എഡിറ്റർ : എസ്. സുധീഷ്
ഈ രക്തത്തിൽ നിങ്ങൾക്കു പങ്കുണ്ട്
രണ്ടായിരത്തി പതിനെട്ടിൽ ആരംഭിച്ചു 2024 വരെയും നീണ്ട് ഈ ഒക്ടോബറിൽ നവരാത്രി ദിവസം വരെയും പെയ്തു കൊണ്ടിരിക്കുന്ന ആദിയും അന്തവുമിലാത്ത കാല വർഷത്തെ കേരളത്തിന് പിടിച്ചു നിർത്താൻ കഴിയാതെ പോയതിനു കാരണം അന്വേഷിക്കുന്ന ഗാന്ധിനഗറിലെ കാലാവസ്ഥാ ശാസ്‌ത്ര വിദഗ്ധർ, 2018 ലെ സംഹാരാത്മകമാമായ പ്രളയ മൃത്യു ഖണ്ഡത്തിന്റെ കാരണങ്ങൾ വിശദമായി പഠിച്ചതിനു ശേഷം, ആ മഹാവിനാശത്തിനു കാരണം പാശ്ചാത്യ പരിസ്ഥിതി സൈദ്ധാന്തികർ പ്രചരിപ്പിക്കുന്ന കാലാവസ്ഥാവ്യതിയാനമാണ്…. (ക്ലൈമറ്റ് ചേഞ്ച്)…. ആണ് എന്ന് സ്ഥാപിക്കുക വളരെ ദുഷ്കരമാണ് എന്ന് പ്രസ്താവിക്കുന്നു. എന്നാൽ ആറുവർഷക്കാലമായി, 2024 ൽ മറ്റൊരു മഹാമൃത്യു കാലവും പിന്നിട്ടു കേരളം അവസാനമില്ലാത്ത ഒരു പ്രളയ ഭീഷണിയിലും കൂട്ട മരണാനന്തര സ്ഥല വിഭവ നാശത്തിലും ആടിയുലഞ്ഞു കൊണ്ടിരിക്കുകയാണ്.
”Based on a study that does not find any long term increase in the mean or heavy monsoon rainfall in the south Indian state, researchers argue that attributing the 2018 event in Kerala to climate change can be ”difficult.” IIT – Indian Institute of Technology – Gandhi Nagar (Report -Mongabay News-portal)’
2018 ലെ പ്രളയ കാരണങ്ങളെ കാലാവസ്ഥാവ്യതിയാനം /climate change – എന്ന പ്രതിഭാസവുമായി ബന്ധിപ്പിക്കുക ദുഷ്കരമാണ്. എന്ന വാദം അവിടെ നിൽക്കട്ടെ; ഇപ്പറയുന്ന പ്രതിഭാസ ത്തിന്റെ സഹകരണമില്ലാതെ തന്നെ പ്രകൃതി ജന്യമായ കാലാവസ്ഥാ സ്ഥിതിഭേദങ്ങളിൽ നിന്നും പ്രളയമുണ്ടാവാം; പക്ഷെ പ്രളയത്തിന് കാരണം കാലാവസ്ഥാവ്യതിയാന പ്രതിഭാസമല്ലെങ്കിൽ പ്രളയത്തെത്തുടർന്നുണ്ടായ ആറു വർഷക്കാലം പിന്നിടുന്ന, കാലവർഷ ദൈർഘ്യവൽക്കരണത്തിനു കാരണവും കാലാവസ്ഥാവ്യതിയാനമല്ല എന്നുറപ്പാണ്; 2018 ലെ പ്രളയം പ്രകൃതി ജന്യമാണെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാൽപ്പോലും തുടർന്നുണ്ടായ കാലവർഷ ദൈർഘ്യവൽക്കരണവും (change in weather pattern) പ്രകൃതിജന്യമാണ് എന്ന് ഒരു കാലാവസ്ഥാശാസ്ത്രകാരനും പറയുകയില്ല. -കാലാവസ്ഥാവ്യതിയാന (climate change) – നിമിത്തമോ, പ്രകൃതി ജന്യമോ അല്ല കാലവർഷ ദൈർഘ്യവൽക്കരണം, എന്നാണെങ്കിൽ സ്ഥിര പ്രകൃതിയായ കേരളത്തിലെ കാലാവസ്ഥയ്ക്ക് ക്രമഭംഗം സംഭവിച്ചത് ഏതു കാരണത്താലാണ്?
”Kerala, which boasted steady monsoons and salubrious climate, is now grappling with deluge, a repeat of the devastating August 2018 floods”
USA യിലെ കാലിഫോർണിയ ആസ്ഥാനമായുള്ള ”മോൺഗാബെ”(Mongabay ”)എന്ന ന്യൂസ് പോർട്ടലിലും. കെ.എ .ഷാജി എന്ന ലേഖകൻ ”The Wire” എന്ന ഓൺലൈൻ പത്രികയിൽ എഴുതിയിട്ടുള്ള ഒരു കുറിപ്പിലും മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വാക്യം കാണുന്നു; ഗാന്ധിനഗർ കാലാവസ്ഥാശാസ്ത്രജ്ഞന്മാരും, Mongabay-Wire കുറിപ്പുകളും ഒരു കാര്യം എടുത്തു കാട്ടുന്നു.
2018 വരെയും കേരളത്തിന് ഉള്ളുകൊണ്ടഭിമാനിക്കാവുന്ന ഒരു കാലാവസ്ഥാ സ്ഥിര ക്രമം ഉണ്ടായിരുന്നു; കേരളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ള ശരാശരി മഴയുടെയോ വൻമാരികളുടെയോ ”കാല ദൈർഘ്യം” പരിശോധിച്ചാൽ 2018 ൽ ഉണ്ടായ പ്രളയം ”കാലാവസ്ഥാ വ്യതിയാന (”climate change”) സ്വഭാവകല്പനയുമായി ബന്ധപ്പെടുത്തുക ദുഷ്കരമാവും എന്നാണ് ഗാന്ധിനഗർ ശാസ്ത്രജ്ഞന്മാർ പറയുന്നത്… വർഷം തോറും മൂന്നോ നാലോമാസം അത്യുഷ്ണവും ബാക്കി എട്ടൊമ്പതുമാസം പ്രളയത്തിന്റെയും മഴമുന്നറിയിപ്പുകളുടെയും തുടർച്ചയും എന്ന വിചിത്ര കാലാവസ്ഥാ ക്രമ ഭംഗത്തിനു കാരണം വ്യാവസായിക സാങ്കേതികവിദ്യയ്ക്കു കീഴ്പ്പെട്ട മനുഷ്യന്റെ ഉപ-ജീവന വ്യവഹാരത്തിന്റെ ഉല്പന്നമായി കണക്കാക്കുന്ന ” ക്ലൈമറ്റ് ചേഞ്ച്” എന്ന കാലാവസ്ഥാവ്യതിയാനമല്ല, എങ്കിൽ അതിന്റെ കാരണം എന്ത് എന്ന ചോദ്യം മർമ്മ പ്രധാനമായിത്തീരുന്നു.
കാറ്റിന്റെഗതി അന്തരീക്ഷ ശീത- താപന വ്യവ്യവസ്ഥയിൽ ദീർഘകാല പരിവർത്തനങ്ങൾ ഉണ്ടാക്കുകയും, കാലാവസ്ഥാ ക്രമഭംഗങ്ങളുണ്ടക്കുകയും ചെയ്യുന്ന പ്രതിഭാസം എന്നു UNO അംഗീകരിച്ചിട്ടുള്ള (climate change) ”കാലാവസ്ഥാ വ്യതിയാന”മാണു, കേരളത്തിലെ കാലാവസ്ഥാ ക്രമഭംഗത്തിനു കാരണം എന്ന് പറയുക ബുദ്ധിമുട്ടാണ്; അങ്ങനെ സിദ്ധാന്തിക്കുവാൻവേണ്ടുന്ന മുൻകാല കാലാവസ്ഥാ പ്രവണതകൾ കേരള കാലാവസ്ഥാ ചരിത്രത്തിൽ ദൃശ്യമല്ലെന്നിരിക്കെ, 2018 – മുതൽ കേരളത്തിൽ പൊടുന്നനെ ആരംഭിക്കുന്ന കാലാവസ്ഥാ അസ്ഥിരവൽക്കരണത്തിനു മറ്റു കാരണങ്ങൾ ഉണ്ടാകേണ്ടതാണു; UNO – വികസനേതര രാജ്യങ്ങളെ ആശങ്കപ്പെടുത്തുമാറ് ആഘോഷിച്ചു കൊണ്ടിരിക്കുന്ന ക്ലൈമറ്റ് ചേഞ്ച് എന്ന പ്രതിഭാസത്തെക്കാൾ അതി തീവ്രമായി കാലാവസ്ഥാ ക്രമത്തെ ഛിദ്രീകരിക്കാൻ പോന്ന പ്രത്യക്ഷ മനുഷ്യ നിർമ്മിതമായ ഒരു ക്രിയാവിലാസമാണ് weather modification ( കൃത്രിമ കാലാവസ്ഥാ ഗതിഭേദം—cloud seeding). ആകാശമഴ മേഘങ്ങളിൽ cloud seeder മുഖേന രാസ മഴ വിത്തുകൾ വിക്ഷേപിച്ചു വർഷവും അതിവർഷവും അധിവർഷവും എന്ന പോലെ വർഷരാഹിത്യവും സൃഷ്ടിക്കുന്ന വിദ്യയാണ് അത്; കാലാവസ്ഥയിൽ മനുഷ്യൻ നടത്തുന്ന പ്രത്യക്ഷമായ ഇടപെടൽ ആണ് അത് . അസാധാരണമായ അതിവർഷ പ്രളയമുണ്ടായാൽ അത് ദീർഘകാലം ആവർത്തിക്കപ്പെട്ടാൽ അത് പ്രകൃതിജന്യമെന്ന വകുപ്പിലോ ”ക്ലൈമറ്റ് ചേഞ്ച്” എന്ന വകുപ്പിലോ ഉൾപ്പെടുത്താൻ ബുദ്ധിമുട്ടാണെങ്കിൽ അതിനു കാരണം കൃത്രിമ മഴ നിർമ്മിതി, ക്‌ളൗഡ് സീഡിംഗ് എന്നിങ്ങനെയുള്ളപേരുകളിൽ അറിയപ്പെടുന്ന weather modification പ്രവർത്തനമല്ലാതെ മറ്റെന്തു, എന്ന ദിശയിലേക്കു ചിന്തിക്കുവാൻ നമ്മുടെ കാലാവസ്ഥാ ശാസ്ത്ര ചിന്തകർ ഭയപ്പെടുന്നുണ്ടോ?
2017 ഒക്ടോബറിലും 2018 ഏപ്രിൽ അവസാനത്തിലും കേരളത്തിൽ കൃത്രിമമഴയ്ക്കു വേണ്ടിയുള്ള രാസമഴവിത്തു വിക്ഷേപണം / cloud seeding /weather modification നടത്തുമെന്ന് കേരള മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം സി. ദത്തൻ പ്രസ്താവിച്ചിരുന്നു . അങ്ങനെ വരുമ്പോൾ കാലാവസ്ഥാ വ്യതിയാനം (climate change ) )എന്ന പുസ്തകപാഠമല്ല, 2017-2018 -ൽ കേരളത്തിൽ തുടങ്ങുമെന്ന് കേരളാ ഗവണ്മെന്റ് പ്രഖ്യാപിച്ചതും എന്നാൽ പ്രയോഗവ്യക്തത ഇല്ലാത്തതുമായ ക്‌ളൗഡ്‌സീഡിങ്/ weather modification അല്ലാതെ മറ്റൊന്നും കേരളാ കാലാവസ്ഥാതകർച്ചയ്ക്കും പ്രളയക്കുരുതികൾക്കും കാരണം എന്ന നിലയിൽ അനുമാനിക്കാനാവുകയില്ല
UNO യുടെ പാഠ പുസ്തകത്തിൽ പറയുന്ന കാലാവസ്ഥാവ്യതിയാനം/ ക്ലൈമറ്റ് ചേഞ്ച് എന്നത്, മനുഷ്യന്റെ പ്രത്യക്ഷമായ (direct) കാലാവസ്ഥാ ഇടപെടൽ അല്ല. മനുഷ്യൻ ഭൂമിയിൽ നടത്തുന്ന ജീവന-വികസന പ്രവർത്തങ്ങളുമായി ബന്ധപ്പെട്ടു കാർബൺ തുടങ്ങി യുള്ള വാതകങ്ങൾ അന്തരീക്ഷത്തിൽ പുറന്തള്ളപ്പെന്നു ;ഈ ഇനത്തിൽപ്പെടുന്ന ഹരിത ഗൃഹവാതകങ്ങൾക്കു സൂര്യതാപത്തെ ആഗിരണം ചെയ്തു നില നിർത്താൻ കഴിയുമെന്നതു കൊണ്ട് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമുണ്ടാവുന്നു. കാർബൺ കഴിഞ്ഞാൽ താപം ആഗിരണം ചെയ്യുന്നതിന് ശേഷിയുള്ള ഇനത്തിൽപ്പെടുന്ന വാതകമാണ് ഹരിത ഗൃഹ വാതകമാണ് നീരാവി; നീരാവി എത്ര അളവിൽ പ്രകൃതി നിർമ്മിതമാണ് മനുഷ്യ നിർമ്മിതമാണ്എന്ന് വേർതിരിച്ചു അളന്നു നോക്കുന്ന മാപിനി കൈവശമുണ്ടായാലും ഇല്ലെങ്കിലും ,അതിനു ഒൻപതു ദിവസത്തിലധികം താപത്തെ പിടിച്ചു നിർത്താനാവില്ലെന്നൊരു യോഗ്യതാപത്രവും ഹരിത വാതക ജ്ഞാനികൾ നൽകുന്നുണ്ട്. സൂര്യന്റെ ചൂടേറ്റു ജലാശയങ്ങളിലുണ്ടാവുന്ന നീരാവി തണുത്തു ബാഷ്പീകരിച്ചു മഴയുണ്ടാവുന്നു എന്നാണ് എന്റെ തലമുറ ചെറിയ ക്‌ളാസ്സുകളിൽ പഠിച്ചിട്ടുള്ളത് .അതുതെറ്റോ ശരിയോ ആവട്ടെ .അതിന്റെശാസ്ത്രീയ ഔചിത്യം എന്തോ ആവട്ടെ. എന്തായാലും ഇപ്പറയുന്ന അന്തരീക്ഷവ്യതിയാനത്തിൽ മനുഷ്യൻ പ്രത്യക്ഷമായി കാലാവസ്ഥയിൽ ഇടപെടുന്നില്ല (no direct anthropological intervention). മറിച്ചു weather modification / cloud seeding / climate engineering ൽ,എയർ ക്രാഫ്റ്റ് കൾ, സീഡിംഗ് മെഷീനുകൾ എന്നിവ ഉപയോഗിച്ച് മനുഷ്യൻ മേഘങ്ങൾക്കുമേൽ പ്രത്യക്ഷത്തിൽ ഇടപെട്ടു,വർഷമോ, അതി വർഷമോ, കാല വർഷ ദൈർഘ്യമോ, പ്രളയമോ കാറ്റിന്റെ ഗതി ഭംഗമോ ഒക്കെ ഉണ്ടാക്കുന്നു; ഇത് direct anthropological intervention on cloud and wind ആണ് .
”Weather can become unpredictable due to artificial rain. It can lead to sudden changes in temperature or wind patterns, causing discomfort.
*Flooding is another concern. Too much artificial rain can lead to overflow of rivers and streams, causing property damage and loss of life.”
Daily Excelsior.com, 2023 നവംബർ. 26 ലക്കത്തിൽ ഡോക്ടർ എസ്. എസ് വർമ എഴുതിയിട്ടുള്ള ലേഖനത്തിൽ നിന്നുള്ള ഭാഗമാണ് മുകളിൽ കൊടുത്തിട്ടുള്ളത്
പ്രളയവും കാലവർഷ ദൈർഘ്യവൽക്കരണം എന്ന അധിവർഷവും, ക്‌ളൗഡ് സീഡിംഗ് (രാസ മഴവിത്തു വിക്ഷേപണം) weather modification (കാലാവസ്ഥാ ഭേദവൽക്കരണം ) geo-climate engineering” എന്നിങ്ങനെയുള്ള പേരുകൾ കൊണ്ട് വിശേഷിപ്പിക്കപ്പെടുന്ന രസതന്ത്ര ശാസ്ത്ര സങ്കേത പ്രയോഗത്തിലൂടെ സാദ്ധ്യമാവുന്നുണ്ടു എന്നാണ് ഇതിന്റെ അർഥം. ആകാശ മേഘങ്ങളിലും കടലുകളിലും കാറ്റിൻറെയും മഴയുടെയും ഉല്പത്തിവ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ഈ വിദ്യയെ – weather modification, ക്‌ളൗഡ് സീഡിംഗ് എന്നീ രണ്ടു സംപ്രത്യയങ്ങൾ ഉപയോഗിച്ചാണ് സാധാരണ പാമർശിക്കാറുള്ളത്. 2018 -ലെ പ്രളയത്തിനും കാലവർഷ ദൈർഘ്യവൽക്കരണത്തിനും കാരണം ”കാലാവസ്ഥാവ്യതിയാന” ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന വിശേഷങ്ങൾ അല്ല, എന്ന ശാസ്ത്രജ്ഞമതം സ്വീകാര്യമാവുന്നുവെങ്കിൽ 2018 മുതൽ കേരളത്തിൽ അനുഭവപ്പെടുന്ന അധിവർഷ-കാലവർഷ ദൈർഘ്യവൽക്കരണത്തിനു ഇപ്പറഞ്ഞ ക്‌ളൗഡ് സീഡിംഗ് അല്ലാതെ മറ്റൊരു കാരണം കണ്ടെത്താനാവുകയില്ല;
വിയറ്റ്നാം യുദ്ധത്തിൽ USA, വിയറ്റ്നാം ജനതയെ തകർക്കാൻ ക്‌ളൗഡ് സീഡിംഗ് പ്രയോഗിച്ചു അതിവർഷവും,കാലവർഷ ദൈർഘ്യവൽക്കരണവും സൃഷ്ടിക്കുന്നുണ്ട്;
Operation Popeye (Project Controlled Weather Popeye / Motorpool / Intermediary-Compatriot) was a military cloud-seeding project carried out by the U.S. Air Force during the Vietnam War in 1967–1972. The highly classified program attempted to extend the monsoon season over specific areas of the Ho Chi Minh Trail, to disrupt North Vietnamese military supplies by softening road surfaces and causing landslides.-വിക്കിപീഡിയ
ഒരു വിദേശ രാജ്യത്തെ കാലാവസ്ഥയിൽ ആകാശമാർഗ്ഗത്തിൽ ഇടപെട്ടു ക്‌ളൗഡ് സീഡിങ്ങിനെ വിനാശകരമായ യുദ്ധോപകരണമാക്കി ഉപയോഗിക്കാൻ വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക ശ്രമിക്കുകയുണ്ടായി. മൺസൂൺ (കാലവർഷം) ദൈർഘ്യ വൽക്കരിച്ചുകൊണ്ടും ഉരുൾപൊട്ടലുകൾ സാർവത്രികമാക്കിക്കൊണ്ടും USA വിയറ്റ്നാമിൽ പരീക്ഷിച്ച ആയോധന വിദ്യയാണ് ക്‌ളൗഡ് സീഡിങ്/ weather modification. UNO യുടെ പാഠപുസ്തകത്തിൽപറയുന്നതു പോലെ മനുഷ്യൻ ജീവിതാവശ്യത്തിനുവേണ്ടി എണ്ണയും കൽക്കരിയും കത്തിക്കുന്നതുകൊണ്ടോ കുഞ്ഞുങ്ങൾ ഭൂമിയിൽ കുഴിയപ്പം വച്ച് കളിക്കുന്നത് കൊണ്ടോ സംഭവിക്കുന്നു എന്ന് പറയുന്ന കാലാവസ്ഥാവ്യതിയാനം( climate change ) USA യുടെ ഈ യുദ്ധ പ്രവർത്തനത്തെ മറയ്ക്കുന്ന ആനുകാലിക മിത്ത് ആണോ എന്ന് പോലും സംശയിക്കാവുന്നതാണ്.
The Environmental Modification Convention (ENMOD), formally the Convention on the Prohibition of Military or Any Other Hostile Use of Environmental Modification Techniques, is an international treaty prohibiting the military or other hostile use of environmental modification techniques having widespread, long-lasting or severe effects. It opened for signature on 18 May 1977 in Geneva and entered into force on 5 October 1978 – WIKIPEDIA
പരിസ്ഥിതി ഗതിഭേദ യുദ്ധമുറകൾ നിരോധിച്ചു കൊണ്ട് ,അവയുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നു നിർദ്ദേശിച്ചു കൊണ്ടുള്ള ജനീവാ കരാറിനെ സംബന്ധിക്കുന്ന പരാമർശമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലുണ്ടാവുന്ന തുടർ പ്രളയങ്ങൾ ക്കു കാരണം വിദേശ ശക്തികളുടെ weather modification യുദ്ധമുറകളാണ് എന്നൊരു ആക്ഷേപം മുൻ തെലുങ്കാനാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവൂ ഉയർത്തിക്കൊണ്ടു വന്നത്.
വികസിത രാജ്യങ്ങൾ പറഞ്ഞു ഫലിപ്പിച്ചതും ഇന്ത്യാക്കാരായ നാം ഭക്തി പുരസ്സരം അംഗീകരിക്കുന്നതുമായ കാലാവസ്ഥാ വ്യതിയാനമല്ല- (Climate Change) – പെരുമഴത്തുടർച്ചകൾക്കും മേഘവിസ്ഫോടനങ്ങൾക്കും അവ നിമിത്തം രൂക്ഷമായി തീരുന്ന ഉരുൾപൊട്ടലുകൾക്കും കാരണമെങ്കിൽ ദുരിതനിവാരണ ധനശേഖരണ വികസനത്തെക്കാൾ പ്രധാനമായി കാണേണ്ടത് ആറുവർഷമായി തുടർച്ചയായി നമ്മെ നിലം പരിശാക്കുന്ന പ്രളയാധിവർഷങ്ങളുടെ ”മറ്റു” കാര്യ കാരണങ്ങളാണ്. ദുരന്തത്തിൽപ്പെട്ടു പോയവരുടെ പുനരധിവാസത്തിന് അവകാശപ്പെട്ട ആശ്വാസ ധനം നേടിയെടുക്കുന്നതിന്, പുനർ നിർമ്മിതിക്ക് അടിയന്തര പ്രാധാന്യമുണ്ട് എന്നതിനോടൊപ്പം ഈ ദുരന്തങ്ങളുടെ പ്രളയ ഭീഷണമായ അധിവർഷകാല അലെർട്ടുകളിൽ (2018 -2024 ) ജീവിതം തുടർന്നു കൊണ്ടിരിക്കുന്ന കേരളത്തിൽ, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതികളെ ക്കുറിച്ചു ചിന്തിക്കുവാനുള്ള ധാർമികമായ, മാനുഷികമായ, ബാധ്യതയും എല്ലാ ഭരണ സ്ഥാപങ്ങൾക്കുമുണ്ട് . നിങ്ങൾക്ക് ഈ രക്തത്തിൽ പങ്കില്ല എന്നുണ്ടെങ്കിൽ ആശ്വാസ ധന വ്യവഹാരത്തർക്കത്തിന്റെ മറ പറ്റി നിൽക്കുന്ന നിങ്ങൾ, എന്ത് കൊണ്ട് ആറു വർഷക്കാലമായി നീണ്ടു നിൽക്കുന്ന പ്രളയഭീഷണമായ കാലാവസ്ഥയെ പ്രതിരോധിച്ചു കൊണ്ട് 2018 -നു മുൻപുള്ള കാലാവസ്ഥാ പുനർ നിർമ്മിതിയുടെ ബാധ്യത പരമ പ്രധാനമാണ് എന്ന വസ്തുത ഇനിയും പരിഗണിച്ചു തുടങ്ങിയിട്ടില്ല എന്ന ചോദ്യം ഉയരുന്നു.
എന്താണ് ക്‌ളൗഡ് സീഡിംഗ് എന്ന മഴ രാസവിത്തു വിക്ഷേപണം?
നീരാവിയുടെ ഘനീഭവം (condensation) മതിയായ തോതിൽ ഉണ്ടാവാതെവരുമ്പോൾ ഘനീഭവത്തെ ഉത്തേജിപ്പിക്കുന്നതിനും മേഘങ്ങളായി മാറുന്ന ഘനീഭൂത നീരാവി വൃത്തങ്ങളെ ബാഷ്പീകരണ (evapouration)സമർത്ഥമാക്കുവാനും ബാഷ്പകണങ്ങളിൽ അളവുപരമായ വർദ്ധനവുണ്ടാക്കുന്നതിനും സിൽവർ അയോഡൈഡ് തുടങ്ങിയ രാസ പദാർത്ഥങ്ങൾ, സീഡിംഗ് സെറ്റുകൾ ഘടിപ്പിച്ച എയർ ക്രാഫ്റ്റ്കൾ മുഖേന വിക്ഷേപിച്ചു മഴ ഉറപ്പാക്കുന്ന സമ്പ്രദായ മാണ് ക്‌ളൗഡ്‌സീഡിങ് എന്ന് പറയുന്നത്. ഭൂമിയിൽ നിന്ന് ജനറേറ്ററുകൾ ഉപയോഗിച്ചും ഇപ്പോൾ ഡ്രോണുകൾ ഉപയോഗിച്ചും, സീഡിംഗ് പല കാലങ്ങളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട് ; മഴപെയ്യിക്കാൻ മാത്രമല്ല അതിവർഷമുണ്ടാവുമ്പോൾ മേഘങ്ങളെ അലസിപ്പിക്കുന്നതിനും മറ്റു ദിശകളിലേക്ക് കടത്തിക്കൊണ്ടു പോകുന്നതിനും ഈ സമ്പ്രദായം പ്രയോജനപ്പെടുന്നു; ഏറ്റവുമൊടുവിൽ പ്രളയം പകർച്ചവ്യാധി പോലെ പടരുന്ന ഇക്കാലത്തു വരൾച്ചയ്ക്ക് അറുതി വരുത്തി മഴ പെയ്യിക്കാൻ മാത്രമല്ല അതിവർഷത്തെ (suppression of rain) തടയുന്നതിന് ഉൾപ്പടെയുള്ള weather modification നടത്തുന്നതിന് രണ്ടായിരം കോടി രൂപ ഭൗമ ശാസ്ത്രമന്ത്രാലയം അനുവദിക്കുന്നതായിഇപ്പോൾ ഇന്ത്യൻ ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി പ്രസ്താവിച്ചിട്ടുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുമെന്നും സെക്രട്ടറി അവകാശപ്പെടുന്നുണ്ട്. (ഡെക്കാൻ ഹെറാൾഡ്-2024 സെപ്റ്റംബർ -13)
ഒരു രാജ്യത്തെ മഴകൊണ്ട് മുടിക്കാനും, വരൾച്ച കൊണ്ട് പൊരിക്കാനും എന്ന പോലെ കാലാ വസ്ഥയെ സൃഷ്ടിപരമായ നിയന്ത്രിക്കാനും weather modification സങ്കേതത്തിലൂടെ, മേഘ ഭൗതികത്തിലും ജലാശയങ്ങളിലും നടക്കുന്ന പ്രത്യക്ഷമായ ആന്ത്രോപോളജിയ്ക്കൽ ഇൻറ്റർ വെൻഷൻ കൊണ്ട് കഴിയുമെന്നിരിക്കെ, മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളിൽ നിന്നു പരോക്ഷമായി ഉല്പന്നമാവുന്ന ഹരിത വാതകാധിഷ്ഠിത കാലാവസ്ഥാവ്യതിയാന / climate change പാഠത്തിന്റെ പ്രയോഗമൂല്യം അസംഗതമാവുന്നു
എന്ന വാദം തള്ളിക്കളയാവുന്നതല്ല. ബീജിംഗ് ഒളിംപിക്സിൽ മത്സരങ്ങൾ കഴിയുന്നത് വരെ മഴ മേഘങ്ങളെ ഒളിമ്പിക് വില്ലേജിൽ നിന്നു മാറ്റി നിർത്തുകയും ഒളിമ്പിക്സ് കഴിഞ്ഞു ബെയ്‌ജിങ്ങിൽ മഴ സാധ്യമാക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് ഉണ്ട്. അതെ സമയം ഇറാനിൽ പെയ്തൊഴിയേണ്ട മഴമേഘങ്ങളെ അയൽ രാജ്യങ്ങൾകടത്തിക്കൊണ്ടു പോകുന്നത് നിമിത്തം ഇറാനിൽ കടുത്ത വരൾച്ച ഉണ്ടാകുന്നതായും ഇറാൻ ഭരണസ്ഥാപനത്തിൽ നിന്നു ആരോപണമുണ്ടായിട്ടുണ്ട്. കാലാവസ്ഥാ ഗതിഭേദത്തെ യുദ്ധോപകരണമാക്കിക്കൊണ്ടു USA നടത്തിയ പ്രയോഗത്തെത്തുടർന്നു 1977-ൽ ഉണ്ടായ ഉടമ്പടിയും ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
Weather Modification/Cloud Seeding-ഇന്ത്യാ ഗവണ്മെന്റിന്റെ പരീക്ഷണങ്ങൾ
പൂന ആസ്ഥാനമായുള്ള കാലാവസ്ഥാ ശാസ്ത്രപഠന സ്ഥാപനം-Indian Institute of Tropical Metereology (IITM)
ക്‌ളൗഡ് സീഡിങ്ങിനായി രൂപീകരിച്ചിട്ടുള്ള CAIPEEX എന്ന, weather modification പഠന വിഭാഗമാണ് 2009 മുതൽ ഇന്ത്യയിൽ ക്‌ളൗഡ്‌സീഡിങ്ങിനെ സംബന്ധിച്ചിട്ടുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത് . 2018-ൽ പശ്ചിമഘട്ട മഴനിഴൽ പ്രദേശങ്ങളിൽ Weather Modification പരീക്ഷണങ്ങൾ നടത്തി എന്ന് അവകാശപ്പെടുന്ന CAIPEEX ഡയറക്ടർ ഡോക്ടർ താരാ പ്രഭാകരൻ 2019 ജൂലൈ 19 നു Mongabay – ന്യൂസ് പോർട്ടലിനു നൽകിയഅഭിമുഖത്തിൽ ക്‌ളൗഡ് സീഡിങ്ങിനു വേണ്ട സാങ്കേതിക വൈദഗ്ധ്യം ഇന്ത്യയിൽ ലഭ്യമല്ല എന്ന് പറയുന്നുണ്ട്. USA -യിൽ നിന്ന് പാട്ടത്തിനെടുത്ത ഒരു എയർ ക്രാഫ്റ്റ് ഉപയോഗിച്ചാണ് CAIPEEX സീഡിംഗ് പരീക്ഷണങ്ങൾ നടത്തിയതെന്നും ഒരു സീഡിംഗ് മെഷീൻ നു 10 ലക്ഷം രൂപവിലയുണ്ടാവുമെന്നും ഡയറക്റ്റർ പറയുന്നുണ്ട് (Mongabay-അതേ രേഖ)
IITM നു ക്‌ളൗഡ് സീഡിംഗ് പരീക്ഷണങ്ങൾക്കുള്ള ധനകാര്യ തുണ നൽകുന്ന കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ പറയുന്നത്, ഇന്ത്യ ഗവണ്മെന്റിനു ദേശീയ തലത്തിൽ ഒരു Weather Modification പദ്ധതിയില്ലെന്നും സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു മാർഗ്ഗരേഖ തയ്യാറാക്കുന്നതിനായിട്ടാണ് CAIPEEX ന്റെ നേതൃത്വത്തിൽ പരീക്ഷണങ്ങൾ നടത്തുന്നത് എന്നുമാണ്. 2019 വരെ ഇക്കാര്യത്തിനായി 45 കോടിരൂപ ചെലവാക്കിയിട്ടുണ്ടെന്നും, ആകെ നൂറു കോടി രൂപ തുടർന്നും പരീക്ഷണങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. 2019 ഒടുവിൽ Weather Modification എങ്ങനെ നടത്തണം എന്നതിനുള്ള മാർഗ്ഗരേഖ ഉൾക്കൊള്ളുന്ന ഒരു ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. അങ്ങനെ ഒരു ധവളപത്രം പുറത്തിറങ്ങിയോ എന്ന് വ്യകതമല്ല. ഇങ്ങനെ ഒരു ധവളപത്രവും മാർഗ്ഗരേഖയും പുറത്തിറക്കുന്നത് സ്വകാര്യ കമ്പനികൾ Weather Modification ന്റെ കവചമണിഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നതിനു അവസാനം കണ്ടെത്താൻ കൂടിയാണെന്ന് സെക്രട്ടറി എം. രാജീവൻ വ്യക്തമായിപറയുന്നുണ്ട് (Mongabay റിപ്പോർട്ട്-അതേ രേഖ) 2024 വരെയും അങ്ങനെയൊരു ധവള പത്രവും മാർഗ്ഗരേഖയും പുറത്തു വരാതിരിക്കുമ്പോഴാണ് എം രാജീവന്റെ പിൻഗാമിയായി വരുന്ന രവിചന്ദ്രൻ അവർകൾ 2000 കോടി ചെലവിൽ മഴപെയ്യിക്കാനും മഴയെ തടഞ്ഞു അതിവര്ഷത്തെ തടയുന്നതിനുമുൾപ്പടെയുള്ള പദ്ധതി അഞ്ചു വർഷത്തിനുള്ളിൽ സഫലമാക്കുമെന്നു പ്രഖ്യാപിക്കുന്നത്! ( 2025 ൽ അഞ്ചു വർഷം തികഞ്ഞു കിട്ടിയിട്ടില്ല എന്നതുകൊണ്ടാവാം, അദ്ദേഹത്തിന് ഇന്ത്യയിൽ അതിരൂക്ഷപ്രളയം സംഭവിച്ച മേഖലകളെ കാണാന്കഴിയാതെ പോയതു) 2009 മുതൽ 2024 വരെയും ഐഐടിഎം നിർബ്ബന്ധിത പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിട്ടു ക്‌ളൗഡ്‌സീഡിങ്ങിനെ സംബന്ധിച്ച് ഒരു ധവളപത്രം പോലുമിറക്കാൻ കഴിയാതെ പോയ ധനകാര്യ മന്ത്രാലയത്തിന് അഞ്ചു വർഷങ്ങൾ കൊണ്ട് അദ്‌ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയില്ല എന്ന് മുൻ സെക്ക്രട്ടറി എം.രാജീവൻ പറയുന്നു വെങ്കിലും കാലാവസ്ഥാ വ്യതിഭേഗച്ചെലവ് 45 കോടിയിൽ നിന്ന് 2000 കോടി ആയി വർധിപ്പിക്കുകയും ഇസ്‌റോയെ നാസയ്ക്കു പാട്ടത്തിനു കൊടുത്തു കൊണ്ട് കാലാവസ്ഥാനിരീക്ഷണത്തിനു യു എസ്സുമായി ചേർന്ന് സംയുക്ത ഉപഗ്രഹ പദ്ധതിക്ക് ബാംഗ്ലൂർ ലും കാലിഫോർണിയയിലും ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ് രവിചന്ദ്രനവർകൾ! ഫലത്തിൽ ഇന്ത്യയുടെ കാലാവസ്ഥാനിയന്ത്രണം നാസയുടെ കൈകളിലേക്ക് വഴുതിമാറുകയാണ്എന്ന്‌സംശയിക്കാവുന്നതാണ്; നമ്മുടെ കാലാവസ്ഥാ നിയന്ത്രണ മേലധികാരി ആര് എന്നത് പ്രശ്നാത്മകമായിത്തീരുന്നു എന്ന് അർഥം.
2017 മാർച്ച് 7-നാണു കേരളത്തിൽ Weather Modification പ്രഖ്യാപനം ഉണ്ടായതു എന്നതും അതേ വർഷത്തിൽ തന്നെ കർണാടകയിൽ weather modification, ഗവണ്മെന്റ്, ഒരു സ്വകാര്യ കമ്പനി മുഖേന നിർവഹിക്കുന്നു എന്നതും യാദൃച്ഛികമാണ് എന്ന് പറയാനാവില്ല. എം.സി. ദത്തൻ എന്ന ഉഗ്രപ്രതാപിയായ ശാസ്ത്രജ്ഞാനി അതിനു തൊട്ടു മുൻപ് 2016 -ൽ കേരള മുഖ്യമന്ത്രിക്ക് ശാസ്ത്രോപദേശം നടത്താൻ നിയമിതനാവുന്നതിന്റെ പശ്ചാത്തലവും,, യു . എസ് എയർ ക്രാഫ്റ്റ് കളും സീഡിംഗ് മെഷീനുകളും ഉപയോഗിച്ച് യു എസ് വിദഗ്ധന്മാർ ഇന്ത്യൻ ആകാശങ്ങളിൽ weather modification നടത്താൻ സംസ്ഥാന ഗവേണ്മെന്റുകളെയും ഇന്ത്യൻ സ്വകാര്യകമ്പനികളെയും ഒളിവിലും തെളിവിലും വഴക്കിയെടുക്കുന്നതും 2017 –ൽ തന്നെയാണ് എന്നതും യാദൃച്ഛികമായിരിക്കാം. എന്നാൽ കേരളത്തിലെയും കർണാടകത്തിലെയും 2017-2024 വർഷങ്ങളിലെ weather modification. പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ കർണാടകത്തിലെ weather മോഡിഫിക്കേഷൻ പ്രവർത്തനങ്ങൾ ഔപചാരികതലത്തിലെങ്കിലും സുതാര്യവും കേരളത്തിലേത് അനന്തം അജ്ഞാതം അവർണ്ണനീയവുമാണ്
Weather Modification-കർണ്ണാടക മാതൃക
കർണാടകത്തിൽ 35.77 കോടി രൂപ പൊതു ഖജനാവിൽ നിന്ന് ചെലവഴിച്ചു കൊണ്ടാണ് 2017 -ൽ ക്‌ളൗഡ് സീഡിംഗ് (weather modification) നടത്തിയത്.
Two agencies – Hoysala Projects Pvt Ltd and Kyathi Climate Modification Consultants had come forward to take up the project. It has been decided to award the project to Hoysala Projects. It will be taken up within 60 days in three major catchment areas: Cauvery, Malaprabha and Thungabhadra Rivers,” Law minister TB Jayachandra was quoted as saying by Bangalore Mirror. (ദി ന്യൂസ് മിനിറ്റ്, 2017ജൂലൈ-6)
രണ്ടുസ്വകാര്യ ഏജൻസികളാണ് ക്‌ളൗഡ്‌സീഡിങ് US കമ്പനികളെക്കൊണ്ട് നടത്തിയെടുക്കാനുള്ള ഏജന്റ്സ് എന്ന നിലയിൽ കർണാടക വേണമെന്റിനെ സമീപിച്ചത്. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്നതും കൊച്ചിയിലും കോട്ടയത്തും ശാഖകൾ ഉള്ളതുമായ ഹൊയ്സാല കമ്പനിയും, പിൽക്കാലത്തു കോൺഗ്രസ് എം.ൽ.എ യായി പ്രത്യക്ഷപ്പെടുന്ന പ്രകാശ് കോളിവാദ്ന്റെ Khyathi Weather Modification Consultancy യും. ഖ്യാതിയും ഹൊയ്സാലയും പ്രധാനമായും റിയൽഎസ്റ്റേറ്റ്, Builders-കമ്പനികളാണ്. ഇതിൽ പ്രകാശ് ദീർഘകാലമായി WEATHER MODIFICATION ഏജന്റ് ആയി പ്രവർത്തിക്കുന്നുവെന്നും സ്വന്തമായി ഒരു എയർ ക്രാഫ്റ്റ് ഉള്ളതിന് പുറമെ നാല് എയർ ക്രാഫ്റ്റ് കൾ US-ൽ നിന്ന് പാട്ടത്തിനെടുത്തിട്ടുണ്ട് എന്നുമൊക്കെ അവകാശപ്പെടുന്നുവെങ്കിലും അയാളുടെ ”ഖ്യാതി” കാലാവസ്ഥാ ഗതിഭേദ കമ്പനി” റിയൽ എസ്റ്റേറ്റ്, കെട്ടിട നിർമ്മാണ ബിസിനെസ്സ് നടത്തുന്നു വെന്നാണ് രെജിസ്ട്രേഷൻ രേഖകളിൽ കാണുന്നത്. ഹൊയ്‌സാല മറ്റു അവകാശവാദങ്ങളില്ലാത്ത റിയൽ എസ്റ്റേറ്റ് കെട്ടിടനിർമ്മാണ കമ്പനി തന്നെയാണ്; കർണാടക ഗവണ്മെന്റ് ഹൊയ്സാലയ്ക്കാണ് കൃത്രിമമഴ നിർമ്മാണത്തിന് അനുമതി നൽകിയത്, എന്നാൽ 2018 ൽ എത്തുമ്പോൾ ഉദ്ദേശിച്ച ഗുണം 2017 ലെ സംരംഭത്തിൽ നിന്ന് ലഭിക്കാത്തതു കൊണ്ടാണോ എന്നറിയില്ല 2018-ൽ ഈ പദ്ധതി അനായാസം തുടർന്ന് പോകാനായില്ല എന്നാണ് പിൽക്കാല രേഖകളിൽനിന്നു മനസ്സിലാവുന്നത്.
2018 September 7 നു ”The News Minute” – ൽ സംയുക്താ ധർമ്മാധികാരി ക്‌ളൗഡ് സീഡിംഗ് വിഷയത്തെപ്പറ്റി റിപ്പോർട്ട് ചെയ്യൂന്നതു കാണുക:
According to officials at the Karnataka Agriculture Department, the Karnataka State Natural Disaster Monitoring Centre (KSNDMC) and the Revenue Department will be overlooking the exercise. The Agriculture Department will submit the crop requirement and the status of the crops, after which a decision will be taken.
Speaking to TNM, GS Srinivasa Reddy, the Director of Karnataka State Natural Disaster Monitoring Centre (KSNDMC), stated that a recommendation has been submitted to the government but no official consultations have been held.
We have received the recommendation, but the finances of it have to be discussed. It has to be announced in the Budget. So far, no official announcement or directive has been given,” Reddy said.
2017 ഓഗസ്റ്റിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ (ജൂൺ-സെപ്റ്റംബർ) അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് കർണാടകത്തിൽ ക്‌ളൗഡ് സീഡിങ്ആരംഭിച്ചതു; 2018 ൽ എത്തുമ്പോഴാവട്ടെ സെപ്റ്റംബർ മാസമെത്തിയിട്ടും ക്‌ളൗഡ് സീഡിങ്ങിനെ സംബന്ധിച്ച വാർഷിക തീരുമാനത്തിലെത്താൻ കർണാടക ഗവണ്മെന്റിനു കഴിയുന്നില്ല. അതെ സമയം 2018 ഓഗസ്റ്റ് മാസമെത്തുമ്പോഴേക്കും കേരളം 1924 നു ശേഷം സംഭവിച്ച ഏറ്റവും വിനാശകരമായ പ്രളയത്തിൽ ഒഴുകി വീഴുകയായിരുന്നു. ഒരു പക്ഷെകേരളത്തിലെ ഇടവപ്പാതിയുടെഅന്ത്യത്തിൽ സംഭവിച്ച ദുരന്തമാവാം കർണാടകത്തെ വീണ്ടുമൊരു പരീക്ഷണത്തിൽ നിന്ന് തൽക്കാലം തടഞ്ഞു നിർത്തിയത്; പക്ഷെ 2018 ൽ കേരളത്തെ ആവേശിച്ച പ്രളയത്തോടൊപ്പം വയനാട് ജില്ലയുടെ അരികുപറ്റിക്കിടക്കുന്ന കുടകിലും, 119 വർഷത്തിനുശേഷം കുടകിൽ സംഭവിച്ചത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൻ പ്രളയമുണ്ടായി; കുടക് വൻ പ്രളയം കൊണ്ട് തകർക്കപ്പെട്ടുകിടക്കുന്ന അവസരത്തിലാണ് കുമാര സ്വാമി ഗവണ്മെന്റ് 2019 -20 വർഷങ്ങളിലേക്കു അൻപത്തൊൻപതു കോടിരൂപയുടെ weather modification പദ്ധതി പ്രഖ്യാപിച്ചത്; ഇത് 2019 ലും തുടർന്നുള്ള വർഷങ്ങളിലും കുടകിന്റെ നില ശോചനീയമായിത്തീരുന്നതിനു കാരണമായി; 2018-ൽ കേരളത്തിലെ പ്രളയത്തോടൊപ്പം തന്നെ ഒഴുകിത്തകർന്ന കുടകിന് 2019 ൽ കുമാരസ്വാമി ഗവണ്മെന്റ് പ്രഖ്യാപിച്ച weather modification കൂടിതങ്ങാനാവില്ല എന്നാണ് 2019 ജൂലൈ 21-നു പി.ബൊപ്പണ്ണ ”കൂർഗ് ന്യൂസ്’ ൽ എഴുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്:
COORG NEWS : July21 –2919 BY P .Bopanna :The Kumaraswamy government which is on its way out , has no business to cloud seeding operations in Kodagu from july 24 against fresh predictions from indian meteorological department of heavy rains . Since kodagu has already suffered heavy landslides last year the seeding could rip apart the landscape of kodagu in the event of cloud burst
2018 ൽ കുടകിലുണ്ടായ ഉരുൾപൊട്ടലുകളും മേഘവിസ്ഫോടനവും ഓർമ്മിപ്പിച്ചു കൊണ്ട് മഴവിത്ത് പരീക്ഷണം തുടർന്നാൽ കുടക് അവശേഷിക്കുകയില്ല എന്ന മുന്നറിയിപ്പുനൽകുകയാണ് ”കൂർഗ് ന്യൂസ്”. 2018 ഏപ്രിലിൽ കേരളം പ്രഖ്യാപിച്ച മഴവിത്തു വിക്ഷേപണത്തിന്റെ പരിണാമം എന്തായാലും, IITM, 2018 ൽ പശ്ചിമഘട്ട മേഖലയിൽ മഴ വിത്ത് പരീക്ഷണം നടത്തിയിരുന്നു. (Mongabay റിപ്പോർട്ട്-അന്യത്ര) 2019 ൽ കർണാടകം നടത്തിയ മഴവിത്തു വിക്ഷേപത്തിൽ കുടക് വീണ്ടും പ്രളയാതിക്രമത്തിനു വിധേയമായെങ്കിലും മേഘ വിസ്ഫോടനം (Cloud Burst) കൊണ്ട് 2019 ഓഗസ്റ്റ് 8 നു പൊടുന്നനെ ഒഴുകിപ്പോയത്, കുടകല്ല, കുടകിനോടടുത്തു കർണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന വയനാട്ടിലെ ”പുത്തുമല”യാണ്. മേഘവിസ്‌ഫോടനങ്ങൾ പ്രകൃതി ജന്യമായി പെരുമഴക്കാലത്തും സംഭവിക്കാമെങ്കിലും ജലംകൊണ്ടു ഘനീഭവിച്ച മഴ മേഘങ്ങളിൽ സാധാരണ സംഭവിക്കുന്നതിൽക്കൂടുതൽ വേഗതയിലുമുള്ള ഘനവർഷത്തിനു സാധ്യത രാസ പ്രയോഗ ഭ്രമിതമായ മഴ മേഘ ക്കൂട്ടങ്ങളിലുണ്ടാവാം എന്നുള്ളത് കൊണ്ടാവാം, രാസവിത്തു പ്രയോഗം മേഘവിസ്ഫോടനത്തിനു കാരണമാവുമെന്നു ബൊപ്പണ്ണ ആശങ്കപ്പെടുന്നത്. സാധാരണഗതിയിൽ ഏഴു എട്ടുമണിക്കൂറുകൾ കൊണ്ട് പെയ്തു വീഴുന്ന മഴ ഒരുമണിക്കൂർകൊണ്ട് ഒരു ചെറിയപ്രദേശത്തു സ്‌ഫോടനാത്മകമായി പെയ്തു വീഴുന്നതിനെയാണ് മേഘവിസ്‌ഫോടനം എന്ന് പറയുന്നത് .പുത്തുമല എന്ന ഒരു ചെറിയ ഭൂവിഭാഗത്തു സമീപപ്രദേശങ്ങളെക്കാൾ ശക്തിയോടെ ആകാശം ഇടിഞ്ഞു വീഴുന്ന പോലെ അതിഘനവർഷം ഉണ്ടാവുകയും ആപ്രദേശം ആകെ ഒഴുകിപ്പോവുകയും ചെയ്തു ..ജൂലൈ 21 നാണു കൊടകിൽ മേഘ വിസ്ഫോടനമുണ്ടാവാൻ സാധ്യതയുള്ളതു കൊണ്ട് ജൂലൈ 24 നു ആരംഭിക്കാനിരുന്ന ക്‌ളൗഡ് സീഡിംഗ്—weather modification — നടത്തരുത് എന്ന് ബൊപ്പണ്ണ ആവശ്യപ്പെടുന്നത്. കൊടകിൽ വമ്പൻ വെള്ളപ്പൊക്കക്കെടുതി ഉണ്ടായെങ്കിലും മഴയുടെസംഹാര രൗദ്രം വർഷിച്ചത് കുടകിലല്ല, കുടകിന് വളരെഅകലെ അല്ലാത്ത പുത്തു മലയിലാണ്; ബൊപ്പണ്ണയുടെ റിപ്പോർട്ട് പുറത്തു വന്നു രണ്ടാഴ്ച കഴിയുമ്പോൾ കഴിയുമ്പോൾ ഓഗസ്റ്റ് 8 നു ആണ് പൂത്തുമല അപ്രത്യക്ഷമായതു. അത് പോലെ 2024-ൽ കർണാടകയിൽ ക്‌ളൗഡ്‌സീഡിങ് തീരുമാനമായിക്കഴിഞ്ഞു ജൂലൈ 30-നാണു മുണ്ടക്കൈയും ചൂരൽ മലയും നമുക്ക് നഷ്ടമായത്
ബൊപ്പണ്ണയുടെ മുന്നറിയിപ്പിനെ പറ്റിയോ ക്‌ളൗഡ് സീഡിങ്ങിനെ പറ്റിയോ പുത്തുമല ദുരന്തവുമായി ബന്ധപ്പെടുത്തിക്കൊണ്ടു ഒരു ചർച്ചയും കേരളത്തിൽ ഉയർന്നു വന്നില്ല .കർണാടകത്തിലെ ഒരു പത്രലേഖകന് കർണാടക-കേരളാതിർത്തിയിലുള്ള കുടകിൽ ദുരന്തമുണ്ടാവുമെന്നു മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞത് കർണാടകത്തിൽനടന്ന മഴവിത്തു പരീക്ഷണങ്ങൾക്കു സുതാര്യത ഉണ്ടായത് കൊണ്ടാണ്. മറിച്ചു കേരളത്തിൽ അങ്ങനെയൊരു സുതാര്യത, മഴവിത്തു പരീക്ഷണങ്ങളെപ്പറ്റി ആവർത്തിച്ചു ഗവൺമെന്റൽ പ്രഖ്യാപനങ്ങളുണ്ടായിട്ടും ഇല്ലാതെ പോയി. 2018 നു ശേഷം കേരളത്തിലെ കാലാവസ്ഥാ ഗതി ക്രമത്തിന് സംഭവിച്ച വിനാശകരമായ മാറ്റത്തിന് കാരണം കേരളാതിർത്തികളിലോ അതിർത്തികൾക്കുള്ളിലോ നടന്നിട്ടുള്ള weather modification സംരംഭങ്ങളാണോ എന്ന വസ്തുത കേരള പൊതു സമൂഹത്തിനു ഇന്നും ദുരൂഹമായിരിക്കുന്നു.
2019-നു ശേഷം, 2021, 2022 2023 വർഷങ്ങളിൽ കർണാടകത്തിൽ ഗവേണ്മെന്റിന്റേതായ Weather Modification നടന്നതായി രേഖകൾ കാണുന്നില്ല. USA യിൽ നിന്നുള്ള കമ്പനികളുടെ ഇടനിലക്കാരനായ കർണാടക കർഷകനും വ്യവസായിയുമായ പ്രകാശ് കോളിവാദ് 2023 ആവുമ്പോഴേക്കും കർണ്ണാടകത്തിലെ പ്രബലനായ ഒരു കോൺഗ്രസ് നിയമസഭാ സാമാജികനായി കഴിഞ്ഞിരുന്നു. 2023 ൽ പ്രകാശ് കോളിവാദ് വീണ്ടും ക്‌ളൗഡ്‌സീഡിങ്ങിനു വേണ്ടി വലിയ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും ഇതിനകം 100 കോടിയോളം സീഡിങ്ങിനായി ഖജനാവിൽ നിന്നു ചെലവഴിച്ച സാഹചര്യത്തിൽ സീഡിങ്ങിന്റെ ഗുണ ദോഷങ്ങളെക്കുറിച്ചു ബോധ്യമുണ്ടായത് കൊണ്ടാവും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഭരണ കക്ഷി കക്ഷി എം എൽ എ. യുടെ അത്യാഗ്രഹങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു
”Responding to an appeal of Congress MLA Prakash Koliwad during Zero Hour to take up cloud seeding, Shivakumar said: “Cloud seeding is used in many states. It was experimented in our state too in the past. I am told that cloud seeding efforts in the constituency of our legislator Prakash have yielded good results. Our government is also ready to take up cloud seeding at the same cost incurred by other states.” Procedural aspects such as tenders needs to be factored for cloud seeding efforts, else the Opposition parties will accuse us of favouring Congress MLAs, he noted. “The cost of cloud seeding is said to be around Rs 50 lakh to Rs 1 crore, I will discuss it with Finance Department and take a decision. I am positively disposed to the idea.” During Zero Hour, Prakash had requested the government to take up cloud seeding .( Belgavi Dec. 8-2023-Vartha Bharathi)
ക്‌ളൗഡ് സീഡിങ്ങിനെ എതിർക്കുന്നില്ല അതിന്റെ ഗുണങ്ങളെ നിഷേധിക്കുന്നുമില്ല. പക്ഷെ ടെൻഡർ ഉൾപ്പടെയുള്ള അവശ്യ നടപടിക്രമങ്ങൾ മറികടന്നു ഒന്നും ചെയ്യാനാവില്ല ; മറ്റു സംസ്ഥാനങ്ങൾ ഇതിനായി എത്രകോടികൾ ചെലവഴിച്ചിട്ടുണ്ട്എന്ന് കൂടി പരിശോധിക്കട്ടെ ;അതെ റേറ്റ് ൽ ഇവിടെയും സീഡിങ്നടത്താം.ഒരു സീസണിലെ സീഡിങ്ങിനു അമ്പതു ലക്ഷം മുതൽ ഒരു കോടി വരെ ചെലവ് വേണ്ടിവരും എന്നാണ് പ്രതീക്ഷ . ധനകാര്യവകുപ്പുമായി ആലോചിച്ചു പ്രശ്നത്തിൽ തീരുമാനമെടുക്കാം . —ശിവകുമാർ
മൂന്നുസീസണുകളിലായി നൂറു കോടിയിലധികം ചെലവഴിച്ച കർണ്ണാടക സർക്കാരിന്റെ ഉപമുഖ്യമന്ത്രി യാണ് സീഡിങ്ങിനു ഇപ്പോൾ ഒരു സീസണിൽ ഒരു കോടി വരെ ചെലവഴിക്കാം ആലോചിക്കട്ടെ എന്ന് പറയുന്നത് .ശിവകുമാറിന്റെ നിലപാടിൽ പ്രകോപിതനായ പ്രകാശ് കോളിവാദ് 2024 -ൽ ഉപമുഖ്യമന്ത്രിയുടെ കർശനമായ നിലപാടിനെ നിയമസഭയിലെ ഏകകണ്ഠ പ്രമേയ പ്രയോഗത്തിലൂടെ മറികടന്നു ; ആദ്യം കർണാടകത്തിലെ ഷിരൂരും തുടർന്ന് മുണ്ടക്കൈയിലും ചൂരൽ മലയിലും നടന്ന മേഘ വിസ്ഫോടനങ്ങളും മലയിടിച്ചിലുകളും 2024 -ൽ കർണാടകം ഗവണ്മെന്റ് നടത്തിയ weather modification -ന്റെ ആഘാതങ്ങളാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇല്ല; വനത്തിലുണ്ടായ ഉരുൾ പൊട്ടലിൽ നിന്നും മലയിടിഞ്ഞൊഴുകി വന്ന വെള്ളപ്പാച്ചിലിലുമാണ് മുണ്ടക്കൈ ചൂരൽമല ദുരന്തങ്ങളുണ്ടായതു . വയനാട് കർണാടകം അതിർത്തിയിലാണ്എന്നതിനു പുറമെ വയനാടൻ മേഖലകളിൽനിന്നു ധിക്കാരപൂർണ്ണമായ ജനവാസ മൊഴിപ്പിക്കാൻ വേണ്ടിയുള്ള പരിസ്ഥിതി വാദ ദേഹണ്ഡങ്ങൾ വർഷങ്ങളായി നടന്നു പോകുന്നുണ്ട് ;അതെ സമയം പരിസ്ഥിതിഭദ്രം എന്ന് വ്യക്തമല്ലാത്ത സ്ഥാനങ്ങളിലടക്കം ഇരുന്നൂറോളമെകിലും ടൂറിസ്റ്റ് റിസോർട് കളും സ്റ്റാർ ഹോട്ടലുകളും ഹോംസ്റ്റേകളും വയനാട്ടിലുണ്ട്; ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ റിസോർട്ടുകളും ഹോം സ്റ്റേ -സൂപ്പർ ഹോട്ടലുകളും ഉള്ള ജില്ലകളിൽ മുൻപന്തിയിൽ നിൽക്കുന്നജില്ല കൂടിയാണ് വയനാട്; വയനാടിന്റെ മണ്ണ് , ഖനന സാധ്യത, വനവിഭവ സാധ്യത തുടങ്ങിയവ ,തല്പര കക്ഷികൾക്ക് , വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നതിനു സാമാന്യജനാധിവാസം തടസമായി നിൽക്കുന്നതു കൊണ്ടാവാം കുടിയേറ്റക്കൂട്ടങ്ങളിൽ നിന്ന് വയനാടിന്റെ ഭൂമി ഒഴിപ്പിക്കാനും പ്രളയാനന്തരം അവശേഷിക്കുന്ന വരെ” വികസന ലക്ഷ്യങ്ങൾക്ക്” തടസ്സമാകാത്ത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുവാനും ശ്രമങ്ങളുണ്ടായി എന്ന് വരുന്നത് .റിസോർട്ടുകൾ ഇക്കോ- സൗഹൃദപരമാണെങ്കിലും റിസോർട്ടുകൾ കെട്ടാനുള്ള പാറ പൊട്ടിക്കുന്ന പാറമടകൾ ഇക്കോ സൗഹൃദപരമല്ല എന്ന് അറിയുന്ന പ്രബുദ്ധജനതയാണ് നാം എന്നുള്ളത് കൊണ്ട് റിസോർട് കളുമായി നാം സൗഹൃദത്തിലും പാറമടകളുമായി നാം ശത്രുതയിലുമാണ് .1
2 കേരളാതിർത്തിയിലുള്ള കർണാടകം കേന്ദ്രീകരിച്ചാണ് ഇന്ത്യയിൽ weather modification പ്രവർത്തനങ്ങൾ മുന്നേറുന്നത് : ആ സാഹചര്യത്തിൽ പ്പോലും , അറിഞ്ഞോ അറിയാതെയോ പരിസ്ഥിതി സൗഹൃദമല്ലാത്ത ജനവാസ ധിക്കാരത്തെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി മേഘ വിസ്ഫോടനങ്ങളും പ്രകൃതി ക്ഷോഭങ്ങളുമുണ്ടാവാം . അതിനു weather modification കാരണമാവാനിടയുണ്ടോ എന്ന് ചിന്തിക്കേണ്ട ആവശ്യം നമുക്കില്ല!! ;കേരളാ ഗവണ്മെന്റ് 2017 -18 – വർഷങ്ങളിൽ പ്രഖ്യാപിച്ച weather modification , IITM 2018 ൽ നടത്തിയ സീഡിംഗ് പരീക്ഷണങ്ങൾ കർണാടകം തികഞ്ഞ സുതാര്യതയോടെ കേരളത്തിന്റെ പശ്ചിമ ഘട്ട അതിർത്തികളിൽ നടത്തിയ weather modification പ്രവർത്തനങ്ങൾ എന്നിവയെ കണക്കിലെടുക്കാതെ, 2018 മുതൽ 2024 വരെയും കേരളത്തിൽ തുടർന്നു കൊണ്ടിരിക്കുന്ന കാലാവസ്ഥാ ക്രമഭംഗം എന്തു കൊണ്ട് എന്ന് ചിന്തിക്കേണ്ട ബാധ്യതപ്രബുദ്ധ കേരളത്തിനില്ല!! ; ”ക്ലൈമറ്റ് ചേഞ്ച് ” എന്ന യു .എൻ . പാഠപുസ്തകം വായിച്ചു ഉറക്കം നഷ്ടപ്പെട്ട ഇന്ത്യൻ പരിസ്ഥിതിവാദികൾ, ശീതയുദ്ധകാലം മുതൽ USA യുടെ ആയുധ ശേഖരത്തിലുള്ള weather modification ആഗോള തലത്തിൽ ഒരു വ്യാപാരാധിനിവേശ പ്രയോഗമാക്കി മാറ്റിയിരിക്കുന്നതിനെപ്പറ്റി ഇനിയും അറിവു ലഭിച്ചിട്ടില്ലാത്ത നിഷ്കളങ്ക ബുദ്ധികളാണ്;എന്നാൽ അത്രയ്ക്ക് പ്രബുദ്ധമല്ലാത്ത കർണ്ണാടകത്തെ, USA sponsored weather modification ന്റെ” സ്ട്രാറ്റജിക്കൽ താവളമാക്കി” മാറ്റാനുള്ള സമ്മർദ്ദത്തെ, അതി പ്രബുദ്ധ കേരളത്തെപ്പോലെ അത്രയ്ക്ക് പ്രബുദ്ധമല്ലാത്ത കർണാടകവും തെലുങ്കാനയും ബുദ്ധികൊണ്ടും യുക്തികൊണ്ടും എതിരിടാൻ ശ്രമിക്കുകയാണ് ;സീഡിങ്ങിനു നിയമക്രമമനുസരിച്ചുള്ള ടെൻഡർ നടപടികൾ വേണമെന്നും അതിനു ഒരു സീസണിൽ ഒരു കോടിയിലധികം തുക വേണ്ടി വരുകയില്ലെന്നുമുള്ള കോൺഗ്രെസ്സുകാരനായ ഉപമുഖ്യമന്ത്രിയുടെ നിലപാടിനെ മലർത്തിയടിക്കാൻ ഒരു കോൺഗ്രസ്സ് നിയമസഭാസാമാജികൻ തന്നെയായ US പാട്ടക്കരാറുകാരനു കഴിയുന്നു എന്നതാണ് കർണാടകത്തിൽ നിന്നു വെളിപ്പെടുന്ന രാഷ്ട്രീയ വസ്തുത .
കാലാവസ്ഥാ ഗതിഭേദത്തിനു കർണാടകം തയ്യാറാവില്ലെങ്കിൽ കടുത്ത നിലപാടുകൾ കൈക്കൊള്ളുമെന്ന് കോൺഗ്രസ് നിയമസഭാസാമാജികൻ പറയുമ്പോൾ സിദ്ധാരാമ അയ്യ 2017 -ൽ ഫ്ലാഗ് ഓഫ് ചെയ്തു, തുടർന്ന് കുമാരസ്വാമിയുടെ കാലത്തും മൂന്നു വർഷങ്ങളിലായി 96 കോടി രൂപ കർണാടകം ഖജനാവിൽ നിന്ന് ചെലവഴിച്ച ശേഷം ക്‌ളൗഡ് സീഡിംഗ് പ്രശ്നം വീണ്ടും ചർച്ചയ്ക്കു വന്നപ്പോൾ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറയുന്ന ശ്രദ്ധാർഹമായ കാര്യങ്ങൾ മൂന്നാണ് :
ഒന്നു : നമ്മുടെ സംസ്ഥാനത്തു കഴിഞ്ഞ വർഷങ്ങളിൽ ക്‌ളൗഡ് സീഡിംഗ് പരീക്ഷണം നടന്നിട്ടുണ്ട് .ക്‌ളൗഡ് സീഡിങ് കൊണ്ട് നല്ല മഴ വിളവ് പ്രകാശ് കോളിവാദിന്റെ നിയോജകമണ്ഡലത്തിലുണ്ടായതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്;( 2017 , 2019 , 2020 വർഷങ്ങളിൽ നടന്ന പരീക്ഷണം കൊണ്ട് കോളിവാദിന്റെ ”നിയോജകമണ്ഡലത്തിൽ”മാത്രം ഗുണമുണ്ടായി എന്നതിന്റെ വ്യംഗ്യത്തിൽ പരിഹാസപൂർണ്ണമായ കൗശലമുണ്ട് )
രണ്ടു : ഒരു സീസണിൽ ക്‌ളൗഡ് സീഡിംഗ് പരീക്ഷണത്തിന് ഒരു കോടിക്ക് താഴെ മാത്രമേ ചെലവ് വരുകയുള്ളൂ എന്ന് പറയുന്നിടത്തു മുൻകാല പരീക്ഷണങ്ങൾ ധന പരമായ ധൂർത്തു ആണ് എന്ന വ്യക്തമായ സൂചനയുണ്ട് .
മൂന്നു :കോളിവാദിൻറെ ആവശ്യം പൊതുനന്മയ്ക്കു വേണ്ടിയുള്ളതാണെങ്കിലും അത് അപ്പടി അംഗീകരിച്ചാൽ ഭരണ കഷി എം. എൽ. എ യ്ക്ക് പക്ഷപാതപരമായ ആനുകൂല്യം നൽകുന്നുവെന്ന് ആക്ഷേപമുണ്ടാവും അത് കൊണ്ട് ടെൻഡർ നടപടികൾ ഉൾപ്പടെ നിയമക്രമങ്ങൾ പിന്തുടർന്ന് കൊണ്ട് മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ
എന്തായാലും ഭരണ കകക്ഷിഎം .എൽ. എ യ്ക്ക് പക്ഷപാതപരമായ ആനുകൂല്യം നൽകുന്നുവെന്ന ആക്ഷേപത്തെ മറികടക്കാൻ കർണാടക നിയമസഭയിൽ സർവകക്ഷി പിന്തുണയോടെ ക്‌ളൗഡ്‌സീഡിങ് നടത്തണമെന്ന പ്രമേയം പാസ്സാക്കിയെടുക്കാനും 2023 ഡിസംബർ 8 വരെ ഉപമുഖ്യമന്ത്രി നടത്തിയ ചെറുത്തു നില്പിനെ അതിജീവിക്കാനും പ്രകാശ് കോളി വാദിനു കഴിഞ്ഞു .2024 – ഫെബ്രുവരിയിലാണ് പ്രമേയം പാസ്സാക്കിയിട്ടുള്ളതെങ്കിലും 2024 -ൽ എപ്പോഴാണ് കർണാടക ഗവണ്മെന്റ് സീഡിംഗ് തുടങ്ങിയതെന്നതിന്റെ വ്യക്തമായ രേഖകൾ ലഭ്യമല്ല ;ഷിരൂരിൽ മേഘവിസ്ഫോടനത്തിൽ കേരളത്തിൽ നിന്നുള്ള അർജുനൻ ഉൾപ്പടെയുള്ള ആൾക്കാർ ഒഴുകിപ്പോയതിലും , കർണ്ണാടക അതിർത്തിയിലെ പശ്ചിമ ഘട്ട ജില്ലയായ വയനാട്ടിലെ മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിലും കർണാടക നിയമസഭ പാസ്സാക്കിയെടുത്ത ക്‌ളൗഡ് സീഡിങ്ങിനു എന്തെങ്കിലും പശ്ചാത്തലപരമായ ഉത്തരവാദിത്വമുണ്ടോ എന്ന് വ്യക്തമല്ല . 2017 മുതൽ 2023 വരേയ്ക്കും കർണാടകത്തിൽ നടന്നിട്ടുള്ള സീഡിങ്ങിനെപ്പറ്റി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് എങ്കിലും 2024 -ജൂണിൽ ആരംഭിച്ചു നവമ്പറിൽ അവസാനിക്കുന്ന ആറുമാസക്കാലത്തിനിടെ നടക്കേണ്ടുന്ന സീഡിങ്ങിനെ സംബന്ധിച്ച ആധികാരിക രേഖകൾ ലഭ്യമല്ല . ഈ ലേഖനത്തിനനുബന്ധമായിക്കൊടുത്തിട്ടുള്ള mongabay പോർട്ടൽ രേഖയിൽ പശിമഘട്ടത്തിൽ കേരളത്തിലേക്ക് ഒഴുകിക്കടക്കുന്ന മേഘങ്ങളുടെ ഒരു ഫോട്ടോഗ്രാഫ് രാജി .എസ് നായർ എന്ന ഛായാ ലേഖികയുടെ പേരിൽ കൊടുത്തിട്ടുണ്ട് .
Weather Modification — കേരളാ മാതൃക
2024 ഒഴികെയുള്ള വർഷങ്ങളിൽ 2017 മുതൽ 2023 വരെ കർണാടക സർക്കാർ തലത്തിൽ നടന്ന ക്‌ളൗഡ്‌സീഡിങ് പരീക്ഷണങ്ങൾക്കു സുതാര്യതയുണ്ട് ;ഒരു ബൊപ്പണ്ണയോ ശ്രീനിവാസ റാവുവോ ഒടുവിൽ ഉപമുഖ്യമന്ത്രിതന്നെയും ക്‌ളൗഡ് സീഡിങ്ങിനെ സംബന്ധിച്ചും അതിന്റെ ചെലവുകളെക്കുറിച്ചും നടപടി ക്രമങ്ങളെ ക്കുറിച്ചും തർക്കങ്ങൾ ഉന്നയിക്കുന്നുണ്ട് . പക്ഷെ കേരളത്തിലേക്ക് വരുമ്പോൾ ക്‌ളൗഡ് സീഡിങ്ങിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് പുറപ്പെടുവിച്ച തീരുമാനങ്ങൾക്കപ്പുറം കേരളാതിർത്തിക്കുള്ളിലും അതിർത്തി പ്രദേശത്തും കേരള ഗവണ്മെന്റ് നടത്താൻ തീരുമാനിച്ചതോ മാറ്റിവച്ചതോ നടത്തിയെടുത്തതോ അല്ലാത്തതോ ആയ ക്‌ളൗഡ് സീഡിങ്ങിന്റെ ഔദ്യോഗിക നടപടികളെക്കുറിച്ചു സുതാര്യമെന്നു പറയാവുന്ന പൊതു ബോധ സംവേദനം നടന്നിട്ടിട്ടില്ല.സുതാര്യമായി യാതൊന്നും പുറത്തത് വന്നിട്ടില്ല . പുറത്തു വന്നിട്ടുള്ള” ഔദ്യോഗിക ” പ്രഖ്യാപനങ്ങളൊന്നും തന്നെ സുതാര്യമല്ല .ക്ലൈമറ്റ് ചേഞ്ച് നിമിത്തമായി ഭൂതലത്തിലുണ്ടാവുന്നവസ്തു സ്ഥിതി നാശത്തെ ക്കാൾ ഒട്ടും കുറവല്ലാത്ത നാശനഷ്ടങ്ങൾ ക്‌ളൗഡ് സീഡിംഗ് കൊണ്ട് സംഭവിക്കാമെന്നിരിക്കെ,,ജീവനോൽക്കർഷ സാധ്യതയുള്ള ഒരു രാസ പ്രയോഗം എന്നതിനേക്കാളേറെ ഒരു വിച്ഛിന്ന കാലാവസ്ഥാ നാശത്തിനുള്ള യുദ്ധോപകരണമായി യു .എസ്. എ വിദേശരാജ്യങ്ങളിൽ അത് പ്രയോഗിച്ചതായി ചരിത്രമുണ്ടായിരിക്കെ സ്വകാര്യ ദല്ലാൾ കമ്പനികളെ ഉപയോഗിച്ച് യു .എസ് ,എയർ ക്രാഫ്റ്റ് കളും വിദഗ്‌ദന്മാരും ഇന്ത്യയിൽ പലപ്രദേശങ്ങളിലും പലതവണ നടത്തിയിട്ടുള്ള weather മോഡിഫിക്കേഷൻ പ്രവർത്തനങ്ങൾ കേരളത്തിലെ വ്യവസ്ഥാ ഭദ്രമായ കാലാവസ്ഥയെ വിച്ഛിന്ന മാക്കുന്നതിൽ എന്ത് പങ്കു വഹിച്ചിട്ടുണ്ട് എന്നതിനെ സംബന്ധിച്ച വെളുത്തതോ കറുത്തതോ ആയ ഒരു പത്രവും ജനങ്ങൾക്ക് മുന്നിൽ വയ്ക്കാൻ കഴിയാതെ, കൊടും വരൾച്ചയിൽ നിന്നുള്ള മോചനനത്തിനായി 2017 ഒക്ടോബർ മാസം മുതൽ ഞങ്ങൾ weather മോഡിഫിക്കേഷൻ പദ്ധതിയിട്ടിരുന്നു എന്ന് പ്രസ്താവിച്ച എം. സി ദത്തൻ, ഞങ്ങൾ ഒന്നും ചെയ്തില്ല ചെയ്യാൻ ഭാവിച്ചതേയുളളൂ എന്ന മട്ടിൽ മാസാമാസം ശമ്പളം ഒപ്പിട്ടു വാങ്ങാൻ തുടങ്ങുമ്പോൾ എന്തു ശാസ്ത്രോപദേശമാണ് 2016 -ൽ മുൻകൂർ കേരളത്തിലെത്തി കേരളത്തിൽ 2017 -ൽ തുടങ്ങാനിരുന്ന weather മോഡിഫിക്കേഷന്റെ നോട്ടീസ് പരസ്യം ചെയ്ത ചന്ദ്ര ദത്തനെക്കൊണ്ട് ക്കൊണ്ട് കേരളത്തിനു ലഭിച്ചത് എന്തെന്ന് കൂടി പരിശോധിക്കേണ്ടി വരുന്നു
വരൾച്ചയെ നേരിടാൻ ക്‌ളൗഡ് സീഡിംഗ് പ്രയോജനപ്പെടുമെന്ന ധാരണയോടെ കേരളത്തിൽ ക്‌ളൗഡ് സീഡിംഗ് നടത്താൻ വേണ്ടിയാവണം പിൽക്കാലത്തു ക്‌ളൗഡ് സീഡിങ്ങിന്റെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ പത്ര പംക്തികളിൽ 2017 -2018 കളിൽ പ്രത്യക്ഷപ്പെടുന്ന മുൻ ISRO ഡയറക്ടർ ഡോക്ടർ .എം.സി. ദത്തനെ 2016 ൽ കേരള മുഖ്യ മന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവായി നിയമിക്കുന്നത്
രണ്ടായിരത്തി പതിനാറു മെയ് മാസത്തിലാണ് മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവായി എം. ചന്ദ്രദത്തൻ എന്ന മുൻ ഐ എസ് ആർ ഓ ഡയറക്ടർ നിയമിതനാവുന്നതു . ശാസ്ത്ര സാങ്കേതിക വിദ്യാവകുപ്പിനു പരിമിതികളുണ്ടെങ്കിൽ ആ വകുപ്പിലേക്ക് ശാസ്ത്ര വിദഗ്ധനെ ഉപദേശകനായി നിയമിക്കുന്നതിൽ യുക്തിയുണ്ട് . പക്ഷെ മുഖ്യമന്ത്രിക്ക് ശാസ്ത്രകാര്യസംബന്ധമായി എന്തെങ്കിലും പരിമിതികൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനായി മാത്രം ഒരു” സ്വകാര്യ” ശാസ്ത്ര ഉപദേഷ്ടാവിനെ നിയമിക്കുന്നതിന്റെ ജനാധി പത്യപരമായ യുക്തി വിചിത്രമായിരിക്കുന്നു . ഉപദേഷ്ടാവ് മുഖ്യമന്ത്രിക്ക് നൽകുന്ന ഉപദേശം സാങ്കേതികവിദ്യാവകുപ്പിന്നാകെ നൽകിയാലെന്താണ് എന്ന ചോദ്യവും വളരെ പ്രസക്തമാണ് . മുഖ്യമന്ത്രി സ്വയം മുൻകൈ എടുത്തു നടത്തുന്ന ശാസ്ത്രീയ സാമ്പത്തിക പരിപാടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാനാണോ ഈ ശാസ്ത്രജ്ഞൻ നിയമിതനായിരിക്കുന്നതു എന്നും വ്യക്തമല്ല . അതവിടെ നിൽക്കട്ടെ. 2016 -ൽ ഉപദേഷ്ടാവായി നിയമിതനായ ഈ ശാസ്ത്രജ്ഞൻ 2024 വരെ കേരളത്തിലെ ശാസ്ത്ര പുരോഗതിക്കു വേണ്ടി എന്ത് സംഭാവന ഇത:പര്യന്തം നടത്തിയിട്ടുണ്ട് എന്ന് പറയുവാൻ കേരളാ ഖജനാവിന്റെതാക്കോൽക്കാരൻ ബാധ്യസ്ഥനാണ് . മുഖ്യമന്ത്രി 2017 -ൽ നിയമസസഭയിൽ പ്രഖ്യാപിച്ച ക്‌ളൗഡ് സീഡിംഗ്/ weather മോഡിഫിക്കേഷൻ കേരളത്തിൽ നടന്നിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് കര്ണാടകത്തിലെന്നപോലെ സുതാര്യമായി പൊതു സമൂഹവുമായി കൃത്യമായ ഒരു സംവേദനവും നടന്നിട്ടില്ല . 2018 വരെ നാം സുഭദ്രമെന്നു കരുതിയിരുന്ന കാലാവസ്ഥാക്രമം ഇന്നിതുവരെയും തുടർച്ചയായി അട്ടിമറിക്കപ്പെട്ടതെന്തു കൊണ്ട് എന്നതിന് ഉത്തരവും നൽകാൻ ഭരണകൂടത്തു കഴിയുന്നില്ല . 2017 -ൽ നടത്താൻ പാടില്ല എന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു ക്‌ളൗഡ് സീഡിംഗ് 2017 ലും 2018 ലും കേരളത്തിൽ നടത്തുന്നതാണ് എന്ന കേരളഗവേണ്മെന്റിന്റെപ്രഖ്യാപനനം 2024 ആവുമ്പോഴേക്കും എവിടെ എത്തിനിൽക്കുന്നു എന്നതിനെ സംബന്ധിച്ചു സുതാര്യമായ യാതൊന്നും കേരള പൊതു സമൂഹത്തിൽ സംവേദിക്കപ്പെട്ടിട്ടില്ല . 2018 -ൽ ഐഐടിഎം പശ്ചിമഘട്ടങ്ങളിൽ നടത്തി എന്ന് വ്യക്തമാക്കുന്നകാലാവസ്ഥാ മോഡിഫിക്കേഷൻ പരീക്ഷണങ്ങൾ കേരളത്തിലെ പശ്ചിമഘട്ടനിരകളെ ബാധിച്ചു വോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവിനു യാതൊരു പിടിപാടുമില്ല എന്നതു ഭൂഗർഭ ഡീലുകൾ വഴി പരോക്ഷമായി ജ്ഞാന പ്രവർത്തനങ്ങൾ നടത്തിയതിന്റെ പരാധീനതയാണോ എന്നും വ്യക്തമല്ല; 2019 ൽ കുടക്‌പ്രദേശത്തു ക്‌ളൗഡ് സീഡിങ്ങിന്റെ ആഘാതമേറ്റാൽ കുടക് കർണാടകത്തിൽ നിന്ന് ഒഴുകിപ്പോകുമെന്നും അപ്പാടെ വേർ പെട്ട് പോകുമെന്നും കർണാടക മാധ്യമങ്ങൾ ഉറക്കെ വിളിച്ചു പറയുമ്പോൾ കുടകിന് വൻ തകർച്ചകളൊന്നു മുണ്ടായില്ലെങ്കിലും കുടകിന് വളരെ അകലെയല്ലാതെ കേരളാതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പുത്തുമല ആകെ ഒഴു കിപ്പോയിട്ടും ആദിശയിൽ ഒരന്വേഷണം നടത്താൻ കേരള ശാസ്ത്രജ്ഞൻ തയ്യാറാവാത്തത് ശാസ്ത്ര പരിജ്ഞാനത്തിന്റെ സ്ഫോടനാത്മകത കൊണ്ടോ പുറത്തു പറയാനാവാത്ത ശാസ്ത്രത്തിൻെ രഹസ്യാത്മകത കൊണ്ടോ ആവാം . 2023 -വരെ കർണാടകയിലെ ക്‌ളൗഡ് സീഡിംഗ് പ്രതിരോധിച്ചു നിർത്തിയ ഡി.കെ ശിവകുമാറിന്റെ നിലപാടിനെ തള്ളിക്കളഞ്ഞു കൊണ്ട് 2024 -ൽ കർണാടകം ക്‌ളൗഡ് സീഡിംഗ് നടത്തിയപ്പോൾ കേരള കർണാടകതിർത്തിയിലെ മുണ്ടക്ക്കൈയും ചൂരൽ മലയും അവിടെ അധിവസിക്കുന്ന മുനുഷ്യപ്പറ്റങ്ങളും നമുക്ക് നഷ്ടപ്പെട്ടു.ക്ലൈമറ്റ് ചേഞ്ച് എന്ന ആഗോള പ്രശ്നത്തെ ക്കാൾ ഗുരുതരമായ കാലാവസ്ഥാത്തകർച്ച weather modification കാര ണമായുണ്ടാകുമെന്നിരിക്കെ, കേരളത്തിൽ പ്രഖ്യാപിതമായ weather modification ഉം . കർണാടകത്തിൽ സുതാര്യമായി നടക്കുന്ന modifcation -ഉം , ഐഐടിഎം നേരിട്ട് നടത്തിയിട്ടുള്ള ക്‌ളൗഡ്‌സീഡിങ് പരീക്ഷണങ്ങളും കേരള കാലാവസ്ഥാഭദ്രതയെ എങ്ങനെ ബാധിച്ചു എന്ന് യാതൊരു പഠനവും അന്വേഷണവും നടത്തണമെന്ന് കേരളത്തിലെ ഭരണ പക്ഷ പ്രതി പക്ഷ ബഹു ജനകൂട്ടായ്മകളൊന്നും താല്പര്യപ്പെടാത്തത് ഇക്കാര്യത്തിലെങ്കിലും നാം കർണാടകത്തിലെ ബൊപ്പണ്ണമാരെയും ശ്രീനിവാസ റെഡ്ഢിമാരെയും ശിവകുമാറിനെയും അപേക്ഷിച്ചു പൊട്ടന്മാരാണ് എന്നുള്ളതു കൊണ്ടാണ്;ഇക്കാര്യത്തിൽ,പശ്ചിമഘട്ടത്തിൽ ,കർണാടകത്തിൽ എന്ത് നടക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തി ,അത് നമ്മുടെ കാലാവസ്ഥഭദ്രതയെ ബാധിക്കുന്നതല്ല അല്ലെങ്കിൽ ബാധിക്കുന്നതാണ് എന്ന് കേരളത്തിൽ കാലാവസ്ഥാ മോഡിഫിക്കേഷന്റെ വക്താവായി രംഗപ്രവേശം ചെയ്ത ചന്ദ്രദത്തൻ ഒരു അഭിപ്രായ പ്രകടനവും നടത്തിക്കണ്ടില്ല ; കേരളത്തിന്റെ അതിർത്തിയിൽ യു എസ് എയർ ക്രാഫ്റ്റ് കളും വിദഗ്ധന്മാരും നടത്തുന്ന കാലാവസ്ഥാ അതിക്രമങ്ങൾ കേരളത്തെ യാതൊരു കാരണവശാലും ബാധിച്ചിട്ടില്ല എന്നുറപ്പു പറയുന്ന വാൻ കഴിയുമോ? കര്ണാടകഅതിർത്തിയിൽ , പശ്ചിമഘട്ടത്തിലെ മേഘങ്ങൾക്കുമേലാണ് കാലാവസ്ഥാമോഡിഫിക്കേഷൻ എന്ന രാസവിത പ്രയോഗം നടത്തിയത് . രാസപ്രയോഗത്തിനുവിധേയമായ പശ്ചിമഘട്ടത്തിലെ കാർമേഘങ്ങൾ കർണ്ണാടക അതിർത്തിയിൽനിന്നു നിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തുക സ്വാഭാവികമാണ് ;കാറ്റിന്റെ ഗതിയനുസരിച്ചു നീങ്ങുന്ന രാസ ഗർഭസ്ഥമായ മേഘങ്ങൾ അഹോ ഇതുകേരളാതിർത്തിയാണ് ആകയാൽവന്നിടത്തേക്കു മടങ്ങിപ്പോകാമെന്നു തീരുമാനിക്കാൻ സാധ്യതയുമില്ല; ഈ സാഹചര്യത്തിൽ കേരള- കർണാടകാതിർത്തിയിലും പശ്‌ചിമഘട്ടത്തിലും യു എസ് എയർ ക്രാഫ്റ്റ് ഉപയോഗിച്ച് യു എസ് വിദഗ്ധർ നടത്തിയ weather modification കേരളത്തെ ബാധിച്ചിട്ടില്ല എന്ന് തീർത്തു പറയുവാൻ ചന്ദ്ര ദത്ത ശാസ്ത്രപണ്ഡിതനു കഴിയുമോ ? ഇസ്രോ ഡയറക്ടർ എന്ന നെറ്റിപ്പട്ടംകെട്ടിയ ഡോക്ടർ വി.നാരായണൻ , മുകളിലോട്ടു വിക്ഷേപിച്ച സാധനം താഴെ വീഴാതെ താങ്ങി നിർത്തിയതിനു തിരുപ്പതി ഭഗവാന് നന്ദി പറയുവാൻ പോവുമ്പോൾ ഇന്ത്യൻ ശാസ്ത്ര ബോധ മതനിരപേക്ഷതവഞ്ചിക്കപ്പെടുകയാണ് ;ഈ ജനുസിൽപ്പെട്ട ശാത്രജ്ഞന്മാർ എങ്ങനെ ഹോമി ഭാഭയുടെ കസേരയിൽ അതിക്രമിച്ചു കയറി എന്നതും,കുമാരനാശാൻ ഇരുന്ന കസേരയിൽ വെള്ളാപ്പള്ളി നടേശൻ എങ്ങനെ അതിക്രമിച്ചു കയറിയെന്നതും ചരിത്രത്തിന്റെ കൊമ്പുമുറിക്കുന്ന ചോദ്യങ്ങളാണ് . അങ്ങനെയൊരു സാഹചര്യത്തിൽ ഇസ്രോ ഡിറക്ടറുടെ നെറ്റിപ്പട്ടംകെട്ടിയ ഒരു ശാസ്ത്രജ്ഞൻ എങ്ങനെ കേരള കാലാവസ്ഥയുടെ രഹസ്യം സൂക്ഷിപ്പുകാരനായിത്തീർന്നു എന്ന ചോദ്യത്തിന് പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല
എങ്കിലും 2016 -ൽ മുഖ്യ മന്ത്രിക്കു ശാസ്ത്രം കാതിലുപദേശിച്ചു കൊടുക്കുവാൻ നിയുക്തനായ ചന്ദ്രദത്തൻ weather മോഡിഫിക്കേഷൻ ദൗത്യം നിർവഹിക്കാൻ മാത്രം വിളിച്ചു കയറ്റപ്പെട്ടവനാണെന്നു സ്പ്രിംഗ്ളർ കരാറുണ്ടാക്കുന്നതിലും സ്പേസ് പാർക്ക് മാനേജർ നിയമനത്തിലുമൊക്കെ പ്രസ്തുത ശാസ്ത്രജ്ഞൻ സാക്ഷിമാത്രമായിരുന്നു എന്നതിൽ നിന്ന് വ്യക്തമാവുന്നു ;
മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവിന്റെ നിയമനം കഴിഞ്ഞു ഏറെ വൈകാതെ 2017 – മാർച്ച് ഏഴിന് കേരളത്തിൽ ക്‌ളൗഡ് സീഡിംഗ് നടത്തുന്നതായിരിക്കും എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതായി അതെ ദിവസത്തെ ”ഫിനാൻഷ്യൽ എക്സ്പ്രസ്സ് ” റിപ്പോർട്ട് ചെയ്യുന്നുണ്ട് . എന്നാൽ സ്വകാര്യ ശാസ്ത്രോപദേഷ്ടാവിനെ മുഖ്യമന്ത്രി വരുത്തി സ്ഥാപിച്ചത് ക്‌ളൗഡ് സീഡിംഗ്/weather modification ദൗത്യം നിർവ്വഹിക്കാനാണോ എന്ന കാര്യത്തിൽ അപ്പോഴും സുതാര്യതയില്ല–എങ്കിലും 2017 -ൽ കേരളത്തിൽ cloud seeding /weather modification നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്ര ദത്ത ശാസ്ത്രോപദേഷ്ടാവ് 2024 വരെയും കേരളത്തിൽ cloud seeding /weather modification പ്രക്രിയ നടത്താൻ തീരുമാനിക്കുകയും ആദ്യം മഴ കണ്ടു ഭയന്നും പിന്നീട് കാലാവസ്ഥാഭേദ്യത്തിനു /ക്‌ളൗഡ്‌സീഡിങ്ങിനു 10 കോടി ചെലവ് വരുമെന്ന ഉൾവിളി ഉണ്ടായ കാരണത്താലും 2017 മുതൽ 2024 വരെയും weather modification കർമം തുടർച്ചയായി മാറ്റി വയ്ക്കുകയാണുണ്ടായതെന്നു ള്ള വാദത്തെ അംഗീകരിക്കുമാറ് ബുദ്ധിഭ്രംശം കേരള പൊതുസമൂഹത്തിനുണ്ടായിട്ടുണ്ടോ?. . അതെ സമയം 2018 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ കേരളത്തിൽ തുടർച്ചയായ വർഷകാല ദൈർ ഘ്യ വൽക്കരണവും പ്രളയങ്ങളും ഉരുള്പൊട്ടലുകളുമുണ്ടാവുന്നുണ്ട് . വിയറ്റ് നാമിൽ യു. .എസ് പട്ടാളം നടത്തിയ ഓപ്പറേഷൻ പോപ്പീ യിൽ നിന്ന് വിയറ്റ്നാം ജനതാനുഭവിച്ച കഷ്ടതകൾക്ക് സമാനമായ അനുഭവങ്ങളാണ് കേരളത്തിൽ ഇക്കാലത്തുണ്ടായതു ; ആയിരങ്ങൾമരണപ്പെടുകയും,കണക്കറ്റ വിധം മനുഷ്യജീവികളെ കാണാതാവുകയും അനേകംകുടുംബങ്ങളുടെ കുടിയിടങ്ങളും കൃഷിസ്ഥലങ്ങളും ഒലിച്ചു പോവുകയും ചെയ്ത 2018 -2024 കാലത്തെ, ഹൃദയ ശൂന്യമായ നിസ്സംഗതയോടെ എല്ലാം തികച്ചും സ്വാഭാവികം എന്ന മട്ടിലാണ് കേന്ദ്ര- സംസ്ഥാന ഭരണ സ്ഥാപനങ്ങൾനോക്കിക്കാണുന്നതു ; 2017 ൽ ക്‌ളൗഡ് സീഡിംഗ് പാടില്ല എന്നുകേന്ദ്രം കർശനമായി വിലക്കിയിട്ടും 2017 -ലും തുടർന്ന് 2018 ലും ക്‌ളൗഡ് സീഡിംഗ് നടത്തുമെന്ന് കേരളത്തെ പ്രഖാപിക്കാൻ പ്രേരിപ്പിച്ച ശാസ്ത്രീയ ബോധ്യം എന്തെന്ന് വിശദീകരിക്കുവാൻ ശാസ്ത്രോപദേഷ്ടാവായ ചന്ദ്രദത്തന് ഭരണപരവും ധാർമികവുമായ ബാധ്യതയുണ്ട് .ക്‌ളൗഡ് സീഡിങ്ങിനു 10 -കോടി ഉറുപ്പിക ചെലവ് വരുമെന്ന ശാസ്ത്രീയ ബോധ്യം ഇത്തരം പ്രഖ്യാപനങ്ങൾ നടതുമ്പോൾ ദത്തന് ഇല്ലാതെ പോയത് എന്തുകൊണ്ട് എന്നചോദ്യത്തിനും മറുപടിപറയാനും ദത്തന് ബാധ്യതയുണ്ട് .ശേഷം 2018 മുതൽ ഐഐടിഎം എന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനവുമായിച്ചേർന്നും അല്ലാതേയുംകേരളത്തിൽ എയർ ക്രാഫ്റ്റ് ഉപയോഗിച്ച് കാലാവസ്ഥാഭേദ്യം നടത്തുമെന്ന് പ്രഖ്യാപിച്ച ദത്തൻ ,2024 വരെയും എവിടെയും കാലാവസ്ഥാഭേദ്യം/ക്‌ളൗഡ് സീഡിംഗ് നടത്തിയിട്ടില്ല എന്ന് പറയുമ്പോൾ 2016 മുതൽ 2024-വരെയും പൊതു ഖജനാവിൽ നിന്ന് തൊഴിലില്ലായ്മാ വേതനം സ്വീകരിച്ചുജീവിക്കുകയായിരുന്നുവെന്നു ആത്മ നിന്ദ കൂടാതെ ദത്തന് പറയുവാൻ കഴിയുമോ ? ഇക്കാലത്തു ചന്ദ്രദത്തൻ അറിഞ്ഞോ അറിയാതെയോ അയാളെ ശാസ്ത്രോപദേശിക്കസേരയിൽ പ്രതിഷ്ഠിച്ചഭരണസ്ഥാപന വക്താക്കൾ തന്നെ കേരളത്തിന്റെ ആകാശത്തെ കാലാവസ്ഥ ഭേദ്യത്തിനായി വിദേശ ഡോണർ ശക്തികൾക്കു തുറന്നു കൊടുത്തു എന്ന് പറഞ്ഞാൽ അത് ഒരു അനുമാനമല്ല നിഷേധിക്കാനാവാത്തമനുഷന്റെ സാമാന്യബുദ്ധിയിൽ അടങ്ങിയിരിക്കുന്ന യുക്തി സാധ്യതയാണ് . പ്രകൃതി ജന്യമായ വൻ പ്രളയങ്ങൾ (ഉദാഹരണത്തിന് 1924 -ലെ പ്രളയം) സംഭവിച്ചാൽ അവ ഒന്ന് രണ്ടു വർഷത്തിനകം കെട്ടടങ്ങുകയും, കാലാവസ്ഥ .കേരളത്തിന്റെ സ്ഥിരീകൃതമായ കാലാവസ്ഥാക്രമത്തിലേക്ക് മടങ്ങുകയും ചെയ്യേണ്ടതാണ് .എന്നാൽ 2018 മുതൽ കേരളത്തിന്റെ കാലാവസ്ഥാ ഗതിക്രമത്തെ ശിഥിലീകരിച്ചുകൊണ്ടു രണ്ടായിരത്തി 24 -ൽ ചൂരമല- മുണ്ടക്കൈ ദുരന്തംവരെയും കേരളത്തിൽ ഒരുകാലാവസ്ഥാ അപഭ്രംശമുണ്ടാവണമെങ്കിൽ അതിൽ പ്രകൃതി ബാഹ്യമായ ആന്ത്രപ്പോളജിക്കൽ ഇന്റെർവെൻഷൻ ഉണ്ടായേ മതിയാവൂ എന്നത് അനുമാന ശാസ്ത്രമല്ല മറിച്ചു കേരള കാലാവസ്ഥാ ചരിത്രത്തിൽനിന്ന് വെളിപ്പെടുന്ന ശാസ്ത്രീയ യുക്തിയാണ് .അതങ്ങനെയല്ല എന്നുപറയാൻ നെഞ്ചിനു താഴെ ഒരുഹൃദയവും ശിരസ്സിൽസ്പന്ദിക്കുന്ന ഒരുസിരാകൂടവുമുള്ള ആർക്കും പറയാൻ കഴിയുകയില്ല . പ്രകൃതിജന്യമായ സ്വാഭാവിക അത്യാഹിതം എന്നതിനപ്പുറം എന്തെങ്കിലും നിഗൂഢമായ ഇടപെടലുകളോ രഹസ്യ ഡീലുകളോ 2018 -2024 വർഷങ്ങളിലെ ദുരന്തത്തിനുകാരണമായിട്ടുണ്ടോ എന്ന ദിശയിലൊരന്വേഷണം ഇവിടെ നടത്തിയിട്ടുമില്ല .2016 ൽ ദത്തനെ ശാസ്തീയ ഉപദേശകനായി നിയമിക്കുമ്പോൾ വിദേശ ഡോണർ ധനത്തിനുവേണ്ടിരാജ്യത്തെ ഒറ്റുകൊടുത്തു ശീലമുള്ള രാഷ്ട്രീയ കാളകൾ വാലുപൊക്കുന്നതു എന്തിനെന്നു സാമാന്യമായി മനസ്സിലാക്കാൻ കഴിയുമായിരുന്നു; ആഗോളവൽക്കരണ കാലത്തു വിദേശ ഡോണർ ഏജന്സികളിൽനിന്നു FCRA നിയമങ്ങൾ ലംഘിച്ചു കൊണ്ട് PLDP എന്ന പദ്ധതിയുടെ പേരിൽ പതിനാറുകോടിരൂപകള്ളക്കടത്തുചെയ്യുകയുംകോടതിയിൽതൊണ്ടിയോടെ പിടികൂടപ്പെടുകയുംചെയ്തകേരളഭരണകൂട സ്ഥാപനത്തിലെ വക്താക്കൾ ഒരു ബഹുമാന്യശാസ്‌ത്രജ്‌ഞനെ മറയായി പ്രതിഷ്ഠിച്ചു കൊണ്ട് ,,,വിദേശ ഡോണർ ധനം കടത്തിക്കൊണ്ടുവരുന്നതിനായികേരളത്തിന്റെ ആകാശം അനധികൃതമായി വിദേശ എയർ ക്രാഫ്റ്റ് കൾക്ക് തുറന്നുകൊടുത്തത് കൊണ്ടാണ് 2018 -2014 കാലാവസ്ഥാദുരന്തമുണ്ടായത് എന്നതു ചരിത്ര സാക്ഷ്യമാണ് .കേരളത്തിൽ 2017 മുതൽ 2024 വരെയും ക്‌ളൗഡ് സീഡിംഗ് നടത്താതെ ,നടത്താൻ പോവുന്നു എന്ന് ഭാവിക്കുവാൻ നിയുക്തനായ ശാസ്ത്രഞ്ജന്റെ തലയ്ക്കുമുകളിലൂടെ പ്രളയ പ്പാച്ചിലിൽ പെയ്തിറങ്ങുന്ന മനുഷ്യ ക്കരുതികളുടെ രക്തവും .ജീവിതത്തിന്റെ പണിയിടങ്ങളിൽ നിന്ന്എവിടേക്കോവലിച്ചെറിയ പ്പെട്ടവരുടെ അനാഥത്വവും ഹൃദയ ഭേദകങ്ങളായ നിലവിളികളായി അസ്തമിക്കുകയായിരുന്നു
കേരളം weather modification പ്രഖ്യാപന രേഖകൾ
Kerala toമാണ go in for cloud seeding to tackle drought: CM Pinarayi Vijayan
The Kerala government plans to go for a cloud seeding experiment to tackle the severe drought situation prevailing in the state, Chief Minister Pinarayi Vijayan told the assembly today.
Written by PTI
Thiruvananthapuram
March 7, 2017 14:52 IST
പക്ഷെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന വരുമ്പോൾ തന്നെ weather modification /cloud seeding കേരളത്തിൽ നടത്താനുള്ള പരിശ്രമങ്ങളെ കേന്ദ്ര ഗവണ്മെന്റ് വെട്ടി നിര ത്തിയിരുന്നു .കർണാടകത്തിലും തമിഴ് നാട്ടിലും നടത്തി പരാജയപ്പെട്ട പരീക്ഷണങ്ങളിനി കേരളത്തിലുംവേണ്ട എന്ന് കേന്ദ്രം പറയുന്നു
—The Centre has shot down the Kerala government’s plans to go for cloud seeding to induce artificial rain. This year, the state has been facing the worst drought in last 115 years, with initial crop damages alone at Rs 225 crore. The Centre has refused to clear the project for cloud-seeding, the state government sources told FE. The Centre is not convinced that the existing technologies are feasible in producing artificial rain. The Centre told Kerala that other states like Tamil Nadu and Karnataka had also tried these technologies, without much success.
(15March 2017 Financial Express )
Weather Modification നു ആവശ്യമായ സാങ്കേതികവിദ്യ ഇന്ത്യയിൽ ലഭ്യമല്ല എന്ന കാരണത്താൽ അതിനുതടയിടുന്ന നിലപാട് കേന്ദ്രംസ്വീകരിച്ചിരുന്നു വെന്നും അതിനെ മറികടന്നു കൊണ്ടാണ്, കേരളത്തിൽ 2017 ഒക്ടോബറിൽ സ്വകാര്യ കമ്പനിയുടെ സഹായത്തോടെ cloud seeding നടത്താനുള്ളതീരുമാനമുണ്ടായത് എന്നുമാണ് മുകളിൽ ഉദ്ധരിച്ച റിപ്പോർട്ടിൽനിന്നും 2018 ജനുവരി 16 നും 2018 മേയ്27 നും The New Indian Express ലേഖകന് ദത്തൻ നൽകിയ അഭിമുഖത്തിൽ നിന്നും വ്യക്തമാവുന്നത് ( റിപ്പോർട്ടുകൾ അന്യത്ര ) Weather Modification നു ആവശ്യമായ സാങ്കേതിക വിദ്യ ലഭ്യമാവാത്ത സാഹചര്യത്തിൽ , Weather മോഡിഫിക്കേഷൻ, ഇടനിലക്കാരായ ഇന്ത്യൻ സ്വകാര്യ കമ്പനി കൾക്ക് വേണ്ടി , US എയർ ക്രാഫ്റ്റ് കളും സീഡിംഗ് ഉപകരണങ്ങളുമുപയോഗിച്ചു US ൽ നിന്ന് തന്നെയുള്ള സീഡിംഗ് വിദഗ്ദ്ധന്മാരാണ് ഇന്ത്യയിൽ ക്‌ളൗഡ് സീഡിംഗ് നിർവഹിക്കുന്നത് ; അവയിൽ പ്രധാനം നോർത്ത് ഡക്കോട്ട ആസ്ഥാനമായുള്ള Weather Modification International , Weather Modification Incorporated എന്നീ US കമ്പനികളാണ് ; ഈ വൈദേശിക— സ്വകാര്യ അച്ചുതണ്ട് ഉപരോധിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഭൗമ ശാസ്ത്ര മന്താലയം സെക്രട്ടറിഎം രാജീവൻ ക്‌ളൗഡ് സീഡിങ്ങിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ സ്വകാര്യ കമ്പനി കളെ ഒഴിവാക്കണമെന്ന നിലപാട് മുന്നോട്ടു വച്ചതു . എന്നാൽ കേരള ഗവണ്മെന്റ് 2017 ഒക്ടോബറിൽ തന്നെ ക്‌ളൗഡ് സീഡിംഗ് നടത്തുന്നതിന് കെ. എസ്. ഇ ബി .യിലെ യും സയൻസ് ആൻഡ് ടെക്നോളജി-പരിസ്ഥിതി വിഭാഗത്തിലെ ശാസ്ത്ര നയ തന്ത്രജ്ഞന്മാരെ യുമുൾക്കൊള്ളിച്ചു കൊണ്ട് ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിനു പുറമെ ക്‌ളൗഡ്‌സീഡിങ് നിർവഹിക്കുന്നതിനായി ഒരു ”സ്വകാര്യ കമ്പനി” യെ കണ്ടെത്തു കയും ചെയ്തു എന്നാണ് The New Indian Express ലെ 2018 ജനുവരി 16 മേയ് 27 തീയതികളിലെ റിപ്പോർട്ടുകളിൽ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് !
:പത്ര റിപ്പോർട്ടുകൾ നോക്കുക
THIRUVANANTHAPURAM: The state government will try its hand at rain-making ahead of the 2018 southwest monsoon months, possibly by the end of April. Chief Minister Pinarayi Vijayan had announced the plans for a cloud seeding experiment in March 2017, a year which saw Kerala stumbling through a drought. The government will not use aircraft to disperse cloud seeding chemicals on the first attempt, senior government officers said. Instead, chemical-bearing flares will be fired from the ground to ‘seed’ rain clouds and stimulate precipitation.
A number of locations, including Kochu Pampa, have been identified for the experiment, said M Chandra Dathan, the scientific advisor to the Chief Minister and former director of the Vikram Sarabhai Space Centre (VSSC).
“You need rain clouds for the experiment. It is not possible without them. We wanted to conduct the experiment in October last year. But the state received copious rainfall at the time and we put off the experiment. Now we plan to do it by the end of April,” Dathan said.
Cloud seeding is a method of stimulating rainfall by ‘seeding’ clouds with chemicals such as silver iodide, dry ice or potassium iodide. In May 2017, the Kerala State Electricity Board (KSEB) was appointed as the implementation agency for the ambitious rain-making project. The technical aspects were to be handled by the Kerala State Council for Science, Technology and Environment.
The government has identified a private cloud seeding agency for conducting the experiment, officers said. Interestingly, KSEB had toyed with the idea of artificial rain to fill its depleted hydel reservoirs some years ago but had discarded it as unviable. Compared to 2017, the state is in a much better position this year vis a vis hydropower generation.
As on January 14, the hydel reservoirs had enough water to generate 2,895.45 million units (MU). Last year, on the same day the storage was enough to generate just 1,857 MU.
THIRUVANANTHAPURAM: Now that the ‘real’ rain is here, the LDF Government’s ardour for an artificial version of it appears to have cooled. The government has shelved plans for employing cloud seeding to create artificial rain, a project announced with much fanfare by Chief Minister Pinarayi Vijayan in March 2017.
Prohibitive cost and the touch-and-go nature of the results were cited as reasons for putting the rain-making project on the back-burner. Also, the Chief Minister made the announcement in the Assembly at a time when Kerala was stumbling through a particularly demanding drought. The 2018 summer, on the other hand, was not taxing and the rainfall has been adequate thus far, and IMD says Kerala stands to have a normal monsoon this southwest monsoon season.
Although plans were made to conduct the first cloud seeding experiment in October 2017, it was later postponed to April this year. A number of locations including Kochu Pampa was identified for conducting the initial experiment using chemical-bearing flares. No tests have been undertaken so far. A government source said the experiments would cost around a hefty `10 crore, a compelling reason for the present hesitation.
M C Dathan, scientific advisor to the Chief Minister and former director, Vikram Sarabhai Space Centre, said the government hoped to revive the project on a future date by collaborating with the Indian Institute of Tropical Meteorology (IITM), Pune. “IITM has plans to conduct cloud-seeding in states like Maharashtra and Andhra Pradesh. They have the expertise, and we can conduct aircraft-based experiments,’’ Dathan said.
2018 ഇന്ത്യൻ എക്സ്പ്രസ്സ് മെയ് 24
പത്ര റിപ്പോർട്ട് കളിൽ നിന്ന് ദത്തൻ/ഗവണ്മെന്റ് പറയുന്നതായി കാണുന്നത് ഇപ്രകാരമാണ് :
ഒന്ന് : 2017 ഒക്ടോബറിൽ weather modification നടത്താനാണുതീരുമാനിച്ചതെങ്കിലും അത് 2018 ഏപ്രിൽ മാസത്തേക്ക് മാറ്റി വച്ചു;2018 ഏപ്രിൽ മാസത്തിൽ തന്നെ വരാനിരിക്കുന്ന പ്രളയ വർഷങ്ങളെപ്പറ്റിസമയാ സമയങ്ങളിൽ അറിവുലഭിച്ചതിനെത്തുടർന്നു കേരളത്തിൽ പിന്നീട് weather modification വേണ്ടി വന്നോ എന്ന് വ്യക്തമല്ല .
രണ്ടു : എങ്കിൽ തന്നെയും weather modification /cloud seeding നു കേരളം സുസജ്ജമായിരുന്നു
മൂന്നു: 2017 -lഇങ്ങനെ സുസജ്ജമായിരുന്നെങ്കിലും weather മോഡിഫിക്കേഷനിൽ നിന്ന് കേരളത്തെ പിറകോട്ടു വലിച്ചത് നടപ്പാക്കാനുദ്ദേശിച്ച പദ്ധതിക്കുമാത്രം പത്തുകോടിയോളം റുപ്പിക ചെലവ് വരുമെന്നുള്ള ഭയമാണ് .
നാല് : 2017 -ൽ തന്നെ weather മോഡിഫിക്കേഷൻ നടത്തുന്നതിന് ഒരു സ്വകാര്യ ക്‌ളൗഡ് സീഡിംഗ് ഏജൻസിയെ ഗവണ്മെന്റ് കണ്ടെത്തിയിരുന്നു
അഞ്ചു : 2018 മെയ് 24 നു ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽകാലാവസ്ഥാ ഭേദ്യ പദ്ധതിക്ക് വേണ്ട സംവിധാനം ഐഐടിഎം പൂനയ്ക്കുണ്ട് എന്നും അകലെയല്ലാതെ ഭാവിയിൽ ഒരു ദിവസത്തിൽ അവരുമായി ച്ചേർന്നു എയർ ക്രാഫ്റ്റ് ഉപയോഗിച്ച് കേരളം CLOUD SEEDING നടത്തുമെന്നും ദത്തൻ പറഞ്ഞിരിക്കുന്നു .2018 ൽ പശ്ചിമ ഘട്ടത്തിൽ കാലാവസ്ഥ ഭേദ്യ പരീക്ഷണം നടത്തിയതായി AITTM ,MONGABAY എന്ന ഫോർഡ് —-മാക് ആർതർ ഫൌണ്ടേഷൻ ഫിനാൻസ് ചെയ്യുന്ന ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട് ; യു എസ്സിൽ നിന്നു വാടകയ്‌ക്കെടുത്ത എയർ ക്രാഫ്റ്റ് -ൽ യു .എസ് വിദഗ്ധന്മാരാണ് ഈ പരീക്ഷണം നടത്തിയത് എന്ന് AITTM വ്യക്തമാക്കുന്നുണ്ട് ;2018 മെയ് മാസത്തിൽ ദത്തൻ ഇങ്ങനെ പറഞ്ഞിരിക്കെ 2018 ഓഗസ്റ്റിൽ കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമുണ്ടാവുകയുംതുടർന്നുള്ള വർഷങ്ങളിൽകേരളത്തിൽ അത്ര കനത്തതല്ലാത്ത പ്രളയങ്ങളും വർഷകാലദൈർഘ്യവൽക്കരണവും സംഭവിക്കുകായും ചെയ്യുന്നു ; ഈ സാഹചര്യത്തിൽ കേരളത്തിൽ ഉണ്ടായ പ്രളയക്കെടുതികൾക്കും ഒടുവിൽ 2024 -ൽ -വരെയുണ്ടായികാണുന്ന നരജീവ ഹാനികൾക്കും മറ്റു ഹൃദയഭേദകമായ കഷ്ട നഷ്ടങ്ങൾക്കും കാരണമായത് കാലാവസ്ഥാ ക്രമത്തിൽ മനുഷ്യൻ നടത്തിയ ഇടപെടലുകളാണ് എന്ന് ,കർണ്ണാടകം , AITTTM പൂനാ എന്നിവർ പരസ്യമായും മറ്റുചിലർ അതോടു പറ്റി ചേർന്നും നടത്തിയ അതിക്രമങ്ങളെ മുൻനിറുത്തി പറഞ്ഞാൽ അത് നിഷേധിക്കാനാവുമോ ? ഈ രക്തത്തിൽ പങ്കില്ല എന്ന് കേരളത്തിന്റെ ശാസ്ത്ര ഭരണജ്ഞാനിക്കും ,അയാളിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നതായി ഭാവിക്കുന്ന ഭരണസ്ഥാപനത്തിനും പറയുവാൻ കഴിയുമോ?
കേരളത്തിൽ ഒരു ശാസ്ത്ര സാങ്കേതിക വകുപ്പുണ്ട് . അതിന്റെ ഉത്തരവാദിത്വത്തിലല്ല മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേശകൻ എന്ന നിലയിലാണ് നരോത്തമനായ ചന്ദ്രദത്തൻ അവിടെയും ഇവിടെയും തൊടാതെയും മുൻപ് പറഞ്ഞതിനെ പിന്നീട് നിഷേധിച്ചു കൊണ്ടും weather modification 2017 -ൽപ്രഖ്യാപിച്ചിട്ടു എട്ടു വർഷങ്ങൾക്ക് ശേഷവും കേരളത്തിൽ അത് നടന്നോ എന്നുവ്യക്തമായിപ്പറയാതെ പരസ്പരവിരുദ്ധമായ കാര്യങ്ങളിൽ ചുരുണ്ടു കൂടുന്നത് ;
ചന്ദ്രദത്തൻ അവർകളോട് ചില ചോദ്യങ്ങൾ :
1 .2017 ൽ കേരളം കൊച്ചു പമ്പ സെക്ടറിൽ ഗ്രൗണ്ട് cloud seeding നടത്തുമെന്ന് നിങ്ങൾ പറഞ്ഞു .ഗ്രൗണ്ടിൽനിന്നുള്ള cloud seeding കേരളത്തിൽ എലെക്ട്രിസിറ്റി ബോർഡ് പലതവണ പരീക്ഷിച്ചു പരാജയപ്പെട്ടിട്ടുള്ളതാണ് .കൊച്ചുപമ്പ സെക്ടറിൽ താങ്കൾനടത്താമെന്നുദ്ദേശിച്ചതു ഗ്രൗണ്ട് ക്‌ളൗഡ് സീഡിംഗ് ആണെങ്കിൽ അത് അന്നിതുവരെനടക്കാത്ത പ്രക്രിയ ആണ് എന്ന മട്ടിൽ ഭരണ സ്ഥാപനം നടത്തിയ പ്രഖ്യാപനം ഒരു വഞ്ചനാ വിദ്യയാണ് . അതിനു വഴിയൊരുക്കുവാൻ വേണ്ടി ഖജനാവിൽ നിന്ന് പണം പറ്റിയ നിങ്ങൾ ശാസ്ത്രീയ ധാർമിക മര്യാദകളെ ലംഘിച്ചിരിക്കുന്നു .ശാസ്ത്രം ജനവഞ്ചനയ്ക്കുള്ള കൺകെട്ട് വിദ്യ ആക്കാൻ ശ്രമിച്ചിരിക്കുന്നു .ജനങ്ങളുടെ ശാസ്ത്രീയ സാക്ഷരതയും ശാസ്ത്രീയ അവബോധവും വികസിപ്പിക്കാൻ ബാധ്യസ്ഥനായ മുൻ ഇസ്രോ മേധാവി വസ്തുതകളെ ബോധപൂർവം mystify ചെയ്തു കൊണ്ട് സ്വന്തം പദവി ദുരുപയോഗം ചെയ്തിരിക്കുന്നു
- 2017 -ഒക്ടോബറിൽ കൊച്ചു പമ്പ സെക്ടറിൽ നടത്താനിരുന്ന cloud സീഡിങ്/കാലാവസ്ഥാ ഭേദ്യം, മഴപെയ്തത് കൊണ്ട് 2018 ഏപ്രിൽ മാസത്തേക്ക് മാറ്റിവച്ചു എന്ന് തുടർന്ന് ദത്തൻ പറയുന്നു; 2018 ഏപ്രിൽമാസത്തിൽ പ്രസ്തുതകർമം നിർവഹിക്കാനാണ് (മുതല അമ്മാച്ചനും ഞാനും മാത്രമടങ്ങുമെന്ന കേരള ശാസ്ത്ര ഭരണവകുപ്പു )തീരുമാനിച്ചത് എന്നും ദത്തൻ പറയുന്നു. എന്നാൽ 2018 ൽ പൂനാ ഐഐടിഎം നടത്തുന്ന പരീക്ഷണങ്ങളോട് ചേർത്ത് എയർ craft ഉപയോഗിച്ചുള്ള ക്‌ളൗഡ് സീഡിംഗ് വരുന്ന ദിവസങ്ങളിലുണ്ടാവുമെന്നു ദത്തൻ എന്ന നിങ്ങൾ പറയുന്നു .
3.2018 ഏപ്രിൽ മാസത്തിൽ നിങ്ങൾ നടത്താനിരുന്ന കർമം നടത്തുന്നതിന് 10 കോടി റുപ്പിക വേണ്ടിവരുമെന്ന അറിവും cloud സീഡിങ്ങിൽനിന്നു പിന്നോട്ടടിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചു എന്ന് നിങ്ങൾ തുടർന്ന് പറയുന്നു . ആവശ്യത്തിന് വേണ്ട മഴ കിട്ടിയതു കണ്ടു നിരാശപ്പെട്ടുകൊണ്ടാണ് നിങ്ങൾ നടത്താൻപരിപാടിയിട്ട സീഡിങ് വേണ്ട എന്ന്തീരുമാനിച്ചത് എന്ന വാദം ഇവിടെ അസാധുവാകുകയാണ് - കൊച്ചു പമ്പയിലെ ഗ്രൗണ്ട് cloud സീഡിംഗ് എന്ന പ്രസ്താവം ഒരു തട്ടിപ്പായിരുന്നു വെന്നു നിങ്ങളുടെ തൊട്ടുപിറകെവരുന്ന പ്രസ്താവനകളിൽ നിന്ന് വ്യക്തമാവുന്നു . അതിലൊന്ന് ക്‌ളൗഡ് സീഡിങ്നടത്താനായി 2017 -ൽനിങ്ങളൊരു സ്വകാര്യ ഏജൻസിയെ identify ചെയ്തു എന്നതാണ് .കർണ്ണാടക ഗവണ്മെന്റ് അവിടെ കാലാവസ്ഥാഭേദ്യം നടത്തുന്നതിനുള്ള ഏജൻസികളെ തെരഞ്ഞെടുത്തത് ഭരണപരമായ ഔദ്യോഗിക നടപടിക്രമങ്ങൾപാലിച്ചുകൊണ്ടാണ് .അവരുടെ മിനിസ്ട്രിക്കുള്ളിൽ തന്നെ ഇങ്ങനെതെരഞ്ഞെടുക്കപ്പെടുന്നവർ ഏതെല്ലാം പ്രദേശങ്ങളിൽ സീഡിംഗ് നടത്തുന്നു അതിനെന്തു ചെലവുവരുമെന്നതിനെക്കുറിച്ചുഭിന്നാഭിപ്രായങ്ങളുണ്ടായിട്ടുണ്ട്, ശ്രീനിവാസ റെഡ്ഢിയുടെയും ,ഡി.കെ ശിവകുമാറിന്റെയുമൊക്കെകടുത്ത എതിർപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.അങ്ങനെയൊരു ഭരണ പരമായ സുതാര്യതയെ ”കവർ”ചെയ്യാനാണ് കാലാവസ്ഥാഭേദ്യ പരിപാടിയെ പറ്റിയുള്ള പലതരം മനോഗതങ്ങൾപുറപ്പെടുവിക്കുന്ന ഒരുശാസ്ത്രീയ സാർവഭൗമനെ കേരളത്തിൽ പ്രതിഷ്ഠിച്ചത് എന്നുമനസ്സിലാക്കാവുന്നതാണ്
- എന്നാൽ 2017 ൽ തന്നെ നിർദ്ദിഷ്ട കർമം നടത്താൻ( ഞാനും മുതല അമ്മാച്ചനും കൂടി) ഒരു സ്വകാര്യ ഏജൻസിയെ ഐഡന്റിഫയചെയ്തു എന്നല്ലാതെ ആ ഏജൻസിയുടെ മേൽവിലാസം നിങ്ങൾ വെളിപ്പെടുത്തുന്നില്ല .എന്ത് കൊണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ് ;ഏതോ ഒരു കക്ഷിയെ കണ്ടെത്തി എന്നത് ഭരണപരമായനടപടിക്രമങ്ങളിൽ ഉൾപ്പെടുത്താൻ കഴിയുന്ന കാര്യമല്ല ;അത് നിരുത്തരവാദപരമായ ഒരു പ്രസ്താവനയാണ്. രാജ്യത്തിന്റെകാലാവസ്ഥാക്രമത്തെ ആകെത്തന്നെ ബാധിക്കുന്നു സീഡിംഗ് നടപ്പിലാക്കാൻ ഭരണ നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഒരു താല്പര്യക്കാരനെ കണ്ടെത്തി എന്ന് നിങ്ങൾ പറയുമ്പോൾ ഇങ്ങനെ ഒക്കെ തീരുമാനമെടുക്കാൻ ഇതൊന്നും നിങ്ങളുടെ വീട്ടുകാര്യമല്ല എന്ന് നിങ്ങളോർക്കേണ്ടതാണ്
6 . കേന്ദ്ര ഗവണ്മെന്റിന്റെ earth സയൻസ് സെക്രട്ടറി ആയിരുന്ന എം.രാജീവൻ ഐഐടിഎം നും ഗവേണ്മെന്റിനും ക്‌ളൗഡ് സീഡിംഗ് നടത്തുമ്പോൾ നേരിടേണ്ടിവരുന്ന വസ്തുനിഷ്ഠ പ്രശ്നങ്ങളെപ്പറ്റി 2019 ൽ ഒരു ധവളപത്രം പുറപ്പെടുവിക്കുമെന്നു പ്രസ്താവിച്ചിരുന്നു.ഈ രംഗത്ത് വിദേശ കമ്പനികളും സ്വകാര്യ ഏജൻസികളും നടത്തുന്ന ചൂഷണം അവസാനിപ്പിക്കാനാണ് ധവളപത്രം ഇറക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു - ഈ പ്രസ്താവന നില നിൽക്കുമ്പോഴാണ് ”ഞങ്ങൾ ” ധൃതി പിടിച്ചു ഒരു സ്വകാര്യ ഏജൻസിയെ കാലാവസ്ഥാ ഭേദ്യ കർമം നിർവഹിക്കാൻ വേണ്ടി കണ്ടെത്തിയത് എന്ന് ദത്തൻ പറയുന്നു . ആരാണ് ഈ ”ഞങ്ങൾ” ? ഇതിനൊന്നുംഭരണ നടപടിക്രമമൊന്നുമില്ലേ?സ്വകാര്യ ഏജൻസികളുടെ ചൂഷണം പ്രതിരോധിക്കാൻ കേന്ദ്രംധവളപത്രം പുറപ്പെടുവിക്കാനിരിക്കെ ഏതു അദ്‌ഭുത വിദ്യ പ്രയോഗിച്ചാണ് ”ഞങ്ങൾ ”ഒരു സ്വകാര്യ ഏജൻസിയെ തന്നെ തെരഞ്ഞു പിടിച്ചത് ?എന്തായിരുന്നുഅത്യാവശ്യം ?
- 2018 കൊടും പ്രളയവർഷത്തിൽ ഐഐടിഎം ഉമായിചേർന്നു aircraft ഉപയോഗിച്ച് കേരളത്തിൽ രാസവിതപ്രയോഗം നടത്താൻ ദത്തൻ തീരുമാനിച്ചുവത്രെ .പക്ഷെ അതിനു പത്തു കോടിരൂപിക ചെലവ് വരുമെന്ന് കണ്ടു പിന്നോട്ടടിച്ചു എന്നും ദത്തൻ പറയുന്നു
- കർണാടക ഗവണ്മെന്റിന്റെ രേഖകൾ പരിശോധിച്ചാൽ ഏതുമേഖലകളിൽ എത്രത്തോളം ഏരിയ കവർ ചെയ്താണ് സീഡിംഗ് നടത്തുന്നതിന് എസ്റ്റിമേറ്റ് ഉണ്ടാക്കി സമർപ്പിക്കാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണ് .പല എസ്റ്റിമേറ്റ് കളും ഗവണ്മെന്റ് ഒബ്ജക്റ്റ് ചെയ്തിട്ടുമുണ്ട്.പക്ഷെ എവിടെ എപ്പോൾ ഏതു സ്ഥലത്തു എത്ര വിസ്തൃതിയിൽ കേരളത്തിൽ cloud സീഡിംഗ് നടത്തുന്നു എന്നതിനെ സംബന്ധിച്ച് ആരും ഒരു എസ്റ്റിമേറ്റ് നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ മൂർത്തമായ ഒരു പദ്ധതിയും അതിന്റെ എസ്റ്റിമേറ്റും ഇല്ലാതെ 10 കോടി ചെലവ് എന്നൊരു അഭ്യുഹം പുറത്തു വിടുന്നത് പലസംശയങ്ങൾക്കുംകാരണമായിത്തീരുന്നു 10 96 കോടി റുപ്പിക പല ഘട്ടങ്ങളിൽ ആയി കാലാവസ്‌ഥാ ഭേദ്യത്തിനു ചെലവഴിച്ചതിനു ശേഷം മുണ്ടക്കൈ,ചൂരമല ദുരന്തത്തിന് കാരണമായ പ്രളയമുണ്ടായ 2024 ൽ വീണ്ടും സീഡിംഗ് നടത്താൻ ധനാഭ്യർത്ഥനയുമായി കോലിവാദ് വരുമ്പോഴാണ് ഇത് വരെ നടത്തിയിട്ടുള്ള സീഡിങ്ങുകൾ കൊണ്ട് കോളി വാദിന്റെ മണ്ഡലത്തിൽചിലപ്രയോജനങ്ങളുണ്ടായേക്കാം; പക്ഷെ ഇപ്പോൾ ക്‌ളൗഡ് സീഡിങ്ങിനു അമ്പതു ലക്ഷത്തിനും ഒരു കോടിക്കും ഇടയിലുള്ള തുകയെ അനുവദിക്കാനാവൂ എന്ന് പറഞ്ഞു ഡി.കെ ശിവകുമാർ കോളി വാദിനെ ഇരു ത്തുന്നത്! !.ക്‌ളൗഡ് സീഡിങ്ങിന്റെ പേരിൽപകൽക്കൊള്ളകൾനടക്കുന്നുഇനി അത് അനുവദിച്ചുതരുക ബുദ്ധിമുട്ടാണ് എന്ന് അനുഭവ സമ്പന്നനായ ശിവകുമാർ പറയുമ്പോഴാണ് ,ഇവിടെയൊരു ദത്തൻ ആരോ എവിടെയോസീഡിങ് നടത്തിയാൽ പത്തുകോടിയോളം ചെലവ് വരുമെന്ന് പകൽക്കിനാവ് കണ്ടു പരിഭ്രമിക്കുന്നതു !
2018 -2024 പ്രളയക്കെടുതികൾക്കു പിന്നിലെ കാണാ ചരടുകൾ
ഇന്ത്യയിലെ weather modification /cloud സീഡിങ്ങിനെ പറ്റിയുള്ള വിവരങ്ങൾപ്രധാനമായും പുറത്തേക്കു വിട്ടുകൊണ്ടിരുന്നത് കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന മോങ്ങാബെ എന്ന പേരിലുള്ള ന്യൂസ് പോർട്ടൽ ആണ് .1950 കൾ മുതൽ കേരളത്തിൽ വിധ്വംസക ഇടപെടലുകൾക്കുവേണ്ടി പണമെറിഞ്ഞു കൊണ്ടിരിക്കുന്ന ഫോർഡ് ഫൗണ്ടേഷനും പിന്നീട് ആഗോളവൽക്കരണകാലത്തു കേരളത്തിൽ ഡോളർ വിനിമയം നടത്തിക്കൊണ്ടിരുന്ന മറ്റൊരു ഡോണർ ആയ ജോൺ ടി. മാക് ആർതർ ഫൗണ്ടേഷനുമാണ്ഈ ന്യൂസ് പോർട്ടലിന്റെ സാമ്പത്തിക സ്രോതസ്സ് . ഇപ്പറഞ്ഞ ന്യൂസ് പോർട്ടലിനു മൂന്നു എഡിഷനുകളാണ് ഉള്ളത് .ഒന്ന് ഇന്ത്യയിലെ ന്യൂ ഡൽഹി എഡിഷൻ. രണ്ടാമത്തേത്‌ഇൻഡോനേഷ്യയിലും മൂന്നാമത്തേത് ലാറ്റിൻ അമേരിക്കയിലുമാണ് .ഇപ്പറഞ്ഞ രാജ്യങ്ങളിലെ കാലാവസ്ഥാ പാരിസ്ഥിതികമാണ് ഈ പോർട്ടലിന്റെ പ്രധാനപ്രമേയങ്ങളിലൊന്ന് ;എങ്കിലും ഈ പോർട്ടലിന്റെമറവിൽ ഫോർഡും മാക് ആർതർ ഫൗണ്ടേഷനും കങ്കാണിമാരെ കണ്ടെത്തി ഇന്ത്യ ഉൾപ്പടെയുള്ളരാജ്യങ്ങളിൽ കാലാവസ്ഥാപാരിസ്ഥിതിക രംഗങ്ങളിൽ ഇടപെടൽ നടത്തുന്നുണ്ട് എന്ന് ന്യായമായും സംശയിക്കാവുന്നതാണ് .കർണാടകം ,മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ സംസ്ഥാന ഖജനാവ് ചൂഷണംചെയ്തു കൊണ്ടാണ് കാലാവസ്ഥാഭേദ്യത്തിലൂടെ അതി വർഷവും, കാലവർഷ ദൈർഘ്യവൽക്കരണവും ഉൾപ്പടെ യുള്ള കെടുതികൾ സൃഷ്ടിച്ചതെങ്കിൽ കേരളത്തിലെ കാലാവസ്ഥാക്രമത്തിൽ യു എസ് എയർ ക്രാഫ്റ്റ് കൾ ഇടപെടൽ നടത്താനുള്ള സാധ്യതകൾവളരെ വ്യക്തമാണ് .കേരളത്തിലെകടലോരങ്ങളിലും ,നാട്ടിടങ്ങളിലും ,പശ്ചിമഘട്ടഭാഗങ്ങളിലും അധിവസിക്കുന്ന ജനതയെ ഒഴിവാക്കി മണ്ണും കടലുമൊക്കെ വൻ സംരംഭകർക്ക് വിൽക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപമുള്ളകാലത്താണ് 2018 ൽ കേരളത്തിൽ വൻ പ്രളയമുണ്ടാകുന്നത് .മറ്റു സംസ്ഥാനങ്ങളിൽ weather മോഡിഫിക്കേഷൻമൂലംപ്രളയമുണ്ടായിട്ടുണ്ടെന്നും അതിനു സംസ്ഥാന ഖജനാവി ൽ നിന്നും പണംമുടക്കിയിട്ടുണ്ട് എന്നും തുടർപ്രളയങ്ങൾക്കുകാരണം ഇന്ത്യക്കെതിരെ വിദേശ ശക്തികൾനടത്തുന്ന നീക്കങ്ങളാണ് എന്നും തെലുങ്കാനാ മുഖ്യ മന്ത്രി ആയിരുന്ന ചന്ദ്ര ശേഖരറാവു പ്രസ്താവിച്ചിട്ടുള്ളവിവരവും നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞതാണ്
സംസ്ഥാന ഗവൺമെന്റുകൾ അവരുടെഖജനാവിൽ നിന്ന് പണം മുടക്കി weather മോഡിഫിക്കേഷൻനടത്തുമ്പോൾ തന്നെവിദേശ ഡോണർ ഏജൻസികൾ കേന്ദ്ര സർക്കാരിനെയും FCRA യും (FOREIGN CONTRIBUTION REGULATION ACT ) വെട്ടിച്ചുകൊണ്ടു കാലാവസ്ഥഭേദ്യ കൃഷിക്ക് വേണ്ട ഏർപ്പാടുകൾ നടത്തിയെടുക്കുമെന്നു കേന്ദ്ര ഇന്റലിജൻസിന് വിവരം കിട്ടിയതുകൊണ്ടാവാം കേരളത്തിൽനടത്താനിരുന്ന കാലാവസ്ഥ ഭേദ്യ പരീക്ഷണത്തിന്‌കേന്ദ്രം തടയിട്ടത് . അതിനെ ധിക്കരിച്ചു കൊണ്ട് മുതലയമ്മാച്ചനും ഞാനും ചേർന്നുകൃഷി നടത്തുമെന്നു പ്രഖ്യാപിക്കുമ്പോൾ ശാസ്ത്രജ്ഞൻ ജനവിരുദ്ധ ഭരണ നെറികേടിന്റെഉപകാരണമാകുവാൻവിധിക്കപ്പെടുകയായിരുന്നു എന്ന് ഇനിയും ആ മാന്യ ദേഹം തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു . ഇതിനൊരു പശ്ചാത്തലമുണ്ട്
1990 കളിൽ ആഗോളവൽക്കരണ കാലത്തു ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾക്കു വികസന പ്രവർത്തനങ്ങൾക്ക് ലോൺ ആയും ഗ്രാന്റ് ആയും പണംനിര്ലോഭം നൽകാൻ ലോക ബാങ്കും എ ഡിബിയുമൊക്കെതയ്യാറായിരുന്നുവെങ്കിലുംഅന്നത്തെ ഇന്ത്യൻഇടതുപക്ഷം സാമ്രാജ്യത്വ സാമ്പത്തിക അധിനിവേശം എന്നനിലയിൽ അതിനെ എതിർക്കുകയും സിപിഎം ലെ തന്നെ യു എസ് സെൽ അതിനു അനുകൂലമായനിലപാടെടുക്കുകയുംചെയ്തു .ഇന്നുആറുലക്ഷംകോടിയിലധികംപൊതു കടമുള്ള സംസ്ഥാനമായി സാമ്പത്തിക നട്ടെല്ലൊടിഞ്ഞ അവസ്ഥയിൽ ഇടതുപക്ഷകേരളം എത്തിച്ചേരുന്നതിനുകാരണം അന്ന് കേരളത്തിലെ ഇടതുപക്ഷം തുടങ്ങിവച്ച WB ,ADB സാമ്പത്തികബന്ധങ്ങളായിരുന്നു . ഇതിനു പുറമെയാണ് കാണാച്ചരടുകളുള്ള ഫണ്ട്( എം .പി.പരമേശ്വരൻ ) ആണ് എന്ന സംശയത്തോടെതന്നെ നെതർലൻഡ്‌സ് –യു എസ്– ഫ്രാങ്കീ കള്ളക്കടത്തു പണം കേരളത്തിലെത്തിയത് ; കേരളത്തിന്റെ രാഷ്ട്രീയ ഘടന അസ്ഥിരീകരിക്കണമെന്നഉദ്ദേശത്തോടെ പരിഷത് വഴി യു എസ്. ഡോണർ ഏജൻസികൾ പണം കേരളത്തിലേക്ക് കള്ളക്കടത്തുചെയ്തത്. .തൊണ്ടി പിടികൂടി ഹാജരാക്കിയപ്പോളുണ്ടായ കോടതിവിധിയിലുണ്ടായ പരാമർശം ഇപ്പോഴുംകോടതിവിധിയിൽ മായാതെകിടപ്പുണ്ട്. ” ഇപ്രകാരം കള്ളക്കടത്തു വഴി വഴികൊണ്ടു വന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത് എന്ന പ്രതിഭാഗത്തിന്റെ വാദത്തിനു വ്യക്തമായി മറുപടിപറയാൻ വാദിഭാഗത്തിനുകഴിഞ്ഞിട്ടില്ല ”
ഇടതു പക്ഷമായി ഇപ്പോഴും അഭിനയിക്കുന്ന കേരളത്തിന്റെ ഭരണ കർത്താക്കൾ കേരളത്തിൽ ക്‌ളൗഡ് സീഡിംഗ് ഇപ്പോൾ വേണ്ട എന്ന് കേന്ദ്രം പറഞ്ഞിട്ടും അതിനുള്ള സംവിധാനം ഇവിടെ ഇപ്പോൾ ഇല്ല എന്ന് പറഞ്ഞിട്ടും ,ഈ രംഗത്ത് നടക്കുന്ന വിദേശസ്വകാര്യ ഏജൻസികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടെ ഗവണ്മെന്റ് 2019 ൽ പുറത്തിറക്കുന്ന ധവള പത്രം ഇനി പിറക്കാനിരിക്കുന്നതെ ഉള്ളൂ എന്ന് പറഞ്ഞിട്ടും ,2017-ൽ തന്നെ കേരളത്തിൽ WEATHER മോഡിഫിക്കേഷൻ നടത്തുവാനും അതിനു ഒരു സ്വകാര്യ ഏജൻസിയെ നിശ്ചയിക്കാനും തയ്യാർ ആയി .ഖജനാവിൽത്തട്ടാതെ, ജനങ്ങളോട് കണക്കു പറയാതെ ,വിദേശ ഡോണർ ഏജൻസികളിൽ നിന്ന് കണക്കുചോദ്യമില്ലാത്ത അനധികൃത പണംചെലഴിച്ചു ഇങ്ങനെയൊരു കൃത്യം നടത്താൻ കഴിയുമെന്നതിനു തീർപ്പുണ്ടായിരിക്കെ , അതിൽ നിന്നുണ്ടാവുന്ന സ്വാകാര്യ ലാഭത്തിന്റെ സ്കോപ്പിനെ പ്പറ്റി ധാരണയുണ്ടായിരിക്കെ , ഒരു ഭരണാധികാരി കേന്ദ്ര ഗവേണ്മെന്റിന്റെഉപദേശം വിഗണിച്ചു കൊണ്ട് ഇങ്ങനെ ഒരുതീരുമാനമെടുത്തുവെങ്കിൽ അത് ഇന്നത്തെ ഇന്ത്യനാവസ്ഥയിൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. വിദേശ ഡോണർ ഏജൻസിയുടെ പണം എന്ന വ്യാമോഹമാണോ .കേരളത്തെ ജലസമൃദ്ധമാക്കാനുള്ള തത്രപ്പാടാണോ ഇതിനു പിന്നിലുള്ളത് എന്ന് എളുപ്പത്തിൽ തരുമാനിക്കാവുന്നതേ ഉള്ളൂ.ഒന്നും കാണാതെയല്ല മുതല അമ്മാച്ചൻ 1916 ൽ ഭീമ ശാസ്ത്രജ്ഞ സൗഷ്ഠവമുള്ള ഒരു അടുത്തൂൺ പറ്റിയ മാന്യദേഹത്തെ തെരഞ്ഞു പിടിച്ചു സ്പേസ് പാർക്ക് മാനേജർക്ക് തത്തുല്യമായ ഒരു കസേരയിൽ ഇരുത്തിയത് . തന്റെ തലയ്ക്കു മീതെ എന്താണ് നടക്കുന്നത് എന്ന് 2017 മുതൽ 2024 -25 വരെയും സാധുവായ ശാസ്ത്രജ്ഞന് ഒന്നും മനസ്സിലായിട്ടില്ലായിരിക്കാം . ശാസ്ത്രജ്ഞൻ ഒരിക്കൽപറഞ്ഞു നടപ്പിലാക്കാൻ തുടങ്ങുന്നു; എല്ലാം ഓരോന്നായി മാറ്റിവയ്ക്കുന്നു; പിനീട് കൈയിൽ കാശില്ലെന്നു കണ്ടെത്തുന്നു ;ഇങ്ങനെ കേരളത്തിൽ weather മോഡിഫിക്കേഷൻ പദ്ധതി തുടർച്ചയായി മാറ്റി വയ്ക്കാനും തുടർ പ്രളയം നോക്കിക്കാണുവാനുമാണ് തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് നിഷ്കളങ്കനായ ശാസ്ത്രജ്ഞൻ മനസ്സിലാക്കുന്നു എന്നാണ്അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ജല്പനങ്ങളിൽനിന്നു വെളിപ്പെടുന്നത് . എന്നാൽ ശാസ്ത്രജ്ഞന്റെ തലയ്ക്കുമുകളിലൂടെ മോങ്ങാബെയുടെ പശ്ചാത്തലമുള്ള ,ഫോർഡ് ജനുസ്സിലുള്ള ഡോണർ ഏജൻസികളുടെ ചെലവിൽ അനധികൃതമായോ ഐഐടിഎം ന്റെ പരീക്ഷണത്തിന്റെ ഭാഗമായോ 2018 ൽ അതി ഭീകരമായ പ്രളയവിത്തു വിതരണം നടന്നിരുന്നുവെന്നു സംശയ ബുദ്ധി ഇല്ലാത്ത, ബുദ്ധിക്കു തെളിച്ചമുള്ള ആർക്കും ഉറപ്പിക്കാവുന്നതാണ് .ഇപ്പോൾ 2024 ലെ മുണ്ടക്കൈ -ചൂരമല മേഖലകളിലെ പ്രയോഗത്തിന്റെ ഫീഡ് ബാക്കിനു മോങ്ങാബെ കേരളത്തിലേക്ക് അതിന്റെ ലേഖകരെ അയക്കുകയും കേരളത്തിലെ കാലാവസ്ഥാപ്രവചന ശാസ്ത്ര സങ്കേതം കുറെ കൂടി മൂർച്ചയുള്ളതാക്കാൻ ഫോർഡും ജോൺ ടി.മാക് ആർതർ ഫൗണ്ടേഷനും ഫിനാൻസ് ചെയ്യുന്ന മോങ്ങാബെ യുടെമാധ്യമ പ്രതിനിധികളും റെവന്യൂ മന്ത്രി രാജനുമായി ചർച്ചകൾ നടത്തുകയും ചെയ്തിരിക്കുന്നു . ഇവരാരും കേരളത്തിലെ ആകാശത്തേക്ക് വിരൽ ചൂണ്ടു കയോ അനധികൃത WEATHER MODIFICATION ആണോ 2024 വരെയും കേരളത്തിലുണ്ടായ പ്രളയ ദുരന്തങ്ങൾക്കുകാരണം എന്ന ചോദ്യം ഉന്നയിക്കുകയും ചോര കുടിച്ചിട്ട് മതിയായില്ലേ എന്ന് മോങ്ങാബെയുടെ ഡോണർ പ്രഭൃതികളോട് ചോദിക്കുകയും ചെയ്യുന്നില്ല.
മോങ്ങാബേ എന്ന പ്രസ്ഥാനം യു എസ്സിൽ ആരംഭിക്കുന്നത് 1999 -ൽ ആണ് എങ്കിലും അതിന്റെ ഇന്തോനേഷ്യൻ എഡിഷൻ രൂപപ്പെടുന്നത് 2014 ലും അതിന്റെ ഇന്ത്യൻ എഡിഷൻ തുടങ്ങുന്നത് 2018 -ലുമാണ് .മോങ്ങാബേ യുടെ ഇൻഡനേഷ്യൻ എഡിഷൻ ഇറങ്ങിയ 2014 -ൽ ഇന്തോനേഷ്യയിൽ പ്രളയമുണ്ടായതുപോലെ മോങ്ങാബേ യുടെ ഇന്ത്യൻ എഡിഷൻ ഇറങ്ങിയ 2018 -ൽ കേരളത്തിലും പ്രളയമുണ്ടായി എന്നതും യാദൃച്ഛികമാവാം ;മാത്രവുമല്ല കേരളത്തിലെഒരു ഭരണ കാര്യ വിദഗ്ധൻ 2024 -ൽ ഇന്തോനേഷ്യയിൽ ഒരു മിന്നൽ പര്യടനം നടത്തുകയും .തദനന്തരം ശ്രീമാൻ ദുബായിലെ പ്രളയ ഭൂമിയിലേക്കു സഞ്ചരിക്കുകയുണ്ടായി എന്നതും യാദൃച്ഛികമാവാം
While Kerala explored cloud seeding in the mid-to-late 2010s due to drought fears, with plans for experiments in 2017 and 2018 that were ultimately shelved due to costs and unviability, the Indian government’s broader support for cloud seeding research, with funding and collaboration from bodies like the Indian Institute of Tropical Meteorology (IITM), began around 2018 and has since continued to develop, with Mongabay-India publishing articles about these developments.
Cost and Delays: Plans for a cloud seeding experiment in October 2017 were postponed to April 2018 due to a cost of around 10 crore, which was a major factor in the delay and eventual shelving of the plan.
ഇന്തോനേഷ്യയിൽ ഫോർഡ്-മാക് ആർതർ ഫൗണ്ടേഷന്റെ മോങ്ങാബെ എഡിഷനും പ്രളയവും ഒന്നിച്ചു വന്നു എന്നത് പോലെ ,കേരളത്തിലും പ്രളയമുണ്ടായത് മോങ്ങാബെയുടെ ഇന്ത്യൻ എഡിഷൻ ആരംഭിക്കുമ്പോഴാണ് എന്ന് പറഞ്ഞു .കേരളത്തിലെ ക്‌ളൗഡ്‌സീഡിങ് ചരിതം മോങ്ങാബെ
വിവരിക്കുന്നത് ഇങ്ങനെയാണ് :2010 -മുതൽ വരൾച്ചാ ഭയമുള്ള സംസ്ഥാനമാണ്‌കേരളം .ഒക്ടോബർ 2017 -ൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്‌ളൗഡ് സീഡിംഗ് /കാലാവസ്ഥ ഭേദ്യം ചെലവ് പത്തുകോടി വരുമെന്ന കാരണത്താൽ 2018 – ഏപ്രിൽ മാസത്തിലേക്കുമാറ്റുകയും പിന്നീട് വേണ്ടെന്നു വയ്ക്കുകയും ചെയ്തു. എന്നാൽ 2018 -മുതൽ കേരളം, ഇന്ത്യ ഗവണ്മെന്റിന്റെ ക്‌ളൗഡ് സീഡിംഗ് ഗവേഷണവുമായി സഹകരിക്കുകയും ആവശ്യമായ ഫണ്ട് ഐഐടിഎം ചെലവഴിക്കുകയും ചെയ്യുന്നുണ്ട് . ഇതില്പറയുന്ന കാര്യങ്ങൾ വസ്തുതകളെകൂടുതൽ ദുരൂഹമാക്കുന്നു .കാരണം 2017 -ൽ കേരളത്തിൽ ക്‌ളൗഡ് സീഡിംഗ് വിലക്കിയ കേന്ദ്ര ഗവണ്മെന്റിന്റെ സ്ഥാപനം, ധനകാര്യമുൾപ്പടെയുള്ള കാര്യങ്ങളിൽകേന്ദ്ര സ്ഥാപനവുമായിച്ചേർന്നു കാലാവസ്ഥാ പരീക്ഷണങ്ങൾ നടത്താൻ കേരളത്തിന് അവസരം നൽകി എന്നുപറയുന്നതിൽ വൈരുധ്യമുണ്ട് .മാത്രവുമല്ല കേന്ദ്ര ഗവണ്മെന്റ് സ്ഥാപനവും കേരളവുമായുള്ള കൂട്ട് പ്രവർത്തനത്തിലുണ്ടാവുന്ന ഡെവെലപ്മെന്റ്‌സ്‌നെപ്പറ്റി മോങ്ങാബെ തുടർന്നും അനുഗ്രഹ പ്രഭാഷണം നടത്തുമെന്നും പോർട്ടൽ പറയുന്നു . AITTM മായി കൂട്ടുചേർന്നു aircraft വഴി ക്‌ളൗഡ് സീഡിംഗ് നടത്തുമെന്ന് ദത്തനും പറയുന്നുണ്ടെങ്കിലും ക്‌ളൗഡ് സീഡിംഗ് ഒന്നിന് പത്തുകോടിച്ചെലവ് വരുമെന്ന് മനസ്സിലാക്കി കേരളം പദ്ധതി ആകെത്തന്നെ ഉപേക്ഷിച്ചു എന്നതാണ് തുടർന്നുണ്ടായ ഡെവെലപ്മെന്റന്നു കൂടി മോങ്ങാബേ പറയുന്നു .അങ്ങനെ പിൻവാങ്ങി നിൽക്കുമ്പോൾ ദയ തോന്നിയ ഫോർഡോ മാക് ആർതുറോ മറ്റു വിദേശ ഫണ്ടിംഗ് ടീമുകളോ കേരളത്തിൽ യു എസ് AIRCRAFT ഉപയോഗിച്ച് 2018 -ൽ കാലാവസ്ഥാഭേദ്യം നടത്തി പ്രളയമുണ്ടാക്കി എന്നതാണോ മോങ്ങാബെ വിഴുങ്ങിയ തുടർ ഡെവലപ്മെന്റ് എന്നുവ്യക്തമല്ല. ഇങ്ങനെ കേരളത്തിലെ WEATHER മോഡിഫിക്കേഷൻ ഡെവെലപ്മെന്റിനെ വിടാതെ പിടികൂടാൻ യു. എസ് ഫൌണ്ടേഷൻ ഫണ്ടഡ് ആയ പോർട്ടലിനു എന്തുകൊണ്ട്പ്രത്യേക താല്പര്യമുണ്ടായി എന്നതും കൃത്യമായഒരു ചോദ്യമാണ് ; കാരണം വിദേശ ഡോണർ മാർക്ക്‌കേരളത്തിൽ കടന്നെത്തി കേരളത്തിൽ തുടർച്ചയായ പ്രളയ നഷ്ടങ്ങൾ സാധിക്കുവാനുള്ള മാധ്യമ മറയാണ് മോങ്ങാബെ എന്ന് മോങ്ങാബെ പോർട്ടലിന്റെ ആധികാരിക നാട്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാവുന്നുണ്ട് .മാത്രവുമല്ല ക്‌ളൗഡ് സീഡിംഗ് രംഗത്തെ യു എസ് അധിനിവേശത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്ന എം രാജീവൻ എന്ന കേന്ദ്ര ഗവണ്മെന്റ്സെക്രട്ടറി യു എസ് ദല്ലാളന്മാർ സംസ്ഥാനങ്ങളെക്കൊണ്ട് കോടികൾ സീഡിങ്ങിനു വേണ്ടി മുടിപ്പിക്കുമ്പോഴും നാല്പത്തഞ്ചു കോടി റുപ്പിക മാത്രമാണ്,കാലാവസ്ഥാഭേദ്യ പരീക്ഷണങ്ങൾക്കായി 2018 -വരെയും അനുവദിച്ചിരുന്നത് . ആസ്ഥിതിക്ക് കേരളത്തിലെവിടെയോ സീഡിംഗ് നടത്തുന്നതിന് പത്തു കോടിറുപ്പികയുടെ പിന്തുണ AITTM ൽനിന്നുലഭിക്കാനും സാധ്യത ഉണ്ടായിരുന്നില്ല. ഇന്ന് സംഗതികൾ ആകെ മാറിമറിഞ്ഞു ;കാലാവസ്ഥാ ഭേദ്യ-നിരീക്ഷണ പ്രവചനങ്ങൾക്കും മഴയെ തടഞ്ഞു നിർത്താനും ,,,,,,,,,മഴപെയ്യിക്കാനുമുള്ള ഒരു ഉപഗ്രഹ സങ്കേതമൊരുക്കുന്നതിനും കേന്ദ്ര ഗവൺമെന്റിൽ നിന്നുരണ്ടായിരം കോടിറുപ്പിക അനുവദിക്കുകയും മോങ്ങാബെ ആസ്ഥാനമായ കാലിഫോർണിയയിൽ നാസയുടെ ശിക്ഷണത്തിൽഇസ്രോ കാലാവസ്ഥാനിയന്ത്രണത്തിന്റെ പാഠങ്ങൾ അഭ്യസിക്കുകയുമാണ്!! — ഇന്തോ പാക് യുദ്ധത്തെ മോണിറ്റർ ചെയ്തു എന്നവകാശപ്പെടുന്ന ഡൊണാൾഡ് ട്രംപ് തന്നെയാവും ഇപ്പോൾ ജമ്മു കാശ്മീരിലുണ്ടായ പ്രളയത്തെപ്പോലെ ഇന്ത്യയുടെ കാലാവസ്ഥയെ ആകെയും ഭാവിയിൽ നിയന്ത്രിക്കുക എന്ന് വന്നുകൂടായ്കയില്ല .
കേരളത്തിന്റെ പ്രകൃതിയുംകാലാവസ്ഥാക്രമവും 2018 വരെ അനന്യ സുഭഗമായിരുന്നു. പക്ഷെ 2018 -ലും അതിനുശേഷവും ഒരു പക്ഷെ നിങ്ങളുടെ കാണാമറയത്തു , ആരുടെ എയർ ക്രാഫ്റ്റ് കളും സീഡിങ്‌മെഷീനുകളുമാണ് പുത്തുമല മുണ്ടക്കൈ ചൂരൽമല തുടങ്ങി കേരളത്തിന്റെ ജീവിത ഖണ്ഡങ്ങളിലാകെ ഒരു മഹാ മരണകാലത്തിന്റെ ഉടൽ പിളർത്തുന്ന നിലവിളികൾ വീഴ്ത്തിയത്? .ജീവനസ്ഥലഭ്രഷ്ടരുടെ ചോര വീണ നിലങ്ങളിൽച്ചവിട്ടാതെ നിങ്ങളുടെ കാലുകൾക്കു ചലിക്കാനാവില്ല എന്നുപറയുന്നത് ഇപ്പോഴും നിങ്ങളുടെ ക്രോമസോമുകളിൽ മനുഷ്യ ജീനുകളുടെ അടയാളങ്ങൾപതിഞ്ഞിരിക്കുന്നു എന്ന ഉത്തമ വിശ്വാസത്തിലാണ് .മനുഷ്യജീനുകളുടെവിദൂര സ്പർശംപോലും നഷ്ടമായിക്കഴിഞ്ഞ അധികാരത്തിന്റെ നരാകാരങ്ങൾ വിമർശനയോഗ്യരല്ലാ എന്നതുകൊണ്ടു , മനുഷ്യനെന്നഉത്തമബോധ്യമുള്ള നിങ്ങളോടു, –ദത്തൻ ,ഈ രക്തത്തിൽനിങ്ങൾക്കുപങ്കുണ്ടോ എന്ന് ആദര പൂർവ്വം ചോദിക്കുന്നു
ഈ രക്തത്തിൽ നിങ്ങൾക്കു പങ്കുണ്ട്
രണ്ടായിരത്തി പതിനെട്ടിൽ ആരംഭിച്ചു 2024 വരെയും നീണ്ട് ഈ ഒക്ടോബറിൽ നവരാത്രി ദിവസം വരെയും പെയ്തു കൊണ്ടിരിക്കുന്ന ആദിയും അന്തവുമിലാത്ത കാല വർഷത്തെ കേരളത്തിന് പിടിച്ചു നിർത്താൻ കഴിയാതെ പോയതിനു കാരണം അന്വേഷിക്കുന്ന ഗാന്ധിനഗറിലെ കാലാവസ്ഥാ ശാസ്‌ത്ര വിദഗ്ധർ,
2018 ലെ സംഹാരാത്മകമാമായ പ്രളയ മൃത്യു ഖണ്ഡത്തിന്റെ കാരണങ്ങൾ വിശദമായി പഠിച്ചതിനു ശേഷം , ആ മഹാവിനാശത്തിനു കാരണം പാശ്ചാത്യ പരിസ്ഥിതി സൈദ്ധാന്തികർ പ്രചരിപ്പിക്കുന്ന കാലാവസ്ഥാവ്യതിയാനമാണ് …… (ക്ലൈമറ്റ് ചേഞ്ച്) …. ആണ് എന്ന് സ്ഥാപിക്കുക വളരെ ദുഷ്കരമാണ് എന്ന് പ്രസ്താവിക്കുന്നു . . എന്നാൽ ആറുവർഷക്കാലമായി, 2024 ൽ മറ്റൊരു മഹാമൃത്യു കാലവും പിന്നിട്ടു കേരളം അവസാനമില്ലാത്ത ഒരു പ്രളയ ഭീഷണിയിലും കൂട്ട മരണാനന്തര സ്ഥല വിഭവ നാശത്തിലും ആടിയുലഞ്ഞു കൊണ്ടിരിക്കുകയാണ്.
”Based on a study that does not find any long term increase in the mean or heavy monsoon rainfall in the south Indian state, researchers argue that attributing the 2018 event in Kerala to climate change can be ”difficult.” IIT — indian Institute of Technology —Gandhi Nagar (Report -Mongabay News -portal )’
2018 ലെ പ്രളയ കാരണങ്ങളെ കാലാവസ്ഥാവ്യതിയാനം /climate change – എന്ന പ്രതിഭാസവുമായി ബന്ധിപ്പിക്കുക ദുഷ്കരമാണ്.എന്ന വാദം അവിടെ നിൽക്കട്ടെ ; ഇപ്പറയുന്ന പ്രതിഭാസ ത്തിന്റെ സഹകരണമില്ലാതെ തന്നെ പ്രകൃതി ജന്യമായ കാലാവസ്ഥാ സ്ഥിതിഭേദങ്ങളിൽ നിന്നും പ്രളയമുണ്ടാവാം; പക്ഷെ പ്രളയത്തിന് കാരണം കാലാവസ്ഥാവ്യതിയാന പ്രതിഭാസമല്ലെങ്കിൽ പ്രളയത്തെത്തുടർന്നുണ്ടായ ആറു വർഷക്കാലം പിന്നിടുന്ന, കാലവർഷ ദൈർഘ്യവൽക്കരണത്തിനു കാരണവും കാലാവസ്ഥാവ്യതിയാനമല്ല എന്നുറപ്പാണ് ; 2018 ലെ പ്രളയം പ്രകൃതി ജന്യമാണെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാൽപ്പോലും തുടർന്നുണ്ടായ കാലവർഷ ദൈർഘ്യവൽക്കരണവും ( change in weather pattern) പ്രകൃതി ജന്യമാണ് എന്ന് ഒരു കാലാവസ്ഥാശാസ്ത്രകാരനും പറയുകയില്ല. —കാലാവസ്ഥാവ്യതിയാന. (climate change ) – നിമിത്തമോ , പ്രകൃതി ജന്യമോ അല്ല കാലവർഷ ദൈർഘ്യവൽക്കരണം,,– എന്നാണെങ്കിൽ സ്ഥിര പ്രകൃതിയായ കേരളത്തിലെ കാലാവസ്ഥയ്ക്ക് ക്രമ ഭംഗം സംഭവിച്ചത് ഏതു കാരണത്താലാണ് ?
” Kerala, which boasted steady monsoons and salubrious climate, is now grappling with deluge, a repeat of the devastating August 2018 floods ”
2018 വരെയും കേരളത്തിന് ഉള്ളുകൊണ്ടഭിമാനിക്കാവുന്ന ഒരു കാലാവസ്ഥാ സ്ഥിര ക്രമം ഉണ്ടായിരുന്നു ;കേരളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ള ശരാശരി മഴയുടെയോ വൻമാരികളുടെയോ ”കാല ദൈർഘ്യം” പരിശോധിച്ചാൽ 2018 ൽ ഉണ്ടായ പ്രളയം ”കാലാവസ്ഥാ വ്യതിയാന( ”climate change ” )സ്വഭാവകല്പനയുമായി ബന്ധപ്പെടുത്തുക ദുഷ്കരമാവും എന്നാണ് ഗാന്ധിനഗർശാസ്ത്രജ്ഞന്മാർ പറയുന്നത്…വർഷം തോറും മൂന്നോ നാലോമാസം അത്യുഷ്ണവും ബാക്കി എട്ടൊമ്പതുമാസം പ്രളയത്തിന്റെയും മഴമുന്നറിയിപ്പുകളുടെയും തുടർച്ചയും എന്ന വിചിത്ര കാലാവസ്ഥാ ക്രമ ഭംഗത്തിനു കാരണം വ്യാവസായിക സാങ്കേതികവിദ്യയ്ക്കു കീഴ്പ്പെട്ട മനുഷ്യന്റെ ഉപ-ജീവന വ്യവഹാരത്തിന്റെ ഉല്പന്നമായി കണക്കാക്കുന്ന ” ക്ലൈമറ്റ് ചേഞ്ച് ” എന്ന കാലാവസ്ഥാവ്യതിയാനമല്ല, എങ്കിൽ അതിന്റെ കാരണം എന്ത് എന്ന ചോദ്യം മർമ്മ പ്രധാനമായിത്തീരുന്നു.
കാറ്റിന്റെഗതി അന്തരീക്ഷ ശീത- താപന വ്യവ്യവസ്ഥയിൽ ദീർഘകാല പരിവർത്തനങ്ങൾ ഉണ്ടാക്കുകയും , കാലാവസ്ഥാ ക്രമഭംഗങ്ങളുണ്ടക്കുകയും ചെയ്യുന്ന പ്രതിഭാസം എന്നു UNO അംഗീകരിച്ചിട്ടുള്ള (climate change ) ”കാലാവസ്ഥാ വ്യതിയാന”മാണു ,കേരളത്തിലെ കാലാവസ്ഥാ ക്രമഭംഗത്തിനു കാരണം എന്ന് പറയുക ബുദ്ധിമുട്ടാണ് ; അങ്ങനെ സിദ്ധാന്തിക്കുവാൻവേണ്ടുന്ന മുൻകാല കാലാവസ്ഥാ പ്രവണതകൾ കേരള കാലാവസ്ഥാ ചരിത്രത്തിൽ ദൃശ്യമല്ലെന്നിരിക്കെ, 2018 – മുതൽ കേരളത്തിൽ പൊടുന്നനെ ആരംഭിക്കുന്ന കാലാവസ്ഥാ അസ്ഥിരവൽക്കരണത്തിനു മറ്റു കാരണങ്ങൾ ഉണ്ടാകേണ്ടതാണു ; UNO – വികസനേതര രാജ്യങ്ങളെ ആശങ്കപ്പെടുത്തുമാറ് ആഘോഷിച്ചു കൊണ്ടിരിക്കുന്ന ക്ലൈമറ്റ് ചേഞ്ച് എന്ന പ്രതിഭാസത്തെക്കാൾ അതി തീവ്രമായി കാലാവസ്ഥാ ക്രമത്തെ ഛിദ്രീകരിക്കാൻ പോന്ന പ്രത്യക്ഷ മനുഷ്യ നിർമ്മിതമായ ഒരു ക്രിയാവിലാസമാണ് weather modification ( കൃത്രിമ കാലാവസ്ഥാ ഗതിഭേദം–cloud seeding). ആകാശമഴ മേഘങ്ങളിൽ cloud seeder മുഖേന രാസ മഴ വിത്തുകൾ വിക്ഷേപിച്ചു വർഷവും അതിവർഷവും അധിവർഷവും എന്ന പോലെ വർഷരാഹിത്യവും സൃഷ്ടിക്കുന്ന വിദ്യയാണ് അത് ; കാലാവസ്ഥയിൽ മനുഷ്യൻ നടത്തുന്ന പ്രത്യക്ഷമായ ഇടപെടൽ ആണ് അത് . അസാധാരണമായ അതിവർഷ പ്രളയമുണ്ടായാൽ അത് ദീർഘകാലം ആവർത്തിക്കപ്പെട്ടാൽ അത് പ്രകൃതിജന്യമെന്ന വകുപ്പിലോ ”ക്ലൈമറ്റ് ചേഞ്ച്” എന്ന വകുപ്പിലോ ഉൾപ്പെടുത്താൻ ബുദ്ധിമുട്ടാണെങ്കിൽ അതിനു കാരണം കൃത്രിമ മഴ നിർമ്മിതി, ക്‌ളൗഡ് സീഡിംഗ് എന്നിങ്ങനെയുള്ളപേരുകളിൽ അറിയപ്പെടുന്ന weather modification പ്രവർത്തനമല്ലാതെ മറ്റെന്തു, എന്ന ദിശയിലേക്കു ചിന്തിക്കുവാൻ നമ്മുടെ കാലാവസ്ഥാ ശാസ്ത്ര ചിന്തകർ ഭയപ്പെടുന്നുണ്ടോ?
2017 ഒക്ടോബറിലും 2018 ഏപ്രിൽ അവസാനത്തിലും കേരളത്തിൽ കൃത്രിമമഴയ്ക്കു വേണ്ടിയുള്ള രാസമഴവിത്തു വിക്ഷേപണം / cloud seeding /weather modification നടത്തുമെന്ന് കേരള മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം സി. ദത്തൻ പ്രസ്താവിച്ചിരുന്നു . അങ്ങനെ വരുമ്പോൾ കാലാവസ്ഥാ വ്യതിയാനം (climate change ) )എന്ന പുസ്തകപാഠമല്ല,– 2017 -2018 -ൽ കേരളത്തിൽ തുടങ്ങുമെന്ന് കേരളാ ഗവണ്മെന്റ് പ്രഖ്യാപിച്ചതും എന്നാൽ പ്രയോഗവ്യക്തത ഇല്ലാത്തതുമായ ക്‌ളൗഡ്‌സീഡിങ്/ weather modification അല്ലാതെ മറ്റൊന്നും കേരളാ കാലാവസ്ഥാതകർച്ചയ്ക്കും പ്രളയക്കുരുതികൾക്കും കാരണം എന്ന നിലയിൽ അനുമാനിക്കാനാവുകയില്ല
UNO യുടെ പാഠ പുസ്തകത്തിൽ പറയുന്ന കാലാവസ്ഥാവ്യതിയാനം/ ക്ലൈമറ്റ് ചേഞ്ച് എന്നത് ,മനുഷ്യന്റെ പ്രത്യക്ഷമായ (direct )കാലാവസ്ഥാ ഇടപെടൽ അല്ല . മനുഷ്യൻ ഭൂമിയിൽ നടത്തുന്ന ജീവന-വികസന പ്രവർത്തങ്ങളുമായി ബന്ധപ്പെട്ടു കാർബൺ തുടങ്ങി യുള്ള വാതകങ്ങൾ അന്തരീക്ഷത്തിൽ പുറന്തള്ളപ്പെന്നു ;ഈ ഇനത്തിൽപ്പെടുന്ന ഹരിത ഗൃഹവാതകങ്ങൾക്കു സൂര്യതാപത്തെ ആഗിരണം ചെയ്തു നില നിർത്താൻ കഴിയുമെന്നതു കൊണ്ട് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമുണ്ടാവുന്നു . കാർബൺ കഴിഞ്ഞാൽ താപം ആഗിരണം ചെയ്യുന്നതിന് ശേഷിയുള്ള ഇനത്തിൽപ്പെടുന്ന വാതകമാണ് ഹരിത ഗൃഹ വാതകമാണ് നീരാവി; നീരാവി എത്ര അളവിൽ പ്രകൃതി നിർമ്മിതമാണ് മനുഷ്യ നിർമ്മിതമാണ്എന്ന് വേർതിരിച്ചു അളന്നു നോക്കുന്ന മാപിനി കൈവശമുണ്ടായാലും ഇല്ലെങ്കിലും ,അതിനു ഒൻപതു ദിവസത്തിലധികം താപത്തെ പിടിച്ചു നിർത്താനാവില്ലെന്നൊരു യോഗ്യതാപത്രവും ഹരിത വാതക ജ്ഞാനികൾ നൽകുന്നുണ്ട്. സൂര്യന്റെ ചൂടേറ്റു ജലാശയങ്ങളിലുണ്ടാവുന്ന നീരാവി തണുത്തു ബാഷ്പീകരിച്ചു മഴയുണ്ടാവുന്നു എന്നാണ് എന്റെ തലമുറ ചെറിയ ക്‌ളാസ്സുകളിൽ പഠിച്ചിട്ടുള്ളത് .അതുതെറ്റോ ശരിയോ ആവട്ടെ .അതിന്റെശാസ്ത്രീയ ഔചിത്യം എന്തോ ആവട്ടെ . എന്തായാലും ഇപ്പറയുന്ന അന്തരീക്ഷവ്യതിയാനത്തിൽ മനുഷ്യൻ പ്രത്യക്ഷമായി കാലാവസ്ഥയിൽ ഇടപെടുന്നില്ല ( no direct anthropological intervention) മറിച്ചു weather modification / cloud seeding / climate engineering ൽ,എയർ ക്രാഫ്റ്റ് കൾ ,സീഡിംഗ് മെഷീനുകൾ എന്നിവ ഉപയോഗിച്ച് മനുഷ്യൻ മേഘങ്ങൾക്കുമേൽ പ്രത്യക്ഷത്തിൽ ഇടപെട്ടു,വർഷമോ , അതി വർഷമോ , കാല വർഷ ദൈർഘ്യമോ, പ്രളയമോ .കാറ്റിന്റെ ഗതി ഭംഗമോ ഒക്കെ ഉണ്ടാക്കുന്നു ; ഇത് direct anthropological intervention on cloud and wind ആണ് .
”Weather can become unpredictable due to artificial rain. It can lead to sudden changes in temperature or wind patterns, causing discomfort.
- Flooding is another concern. Too much artificial rain can lead to overflow of rivers and streams, causing property damage and loss of life.”
Daily Excelsior .com, 2023 നവംബർ. 26 ലക്കത്തിൽ ഡോക്ടർ എസ് . എസ് വർമ എഴുതിയിട്ടുള്ള ലേഖനത്തിൽ നിന്നുള്ള ഭാഗമാണ് മുകളിൽ കൊടുത്തിട്ടുള്ളത്
പ്രളയവും കാലവർഷ ദൈർഘ്യവൽക്കരണം എന്ന അധിവർഷവും,—— ക്‌ളൗഡ് സീഡിംഗ് (രാസ മഴവിത്തു വിക്ഷേപണം ) weather modification (കാലാവസ്ഥാ ഭേദവൽക്കരണം ) geo-climate engineering —–” എന്നിങ്ങനെയുള്ള പേരുകൾ കൊണ്ട് വിശേഷിപ്പിക്കപ്പെടുന്ന രസതന്ത്ര ശാസ്ത്ര സങ്കേത പ്രയോഗത്തിലൂടെ സാദ്ധ്യമാവുന്നുണ്ടു എന്നാണ് ഇതിന്റെ അർഥം. ആകാശ മേഘങ്ങളിലും കടലുകളിലും കാറ്റിൻറെയും മഴയുടെയും ഉല്പത്തിവ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ഈവിദ്യ യെ — weather modification ,ക്‌ളൗഡ് സീഡിംഗ് എന്നീ രണ്ടു സംപ്രത്യയങ്ങൾ ഉപയോഗിച്ചാണ് സാധാരണ പാമർശിക്കാറുള്ളത് . 2018 -ലെ പ്രളയത്തിനും കാലവർഷ ദൈർഘ്യവൽക്കരണത്തിനും കാരണം ”കാലാവസ്ഥാവ്യതിയാന” ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന വിശേഷങ്ങൾ അല്ല ,എന്ന ശാസ്ത്രജ്ഞമതം സ്വീകാര്യമാവുന്നുവെങ്കിൽ 2018 മുതൽ കേരളത്തിൽ അനുഭവപ്പെടുന്ന അധിവർഷ -കാലവർഷ ദൈർഘ്യവൽക്കരണത്തിനു ഇപ്പറഞ്ഞ ക്‌ളൗഡ് സീഡിംഗ് അല്ലാതെ മറ്റൊരു കാരണം കണ്ടെത്താനാവുകയില്ല;
വിയറ്റ്നാം യുദ്ധത്തിൽ USA , വിയറ്റ്നാം ജനതയെ തകർക്കാൻ ക്‌ളൗഡ് സീഡിംഗ് പ്രയോഗിച്ചു അതിവർഷവും,കാലവർഷ ദൈർഘ്യവൽക്കരണവും സൃഷ്ടിക്കുന്നുണ്ട് ;
Operation Popeye (Project Controlled Weather Popeye / Motorpool / Intermediary-Compatriot) was a military cloud-seeding project carried out by the U.S. Air Force during the Vietnam War in 1967–1972. The highly classified program attempted to extend the monsoon season over specific areas of the Ho Chi Minh Trail, to disrupt North Vietnamese military supplies by softening road surfaces and causing landslides.-വിക്കിപീഡിയ
ഒരു വിദേശ രാജ്യത്തെ കാലാവസ്ഥയിൽ ആകാശമാർഗ്ഗത്തിൽ ഇടപെട്ടു ക്‌ളൗഡ് സീഡിങ്ങിനെ വിനാശകരമായ യുദ്ധോപകരണമാക്കി ഉപയോഗിക്കാൻ വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക ശ്രമിക്കുകയുണ്ടായി .മൺസൂൺ (കാലവർഷം) ദൈർഘ്യ വൽക്കരിച്ചുകൊണ്ടും ഉരുൾപൊട്ടലുകൾ സാർവത്രികമാക്കിക്കൊണ്ടും USA വിയറ്റ്നാമിൽ പരീക്ഷിച്ച ആയോധന വിദ്യയാണ് ക്‌ളൗഡ് സീഡിങ്/ weather modification . UNO യുടെ പാഠപുസ്തകത്തിൽപറയുന്നതു പോലെ മനുഷ്യൻ ജീവിതാവശ്യത്തിനുവേണ്ടി എണ്ണയും കൽക്കരിയും കത്തിക്കുന്നതുകൊണ്ടോ കുഞ്ഞുങ്ങൾ ഭൂമിയിൽ കുഴിയപ്പം വച്ച് കളിക്കുന്നത് കൊണ്ടോ സംഭവിക്കുന്നു എന്ന് പറയുന്ന കാലാവസ്ഥാവ്യതിയാനം( climate change ) USA യുടെ ഈ യുദ്ധ പ്രവർത്തനത്തെ മറയ്ക്കുന്ന ആനുകാലിക മിത്ത് ആണോ എന്ന് പോലും സംശയിക്കാവുന്നതാണ് .
The Environmental Modification Convention (ENMOD), formally the Convention on the Prohibition of Military or Any Other Hostile Use of Environmental Modification Techniques, is an international treaty prohibiting the military or other hostile use of environmental modification techniques having widespread, long-lasting or severe effects. It opened for signature on 18 May 1977 in Geneva and entered into force on 5 October 1978 – WIKIPEDIA
പരിസ്ഥിതി ഗതിഭേദ യുദ്ധമുറകൾ നിരോധിച്ചു കൊണ്ട് ,അവയുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നു നിർദ്ദേശിച്ചു കൊണ്ടുള്ള ജനീവാ കരാറിനെ സംബന്ധിക്കുന്ന പരാമർശമാണ് മുകളിൽ കൊടുത്തിട്ടുള്ളത് .ഈ സാഹചര്യത്തിലാണ് ഇന്ത്യയിലുണ്ടാവുന്ന തുടർ പ്രളയങ്ങൾ ക്കു കാരണം വിദേശ ശക്തികളുടെ weather modification യുദ്ധമുറകളാണ് എന്നൊരു ആക്ഷേപം മുൻ തെലുങ്കാനാ മുഖ്യ മന്ത്രി കെ. ചന്ദ്രശേഖര റാവൂ ഉയർത്തിക്കൊണ്ടു വന്നത് .
വികസിത രാജ്യങ്ങൾ പറഞ്ഞു ഫലിപ്പിച്ചതും ഇന്ത്യാക്കാരായ നാം ഭക്തി പുരസ്സരം അംഗീകരിക്കുന്നതുമായ കാലാവസ്ഥാ വ്യതിയാനമല്ല– (Climate Change )— പെരുമഴത്തുടർച്ചകൾക്കും മേഘവിസ്ഫോടനങ്ങൾക്കും അവ നിമിത്തം രൂക്ഷമായി തീരുന്ന ഉരുൾപൊട്ടലുകൾക്കും കാരണമെങ്കിൽ ദുരിതനിവാരണ ധനശേഖരണ വികസനത്തെക്കാൾ പ്രധാനമായി കാണേണ്ടത് ആറുവർഷമായി തുടർച്ചയായി നമ്മെ നിലം പരിശാക്കുന്ന പ്രളയാധിവർഷങ്ങളുടെ ”മറ്റു ” കാര്യ കാരണങ്ങളാണ് .ദുരന്തത്തിൽപ്പെട്ടു പോയവരുടെ പുനരധിവാസത്തിന് അവകാശപ്പെട്ട ആശ്വാസ ധനം നേടിയെടുക്കുന്നതിന്, പുനർ നിർമ്മിതിക്ക് അടിയന്തര പ്രാധാന്യമുണ്ട് എന്നതിനോടൊപ്പം ഈ ദുരന്തങ്ങളുടെ പ്രളയ ഭീഷണമായ അധിവർഷകാല അലെർട്ടുകളിൽ (2018 -2024 ) ജീവിതം തുടർന്നു കൊണ്ടിരിക്കുന്ന കേരളത്തിൽ , ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതികളെ ക്കുറിച്ചു ചിന്തിക്കുവാനുള്ള ധാർമികമായ, മാനുഷികമായ, ബാധ്യതയും എല്ലാ ഭരണ സ്ഥാപങ്ങൾക്കുമുണ്ട് . നിങ്ങൾക്ക് ഈ രക്തത്തിൽ പങ്കില്ല എന്നുണ്ടെങ്കിൽ ആശ്വാസ ധന വ്യവഹാരത്തർക്കത്തിന്റെ മറ പറ്റി നിൽക്കുന്ന നിങ്ങൾ , എന്ത് കൊണ്ട് ആറു വർഷക്കാലമായി നീണ്ടു നിൽക്കുന്ന പ്രളയഭീഷണമായ കാലാവസ്ഥയെ പ്രതിരോധിച്ചു കൊണ്ട് 2018 -നു മുൻപുള്ള കാലാവസ്ഥാ പുനർ നിർമ്മിതിയുടെ ബാധ്യത പരമ പ്രധാനമാണ് എന്ന വസ്തുത ഇനിയും പരിഗണിച്ചു തുടങ്ങിയിട്ടില്ല എന്ന ചോദ്യം ഉയരുന്നു .
എന്താണ് ക്‌ളൗഡ് സീഡിംഗ് എന്ന മഴ രാസവിത്തു വിക്ഷേപണം ?
നീരാവിയുടെ ഘനീഭവം( condensation )മതിയായ തോതിൽ ഉണ്ടാവാതെവരുമ്പോൾ ഘനീഭവത്തെ ഉത്തേജിപ്പിക്കുന്നതിനും മേഘങ്ങളായി മാറുന്ന ഘനീഭൂത നീരാവി വൃത്തങ്ങളെ ബാഷ്പീകരണ (evapouration )സമർത്ഥമാക്കുവാനും ബാഷ്പകണങ്ങളിൽ അളവുപരമായ വർദ്ധനവുണ്ടാക്കുന്നതിനും സിൽവർ അയോഡൈഡ് തുടങ്ങിയ രാസ പദാർത്ഥങ്ങൾ, സീഡിംഗ് സെറ്റുകൾ ഘടിപ്പിച്ച എയർ ക്രാഫ്റ്റ്കൾ മുഖേന വിക്ഷേപിച്ചു മഴ ഉറപ്പാക്കുന്ന സമ്പ്രദായ മാണ് ക്‌ളൗഡ്‌സീഡിങ് എന്ന് പറയുന്നത് . ഭൂമിയിൽ നിന്ന് ജനറേറ്ററുകൾ ഉപയോഗിച്ചും ഇപ്പോൾ ഡ്രോണു കൾ ഉപയോഗിച്ചും , സീഡിംഗ് പല കാലങ്ങളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട് ; മഴപെയ്യിക്കാൻ മാത്രമല്ല അതിവർഷമുണ്ടാവുമ്പോൾ മേഘങ്ങളെ അലസിപ്പിക്കുന്നതിനും മറ്റു ദിശകളിലേക്ക് കടത്തിക്കൊണ്ടു പോകുന്നതിനും ഈ സമ്പ്രദായം പ്രയോജനപ്പെടുന്നു;ഏറ്റവുമൊടുവിൽ പ്രളയം പകർച്ചവ്യാധി പോലെ പടരുന്ന ഇക്കാലത്തു വരൾച്ചയ്ക്ക് അറുതി വരുത്തി മഴ പെയ്യിക്കാൻ മാത്രമല്ല അതിവർഷത്തെ ( suppression of rain ) തടയുന്നതിന് ഉൾപ്പടെയുള്ള weather modification നടത്തുന്നതിന് രണ്ടായിരം കോടി രൂപ ഭൗമ ശാസ്ത്രമന്ത്രാലയം അനു വദിക്കുന്നതായിഇപ്പോൾ ഇന്ത്യൻ ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി പ്രസ്താവിച്ചിട്ടുണ്ട് .അഞ്ചു വർഷത്തിനുള്ളിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുമെന്നും സെക്രട്ടറി അവകാശപ്പെടുന്നുണ്ട് . ( ഡെക്കാൻ ഹെറാൾഡ് -2024 സെപ്റ്റംബർ -13 )
ഒരു രാജ്യത്തെ മഴകൊണ്ട് മുടിക്കാനും , വരൾച്ച കൊണ്ട് പൊരിക്കാനും എന്ന പോലെ കാലാ വസ്ഥയെ സൃഷ്ടിപരമായ നിയന്ത്രിക്കാനും weather modification സങ്കേതത്തിലൂടെ , മേഘ ഭൗതികത്തിലും ജലാശയങ്ങളിലും നടക്കുന്ന പ്രത്യക്ഷമായ ആന്ത്രോപോളജിയ്ക്കൽ ഇൻറ്റർ വെൻഷൻ കൊണ്ട് കഴിയുമെന്നിരിക്കെ, മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളിൽ നിന്നു പരോക്ഷമായി ഉല്പന്നമാവുന്ന ഹരിത വാതകാധിഷ്ഠിത കാലാവസ്ഥാവ്യതിയാന / climate change പാഠത്തിന്റെ പ്രയോഗമൂല്യം അസംഗതമാവുന്നു
എന്ന വാദം തള്ളിക്കളയാവുന്നതല്ല .ബീജിംഗ് ഒളിംപിക്സിൽ മത്സരങ്ങൾ കഴിയുന്നത് വരെ മഴ മേഘങ്ങളെ ഒളിമ്പിക് വില്ലേജിൽ നിന്നു മാറ്റി നിർത്തുകയും ഒളിമ്പിക്സ് കഴിഞ്ഞു ബെയ്‌ജിങ്ങിൽ മഴ സാധ്യമാക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് ഉണ്ട് . അതെ സമയം ഇറാനിൽ പെയ്തൊഴിയേണ്ട മഴമേഘങ്ങളെ അയൽ രാജ്യങ്ങൾകടത്തിക്കൊണ്ടു പോകുന്നത് നിമിത്തം ഇറാനിൽ കടുത്ത വരൾച്ച ഉണ്ടാകുന്നതായും ഇറാൻ ഭരണസ്ഥാപനത്തിൽ നിന്നു ആരോപണമുണ്ടായിട്ടുണ്ട് . കാലാവസ്ഥാ ഗതിഭേദത്തെ യുദ്ധോപകരണമാക്കിക്കൊണ്ടു USA നടത്തിയ പ്രയോഗത്തെത്തുടർന്നു 1977-ൽ ഉണ്ടായ ഉടമ്പടിയും ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
Weather Modification / Cloud Seeding — ഇന്ത്യാ ഗവണ്മെന്റിന്റെ പരീക്ഷണങ്ങൾ
പൂന ആസ്ഥാനമായുള്ള കാലാവസ്ഥാ ശാസ്ത്രപഠന സ്ഥാപനം – Indian Institute of Tropical Metereology (IITM )
ക്‌ളൗഡ് സീഡിങ്ങിനായി രൂപീകരിച്ചിട്ടുള്ള CAIPEEX എന്ന , weather modification പഠന വിഭാഗമാണ് 2009 മുതൽ ഇന്ത്യയിൽ ക്‌ളൗഡ്‌സീഡിങ്ങിനെ സംബന്ധിച്ചിട്ടുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത് . 2018 -ൽ പശ്ചിമഘട്ട മഴനിഴൽ പ്രദേശങ്ങളിൽ Weather Modification പരീക്ഷണങ്ങൾ നടത്തി എന്ന് അവകാശപ്പെടുന്ന CAIPEEX ഡയറക്ടർ ഡോക്ടർ താരാ പ്രഭാകരൻ 2019 ജൂലൈ 19 നു Mongabay – ന്യൂസ് പോർട്ടലിനു നൽകിയഅഭിമുഖത്തിൽ ക്‌ളൗഡ് സീഡിങ്ങിനു വേണ്ട സാങ്കേതിക വൈദഗ്ധ്യം ഇന്ത്യയിൽ ലഭ്യമല്ല എന്ന് പറയുന്നുണ്ട് . USA -യിൽ നിന്ന് പാട്ടത്തിനെടുത്ത ഒരു എയർ ക്രാഫ്റ്റ് ഉപയോഗിച്ചാണ് CAIPEEX സീഡിംഗ് പരീക്ഷണങ്ങൾ നടത്തിയതെന്നും ഒരു സീഡിംഗ് മെഷീൻ നു
10 ലക്ഷം രൂപവിലയുണ്ടാവുമെന്നും ഡയറക്റ്റർ പറയുന്നുണ്ട് (Mongabay -അതേ രേഖ)
IITM നു ക്‌ളൗഡ് സീഡിംഗ് പരീക്ഷണങ്ങൾക്കുള്ള ധനകാര്യ തുണ നൽകുന്ന കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ പറയുന്നത്, ഇന്ത്യ ഗവണ്മെന്റിനു ദേശീയ തലത്തിൽ ഒരു Weather Modification പദ്ധതിയില്ലെന്നും സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു മാർഗ്ഗരേഖ തയ്യാറാക്കുന്നതിനായിട്ടാണ് CAIPEEX ന്റെ നേതൃത്വത്തിൽ പരീക്ഷണങ്ങൾ നടത്തുന്നത് എന്നുമാണ് .2019 വരെ ഇക്കാര്യത്തിനായി 45 കോടിരൂപ ചെലവാക്കിയിട്ടുണ്ടെന്നും , ആകെ നൂറു കോടി രൂപ തുടർന്നും പരീക്ഷണങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട് . 2019 ഒടുവിൽ Weather Modification എങ്ങനെ നടത്തണം എന്നതിനുള്ള മാർഗ്ഗരേഖ ഉൾക്കൊള്ളുന്ന ഒരു ധവള പത്രം പുറത്തിറക്കുമെന്നും അദ്ദേഹം പറയുന്നുണ്ട് .അങ്ങനെ ഒരു ധവളപത്രം പുറത്തിറങ്ങിയോ എന്ന് വ്യകതമല്ല . ഇങ്ങനെ ഒരു ധവളപത്രവും മാർഗ്ഗരേഖയും പുറത്തിറക്കുന്നത് സ്വകാര്യ കമ്പനികൾ Weather Modification ന്റെ കവചമണിഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നതിനു അവസാനം കണ്ടെത്താൻ കൂടിയാണെന്ന് സെക്രട്ടറി എം. രാജീവൻ വ്യക്തമായിപറയുന്നുണ്ട് ( Mongabay റിപ്പോർട്ട്–അതേ രേഖ )2024 വരെയും അങ്ങനെയൊരു ധവള പത്രവും മാർഗ്ഗരേഖയും പുറത്തു വരാതിരിക്കുമ്പോഴാണ് എം രാജീവന്റെ പിൻഗാമിയായി വരുന്ന രവിചന്ദ്രൻ അവർകൾ 2000 കോടി ചെലവിൽ മഴപെയ്യിക്കാനും മഴയെ തടഞ്ഞു അതിവര്ഷത്തെ തടയുന്നതിനുമുൾപ്പടെയുള്ള പദ്ധതി അഞ്ചു വർഷത്തിനുള്ളിൽ സഫലമാക്കുമെന്നു പ്രഖ്യാപിക്കുന്നത് !!!( 2025 ൽ അഞ്ചു വർഷം തികഞ്ഞു കിട്ടിയിട്ടില്ല എന്നതുകൊണ്ടാവാം, അദ്ദേഹത്തിന് ഇന്ത്യയിൽ അതി രൂക്ഷപ്രളയംസംഭവിച്ച മേഖലകളെ കാണാന്കഴിയാതെപോയതു ) 2009 മുതൽ 2024 വരെയും ഐഐടിഎം നിർബ്ബന്ധിത പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിട്ടു ക്‌ളൗഡ്‌സീഡിങ്ങിനെ സംബന്ധിച്ച് ഒരു ധവളപത്രം പോലുമിറക്കാൻ കഴിയാതെ പോയ ധനകാര്യ മന്ത്രാലയത്തിന് അഞ്ചു വർഷങ്ങൾ കൊണ്ട് അദ്‌ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയില്ല എന്ന് മുൻ സെക്ക്രട്ടറി എം.രാജീവൻ പറയുന്നു വെങ്കിലും കാലാവസ്ഥാ വ്യതിഭേഗച്ചെലവ് 45 കോടിയിൽ നിന്ന് 2000 കോടി ആയി വർധിപ്പിക്കുകയും ഇസ്‌റോയെ നാസയ്ക്കു പാട്ടത്തിനു കൊടുത്തു കൊണ്ട് കാലാവസ്ഥാനിരീക്ഷണത്തിനു യു എസ്സുമായി ചേർന്ന് സംയുക്ത ഉപഗ്രഹ പദ്ധതിക്ക് ബാംഗ്ലൂർ ലും കാലിഫോർണിയയിലും ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ് രവിചന്ദ്രനവർകൾ! .ഫലത്തിൽ ഇന്ത്യയുടെ കാലാവസ്ഥാനിയന്ത്രണം നാസയുടെ കൈകളിലേക്ക് വഴുതിമാറുകയാണ്എന്ന്‌സംശയിക്കാവുന്നതാണ് ; നമ്മുടെ കാലാവസ്ഥാ നിയന്ത്രണ മേലധികാരി ആര് എന്നത് പ്രശ്നാത്മകമായിത്തീരുന്നു എന്ന് അർഥം .
2017 മാർച്ച് 7 -നാണു കേരളത്തിൽ Weather Modification പ്രഖ്യാപനം ഉണ്ടായതു എന്നതും അതേ വർഷത്തിൽ തന്നെ കർണാടകയിൽ weather modification , ഗവണ്മെന്റ്, ഒരു സ്വകാര്യ കമ്പനി മുഖേന നിർവഹിക്കുന്നു എന്നതും യാദൃച്ഛികമാണ് എന്ന് പറയാനാവില്ല .എം.സി. ദത്തൻ എന്ന ഉഗ്രപ്രതാപിയായ ശാസ്ത്രജ്ഞാനി അതിനു തൊട്ടു മുൻപ് 2016 -ൽ കേരള മുഖ്യമന്ത്രിക്ക് ശാസ്ത്രോപദേശം നടത്താൻ നിയമിതനാവുന്നതിന്റെ പശ്ചാത്തലവും,, യു . എസ് എയർ ക്രാഫ്റ്റ് കളും സീഡിംഗ് മെഷീനുകളും ഉപയോഗിച്ച് യു എസ് വിദഗ്ധന്മാർ ഇന്ത്യൻ ആകാശങ്ങളിൽ weather modification നടത്താൻ സംസ്ഥാന ഗവേണ്മെന്റുകളെയും ഇന്ത്യൻ സ്വകാര്യകമ്പനികളെയും ഒളിവിലും തെളിവിലും വഴക്കിയെടുക്കുന്നതും 2017 –ൽ തന്നെയാണ് എന്നതും യാദൃച്ഛികമായിരിക്കാം . എന്നാൽ കേരളത്തിലെയും കർണാടകത്തിലെയും 2017 -2024 വർഷങ്ങളിലെ weather modification .പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ കർണാടകത്തിലെ weather മോഡിഫിക്കേഷൻ പ്രവർത്തനങ്ങൾ ഔപചാരികതലത്തിലെങ്കിലും സുതാര്യവും കേരളത്തിലേത് അനന്തം അജ്ഞാതം അവർണ്ണനീയവുമാണ്
Weather Modification —- കർണ്ണാടക മാതൃക
കർണാടകത്തിൽ 35 .77 കോടി രൂപ പൊതു ഖജനാവിൽ നിന്ന് ചെലവഴിച്ചു കൊണ്ടാണ് 2017 -ൽ ക്‌ളൗഡ് സീഡിംഗ്( weather modification ) നടത്തിയത് .
Two agencies – Hoysala Projects Pvt Ltd and Kyathi Climate Modification Consultants had come forward to take up the project. It has been decided to award the project to Hoysala Projects. It will be taken up within 60 days in three major catchment areas: Cauvery, Malaprabha and Thungabhadra Rivers,” Law minister TB Jayachandra was quoted as saying by Bangalore Mirror.( ദി ന്യൂസ് മിനിറ്റ് , 2017ജൂലൈ -6)
രണ്ടുസ്വകാര്യ ഏജൻസികളാണ് ക്‌ളൗഡ്‌സീഡിങ് US കമ്പനികളെക്കൊണ്ട് നടത്തിയെടുക്കാനുള്ള ഏജന്റ്സ് എന്ന നിലയിൽ കർണാടക വേണമെന്റിനെ സമീപിച്ചത്. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്നതും കൊച്ചിയിലും കോട്ടയത്തും ശാഖകൾ ഉള്ളതുമായ ഹൊയ്സാല കമ്പനിയും ,പിൽക്കാലത്തു കോൺഗ്രസ് എം.ൽ.എ യായി പ്രത്യക്ഷപ്പെടുന്ന പ്രകാശ് കോളിവാദ് ന്റെ Khyathi Weather Modification Consultancy യും .ഖ്യാതിയും ഹൊയ്സാലയും പ്രധാനമായും റിയൽ എസ്റ്റേറ്റ് , Builders -കമ്പനികളാണ് . ഇതിൽ പ്രകാശ് ദീർഘകാലമായി WEATHER MODIFICATION ഏജന്റ് ആയി പ്രവർത്തിക്കു ന്നു വെന്നും സ്വന്തമായി ഒരു എയർ ക്രാഫ്റ്റ് ഉള്ളതിന് പുറമെ നാല് എയർ ക്രാഫ്റ്റ് കൾ US -ൽ നിന്ന് പാട്ടത്തിനെടുത്തിട്ടുണ്ട് എന്നുമൊക്കെ അവകാശപ്പെടുന്നു വെങ്കിലും അയാളുടെ ”ഖ്യാതി” കാലാവസ്ഥാ ഗതിഭേദ കമ്പനി” റിയൽ എസ്റ്റേറ്റ് ,കെട്ടിട നിർമ്മാണ ബിസിനെസ്സ് നടത്തുന്നു വെന്നാണ് രെജിസ്ട്രേഷൻ രേഖകളിൽ കാണുന്നത് . ഹൊയ്‌സാല മറ്റു അവകാശവാദങ്ങളില്ലാത്ത റിയൽ എസ്റ്റേറ്റ് കെട്ടിടനിർമ്മാണ കമ്പനി തന്നെയാണ് ; കർണാടക ഗവണ്മെന്റ് ഹൊയ്സാലയ്ക്കാണ് കൃത്രിമമഴ നിർമ്മാണത്തിന് അനുമതി നൽകിയത്, എന്നാൽ 2018 ൽ എത്തുമ്പോൾ ഉദ്ദേശിച്ച ഗുണം 2017 ലെ സംരംഭത്തിൽ നിന്ന് ലഭിക്കാത്തതു കൊണ്ടാണോ എന്നറിയില്ല 2018 -ൽ ഈ പദ്ധതി അനായാസം തുടർന്ന് പോകാനായില്ല എന്നാണ് പിൽക്കാല രേഖകളിൽനിന്നു മനസ്സിലാവുന്നത് .
2018 September 7 നു ” The News Minute ”- ൽ സംയുക്താ ധർമ്മാധികാരി ക്‌ളൗഡ് സീഡിംഗ് വിഷയത്തെപ്പറ്റി റിപ്പോർട്ട് ചെയ്യൂന്നതു കാണുക :
According to officials at the Karnataka Agriculture Department, the Karnataka State Natural Disaster Monitoring Centre (KSNDMC) and the Revenue Department will be overlooking the exercise. The Agriculture Department will submit the crop requirement and the status of the crops, after which a decision will be taken.
Speaking to TNM, GS Srinivasa Reddy, the Director of Karnataka State Natural Disaster Monitoring Centre (KSNDMC), stated that a recommendation has been submitted to the government but no official consultations have been held.
“We have received the recommendation, but the finances of it have to be discussed. It has to be announced in the Budget. So far, no official announcement or directive has been given,” Reddy said.
2017 ഓഗസ്റ്റിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ (ജൂൺ -സെപ്റ്റംബർ)അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് കർണാടകത്തിൽ ക്‌ളൗഡ് സീഡിങ്ആരംഭിച്ചതു ;2018 ൽ എത്തുമ്പോഴാവട്ടെ സെപ്റ്റംബർ മാസമെത്തിയിട്ടും ക്‌ളൗഡ് സീഡിങ്ങിനെ സംബന്ധിച്ച വാർഷിക തീരുമാനത്തിലെത്താൻ കർണാടക ഗവണ്മെന്റിനു കഴിയുന്നില്ല . അതെ സമയം 2018 ഓഗസ്റ്റ് മാസമെത്തുമ്പോഴേക്കും കേരളം 1924 നു ശേഷം സംഭവിച്ച ഏറ്റവും വിനാശകരമായ പ്രളയത്തിൽ ഒഴുകി വീഴുകയായിരുന്നു .ഒരു പക്ഷെകേരളത്തിലെ ഇടവപ്പാതിയുടെഅന്ത്യത്തിൽ സംഭവിച്ച ദുരന്തമാവാം കർണാടകത്തെ വീണ്ടുമൊരു പരീക്ഷണത്തിൽ നിന്ന് തൽക്കാലം തടഞ്ഞു നിർത്തിയത്; പക്ഷെ 2018 ൽ കേരളത്തെ ആവേശിച്ച പ്രളയത്തോടൊപ്പം വയനാട് ജില്ലയുടെ അരികുപറ്റിക്കിടക്കുന്ന കുടകിലും , 119 വർഷത്തിനുശേഷം കുടകിൽ സംഭവിച്ചത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൻ പ്രളയമുണ്ടായി ; കുടക് വൻ പ്രളയം കൊണ്ട് തകർക്കപ്പെട്ടുകിടക്കുന്ന അവസരത്തിലാണ് കുമാര സ്വാമി ഗവണ്മെന്റ് 2019 -20 വർഷങ്ങളിലേക്കു അൻപത്തൊൻപതു കോടിരൂപയുടെ weather modification പദ്ധതി പ്രഖ്യാപിച്ചത് ;ഇത് 2019 ലും തുടർന്നുള്ള വർഷങ്ങളിലും കുടകിന്റെ നില ശോചനീയമായിത്തീരുന്നതിനു കാരണമായി; 2018-ൽ കേരളത്തിലെ പ്രളയത്തോടൊപ്പം തന്നെ ഒഴുകിത്തകർന്ന കുടകിന് 2019 ൽ കുമാരസ്വാമി ഗവണ്മെന്റ് പ്രഖ്യാപിച്ച weather modification കൂടിതങ്ങാനാവില്ല എന്നാണ്2019 ജൂലൈ 21 -നു പി.ബൊപ്പണ്ണ ”കൂർഗ് ന്യൂസ്’ ൽ എഴുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്:
COORG NEWS : July21 –2919 BY P .Bopanna :The Kumaraswamy government which is on its way out , has no business to cloud seeding operations in Kodagu from july 24 against fresh predictions from indian meteorological department of heavy rains . Since kodagu has already suffered heavy landslides last year the seeding could rip apart the landscape of kodagu in the event of cloud burst
2018 ൽ കുടകിലുണ്ടായ ഉരുൾപൊട്ടലുകളും മേഘവിസ്ഫോടനവും ഓർമ്മിപ്പിച്ചു കൊണ്ട് മഴവിത്ത് പരീക്ഷണം തുടർന്നാൽ കുടക് അവശേഷിക്കുകയില്ല എന്ന മുന്നറിയിപ്പുനൽകുകയാണ് ”കൂർഗ് ന്യൂസ്” .2018 ഏപ്രിലിൽ കേരളം പ്രഖ്യാപിച്ച മഴവിത്തു വിക്ഷേപണത്തിന്റെ പരിണാമം എന്തായാലും, IITM ,2018 ൽ പശ്ചിമഘട്ട മേഖലയിൽ മഴ വിത്ത് പരീക്ഷണം നടത്തിയിരുന്നു .( Mongabay റിപ്പോർട്ട് -അന്യത്ര ) 2019 ൽ കർണാടകം നടത്തിയ മഴവിത്തു വിക്ഷേപത്തിൽ കുടക് വീണ്ടും പ്രളയാതിക്രമത്തിനു വിധേയമായെങ്കിലും മേഘ വിസ്ഫോടനം ( Cloud Burst ) കൊണ്ട് 2019 ഓഗസ്റ്റ് 8 നു പൊടുന്നനെ ഒഴുകിപ്പോയത് ,കുടകല്ല, കുടകിനോടടുത്തു കർണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന വയനാട്ടിലെ ”പുത്തുമല”യാണ് . മേഘവിസ്‌ഫോടനങ്ങൾ പ്രകൃതി ജന്യമായി പെരുമഴക്കാലത്തും സംഭവിക്കാമെങ്കിലും ജലംകൊണ്ടു ഘനീഭവിച്ച മഴ മേഘങ്ങളിൽ സാധാരണ സംഭവിക്കുന്നതിൽക്കൂടുതൽ വേഗതയിലുമുള്ള ഘനവർഷത്തിനു സാധ്യത രാസ പ്രയോഗ ഭ്രമിതമായ മഴ മേഘ ക്കൂട്ടങ്ങളിലുണ്ടാവാം എന്നുള്ളത് കൊണ്ടാവാം , രാസവിത്തു പ്രയോഗം മേഘവിസ്ഫോടനത്തിനു കാരണമാവുമെന്നു ബൊപ്പണ്ണ ആശങ്കപ്പെടുന്നത് . സാധാരണഗതിയിൽ ഏഴു എട്ടുമണിക്കൂറുകൾ കൊണ്ട് പെയ്തു വീഴുന്ന മഴ ഒരുമണിക്കൂർകൊണ്ട് ഒരു ചെറിയപ്രദേശത്തു സ്‌ഫോടനാത്മകമായി പെയ്തു വീഴുന്നതിനെയാണ് മേഘവിസ്‌ഫോടനം എന്ന് പറയുന്നത് .പുത്തുമല എന്ന ഒരു ചെറിയ ഭൂവിഭാഗത്തു സമീപപ്രദേശങ്ങളെക്കാൾ ശക്തിയോടെ ആകാശം ഇടിഞ്ഞു വീഴുന്ന പോലെ അതിഘനവർഷം ഉണ്ടാവുകയും ആപ്രദേശം ആകെ ഒഴുകിപ്പോവുകയും ചെയ്തു ..ജൂലൈ 21 നാണു കൊടകിൽ മേഘ വിസ്ഫോടനമുണ്ടാവാൻ സാധ്യതയുള്ളതു കൊണ്ട് ജൂലൈ 24 നു ആരംഭിക്കാനിരുന്ന ക്‌ളൗഡ് സീഡിംഗ്–weather modification — നടത്തരുത് എന്ന് ബൊപ്പണ്ണ ആവശ്യപ്പെടുന്നത് .കൊടകിൽ വമ്പൻ വെള്ളപ്പൊക്ക ക്കെടുതി ഉണ്ടായെങ്കിലും മഴയുടെസംഹാര രൗദ്രം വർഷിച്ചത് കുടകിലല്ല , കുടകിന് വളരെഅകലെ അല്ലാത്ത പുത്തു മലയിലാണ്; ബൊപ്പണ്ണയുടെ റിപ്പോർട്ട് പുറത്തു വന്നു രണ്ടാഴ്ച കഴിയുമ്പോൾ കഴിയുമ്പോൾ ഓഗസ്റ്റ് 8 നു ആണ് പൂത്തുമല അപ്രത്യക്ഷമായതു . അത് പോലെ 2024-ൽ കർണാടകയിൽ ക്‌ളൗഡ്‌സീഡിങ് തീരുമാനമായിക്കഴിഞ്ഞു ജൂലൈ 30-നാണു മുണ്ടക്കൈയും ചൂരൽ മലയും നമുക്ക് നഷ്ടമായത്
ബൊപ്പണ്ണയുടെ മുന്നറിയിപ്പിനെ പറ്റിയോ ക്‌ളൗഡ് സീഡിങ്ങിനെ പറ്റിയോ പുത്തുമല ദുരന്തവുമായി ബന്ധപ്പെടുത്തിക്കൊണ്ടു ഒരു ചർച്ചയും കേരളത്തിൽ ഉയർന്നു വന്നില്ല .കർണാടകത്തിലെ ഒരു പത്രലേഖകന് കർണാടക– കേരളാതിർത്തിയിലുള്ള കുടകിൽ ദുരന്തമുണ്ടാവുമെന്നു മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞത് കർണാടകത്തിൽനടന്ന മഴവിത്തു പരീക്ഷണങ്ങൾക്കു സുതാര്യത ഉണ്ടായത് കൊണ്ടാണ് .മറിച്ചു കേരളത്തിൽ അങ്ങനെയൊരു സുതാര്യത, മഴവിത്തു പരീക്ഷണങ്ങളെ പ്പറ്റി ആവർത്തിച്ചു ഗവൺമെന്റൽ പ്രഖ്യാപനങ്ങളുണ്ടായിട്ടും ഇല്ലാതെ പോയി .2018 നു ശേഷം കേരളത്തിലെ കാലാവസ്ഥാ ഗതി ക്രമത്തിന് സംഭവിച്ച വിനാശകരമായ മാറ്റത്തിന് കാരണം കേരളാതിർത്തികളിലോ അതിർത്തികൾക്കുള്ളിലോ നടന്നിട്ടുള്ള weather modification സംരംഭങ്ങളാണോ എന്ന വസ്തുത കേരള പൊതു സമൂഹത്തിനു ഇന്നും ദുരൂഹമായിരിക്കുന്നു .
2019 -നു ശേഷം, 20121 ,2022 2023 വർഷങ്ങളിൽ കർണാടകത്തിൽ ഗവേണ്മെന്റിന്റേതായ Weather Modification നടന്നതായി രേഖകൾ കാണുന്നില്ല . USA യിൽ നിന്നുള്ള കമ്പനികളുടെ ഇടനിലക്കാരനായ കർണാടക കർഷകനും വ്യവസായിയുമായ പ്രകാശ് കോളിവാദ് 2023 ആവുമ്പോഴേക്കും കർണ്ണാടകത്തിലെ പ്രബലനായ ഒരു കോൺഗ്രസ് നിയമസഭാ സാമാജികനായി കഴിഞ്ഞിരുന്നു . 2023 ൽ പ്രകാശ് കോളിവാദ് വീണ്ടും ക്‌ളൗഡ്‌സീഡിങ്ങിനു വേണ്ടി വലിയ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും ഇതിനകം 100 കോടിയോളം സീഡിങ്ങിനായി ഖജനാവിൽ നിന്നുചെലവഴിച്ചസാഹചര്യത്തിൽ സീഡിങ്ങിന്റെ ഗുണ ദോഷങ്ങളെക്കുറിച്ചു ബോധ്യമുണ്ടായത് കൊണ്ടാവും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഭരണ കക്ഷി കക്ഷി എം എൽ എ. യുടെ അത്യാഗ്രഹങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു
”Responding to an appeal of Congress MLA Prakash Koliwad during Zero Hour to take up cloud seeding, Shivakumar said: “Cloud seeding is used in many states. It was experimented in our state too in the past. I am told that cloud seeding efforts in the constituency of our legislator Prakash have yielded good results. Our government is also ready to take up cloud seeding at the same cost incurred by other states.” Procedural aspects such as tenders needs to be factored for cloud seeding efforts, else the Opposition parties will accuse us of favouring Congress MLAs, he noted. “The cost of cloud seeding is said to be around Rs 50 lakh to Rs 1 crore, I will discuss it with Finance Department and take a decision. I am positively disposed to the idea.” During Zero Hour, Prakash had requested the government to take up cloud seeding .( Belgavi Dec . 8 -2023 –Vartha Bharathi )
ക്‌ളൗഡ് സീഡിങ്ങിനെ എതിർക്കുന്നില്ല അതിന്റെ ഗുണങ്ങളെ നിഷേധിക്കുന്നുമില്ല. പക്ഷെ ടെൻഡർ ഉൾപ്പടെയുള്ള അവശ്യ നടപടിക്രമങ്ങൾ മറികടന്നു ഒന്നും ചെയ്യാനാവില്ല ; മറ്റു സംസ്ഥാനങ്ങൾ ഇതിനായി എത്രകോടികൾ ചെലവഴിച്ചിട്ടുണ്ട്എന്ന് കൂടി പരിശോധിക്കട്ടെ ;അതെ റേറ്റ് ൽ ഇവിടെയും സീഡിങ്നടത്താം.ഒരു സീസണിലെ സീഡിങ്ങിനു അമ്പതു ലക്ഷം മുതൽ ഒരു കോടി വരെ ചെലവ് വേണ്ടിവരും എന്നാണ് പ്രതീക്ഷ . ധനകാര്യവകുപ്പുമായി ആലോചിച്ചു പ്രശ്നത്തിൽ തീരുമാനമെടുക്കാം . —ശിവകുമാർ
മൂന്നുസീസണുകളിലായി നൂറു കോടിയിലധികം ചെലവഴിച്ച കർണ്ണാടക സർക്കാരിന്റെ ഉപമുഖ്യമന്ത്രി യാണ് സീഡിങ്ങിനു ഇപ്പോൾ ഒരു സീസണിൽ ഒരു കോടി വരെ ചെലവഴിക്കാം ആലോചിക്കട്ടെ എന്ന് പറയുന്നത് .ശിവകുമാറിന്റെ നിലപാടിൽ പ്രകോപിതനായ പ്രകാശ് കോളിവാദ് 2024 -ൽ ഉപമുഖ്യമന്ത്രിയുടെ കർശനമായ നിലപാടിനെ നിയമസഭയിലെ ഏകകണ്ഠ പ്രമേയ പ്രയോഗത്തിലൂടെ മറികടന്നു ; ആദ്യം കർണാടകത്തിലെ ഷിരൂരും തുടർന്ന് മുണ്ടക്കൈയിലും ചൂരൽ മലയിലും നടന്ന മേഘ വിസ്ഫോടനങ്ങളും മലയിടിച്ചിലുകളും 2024 -ൽ കർണാടകം ഗവണ്മെന്റ് നടത്തിയ weather modification -ന്റെ ആഘാതങ്ങളാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇല്ല; വനത്തിലുണ്ടായ ഉരുൾ പൊട്ടലിൽ നിന്നും മലയിടിഞ്ഞൊഴുകി വന്ന വെള്ളപ്പാച്ചിലിലുമാണ് മുണ്ടക്കൈ ചൂരൽമല ദുരന്തങ്ങളുണ്ടായതു . വയനാട് കർണാടകം അതിർത്തിയിലാണ്എന്നതിനു പുറമെ വയനാടൻ മേഖലകളിൽനിന്നു ധിക്കാരപൂർണ്ണമായ ജനവാസ മൊഴിപ്പിക്കാൻ വേണ്ടിയുള്ള പരിസ്ഥിതി വാദ ദേഹണ്ഡങ്ങൾ വർഷങ്ങളായി നടന്നു പോകുന്നുണ്ട് ;അതെ സമയം പരിസ്ഥിതിഭദ്രം എന്ന് വ്യക്തമല്ലാത്ത സ്ഥാനങ്ങളിലടക്കം ഇരുന്നൂറോളമെകിലും ടൂറിസ്റ്റ് റിസോർട് കളും സ്റ്റാർ ഹോട്ടലുകളും ഹോംസ്റ്റേകളും വയനാട്ടിലുണ്ട്; ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ റിസോർട്ടുകളും ഹോം സ്റ്റേ -സൂപ്പർ ഹോട്ടലുകളും ഉള്ള ജില്ലകളിൽ മുൻപന്തിയിൽ നിൽക്കുന്നജില്ല കൂടിയാണ് വയനാട്; വയനാടിന്റെ മണ്ണ് , ഖനന സാധ്യത, വനവിഭവ സാധ്യത തുടങ്ങിയവ ,തല്പര കക്ഷികൾക്ക് , വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നതിനു സാമാന്യജനാധിവാസം തടസമായി നിൽക്കുന്നതു കൊണ്ടാവാം കുടിയേറ്റക്കൂട്ടങ്ങളിൽ നിന്ന് വയനാടിന്റെ ഭൂമി ഒഴിപ്പിക്കാനും പ്രളയാനന്തരം അവശേഷിക്കുന്ന വരെ” വികസന ലക്ഷ്യങ്ങൾക്ക്” തടസ്സമാകാത്ത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുവാനും ശ്രമങ്ങളുണ്ടായി എന്ന് വരുന്നത് .റിസോർട്ടുകൾ ഇക്കോ- സൗഹൃദപരമാണെങ്കിലും റിസോർട്ടുകൾ കെട്ടാനുള്ള പാറ പൊട്ടിക്കുന്ന പാറമടകൾ ഇക്കോ സൗഹൃദപരമല്ല എന്ന് അറിയുന്ന പ്രബുദ്ധജനതയാണ് നാം എന്നുള്ളത് കൊണ്ട് റിസോർട് കളുമായി നാം സൗഹൃദത്തിലും പാറമടകളുമായി നാം ശത്രുതയിലുമാണ് .1
2 കേരളാതിർത്തിയിലുള്ള കർണാടകം കേന്ദ്രീകരിച്ചാണ് ഇന്ത്യയിൽ weather modification പ്രവർത്തനങ്ങൾ മുന്നേറുന്നത് : ആ സാഹചര്യത്തിൽ പ്പോലും , അറിഞ്ഞോ അറിയാതെയോ പരിസ്ഥിതി സൗഹൃദമല്ലാത്ത ജനവാസ ധിക്കാരത്തെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി മേഘ വിസ്ഫോടനങ്ങളും പ്രകൃതി ക്ഷോഭങ്ങളുമുണ്ടാവാം . അതിനു weather modification കാരണമാവാനിടയുണ്ടോ എന്ന് ചിന്തിക്കേണ്ട ആവശ്യം നമുക്കില്ല!! ;കേരളാ ഗവണ്മെന്റ് 2017 -18 – വർഷങ്ങളിൽ പ്രഖ്യാപിച്ച weather modification , IITM 2018 ൽ നടത്തിയ സീഡിംഗ് പരീക്ഷണങ്ങൾ കർണാടകം തികഞ്ഞ സുതാര്യതയോടെ കേരളത്തിന്റെ പശ്ചിമ ഘട്ട അതിർത്തികളിൽ നടത്തിയ weather modification പ്രവർത്തനങ്ങൾ എന്നിവയെ കണക്കിലെടുക്കാതെ, 2018 മുതൽ 2024 വരെയും കേരളത്തിൽ തുടർന്നു കൊണ്ടിരിക്കുന്ന കാലാവസ്ഥാ ക്രമഭംഗം എന്തു കൊണ്ട് എന്ന് ചിന്തിക്കേണ്ട ബാധ്യതപ്രബുദ്ധ കേരളത്തിനില്ല!! ; ”ക്ലൈമറ്റ് ചേഞ്ച് ” എന്ന യു .എൻ . പാഠപുസ്തകം വായിച്ചു ഉറക്കം നഷ്ടപ്പെട്ട ഇന്ത്യൻ പരിസ്ഥിതിവാദികൾ, ശീതയുദ്ധകാലം മുതൽ USA യുടെ ആയുധ ശേഖരത്തിലുള്ള weather modification ആഗോള തലത്തിൽ ഒരു വ്യാപാരാധിനിവേശ പ്രയോഗമാക്കി മാറ്റിയിരിക്കുന്നതിനെപ്പറ്റി ഇനിയും അറിവു ലഭിച്ചിട്ടില്ലാത്ത നിഷ്കളങ്ക ബുദ്ധികളാണ്;എന്നാൽ അത്രയ്ക്ക് പ്രബുദ്ധമല്ലാത്ത കർണ്ണാടകത്തെ, USA sponsored weather modification ന്റെ” സ്ട്രാറ്റജിക്കൽ താവളമാക്കി” മാറ്റാനുള്ള സമ്മർദ്ദത്തെ, അതി പ്രബുദ്ധ കേരളത്തെപ്പോലെ അത്രയ്ക്ക് പ്രബുദ്ധമല്ലാത്ത കർണാടകവും തെലുങ്കാനയും ബുദ്ധികൊണ്ടും യുക്തികൊണ്ടും എതിരിടാൻ ശ്രമിക്കുകയാണ് ;സീഡിങ്ങിനു നിയമക്രമമനുസരിച്ചുള്ള ടെൻഡർ നടപടികൾ വേണമെന്നും അതിനു ഒരു സീസണിൽ ഒരു കോടിയിലധികം തുക വേണ്ടി വരുകയില്ലെന്നുമുള്ള കോൺഗ്രെസ്സുകാരനായ ഉപമുഖ്യമന്ത്രിയുടെ നിലപാടിനെ മലർത്തിയടിക്കാൻ ഒരു കോൺഗ്രസ്സ് നിയമസഭാസാമാജികൻ തന്നെയായ US പാട്ടക്കരാറുകാരനു കഴിയുന്നു എന്നതാണ് കർണാടകത്തിൽ നിന്നു വെളിപ്പെടുന്ന രാഷ്ട്രീയ വസ്തുത .
കാലാവസ്ഥാ ഗതിഭേദത്തിനു കർണാടകം തയ്യാറാവില്ലെങ്കിൽ കടുത്ത നിലപാടുകൾ കൈക്കൊള്ളുമെന്ന് കോൺഗ്രസ് നിയമസഭാസാമാജികൻ പറയുമ്പോൾ സിദ്ധാരാമ അയ്യ 2017 -ൽ ഫ്ലാഗ് ഓഫ് ചെയ്തു, തുടർന്ന് കുമാരസ്വാമിയുടെ കാലത്തും മൂന്നു വർഷങ്ങളിലായി 96 കോടി രൂപ കർണാടകം ഖജനാവിൽ നിന്ന് ചെലവഴിച്ച ശേഷം ക്‌ളൗഡ് സീഡിംഗ് പ്രശ്നം വീണ്ടും ചർച്ചയ്ക്കു വന്നപ്പോൾ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറയുന്ന ശ്രദ്ധാർഹമായ കാര്യങ്ങൾ മൂന്നാണ് :
ഒന്നു : . നമ്മുടെ സംസ്ഥാനത്തു കഴിഞ്ഞ വർഷങ്ങളിൽ ക്‌ളൗഡ് സീഡിംഗ് പരീക്ഷണം നടന്നിട്ടുണ്ട് .ക്‌ളൗഡ് സീഡിങ് കൊണ്ട് നല്ല മഴ വിളവ് പ്രകാശ് കോളിവാദിന്റെ നിയോജകമണ്ഡലത്തിലുണ്ടായതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്;( 2017 , 2019 , 2020 വർഷങ്ങളിൽ നടന്ന പരീക്ഷണം കൊണ്ട് കോളിവാദിന്റെ ”നിയോജകമണ്ഡലത്തിൽ”മാത്രം ഗുണമുണ്ടായി എന്നതിന്റെ വ്യംഗ്യത്തിൽ പരിഹാസപൂർണ്ണമായ കൗശലമുണ്ട് )
രണ്ടു : ഒരു സീസണിൽ ക്‌ളൗഡ് സീഡിംഗ് പരീക്ഷണത്തിന് ഒരു കോടിക്ക് താഴെ മാത്രമേ ചെലവ് വരുകയുള്ളൂ എന്ന് പറയുന്നിടത്തു മുൻകാല പരീക്ഷണങ്ങൾ ധന പരമായ ധൂർത്തു ആണ് എന്ന വ്യക്തമായ സൂചനയുണ്ട് .
മൂന്നു :കോളിവാദിൻറെ ആവശ്യം പൊതുനന്മയ്ക്കു വേണ്ടിയുള്ളതാണെങ്കിലും അത് അപ്പടി അംഗീകരിച്ചാൽ ഭരണ കഷി എം. എൽ. എ യ്ക്ക് പക്ഷപാതപരമായ ആനുകൂല്യം നൽകുന്നുവെന്ന് ആക്ഷേപമുണ്ടാവും അത് കൊണ്ട് ടെൻഡർ നടപടികൾ ഉൾപ്പടെ നിയമക്രമങ്ങൾ പിന്തുടർന്ന് കൊണ്ട് മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ
എന്തായാലും ഭരണ കകക്ഷിഎം .എൽ. എ യ്ക്ക് പക്ഷപാതപരമായ ആനുകൂല്യം നൽകുന്നുവെന്ന ആക്ഷേപത്തെ മറികടക്കാൻ കർണാടക നിയമസഭയിൽ സർവകക്ഷി പിന്തുണയോടെ ക്‌ളൗഡ്‌സീഡിങ് നടത്തണമെന്ന പ്രമേയം പാസ്സാക്കിയെടുക്കാനും 2023 ഡിസംബർ 8 വരെ ഉപമുഖ്യമന്ത്രി നടത്തിയ ചെറുത്തു നില്പിനെ അതിജീവിക്കാനും പ്രകാശ് കോളി വാദിനു കഴിഞ്ഞു .2024 – ഫെബ്രുവരിയിലാണ് പ്രമേയം പാസ്സാക്കിയിട്ടുള്ളതെങ്കിലും 2024 -ൽ എപ്പോഴാണ് കർണാടക ഗവണ്മെന്റ് സീഡിംഗ് തുടങ്ങിയതെന്നതിന്റെ വ്യക്തമായ രേഖകൾ ലഭ്യമല്ല ;ഷിരൂരിൽ മേഘവിസ്ഫോടനത്തിൽ കേരളത്തിൽ നിന്നുള്ള അർജുനൻ ഉൾപ്പടെയുള്ള ആൾക്കാർ ഒഴുകിപ്പോയതിലും , കർണ്ണാടക അതിർത്തിയിലെ പശ്ചിമ ഘട്ട ജില്ലയായ വയനാട്ടിലെ മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിലും കർണാടക നിയമസഭ പാസ്സാക്കിയെടുത്ത ക്‌ളൗഡ് സീഡിങ്ങിനു എന്തെങ്കിലും പശ്ചാത്തലപരമായ ഉത്തരവാദിത്വമുണ്ടോ എന്ന് വ്യക്തമല്ല . 2017 മുതൽ 2023 വരേയ്ക്കും കർണാടകത്തിൽ നടന്നിട്ടുള്ള സീഡിങ്ങിനെപ്പറ്റി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് എങ്കിലും 2024 -ജൂണിൽ ആരംഭിച്ചു നവമ്പറിൽ അവസാനിക്കുന്ന ആറുമാസക്കാലത്തിനിടെ നടക്കേണ്ടുന്ന സീഡിങ്ങിനെ സംബന്ധിച്ച ആധികാരിക രേഖകൾ ലഭ്യമല്ല . ഈ ലേഖനത്തിനനുബന്ധമായിക്കൊടുത്തിട്ടുള്ള mongabay പോർട്ടൽ രേഖയിൽ പശിമഘട്ടത്തിൽ കേരളത്തിലേക്ക് ഒഴുകിക്കടക്കുന്ന മേഘങ്ങളുടെ ഒരു ഫോട്ടോഗ്രാഫ് രാജി .എസ് നായർ എന്ന ഛായാ ലേഖികയുടെ പേരിൽ കൊടുത്തിട്ടുണ്ട് .
Weather Modification — കേരളാ മാതൃക
2024 ഒഴികെയുള്ള വർഷങ്ങളിൽ 2017 മുതൽ 2023 വരെ കർണാടക സർക്കാർ തലത്തിൽ നടന്ന ക്‌ളൗഡ്‌സീഡിങ് പരീക്ഷണങ്ങൾക്കു സുതാര്യതയുണ്ട് ;ഒരു ബൊപ്പണ്ണയോ ശ്രീനിവാസ റാവുവോ ഒടുവിൽ ഉപമുഖ്യമന്ത്രിതന്നെയും ക്‌ളൗഡ് സീഡിങ്ങിനെ സംബന്ധിച്ചും അതിന്റെ ചെലവുകളെക്കുറിച്ചും നടപടി ക്രമങ്ങളെ ക്കുറിച്ചും തർക്കങ്ങൾ ഉന്നയിക്കുന്നുണ്ട് . പക്ഷെ കേരളത്തിലേക്ക് വരുമ്പോൾ ക്‌ളൗഡ് സീഡിങ്ങിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് പുറപ്പെടുവിച്ച തീരുമാനങ്ങൾക്കപ്പുറം കേരളാതിർത്തിക്കുള്ളിലും അതിർത്തി പ്രദേശത്തും കേരള ഗവണ്മെന്റ് നടത്താൻ തീരുമാനിച്ചതോ മാറ്റിവച്ചതോ നടത്തിയെടുത്തതോ അല്ലാത്തതോ ആയ ക്‌ളൗഡ് സീഡിങ്ങിന്റെ ഔദ്യോഗിക നടപടികളെക്കുറിച്ചു സുതാര്യമെന്നു പറയാവുന്ന പൊതു ബോധ സംവേദനം നടന്നിട്ടിട്ടില്ല.സുതാര്യമായി യാതൊന്നും പുറത്തത് വന്നിട്ടില്ല . പുറത്തു വന്നിട്ടുള്ള” ഔദ്യോഗിക ” പ്രഖ്യാപനങ്ങളൊന്നും തന്നെ സുതാര്യമല്ല .ക്ലൈമറ്റ് ചേഞ്ച് നിമിത്തമായി ഭൂതലത്തിലുണ്ടാവുന്നവസ്തു സ്ഥിതി നാശത്തെ ക്കാൾ ഒട്ടും കുറവല്ലാത്ത നാശനഷ്ടങ്ങൾ ക്‌ളൗഡ് സീഡിംഗ് കൊണ്ട് സംഭവിക്കാമെന്നിരിക്കെ,,ജീവനോൽക്കർഷ സാധ്യതയുള്ള ഒരു രാസ പ്രയോഗം എന്നതിനേക്കാളേറെ ഒരു വിച്ഛിന്ന കാലാവസ്ഥാ നാശത്തിനുള്ള യുദ്ധോപകരണമായി യു .എസ്. എ വിദേശരാജ്യങ്ങളിൽ അത് പ്രയോഗിച്ചതായി ചരിത്രമുണ്ടായിരിക്കെ സ്വകാര്യ ദല്ലാൾ കമ്പനികളെ ഉപയോഗിച്ച് യു .എസ് ,എയർ ക്രാഫ്റ്റ് കളും വിദഗ്‌ദന്മാരും ഇന്ത്യയിൽ പലപ്രദേശങ്ങളിലും പലതവണ നടത്തിയിട്ടുള്ള weather മോഡിഫിക്കേഷൻ പ്രവർത്തനങ്ങൾ കേരളത്തിലെ വ്യവസ്ഥാ ഭദ്രമായ കാലാവസ്ഥയെ വിച്ഛിന്ന മാക്കുന്നതിൽ എന്ത് പങ്കു വഹിച്ചിട്ടുണ്ട് എന്നതിനെ സംബന്ധിച്ച വെളുത്തതോ കറുത്തതോ ആയ ഒരു പത്രവും ജനങ്ങൾക്ക് മുന്നിൽ വയ്ക്കാൻ കഴിയാതെ, കൊടും വരൾച്ചയിൽ നിന്നുള്ള മോചനനത്തിനായി 2017 ഒക്ടോബർ മാസം മുതൽ ഞങ്ങൾ weather മോഡിഫിക്കേഷൻ പദ്ധതിയിട്ടിരുന്നു എന്ന് പ്രസ്താവിച്ച എം. സി ദത്തൻ, ഞങ്ങൾ ഒന്നും ചെയ്തില്ല ചെയ്യാൻ ഭാവിച്ചതേയുളളൂ എന്ന മട്ടിൽ മാസാമാസം ശമ്പളം ഒപ്പിട്ടു വാങ്ങാൻ തുടങ്ങുമ്പോൾ എന്തു ശാസ്ത്രോപദേശമാണ് 2016 -ൽ മുൻകൂർ കേരളത്തിലെത്തി കേരളത്തിൽ 2017 -ൽ തുടങ്ങാനിരുന്ന weather മോഡിഫിക്കേഷന്റെ നോട്ടീസ് പരസ്യം ചെയ്ത ചന്ദ്ര ദത്തനെക്കൊണ്ട് ക്കൊണ്ട് കേരളത്തിനു ലഭിച്ചത് എന്തെന്ന് കൂടി പരിശോധിക്കേണ്ടി വരുന്നു
വരൾച്ചയെ നേരിടാൻ ക്‌ളൗഡ് സീഡിംഗ് പ്രയോജനപ്പെടുമെന്ന ധാരണയോടെ കേരളത്തിൽ ക്‌ളൗഡ് സീഡിംഗ് നടത്താൻ വേണ്ടിയാവണം പിൽക്കാലത്തു ക്‌ളൗഡ് സീഡിങ്ങിന്റെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ പത്ര പംക്തികളിൽ 2017 -2018 കളിൽ പ്രത്യക്ഷപ്പെടുന്ന മുൻ ISRO ഡയറക്ടർ ഡോക്ടർ .എം.സി. ദത്തനെ 2016 ൽ കേരള മുഖ്യ മന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവായി നിയമിക്കുന്നത്
എങ്കിലും 2016 -ൽ മുഖ്യ മന്ത്രിക്കു ശാസ്ത്രം കാതിലുപദേശിച്ചു കൊടുക്കുവാൻ നിയുക്തനായ ചന്ദ്രദത്തൻ weather മോഡിഫിക്കേഷൻ ദൗത്യം നിർവഹിക്കാൻ മാത്രം വിളിച്ചു കയറ്റപ്പെട്ടവനാണെന്നു സ്പ്രിംഗ്ളർ കരാറുണ്ടാക്കുന്നതിലും സ്പേസ് പാർക്ക് മാനേജർ നിയമനത്തിലുമൊക്കെ പ്രസ്തുത ശാസ്ത്രജ്ഞൻ സാക്ഷിമാത്രമായിരുന്നു എന്നതിൽ നിന്ന് വ്യക്തമാവുന്നു ;
മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവിന്റെ നിയമനം കഴിഞ്ഞു ഏറെ വൈകാതെ 2017 – മാർച്ച് ഏഴിന് കേരളത്തിൽ ക്‌ളൗഡ് സീഡിംഗ് നടത്തുന്നതായിരിക്കും എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതായി അതെ ദിവസത്തെ ”ഫിനാൻഷ്യൽ എക്സ്പ്രസ്സ് ” റിപ്പോർട്ട് ചെയ്യുന്നുണ്ട് . എന്നാൽ സ്വകാര്യ ശാസ്ത്രോപദേഷ്ടാവിനെ മുഖ്യമന്ത്രി വരുത്തി സ്ഥാപിച്ചത് ക്‌ളൗഡ് സീഡിംഗ്/weather modification ദൗത്യം നിർവ്വഹിക്കാനാണോ എന്ന കാര്യത്തിൽ അപ്പോഴും സുതാര്യതയില്ല——എങ്കിലും 2017 -ൽ കേരളത്തിൽ cloud seeding /weather modification നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്ര ദത്ത ശാസ്ത്രോപദേഷ്ടാവ് 2024 വരെയും കേരളത്തിൽ cloud seeding /weather modification പ്രക്രിയ നടത്താൻ തീരുമാനിക്കുകയും ആദ്യം മഴ കണ്ടു ഭയന്നും പിന്നീട് കാലാവസ്ഥാഭേദ്യത്തിനു /ക്‌ളൗഡ്‌സീഡിങ്ങിനു 10 കോടി ചെലവ് വരുമെന്ന ഉൾവിളി ഉണ്ടായ കാരണത്താലും 2017 മുതൽ 2024 വരെയും weather modification കർമം തുടർച്ചയായി മാറ്റി വയ്ക്കുകയാണുണ്ടായതെന്നു ള്ള വാദത്തെ അംഗീകരിക്കുമാറ് ബുദ്ധിഭ്രംശം കേരള പൊതുസമൂഹത്തിനുണ്ടായിട്ടുണ്ടോ?. അതെ സമയം 2018 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ കേരളത്തിൽ തുടർച്ചയായ വർഷകാല ദൈർ ഘ്യ വൽക്കരണവും പ്രളയങ്ങളും ഉരുള്പൊട്ടലുകളുമുണ്ടാവുന്നുണ്ട് . വിയറ്റ് നാമിൽ യു. .എസ് പട്ടാളം നടത്തിയ ഓപ്പറേഷൻ പോപ്പീ യിൽ നിന്ന് വിയറ്റ്നാം ജനതാനുഭവിച്ച കഷ്ടതകൾക്ക് സമാനമായ അനുഭവങ്ങളാണ് കേരളത്തിൽ ഇക്കാലത്തുണ്ടായതു ; ആയിരങ്ങൾമരണപ്പെടുകയും,കണക്കറ്റ വിധം മനുഷ്യജീവികളെ കാണാതാവുകയും അനേകംകുടുംബങ്ങളുടെ കുടിയിടങ്ങളും കൃഷിസ്ഥലങ്ങളും ഒലിച്ചു പോവുകയും ചെയ്ത 2018 -2024 കാലത്തെ, ഹൃദയ ശൂന്യമായ നിസ്സംഗതയോടെ എല്ലാം തികച്ചും സ്വാഭാവികം എന്ന മട്ടിലാണ് കേന്ദ്ര- സംസ്ഥാന ഭരണ സ്ഥാപനങ്ങൾനോക്കിക്കാണുന്നതു ; 2017 ൽ ക്‌ളൗഡ് സീഡിംഗ് പാടില്ല എന്നുകേന്ദ്രം കർശനമായി വിലക്കിയിട്ടും 2017 -ലും തുടർന്ന് 2018 ലും ക്‌ളൗഡ് സീഡിംഗ് നടത്തുമെന്ന് കേരളത്തെ പ്രഖാപിക്കാൻ പ്രേരിപ്പിച്ച ശാസ്ത്രീയ ബോധ്യം എന്തെന്ന് വിശദീകരിക്കുവാൻ ശാസ്ത്രോപദേഷ്ടാവായ ചന്ദ്രദത്തന് ഭരണപരവും ധാർമികവുമായ ബാധ്യതയുണ്ട് .ക്‌ളൗഡ് സീഡിങ്ങിനു 10 -കോടി ഉറുപ്പിക ചെലവ് വരുമെന്ന ശാസ്ത്രീയ ബോധ്യം ഇത്തരം പ്രഖ്യാപനങ്ങൾ നടതുമ്പോൾ ദത്തന് ഇല്ലാതെ പോയത് എന്തുകൊണ്ട് എന്നചോദ്യത്തിനും മറുപടിപറയാനും ദത്തന് ബാധ്യതയുണ്ട് .ശേഷം 2018 മുതൽ ഐഐടിഎം എന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനവുമായിച്ചേർന്നും അല്ലാതേയുംകേരളത്തിൽ എയർ ക്രാഫ്റ്റ് ഉപയോഗിച്ച് കാലാവസ്ഥാഭേദ്യം നടത്തുമെന്ന് പ്രഖ്യാപിച്ച ദത്തൻ ,2024 വരെയും എവിടെയും കാലാവസ്ഥാഭേദ്യം/ക്‌ളൗഡ് സീഡിംഗ് നടത്തിയിട്ടില്ല എന്ന് പറയുമ്പോൾ 2016 മുതൽ 2024-വരെയും പൊതു ഖജനാവിൽ നിന്ന് തൊഴിലില്ലായ്മാ വേതനം സ്വീകരിച്ചുജീവിക്കുകയായിരുന്നുവെന്നു ആത്മ നിന്ദ കൂടാതെ ദത്തന് പറയുവാൻ കഴിയുമോ ? ഇക്കാലത്തു ചന്ദ്രദത്തൻ അറിഞ്ഞോ അറിയാതെയോ അയാളെ ശാസ്ത്രോപദേശിക്കസേരയിൽ പ്രതിഷ്ഠിച്ചഭരണസ്ഥാപന വക്താക്കൾ തന്നെ കേരളത്തിന്റെ ആകാശത്തെ കാലാവസ്ഥ ഭേദ്യത്തിനായി വിദേശ ഡോണർ ശക്തികൾക്കു തുറന്നു കൊടുത്തു എന്ന് പറഞ്ഞാൽ അത് ഒരു അനുമാനമല്ല നിഷേധിക്കാനാവാത്തമനുഷന്റെ സാമാന്യബുദ്ധിയിൽ അടങ്ങിയിരിക്കുന്ന യുക്തി സാധ്യതയാണ് . പ്രകൃതി ജന്യമായ വൻ പ്രളയങ്ങൾ (ഉദാഹരണത്തിന് 1924 -ലെ പ്രളയം) സംഭവിച്ചാൽ അവ ഒന്ന് രണ്ടു വർഷത്തിനകം കെട്ടടങ്ങുകയും, കാലാവസ്ഥ .കേരളത്തിന്റെ സ്ഥിരീകൃതമായ കാലാവസ്ഥാക്രമത്തിലേക്ക് മടങ്ങുകയും ചെയ്യേണ്ടതാണ് .എന്നാൽ 2018 മുതൽ കേരളത്തിന്റെ കാലാവസ്ഥാ ഗതിക്രമത്തെ ശിഥിലീകരിച്ചുകൊണ്ടു രണ്ടായിരത്തി 24 -ൽ ചൂരമല- മുണ്ടക്കൈ ദുരന്തംവരെയും കേരളത്തിൽ ഒരുകാലാവസ്ഥാ അപഭ്രംശമുണ്ടാവണമെങ്കിൽ അതിൽ പ്രകൃതി ബാഹ്യമായ ആന്ത്രപ്പോളജിക്കൽ ഇന്റെർവെൻഷൻ ഉണ്ടായേ മതിയാവൂ എന്നത് അനുമാന ശാസ്ത്രമല്ല മറിച്ചു കേരള കാലാവസ്ഥാ ചരിത്രത്തിൽനിന്ന് വെളിപ്പെടുന്ന ശാസ്ത്രീയ യുക്തിയാണ് .അതങ്ങനെയല്ല എന്നുപറയാൻ നെഞ്ചിനു താഴെ ഒരുഹൃദയവും ശിരസ്സിൽസ്പന്ദിക്കുന്ന ഒരുസിരാകൂടവുമുള്ള ആർക്കും പറയാൻ കഴിയുകയില്ല . പ്രകൃതിജന്യമായ സ്വാഭാവിക അത്യാഹിതം എന്നതിനപ്പുറം എന്തെങ്കിലും നിഗൂഢമായ ഇടപെടലുകളോ രഹസ്യ ഡീലുകളോ 2018 -2024 വർഷങ്ങളിലെ ദുരന്തത്തിനുകാരണമായിട്ടുണ്ടോ എന്ന ദിശയിലൊരന്വേഷണം ഇവിടെ നടത്തിയിട്ടുമില്ല .2016 ൽ ദത്തനെ ശാസ്തീയ ഉപദേശകനായി നിയമിക്കുമ്പോൾ വിദേശ ഡോണർ ധനത്തിനുവേണ്ടിരാജ്യത്തെ ഒറ്റുകൊടുത്തു ശീലമുള്ള രാഷ്ട്രീയ കാളകൾ വാലുപൊക്കുന്നതു എന്തിനെന്നു സാമാന്യമായി മനസ്സിലാക്കാൻ കഴിയുമായിരുന്നു; ആഗോളവൽക്കരണ കാലത്തു വിദേശ ഡോണർ ഏജന്സികളിൽനിന്നു FCRA നിയമങ്ങൾ ലംഘിച്ചു കൊണ്ട് PLDP എന്ന പദ്ധതിയുടെ പേരിൽ പതിനാറുകോടിരൂപകള്ളക്കടത്തുചെയ്യുകയുംകോടതിയിൽതൊണ്ടിയോടെ പിടികൂടപ്പെടുകയുംചെയ്തകേരളഭരണകൂട സ്ഥാപനത്തിലെ വക്താക്കൾ ഒരു ബഹുമാന്യശാസ്‌ത്രജ്‌ഞനെ മറയായി പ്രതിഷ്ഠിച്ചു കൊണ്ട് ,,,വിദേശ ഡോണർ ധനം കടത്തിക്കൊണ്ടുവരുന്നതിനായികേരളത്തിന്റെ ആകാശം അനധികൃതമായി വിദേശ എയർ ക്രാഫ്റ്റ് കൾക്ക് തുറന്നുകൊടുത്തത് കൊണ്ടാണ് 2018 -2014 കാലാവസ്ഥാദുരന്തമുണ്ടായത് എന്നതു ചരിത്ര സാക്ഷ്യമാണ് .കേരളത്തിൽ 2017 മുതൽ 2024 വരെയും ക്‌ളൗഡ് സീഡിംഗ് നടത്താതെ ,നടത്താൻ പോവുന്നു എന്ന് ഭാവിക്കുവാൻ നിയുക്തനായ ശാസ്ത്രഞ്ജന്റെ തലയ്ക്കുമുകളിലൂടെ പ്രളയ പ്പാച്ചിലിൽ പെയ്തിറങ്ങുന്ന മനുഷ്യ ക്കരുതികളുടെ രക്തവും .ജീവിതത്തിന്റെ പണിയിടങ്ങളിൽ നിന്ന്എവിടേക്കോവലിച്ചെറിയ പ്പെട്ടവരുടെ അനാഥത്വവും ഹൃദയ ഭേദകങ്ങളായ നിലവിളികളായി അസ്തമിക്കുകയായിരുന്നു
കേരളം weather modification പ്രഖ്യാപന രേഖകൾ
Kerala toമാണ go in for cloud seeding to tackle drought: CM Pinarayi Vijayan
The Kerala government plans to go for a cloud seeding experiment to tackle the severe drought situation prevailing in the state, Chief Minister Pinarayi Vijayan told the assembly today.
Written by PTI
Thiruvananthapuram
March 7, 2017 14:52 IST
പക്ഷെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന വരുമ്പോൾ തന്നെ weather modification /cloud seeding കേരളത്തിൽ നടത്താനുള്ള പരിശ്രമങ്ങളെ കേന്ദ്ര ഗവണ്മെന്റ് വെട്ടി നിര ത്തിയിരുന്നു .കർണാടകത്തിലും തമിഴ് നാട്ടിലും നടത്തി പരാജയപ്പെട്ട പരീക്ഷണങ്ങളിനി കേരളത്തിലുംവേണ്ട എന്ന് കേന്ദ്രം പറയുന്നു
—The Centre has shot down the Kerala government’s plans to go for cloud seeding to induce artificial rain. This year, the state has been facing the worst drought in last 115 years, with initial crop damages alone at Rs 225 crore. The Centre has refused to clear the project for cloud-seeding, the state government sources told FE. The Centre is not convinced that the existing technologies are feasible in producing artificial rain. The Centre told Kerala that other states like Tamil Nadu and Karnataka had also tried these technologies, without much success.
(15March 2017 Financial Express )
Weather Modification നു ആവശ്യമായ സാങ്കേതികവിദ്യ ഇന്ത്യയിൽ ലഭ്യമല്ല എന്ന കാരണത്താൽ അതിനുതടയിടുന്ന നിലപാട് കേന്ദ്രംസ്വീകരിച്ചിരുന്നു വെന്നും അതിനെ മറികടന്നു കൊണ്ടാണ്, കേരളത്തിൽ 2017 ഒക്ടോബറിൽ സ്വകാര്യ കമ്പനിയുടെ സഹായത്തോടെ cloud seeding നടത്താനുള്ളതീരുമാനമുണ്ടായത് എന്നുമാണ് മുകളിൽ ഉദ്ധരിച്ച റിപ്പോർട്ടിൽനിന്നും 2018 ജനുവരി 16 നും 2018 മേയ്27 നും The New Indian Express ലേഖകന് ദത്തൻ നൽകിയ അഭിമുഖത്തിൽ നിന്നും വ്യക്തമാവുന്നത് ( റിപ്പോർട്ടുകൾ അന്യത്ര ) Weather Modification നു ആവശ്യമായ സാങ്കേതിക വിദ്യ ലഭ്യമാവാത്ത സാഹചര്യത്തിൽ , Weather മോഡിഫിക്കേഷൻ, ഇടനിലക്കാരായ ഇന്ത്യൻ സ്വകാര്യ കമ്പനി കൾക്ക് വേണ്ടി , US എയർ ക്രാഫ്റ്റ് കളും സീഡിംഗ് ഉപകരണങ്ങളുമുപയോഗിച്ചു US ൽ നിന്ന് തന്നെയുള്ള സീഡിംഗ് വിദഗ്ദ്ധന്മാരാണ് ഇന്ത്യയിൽ ക്‌ളൗഡ് സീഡിംഗ് നിർവഹിക്കുന്നത് ; അവയിൽ പ്രധാനം നോർത്ത് ഡക്കോട്ട ആസ്ഥാനമായുള്ള Weather Modification International , Weather Modification Incorporated എന്നീ US കമ്പനികളാണ് ; ഈ വൈദേശിക— സ്വകാര്യ അച്ചുതണ്ട് ഉപരോധിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഭൗമ ശാസ്ത്ര മന്താലയം സെക്രട്ടറിഎം രാജീവൻ ക്‌ളൗഡ് സീഡിങ്ങിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ സ്വകാര്യ കമ്പനി കളെ ഒഴിവാക്കണമെന്ന നിലപാട് മുന്നോട്ടു വച്ചതു . എന്നാൽ കേരള ഗവണ്മെന്റ് 2017 ഒക്ടോബറിൽ തന്നെ ക്‌ളൗഡ് സീഡിംഗ് നടത്തുന്നതിന് കെ. എസ്. ഇ ബി .യിലെ യും സയൻസ് ആൻഡ് ടെക്നോളജി-പരിസ്ഥിതി വിഭാഗത്തിലെ ശാസ്ത്ര നയ തന്ത്രജ്ഞന്മാരെ യുമുൾക്കൊള്ളിച്ചു കൊണ്ട് ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിനു പുറമെ ക്‌ളൗഡ്‌സീഡിങ് നിർവഹിക്കുന്നതിനായി ഒരു ”സ്വകാര്യ കമ്പനി” യെ കണ്ടെത്തു കയും ചെയ്തു എന്നാണ് The New Indian Express ലെ 2018 ജനുവരി 16 മേയ് 27 തീയതികളിലെ റിപ്പോർട്ടുകളിൽ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് !
പത്ര റിപ്പോർട്ടുകൾ നോക്കുക
THIRUVANANTHAPURAM: The state government will try its hand at rain-making ahead of the 2018 southwest monsoon months, possibly by the end of April. Chief Minister Pinarayi Vijayan had announced the plans for a cloud seeding experiment in March 2017, a year which saw Kerala stumbling through a drought. The government will not use aircraft to disperse cloud seeding chemicals on the first attempt, senior government officers said. Instead, chemical-bearing flares will be fired from the ground to ‘seed’ rain clouds and stimulate precipitation.
A number of locations, including Kochu Pampa, have been identified for the experiment, said M Chandra Dathan, the scientific advisor to the Chief Minister and former director of the Vikram Sarabhai Space Centre (VSSC).
“You need rain clouds for the experiment. It is not possible without them. We wanted to conduct the experiment in October last year. But the state received copious rainfall at the time and we put off the experiment. Now we plan to do it by the end of April,” Dathan said.
Cloud seeding is a method of stimulating rainfall by ‘seeding’ clouds with chemicals such as silver iodide, dry ice or potassium iodide. In May 2017, the Kerala State Electricity Board (KSEB) was appointed as the implementation agency for the ambitious rain-making project. The technical aspects were to be handled by the Kerala State Council for Science, Technology and Environment.
The government has identified a private cloud seeding agency for conducting the experiment, officers said. Interestingly, KSEB had toyed with the idea of artificial rain to fill its depleted hydel reservoirs some years ago but had discarded it as unviable. Compared to 2017, the state is in a much better position this year vis a vis hydropower generation.
As on January 14, the hydel reservoirs had enough water to generate 2,895.45 million units (MU). Last year, on the same day the storage was enough to generate just 1,857 MU.
THIRUVANANTHAPURAM: Now that the ‘real’ rain is here, the LDF Government’s ardour for an artificial version of it appears to have cooled. The government has shelved plans for employing cloud seeding to create artificial rain, a project announced with much fanfare by Chief Minister Pinarayi Vijayan in March 2017.
Prohibitive cost and the touch-and-go nature of the results were cited as reasons for putting the rain-making project on the back-burner. Also, the Chief Minister made the announcement in the Assembly at a time when Kerala was stumbling through a particularly demanding drought. The 2018 summer, on the other hand, was not taxing and the rainfall has been adequate thus far, and IMD says Kerala stands to have a normal monsoon this southwest monsoon season.
Although plans were made to conduct the first cloud seeding experiment in October 2017, it was later postponed to April this year. A number of locations including Kochu Pampa was identified for conducting the initial experiment using chemical-bearing flares. No tests have been undertaken so far. A government source said the experiments would cost around a hefty `10 crore, a compelling reason for the present hesitation.
M C Dathan, scientific advisor to the Chief Minister and former director, Vikram Sarabhai Space Centre, said the government hoped to revive the project on a future date by collaborating with the Indian Institute of Tropical Meteorology (IITM), Pune. “IITM has plans to conduct cloud-seeding in states like Maharashtra and Andhra Pradesh. They have the expertise, and we can conduct aircraft-based experiments,’’ Dathan said.
2018 ഇന്ത്യൻ എക്സ്പ്രസ്സ് മെയ് 24
മുകളിൽ കൊടുത്തിട്ടുള്ള പത്ര റിപ്പോർട്ട് കളിൽ നിന്ന് ദത്തൻ/ഗവണ്മെന്റ് പറയുന്നതായി കാണുന്നത് ഇപ്രകാരമാണ് :
ഒന്ന് : 2017 ഒക്ടോബറിൽ weather modification നടത്താനാണുതീരുമാനിച്ചതെങ്കിലും അത് 2018 ഏപ്രിൽ മാസത്തേക്ക് മാറ്റി വച്ചു;2018 ഏപ്രിൽ മാസത്തിൽ തന്നെ വരാനിരിക്കുന്ന പ്രളയ വർഷങ്ങളെപ്പറ്റിസമയാ സമയങ്ങളിൽ അറിവുലഭിച്ചതിനെത്തുടർന്നു കേരളത്തിൽ പിന്നീട് weather modification വേണ്ടി വന്നോ എന്ന് വ്യക്തമല്ല .
രണ്ടു : എങ്കിൽ തന്നെയും weather modification /cloud seeding നു കേരളം സുസജ്ജമായിരുന്നു
മൂന്നു: 2017 -lഇങ്ങനെ സുസജ്ജമായിരുന്നെങ്കിലും weather മോഡിഫിക്കേഷനിൽ നിന്ന് കേരളത്തെ പിറകോട്ടു വലിച്ചത് നടപ്പാക്കാനുദ്ദേശിച്ച പദ്ധതിക്കുമാത്രം പത്തുകോടിയോളം റുപ്പിക ചെലവ് വരുമെന്നുള്ള ഭയമാണ് .
നാല് : 2017 -ൽ തന്നെ weather മോഡിഫിക്കേഷൻ നടത്തുന്നതിന് ഒരു സ്വകാര്യ ക്‌ളൗഡ് സീഡിംഗ് ഏജൻസിയെ ഗവണ്മെന്റ് കണ്ടെത്തിയിരുന്നു
അഞ്ചു : 2018 മെയ് 24 നു ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽകാലാവസ്ഥാ ഭേദ്യ പദ്ധതിക്ക് വേണ്ട സംവിധാനം ഐഐടിഎം പൂനയ്ക്കുണ്ട് എന്നും അകലെയല്ലാതെ ഭാവിയിൽ ഒരു ദിവസത്തിൽ അവരുമായി ച്ചേർന്നു എയർ ക്രാഫ്റ്റ് ഉപയോഗിച്ച് കേരളം CLOUD SEEDING നടത്തുമെന്നും ദത്തൻ പറഞ്ഞിരിക്കുന്നു .2018 ൽ പശ്ചിമ ഘട്ടത്തിൽ കാലാവസ്ഥ ഭേദ്യ പരീക്ഷണം നടത്തിയതായി AITTM ,MONGABAY എന്ന ഫോർഡ് —-മാക് ആർതർ ഫൌണ്ടേഷൻ ഫിനാൻസ് ചെയ്യുന്ന ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട് ; യു എസ്സിൽ നിന്നു വാടകയ്‌ക്കെടുത്ത എയർ ക്രാഫ്റ്റ് -ൽ യു .എസ് വിദഗ്ധന്മാരാണ് ഈ പരീക്ഷണം നടത്തിയത് എന്ന് AITTM വ്യക്തമാക്കുന്നുണ്ട് ;2018 മെയ് മാസത്തിൽ ദത്തൻ ഇങ്ങനെ പറഞ്ഞിരിക്കെ 2018 ഓഗസ്റ്റിൽ കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമുണ്ടാവുകയുംതുടർന്നുള്ള വർഷങ്ങളിൽകേരളത്തിൽ അത്ര കനത്തതല്ലാത്ത പ്രളയങ്ങളും വർഷകാലദൈർഘ്യവൽക്കരണവും സംഭവിക്കുകായും ചെയ്യുന്നു ; ഈ സാഹചര്യത്തിൽ കേരളത്തിൽ ഉണ്ടായ പ്രളയക്കെടുതികൾക്കും ഒടുവിൽ 2024 -ൽ -വരെയുണ്ടായികാണുന്ന നരജീവ ഹാനികൾക്കും മറ്റു ഹൃദയഭേദകമായ കഷ്ട നഷ്ടങ്ങൾക്കും കാരണമായത് കാലാവസ്ഥാ ക്രമത്തിൽ മനുഷ്യൻ നടത്തിയ ഇടപെടലുകളാണ് എന്ന് ,കർണ്ണാടകം , AITTTM പൂനാ എന്നിവർ പരസ്യമായും മറ്റുചിലർ അതോടു പറ്റി ചേർന്നും നടത്തിയ അതിക്രമങ്ങളെ മുൻനിറുത്തി പറഞ്ഞാൽ അത് നിഷേധിക്കാനാവുമോ ? ഈ രക്തത്തിൽ പങ്കില്ല എന്ന് കേരളത്തിന്റെ ശാസ്ത്ര ഭരണജ്ഞാനിക്കും ,അയാളിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നതായി ഭാവിക്കുന്ന ഭരണസ്ഥാപനത്തിനും പറയുവാൻ കഴിയുമോ?
കേരളത്തിൽ ഒരു ശാസ്ത്ര സാങ്കേതിക വകുപ്പുണ്ട് . അതിന്റെ ഉത്തരവാദിത്വത്തിലല്ല മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേശകൻ എന്ന നിലയിലാണ് നരോത്തമനായ ചന്ദ്രദത്തൻ അവിടെയും ഇവിടെയും തൊടാതെയും മുൻപ് പറഞ്ഞതിനെ പിന്നീട് നിഷേധിച്ചു കൊണ്ടും weather modification 2017 -ൽപ്രഖ്യാപിച്ചിട്ടു എട്ടു വർഷങ്ങൾക്ക് ശേഷവും കേരളത്തിൽ അത് നടന്നോ എന്നുവ്യക്തമായിപ്പറയാതെ പരസ്പരവിരുദ്ധമായ കാര്യങ്ങളിൽ ചുരുണ്ടു കൂടുന്നത് ;
ചന്ദ്രദത്തൻ അവർകളോട് ചില ചോദ്യങ്ങൾ :
1 .2017 ൽ കേരളം കൊച്ചു പമ്പ സെക്ടറിൽ ഗ്രൗണ്ട് cloud seeding നടത്തുമെന്ന് നിങ്ങൾ പറഞ്ഞു .ഗ്രൗണ്ടിൽനിന്നുള്ള cloud seeding കേരളത്തിൽ എലെക്ട്രിസിറ്റി ബോർഡ് പലതവണ പരീക്ഷിച്ചു പരാജയപ്പെട്ടിട്ടുള്ളതാണ് .കൊച്ചുപമ്പ സെക്ടറിൽ താങ്കൾനടത്താമെന്നുദ്ദേശിച്ചതു ഗ്രൗണ്ട് ക്‌ളൗഡ് സീഡിംഗ് ആണെങ്കിൽ അത് അന്നിതുവരെനടക്കാത്ത പ്രക്രിയ ആണ് എന്ന മട്ടിൽ ഭരണ സ്ഥാപനം നടത്തിയ പ്രഖ്യാപനം ഒരു വഞ്ചനാ വിദ്യയാണ് . അതിനു വഴിയൊരുക്കുവാൻ വേണ്ടി ഖജനാവിൽ നിന്ന് പണം പറ്റിയ നിങ്ങൾ ശാസ്ത്രീയ ധാർമിക മര്യാദകളെ ലംഘിച്ചിരിക്കുന്നു .ശാസ്ത്രം ജനവഞ്ചനയ്ക്കുള്ള കൺകെട്ട് വിദ്യ ആക്കാൻ ശ്രമിച്ചിരിക്കുന്നു .ജനങ്ങളുടെ ശാസ്ത്രീയ സാക്ഷരതയും ശാസ്ത്രീയ അവബോധവും വികസിപ്പിക്കാൻ ബാധ്യസ്ഥനായ മുൻ ഇസ്രോ മേധാവി വസ്തുതകളെ ബോധപൂർവം mystify ചെയ്തു കൊണ്ട് സ്വന്തം പദവി ദുരുപയോഗം ചെയ്തിരിക്കുന്നു
- 2017 -ഒക്ടോബറിൽ കൊച്ചു പമ്പ സെക്ടറിൽ നടത്താനിരുന്ന cloud സീഡിങ്/കാലാവസ്ഥാ ഭേദ്യം, മഴപെയ്തത് കൊണ്ട് 2018 ഏപ്രിൽ മാസത്തേക്ക് മാറ്റിവച്ചു എന്ന് തുടർന്ന് ദത്തൻ പറയുന്നു; 2018 ഏപ്രിൽമാസത്തിൽ പ്രസ്തുതകർമം നിർവഹിക്കാനാണ് (മുതല അമ്മാച്ചനും ഞാനും മാത്രമടങ്ങുമെന്ന കേരള ശാസ്ത്ര ഭരണവകുപ്പു )തീരുമാനിച്ചത് എന്നും ദത്തൻ പറയുന്നു. എന്നാൽ 2018 ൽ പൂനാ ഐഐടിഎം നടത്തുന്ന പരീക്ഷണങ്ങളോട് ചേർത്ത് എയർ craft ഉപയോഗിച്ചുള്ള ക്‌ളൗഡ് സീഡിംഗ് വരുന്ന ദിവസങ്ങളിലുണ്ടാവുമെന്നു ദത്തൻ എന്ന നിങ്ങൾ പറയുന്നു .
3.2018 ഏപ്രിൽ മാസത്തിൽ നിങ്ങൾ നടത്താനിരുന്ന കർമം നടത്തുന്നതിന് 10 കോടി റുപ്പിക വേണ്ടിവരുമെന്ന അറിവും cloud സീഡിങ്ങിൽനിന്നു പിന്നോട്ടടിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചു എന്ന് നിങ്ങൾ തുടർന്ന് പറയുന്നു . ആവശ്യത്തിന് വേണ്ട മഴ കിട്ടിയതു കണ്ടു നിരാശപ്പെട്ടുകൊണ്ടാണ് നിങ്ങൾ നടത്താൻപരിപാടിയിട്ട സീഡിങ് വേണ്ട എന്ന്തീരുമാനിച്ചത് എന്ന വാദം ഇവിടെ അസാധുവാകുകയാണ്
4 .കൊച്ചു പമ്പയിലെ ഗ്രൗണ്ട് cloud സീഡിംഗ് എന്ന പ്രസ്താവം ഒരു തട്ടിപ്പായിരുന്നു വെന്നു നിങ്ങളുടെ തൊട്ടുപിറകെവരുന്ന പ്രസ്താവനകളിൽ നിന്ന് വ്യക്തമാവുന്നു . അതിലൊന്ന് ക്‌ളൗഡ് സീഡിങ്നടത്താനായി 2017 -ൽനിങ്ങളൊരു സ്വകാര്യ ഏജൻസിയെ identify ചെയ്തു എന്നതാണ് .കർണ്ണാടക ഗവണ്മെന്റ് അവിടെ കാലാവസ്ഥാഭേദ്യം നടത്തുന്നതിനുള്ള ഏജൻസികളെ തെരഞ്ഞെടുത്തത് ഭരണപരമായ ഔദ്യോഗിക നടപടിക്രമങ്ങൾപാലിച്ചുകൊണ്ടാണ് .അവരുടെ മിനിസ്ട്രിക്കുള്ളിൽ തന്നെ ഇങ്ങനെതെരഞ്ഞെടുക്കപ്പെടുന്നവർ ഏതെല്ലാം പ്രദേശങ്ങളിൽ സീഡിംഗ് നടത്തുന്നു അതിനെന്തു ചെലവുവരുമെന്നതിനെക്കുറിച്ചുഭിന്നാഭിപ്രായങ്ങളുണ്ടായിട്ടുണ്ട് ,,,,,,,,,,,,,,,,,ശ്രീനിവാസ റെഡ്ഢിയുടെയും ,ഡി.കെ ശിവകുമാറിന്റെയുമൊക്കെകടുത്ത എതിർപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.അങ്ങനെയൊരു ഭരണ പരമായ സുതാര്യതയെ ”കവർ”ചെയ്യാനാണ് കാലാവസ്ഥാഭേദ്യ പരിപാടിയെ പറ്റിയുള്ള പലതരം മനോഗതങ്ങൾപുറപ്പെടുവിക്കുന്ന ഒരുശാസ്ത്രീയ സാർവഭൗമനെ കേരളത്തിൽ പ്രതിഷ്ഠിച്ചത് എന്നുമനസ്സിലാക്കാവുന്നതാണ് - എന്നാൽ 2017 ൽ തന്നെ നിർദ്ദിഷ്ട കർമം നടത്താൻ( ഞാനും മുതല അമ്മാച്ചനും കൂടി) ഒരു സ്വകാര്യ ഏജൻസിയെ ഐഡന്റിഫയചെയ്തു എന്നല്ലാതെ ആ ഏജൻസിയുടെ മേൽവിലാസം നിങ്ങൾ വെളിപ്പെടുത്തുന്നില്ല .എന്ത് കൊണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ് ;ഏതോ ഒരു കക്ഷിയെ കണ്ടെത്തി എന്നത് ഭരണപരമായനടപടിക്രമങ്ങളിൽ ഉൾപ്പെടുത്താൻ കഴിയുന്ന കാര്യമല്ല ;അത് നിരുത്തരവാദപരമായ ഒരു പ്രസ്താവനയാണ്. രാജ്യത്തിന്റെകാലാവസ്ഥാക്രമത്തെ ആകെത്തന്നെ ബാധിക്കുന്നു സീഡിംഗ് നടപ്പിലാക്കാൻ ഭരണ നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഒരു താല്പര്യക്കാരനെ കണ്ടെത്തി എന്ന് നിങ്ങൾ പറയുമ്പോൾ ഇങ്ങനെ ഒക്കെ തീരുമാനമെടുക്കാൻ ഇതൊന്നും നിങ്ങളുടെ വീട്ടുകാര്യമല്ല എന്ന് നിങ്ങളോർക്കേണ്ടതാണ്
6 . കേന്ദ്ര ഗവണ്മെന്റിന്റെ earth സയൻസ് സെക്രട്ടറി ആയിരുന്ന എം.രാജീവൻ ഐഐടിഎം നും ഗവേണ്മെന്റിനും ക്‌ളൗഡ് സീഡിംഗ് നടത്തുമ്പോൾ നേരിടേണ്ടിവരുന്ന വസ്തുനിഷ്ഠ പ്രശ്നങ്ങളെപ്പറ്റി 2019 ൽ ഒരു ധവളപത്രം പുറപ്പെടുവിക്കുമെന്നു പ്രസ്താവിച്ചിരുന്നു.ഈ രംഗത്ത് വിദേശ കമ്പനികളും സ്വകാര്യ ഏജൻസികളും നടത്തുന്ന ചൂഷണം അവസാനിപ്പിക്കാനാണ് ധവളപത്രം ഇറക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു
7 .ഈ പ്രസ്താവന നില നിൽക്കുമ്പോഴാണ് ”ഞങ്ങൾ ” ധൃതി പിടിച്ചു ഒരു സ്വകാര്യ ഏജൻസിയെ കാലാവസ്ഥാ ഭേദ്യ കർമം നിർവഹിക്കാൻ വേണ്ടി കണ്ടെത്തിയത് എന്ന് ദത്തൻ പറയുന്നു . ആരാണ് ഈ ”ഞങ്ങൾ” ? ഇതിനൊന്നുംഭരണ നടപടിക്രമമൊന്നുമില്ലേ?സ്വകാര്യ ഏജൻസികളുടെ ചൂഷണം പ്രതിരോധിക്കാൻ കേന്ദ്രംധവളപത്രം പുറപ്പെടുവിക്കാനിരിക്കെ ഏതു അദ്‌ഭുത വിദ്യ പ്രയോഗിച്ചാണ് ”ഞങ്ങൾ ”ഒരു സ്വകാര്യ ഏജൻസിയെ തന്നെ തെരഞ്ഞു പിടിച്ചത് ?എന്തായിരുന്നുഅത്യാവശ്യം ?
8 . 2018 കൊടും പ്രളയവർഷത്തിൽ ഐഐടിഎം ഉമായിചേർന്നു aircraft ഉപയോഗിച്ച് കേരളത്തിൽ രാസവിതപ്രയോഗം നടത്താൻ ദത്തൻ തീരുമാനിച്ചുവത്രെ .പക്ഷെ അതിനു പത്തു കോടിരൂപിക ചെലവ് വരുമെന്ന് കണ്ടു പിന്നോട്ടടിച്ചു എന്നും ദത്തൻ പറയുന്നു - കർണാടക ഗവണ്മെന്റിന്റെ രേഖകൾ പരിശോധിച്ചാൽ ഏതുമേഖലകളിൽ എത്രത്തോളം ഏരിയ കവർ ചെയ്താണ് സീഡിംഗ് നടത്തുന്നതിന് എസ്റ്റിമേറ്റ് ഉണ്ടാക്കി സമർപ്പിക്കാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണ് .പല എസ്റ്റിമേറ്റ് കളും ഗവണ്മെന്റ് ഒബ്ജക്റ്റ് ചെയ്തിട്ടുമുണ്ട്.പക്ഷെ എവിടെ എപ്പോൾ ഏതു സ്ഥലത്തു എത്ര വിസ്തൃതിയിൽ കേരളത്തിൽ cloud സീഡിംഗ് നടത്തുന്നു എന്നതിനെ സംബന്ധിച്ച് ആരും ഒരു എസ്റ്റിമേറ്റ് നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ മൂർത്തമായ ഒരു പദ്ധതിയും അതിന്റെ എസ്റ്റിമേറ്റും ഇല്ലാതെ 10 കോടി ചെലവ് എന്നൊരു അഭ്യുഹം പുറത്തു വിടുന്നത് പലസംശയങ്ങൾക്കുംകാരണമായിത്തീരുന്നു
10 96 കോടി റുപ്പിക പല ഘട്ടങ്ങളിൽ ആയി കാലാവസ്‌ഥാ ഭേദ്യത്തിനു ചെലവഴിച്ചതിനു ശേഷം മുണ്ടക്കൈ,ചൂരമല ദുരന്തത്തിന് കാരണമായ പ്രളയമുണ്ടായ 2024 ൽ വീണ്ടും സീഡിംഗ് നടത്താൻ ധനാഭ്യർത്ഥനയുമായി കോലിവാദ് വരുമ്പോഴാണ് ഇത് വരെ നടത്തിയിട്ടുള്ള സീഡിങ്ങുകൾ കൊണ്ട് കോളി വാദിന്റെ മണ്ഡലത്തിൽചിലപ്രയോജനങ്ങളുണ്ടായേക്കാം; പക്ഷെ ഇപ്പോൾ ക്‌ളൗഡ് സീഡിങ്ങിനു അമ്പതു ലക്ഷത്തിനും ഒരു കോടിക്കും ഇടയിലുള്ള തുകയെ അനുവദിക്കാനാവൂ എന്ന് പറഞ്ഞു ഡി.കെ ശിവകുമാർ കോളി വാദിനെ ഇരു ത്തുന്നത്! !.ക്‌ളൗഡ് സീഡിങ്ങിന്റെ പേരിൽപകൽക്കൊള്ളകൾനടക്കുന്നുഇനി അത് അനുവദിച്ചുതരുക ബുദ്ധിമുട്ടാണ് എന്ന് അനുഭവ സമ്പന്നനായ ശിവകുമാർ പറയുമ്പോഴാണ് ,ഇവിടെയൊരു ദത്തൻ ആരോ എവിടെയോസീഡിങ് നടത്തിയാൽ പത്തുകോടിയോളം ചെലവ് വരുമെന്ന് പകൽക്കിനാവ് കണ്ടു പരിഭ്രമിക്കുന്നതു!
2018 -2024 പ്രളയക്കെടുതികൾക്കു പിന്നിലെ കാണാ ചരടുകൾ
ഇന്ത്യയിലെ weather modification /cloud സീഡിങ്ങിനെ പറ്റിയുള്ള വിവരങ്ങൾപ്രധാനമായും പുറത്തേക്കു വിട്ടുകൊണ്ടിരുന്നത് കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന മോങ്ങാബെ എന്ന പേരിലുള്ള ന്യൂസ് പോർട്ടൽ ആണ് .1950 കൾ മുതൽ കേരളത്തിൽ വിധ്വംസക ഇടപെടലുകൾക്കുവേണ്ടി പണമെറിഞ്ഞു കൊണ്ടിരിക്കുന്ന ഫോർഡ് ഫൗണ്ടേഷനും പിന്നീട് ആഗോളവൽക്കരണകാലത്തു കേരളത്തിൽ ഡോളർ വിനിമയം നടത്തിക്കൊണ്ടിരുന്ന മറ്റൊരു ഡോണർ ആയ ജോൺ ടി. മാക് ആർതർ ഫൗണ്ടേഷനുമാണ്ഈ ന്യൂസ് പോർട്ടലിന്റെ സാമ്പത്തിക സ്രോതസ്സ് . ഇപ്പറഞ്ഞ ന്യൂസ് പോർട്ടലിനു മൂന്നു എഡിഷനുകളാണ് ഉള്ളത് .ഒന്ന് ഇന്ത്യയിലെ ന്യൂ ഡൽഹി എഡിഷൻ. രണ്ടാമത്തേത്‌ഇൻഡോനേഷ്യയിലും മൂന്നാമത്തേത് ലാറ്റിൻ അമേരിക്കയിലുമാണ് .ഇപ്പറഞ്ഞ രാജ്യങ്ങളിലെ കാലാവസ്ഥാ പാരിസ്ഥിതികമാണ് ഈ പോർട്ടലിന്റെ പ്രധാനപ്രമേയങ്ങളിലൊന്ന് ;എങ്കിലും ഈ പോർട്ടലിന്റെമറവിൽ ഫോർഡും മാക് ആർതർ ഫൗണ്ടേഷനും കങ്കാണിമാരെ കണ്ടെത്തി ഇന്ത്യ ഉൾപ്പടെയുള്ളരാജ്യങ്ങളിൽ കാലാവസ്ഥാപാരിസ്ഥിതിക രംഗങ്ങളിൽ ഇടപെടൽ നടത്തുന്നുണ്ട് എന്ന് ന്യായമായും സംശയിക്കാവുന്നതാണ് .കർണാടകം ,മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ സംസ്ഥാന ഖജനാവ് ചൂഷണംചെയ്തു കൊണ്ടാണ് കാലാവസ്ഥാഭേദ്യത്തിലൂടെ അതി വർഷവും , കാലവർഷ ദൈർഘ്യവൽക്കരണവും ഉൾപ്പടെ യുള്ള കെടുതികൾ സൃഷ്ടിച്ചതെങ്കിൽ കേരളത്തിലെ കാലാവസ്ഥാക്രമത്തിൽ യു എസ് എയർ ക്രാഫ്റ്റ് കൾ ഇടപെടൽ നടത്താനുള്ള സാധ്യതകൾവളരെ വ്യക്തമാണ് .കേരളത്തിലെകടലോരങ്ങളിലും ,നാട്ടിടങ്ങളിലും ,പശ്ചിമഘട്ടഭാഗങ്ങളിലും അധിവസിക്കുന്ന ജനതയെ ഒഴിവാക്കി മണ്ണും കടലുമൊക്കെ വൻ സംരംഭകർക്ക് വിൽക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപമുള്ളകാലത്താണ് 2018 ൽ കേരളത്തിൽ വൻ പ്രളയമുണ്ടാകുന്നത് .മറ്റു സംസ്ഥാനങ്ങളിൽ weather മോഡിഫിക്കേഷൻമൂലംപ്രളയമുണ്ടായിട്ടുണ്ടെന്നും അതിനു സംസ്ഥാന ഖജനാവി ൽ നിന്നും പണംമുടക്കിയിട്ടുണ്ട് എന്നും തുടർപ്രളയങ്ങൾക്കുകാരണം ഇന്ത്യക്കെതിരെ വിദേശ ശക്തികൾനടത്തുന്ന നീക്കങ്ങളാണ് എന്നും തെലുങ്കാനാ മുഖ്യ മന്ത്രി ആയിരുന്ന ചന്ദ്ര ശേഖരറാവു പ്രസ്താവിച്ചിട്ടുള്ളവിവരവും നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞതാണ്
സംസ്ഥാന ഗവൺമെന്റുകൾ അവരുടെഖജനാവിൽ നിന്ന് പണം മുടക്കി weather മോഡിഫിക്കേഷൻനടത്തുമ്പോൾ തന്നെവിദേശ ഡോണർ ഏജൻസികൾ കേന്ദ്ര സർക്കാരിനെയും FCRA യും (FOREIGN CONTRIBUTION REGULATION ACT ) വെട്ടിച്ചുകൊണ്ടു കാലാവസ്ഥഭേദ്യ കൃഷിക്ക് വേണ്ട ഏർപ്പാടുകൾ നടത്തിയെടുക്കുമെന്നു കേന്ദ്ര ഇന്റലിജൻസിന് വിവരം കിട്ടിയതുകൊണ്ടാവാം കേരളത്തിൽനടത്താനിരുന്ന കാലാവസ്ഥ ഭേദ്യ പരീക്ഷണത്തിന്‌കേന്ദ്രം തടയിട്ടത് . അതിനെ ധിക്കരിച്ചു കൊണ്ട് മുതലയമ്മാച്ചനും ഞാനും ചേർന്നുകൃഷി നടത്തുമെന്നു പ്രഖ്യാപിക്കുമ്പോൾ ശാസ്ത്രജ്ഞൻ ജനവിരുദ്ധ ഭരണ നെറികേടിന്റെഉപകാരണമാകുവാൻവിധിക്കപ്പെടുകയായിരുന്നു എന്ന് ഇനിയും ആ മാന്യ ദേഹം തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു . ഇതിനൊരു പശ്ചാത്തലമുണ്ട്
1990 കളിൽ ആഗോളവൽക്കരണ കാലത്തു ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾക്കു വികസന പ്രവർത്തനങ്ങൾക്ക് ലോൺ ആയും ഗ്രാന്റ് ആയും പണംനിര്ലോഭം നൽകാൻ ലോക ബാങ്കും എ ഡിബിയുമൊക്കെതയ്യാറായിരുന്നുവെങ്കിലുംഅന്നത്തെ ഇന്ത്യൻഇടതുപക്ഷം സാമ്രാജ്യത്വ സാമ്പത്തിക അധിനിവേശം എന്നനിലയിൽ അതിനെ എതിർക്കുകയും സിപിഎം ലെ തന്നെ യു എസ് സെൽ അതിനു അനുകൂലമായനിലപാടെടുക്കുകയുംചെയ്തു .ഇന്നുആറുലക്ഷംകോടിയിലധികംപൊതു കടമുള്ള സംസ്ഥാനമായി സാമ്പത്തിക നട്ടെല്ലൊടിഞ്ഞ അവസ്ഥയിൽ ഇടതുപക്ഷകേരളം എത്തിച്ചേരുന്നതിനുകാരണം അന്ന് കേരളത്തിലെ ഇടതുപക്ഷം തുടങ്ങിവച്ച WB ,ADB സാമ്പത്തികബന്ധങ്ങളായിരുന്നു . ഇതിനു പുറമെയാണ് കാണാച്ചരടുകളുള്ള ഫണ്ട്( എം .പി.പരമേശ്വരൻ ) ആണ് എന്ന സംശയത്തോടെതന്നെ നെതർലൻഡ്‌സ് –യു എസ്– ഫ്രാങ്കീ കള്ളക്കടത്തു പണം കേരളത്തിലെത്തിയത് ; കേരളത്തിന്റെ രാഷ്ട്രീയ ഘടന അസ്ഥിരീകരിക്കണമെന്നഉദ്ദേശത്തോടെ പരിഷത് വഴി യു എസ്. ഡോണർ ഏജൻസികൾ പണം കേരളത്തിലേക്ക് കള്ളക്കടത്തുചെയ്തത്. .തൊണ്ടി പിടികൂടി ഹാജരാക്കിയപ്പോളുണ്ടായ കോടതിവിധിയിലുണ്ടായ പരാമർശം ഇപ്പോഴുംകോടതിവിധിയിൽ മായാതെകിടപ്പുണ്ട് . ” ഇപ്രകാരം കള്ളക്കടത്തു വഴി വഴികൊണ്ടു വന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത് എന്ന പ്രതിഭാഗത്തിന്റെ വാദത്തിനു വ്യക്തമായി മറുപടിപറയാൻ വാദിഭാഗത്തിനുകഴിഞ്ഞിട്ടില്ല ”
ഇടതു പക്ഷമായി ഇപ്പോഴും അഭിനയിക്കുന്ന കേരളത്തിന്റെ ഭരണ കർത്താക്കൾ കേരളത്തിൽ ക്‌ളൗഡ് സീഡിംഗ് ഇപ്പോൾ വേണ്ട എന്ന് കേന്ദ്രം പറഞ്ഞിട്ടും അതിനുള്ള സംവിധാനം ഇവിടെ ഇപ്പോൾ ഇല്ല എന്ന് പറഞ്ഞിട്ടും ,ഈ രംഗത്ത് നടക്കുന്ന വിദേശസ്വകാര്യ ഏജൻസികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടെ ഗവണ്മെന്റ് 2019 ൽ പുറത്തിറക്കുന്ന ധവള പത്രം ഇനി പിറക്കാനിരിക്കുന്നതെ ഉള്ളൂ എന്ന് പറഞ്ഞിട്ടും ,2017-ൽ തന്നെ കേരളത്തിൽ WEATHER മോഡിഫിക്കേഷൻ നടത്തുവാനും അതിനു ഒരു സ്വകാര്യ ഏജൻസിയെ നിശ്ചയിക്കാനും തയ്യാർ ആയി .ഖജനാവിൽത്തട്ടാതെ, ജനങ്ങളോട് കണക്കു പറയാതെ ,വിദേശ ഡോണർ ഏജൻസികളിൽ നിന്ന് കണക്കുചോദ്യമില്ലാത്ത അനധികൃത പണംചെലഴിച്ചു ഇങ്ങനെയൊരു കൃത്യം നടത്താൻ കഴിയുമെന്നതിനു തീർപ്പുണ്ടായിരിക്കെ , അതിൽ നിന്നുണ്ടാവുന്ന സ്വാകാര്യ ലാഭത്തിന്റെ സ്കോപ്പിനെ പ്പറ്റി ധാരണയുണ്ടായിരിക്കെ , ഒരു ഭരണാധികാരി കേന്ദ്ര ഗവേണ്മെന്റിന്റെഉപദേശം വിഗണിച്ചു കൊണ്ട് ഇങ്ങനെ ഒരുതീരുമാനമെടുത്തുവെങ്കിൽ അത് ഇന്നത്തെ ഇന്ത്യനാവസ്ഥയിൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. വിദേശ ഡോണർ ഏജൻസിയുടെ പണം എന്ന വ്യാമോഹമാണോ .കേരളത്തെ ജലസമൃദ്ധമാക്കാനുള്ള തത്രപ്പാടാണോ ഇതിനു പിന്നിലുള്ളത് എന്ന് എളുപ്പത്തിൽ തരുമാനിക്കാവുന്നതേ ഉള്ളൂ.ഒന്നും കാണാതെയല്ല മുതല അമ്മാച്ചൻ 1916 ൽ ഭീമ ശാസ്ത്രജ്ഞ സൗഷ്ഠവമുള്ള ഒരു അടുത്തൂൺ പറ്റിയ മാന്യദേഹത്തെ തെരഞ്ഞു പിടിച്ചു സ്പേസ് പാർക്ക് മാനേജർക്ക് തത്തുല്യമായ ഒരു കസേരയിൽ ഇരുത്തിയത് . തന്റെ തലയ്ക്കു മീതെ എന്താണ് നടക്കുന്നത് എന്ന് 2017 മുതൽ 2024 -25 വരെയും സാധുവായ ശാസ്ത്രജ്ഞന് ഒന്നും മനസ്സിലായിട്ടില്ലായിരിക്കാം . ശാസ്ത്രജ്ഞൻ ഒരിക്കൽപറഞ്ഞു നടപ്പിലാക്കാൻ തുടങ്ങുന്നു; എല്ലാം ഓരോന്നായി മാറ്റിവയ്ക്കുന്നു; പിനീട് കൈയിൽ കാശില്ലെന്നു കണ്ടെത്തുന്നു ;ഇങ്ങനെ കേരളത്തിൽ weather മോഡിഫിക്കേഷൻ പദ്ധതി തുടർച്ചയായി മാറ്റി വയ്ക്കാനും തുടർ പ്രളയം നോക്കിക്കാണുവാനുമാണ് തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് നിഷ്കളങ്കനായ ശാസ്ത്രജ്ഞൻ മനസ്സിലാക്കുന്നു എന്നാണ്അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ജല്പനങ്ങളിൽനിന്നു വെളിപ്പെടുന്നത് . എന്നാൽ ശാസ്ത്രജ്ഞന്റെ തലയ്ക്കുമുകളിലൂടെ മോങ്ങാബെയുടെ പശ്ചാത്തലമുള്ള ,ഫോർഡ് ജനുസ്സിലുള്ള ഡോണർ ഏജൻസികളുടെ ചെലവിൽ അനധികൃതമായോ ഐഐടിഎം ന്റെ പരീക്ഷണത്തിന്റെ ഭാഗമായോ 2018 ൽ അതി ഭീകരമായ പ്രളയവിത്തു വിതരണം നടന്നിരുന്നുവെന്നു സംശയ ബുദ്ധി ഇല്ലാത്ത, ബുദ്ധിക്കു തെളിച്ചമുള്ള ആർക്കും ഉറപ്പിക്കാവുന്നതാണ് .ഇപ്പോൾ 2024 ലെ മുണ്ടക്കൈ -ചൂരമല മേഖലകളിലെ പ്രയോഗത്തിന്റെ ഫീഡ് ബാക്കിനു മോങ്ങാബെ കേരളത്തിലേക്ക് അതിന്റെ ലേഖകരെ അയക്കുകയും കേരളത്തിലെ കാലാവസ്ഥാപ്രവചന ശാസ്ത്ര സങ്കേതം കുറെ കൂടി മൂർച്ചയുള്ളതാക്കാൻ ഫോർഡും ജോൺ ടി.മാക് ആർതർ ഫൗണ്ടേഷനും ഫിനാൻസ് ചെയ്യുന്ന മോങ്ങാബെ യുടെമാധ്യമ പ്രതിനിധികളും റെവന്യൂ മന്ത്രി രാജനുമായി ചർച്ചകൾ നടത്തുകയും ചെയ്തിരിക്കുന്നു . ഇവരാരും കേരളത്തിലെ ആകാശത്തേക്ക് വിരൽ ചൂണ്ടു കയോ അനധികൃത WEATHER MODIFICATION ആണോ 2024 വരെയും കേരളത്തിലുണ്ടായ പ്രളയ ദുരന്തങ്ങൾക്കുകാരണം എന്ന ചോദ്യം ഉന്നയിക്കുകയും ചോര കുടിച്ചിട്ട് മതിയായില്ലേ എന്ന് മോങ്ങാബെയുടെ ഡോണർ പ്രഭൃതികളോട് ചോദിക്കുകയും ചെയ്യുന്നില്ല.
മോങ്ങാബേ എന്ന പ്രസ്ഥാനം യു എസ്സിൽ ആരംഭിക്കുന്നത് 1999 -ൽ ആണ് എങ്കിലും അതിന്റെ ഇന്തോനേഷ്യൻ എഡിഷൻ രൂപപ്പെടുന്നത് 2014 ലും അതിന്റെ ഇന്ത്യൻ എഡിഷൻ തുടങ്ങുന്നത് 2018 -ലുമാണ് .മോങ്ങാബേ യുടെ ഇൻഡനേഷ്യൻ എഡിഷൻ ഇറങ്ങിയ 2014 -ൽ ഇന്തോനേഷ്യയിൽ പ്രളയമുണ്ടായതുപോലെ മോങ്ങാബേ യുടെ ഇന്ത്യൻ എഡിഷൻ ഇറങ്ങിയ 2018 -ൽ കേരളത്തിലും പ്രളയമുണ്ടായി എന്നതും യാദൃച്ഛികമാവാം ;മാത്രവുമല്ല കേരളത്തിലെഒരു ഭരണ കാര്യ വിദഗ്ധൻ 2024 -ൽ ഇന്തോനേഷ്യയിൽ ഒരു മിന്നൽ പര്യടനം നടത്തുകയും .തദനന്തരം ശ്രീമാൻ ദുബായിലെ പ്രളയ ഭൂമിയിലേക്കു സഞ്ചരിക്കുകയുണ്ടായി എന്നതും യാദൃച്ഛികമാവാം
While Kerala explored cloud seeding in the mid-to-late 2010s due to drought fears, with plans for experiments in 2017 and 2018 that were ultimately shelved due to costs and unviability, the Indian government’s broader support for cloud seeding research, with funding and collaboration from bodies like the Indian Institute of Tropical Meteorology (IITM), began around 2018 and has since continued to develop, with Mongabay-India publishing articles about these developments.
Cost and Delays: Plans for a cloud seeding experiment in October 2017 were postponed to April 2018 due to a cost of around 10 crore, which was a major factor in the delay and eventual shelving of the plan.
ഇന്തോനേഷ്യയിൽ ഫോർഡ്-മാക് ആർതർ ഫൗണ്ടേഷന്റെ മോങ്ങാബെ എഡിഷനും പ്രളയവും ഒന്നിച്ചു വന്നു എന്നത് പോലെ ,കേരളത്തിലും പ്രളയമുണ്ടായത് മോങ്ങാബെയുടെ ഇന്ത്യൻ എഡിഷൻ ആരംഭിക്കുമ്പോഴാണ് എന്ന് പറഞ്ഞു .കേരളത്തിലെ ക്‌ളൗഡ്‌സീഡിങ് ചരിതം മോങ്ങാബെ
വിവരിക്കുന്നത് ഇങ്ങനെയാണ് :2010 -മുതൽ വരൾച്ചാ ഭയമുള്ള സംസ്ഥാനമാണ്‌കേരളം .ഒക്ടോബർ 2017 -ൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്‌ളൗഡ് സീഡിംഗ് /കാലാവസ്ഥ ഭേദ്യം ചെലവ് പത്തുകോടി വരുമെന്ന കാരണത്താൽ 2018 – ഏപ്രിൽ മാസത്തിലേക്കുമാറ്റുകയും പിന്നീട് വേണ്ടെന്നു വയ്ക്കുകയും ചെയ്തു. എന്നാൽ 2018 -മുതൽ കേരളം, ഇന്ത്യ ഗവണ്മെന്റിന്റെ ക്‌ളൗഡ് സീഡിംഗ് ഗവേഷണവുമായി സഹകരിക്കുകയും ആവശ്യമായ ഫണ്ട് ഐഐടിഎം ചെലവഴിക്കുകയും ചെയ്യുന്നുണ്ട് . ഇതില്പറയുന്ന കാര്യങ്ങൾ വസ്തുതകളെകൂടുതൽ ദുരൂഹമാക്കുന്നു .കാരണം 2017 -ൽ കേരളത്തിൽ ക്‌ളൗഡ് സീഡിംഗ് വിലക്കിയ കേന്ദ്ര ഗവണ്മെന്റിന്റെ സ്ഥാപനം, ധനകാര്യമുൾപ്പടെയുള്ള കാര്യങ്ങളിൽകേന്ദ്ര സ്ഥാപനവുമായിച്ചേർന്നു കാലാവസ്ഥാ പരീക്ഷണങ്ങൾ നടത്താൻ കേരളത്തിന് അവസരം നൽകി എന്നുപറയുന്നതിൽ വൈരുധ്യമുണ്ട് .മാത്രവുമല്ല കേന്ദ്ര ഗവണ്മെന്റ് സ്ഥാപനവും കേരളവുമായുള്ള കൂട്ട് പ്രവർത്തനത്തിലുണ്ടാവുന്ന ഡെവെലപ്മെന്റ്‌സ്‌നെപ്പറ്റി മോങ്ങാബെ തുടർന്നും അനുഗ്രഹ പ്രഭാഷണം നടത്തുമെന്നും പോർട്ടൽ പറയുന്നു . AITTM മായി കൂട്ടുചേർന്നു aircraft വഴി ക്‌ളൗഡ് സീഡിംഗ് നടത്തുമെന്ന് ദത്തനും പറയുന്നുണ്ടെങ്കിലും ക്‌ളൗഡ് സീഡിംഗ് ഒന്നിന് പത്തുകോടിച്ചെലവ് വരുമെന്ന് മനസ്സിലാക്കി കേരളം പദ്ധതി ആകെത്തന്നെ ഉപേക്ഷിച്ചു എന്നതാണ് തുടർന്നുണ്ടായ ഡെവെലപ്മെന്റന്നു കൂടി മോങ്ങാബേ പറയുന്നു .അങ്ങനെ പിൻവാങ്ങി നിൽക്കുമ്പോൾ ദയ തോന്നിയ ഫോർഡോ മാക് ആർതുറോ മറ്റു വിദേശ ഫണ്ടിംഗ് ടീമുകളോ കേരളത്തിൽ യു എസ് AIRCRAFT ഉപയോഗിച്ച് 2018 -ൽ കാലാവസ്ഥാഭേദ്യം നടത്തി പ്രളയമുണ്ടാക്കി എന്നതാണോ മോങ്ങാബെ വിഴുങ്ങിയ തുടർ ഡെവലപ്മെന്റ് എന്നുവ്യക്തമല്ല. ഇങ്ങനെ കേരളത്തിലെ WEATHER മോഡിഫിക്കേഷൻ ഡെവെലപ്മെന്റിനെ വിടാതെ പിടികൂടാൻ യു. എസ് ഫൌണ്ടേഷൻ ഫണ്ടഡ് ആയ പോർട്ടലിനു എന്തുകൊണ്ട്പ്രത്യേക താല്പര്യമുണ്ടായി എന്നതും കൃത്യമായഒരു ചോദ്യമാണ് ; കാരണം വിദേശ ഡോണർ മാർക്ക്‌കേരളത്തിൽ കടന്നെത്തി കേരളത്തിൽ തുടർച്ചയായ പ്രളയ നഷ്ടങ്ങൾ സാധിക്കുവാനുള്ള മാധ്യമ മറയാണ് മോങ്ങാബെ എന്ന് മോങ്ങാബെ പോർട്ടലിന്റെ ആധികാരിക നാട്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാവുന്നുണ്ട് .മാത്രവുമല്ല ക്‌ളൗഡ് സീഡിംഗ് രംഗത്തെ യു എസ് അധിനിവേശത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്ന എം രാജീവൻ എന്ന കേന്ദ്ര ഗവണ്മെന്റ്സെക്രട്ടറി യു എസ് ദല്ലാളന്മാർ സംസ്ഥാനങ്ങളെക്കൊണ്ട് കോടികൾ സീഡിങ്ങിനു വേണ്ടി മുടിപ്പിക്കുമ്പോഴും നാല്പത്തഞ്ചു കോടി റുപ്പിക മാത്രമാണ്,കാലാവസ്ഥാഭേദ്യ പരീക്ഷണങ്ങൾക്കായി 2018 -വരെയും അനുവദിച്ചിരുന്നത് . ആസ്ഥിതിക്ക് കേരളത്തിലെവിടെയോ സീഡിംഗ് നടത്തുന്നതിന് പത്തു കോടിറുപ്പികയുടെ പിന്തുണ AITTM ൽനിന്നുലഭിക്കാനും സാധ്യത ഉണ്ടായിരുന്നില്ല. ഇന്ന് സംഗതികൾ ആകെ മാറിമറിഞ്ഞു ;കാലാവസ്ഥാ ഭേദ്യ-നിരീക്ഷണ പ്രവചനങ്ങൾക്കും മഴയെ തടഞ്ഞു നിർത്താനും ,,,,,,,,,മഴപെയ്യിക്കാനുമുള്ള ഒരു ഉപഗ്രഹ സങ്കേതമൊരുക്കുന്നതിനും കേന്ദ്ര ഗവൺമെന്റിൽ നിന്നുരണ്ടായിരം കോടിറുപ്പിക അനുവദിക്കുകയും മോങ്ങാബെ ആസ്ഥാനമായ കാലിഫോർണിയയിൽ നാസയുടെ ശിക്ഷണത്തിൽഇസ്രോ കാലാവസ്ഥാനിയന്ത്രണത്തിന്റെ പാഠങ്ങൾ അഭ്യസിക്കുകയുമാണ്!! — ഇന്തോ പാക് യുദ്ധത്തെ മോണിറ്റർ ചെയ്തു എന്നവകാശപ്പെടുന്ന ഡൊണാൾഡ് ട്രംപ് തന്നെയാവും ഇപ്പോൾ ജമ്മു കാശ്മീരിലുണ്ടായ പ്രളയത്തെപ്പോലെ ഇന്ത്യയുടെ കാലാവസ്ഥയെ ആകെയും ഭാവിയിൽ നിയന്ത്രിക്കുക എന്ന് വന്നുകൂടായ്കയില്ല .
കേരളത്തിന്റെ പ്രകൃതിയുംകാലാവസ്ഥാക്രമവും 2018 വരെ അനന്യ സുഭഗമായിരുന്നു. പക്ഷെ 2018 -ലും അതിനുശേഷവും ഒരു പക്ഷെ നിങ്ങളുടെ കാണാമറയത്തു , ആരുടെ എയർ ക്രാഫ്റ്റ് കളും സീഡിങ്‌മെഷീനുകളുമാണ് പുത്തുമല മുണ്ടക്കൈ ചൂരൽമല തുടങ്ങി കേരളത്തിന്റെ ജീവിത ഖണ്ഡങ്ങളിലാകെ ഒരു മഹാ മരണകാലത്തിന്റെ ഉടൽ പിളർത്തുന്ന നിലവിളികൾ വീഴ്ത്തിയത്? .ജീവനസ്ഥലഭ്രഷ്ടരുടെ ചോര വീണ നിലങ്ങളിൽച്ചവിട്ടാതെ നിങ്ങളുടെ കാലുകൾക്കു ചലിക്കാനാവില്ല എന്നുപറയുന്നത് ഇപ്പോഴും നിങ്ങളുടെ ക്രോമസോമുകളിൽ മനുഷ്യ ജീനുകളുടെ അടയാളങ്ങൾപതിഞ്ഞിരിക്കുന്നു എന്ന ഉത്തമ വിശ്വാസത്തിലാണ് .മനുഷ്യജീനുകളുടെവിദൂര സ്പർശംപോലും നഷ്ടമായിക്കഴിഞ്ഞ അധികാരത്തിന്റെ നരാകാരങ്ങൾ വിമർശനയോഗ്യരല്ലാ എന്നതുകൊണ്ടു , മനുഷ്യനെന്നഉത്തമബോധ്യമുള്ള നിങ്ങളോടു, ദത്തൻ, ഈ രക്തത്തിൽനിങ്ങൾക്കുപങ്കുണ്ടോ എന്ന് ആദരപൂർവ്വം ചോദിക്കുന്നു.