെ മാളങ്ങളിലാണ്; അതായായതു ലോകബാങ്ക് സ്വന്തം മാളത്തിൽ തീറ്റ കൊടുത്തു വളർത്തുന്ന കുഞ്ഞുങ്ങളെയാണ് എൻ.ജി.ഓ.വിദ്വാൻ മാർ എന്ന് വിവക്ഷിക്കുന്നത് ; എൻ.ജി.ഓകളെപ്പറ്റി ലഭ്യമായ നിർവചനങ്ങളിൽ പറയുന്നത് അവർ അവരവരുടെ രാജ്യങ്ങളിലെ ഗവേണ്മെന്റുകൾക്കുള്ള ബദലുകൾ എന്നാണ്; അവരെല്ലാം ചേർന്ന് ഒരു വികസനപദ്ധതി ഐക രൂപ്യത്തോടെ ഉണ്ടാക്കിയതായി ചരിത്രമില്ല; ലോക ബാങ്കും USAID യും ചേർന്ന് നിർമിച്ച ഉത്പാദനേതര വികസന സിദ്ധാന്തങ്ങളുടെ ഉത്പത്തികാരന്മാർ എൻ ജി.ഓ.കളുടെ മേൽ അതിന്റെ പിതൃത്വം കെട്ടിയേല്പിക്കുകയും ഇതെൻറെ നാലാം ലോക രാജ്യമാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് മമ്മൂഞ്ഞു സാഹിബ്ബുമാർ രാജ്യമാകെവിളയാടി നടക്കുകയും ചെയ്തിട്ടുണ്ട്;
The only answer projected by NGO ideologues to present problems is “the evolution of an alternative model of development based on environmentally sound principles and people’s participation or what they call \sustainable development.
നിർവചനത്തിൽ ഒന്ന് കണ്ണോടിച്ചാൽ പരിസ്ഥിതി , പങ്കാളിത്ത ജനാധിപത്യം എന്നെ രണ്ടു ഐറ്റങ്ങളിൽ നിന്നാണ് മമ്മൂഞ്ഞുമാർ അവരുടെ ബദൽ സിദ്ധാന്തം പണിക്കുറ തീർത്തു എടുത്തിരിക്കുന്നത് എന്നുകാണാം മമ്മൂഞ്ഞുരൂപത്തിലോ മാധവ– മഹേശ്വര രൂപത്തിലോ പ്രത്യക്ഷപ്പെടുന്നു പരിസ്ഥിതി –പങ്കാളിത്ത വികസന സ്വരൂപങ്ങൾ ഒക്കെയും എൻ.ജി.ഓ.കൾ വിരചിച്ച കൃതികൾ ആണത്രേ ; ഇനി NGO കൾ എന്താണെന്നു അർക്യ രാഷ്ട്ര സംഘടനാ എന്ന ജോക്കർ പറയുന്നത് നോക്കുക ; ആരുടെ ശബ്ദമാണ് കോമാളിതൊണ്ടയിലൂടെ പുറത്തു വരുന്നത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല അവന്റെ യജമാനന്റെ ശബ്ദം എന്ന സത്യ വാചകം ഗ്രാമ ഫോൺ റെക്കോർഡ് അപ്രത്യക്ഷമായി എന്ന് വച്ച് കാല ഹരണപ്പെട്ടിട്ടുമില്ല
The most important characteristic feature of the NGO is that it is neither a part of government nor is controlled by the government. This UN terminology encompasses all types of voluntary organisations.
ഗവേണ്മെന്റുകളുമായി ആത്മീയമായോ ഭൗതികമായോ യാതൊരു ബന്ധമില്ലാത്തതും യാതൊരു പ്രകാരത്തിലും ഗവണ്മെന്റിന്റെ വരുതിക്ക് നിൽക്കാത്തതുമായ ഏതൊരു കൂട്ടത്തെയും എൻ ജി.ഓ എന്ന് വിളിക്കാമെങ്കിലും സുസ്ഥിരവികസനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്വാശ്രയകൂട്ടങ്ങളിൽനിന്നും അയൽക്കൂട്ടങ്ങളിൽനിന്നും രൂപം കൊള്ളുന്നതും സർക്കാരിൽനിന്നു വിഘടിച്ചു ഉല്പാദന കേന്ദ്രീകൃതമായ വികസനത്തിന് ബദൽ ആയി പരിസ്ഥിതികേന്ദ്രീകൃതമായ വികസനംരാജ്യത്തു നടപ്പിൽ വരുത്തുന്നതുമായ സംഘങ്ങളെയാണ് പരിസ്ഥിതി-വികസന എൻ ജി.ഓ.കൾ എന്ന് വിളിക്കുന്നത്എന്ന് മുൻപറഞ്ഞ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്; സർക്കാരിന്റെ വരുതിക്ക് നിൽക്കാത്തതു എന്ന് യൂ എൻ രേഖയിൽ പറയുന്ന ഈസംഘങ്ങൾക്കു വികസനം പരിസ്ഥിതി എന്നിവകൂടാതെ സ്ത്രീവാദം സ്വവർഗരതി ലൈംഗിക തൊഴിൽ സ്വത്വ വാദ രാഷ്ട്രീയം തുടങ്ങിയ പ്രമേയങ്ങളിലും അഗാധമായ പരിജ്ഞാനവും ധനകാര്യ ഭിക്ഷയും തയ്യാർ ചെയ്തു കൊടുക്കാൻ ലോക ബാങ്കിന് കഴിയുന്നുണ്ട് ; നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ഹൃദയത്തെ കുത്തിപ്പിളർക്കു കയും തലച്ചോറിനെ ചിതറിച്ചു കളയുകയും ചെയ്യുന്ന അധിനിവേശ ആയുധമാണ് ഈ ഉത്പാദന നിരപേക്ഷ പരി സ്ഥിതി സംവർത്തന വികസന പദ്ധതി ;സർക്കാരിൽനിന്നു വിഘടിച്ചു നിൽക്കുന്ന ഗവൺമെന്റിതര സംഘങ്ങൾക്ക്സർക്കാരിനെ ചൂഷണം ചെയ്യാനുള്ള ഉപാധികൾ ഉണ്ട്; എങ്കിലും കുറ്റം പറയരുതല്ലോ ഇവറ്റകൾക്കു ഉണ്ണാനും ഉടുക്കാനുമുള്ളതു ഗവണ്മെന്റ് വഴി അല്ലാതെയും ലോകബാങ്കിന്റെ പോഷക നദികളിലൂടെ ഒഴുകി എത്തുന്നുണ്ട്; പരിസ്ഥിതി സംവർത്തനപരമായ വികസനവും പശ്ചിമഘട്ട ഗോവര്ധനവും ഒന്നും മമ്മൂഞ്ഞു മാധവന്റെ മാത്രം ദാർശനിക പ്രശ്നമല്ല ; പ്രളയ കാലത്തും പശ്ചിമഘട്ടം കയ്യിലുയർത്തിപ്പിടിച്ചു തോമാച്ചന്റെ പാവം മാനവ ഹൃദയം ഹൃദയം കവർന്നെടുത്തുകൊണ്ടു ഗോവർധന പരിസ്ഥിതി സംരക്ഷകനായി അവതരിച്ച മംഗല മഹാശക്തി ഏതു? മ മ്മൂഞ്ഞോ സാക്ഷാൽ ലോകബാങ്ക് ഭഗവാനോ?
Environmental sustainability is fundamental to sustainable development. This series covers current and emerging issues in order to promote debate and broaden the understanding of environmental challenges as integral to equitable and sustained economic growth. Drawing on analysis and practical experience from across the World Bank and from client countries, the books in this series will be central to the implementation of the World Bank’s Environment Strategy, and relevant to the development community, policy makers, and academia.
ഇതൊക്കെയും മായാമയനായ ലോക ബാങ്കിന്റെ ലീലകളാണ് ; പരിസ്ഥിതി സംവർത്തന സുസ്ഥിരവികസന പദ്ധതി അതാതു ദേശങ്ങളിലെ സർക്കാരുകളെകൊണ്ടു അംഗീകരിപ്പിച്ചെടുക്കാൻ പെടാ പാടുപെടുന്ന കൊട്ടാരം വിദൂഷകന്മാരെ ലോക ബാങ്ക് അത്യാവശ്യം പുരസ്കാരങ്ങളും പാരിതോഷികങ്ങളും നൽകി സന്തോഷിപ്പിക്കാറുണ്ട് അപ്രകാരം പുരസ്കാര രൂപത്തിൽ മാത്രം നാലുലക്ഷം ഡോളർ സമ്പാദിച്ചു സ്വയം ആദരിക്കപ്പെട്ട മഹാനുഭാവനെ വെറും ലോക ബാങ്ക് മമ്മൂഞ്ഞായി കണക്കാക്കാൻ കഴിയുകയില്ല; കാറൽ മാർക്സിനെ സാമ്പത്തികരാഷ്ട്രീയം അഭ്യസിപ്പിച്ച ലോക ബാങ്കിന്റെ വാക്കുകൾ, സംഗീതംപോലെ ശ്രവിച്ചു ശീലിച്ചു പോയ അലങ്കാര ബുദ്ധിജീവികൾ അദ്ദേഹത്തിന്റെ വാക്കുകൾ ദൈവ വചനങ്ങൾക്ക് തുല്യമായതും നാസയെപ്പോലെ ആധികാരികമായുള്ളതുമാണ് എന്ന് മനസ്സിലാക്കുന്നു ; അക്കാരണത്താൽ വിവരം കെട്ട ഇടതു പക്ഷ എം. എൽ. എ മാരെ പുലഭ്യം പറയുന്നു; ഒരു ജനതമുഴുവനും ഇരമ്പിക്കയറുന്ന പ്രളയജലത്തെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ അർദ്ധപ്രാണനായി നിൽക്കുമ്പോഴാണ് ഭഗവാൻ ഗാഡ്ഗിൽ പ്രളയ ജലധിയിൽ ഡോളർ നോട്ടുകൾ കൊണ്ടുണ്ടാക്കിയ ആലിലത്തോണിയിൽ ഒഴുകിവന്ന് ഇതൊക്കെ മനുഷ്യനിർമ്മിതമാണ് എന്ന് വിളിച്ചു പറയുന്നത്;വിവരം കെട്ടവർ എന്ന് ജന പ്രതിനിധികളെ വിളിക്കുന്ന അലങ്കാരബുദ്ധിജീവി ഇങ്ങനെയൊരു ലോക ബാങ്ക് വികസന പാദ്ധതി സ്വന്തം പേരിൽ ഏറ്റെടുക്കുമ്പോൾ തന്നെ നമ്മുടെ സംസ്ഥാനം വിവരക്കേടിന്റെ പറുദീസാ ആയി തീർന്നിരിക്കുന്നു എന്ന വസ്തുത കാണുന്നില്ല എൻ .ജി.ഓ – ലോകബാങ്ക് പരിസ്ഥിതി വികസന പ്രത്യയ ശാസ്ത്രവിലാസങ്ങളെ സംശയത്തോടെ കാണാൻ തുടങ്ങുന്ന എം എൽ എ മാരിലല്ല , അതിനെയെല്ലാം ഉടലോടെ വിഴുങ്ങുന്ന അലങ്കാര ബുദ്ധിജീവി കളിൽ ആണ് വിവരക്കേടിന്റെ ഭഗവാൻ പ്രസാദിച്ചിരിക്കുന്നതു
. കഴിഞ്ഞ ഇരുപത്തിരണ്ടു വർഷക്കാലമായി നമ്മുടെ പൊതു ബോധത്തിൽ വളർച്ച പ്രാപിച്ച മനോരോഗമാണ് സുസ്ഥിര വികസന വിവരക്കേട്; ഈ വിവരകേടിൽ ഓരോ കേരളീയനും ആളോഹരി പങ്കാളിത്തമുണ്ട് എന്നതിനാൽ അത് ജനകീയ വൽക്കരിക്കപ്പെട്ടിരിക്കുന്നു ; എന്താണ് സുസ്ഥിര വികസന ജനിതക ശാസ്ത്രം എന്ന് തിരിച്ചറിയുമ്പോഴാണ് അതിന്റെ പിതാവും പുത്രനും പരിശുദ്ധാത്മാവും ലോക ബാങ്ക് ആണ് എന്ന് തിരിച്ചറിയുമ്പോഴാണ് ഈ വിവര ക്കേടിലെ പങ്കാളിത്ത ജനാധിപത്യ തന്ത്രം നമുക്ക് ബോധ്യമാവുന്നതു; ഇതിനെ ആശങ്കയോടെ നോക്കിക്കാണുന്നതിനെ , ഇടതു പക്ഷ എം എൽ എ. മാർ ഉന്നയിക്കുന്ന സാമാന്യയുക്തിയുടെ സംശയങ്ങളെ, നോക്കി കൈകൊട്ടിപരിഹസിക്കുന്ന വിജ്ഞന്മാർ വിവരക്കേടിനെ ജന്മാവകാശവും അഹങ്കാരവുമാക്കിമാറ്റുകയാണ് ; ലോക ബാങ്ക് നവീന ഇടതു പക്ഷമാണ് എന്നും ലോകവ്യാപാര സംഘടന ഒരു മാർക്സിസ്റ്റ് പാഠശാലയാണ് എന്നും മാർക്സും എന്ഗേൽസും പ്രകൃതിയെ പ്പറ്റി എഴുതിട്ടിട്ടുള്ള പാഠ ഭാഗങ്ങൾ കമ്പോടു കമ്പ് വായിച്ചു ഹൃദിസ്ഥമാക്കിയിട്ടാണ് തല്പരന്മാർ ഉത്പാദനമെന്തിന് പരിസ്ഥിതി സംരക്ഷിച്ചാൽപോരെ എന്നൊരു ചോദ്യം ഉയർത്തിക്കൊണ്ടു വരുന്നത് എന്നും പറഞ്ഞാൽ പോലും ഹ!! പ്രമാദം എന്ന് പറഞ്ഞു കൈ അടിച്ചു കൊടുക്കാൻ ആളുണ്ടാവും നിഷ്കാമ കർമികളായ ഈ ആരാധക വൃന്ദം പുതിയ കാലത്തിന്റെ ബൗദ്ധികാചാരങ്ങൾക്കു ഇണങ്ങുന്ന അകമ്പടി സേവകർ ആണ്
പ്രകൃതി എന്നത് അതിൽ തന്നെ പൂർണമായ പരിസ്ഥിതിയല്ല — നേച്ചർ – എൻവയോൺമെന്റ് – എക്കോസിസ്റ്റം എന്നിവയെ കൂട്ടിക്കുഴയ്ക്കുന്ന പരിസ്ഥിതി ശാസ്ത്രകാരന്മാർ സൂര്യൻ ഉൾപ്പടെയുള്ള നക്ഷത്രങ്ങളും ചന്ദ്രൻ ഉൾപ്പടെയുള്ള ഉപഗ്രഹങ്ങളും ഗ്രഹങ്ങളും ആഴിയും തിരയും കാറ്റും ആകാശവും മേഘ സഞ്ചാരങ്ങളും ഗ്രഹങ്ങളും ബഹിരാകാശവും ഭൂമിയുടെ ഉപരിതലങ്ങളും ഭൂഗർഭങ്ങളും കാലാവസ്ഥാപ്രകൃതങ്ങളും അജൈവ ജൈവ പദാർത്ഥ പ്രകൃതങ്ങളും ഉൾപ്പെടുന്ന മണ്ഡലത്തിൽ ഒന്നും സ്ഥിരമല്ലഎന്ന വസ്തുത കണക്കിലെടുക്കാതെയാണ് അവരുടെ സുസ്ഥിര പരിസ്ഥിതി ശാസ്ത്രം മെനയുന്നത്
പരിസ്ഥിതി എന്ന പദത്തിന്റെ അർഥം തന്നെ സ്ഥിതിക്ക് ചുറ്റുമുള്ളത് എന്നാണു LIFE IS AN EFFECTIVE RESPONSE TO SURROUNDINGS എന്നൊരു നിർവചനമുണ്ട്. ഇവിടെ ജീവൻ എന്നത്, സ്ഥിതി എന്നത് സ്ഥല കാലങ്ങളുടെ ഒരു ബിന്ദു വാണു ആ സ്ഥിതി മനുഷ്യ ബോധമാവുമ്പോൾ അതിനു ചറ്റുമുള്ളതിനെയാണ് പരി സ്ഥിതി എന്ന് പറയുന്നത്; ഇന്നത്തെ ഏതു പരിസ്ഥിതിയും അതിനാൽ ഭാഗികമായെങ്കിലും മനുഷ്യന്റെ നിര്മിതിയാണ് ; മനുഷ്യൻ അവന്റെ ചുറ്റു പാടുകളുമായി പ്രതി പ്രവർത്തിക്കുമ്പോൾ ചുറ്റു പാടുകളിലും മനുഷ്യനിലും മാറ്റമുണ്ടാകും ഈ മാറ്റം പരസ്പരപൂരകമാവുമ്പോൾ അതിനെ വികസനം എന്ന് വിളിക്കുന്നു; പ്രപഞ്ചം പ്രക്രീയകളുടെ സമാഹാരമാണ് അത് ഖരത്തിൽ നിന്നും ദ്രവത്തിലേക്കും ദ്രവത്തിൽനിന്നു വാതകത്തിലേക്കും മാറിക്കൊണ്ടിരിക്കും;മാറ്റങ്ങളിൽ ആകസ്മികമായ എടുത്തു ചാട്ടങ്ങളുമുണ്ടാവും അവിടെ സുസ്ഥിരതയില്ല ഈ മാറ്റത്തിനൊത്തു ജീവിതം കരുപ്പിടിപ്പിക്കുകയും പ്രകൃതിയിലെ ആവാസവ്യവസ്ഥയ്ക്കുള്ളിൽ അധിവാസത്തിന്റെ രചനകൾ നിർമിക്കുകയും ചെയ്യുമ്പോഴുങ്ങാവുന്ന അവസ്ഥയാണ് പരിസ്ഥിതി ;environment ഒരു നിർമിതിയാണ് ; സ്ഥലവും കാലവും മനുഷ്യൻ ജീവിതത്തെ നിർവചിക്കുന്നതിനു കണ്ടെത്തിയ മാനങ്ങളാണ് ; അത് പോലെ സ്ഥിരതയെയും അസ്ഥിരതയെ യും നിർണയിക്കുന്ന സ്ഥല കാലങ്ങൾ കേവലം മനുഷ്യനിർമിതമായ സങ്കല്പനങ്ങളാണ് ;;അവ പദാർത്ഥലോക ഭാഗമല്ല വിവിധ പദാർത്ഥരൂപങ്ങൾ തമ്മിലുള്ള പ്രതി പ്രവർത്തനത്തെ ആധാരമാക്കി മനുഷ്യൻ നിർമിച്ച സങ്കല്പനങ്ങളാണ് ഈ സങ്കല്പനങ്ങളിലൂടെയാണ് മനുഷ്യൻ ഭൗതികലോകത്തെ അറിയുന്നത്
കായേനും ബലരാമനും കലപ്പയെടുത്തപ്പോൾ ഉണ്ടായ പരിസ്ഥിതി യാണ് കാർഷിക പരിസ്ഥിതി; ഹാബേലും കൃഷ്ണനും ഇടയജീവിത പരിസ്ഥിതി നിർമിച്ച ശേഷമാണ് ക്ഷീര കർഷക പരിസ്ഥിതി രൂപം കൊണ്ടത്; കൃഷിക്കാവശ്യമായി വന്ന അണക്കെട്ടു ഒരു പരിസ്ഥിതി രചനയാണ്; അതിവർഷത്തിൽ നിന്നുണ്ടാവുന്ന വെള്ളപ്പൊക്കത്തെ തടയുന്നതിന് അണക്കെട്ടുകൾ ഉപകരിക്കുമെന്നുള്ളത് മനുഷ്യന്റെ പ്രാചീനയുക്തിയായിരുന്നു കുടിവെള്ള സംഭരണവും ജല സേചനവും മാത്രമല്ല വൈദ്യുതിയും അണക്കെട്ടിൽ നിന്നുണ്ടാകുന്നു എന്നത് മനുഷ്യന്റെ കാലപരവും സ്ഥലപരവുമായ അനുഭവമാണ് അങ്ങനെയൊരു അണക്കെട്ടു നിർമ്മിക്കുമ്പോഴുണ്ടാവുന്ന റിസ്ക് benefit ഫാക്ടർ കണക്കാക്കിയാണ് അണക്കെട്ടു നിർമ്മിക്കണമോ എന്ന് തീരു മാനിക്കേണ്ടത്; മനുഷ്യൻ ചന്ദ്രനിൽ പോകുന്നതിൽ റിസ്ക് ഉണ്ട് ;അതിന്റെ benefit സഹസ്രാബ്ദങ്ങൾ കഴിഞ്ഞ ശേഷമാണ് ഒരു പക്ഷെ നമുക്ക് ലഭിക്കുക ഒരു പക്ഷെ സഹസ്രാബ്ദങ്ങൾക്കു ശേഷം നാം ഈ ഭൂമുഖത്തുണ്ടായില്ലെങ്കിലും ഇത്തരം പര്യവേഷണങ്ങളിലൂടെ നമ്മുടെ പരിസ്ഥിതി നിർമിതിയുടെ മണ്ഡലം വികസിക്കുകയാണു;ഒരു ഭാഗത്തു പരിസ്ഥിതിനിർമിതിയുടെ മേഖല ഇങ്ങനെ വികസിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭൂമിയിൽ പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ ഉത്പാദനം എന്ന പരിസ്ഥിതിനിർമിതി വിലക്കപ്പെടുന്നത്
പരിസ്ഥിതി സംവർത്തന വികസനത്തിൻറെ ബദൽ നയം സ്വരൂപിച്ചത് ഗവണ്മെന്റിന്റെ കളത്തിനു പുറത്തു നിൽക്കുന്ന ഗവമെന്റിതര സംഘങ്ങളാണ്എന്ന് യു എൻ രേഖ പറയുന്നു ; അത് ഗവണ്മെന്റ് –ജനപ്രതിനിധി സഭകളെ ഉപജീവിച്ചു കഴിയുന്ന ഹ്രസ്വവായ്പയിൽ ജീവിതം തള്ളി നീക്കുന്ന പെണ്ണുങ്ങളുടെ സംഘങ്ങളോ സാക്ഷാൽ മാധവ ഗാഡ്ഗിൽ പോലുമോ അല്ല ; മുകളിൽകൊടുത്തിരിക്കുന്ന മൂന്നാം ഉദ്ധരണി വായിച്ചാൽ ആ പ്രത്യയ ശാസ്ത്രങ്ങളുടെയും അവ ഉൽപ്പാദിപ്പിച്ച എൻ ജി.ഓകളുടെയുംഅപ്പൻ ലോകബാങ്ക് ആണ് എന്ന് കാണാം അതിന്റെ ഒക്കെ അപ്പൻ ലോക ബാങ്ക് അല്ല USAID എന്ന ആഗോളവികസന സംഘടനയാണ് എന്നും ഈ ബദൽ വികസനനയത്തിന്റെ ലക്ഷ്യം FRAGMENTATION OF NATION STATES ആണ് , ദേശീയ ഗവേണ്മെന്റുകളുടെ ശിഥിലീകരണം ആണ് എന്നും റിച്ചാർഡ് ഫ്രാങ്കി ഐസക്കിന്റെ കൂടി പേര് വച്ചെഴുതിയ പുസ്തകത്തിന്റെ പതിമൂന്നാം അധ്യായ ത്തിൽ വ്യക്തമായി പറയുന്നു ; എന്തായാലും ധനകാര്യ അധിനിവേശ ബലപ്രയോഗത്തിലൂടെ ഈ അശാസ്ത്രീയ ജനവിരുദ്ധ ബദൽ വികസനം ദേശരാഷ്ട്രങ്ങളെക്കൊണ്ട് ഏറ്റെടുപ്പിച്ചത് ലോക ബാങ്ക് തന്നെയാണ്; ഉദ്ധരണിയിൽ പറയുന്ന തരത്തിലുള്ള എൻ.ജി.ഓ പ്രത്യയ ശാസ്ത്രകാരൻ എന്ന അദ്ഭുത ജീവി നമുക്ക് അപരിചിതനാണു എങ്കിലും എങ്കിലും അവന്റെ അപ്പൻ ലോക ബാങ്കിന്റെ മടിശ്ശീല ഒരു ഡെമോക്ലസിന്റെ വാൾആയി നമ്മുടെ തലയ്ക്കു മുകളിൽ പ്രവർത്തിവച്ചു കൊണ്ടിരിക്കുകയാണ്; പരിസ്ഥിതി ഒരു മനുഷ്യ നിര്മിതിയാണ് പ്രകൃതിയുമായുള്ള ഉത്പാദനപരമായ പ്രതി പ്രവർത്തനത്തിലൂടെ മനുഷ്യൻ നിർമിക്കുന്ന ഏതു വിശേഷാവസ്ഥയെയും പരിസ്ഥിതി എന്ന് വിളിക്കാവുന്നതാണ് ; ഇപ്പോൾ നടക്കുന്ന വികസനം പ്രകൃതി വിരുദ്ധമാവുന്നതു പ്രകൃതിയുമായുള്ള പ്രതി പ്രവർത്തനത്തിലൂടെ പ്രകൃതിയുടെ ഉർവരതയെ ഉദ്ധരിക്കുന്നതിനു ഇത് തടസ്സവാദം ഉന്നയിക്കുന്നു എന്നുള്ളത് കൊണ്ടാണ് ; പ്രകൃതിയെ യാഥാസ്ഥിതികമായി SUSTAIN ചെയ്യുന്നതിന്റെ പേരിൽ മനുഷ്യൻ പ്രകൃതിക്കു മേൽ നടത്തുന്ന ഉത്പാദന പ്രവർത്തനത്തെ ഉപരോധിക്കുന്നു എന്നുള്ളതാണ്; ജൈവവും അജൈവവുമായ പദാർത്ഥ പ്രകൃതിക്കു വായുവിന് കാറ്റിനു ദ്രവത്തിനു ജലത്തിന് ഖരത്തിനു ഒരു പൊതു രസതന്ത്രം ഉണ്ട്; അത്ഗുണ പരിണാമത്തിന്റെ, ഉല്പാദനത്തിന്റെയും പ്രത്യുത്പാദനത്തിന്റെയും ധർമമാണ് ; അങ്ങനെ ഒരു ഉത്പാദന പ്രത്യുത്പാദന പ്രവർത്തനത്തിൽ നിന്ന് പ്രകൃതിയെ ഉപരോധിച്ചുകൊണ്ടുള്ള ഏതൊരു വികസന പ്രവർത്തനവും പ്രകൃതിയെ നശിപ്പിക്കും ;അത് പ്രകൃതി വിരുദ്ധവും പരിസ്ഥിതി രചനാ വിരുദ്ധവുമായിരിക്കും; അങ്ങനെ ഒരു പ്രകൃതി നാശത്തിനു സാക്ഷര കേരളം ഹേതുവായി തീരുന്നതിനു കാരണം പരിസ്ഥിതി സംവർത്തനത്തിന്റെ മുഖം മൂടി ധരിച്ച ബദൽ വികസനം തന്നെയാണ്
(അപൂർണം)

Leave a Reply

Your email address will not be published. Required fields are marked *