ഇന്ത്യയിലെആദ്യത്തെ ജനകീയ സ്വാതന്ത്ര്യ സമരം

ബ്രിട്ടീഷ് അധിനിവേശത്തിനും നാടുവാഴിത്ത ചൂഷണത്തിനുമെതിരെ
അഞ്ചുതെങ്ങു യുദ്ധങ്ങൾ :1697-1809

ബ്രിട്ടിഷ് ഭരണാധികാരികൾക്കൊപ്പം ദേശീയനാടുവാഴിത്തത്തിനുമെതിരേ പൊരുതിയ ജനകീയ യുദ്ധങ്ങളിൽ നിന്നാണ്, ഇന്ത്യയുടെ ആദ്യത്തെ ദേശീയജനകീയസ്വാതന്ത്ര്യസമരംആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ജനകീയ സ്വാതന്ത്ര്യസമരത്തിനു തുടക്കം കുറിച്ച അഞ്ചുതെങ്ങു ജനകീയ യുദ്ധങ്ങളെക്കുറിച്ചു ഡോക്ടർ അനിൽ(അഞ്ചുതെങ്ങു) മധുരൈ ഗാന്ധിഗ്രാം സർവ കലാശാലയിൽ അവതരിപ്പിച്ചു നന്യമായപ്രശംസയുംഅംഗീകാരവുംനേടിയെടുത്തഗവേഷണ പ്രബന്ധത്തിൽ നിന്നുയർന്നുവരുന്ന രാഷ്ട്രീയപ്രശ്നങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നതു. കൃത്യവും സൂക്ഷ്മവുമായ ചരിത്രരേഖകളുടെ പിൻബലത്തിലെഴുതപ്പെട്ട ഈ ഗവേഷണത്തിലെ യുക്തിസഹമായ, നിർണ്ണയങ്ങൾ വിവാദങ്ങളെ മറികടന്നു എങ്ങനെ ചരിത്രത്തെ വസ്തുനിഷ്ഠതയുടെ ആഖ്യാനമാക്കിമാറ്റാം ,എന്നതിന് വളരെഅപൂർവമായി ലഭിക്കുന്ന അറിവിന്റെ സാക്ഷ്യമാണ്

ഒന്നാം അഞ്ചുതെങ്ങു യുദ്ധം

ഇന്ത്യൻജനതയുടെ സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ് വിരുദ്ധ ജനകീയ യുദ്ധമായിരൂപപ്പെടുന്നത് 1697 ലെ ഒന്നാം അഞ്ചുതെങ്ങു യുദ്ധത്തോടെയാണ് എന്ന് അനിൽ ചരിത്രരേഖകൾ സൂക്ഷ്മ വിശകലനംചെയ്തു സമർത്ഥിക്കുന്നു.അഞ്ചുതെങ്ങു യുദ്ധങ്ങളെപ്പറ്റി തന്റെ ഗ്രന്ഥത്തിൽ ക്ലമന്റ് ഡൗണിങ് പരാമർശിക്കുന്നുവെങ്കിലും 1697 ലും തുടർന്ന് 1718-22 കാലത്തും നടന്ന യുദ്ധങ്ങളുടെ യാഥാർത്ഥരൂപം ഒരുപക്ഷെ ഡൗണിങ് മനഃപൂർവം തമസ്കരിക്കുന്നതാവാം. മലയാളി ചരിത്ര രചയിതാക്കൾ ആകട്ടെ ഉടമ്പടിപ്രകാരമുള്ള കപ്പം നൽകാതെ തന്നെയവമാനിച്ചുവിട്ട കമ്പനിയെ വരുതിയിൽ കൊണ്ടുവരാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല എന്നുകണ്ടു നിവൃത്തികെട്ടു ബ്രിട്ടീഷ്‌കോട്ടയ്‌ക്കെതിരെ ഉയർന്നുവന്ന ജനകീയപ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തു ആറ്റിങ്ങൽ റാണി ഉമയമ്മയെ പ്രതിഷ്ഠിക്കാനാണ്‌ ശ്രമിക്കുന്നത് ; ബ്രിട്ടീഷ് കമ്പനിപ്പട്ടാളത്തെ നേരിടാൻവേണ്ട സൈനികശക്തി ഇല്ലാതിരുന്ന റാണി നടത്തിയ ബ്രിട്ടീഷ്‌വിരുദ്ധ ഉപരോധത്തെ ആറ്റിങ്ങൽപിള്ളമാരിൽ ഒന്നാമനായ വെഞ്ഞമുട്ടം ( വഞ്ചിമഠം? ) പിള്ള തന്നെ വഞ്ചിച്ചു എന്നാണ് റാണി പക്ഷപാതിയായ ചരിത്രകാരി ലീനമോർ പറയുന്നത് ;യുദ്ധത്തിൽ റാണിയുടെ പട തോറ്റു പിന്തിരിഞ്ഞോടിയതിനുശേഷം റാണി 1697 നു ശേഷം ഒരിക്കലും അവരുടെ കല്പിതമായ അധികാരം പുനസ്ഥാപിക്കാൻ അഞ്ചുതെങ്ങിലോട്ടു മടങ്ങിവന്നിട്ടില്ല .യുദ്ധംനടക്കുമ്പോൾത്തന്നെ മറ്റൊരുവഴിക്കു കമ്പനിയുമായി റാണി അനുരഞ്ജനത്തിന് ശ്രമിക്കുകയായിരുന്നുവെന്നു ശങ്കുണ്ണിമേനോൻപറയുന്നതായി അനിൽചൂണ്ടിക്കാട്ടുന്നു
1697-ലെ ഒന്നാം അഞ്ചുതെങ്ങു യുദ്ധത്തിന് ഒരു പശ്ചാത്തലമുണ്ട് . ഉമയമ്മറാണിയുടെപൂർവികർ തലമുറകൾക്കുമുന്പ് അഞ്ചുതെങ് ആറ്റിങ്ങൽനാട്ടുരാജ്യത്തിന്റെ പരിധിയിൽ വരുന്നപ്രദേശമാണെന്ന്അവകാശപ്പെട്ടുകൊണ്ടു ഡച്ചുകാർക്കു ഒരുവ്യാപാരശാല അഞ്ചുതെങ്ങിൽ സ്ഥാപിക്കാൻ അനുമതിനല്കിയിരുന്നു .അക്കാലത്തു അഞ്ചുതെങ്ങിലെജനങ്ങൾക്കു അത്ഒരുരാഷ്ട്രീയ പ്രശ്നമായി അനുഭവപ്പെട്ടില്ല ഡച്ചുകാർക്ക്‌കേവലംവ്യാപാരല ലക്ഷ്യ ത്തിനപ്പുറം രാഷ്ട്രീയാധികാരതാല്പര്യങ്ങളൊന്നുമില്ലാത്തതുകൊണ്ടു ജനങ്ങൾക്കവരോട് പ്രത്യേകിച്ച് വിദ്വേഷമോ പ്രീതിയോ ഉണ്ടായിരുന്നില്ല . അവരുടെവ്യാപാരശാലകല്ലുകൊണ്ട് നിർമ്മിക്കണമെന്നുള്ള താല്പര്യംനടത്തിയെടുക്കുന്ന കാര്യത്തിൽപോലും അവർ ഉദാസീനരായിരുന്നു ; പക്ഷെ 1694-ആവുമ്പോഴേക്കും പിന്നാക്കഹിന്ദുക്കളുംക്രിസ്താനികളുംമുസ്ലീങ്ങളും മാത്രം അധിവസിക്കുന്ന, ഹിന്ദു സവർണ സമുദായ സാന്നിധ്യമില്ലാത്ത ഒരു sub-altern ഗ്രാമമായ അഞ്ചുതെങ്ങിൽ അധികാരാവകാശം ഉയർത്തിക്കൊണ്ടു അഞ്ചുതെങ്ങിൽ ബ്രിട്ടീഷുകാർക്ക് ഒരു കോട്ടയും സൈനികത്താവളവും വ്യാപാരശാലയും സ്ഥാപിക്കുന്നതിന് ആറ്റിങ്ങൽ റാണി അനുമതികൊടുത്തു .റാണിക്കു വാർഷികകപ്പം കൊടുക്കണമെന്ന നിബന്ധനയിൽ കുരുമുളകിന്റെ കുത്തക വ്യാപാരാവകാശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നൽകിക്കൊണ്ടും കോട്ടയ്ക്കു സമീപവും ബ്രിട്ടീഷ് സെറ്റിൽമെന്റിനുആവശ്യമായിവരുന്ന ഭൂസ്ഥലവും റാണിക്ക് വിധേയമായി ഭരിച്ചു കൊള്ളുവാൻ അവകാശം നല്കിക്കൊണ്ടുമുള്ള 1694-ലെ ഉടമ്പടിയെസംബന്ധിക്കുന്ന വാർത്ത ജനങ്ങളെ ക്ഷുഭിതരാക്കുകയും തുടർന്നുണ്ടായ ജനകീയപ്രക്ഷോഭത്തെ റാണിയുടെ നേതൃത്വത്തിൽ അമർച്ചചെയ്യുകയും ചെയ്തു .1697-ആവുമ്പോൾ റാണിക്ക്‌അഞ്ചു തെങ്ങു ജനതയ്ക്കുമേൽ ഒരു വിശേഷാധികാരവും നാട്ടുകാർ അംഗീകരിച്ചുകൊടുത്തിട്ടില്ല എന്ന് കമ്പനിമേധാവി മനസ്സിലാക്കിയതിന്റെ പേരിലാണ് റാണിയുടെകോയ്മ നിഷേധിക്കാൻ കമ്പനി മേധാവി തയ്യാറായത് .1697-ലെ യുദ്ധത്തോടെ റാണി കളത്തിൽ നിന്ന് പുറത്തായെങ്കിലുംആദ്യം റാണിയുടെപിള്ളയായ വെഞ്ഞ മുറ്റവും പിന്നീട് രണ്ടാം പിള്ളയായ കുടമണ്ണും ചേർന്നുകള്ളപ്രമാണംചെയ്തുമദ്ധ്യ വടക്കൻ അഞ്ചുതെങ്ങിൻറെ ഭൂമി ,പോർട്ടുഗീസ് ദ്വിഭാഷിയായ മാൽഹെയ്‌റോസിന്റെ പേരിൽകള്ളപ്രമാണംചെയ്തു കമ്പനിമേധാവികളെ കബളിപ്പിച്ചു പണം വാങ്ങുകയും അത് രണ്ടാം അഞ്ചുതെങ്ങു യുദ്ധത്തിന് വഴിമരുന്നിടുകയും ചെയ്തു .1697-ലെ യുദ്ധശേഷംകമ്പനിപ്രതിനിധികൾക്കു റാണിയുടെ ഉടമ്പടി അസാധുവാണെന്നു മനസ്സിലാവുകയുണ്ടായി .ബ്രിട്ടീഷ് രേഖകളിൽ കമ്പനിവക്താക്കളും പ്രതിനിധികളും അഞ്ചുതെങ്ങിൽകോട്ടകെട്ടുമ്പോൾ അഞ്ചുതെങ്ങിൻറെമണ്ണുപിടിച്ചെടുക്കണമെന്നു ആഗ്രഹിച്ചിരുന്നില്ല ,ശുദ്ധമായവ്യാപാരലക്ഷ്യംമാത്രമേയുണ്ടായിരുന്നുള്ളുവെന്ന പരസ്യമായനിലപാട്‌സ്വീകരിക്കാൻ കമ്പനി വക്താക്കൾ നിർബന്ധിതരായത് 1697-ലെ യുദ്ധത്തിൽ ജനങ്ങളുടെ രോഷം കണ്ടിട്ടാവാം . ബ്രിട്ടീഷ്കാർക്കെന്നുമാത്രമല്ല റാണിമാർക്കോ പിള്ളമാർക്കോ അഞ്ചുതെങ്ങിന്മേൽ യാതൊരുഅവകാശവുമില്ലെന്നതായിരുന്നു അഞ്ചുതെങ്ങുകാരുടെ നിലപാട്. ശ്രമണ – ജൈന ബുദ്ധ- മത നിലപാടിൽ നിന്നുകൊണ്ട് ഹിന്ദുവർണ്ണവ്യവസ്ഥയെഎതിർത്തസ്വതന്ത്രബുദ്ധികളും, ശ്രീലങ്കയിൽനിന്ന് കുകുടിയേറിയ ആയോധനപാരമ്പര്യമുള്ള ഗോത്രപിന്തുടർച്ചകളുമടങ്ങുന്ന ചാഗോസും ,ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമിഴ്‌ നാട്ടിൽനിന്നു കുടിയേറിയ ചുരുക്കം വണിക്കുകളുമടങ്ങുന്ന അഞ്ചുതെങ്ങിൻറെ കരയോട് തൊട്ടുരുമ്മി അഞ്ചുതെങ്ങു കായലും പടിഞ്ഞാറു കടലും രക്ഷകരായിരുന്നതുകൊണ്ടു അവിടെകടന്നു ചെന്ന് അധികാരപ്രയോഗം നടത്താൻ ആരും പ്രത്യക്ഷത്തിൽ ധൈര്യപ്പെട്ടിരുന്നില്ല .ആറ്റിങ്ങൽറാണിമാരുടെദുർബ്ബലമായ അധികാര സ്ഥാപനശ്രമങ്ങൾ ജനങ്ങളിൽ വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചിരുന്നതുമില്ല.1697-ലേതു ആറ്റിങ്ങൽ റാണി നയിച്ച യുദ്ധമായി ബ്രിട്ടീഷുകാർ വിലയിരുത്തിയിട്ടുമില്ല .ബ്രിട്ടിഷ് രേഖകൾ ,അനിൽ ഉദ്ധരിക്കുന്നു:എന്തുകൊണ്ട് 1697-ൽ നാട്ടുകാർ കമ്പനിക്കെതിരെ ആഞ്ഞടിക്കാൻ ശ്രമിച്ചുവെന്നതിന്റെ ഊഹാപോഹങ്ങളാണ്‌രേഖകളിലുള്ളത് ”. നേറ്റീവ്സ് ന്റെ അക്രമങ്ങൾക്ക് ഇടമില്ലാത്ത നമ്മുടെകോട്ടയ്ക്കുംഫാക്ടറിക്കും സെറ്റിൽമെന്റിനും വേണ്ടസ്ഥലം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത് .കമ്പനിയുടെവരവോടെ റാണി കമ്പനിയുടെ പിൻബ ലത്തോടെ അഞ്ചുതെങ്ങു കാൽകീഴിലമർത്താൻശ്രമിക്കുമെന്നു അവർ ആശങ്കപ്പെട്ടിരിക്കാം .അല്ലെങ്കിൽ പിള്ളമാരിലൊരാൾ കമ്പനിയുമായി ചേർന്ന് അഞ്ചുതെങ്ങുകൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുമെന്ന് കരുതിയിരിക്കാം ”ആരെ എങ്കിലും ധരിപ്പിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ആണ് കമ്പനി രേഖകളിൽ ഇങ്ങനെഎഴുതപ്പെട്ടിരിക്കുന്നതു എന്നുവന്നാൽ പോലും ഒന്നാം അഞ്ചുതെങ്ങു യുദ്ധത്തിനുമുമ്പുതന്നെഅഞ്ചുതെങ്ങിൻറെ നിയന്ത്രണം റാണിക്കായിരുന്നുവെന്നു റാണി അവകാശപ്പെടുന്നത് ഒരു രാഷ്ട്രീയ വ്യാമോഹം മാത്രമായിരുന്നുവെന്നും റാണിക്ക് അഞ്ചുതെങ്ങിൽ ഭരണപരമായ സ്വീകാര്യതയില്ലായിരുന്നു വെന്നും മുൻപറഞ്ഞ രേഖകൾ വ്യക്തമാക്കുന്നു .ഒരു ബ്രിട്ടീഷ് അധിനിവേശമെന്നപോലെ തദ്ദേശ നാടുവാഴിത്തത്തിന്റെഅധിനിവേശവുംചെറുത്തുതോല്പിക്കേണ്ടതാണ് എന്ന ഒരുനിലപാട് അക്കാലത്തുഗ്രാമഭരണത്തിനുനേതൃത്വം കൊടുത്തിരുന്ന നാട്ടുക്കൂട്ടങ്ങൾക്കുണ്ടായിരുന്നു വെന്നാണ് രേഖകളിൽ നിന്ന് അനുമാനിക്കാൻകഴിയുക

രണ്ടാം അഞ്ചുതെങ്ങു യുദ്ധം

ഭിന്നമതജാതി വിഭാഗങ്ങൾ അഞ്ചുതെങ്ങിൽ ഉണ്ടായിരുന്നെങ്കിലും ക്രിസ്താനികളെ കമ്പനി വരുത്തിയിൽക്കൊണ്ടുവന്നു അഞ്ചുതെങ്ങിൻറെ പൊതുവികാരത്തിനെതിരെ തിരിച്ചു നിർത്താൻകമ്പനി നേരിട്ടുശ്രമിച്ചില്ലെങ്കിലും, കൗതുകകരമാണ് എന്ന് പറയട്ടെ, തിരുവിതാംകൂർ രമഹാരാജാവ് ഈദിശയിൽ ചില ശ്രമങ്ങൾ നടത്തി .വർഗീയ വിഘടന ഉണ്ടാക്കാൻ പോന്ന കടുത്ത മതവൈരം ഒരിക്കലും അഞ്ചുതെങ്ങുജനതയെ കീഴ്പ്പെടുത്തിയിരുന്നില്ല .മാത്രവുമല്ല പോർട്ടുഗീസുകാർ അഞ്ചുതെങ്ങിൽ വന്നു നടത്തിയ മതപരിവർത്തനം മൽസ്യത്തൊഴിലാളികളെയും സാമ്പത്തിക ബുദ്ധിമുട്ടുകാരണംജോലിക്കായി ഉടമ്പടി വിൽപനയ്ക്ക് (ഏതാണ്ടടിമവ്യാപാരം പോലെ ആളെ നിശ്ചിത കാലത്തേക്ക് പണം നൽകി ജോലിക്കു വിലയ്‌ക്കെടുക്കുന്ന സമ്പ്രദായം) വിധേയരായവരുൾപ്പെടുന്ന വ്യത്യസ്ത കീഴ്ജാതി വിഭാഗങ്ങളിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ട ചൂഷിത തൊഴിലാളിവിഭാഗത്തേയും ഉൾക്കൊള്ളുന്നത് ആയിരുന്നു .ലത്തീൻകാതോലിക്കാരായ ഈവിഭാഗമായിരുന്നുഅഞ്ചുതെങ്ങിലെപ്രബലസമുദായവും മാൻ പവറും; സവർണ്ണ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപെട്ട കമ്പനി ക്രിസ്ത്യാനി വിഭാഗങ്ങളുമായി യാതൊരു ദാക്ഷിണ്യവുമില്ലാത്ത അകൽച്ച അവർ സൂക്ഷിച്ചിരുന്നു .അഞ്ചുതെങ് കോട്ടയിലെ വ്യാപാരവുമായി ബന്ധപ്പെട്ടു വ്യത്യസ്ത ഇനത്തിൽപ്പെട്ട മതവികാര വ്രണിതരോഷ കഥകൾ ബ്രിട്ടീഷ്‌ചരിത്രകാരന്മാർ പ്രചരിപ്പിച്ചിരുന്നു വെങ്കിലും അഞ്ചുതെങ്ങിൽ വ്യത്യസ്ത മതവിഭാങ്ങൾ കടൽസമ്പത്തും കര സമ്പത്തും കൊള്ളയടിക്കാനെത്തുന്ന നാടുവാഴികളെയും വിദേശികളെയുംജീവൻബലികൊടുത്തും പ്രതിരോധിക്കുന്നതിൽ ഒരൊറ്റ ഉടൽപോലെ പൊരുതി നിന്നു . മതനിരപേക്ഷത കൃത്രിമമായ രാഷ്ട്രീയ ഉല്പന്നമല്ല എന്നും, അത്ഒരുജനത അവർക്കവകാശപ്പെട്ട ജീവനുംസ്വത്തുംസംരക്ഷിക്കാനായിനടത്തുന്ന പോരാട്ടത്തിൽനിന്നുയർന്നുവരുന്ന നൈസർഗ്ഗികരാഷ്ട്രീയഉല്പന്നമാണ് എന്നും ബ്രിട്ടീഷ് അധിനിവേശത്തിനുശേഷം അഞ്ചു തെങ്ങിൽ നിന്നുയർന്നുവന്ന പോരാട്ടങ്ങളുടെ മാതൃക സാക്ഷ്യപ്പെടുത്തുന്നു .കേരളത്തിൽപിൽക്കാലത്തു രൂപപ്പെട്ട മത ജീവിതത്തിന്റെ മണ്ഡലങ്ങളെ പുറത്തുനിർത്തിക്കൊണ്ടും, മതാധി പത്യം നിഷേധിച്ചുകൊണ്ടുമുയർന്നുവന്ന മാനവികതാവാദപ്രചോദിതമായ നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ ഉള്ളടക്കം അഞ്ചുതെങ് പോരാട്ടങ്ങളിൽ കാണാം .ശ്രമണ – ബൗദ്ധപാരമ്പര്യം തന്നെയാണ് ഇതിന്റെ ചരിത്രപരമായ അടിത്തറ .അഞ്ചുതെങ്ങുജനതയുടെ മതനിരപേക്ഷമായപോരാട്ടഏകാഗ്രതബ്രിട്ടീഷുകാർ അഞ്ചുതെങ്ങിൽ നിന്ന് അവരുടെ അധികാരത്തിന്റെ കട്ടയും പടവും അഴിച്ചു മാറ്റുന്ന 1810-വരെയും ഒരു പോലീസ്‌സ്റ്റേഷനും കോടതിയുമായി അവരുടെസാന്നിധ്യം ചുരുട്ടിക്കെട്ടുന്ന 1877-വരേയും കാത്തുസൂക്ഷിച്ചു

രണ്ടാം അഞ്ചുതെങ്ങ് യുദ്ധത്തിനു വഴിമരുന്നിട്ടത്‌, റാണിയുടെ വെഞ്ഞ മുട്ടം പിള്ള അഞ്ചുതെങ്ങിൻറെ കാതലായ ഭാഗങ്ങളും കായൽ കടൽത്തീരവും കമ്പനിമേധാവികളിൽ നിന്ന് പണംപറ്റിക്കൊണ്ടു മാൽഹെയ്‌റോസിന്റെ പേരിൽകള്ള പ്രമാണംചെയ്തു കൊടുത്തത് ജനങ്ങൾ അറിഞ്ഞതോടെയാണ് .സൈനികമായിഅഞ്ചുതെങ്ങുപിടിച്ചെടുക്കാൻ മേലധികാരികൾ തടസ്സം നിന്നതു കൊണ്ടാവണം കോട്ടയിലെ കമ്പനിമേധാവികൾ,സ്വകാര്യസമ്പാദ്യങ്ങൾ എന്നനിലയിൽ അഞ്ചു തെങ്ങിലെവിഭവസമൃദ്ധമായകൃഷിഭൂമിയും അതിലെ കയർ കൈത്തറി ഉത്പന്നങ്ങളും കുരുമുളകുതോട്ടങ്ങളും കായൽ കടൽ സമ്പത്തും ഇടനിലക്കാരനായപോർട്ടുഗീസ്‌ ദ്വിഭാഷിയെ ഉപയോഗിച്ച് കൈവശപ്പെടുത്താൻ ശ്രമിച്ചത് .വെഞ്ഞമുട്ടത്തോടൊപ്പം കുടമൺ പിള്ളയും ഈസംരംഭത്തിനു കൂട്ടുനിന്നു .ഈവിവരം പുറത്തുവന്നപ്പോൾ അഞ്ചുതെങ്ങു ഇളകിമറിഞ്ഞു .പലമതവിദ്വേഷകഥകളും അസത്യങ്ങളുംപറഞ്ഞു രണ്ടാം അഞ്ചുതെങ്ങുയുദ്ധത്തെ വികലീകരിക്കാൻ ശ്രമിക്കുന്ന ജോൺവാലിസ്‌ എന്ന കമ്പനിചരിത്രകാരൻ 1727-ലെ അയാളുടെ കൈഎഴുത്തു പുസ്തകത്തിൽ രണ്ടാം അഞ്ചുതെങ്ങു യുദ്ധത്തിന്റെ ആസന്ന കാരണം മേല്പറഞ്ഞ ചതി പ്രയോഗം തന്നെയാണ്എന്ന് ഏറ്റുപറയുന്നുണ്ട്.ജനങ്ങൾരോഷാകുലരായപ്പോൾ കോട്ടയിലെ കമ്പനി മേധാവികൾ കൈകഴുകി എല്ലാം മൽഹെയ്‌റോസിന്റെ കുബുദ്ധിയാണെന്നു വാദിച്ചു . എങ്കിൽ മൽഹെയ്‌റോസിനെ വിട്ടുതരുക എന്ന ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ കോട്ടയിലേക്ക് നീങ്ങി. കമ്പനി മൽഹെയ്‌റോസിനെ വിട്ടുകൊടുക്കാൻതയ്യാറായില്ല. അതോടെ കമ്പനിയുടെ യുദ്ധബോട്ടു കത്തിച്ചു കൊണ്ട് ജനങ്ങൾ ആക്രമണം ആരംഭിച്ചു .അതിരൂക്ഷമായ ആക്രമണ പ്രത്യാക്രമണങ്ങ ളുണ്ടായി . ഇത് ബ്രിട്ടീഷുകാരും ജനങ്ങളും തമ്മിലുള്ള നേർക്കുനേർ യുദ്ധമായിരുന്നു. ജനങ്ങളുടെപക്ഷത്തുനിന്നുയുദ്ധത്തിനുനേതൃത്വംകൊടുത്തറിങ്‌ലീഡേഴ്സിനെപ്പറ്റിയുള്ളവിവരം ചരിത്രരേഖകളില്ല .അതേസമയം കോട്ടത്തലവനായ ഗിഫ്‌ഫോർഡിന്റെ അസിസ്റ്റന്റായി ഒരിക്കൽ കോട്ടമേധാവി സ്ഥാനത്തുനിന്ന് കമ്പനി പുറന്തള്ളിയ സൈമൺ കൗസിനെകമ്പനി തിരിയെ വിളിച്ചു .ഇതേസമയത്തു ആറ്റിങ്ങൽ റാണി യുദ്ധം ഒരു കാഴ്ചക്കാരിയെപ്പോലെ നോക്കിനിൽക്കുകയും തുടർന്ന് ബ്രിട്ടീഷുകാരുമായുള്ള സന്ധി സംഭാഷണത്തിന് അഞ്ചുതെങ്ങു ജനതയെ പ്രേരിപ്പിക്കാൻ, പിള്ള മാരെവിടുകയും ജനങ്ങൾ പിള്ളമാരെ തുരത്തുകയും ചെയ്തു . 1718-ൽ തുടങ്ങിയയുദ്ധംപലഘട്ടങ്ങൾ കഴിഞ്ഞു 1721 വരെയും തുടർന്നു .അപ്പോഴേക്ക് ബോംബയിൽ നിന്ന് വാൾട്ടർ ബ്രൗൺ എന്ന കമ്പനിമേധാവി ആറ്റിങ്ങലെത്തി റാണിയും പിള്ളമാരുമായും ചില ചർച്ചകൾ നടത്തി യുദ്ധം താൽക്കാലികമായി നിർത്തി വയ്ക്കാമെന്നു പൊതുസമ്മത മുണ്ടായി .

1721 ലെ കൊലപാതകങ്ങളും കോട്ടയിലെആഭ്യന്തരകലാപവും

ഇതിനിടെ കോട്ടയിൽനിന്നു റാണിക്ക് മുടക്കമായിക്കിടന്നിരുന്ന കപ്പവും ഉപഹാരങ്ങളുമായി ഗിഫ്‌ഫോർഡിന്റെ കോട്ടയിൽനിന്നു വലിയ ഒരു സൈനിക സംഘം ആറ്റിങ്ങലേക്കുതിരിക്കുകയും ആറ്റിങ്ങൽ എത്തുന്നതിനു മുൻപോ മടക്കയാത്രയിലോ എവിടെവച്ചോ ഗിഫ്‌ഫോർഡും കൗസുമുൾപ്പടെ പത്തിന് താഴെ സൈനികർ വധിക്കപ്പെടുകയും ചെയ്തു .ഇത് എപ്പോൾ എവിടെവച്ചു സംഭവിച്ചു എന്നതിൽ ഏകാഭിപ്രായം ഇല്ല എന്ന് ഈ സംഭവത്തെ പറ്റിയുള്ള പന്ത്രണ്ടോളം രേഖാപരമർശങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടുഡോക്ടർ അനിൽ വ്യക്തമാക്കുന്നുണ്ട്…..അഞ്ചുതെങ്ങുവിപ്ലവകാരികൾനടത്തിയ കൂട്ടക്കൊല എന്ന് വലിയതോതിൽ ചർച്ച ചെയ്യപ്പെട്ട ഈസംഭവത്തെപ്പറ്റി ഗിഫ്‌ഫോർഡിനു ശേഷം കമ്പനിമേധാവിയായിവന്ന മിഡ്‌ഫോർഡ് കമ്പനി മേധാവികളുടെ നിർദ്ദേശ പ്രകാരം നടത്തിയവിശദമായ അന്വേഷണത്തിൽപ്രഖ്യാപിക്കുന്നതു 1721-ലെ അത്യാഹിതത്തിനു മുഖ്യ കാരണം ഗിഫ്‌ഫോർഡ്, വ്യാപാരികളുമായിനടത്തിയ സ്വകാര്യപണമിടപാടുകളായിരുന്നുവെന്നാണ് .മാത്രവുമല്ലകോട്ടയ്ക്കുള്ളിൽ ഈ അവസരത്തിൽ കമ്പനി താല്പര്യത്തിനു വിപരീതമായി നീക്കങ്ങൾനടത്തുകയും ,കമ്പനി വകകൾ കൊല്ലത്തേക്ക് കടത്തുകയും ചെയ്തതിന്റെയും ബ്രിട്ടീഷ് സെറ്റിൽമെന്റ് കൊള്ള ചെയ്തതിന്റെയും പേരിൽ ക്യാപ്റ്റൻ ലാപ്‌തോണിനെയും , അയാൾക്കൊപ്പംനിന്ന ലെഫ്റ്റനന്റിനെയും അറസ്റ്റ് ചെയ്തു ബോംബേക്കു അയയ്ക്കുകയുമുണ്ടായി.
കമ്പനി ബോർഡിൻറെ വിലയിരുത്തൽ ഇതാണെന്നു കമ്പനിക്കത്തുകളിൽ വ്യക്തമായി രേഖപ്പെടുത്തുമ്പോഴും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന അഞ്ചുതെങ്ങു ജനതയ്‌ക്കെതിരെ ഈസംഭവം തിരിച്ചു വിടാൻ ശ്രമിക്കുന്ന വാലിസിന്റെയും മറ്റും പ്രചാരണങ്ങളെ രാഷ്ട്രീയ ലാഭത്തിനുപയോഗിക്കുവാൻ കമ്പനി മേധാവികൾശ്രമിക്കുന്നുണ്ട് .കോട്ടയ്ക്കുള്ളിലെ ഈ അരാജകാവസ്ഥയിൽ അഞ്ചുതെങ്ങുപോരാളികൾ 1721 ജൂൺ മാസത്തിൽ കോട്ടയ്‌ക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി . അതിരൂക്ഷമായ ഈപോരാട്ടം പീരങ്കിയുടെ സഹായത്തോടെയാണ് കോട്ടയിലെ സൈനികർ നേരിട്ടത് .തുടർന്ന്അധികാരമേറ്റ കമ്പനി അധികാരി മിഡ്‌ഫോർഡ് 1721-ന്റെ അന്ത്യത്തിലും 1722-ന്റെ തുടക്കത്തിലും ബോംബയിൽ നിന്നും സൂറത്തിൽ നിന്നും കാർ വാറിൽ നിന്നുമെത്തിയ സൈനിക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കോടു തല (kottadilly )എന്ന മധ്യവടക്കൻ അഞ്ചു തെങ്ങിലേക്ക്‌ആക്രമിച്ചു കയറി വലിയ ഒരു ഭൂ വിഭാഗം പിടിച്ചെടുത്തു. എന്നിട്ടും പിന്മാറാൻ അഞ്ചുതെങ്ങുജനത തയ്യാറായില്ല. വാലിസ് ഈയുദ്ധത്തെപ്പറ്റിയെഴുതുന്നതിങ്ങനെയാണ് : ” ഇതെന്തു മാതിരി പ്രാകൃത മനുഷ്യരാണ് ! പത്തു പേർ മരിച്ചു വീഴുമ്പോൾ നൂറുപേർ എന്നാകണക്കിനു ആൾക്കാർ വീണ്ടും സൈന്യത്തിന് നേരെ പാഞ്ഞു വരുന്നു ”കോടു തല കേന്ദ്രമായി ജനങ്ങൾക്ക് ആയോധന കേന്ദ്രങ്ങളോ അവരുടെ കൈയിൽ തോക്കിനെ ചെറുക്കാൻ തക്ക ആയുധങ്ങളോ ഉണ്ടായിരുന്നതായി വിവരങ്ങളില്ല.പക്ഷെ കായലും കടലും കരയും മൂന്നു അക്രമണസങ്കേതങ്ങളായി ഉപയോഗിച്ച് കൊണ്ട് സൂര്യനസ്തമിക്കാത്തസാമ്രാജ്യ ത്തിന്റെ വ്യാപാര കമ്പനിയുടെ സൈന്യത്തെ പ്രതിരോധിക്കാൻ സാമൂഹ്യമായി അധഃകൃതവൽക്കരിക്കപ്പെട്ടതും എന്നാൽ കായികബലംകൊണ്ടും പ്രജ്ഞാബലംകൊണ്ടും വിപദിധൈര്യ വീര്യംകൊണ്ടും അപൂർവമായ ജനകീയ ഒരുമ കൊണ്ടുംബ്രിട്ടീഷ്‌സാമ്രാജ്യത്വത്തിന്റെആഗോള ഗരിമയ്ക്കു മുൻപിൽ ഒരുതരി മണ്ണിന്റെ മൂല്യം പോലുമില്ലാത്ത ഒരു ചെറിയഗ്രാമത്തിനു കഴിഞ്ഞു എന്നത് തികച്ചുംഅവിശ്വസനീയവും എന്നാൽ കൃത്യമായ ചരിത്ര രേഖകളാൽ തെളിയിക്കപ്പെടുന്നതുമായ യാഥാർഥ്യമാണ് .പടനയിക്കാൻകീർത്തികേട്ട യുദ്ധവീരന്മാരോനാടുവാഴികളോ പ്രഭുക്കളോഇല്ലാത്ത , ജനകീയ സംഘബലം ടിപ്പുവിനെക്കാളും മാർത്താണ്ഡനെക്കാളും സാമൂതിരിയേക്കാളുംപ്രതിരോധശക്തിയാർന്ന ചരിത്ര പ്രതിഭാസമാണ് എന്ന് അഞ്ചുതെങ് ജനതയുടെ മനുഷ്യാവകാശ സ്വാതന്ത്ര്യ സമരം സമർത്ഥിക്കുന്നു .പടക്കളത്തിൽ പൊരുതിവീണിട്ടും ആയുധശക്തി യുടെ മാരകപ്രഹരത്താൽ നിരന്തരം പിന്നോട്ടടിക്കപ്പെട്ടിട്ടും ഇല്ല ആത്യന്തികമായ കീഴടങ്ങൽ ഞങ്ങൾക്കുവശമില്ല എന്നമട്ടിൽ അഞ്ചുതെങ്ങു ജനത പൊരുതിനിന്നു . പരാക്രമശാലിയായ ടിപ്പു സുൽത്താൻ പോലും 1792-ൽ ബ്രിട്ടീഷുകാരോട് സന്ധിചെയ്തു എങ്കിൽ അക്കാലത്തു തിരുവിതാംകൂറുമായി സംഘർഷപ്പെട്ടുനിന്ന ദേശജനത ടിപ്പു -ബ്രിട്ടീഷ് സന്ധിയോടെ ദുർബ്ബലമാക്കപ്പെട്ട തിരുവിതാംകൂർ മഹാരാജാവിന്റെ നികുതിവർധന പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രക്ഷോഭമുയർത്തിക്കൊണ്ടു വരുന്നുണ്ട്.ആ പ്രക്ഷോഭത്തിന്റെ പ്രേരണയും അഞ്ചുതെങ്ങിൻറെ പോരാട്ടവീര്യമായിരുന്നുവെന്ന നിഗമനത്തിനു ചരിത്രപരമായ യുക്തിയുണ്ട്.

1722-ൽ മിഡ്‌ഫോർഡിന്റെ സൈന്യം അഞ്ചുതെങ്ങുകോടുതലയിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് പൊടുന്നനെ സൈന്യത്തെ പിൻവലിച്ചുമടങ്ങിപ്പോകാൻ ബോംബെ മേലധികാരികളിൽ നിന്ന് കല്പനയുണ്ടായത് .ഇത് വാലീസിനെപ്പോലെയുള്ള ബ്രിട്ടീഷ് പക്ഷ ചരിത്രകാരന്മാരെഞെട്ടിച്ചുകളഞ്ഞു .ബൊംബെകേന്ദ്രത്തിനെതിരെ കടൽക്കൊള്ളക്കാരനായ കാനോജ്‌ ആംഗ്രി യുദ്ധത്തിന് വന്നിരിക്കുന്നതിനാൽ ഇറക്കുമതി ചെയ്യപ്പെട്ട സൈന്യങ്ങളെ ആകെ പിൻവലിക്കാൻ കമ്പനി നിർബന്ധിതതമായി എന്നൊരു ന്യായീകരണമാണ് മിഡ്‌ഫോർഡിന്റെ പിന്മാറ്റത്തിന്റെകാരണമായിപറഞ്ഞതെങ്കിലുംജോൺവാലിസ്‌ പോലും അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല ; മിഡ്‌ഫോർഡ്‌സൈന്യവുമായിവീണ്ടുംവരുമെന്നുംബ്രിട്ടീഷ്‌ സാമ്രാജ്യത്തിനേറ്റ അവമാനത്തിനു പരിഹാരമായി അഞ്ചുതെങ് അപ്പാടെ കമ്പനിയുടെ വരുതിയിലാക്കുകയും ചെയ്യുമെന്നാണ് വാല്ലിസും കൂട്ടരും പ്രതീക്ഷിച്ചിരുന്നതെങ്കിലും അഞ്ചുതെങ്ങുപിടിച്ചെടുക്കണമെങ്കിൽ കമ്പനിക്ക് ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും കൊല്ലേണ്ടിവരുമെന്ന തിരിച്ചറിവായിരിക്കണം മിഡ്‌ഫോർഡിന്റെ പിന്മാറ്റത്തിന് കമ്പനിയെ പ്രേരിപ്പിച്ചത് . കാരണം ഇവിടെ കമ്പനി യുദ്ധം ചെയ്തത് പോർട്ടുഗീസ് -ഡച്ച്-സൈനികരോടോ നാടുവാഴി സൈനികരോടോ അല്ല . കൈവശമുള്ള ആയുധങ്ങളൊരുക്കൂട്ടി വിദേശാധിനിവേശശക്തികളോട് പൊരുതുവാൻ നെഞ്ചുവിരിച്ചിറങ്ങിയ ജനങ്ങളോടാണ് . അവരെ കൂട്ടക്കൊല ചെയ്‌താൽ അവരുടെ ഉറ്റവരും ഉടയവരും ആയ വിവിധ ജന സമൂഹങ്ങൾ കായലിനക്കരെ ഉണ്ടെന്നും ആ സാഹചര്യത്തിൽ കമ്പനിക്കു മുന്നോട്ടു ചലിക്കുക അസാധ്യമാവും എന്നുമുള്ള പ്രായോഗികമായ ബോധ്യമാവണം , ആക്രമിച്ചു മുന്നേറുന്ന സൈന്യത്തെ പിൻവലിച്ചു മടങ്ങിപ്പോകുവാൻ കമ്പനിയെപ്രേരിപ്പിച്ചതു

അലക്സാണ്ടർ ഓർമിയുടെ അധികാരപ്രവേശവും
മാർത്താണ്ഡന്റെ ഒറ്റു കൊടുക്കൽ ഉടമ്പടിയും

മിഡ്‌ഫോർഡിനു ശേഷം അഞ്ചുതെങ്ങുകോട്ടയിൽ കമ്പനി ചീഫിന്റെ അധികാരപദവിയിൽ എത്തുന്നത് ഇംഗ്ലീഷ് ചരിത്രകാരനായ റോബർട്ട് ഓർമിയുടെ പിതാവായ .അലക്സാണ്ടർ ഓർമി ആയിരുന്നു . വക്രബുദ്ധിയായായ അലക്സാണ്ടർ അഞ്ചുതെങ്ങിൻറെ അധികാരം വിട്ടൊഴിഞ്ഞു മാറിനിന്ന ആറ്റിങ്ങൽറാണിയെവീണ്ടും അഞ്ചുതെങ്ങുയോദ്ധാക്കൾക്കെതിരെ തിരിച്ചുനിർത്താൻ കരുക്കൾനീക്കി. അതിനെത്തുടർന്ന് അഞ്ചുതെങ്ങിലെ കലാപകാരികളെ ഉന്മൂലനം ചെയ്യാൻ വേണ്ട പണം റാണി നൽകാമെന്നും അതിനുവേണ്ടുന്ന സൈനികരെ കമ്പനി അയച്ചുകൊടുക്കണമെന്നും യുദ്ധം ജയിച്ചുവെങ്കിലും പരാജിതരുടെ ഭൂമി വീണ്ടും വെല്ലുവിളികകളുയർത്തുന്ന സാഹചര്യത്തിൽ അവരുടെ വസ്തുവകകൾ പാട്ടപ്പണം കൊടുത്തു പിടിച്ചു വയ്ക്കണമെന്നും ജനങ്ങൾക്ക് ബ്രിട്ടീഷ് പക്ഷത്തോടുള്ള ആദരാഭിമാനങ്ങൾ വീണ്ടെടുക്കണമെന്നും ഒക്കെ അപേക്ഷിച്ചുകൊണ്ടുള്ളഒരു നിവേദനം ഓർമിയും റാണിയുംചേർന്നു ബോംബയിലെ ഡയറക്ടർ ബോർഡിന് സമർപ്പിക്കുകയുണ്ടായി … നിവേദനവും നിവേദനത്തിനു ഡയറക്ടർ ബോർഡുനൽകിയ മറുപടിയും ജോൺബിഡൽഫ് രചിച്ച ഗ്രന്ഥത്തിൽ പൂർണ്ണ രൂപത്തിൽകൊടുത്തിട്ടുള്ളത് ഡോക്ടർ അനിലിന്റെ പ്രബന്ധത്തിൽ ഉദ്ധരിച്ചിട്ടുണ്ട് . ഡറക്ടർബോർഡ് നിവേദനത്തിനുപിന്നിലെ കുബുദ്ധി ഓർമിയുടേത് തന്നെയാവണം എന്നനിഗമനത്തിലാവണം നിവേദനത്തിലെആവശ്യങ്ങളെ പരിഹസിച്ചു തള്ളുകയാണുണ്ടായത് . യുദ്ധത്തിൽ കമ്പനി അഞ്ചുതെങ്ങു ഭൂമിപിടിച്ചു എടുത്തെങ്കിലും അതിൽ കമ്പനി ഒരു കക്ഷിയെ അല്ലെന്നും നിങ്ങളുടെ പ്രജകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്കുതീരുമാനിക്കാമെന്നും അതിൽ ഇടപെടില്ലെന്നും മറുപടി നല്കുന്നബോർഡ് അഞ്ചു തെങ്ങിൽ അതിക്രമിച്ചു കയറി വൻ മനുഷ്യ വേട്ട നടത്തിയിട്ടും ഭൂമി പിടിച്ചെടുത്തിട്ടും ഞങ്ങൾക്ക് അവിടെ ഒരു അധികാര താല്പര്യവുമില്ല എന്ന മട്ടിൽ രാഷ്ട്രീയ സൃഗാലബുദ്ധി പ്രയോഗിക്കുകയാണുചെയ്യുന്നതു . അഞ്ചുതെങ്ങിലെ കെട്ടടങ്ങാത്ത ജനരോഷം ബ്രിട്ടീഷുകാരെപിന്തുടരുമെന്നുറപ്പുള്ളത് കൊണ്ടാണ് ബ്രിട്ടീഷ് കേന്ദ്രമിങ്ങനെജയിച്ചിട്ടുംതോൽപ്പിക്കപ്പെട്ടവരുടേതെന്നപോലെയൊരു റോൾ അഭിനയിക്കുന്നത് . അലക്സാണ്ടർ ഓർമി എത്രകിണഞ്ഞുശ്രമിച്ചിട്ടും അഞ്ചുതെങ്ങു കമ്പനിയുടേതാണെന്നോ ,ആറ്റിങ്ങൽറാണിയുടെതാണെന്നോ നിശ്ചയിക്കാനാവാത്ത അസ്ഥിരതയുണ്ടായി .ഈ സാഹചര്യത്തിലാണ് കൊടു തലയിൽ നിന്നുകമ്പനി പിടിച്ചെടുത്ത ഭൂമി അതിന്റെ അവകാശികൾ ആയ ജനങ്ങൾക്ക് മടക്കിക്കൊടുക്കണമെന്നു 1726-ൽ റാണി ഓർമിയോട് ആവശ്യപ്പെടുന്നത് . ഒരുനാടുവാഴിയിൽനിന്നുമറ്റൊരുനാടുവാഴിപിടിച്ചെടുത്ത ഭൂമിമടക്കിക്കൊടുക്കണമെന്നഒരുസന്ധിനിർദ്ദേശംസ്വാഭാവികമാണ് .വാല്ലിസിന്റെ ശേഖരത്തിലുള്ള റാണിയുടെകത്തു അപൂർവ ചരിത്ര രേഖയാവുന്നതു ,പിടിച്ചെടുക്കപ്പെട്ടഭൂമിഎന്റേയോ കമ്പനിയുടേതോ അല്ല ഭൂമിയുടെമൗലികമായ അവകാശം ജനങ്ങൾക്കുള്ളതാണെന്നു ഭൂമിക്കുമേൽ വളരെ നാൾ അധികാരവകാശമുന്നയിച്ച റാണി തന്നെ പറയാൻ നിർബ്ബന്ധിതമാവുന്ന സാഹചര്യമെവിടെയുണ്ടാവുന്നതു കൊണ്ടാണ് . അതിനു മറുപടിയായി ഓർമി എഴുതുന്നകത്തിലാണ് ബ്രിട്ടീഷ് പക്ഷത്തുനിന്ന് ആദ്യമായി ,1721-ൽ ഗിഫ്‌ഫോർഡുംകൗസുമുൾപ്പടെ പത്തിനുതാഴെ വരുന്ന ബ്രിട്ടീഷുകാരെ വധിച്ചത് അഞ്ചുതെങ്ങിലെ കൊടു തല പോരാളികളാണെന്ന ആക്ഷേപമുണ്ടാവുന്നതു .(മറുപടിക്കത്ത് വാല്ലിസിന്റെ പുസ്തകത്തിൽ അനുബന്ധം )കുപിതനായ ഓർമി ബ്രിട്ടീഷ് അഭിമാനം വ്രണിതമായി എന്ന മട്ടിൽ റാണിയെ ശകാരിച്ചുകൊണ്ടുള്ള മറുപടിയാണ് നൽകുന്നത് .തിരുവിതാംകൂർരാജാവായ മാർത്താണ്ഡൻ ഇതിനകം തന്നെആറ്റിങ്ങൽനാട്ടുരാജ്യത്തെ വിഴുങ്ങുന്നതിനും ബ്രിട്ടീഷുകാരിൽനിന്ന്അതിന്റെ സമ്മതി ലഭിക്കുന്നതിനും ബ്രിട്ടിഷ് കാരുമായിശാശ്വത സഖ്യമുണ്ടാക്കുന്നതിനുംഉപജാപങ്ങൾനടത്തുന്നുണ്ടായിരുന്നു.ഇക്കാര്യം മണത്തറിഞ്ഞ ആറ്റിങ്ങൽറാണി അന്നത്തെ കോട്ടയിലെ ചീഫായിരുന്ന എസ്‌ക്കിൽ കിങ്ങിനോട് 1694-ൽ ഉമയമ്മ റാണി കരുപ്പിടിപ്പിച്ച കരാറിൻ പ്രകാരമുള്ളവ്യവസ്ഥകൾ പുനരുജ്ജീവിപ്പിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു കടുത്ത ഭാഷയിൽ ഒരു കത്തുനൽകുന്നുണ്ടു .ആറ്റിങ്ങലിന്റെപതനമാസന്നമാണെന്നും മാർത്താണ്ഡൻ ആറ്റിങ്ങൽ നാട്ടുരാജ്യത്തെ തിരുവിതാംകൂറിൽ ലയിപ്പിക്കാൻ കരുക്കൾനീക്കിക്കഴിഞ്ഞുവെന്നുമറിയുമ്പോഴാണ്അറ്റിങ്ങൽറാണി ഇങ്ങനെ പ്രകോപനപരമായ ഒരു കത്തയയ്ക്കുന്നതു .സി .വി .രാമൻ പിള്ള യുടെ ആഖ്യായിക കോപ്പിയടിച്ചാലുണ്ടാവുന്ന വീരപരിവേഷവും ചരിത്രത്തിലെ യഥാർത്ഥ മർത്താണ്ഡനും എവിടെയും കൂട്ടിമുട്ടുന്നില്ല മരുമകനോ മകനോ ആർക്കായിരിക്കണം രാജ്യാവകാശംഎന്നത് മരുമക്കത്തായ മക്കത്തായവ്യവസ്ഥകളിൽനിന്നുണ്ടായിവരുന്നതും എന്നാൽ രാജ്യത്തിന്റെ പൊതു താല്പര്യത്തെ ബാധിക്കാത്തതുമായ പ്രശ്നമാണ് .അധികാരംകൈയടക്കാൻ രാജാവിന്റെമക്കളുടെപക്ഷത്തുനിൽക്കുന്നഎട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബങ്ങളോട് മാർത്താണ്ഡൻ ചെയ്ത കുറ്റകൃത്യങ്ങൾ നിറംപിടിപ്പിച്ച കഥകൾമാത്രമാവാം ; അത്‌അയാളുടെസ്വകാര്യജീവിതത്തെസംബന്ധിക്കുന്ന കണക്കുതീർക്കലുകളാവാം ; പക്ഷെ ചരിത്രരേഖകളിൽ തെളിയുന്ന മാർത്താണ്ഡൻ അധികാര ലബ്ധിക്കുവേണ്ടി എത്ര അധാർമ്മികമായ ഒറ്റു പ്രവർത്തനവും , നടത്താൻ മടിക്കാത്ത ജനങ്ങളോടു്യാതൊരു, പ്രതിബദ്ധതയുമില്ലാത്ത ഭരണാധികാരിയായിരുന്നു.

ആറ്റിങ്ങൽരാജ്യത്തിന്റെ നിഷ്ക്രമണവും
തിരുവിതാം കൂർ ഖജനാവിന്റെശോഷണവും

മാർത്താണ്ഡൻ രാജാവിൽനിന്നുസമ്രാട്ടിലെക്കുള്ളവളർച്ച ആഗ്രഹിച്ചിരുന്നതുകൊണ്ടു ബ്രിട്ടീഷ്‌ അധിനിവേശശക്തിയെ പ്രസാദിപ്പിച്ചുകൊണ്ടു ഒരു സഖ്യമുണ്ടാക്കുക അയാളുടെ ഒതുക്കിനിർത്താനാവാത്ത രാഷ്ട്രീയ താല്പര്യമായിരുന്നു .പരാക്രമശാലിയാവാൻവേണ്ടിപാടുപെടുന്നഈയിനത്തിൽപെട്ടഭരണാധികാരി കളെ തങ്ങളുടെ വികസനമോഹങ്ങൾക്കുവേണ്ടി രാഷ്ട്രീയമായിഉപയോഗിക്കാൻബ്രിട്ടീഷ്കാർക്കറിയാമായിരുന്നു .വർഷ ങ്ങളായിഒരുരാഷ്ട്രീയ സഖ്യത്തിനായി കമ്പനിയുടെവാതിലിൽമുട്ടിക്കൊണ്ടിരിക്കുന്നമാർത്താണ്ഡന് 1731-ൽ കമ്പനി അതിന്റെ വാതിൽ തുറന്നുകൊടുത്തു .1694-മുതൽ 1722-ലെ രണ്ടാംഅഞ്ചുതെങ്ങുയുദ്ധത്തിന്‌ ശേഷവും അഞ്ചുതെങ്ങു ആരുടെ അധികാരത്തിൽ എന്ന ചോദ്യത്തിന് ഉത്തരമായില്ല .ഇവിടെമാർത്താണ്ഡൻ അലക്സാണ്ടർ ഓർമി പറഞ്ഞ കഥ കുഴിച്ചെടുത്തു 1721-ൽ കമ്പനി സൈനികരവധിച്ചതു കൊടുത്താലേ പോരാളികൾ ആണെന്നുതീർപ്പാക്കി അതിന്റെ പ്രായശ്ചിത്തമായി കോടു തലയും പാലത്തടിയുമുൾപ്പെടുന്നഅഞ്ചുതെങ്ങിന്റെഭാഗങ്ങൾ കമ്പനിക്ക്‌കൈമാറൻതീരുമാനിച്ചുകൊണ്ടു, ആറ്റിങ്ങൽ റാണിയും, കോട്ടയിലെ ബ്രിട്ടീഷ്‌ ചീഫും, തിരുവിതാംകൂർ രാജാവായ മാർത്താണ്ഡനും ഉൾപ്പെടുന്ന ഒരു ഉഉടമ്പടിയുണ്ടാക്കി. ഇങ്ങനെ ഒരു ഉടമ്പടിയിൽ ഒപ്പു വയ്ക്കാൻ അഞ്ചുതെങ്ങിൽ അധികാരം സ്ഥാപിക്കാൻ മത്സരിച്ചുകൊണ്ടിരുന്ന റാണിക്കോ കമ്പനിക്കോ അവകാശമുണ്ടെന്ന് വരുകിലും ജനങ്ങളും ബ്രിട്ടീഷ്‌കാരും റാണിയും തമ്മിലുള്ള തർക്കപ്രശ്നത്തിൽ ഉടമ്പടി ഉണ്ടാക്കാൻ മാർത്താണ്ഡനു ധാർമ്മികമോരാഷ്ട്രീയമോ ആയ യാതൊരു അവകാശവുമില്ലായിരുന്നു .പക്ഷെ 1731-ലെ ഈ കരാറിൽ മാർത്താണ്ഡൻ ഭംഗ്യന്തരേണ വിളംബരം ചെയ്ത ഒരു രാഷ്ട്രീയ പ്രഖ്യാപനമുണ്ടായിരുന്നു .ബ്രിട്ടീഷ്കാരുമായുള്ള സഖ്യത്തിന്റെ ബലത്തിൽ മാർത്താണ്ഡൻ അയാളുടെ പടയോട്ടം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു വെന്നും അതിന്റെ ആദ്യത്തെ ഇര ആറ്റിങ്ങൽ രാജ്യംതന്നെയാണെന്നും ,ആറ്റിങ്ങൽ രാജ്യം താൻ കൈവശപ്പെടുത്തിയ സ്ഥിതിക്ക് ആറ്റിങ്ങൽറാണി ഒരുനോക്കുകുത്തിയെന്നനിലയിൽമാത്രമാണ് ഉടമ്പടിയിൽ ഒപ്പു വയ്ക്കുന്നതെന്നും ആറ്റിങ്ങൽ രാജ്യത്തിൻറെ അധികാരം ഇരുചെവിയറിയാതെ ബ്രിട്ടീഷ് സമ്മതിയോടെ താൻ കവർന്നെടുത്ത സ്ഥിതിക്ക് ആറ്റിങ്ങൽ രാജ്യത്തിൻറെ അധികാരി എന്ന നിലയിൽ ആണ് താൻ അഞ്ചുതെങ്ങിൻറെ പോരാട്ടഭൂമിയിന്മേലുള്ള അധികാരം കമ്പനിക്കു കൈ മാറുന്നത് എന്നതുമായിരുന്നു കേരളചരിത്രത്തിൽ എന്നും കളങ്കപ്പെട്ടു കിടക്കുന്ന 1731-ലെഉടമ്പടിയുടെ അർത്ഥ വിശേഷം.

ഇവിടെ മാർത്താണ്ഡൻ ചെയ്യുന്ന ഏറ്റവും ഗർഹണീയവും നിന്ദ്യവുമായ കുറ്റം 1694 – മുതൽ 1731 വരെയും ബ്രിട്ടീഷുകാരുടെ അധികാര ഉടമ്പടിക്കു വഴങ്ങാതെ ദീർഘ കാലം ജീവരക്തം കൊടുത്തു നാട്ടു സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരത്തെ സങ്കുചിതമായ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ഒറ്റുകൊടുത്തു എന്നതാണ് .ഒരുമിർജാഫർക്കോ മാർത്താണ്ഡവർമ്മയ്‌ക്കോ കരണീയമെന്നു തോന്നുന്ന ഇത്തരം രാഷ്ട്രീയ കൃത്യത്തിൽ മിർജാഫർ അത്യന്തം ശകാരിക്കപ്പെടുകയും മാർത്താണ്ഡൻ വാഴ്ത്തപ്പെടുകയും ചെയ്യുന്നു എന്നതാണ് നമ്മുടെ ചരിത്ര വീക്ഷണത്തിലെ വിനാശകരമായ അപരാധം.

ഓക്സ്ഫോർഡ് സർവകലാശാലാ പ്രൊഫസർ വിൽ‌സൺ ജോൺസ്‌ എഴുതിയ ചരിത്രഗ്രന്ഥത്തിലെ”വിസ്മരിക്കപ്പെട്ടയുദ്ധങ്ങൾ ” എന്ന അധ്യായത്തിൽ അഞ്ചുതെങ്ങുയുദ്ധങ്ങളെപ്പറ്റിപരാമർശമുണ്ട് . ”കൽക്കത്തയിൽ സിറാജ് ഉദ് – ദൗല തന്റെ സൈനിക സന്നാഹം കൊണ്ട് എങ്ങനെയാണോ ദീർഘകാലം ബ്രിട്ടീഷകരെചെറുത്തു നിറുത്തിയത് അതിനു സമാനമായി ബ്രിട്ടീഷുകാരുടെ മുന്നേറ്റത്തെ ദീർഘകാലംതടഞ്ഞുനിർത്താൻ അഞ്ചുതെങ് പോരാട്ടങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ” എന്നുഅദ്ദേഹം വിലയിരുത്തുന്നു ഇന്ത്യയിലെആദ്യത്തെജനകീയസ്വാതന്ത്ര്യസമരമായ അഞ്ചുതെങ്ങിലെ പോരാട്ടത്തിന്റെ ഖണ്ഡങ്ങൾപരിശോധിക്കുമ്പോൾവിൽസൺജോൺസ് അഞ്ചുതെങ് പോരാട്ടങ്ങൾക്ക് കല്പിക്കുന്നമൂല്യത്തിൽ അതിശയോക്തിയില്ല ,അതിന്റെചരിത്ര മൂല്യം അതിനുമപ്പുറമാണ് എന്ന് മനസ്സിലാവും .1694-97-ലാരംഭിക്കുന്നപോരാട്ടം1809ലെത്തുമ്പോൾഅഞ്ചു തെങ്ങു പോരാളികൾ ബ്രിട്ടീഷു് കാരെ അവരുടെ അഞ്ചുതെങ്ങിലെ സൈനികത്താവളവുംഫാക്ടറിയുംപൂട്ടിക്കെട്ടിസ്ഥലംവിടാൻ നിര്ബന്ധിതരാക്കുന്നുന്നുവെന്നത് ഇന്ത്യയിൽ ഒരു പക്ഷെ മറ്റൊരിടത്തും സംഭവിച്ചിട്ടില്ലാത്ത ബ്രിട്ടീഷ് സൈനിക പിന്മാറ്റത്തിന്റെ സാക്ഷ്യം കൂടിയായിത്തീരുന്നു.

ഒരുഭാഗത്ത് അഞ്ചുതെങ്ങു,ജനത ബ്രിട്ടീഷ് മുന്നേറ്റത്തിന് തടയിടാൻ ജീവൻ കൊണ്ട് പൊരുതുമ്പോൾ മറുഭാഗത്തു മാർത്താണ്ഡൻ ബ്രിട്ടീഷുകാർക്ക് തെക്കേ കേരളത്തിലാകമാനം അയാളുടെ പരോക്ഷ നേതൃത്വത്തിൽ മാർച്ചു ചെയ്തു മുന്നേറാൻവഴിയൊരുക്കുകയായിരുന്നു . അയാൾ സമ്രാട്ടോ ലോകം വെന്ന പരാക്രമ ശാലിയോ ആകുന്നതിൽ ആരും തടസ്സ വാദമുന്നയിക്കേണ്ടകാര്യമില്ല ;പക്ഷെ ഒരുവിദേശ അധിനിവേശശക്തിയുടെസൈനിക ശക്തിയെഉപജീവിച്ചുകൊണ്ടു അവരുടെസൈനികപിന്തുണ വിലകൊടുത്തുവാങ്ങി സ്വരാജ്യത്തിന്റെ ഖജനാവ് കാലിയാക്കുന്നതരത്തിൽ ബ്രിട്ടീഷ് ആയുധ -സൈനികവ്യാപാരത്തിനു വഴങ്ങിക്കൊടുത്തുകൊണ്ടാണ് മാർത്താണ്ഡൻ കേരളത്തിന്റെ തെക്കൻജില്ലകളെ ഏകോപിപ്പിച്ചു സ്വന്തം കാൽക്കീഴിലമർത്തി ഒരു പുത്തൻ തിരുവിതാംകൂറിനെ നിർമ്മിച്ചത് . ഇതുഅഭിമാനകരമായ വസ്തുതയാണ് എന്ന് പലരുംകരുതുമ്പോൾ അറുന്നൂറുനാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ചു ഒരു ഇന്ത്യ രൂപപ്പെടുത്തുന്നതിൽബ്രിട്ടീഷുകാർ വഹിച്ചപങ്കും മഹത്തരമാണ് എന്ന് വിശ്വസിക്കാവുന്നതാണ് .മാർത്താണ്ഡന്റെമരണശേഷം തിരുവിതാംകൂറിന്റെ ധനകാര്യ പ്രതിസന്ധി മൂർഛിക്കുന്നതായും തിരുവിതാംകൂർ ഒരിക്കലും ബ്രിട്ടീഷ് സമാന്തനല്ല എങ്കിൽപ്പോലും ബ്രിട്ടീഷ് റെസിഡന്റിന്റെ ആജ്ഞകൾക്ക്‌മൂർച്ച കൂടുന്നതായും കാണാം . ഇക്കാലത്തു ബ്രിട്ടീഷുകാർ നേരിട്ട് അഞ്ചുതെങ്ങിൽ നികുതിപിരിച്ചു അധികാരം ഉറപ്പിക്കാൻശ്രമിക്കുന്നതിനുപകരംനികുതിപിരിവുമൂന്നാമതു ആൾക്ക് പാട്ടത്തിനുകൊടുത്തു ,വലിയസംഘർഷങ്ങളില്ലാതെകഷ്ടിച്ചുഭരണകാര്യം നിർവഹിച്ചുവരുകയായിരുന്നു

1790 ഒടുവിലെ തീയ റിവോൾട്

1792-ആവുമ്പോൾ ബ്രിട്ടീഷുകാരും ടിപ്പുവും സന്ധിചെയ്യുന്നു . ടിപ്പുവിന്റെ പട തിരുവിതാംകൂറിലേക്കുവന്നാൽ തിരുവിതാംകൂർ രാജാവിനെ മുൻനിറുത്തി ടിപ്പുവിനെ നേരിടുന്നതിന് ജനപിന്തുണലഭിക്കുമെന്നുള്ളത് കൊണ്ടാവണം ബ്രിട്ടീഷ്കാർ തിരുവിതാംകൂറിനോടുള്ള രാഷ്ട്രീയമമത മുറിയാതെ കാത്തു സൂക്ഷിച്ചത് .ടിപ്പുവുമായി സന്ധിചെയ്തതോടെ ഇനി തിരുവിതാംകൂറിനെകൊണ്ടു പ്രതീക്ഷിച്ച ഉപയോഗമില്ല ,അതിനാൽ തിരുവിതാംകൂറിനെ വളയ്ക്കുകയോ ഒടിക്കുകയോ ആവാം എന്ന ഒരു നിലപാട് ബ്രിട്ടീഷ് അധികാരികൾ സ്വീകരിക്കുന്നു .രാജ്യത്തിന്റെവിഭവങ്ങളൊക്കെയും ആയുധങ്ങൾവാങ്ങുന്നതിനും ബ്രിട്ടീഷ്‌കുതിരപ്പടയെയും കാലാൾപ്പടയെയും ഒക്കെ തീറ്റിപ്പോറ്റുന്നതിനുമായി ക്രയം ചെയ്യുന്ന ഒരു സമ്പ്രദായം മാർത്താണ്ഡൻ തുടങ്ങി വച്ചിരുന്നു .ഒടുവിൽകമ്പനിയിൽനിന്നുലക്ഷങ്ങൾകടമെടുത്തു തിരുവിതാംകൂർ കമ്പനിയുടെ അധമർണ്ണനയിക്കഴിഞ്ഞിരുന്നു .ഇക്കാലത്താണുവേലുത്തമ്പി ,ദളവായായി അധികാരമേൽക്കുന്നതു -അയാളെ സ്വഭാവഹത്യചെയ്യുന്നപലപരാമർശങ്ങളും ചരിത്രപുസ്തകങ്ങളിലുണ്ട് അതിലെ ശരിയും തെറ്റുമല്ല അയാളുടെ രാഷ്ട്രീയമാണ് ഇവിടെ ചർച്ച ചെയ്യുന്നത് .തമ്പി തുടക്കത്തിൽ മാർത്താണ്ഡനെപ്പോലും ലജ്ജിപ്പിക്കാൻ പോന്ന ബ്രിട്ടീഷ് കൂറുള്ള ഒരുഭരണകർത്താവായിരുന്നു . മഹാരാജാവിനെപ്പോലുംഅരികുവൽക്കരിച്ചുകൊണ്ട്‌റെസിഡെന്റ്മെക്കാളെ യാണ് സർവസ്വവും എന്നമട്ടിൽ മുന്നോട്ടുനീങ്ങിയ തമ്പി നേരിടേണ്ടി വന്ന ആദ്യത്തെ വെല്ലുവിളി 1800 ലെ തീയ റിവോൾട് എന്ന് ബ്രിട്ടീഷ് കാരും തുടർന്ന് മലയാളി ചരിത്രകാരി ലീനമോറും വിശേഷിപ്പിക്കുന്ന നികുതി വർദ്ധനവിരുദ്ധ പ്രക്ഷോഭമാണ് .തിരുവിതാംകൂറിലെ ഈഴവരെയോ പിന്നാക്ക വിഭാഗത്തെയോ ഉദ്ദേശിച്ചാവും സായിപ്പു തീയർ എന്നുപ്രയോഗിച്ചതു; ഈപ്രക്ഷോഭവുംസ്വാഭാവികമായും അഞ്ചുതെങ്ങിൽ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട് .എന്തായാലുംഅഞ്ചുതെങ്ങുകോട്ടയിലെബ്രിട്ടീഷ്‌ സൈ ന്യത്തെയുപയോഗിച്ചാണ് പ്രക്ഷോഭത്തെ വേലുത്തമ്പി 1902-ൽ അമർച്ചചെയ്തത് എന്ന് ലീന മോർ പറയുന്നതായി ഡോക്ടർ അനിൽ ചൂണ്ടിക്കാട്ടുന്നു . ഇത്രയും ധീരോദാത്തമായ ഒരുകൃത്യം നിർവഹിച്ചിട്ടു തമ്പിയുടെ വാഴ്ത്തുപാട്ടുകാരായ തമ്പിയുടെ ജീവചരിത്രകാരന്മാർ അക്കാര്യം തമസ്കരിച്ചതെന്തു എന്ന് ലീനാ മോർ അമ്പരക്കുന്നുവെങ്കിലും, നരഹത്യയുടെരക്തം മണക്കുന്ന ഒരു ക്രൂര കൃത്യംകൂടി തമ്പി നടത്തിഎന്നവസ്തുത ഒളിവിൽ സൂക്ഷിക്കുവാനാവും തമ്പിയുടെ ആരാധകർ ശ്രമിക്കുക എന്നതു സാമാന്യയുക്തിയാണ് .

കമ്പനിയുടെ ധനകാര്യബാധ്യത നിശ്ചിത കാലാവധിക്കുള്ളിൽ തന്നു തീർത്തു കൊള്ളണമെന്ന് മെക്കാളെ വാശിപിടിക്കാൻ തുടങ്ങുമ്പോൾ നിസ്സഹായനായ തമ്പി കൈമലർത്തി എന്നും അതാണ് തമ്പി മെക്കാളെക്കു അസ്വീകാര്യനായിത്തീർനന്നതെന്നും തമ്പിയുടെ ആരാധകർ പറയുന്നതിലെത്രമാത്രം സത്യമുണ്ടെന്ന്പറയാനാവില്ല;1802-ൽ കമ്പനിപ്പട്ടാളത്തെ തമ്പി സ്വാഭീഷ്ട പ്രകാരം ദുരുപയോഗംചെയ്തത് മുതൽ . തിരുവിതാംകൂർ സേനയുടെ നിയന്ത്രണം ബ്രിട്ടീഷുകാരെ മറികടന്നു തമ്പികൈപ്പിടിയിലൊതുക്കാൻശ്രമിക്കുന്നുവെന്നും, തമ്പി രാജ്യാധികാരം വരുതിയിൽ നിർത്തി മെക്കാളെയെ വെല്ലു വിളിക്കുമെന്ന് ശ്രുതിയുണ്ടായെന്നും അതു രാജാവും റെസിഡന്റും ഒരേപോലെതമ്പിയെതള്ളിപ്പറയുന്നതിനു കാരണമായെന്നും മറ്റൊരുപക്ഷമുണ്ട് .എന്തായാലും കൊച്ചിയിലെ പാലിയത്തു അച്ചനുമായിച്ചേർന്നു തിരുവിതാംകൂറിനും ബ്രിട്ടീഷ് കാ ർക്കുമെതിരെ അങ്കംകുറിക്കുമ്പോൾതിരുവിതാംകൂർസേന അപ്പാടെ തന്നോടൊപ്പം നിൽക്കുമെന്നും പാലിയത്തു അച്ചൻ കൂടിച്ചേരുമെങ്കിൽ വിജയം സുനിശ്ചിതമെന്നും തമ്പി കരുതിയെങ്കിൽ അത് സ്വാഭാവികം മാത്രമാണ് . ദേശസ്നേഹംകൊണ്ടാണ്ബ്രിട്ടീഷാജ്ഞാനുവർത്തിയായതമ്പി സ്വയം രാജാവായാലെന്തു എന്ന് ആലോചിച്ചതെന്നുവേണമെങ്കിൽപറയാം .പക്ഷെപാലിയത്തു അച്ചൻ ചതിച്ചതുകൊണ്ടും തിരുവിതാംകൂർ സേനയിൽനിന്നുവേണ്ടത്ര പിന്തുണ ലഭിക്കാത്തതുകൊണ്ടും തമ്പിപടയിൽ തോറ്റു പോയി . എന്തുകൊണ്ടുയുദ്ധമെന്നുവിശദീകരിക്കാൻവേണ്ടിതമ്പിനടത്തിയകുണ്ടറവിളംബരം മറ്റെല്ലാ വഴിയിലും പരാജയപ്പെട്ടപ്പോൾ,അന്യമത സ്പർധയും വിദേശ വിദ്വേഷവും ആളിക്കത്തിച്ചു പിടിച്ചുനിൽക്കാൻകഴിയുമോഎന്നന്വേഷിക്കുന്ന, മതവികാര വിഷ ലിപ്തമായ യുദ്ധതന്ത്രം മെനയുന്ന അധികാരദാഹജീര്ണതയുടെ വിളംബരമാണ്; തിരുവിതാംകൂറിൽസവർണ്ണ മേധാവിത്വ പ്രമാണമനുസരിച്ചുള്ള ഹൈന്ദവഭരണം സ്ഥാപിക്കുവാനുള്ള യുദ്ധമാണ് താൻ നടത്തുന്നതെന്നും അത് ക്രൈസ്തവവൽക്കരണത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള സമർപ്പണമാണെന്നും വളരെക്കാലം മെക്കാളെയുടെ വലംകൈയും വിശ്വസ്ത ദാസനുമൊക്കെ യായിരുന്ന തമ്പിക്ക് ജ്ഞാനോദയ മുണ്ടായത് കുണ്ടറ എത്തുമ്പോഴാണ് .ഈവിളംബരം ഉത്തമ ദേശഭക്തിയുടെ വേദഗ്രന്ഥമാണെന്നുപ്രഖ്യാപിച്ച ഗവണ്മെന്റ് മത നിരപേക്ഷതയുടെസൂക്ഷ്മ ലിപികളെ പ്പോലും നിന്ദിക്കുന്നകുറ്റകൃത്യമാണ് ചെയ്തത്. മതനിരപേക്ഷതയുടെ ഒരുമയാർന്ന പോരാട്ടത്തിന്റെരക്തനിലമായ അഞ്ചു തെങ്ങിന്റെ സ്വാതന്ത്ര്യ സമരയജ്ഞത്തെപ്പറ്റി കേട്ടറിവുപോലുമില്ലാത്ത ഒരു ഭരണ സ്ഥാപനത്തിൽ നിന്ന് ഇതിൽകൂടുതലൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല

അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് താവളത്തിന്റെ പതനം

1802-ൽ ബ്രിട്ടീഷ് പട്ടാളത്തെ ഉപയോഗിച്ച് തമ്പി നികുതിവർദ്ധനവിരുദ്ധ പ്രക്ഷോഭകാരികളെ കൂട്ടക്കുരുതി ചെയ്യുമ്പോൾതിരുവിതാംകൂർകൊട്ടാരം മാർത്താണ്ഡന്റെ കാലംമുതൽ ബ്രിട്ടീഷുകാർക്ക് ചെയ്തു കൊടുക്കുന്ന ദാസ്യവൃത്തിയുടെ മനുഷ്യത്വ വിഹീനമായ മുഖമാണ് പുറത്തേക്കു വന്നത് ;മുമ്പുപറഞ്ഞതുപോലെസൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുക എന്നത് യുദ്ധത്തിന്റെ മുറയാണ് ; പക്ഷെ പീരങ്കികളും തോക്കുകളുമുപയോഗിച്ചു ജനങ്ങളെ കൊല്ലുകയെന്നതു പ്രാചീനയുദ്ധ ശാസ്ത്രത്തിനു പോലും നിരക്കാത്ത മര്യാദകേടാണ് .അതുകൊണ്ടുകൂടിയാവണം ജയിച്ചുകയറി വന്ന മിഡ്‌ ഫോർഡിന്റെ സേന ഒരിക്കൽ പെട്ടെന്നു കളം വിട്ടു പിന്മടങ്ങിയത് . പക്ഷേ 1802-ൽ വേലുത്തമ്പിയും ബ്രിട്ടീഷ് സേനയും ചേർന്ന് നടത്തിയ നെറികേടിന്റെ മുറിവുകൾ 1809 ലും ഉണങ്ങിയിരുന്നില്ല .അത് കൊണ്ട്തന്നെ തമ്പിയും ബ്രിടീഷുകാരും തമ്മിൽതെറ്റി എന്നതും തമ്പി അവരോടു്യുദ്ധ പ്രഖ്യാപനം നടത്തി അപ്രത്യക്ഷനായതും കേട്ടറിഞ്ഞപ്പോൾ, അഞ്ചു തെങ്ങിന്റെ സ്വാതന്ത്ര്യ സമര വീര്യത്തിനു പുത്തൻ ഊർജ്ജമുണ്ടാവുകയും, ഒരു പീരങ്കിക്കും തടുക്കാനാവാത്തവിധം ജനങ്ങൾ കോട്ടയിലേക്ക്‌ഇരച്ചുകയറുകയും കോട്ടയിലെ റസിഡന്റ് ജോൺ സമീ അഞ്ചുതെങ്ങിൻറെ ഭരണം ജനങ്ങൾക്ക് എന്ന് കല്പിച്ചുകൊണ്ടു അഞ്ചുതെങ്ങിൽനിന്നു കോഴിക്കോട്ടേക്ക് ഓടിപ്പോവുകയും ചെയ്തു .നൂറ്റാണ്ടുകളുടെഅതിരുകൾ മുറിച്ചു മറികടന്നു മുന്നോട്ടുതന്നെ നീങ്ങിക്കൊണ്ടിരുന്ന നിരന്തരമായ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെവിജയകരമായ സമാപ്തി ആയിരുന്നു അത് .തുടർന്ന് 1810–ൽ അഞ്ചുതെങ്ങിലെ ബ്രിട്ടിഷ് റെസിഡെൻസി പിൻവലിക്കുകയും ,1813-ൽ ഫാക്ടറിയും പട്ടാള താവളവും അഴിച്ചുമാറ്റി കമ്പനി സ്ഥലം വിടുകയും ചെയ്തു . 1813 നുശേഷം 1731-ൽ മാർത്താണ്ഡൻ ഒരു തളികയിൽ കമ്പനിക്ക് ഏല്പിച്ചു വച്ചുകൊടുത്ത അഞ്ചുതെങ്ങിൻറെ റെവന്യൂ ഭരണംതിരുവിതാം കൂറിനുമടക്കികൊടുത്തു എങ്കിലും അഞ്ചുതെങ്ങിലുണ്ടാവുന്നജനകീയമുന്നേറ്റങ്ങളെവിവേചനപൂർവം നേരിടാനുള്ളവിവേകം തിരുവിതാംകൂറിന്‌ഇല്ലാത്തതുകൊണ്ടു ആവുംക്രമാസമാധാനത്തിന്റെ ചുമതലമാത്രം ബ്രിട്ടീഷുകാർ വിട്ടുകൊടുത്തില്ല. 1877-ആവുമ്പോൾ ഒരുകോടതിയും പോലീസ്‌സ്റ്റേഷനും മാത്രമായിആവൈദേശികാധികാരം ചുരുങ്ങുകയും ചെയ്തു

”വിസ്മരിക്കപ്പെട്ടയുദ്ധങ്ങൾ” എന്ന ശീർഷകത്തിൽ വിൽ‌സൺ ജോൺസ്‌ അഞ്ചുതെങ്ങുയുദ്ധങ്ങളെ വിശദീകരിക്കുമ്പോൾഇങ്ങനെ ഒരു വസ്തുത കൂടി ചൂണ്ടിക്കാട്ടുന്നതായി ഡോക്ടർ അനിൽ പറയുന്നു: ”സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്നുഅന്യവൽക്കരിക്കപ്പെട്ട ഒരു സമൂഹം അവരുടെ -ഇന്ത്യൻ നെസ് -ഭാരതീയപൈതൃകം-സ്ഥാപിക്കുന്നതിനു വേണ്ടി നടത്തിയ സമരമായതു കൊണ്ടാവണം സമരം ഇത്ര രൂക്ഷ പ്രകൃതമാർജ്ജിച്ചതു “
ഒന്നുകൂടിവ്യക്തമാക്കിയാൽ ഇതാണ് യഥാർത്ഥ ഭാരതീയ പൈതൃകം എന്നതാണ്ഇന്ത്യൻ നാടുവാഴിത്തത്തിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെയും ,വൈദേശികാധിപത്യത്തിനെതിരെയും കൃത്യമായനിലപാട്‌സ്വീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരത്തിന്റെ സന്ദേശം . എന്തുകൊണ്ട് ഭാരതജനതയുടെഇപ്പറഞ്ഞസ്വാതന്ത്ര്യസമരം ഇനിയും തമസ്കരിക്കപ്പെടുന്നു എന്നതിന് കൃത്യമായ ഉത്തരമുണ്ട് .ഇത് ജനങ്ങൾക്കുവേണ്ടി നാടുവാഴി പ്രമാണി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ വിദേശാധിപത്യത്തിനെതിരെ നടന്ന സ്വാധികാര സമ്പാദന സമരമല്ലായിരുന്നു .മറിച്ചു ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ എന്നപോലെ പിള്ളമാർക്കും മാർത്താണ്ഡനുമെതിരെ നടന്ന യുദ്ധം കൂടിയയായിരുന്നു .ഈ യുദ്ധത്തിൽ അഞ്ചുതെങ്ങിലെ ജനങ്ങൾക്കെതിരെ തിരുവിതാംകൂർ -കൊല്ലം രാജാക്കന്മാർ ബ്രിട്ടീഷ് ദാസന്മാരെപ്പോലെ പ്രവർത്തിച്ചു എന്നതും ഈ സ്വാതന്ത്ര്യ സമരത്തിനുമാത്രമാവകാശപ്പെടാവുന്ന സവിശേഷതയാണ്. ജനങ്ങളുടെ ഇച്ഛയ്ക്കും സ്വാതന്ത്ര്യവാഞ്ഛയ്ക്കുമെതിരു നിൽക്കുന്ന ദേശീയവുംവൈദേശികവുമായ അധികാര കേന്ദ്രങ്ങൾക്കെതിരെയുള്ള സമരമായിരുന്നു അത്

നിക്കോസ് കസാൻദ്സാക്കീസിന്റെ ” ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം” എന്ന കൃതിയിൽ മിശിഹായെ കാത്തുനിൽക്കുന്ന യേശുവിനോടു യൂദാസ് പറയുന്നുണ്ട് ;”ജനങ്ങൾതന്നെയാണ് മിശിഹാ , ജനങ്ങൾ തന്നെയാണ്‌ വിമോചകൻ”. നിങ്ങളെമോചിപ്പിക്കാൻ ഒരുയുഗപുരുഷനുംസംഭവിക്കാൻപോകുന്നില്ല .അതുതന്നെയാണ് അഞ്ചുതെങ്ങു സ്വാതന്ത്ര്യ സമരത്തിന്റെസന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *