ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്:എലോൺ മസ്കിന്റെ ചിത്ത ഘാതക സൈബർ വൈറസുകൾ

ഭാഗം : ഒന്ന്


അച്ഛനമ്മമാരുടെയും ഉറ്റവരുടെയും ഉടപ്പിറപ്പുകളുടെയും കുരുതികൾ;
സൈബർ ടോക്സിക് ഹ്രസ്വആഖ്യായികകൾ

എന്താണ് നമ്മുടെ സമൂഹ ജീവിത ദയാ ശീലങ്ങളെ നടുക്കുന്ന വെട്ടു കത്തിക്കഥകൾ ക്കാധാരം? സിനിമയിൽ അതിക്രൂരമായ സീരിയൽ കില്ലിങിന്റെ കഥകൾ റിപ്പറുടെ കാലം മുതൽ അരങ്ങു തകർക്കുന്നുണ്ട്; സിനിമയും രക്തരക്ഷസ്സുനാടകവും കൊട്ടേഷൻ – terrorist കൊലകളും മൂന്നു പതിറ്റാണ്ടു കാലമായെങ്കിലും നമ്മെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ബ്രൂവറി തുറന്നു മദ്യം വാറ്റിക്കുടിക്കുന്നതിൽ സ്വയം പര്യാപ്തത കണ്ടെത്താൻ ശ്രമിക്കുന്നഒരു സമുദായമായി നാം മാറിയിരിക്കുന്നു. കോവിഡ് വാക്‌സിൻ, വ്യാപകമായ അക്രമങ്ങൾക്കും മരണങ്ങൾക്കും കാരണമായിട്ടുണ്ട്;ഇതിനെല്ലാമുപരി മയക്കുമരുന്നിന്റെ വ്യാപാരക്കുതിപ്പ് മാനസിക അപഭ്രംഅംശങ്ങൾക്കും അക്രമങ്ങൾക്കും അതിവ്യാപനമുണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഏറ്റവും ഒടുവിൽ അഫാൻ നടത്തിയ കൊലപാതകങ്ങൾക്ക് മയക്കു മരുന്ന് ആണ് കാരണം എന്ന് കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. ഈ അവസരത്തിലാണ് മയക്കുമരുന്നിനേക്കാൾ, മറ്റെന്തിനെയും കാൾ ഹൃദയ ഭേദകമായ കൊലപാതകങ്ങൾക്കുള്ള മൈൻഡ് വൈറസ് കരുക്കൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതത്തിലുണ്ട് എന്ന എലോൺ മസ്‌കിന്റെ പ്രസ്താവന വളരെ പ്രസക്തമാവുന്നത്
നാല് ലക്ഷം കോടി റുപ്പികയുടെ വിദേശ – ആഭ്യന്തര മൂലധന നിക്ഷേപ വായ്പാ ഭാരം ഇപ്പോൾ തന്നെ ചുമന്നു നട്ടെല്ലുവളഞ്ഞിരിക്കുന്ന നമ്മുടെ ഗവണ്മെന്റ്. ഇനിയും വിദേശ ആഭ്യന്തര മൂലധനക്കൂറ്റന്മാർക്കു നിക്ഷേപിക്കാൻ കേരളത്തിൽ സൗഹാർദ്ദപൂര്ണമായ ഇടം ഉണ്ടെന്നു വാദിക്കുന്നു; വികസനത്തിനുവേണ്ടിവാങ്ങിയ വായ്പഎന്നതു വിദേശമൂലധനവ്യാപാരത്തിന്റെ കെണി ആണ് എന്ന് മനസ്സിലാക്കാതെഇനിയും ഗവണ്മെന്റിനു ബാധ്യതയില്ലാത്ത വിദേശ സ്വകാര്യ മൂല ധന നിക്ഷേപമുണ്ടായാൽ എല്ലാം ശുഭമായിരുമെന്നു ആശ്വസിക്കുന്നിടത്തെ ബുദ്ധി ശൂന്യത, ഭാഗ്യാന്വേഷകർ ഡീപ് വെബ്- ഡാർക്‌വെബ് ട്രാപ്പിൽകുരുങ്ങിത്തകരുമ്പോഴും, സൈബർ മൈൻഡ് വൈറസ് എന്ന അപകടത്തെ ഉത്പാദിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് മോക്ഷമാർഗ്ഗം എന്ന് വിശ്വസിക്കുന്നിടത്തും നാം അണയാതെ കാത്തു സൂക്ഷിക്കുന്നു. 1959-ൽ തുടങ്ങി 1986ലെത്തുമ്പോൾ കമ്പ്യൂട്ടർ, റോബോട്ട് സങ്കേതത്തിലൂടെ ക്രിയാത്മക കാര്യ ക്ഷമത സമർത്ഥിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിനാശകാരിയായ ആക്രമണമുഖം പ്രദർശിപ്പിച്ചുകൊണ്ട് ഒരു terrorist സങ്കേതമായി പരിണമിക്കുന്നുണ്ട് എന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന സൂക്തങ്ങളുടെ വക്താവായ എലോൺ മസ്‌ക് പറയുന്നത്. അറ്റോമിക്‌ പവർ സമാധാനപരമായ ആവശ്യങ്ങൾക്ക് എന്നപോലെ സർവ നാശത്തിനും ഉപയോഗിക്കാം എന്നത് പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമാധാനപരമായ ആവശ്യങ്ങൾക്കെന്നപോലെ സർവ്വനാശത്തിനും പ്രയോഗിക്കാവുന്നതാണ് എന്ന് ചിത്ത ഘാതക വൈറസ് വ്യാപാരി പറഞ്ഞു വയ്ക്കുന്നു.

ഭാഗം രണ്ടു:

ഡാർക്‌വെബ് -AI- ധനകാര്യബലിമൃഗങ്ങൾ
ഇവ സൈബർ ടോക്സിക് കുറ്റകൃത്യങ്ങളോ ?

അടുത്ത കാലത്തുണ്ടായ അഫാൻ എന്ന യുവാവിന്റെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതെളിവെടുപ്പുകൾ ചട്ടപ്പടിനടക്കുന്നതിനിടെ അയാൾ എന്തിനീ കൊലപാതകങ്ങൾ നടത്തി എന്ന് ചോദിക്കുകയും അയാൾ ദിനംപ്രതി ഓരോന്നിനും ഓരോ ഉത്തരങ്ങൾകണ്ടത്തുകയുമാണ്. ഇവിടെ പൊലീസോ മന:ശാസ്ത്രകാരന്മാരോ നിസ്സഹായരാണ് . കാരണം സൈബർ മൈക്രോ ടെററിസത്തിന്റെ സൂയിസൈഡ് ബോംബർ ആണ് അഫാൻ എന്നതുമൊരുസാധ്യതയാണ് .ബോംബെർക്കു ഒരു ഭൗതിക മരണം സംഭവിക്കാതെ അയാളെ നിയമവ്യവസ്ഥയെ അങ്കലാപ്പിലാക്കാൻ പോന്നതരത്തിൽ ജീവനോടെ വിട്ടുകൊടുക്കുന്ന ഈ ടെററിസത്തിനു കൃത്യമായ രാഷ്ട്രീയമുണ്ട്. കോർപൊറേറ്റു പണമുതലാളിത്തത്തിൽനിന്നു നാല് ലക്ഷംകോടിയിലധികം വായ്പകൈപറ്റിയ സംസ്ഥാനത്തിന് സംഭവിക്കാവുന്ന അത്യന്തനാശത്തിന്റെ ഹ്രസ്വആഖ്യായിക – micro terrorist narrative – എന്നൊരു മാനം ഈകൊലപാതകങ്ങൾക്കുണ്ട്. ജ്യൂസ് ചലഞ്ചു അത്യാഹിതങ്ങളും ധനകാര്യനിബദ്ധമായ ഒരു സാർവ്വ ദേശീയപ്രോഗ്രാമിന്റെ മരണ പത്രികയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട് .അൻപത്‌ ദിവസങ്ങൾക്കുള്ളിൽ എൺപതുകൊലപാതകങ്ങളും കൂട്ടത്തല്ലുകളും കുഴഞ്ഞുവീണുമരണങ്ങളും സംശയകരമായ ആത്മഹത്യകളും സംഭവിക്കുമ്പോൾ മയക്കുമരുന്നിന്റെയും സ്വർണ്ണം പൊട്ടിക്കലിന്റെയും സംഭവങ്ങൾ വ്യാപിക്കുമ്പോൾ അത് ഒരു ഡാർക്ക് എക്കണോമിയുടെ പ്രശ്നമാണ് എന്നതരത്തിൽ കാണേണ്ടതുണ്ട് ; ഇക്കഴിഞ്ഞ കുറേമാസങ്ങൾക്കുള്ളിൽ എത്ര പോലീസുകാകാർ ആത്മഹത്യചെയ്തു അതുഎണ്ണത്തിൽ കുറവ് ആയിക്കോട്ടെ—-അതും ഒരു ഇരുണ്ട സമ്പദ് പരിസ്ഥിതിയുടെ സമ്മർദ്ദമാണ് ;പോലീസുകാർ പണ്ടും ഹീനമായ കുറ്റകകൃത്യങ്ങളിൽ ചെന്നുചാടുക സ്വാഭാവികമായിരുന്നു .പക്ഷെമരണമല്ലാതെമറ്റൊരു വഴിയില്ലെന്നുപോലീസുകാർ തീരുമാനിക്കുന്നതിനു പിന്നിലും ഡാർക്‌വെബ് ധനകാര്യ കെണി ഉണ്ടായിക്കൂടെന്നില്ല.
ഈസാഹചര്യത്തിലാണ് Ai- സങ്കേതവ്യവസായത്തിൽ മുൻപനും വമ്പനുമായ എലൻ മസ്കിന്റെ terrorist ആഖ്യായികയും അയാൾ കൊണ്ടുവരുന്ന മൈൻഡ് വോക്ക് വൈറസ് ഉം പ്രസക്തമാവുന്നത്. അത് എന്തായാലും അഫാനായാലും കേഡൽ ആയാലും സ്വന്തം കുടുംബത്തെയാകെ ത്തന്നെ ചുട്ടെരിക്കുന്ന അവരുടെമനസ്സു haunted ആണ്. എന്താണ് അവരുടെ മനസ്സിനെ haunt ചെയ്തു കീ കൊടുത്ത പാവകളായി പ്രവർത്തിക്കാൻ തക്കവിധം അബോധ മനസ്കരാക്കിത്തീർക്കുന്നതു. മസ്കിന്റെ സിദ്ധാന്തം ഉദ്ധരിക്കുകയാണെങ്കിൽ അത് മൈൻഡ് വൈറസ് ആണ് ;.മനസ്സിന്റെ വൈറസ് ആണ്. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ അത് മനസ്സിനെ ബാധിക്കുന്ന terrorist വൈറസ് ആണ് മസ്കിന്റെ വ്യാഖ്യാതാക്കൾ പറയുന്നതുപോലെ; terrorist തീവ്ര ബാധ, സമൂഹത്തിൽ പടരുന്നത് മതപരവും രാഷ്ട്രീയവുമായ അധികാരപ്പോരാട്ടങ്ങളിലാണ്. പക്ഷെതികച്ചും ഡൊമസ്റ്റിക് ആയ അഫാൻ എന്തിന് ഒരു suicicide bomber എന്നുപറയാവുന്നതരത്തിലുള്ള പ്രകൃതത്തിൽ സ്വന്തം ഭവനം നിശ്ശബ്ദമായ ഒരുകുരുതിക്കളമാക്കണം? കേഡലിന്റേതും സമാനമായ haunted മനസ്സാണ്
ഇത്തരം mind virus എങ്ങനെ ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്നതിന്റെ കോടതിക്കേസുകളിലെ വിധിന്യായങ്ങൾ യു. എസ്.കോടതിരേഖകളിൽ ഉണ്ട്. അച്ഛനമ്മമാരെ എന്തുകൊണ്ട് കൊലപ്പെടുത്തുന്നില്ല എന്ന് ഏഴു മുതൽ പതിനേഴു വരെ വയസ്സുള്ള കുട്ടികളെ മുൻനിറുത്തി അമ്പരപ്പ് പ്രകടിപ്പിക്കുന്ന AI-chat bot കളെപ്പറ്റിയുള്ള വിചാരണയിൽ ഗൂഗിൾ നൽകിയ ഉത്തരം മേലിൽ ചാറ്റ് bot കളുടെപ്രവർത്തനം പതിനെട്ടുവയസ്സിനുമുകളിൽ മുതിർന്നവരിലേക്കുപരിമിതപ്പെടുത്താമെന്നാണ്! എന്നാൽ ചാറ്റ് ബോട്ട് കളിൽനിന്നു പറിച്ചുമാറ്റാനാവാത്ത ഘടകമാണ് മൈൻഡ് വൈറസ് എന്ന് മസ്കുപറയുന്നു .മുതിർന്നവർക്ക്‌ഈ ബാധ (വൈറസ്)യുടെആവേശമുണ്ടായാൽ ഡൊമെസ്റ്റിക്ക് കൂട്ടക്കുരുതികളുണ്ടായിക്കൂടെന്നില്ല; ചാറ്റ് ബോട്ട് വൈറസ്, മുതിർന്നവരെ terrorist ഏകകങ്ങളാക്കിത്തീർക്കുമെന്നാണ് മസ്കിന്റെ സിദ്ധാന്തത്തിൽനിന്നുവെളിപ്പെടുന്നത്
ചാറ്റ് ബോട്ടുകളുടെ ഗെയിം തുടങ്ങുന്നതിനു മുൻപ് തന്നെ ബാധാവേശിതമായ (haunted mind) മനസ്സ് സൈബർസങ്കേതങ്ങളിൽരൂപപ്പെട്ടിരുന്നുവെന്നു google തന്നെപറയുന്നുണ്ട്. അവിടെ ബാധ (virus), – ധനകാര്യബാധ്യത ഋണബാധിതനെ കൊല്ലാക്കൊലചെയ്യുമെന്നുള്ളഭയമാണ് അപായകരമായിത്തീരുന്നത്. ഡാർക്‌വെബ് ഗാംബ്ലിങ് തന്നെ ധനകാര്യബാധ്യതയുടെ ഭൂതാവേശംകൊണ്ടു വ്യക്തിത്വ മന്ദതയിലേക്കുവീഴ്ത്തി സ്വത്വത്തെ (person) മറ്റൊരാളാക്കുന്നു നോക്കുക: ഗൂഗിൾ പറയുന്നതിങ്ങനെ:
While a direct link between dark web gambling and homicides is difficult to prove, the dark web’s anonymous nature can facilitate the connection between gambling debts and potential violence, as individuals may resort to extreme measures to pay off large debts on illegal gambling platforms, potentially leading to situations where violence or even murder for hire could be considered as a desperate solution; this is further complicated by the involvement of organized crime groups operating on the dark web who may use violence to enforce debts or settle disputes related to gambling activities.
ഡാർക്‌വെബ് ചൂതാട്ടവും കൊലപാതകവുംതമ്മിലുള്ളപ്രത്യക്ഷബന്ധം സമർത്ഥിക്കുക ശ്രമകരമാണ്; എങ്കിലും, ഡാർക്ക് വെബ് ഏതു എന്ത് എന്നതിനെ സംബന്ധിച്ച വിവരങ്ങൾ ദുരൂഹപ്രകൃതമാണ് എന്നതിനാൽ അങ്ങനെ ജ്‌ഞാതമാല്ലാത്ത കേന്ദ്രത്തോട്‌ കളിച്ചു വമ്പിച്ച ഋണബാധ്യതയുണ്ടാവുന്ന സാഹചര്യം ഘോരമായ അക്രമങ്ങൾക്കു കരിമരുന്നിട്ടു കൊടുക്കുന്നുണ്ട്. നിയമവിരുദ്ധവും അജ്ഞാതവുമായ ചൂതാട്ടത്തട്ടുകളിൽ ഉണ്ടാക്കിവച്ച ബാധ്യതവീട്ടുന്നതിനു, ഘോരമായ അക്രമങ്ങളിലൂടെയും ആളെവാടകയ്‌ക്കെടുത്തു കൊല്ലുന്നതുൾപ്പടെയുള്ള മറ്റിതര അക്രമങ്ങളിലൂടെയും നിവൃത്തികെട്ട പരിഹാരമാർഗ്ഗങ്ങൾതേടുന്നതിനു ഭയബാധയുടെ, മൈൻഡ് വൈറസിന്റെ, പിടിയിലമർന്ന ഭൂതാവിഷ്ടനായ ആൾ നിർബന്ധിതനാവുന്നു. സ്വകുടുംബത്തെ ഒരു ഡൊമസ്റ്റിക് terror ന്റെ കുരുതിക്കളമാക്കിക്കൊണ്ട്അതിനു സാക്ഷ്യമായിനിൽക്കുക എന്ന ഒരു ശിക്ഷാവിധിക്കു അയാൾവിധേയനാവുകയാണ്; ക്രിമിനൽ ഡാർക്ക് വെബ്ബുകൾഒരു സംഘടിത (organized) ബലകേന്ദ്രമാണ്എന്ന് എന്ന് ഗൂഗിൾ പറയുന്നുണ്ടു. ഡാർക്‌വെബ് സൈറ്റുകളുടെ ഐഡന്റിറ്റി ജ്ഞാതമല്ല (anonymous) എന്നും ഗൂഗിൾ പറയുന്നുണ്ട്
അവയുടെ ഐഡന്റിറ്റി, ഫേക്ക് ആണെങ്കിലും അവയുടെ കെണിയിൽ കുടുങ്ങുന്നവർ പച്ചമനുഷ്യരാണു. ആറുമാസം കൊണ്ട് ഡാർക്‌വെബ് ചൂതാട്ടത്തിലൂടെ 98 ലക്ഷം രൂപയുടെ ബാധ്യതയിൽ കുടുങ്ങിയ ആൾക്ക് പണം തിരിയെ നൽകാൻ പലരെയും ആശ്രയിക്കേണ്ടിവരും. കുടുംബക്കുരുതി നടത്തുന്നതിനു മുൻപ് അങ്ങനെ പണം കൈപ്പറ്റിയ അഫാൻ കുരുതിക്കിടയിൽ പിടിച്ചെടുത്ത പണം കൊണ്ട് ചില്ലറ കടങ്ങൾ വീട്ടുന്നതു അയാളുടെ കടത്തിൽനിന്നുമുക്തിനേടാമെന്നുള്ള വ്യാജ മോഹത്തെയാണ് പ്രകടിപ്പിക്കുന്നത് .രക്ഷപെടണമെന്ന്അയാൾക്കു അന്ധമായ വ്യാമോഹമുണ്ട് പക്ഷെ ലഘുവായ ചില, തിരിയെ കൊടുക്കലുകളിലൂടെ അയാൾ എവിടെയുമെത്തുന്നില്ല എന്ന് അയാൾ അറിയുന്നുണ്ട്. ഇരുണ്ടഭൂതം നിർദ്ദേശിച്ച കുടുംബകുരുതി എന്ന ഡൊമസ്റ്റിക് terror, നടത്തിയെടുക്കുന്നതിൽ നിന്ന് അയാൾക്ക്‌ രക്ഷ പെടാനാവുന്നില്ല. മൈക്രോ-terrorism എന്നതു നവധനകാര്യ ഫാസിസിസത്തിന്റെ രാഷ്ട്രീയ തന്ത്രമാണ്. മൈക്രോ ഫൈനാൻസിൽനിന്നു ആരംഭിക്കുന്ന കടംകെട്ടലുകളുടെ സ്ഫോടനാത്മക microterrorist സൈബർ ദുർമ്മുഖമാണത്.
ഡാർക്ക് വെബ് എന്നത് കേവലം ഗാംബ്ലിങ്ങിന്റെ തലത്തിൽ മാത്രം ഒതുങ്ങുന്ന ക്രിമിനൽ ലോകമല്ല. ഇന്റർനെറ്റിൽ നിന്ന് തന്നെ അതിനു കിട്ടുന്ന വിവരണം ഇങ്ങനെ:
Nefarious uses for the dark web
Nefarious-use examples include: Sale of illicit goods on Dark web marketplaces: Recreational drugs, illegal drugs, healthcare drugs (pharmaceuticals legal in some jurisdictions, but not all), firearms, and other items regulated on conventional commerce channels
അഫാനോ അഫാന്റെ പിതാവോ ഡാർക്‌വെബ് മാർകെറ്റിൽ ശുദ്ധ മനസ്സോടെ വ്യാപാര ബന്ധങ്ങളിലേർപ്പെട്ടുകെണിയിൽ ആയതുമാവാം .ഇന്ന് നാടൊട്ടുക്ക് ലഹരിവേട്ട നടത്തുന്ന പോലീസ് കേരളത്തിലെതന്നെ ആനന്ദമയീമഠങ്ങൾക്കും ചാരിറ്റികേന്ദ്രങ്ങൾക്കുംബഹുശതം കോടികൾ സംഭവനയായിലഭിക്കുന്നതു ഡാർക്‌വെബ്മാർക്കറ്റുകളുമായുള്ള വ്യാപാരബന്ധത്തിൽനിന്നാണ് എന്ന ഒരുആക്ഷേപത്തിനു പരിഹാരമന്വേഷിക്കാൻ ധൈര്യപ്പെടണമെന്നില്ല. അതുകൊണ്ടു സത്നാംസിങ്ങിന്റെ കൊലപാതകത്തെ ഒരന്വേഷണവും കൂടാതെ ഒതുക്കി തീർക്കാൻ നിർബന്ധിതമാവുന്ന ”സ്റ്റേറ്റ്” ആണ് നമുക്കുള്ളത് എന്ന് നാം മനസ്സിലാക്കുന്നു. ഡാർക്‌വെബ് money laundering നുള്ള നവ ഗൂഢകേന്ദ്രമാണ്; അത് FCRA യെയും ഫെമയെയും മറികടക്കുന്ന ഒരുവിപണി എന്നനിലയിൽ നമ്മുടെ സമ്പദ് വ്യവസ്ഥയെ അസാധുവാക്കി കൊണ്ടിരിക്കുകയാണ്
ഓയൂരിൽ നടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ ഒരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത കുടുംബം വിചിത്രമായ ഒരുകുറ്റകൃത്യത്തിനു പ്രേരിപ്പിക്കപ്പെടുന്നതായി കാണാം. കടം വീട്ടാൻ ആരെക്കൊന്നും പണമുണ്ടാക്കുക ഇല്ലെങ്കിൽ കുടുംബത്തെയാകെ ബ്ലാക്‌മെയ്ൽ ചെയ്തോ മറ്റുമാർഗ്ഗങ്ങളുപയോഗിച്ചോ തകർത്തുകളയും എന്നൊരു ഭയമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ഫാമിൽ രഹസ്യമായി സൂക്ഷിച്ചു മോചനദ്രവ്യം നേടി കടം വീട്ടാമെന്നൊരു മണ്ടൻതീരുമാനത്തിനു കുടുംബത്തെ പ്രേരിപ്പിച്ചത് എന്നും അനുമാനിക്കാവുന്നതാണ്. കുറ്റകൃത്യംചെയ്തുപരിചയമില്ലാത്തതുകൊണ്ടു പ്രയത്നം പാളി. ഇവിടെ ബിസിനസ്സുകാരനായ പിതാവ് ഡാർക്‌വെബ്‌ മാർക്കറ്റുമായി ബന്ധപ്പെട്ടു മരുന്നോ മറ്റു വസ്തുക്കളോ വാങ്ങിവിറ്റു അദ്‌ഭുതകരമായ തോതിൽ ലാഭമുണ്ടാക്കാൻ സാധ്യതയുണ്ട്; ഒടുവിൽ വെബ് അയാളെ മയക്കുമരുന്നിന്റെ വ്യാപരക്കെണിയിലും ചാടിച്ചിട്ടുണ്ടാവും… കുടുംബത്തെ ആകെ നശിപ്പിക്കുമെന്നുള്ള ഭീഷണി തലയ്ക്കുമുകളിൽ നിൽക്കുമ്പോൾ കുടുംബത്തിന് ഉപദേശിച്ചു കിട്ടിയ രക്ഷാമാർഗം മറ്റൊരു കെണി ആയിരുന്നു. ഡൊമസ്റ്റിക് ടെററിസത്തിന്റെ മറ്റൊരുരൂപമായ കുട്ടിയെതട്ടിക്കൊണ്ടുപോകലായിരുന്നു അത്. മോചനദ്രവ്യംനേടി പ്രശ്‌നം പരിഹരിക്കാനാവില്ലെന്നൊരു യുക്തിക്കുപോലും വഴങ്ങാതെ ഇരുണ്ടവിപണി ആജ്ഞാപിച്ച ഒരു കുറ്റകൃത്യം ചെയ്യാനാണ് അവർ തുനിഞ്ഞത്, ആരെയും കൊല്ലാനോ ആത്മഹത്യ ചെയ്യാനോ വേണ്ട മനസ്സാന്നിധ്യം ഇല്ലാത്ത ഇരയോട്, ഇരുണ്ട വെബ്‌വിപണി ആജ്ഞാപിക്കുന്ന ക്രിമിനൽ terror പ്രവർത്തനമാവാം കുട്ടിയെതട്ടിക്കൊണ്ടുപോകൽ, വെബ്‌ ഗാംബ്ലിങ് ആവാം വെബ്‌വിപണിയുടെ വ്യാപാരക്കെണിയാവാം ഇരയുടെ കഴുത്തിൽ മുറുകുന്നത്. രണ്ടായാലും കുടംബത്തെ ഒന്നോടെ ബ്ലാക്‌മെയിലിംഗിലൂടെ അല്ലെങ്കിൽ മറ്റേതു വിധമെങ്കിലും തകർത്തു കളയുമെന്ന ഭീഷണിപുറപ്പെടുവിക്കുന്ന ഡാർക്‌വെബ് കേന്ദ്രത്തിനു പണം മടക്കിക്കിട്ടണമെന്നില്ല; ഇരകളെ കണ്ടെത്തുക എന്നതാണ് ലക്‌ഷ്യം; ലക്‌ഷ്യം രാഷ്ട്രീയമാണ്, micro-terror narratives വ്യാപകമാക്കുക എന്നതുമൊരു രാഷ്ട്രീയ തന്ത്രമാണ് എന്ന് ഹ്രസ്വ ഭീകരതയുടെ ഡൊമെസ്റ്റിൿആഖ്യാനങ്ങളെ ഇലോൺ മസ്കിന്റെ മൈൻഡ് വൈറസ് ഹോളോകാസ്റ്റ് ഭയാ-ഭിനയവുമായി ബന്ധപ്പെടുത്തിവായിക്കുമ്പോൾ വ്യക്തം.
”വെനീസിലെ വ്യാപാരി” എന്ന ഷേക്‌സ്‌പീയർ നാടകത്തിൽകടം വീട്ടാൻ പണമില്ലാത്ത അന്റോണിയോ യോട് shylock ചോദിക്കുന്നത് അയാളുടെ തുടയിൽ നിന്നു മുറിച്ചെടുക്കാവുന്ന ഏതാനുംപൗണ്ട് മാംസമാണ്. കെണിയിൽ വീണ ഇരകളിൽ നിന്നു പണം പിടിച്ചെടുക്കുക എന്നതല്ല ഡാർക്‌വെബ് ഗാംബ്ലിങ്ങിന്റെയും വിപണിയുടെയും ലക്‌ഷ്യം .ഇരയുടെ തുടയിലെ മാംസമാണ്.അത് ഒരു പ്രിയോറിറ്റി പോലുമല്ലആത്യന്തികഉന്നമാണ്. സ്വയംപണയപ്പെട്ടു കഴിഞ്ഞാൽ ദ്രൗപദിയെ വസ്ത്രാക്ഷേപംചെയ്യുന്നതു നോക്കിയിരിക്കേണ്ടിവരുന്ന പാണ്ഡവന്മാരെപ്പോലെ ഋണബാധ്യതയ്ക്കു തലവച്ചു കൊടുത്തവർ അവർ അഫാനെപ്പോലെ കുഞ്ഞനിയന്റെയും കാമുകിയുടെയും മാംസം ഡാർക്‌വെബ് ഷൈലോക്കിനു മുറിച്ചുകൊടുക്കും എന്നതുകൊണ്ടാണ് സ്വന്തബന്ധങ്ങളെകശാപ്പുചെയ്യുന്ന മിനിയെച്ചർ കുരുക്ഷേത്രങ്ങൾ കുടുംബ ബന്ധങ്ങളുടെ കൂട്ടക്കൊലകളായി ആവർത്തിക്കപ്പെടുന്നത്. കാരണഭൂതം വായ്പയാണ്. ഋണബാധ്യതയിൽ. തുടയിലെമാംസമല്ലെങ്കിൽ വലിച്ചുകീറാൻപെണ്ണിന്റെഉടൽ എന്ന ലക്ഷ്യത്തിലേക്കാണ് ഡാർക്ക് വെബ്ബ് രാഷ്ട്രീയംനീങ്ങുന്നതു. എന്തുകൊണ്ടുഹിംസിക്കണം എന്നുപദേശിക്കുന്ന AI- artificial intelligence ന്റെ ലക്ഷ്യത്തിലേക്കാണ് എല്ലാ ഡാർക്ക് വെബ് ഇടപാടുകളും നീങ്ങുന്നത് .എന്തുകൊണ്ടുഹിംസിക്കണം എന്നുപദേശിക്കുന്ന പാർത്ഥസാരഥിയും, എന്തുകൊണ്ട് മാതാപിതാക്കന്മാരെ വകവരുത്തിക്കൂടാ എന്നുചോദിക്കുന്ന AI-ചാറ്റ് ബോട്ടും തമ്മിലുള്ള വൈരുധ്യം സമയത്തിന്റേതുംസ്ഥലത്തിന്റേതും മാത്രമാണ്.
രണ്ടോമൂന്നോ ദിവസത്തിൽ കൂടുതൽ സ്ഥിരതയില്ലാത്ത ഒരു വൈറൽ പകർച്ചപ്പനിയെ, ഘോരലോകമഹാമാരിയായി സ്ഥാപിച്ചെടുത്തത്, കോർപറേറ്റു മുതലാളിത്തത്തിന്റെ കുഞ്ഞു കുട്ടികുടുംബങ്ങൾക്കു വമ്പിച്ച ലാഭംകൊയ്തെടുക്കാൻ വേണ്ടിയാണ് എന്നൊരു വ്യക്തമായ ആരോപണമുണ്ടു. ലോകത്തിലെ ഏറ്റവും വലിയ സുസംഘടിത ആരോഗ്യ വ്യാപാര വ്യപാര ക്രിമിനൽ സ്ഥാപനമാണ് WHO എന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ ആരോഗ്യ രക്ഷാസമിതിയുടെ പ്രസിഡന്റ് വിശേഷിപ്പിച്ചത് ഇക്കാരണത്താൽ ആണ്; ഇക്കാര്യം കോവിഡ് കാലത്തു പാഠത്തിന്റെ ഫേസ്ബുക് കോളത്തിൽ പോസ്റ്റ് ചെയ്തിരുന്നു. അന്ന് നാലുലക്ഷം കോടിയുടെ കടക്കാരനായ കേരളത്തിന്റെ ദുരിത ജീവിതത്തിന്റെ തുടയിൽ നിന്ന് ഒരു പൗണ്ട് മാംസമെങ്കിലും കോവിഡ് കാലത്തു മുറിച്ചെടുക്കപ്പെട്ടിരുന്നു. ഷൈലോക്കിന്റെ പുത്തൻ അധിനിവേശപതിപ്പാണ് കോവിഡ്കാല തടവറയും തുടർന്നുണ്ടായിക്കൊണ്ടിരിക്കുന്ന വാക്‌സിൻ മരണങ്ങളും. അതിനിടയിൽ കിറ്റ് – ഗ്ലോവ്സ് വ്യാപാരക്കൊള്ള ലാഭം എന്നഒരാശ്വാസ ധനം ഭരണകർത്താക്കൾക്ക് ലഭിച്ചിരുന്നു എന്ന് കടക്കുന്തത്തിന്റെ മുറിവേറ്റു ആത്മഹത്യ ചെയ്തവരും അല്ലാത്തവരുമായ കേരള ജനതആദരപൂർവ്വം സ്മരിക്കുന്നു! ആരാണ് വിമോചകൻ എന്നതിന് മുൻകാലത്തു കേരളത്തിൽ ചിലയിടങ്ങളിൽ കേട്ടിരുന്ന ഉത്തരം കമ്മ്യൂണിസ്റ്റ് പാർട്ടി എന്നായിരുന്നു. കമ്മ്യൂണിസം ഭരണ-പണാധികാരികളുടെ ആസ്ഥാനങ്ങളിലെ ഓൺലൈൻ ഡാർക്ക് വെബ് ആയിത്തീരുമ്പോൾ നമുക്കു ലഭിക്കുന്ന ഉത്തരം, വിമോചകൻ, സാർവത്രിക ബാങ്ക് വായ്പ ആണെന്നാണ്. ദ്രൗപദി പണയവസ്തുവായി ഇപ്പോഴും വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ രോദനങ്ങളാണ് മൈക്രോ terror രൂപങ്ങളിൽ നമ്മൾ കണ്ടും കേട്ടുമിരിക്കുന്നതു; ഹൈജാക്ചെയ്യപ്പെട്ട നമ്മുടെ ആകാശത്തു യൂ എസ് എയർ ക്റാഫ്റ്റുകൾ നടത്തിയ അധികൃതവും അനധികൃതവുമായ weather modification പ്രവത്തനങ്ങളുടെ ഉത്പന്നങ്ങളായ പ്രളയങ്ങളിൽ നമുക്ക് നഷ്ടപ്പെട്ടു പോയതു ഭൂമിയുടെ ഉടലാണ്. ആറു ലക്ഷം കോടിയുടെ ആകെക്കടത്തിൽ വലിയൊരു പങ്കു വൈദേശികമാണ് എന്നതിനാൽ അവരുടെ സ്വകാര്യനിക്ഷേപങ്ങൾക്കു നമ്മുടെ ഭൂമിയെ പണയപ്പെടുത്താൻ വേണ്ടിയാണ്‌ നമ്മൾ ആഗോള നിക്ഷേപക സംഘങ്ങൾ വിളിച്ചുകൂട്ടുന്നതു. എലപ്പുള്ളിയിലെ ഭൂമിയോ വിഴിഞ്ഞത്തിനു മേൽ ജനങ്ങൾക്കുള്ള സർവാധികാരമോ, വിമാനത്താവളമോ കടൽമണ്ണോ കരിമണലോ അന്യാധീനപ്പെട്ടുപോയാലും നമ്മളിൽച്ചിലർക്ക് അതിജീവനമുണ്ടാവും ചങ്ങാത്തമുതലാളിത്തത്തെ നെഞ്ചോടുചേർത്തുപിടിച്ചിരിക്കുന്ന ഒരുഭരണകൂടത്തെ പുത്തൻ സാങ്കേതികവിദ്യ അതിന്റെ ദാസനാക്കിത്തീർക്കുമ്പോഴാണ് നമ്മുടെ വീട് ,വായ്പയുടെ ബാധാവേശമുള്ള haunted house ആണെന്ന് നാമറിയുന്നത് ; വംശീയമായി, വീടിനെ ഒരു മോഹന ദൗർബ്ബല്യമായാണ് പ്രവാസികളുൾപ്പടെ ഓരോ മധ്യവർഗ്ഗ മലയാളിയും തിരിച്ചറിയുന്നത്. പൂർവ്വകാലത്തു അഞ്ചുസെന്റും കുടിവയ്പും അതിന്റെ സരളമായ അടയാളമായിരുന്നു. എന്നാൽ ഇന്ന് വീട്‌ ബാത്റൂമും നീന്തൽക്കുളവും ഗോരക്ഷാശാലയും വൈദ്യുത ലിഫ്റ്റുമടടങ്ങുന്ന കൊട്ടാരമാണ്. ജപ്തിചെയ്യുവോളം സംരക്ഷിക്കപ്പെടേണ്ട സ്വകാര്യമഹാഭവനവും നാല്പത്താറടി ബെൽബോട്ടമുള്ള ഹൈവേയും കണ്ടു ഡൊണാൾഡ്‌ട്രംപു പോലും കേരളത്തിലെനാഷണൽ ഹൈവേ ഖണ്ഡം നയാഗ്രാവെള്ളച്ചട്ടത്തെയും അതിശയിപ്പിക്കുന്നു എന്ന സാക്ഷ്യപത്രം നൽകി എന്നാണ് കേട്ടുകേൾവി; വീട് വലുതായാലും ചെറുതായാലും വീടിനുള്ളിൽ വായ്പയുടെ ബാധ കൂടിയിരിക്കുന്നു എന്നതാണു വായ്പാബാധയുടെ (ghost) കാലത്തെ ദുരന്തം. സ്വന്തമായിത്തിരി മണ്ണും കൂരയും, (തിരുനല്ലൂർ) നാരായണക്കിളിക്കൂടുപോലുള്ള വീടും (പി.ഭാസ്കരൻ) ഒരു കാലത്തു മലയാളിയുടെ ഹൃദ്യമായ ഭവന സങ്കല്പമായിരുന്നു. ചങ്ങാത്തമുതലാളിത്തത്തിന്റെകാലത്തു വിജയസങ്കീർത്തന വാഗേയകാരന്മാർ കട്ടൻ ചായയും പരിപ്പുവടയും എന്തിനു – റിസോർട്ടുകൾ പോരെ എന്ന് ചോദിച്ചുകൊണ്ടിരിക്കുമ്പോൾ പണ്ഡിത ശ്രേഷ്ഠന്മാർ ഭാര്യയുടെ ശമ്പളം കൊണ്ട് അന്പത്തിയാറുലക്ഷം രൂപയുടെ അമേരിക്കൻ അശോക വൃക്ഷവും ഭാര്യയുടെ വട്ടിപ്പണം കൊണ്ടു ഐ. ടി. കമ്പനിയും സ്ഥാപിക്കുമ്പോൾ നാം വായ്പയുടെ ഭൂതാവേശത്തിൽ കുഴഞ്ഞു മറിയുകയാണ് ; വായ്പ, ധൂർത്തിലേക്കു, മാളുകളിലേക്ക്ക്കുള്ള സ്വർഗ്ഗകവാടവും മറുഭാഗത്തു ഡാർക്‌വെബ്ബിന്റെ പാതാളപ്പടിയുമാണ്; സാർവ്വത്രികവായ്പയുടെ തന്നെ മറുപുറമായ പണ പൈത്യവും ധൂർത്തും എല്ലാ അതിരുകളെയും ലംഘിക്കുമ്പോഴാണ് ഹെഗലിന്റെ വൈരുദ്ധ്യാത്മക വാദം പ്രകൃതിയാഥാർഥ്യമായിത്തീരുന്നത്. വിത്തനാഥന്റെ ബേബിക്കു (ചങ്ങമ്പുഴ) കൊല്ലം സമ്മേളനത്തിൽ, നെയ്മീൻ വറുത്തതും കറിയും കരിമീൻ പൊള്ളിച്ചതും ആടും കോഴിയും കശുവണ്ടിപ്പായസവും അമ്പലപ്പുഴപ്പാൽപ്പായസവും അങ്ങനെ വർണ്ണനാതീതമായ നിലവാരത്തിൽ സാധാരണ മലയാളിക്ക് സ്വപ്നത്തിൽ പോലും ലഭ്യമല്ലാത്ത ഉച്ചഭക്ഷണം സിദ്ധിക്കുന്നു, അഞ്ചുദിവസം നീണ്ടുനിന്ന രവിപ്പിള്ളമുതലാളിയുടെ പുത്രന്റെ വിവാഹ മഹാ സമ്മേളനം കഴിഞ്ഞാൽ കൊല്ലത്തു നടന്ന ഏറ്റവും പ്രൗഢഗംഭീരമായ ഞങ്ങളുടെ സമ്മേളനത്തെ വെല്ലാൻ ആരുണ്ട് എന്നു നവ വെർച്ച്വൽ സഖാക്കൾ ചോദിക്കുന്ന സമയത്തു സെക്രെട്ടറിയേറ്റിനു മുന്നിൽ അതിക്രമം കാട്ടുന്ന ആശാ വർക്കർമാർ ഉച്ചയ്ക്ക് കരിക്കാടി (ചങ്ങമ്പുഴ) കുടിക്കുക എന്നത് പ്രകൃതിയുടെ നിയമമാണെന്നു ഹെഗൽ പറയുന്നുണ്ട്.
ആറു ലക്ഷംകോടികളുടെ കടം കൊണ്ടുമൂടിഞ്ഞുനിൽക്കുന്ന ഒരുജനത ഇങ്ങനെയാവണം ചരിത്രത്തിൽ കാണപ്പെടുന്നത്; ഭയാനകമായ തൊഴിൽ സമ്മർദ്ദവും തൊഴിലില്ലായ്മയും കൊണ്ട് പൊറുതി മുട്ടിയ ദുരിതസമ്മിശ്രമായ ഒരു ജീവിതപരിസരത്തിൽ മയക്കുമരുന്ന് വ്യാപനവും ദുർമ്മരണങ്ങളും ഡാർക്‌വെബ് കൊലപാതകങ്ങളും വർധിക്കുന്നതിന് കാരണം നമ്മുടെ വീടുകളിലെല്ലാം വായ്പയുടെ ബാധ കുടിയിരിക്കുന്നുഎന്നതാണ്; ഇത് ഒരു പൊതുജീവിത സമസ്യയാണ്

ഭാഗം മൂന്നു

സൈബർ ടോക്സിക് ഹോമിസൈഡ്സ്
യുവഡോക്ടറുടെ കൊലപാതകം

വിചിത്രമെന്നു തോന്നിക്കുന്നതും എന്നാൽ ചിത്ത രോഗംകൊണ്ടോ മയക്കുമരുന്നുകാരണമായോ സംഭവിക്കുന്നത് എന്ന് പൊലീസിന് കണ്ടെത്താനാകാത്തതുമായ കൊലപാതകങ്ങൾ വളരെ അപൂർവ്വമായി സൈബർകാലത്തിനു മുൻപും നടന്നിട്ടുണ്ട് .ലൈംഗിക പകയോ വസ്തുതർക്കമോ മറ്റു പ്രത്യക്ഷ കാരണങ്ങളോ എളുപ്പത്തിൽ തിരിച്ചറിയപ്പെട്ടിട്ടുമുണ്ട്; പക്ഷെസൈബർകാലത്തെ വിചിത്ര കൊലപാതക പരമ്പരകളും കുടുംബാ തിർത്തികൾക്കുള്ളിലെ ക്രൗര്യസ്വഭാവമാർന്നനരഹത്യാപരമ്പരകളും ദാരുണമായ കൂട്ടആത്മഹത്യകളിലെ ശിശു ബാല ഹത്യാനുബന്ധങ്ങളും നമ്മുടെ ജീവിതഭാഗമായി നിന്നു കൊണ്ട്, ജീവിതത്തെ വിശ്ലഥമാക്കുന്ന സൈബർ സങ്കേതങ്ങൾക്ക് ദുരൂഹതയുടെ ഇടനാഴികളുണ്ടെന്നു വ്യക്തമാക്കുന്നു. സ്ഥലകാലങ്ങളുടെ മാറ്റം അനിവാര്യമാണ്; പക്ഷെ പരിപ്പുവടയും ചായയും ജീവിതത്തിൽ നിന്ന് നിഷ്ക്രമിക്കുകയും തൽസ്ഥാനത്തു ഓസ്‌ട്രേലിയൻ പാൽക്കട്ടി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് വികസനമാണ് എന്നകാര്യത്തിൽ തർക്കമില്ലെങ്കിൽപ്പോലും ഈവികസനത്തിനു താഴെ ധനകാര്യഅടിമത്തത്തിന്റെ വ്യാപാര ഗർത്തങ്ങളുണ്ട്. സൈബർ ധനകാര്യ സമ്പാദനത്തിൽ നിന്നുണ്ടായിവന്ന മാറ്റങ്ങളുടെ കാലത്തു നമ്മുടെ കുട്ടികൾ പലകാലങ്ങളിൽ പലസ്ഥലങ്ങളിൽ ശിരസ്സുംശരീരവുമുഴുതുമറിക്കുമ്പോഴും നമ്മുടെ സംസ്ഥാനം കടംകേറിപണയപ്പെടുന്ന ഭൂതല സ്ഥാനവും നമ്മുടെവരുമാന മാർഗ്ഗം വാറ്റും ഭാഗ്യക്കുറി ചൂതാട്ടവും മാത്രമായിത്തീരുകയും ചെയ്യുന്നു. ഭാഗ്യക്കുറിഇക്കണോമിയെ മാർക്സ്എന്തുകൊണ്ടെതിർത്തു എന്നുമാർക്സിന്റെ കാലത്തു വ്യക്തമല്ലായിരുന്നു; ദേവാലയ വഴിപാടു ധനവും ഭാഗ്യക്കുറിയും തഴച്ചു വളരുന്ന മണ്ണിൽ ഈശ്വര മത നിരപേക്ഷമായ മറ്റൊരു ചൂതാട്ടത്തിന്റെ മഹാപ്രഹേളികയായി, സൈബർ ധനകാര്യവിപണിയും സൈബർ ചൂതാട്ടവുംസ്വാഗതം ചെയ്യപ്പെടുന്നു .ദിവസം ഇരുപത്തിനാലു മണിക്കൂർ വരെ തുടർച്ചയായി പണിചെയ്തു കുഴഞ്ഞുവീഴുന്ന IT ജീവനക്കാരുടെ ലോകത്തിൽ അവരുടെ ബുദ്ധിയും ഉടലും വേസ്റ്റ് ആണെന്ന് പ്രഖ്യാപിക്കുന്ന പുത്തൻ കൃത്രിമ സങ്കേതങ്ങൾ വരുമ്പോൾ അവരിൽ ഒരുവിഭാഗമെങ്കിലും ഡാർക്‌വെബ് വിപണിയിലും ചൂതാട്ടത്തിലും AI – ചാറ്റിലും കുടുങ്ങി കഴുത്തിൽ കൊലമരക്കയറുമായി നിൽക്കുന്നു
ഡാർക്ക് വെബ്‌വിപണി വാടകക്കൊലയാളികളെ വിപണനം ചെയ്യുന്നുണ്ട് എന്നാണ് ഗൂഗിൾ വർത്തമാനങ്ങളിൽ കാണുന്നത്. ഉദ്ധരിക്കുന്നതത്രയും ഡൊമസ്റ്റിക് തല വാടക കൊലായാളികളെ യാണ്:
(2 A 30-year-old Canberra woman has been spared further jail time after recruiting what she believed was a hit man to kill her parents on the dark web)
രാഷ്ട്രീയവും മതപരവും ബിസിനെസ്സ് സംബന്ധവുമായ കൊലപാതകങ്ങൾക്ക് ഡാർക്‌വെബ് വാടക കൊലയാളി സംഘങ്ങളുണ്ടോയെന്ന കാര്യത്തിൽ ഗൂഗിൾ നിശ്ശബ്ദമാണ്‌ . കൊട്ടാരക്കരയിൽ യുവഡോക്ടറുടെ കൊലപാതകത്തിൽ ആ പെൺകുട്ടിയെ വധിച്ചത് വാടക കൊലയാളിയാവാം എന്നത് സാധ്യതകളിലൊന്നാണ്. terror സൃഷ്ടിക്കുക എന്നലക്ഷ്യത്തോടൊപ്പം ഡാർക്ക് വെബ് വിപണിയുമായിബന്ധപ്പടുന്ന ഷൈലോക്കിയൻ ധനദുരാഗ്രഹവ്യപാരവും ഇത്തരം കൊലപാതകങ്ങൾക്കു കാരണമായിക്കൂടെന്നില്ല. പ്രശ്നം അതല്ല; സംസ്ഥാനവ്യാപകമായ മയക്കുമരുന്ന്‌ വേട്ട സ്വാഗതാർഹമാണ്എന്ന് ഹൃദയം കൊണ്ട് സന്തോഷിക്കുമ്പോഴും അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയുടെ രക്ഷയ്ക്ക് വേണ്ടിയാണ് എന്ന് ഉറപ്പുള്ളപ്പോൾപ്പോലും കേരളത്തിൽ സമീപകാലത്തുനടന്ന micro terrorist പ്രവർത്തനങ്ങളിൽ, ചവിട്ടിക്കൊല്ലപ്പെടുകയും വെട്ടിക്കൊല്ലപ്പെടുകയും ആത്മഹത്യചെയ്യുന്നവരുടെയും തൂങ്ങിമരിക്കുന്ന കുരുന്നുകളുടെയും ദാരുണമായ കേസുകളൊന്നൊന്നായിപരിശോധിക്കുമ്പോൾ അടിസ്ഥാനപ്രശ്നം സാമ്പത്തികവൈരുധ്യത്തിന്റേതാണ് എന്നുകാണാം. അവിടെ മയക്കുമരുന്ന് ഒരു സഹനടൻ പോലുമാകുന്നില്ല.
എങ്കിൽ തന്നെയും യുവത്വത്തിന്റെ മനസ്സുതിന്നുന്ന മയക്കുമരുന്നിന്റെ കരാളമായവ്യാപനം നമ്മുടെ ഹൃദയത്തെ ഞെരിക്കുന്ന ഉത്കണ്ഠതന്നെയാണ്. വിശേഷിച്ചു ആരോഗ്യത്തിനു് ഹാനികരമെന്നുറപ്പുള്ള മദ്യ ലഹരിനിർമ്മാണമാണ്‌നമ്മുടെമുഖ്യ വരുമാനമാർഗ്ഗം. നമ്മുടെ ഗവണ്മെന്റിനു അറിയാവുന്ന ഏക പൊതുമേഖലാതൊഴിൽ സമ്പ്രദായം മദ്യ വിപണനമാണെന്നിരിക്കെ വിദേശത്തുനിന്നു കള്ളക്കടത്തു ചെയ്യുന്ന മയക്കുമരുനുകൾ ഉൾപ്പെടുന്ന സമാന്തര മയക്കുമരുന്നു വിപണി ഗവണ്മെന്റിന്റെ മദ്യവ്യവസായ ലാഭത്തിന്റെ വിപണിയ്ക്കു വെല്ലുവിളിയാവുകയും ഗവണ്മെന്റിന്റെ ആകെയുള്ള കഞ്ഞിയിൽ പാറ്റയെ വീഴ്ത്തുകയും ചെയ്യുമെന്നന്നുള്ളതുകൊണ്ടു ഗവണ്മെന്റ് മയക്കുമരുന്നു വിപണിയെ തകർക്കാൻ ജാഗരൂകമായും അഭിനന്ദനീയമായുംപ്രവർത്തിക്കുന്നുണ്ട്.
സാമ്പത്തിക അപകർഷത്തിൽ നിന്നുണ്ടാവുന്ന സ്വയം മരണങ്ങൾക്കും കൊലപാതകങ്ങൾക്കും മദ്യമാണ് മയക്കുമരുന്നിനേക്കാൾ ഉത്തേജകമായിത്തീരുന്നത്; സാമ്പത്തിക അപകർഷത്തിന്റെഅടിസ്ഥാനംവിശദീകരിച്ചതാണ്; സംസ്ഥാനത്തിന്റെദാരുണമായ സാമ്പത്തിക വായ്പാസമസ്യക്ക് മീതെ സമ്മേളനമഹോത്സവ വാതുവയ്പുകളും മഹാവിപണികളും ധൂർത്തവായുസഞ്ചാരങ്ങളും അതിവിവേഗ സഞ്ചാര റയിലുകളുംറോഡുകളും ഭാഗ്യക്കുറി -വിനോദസഞ്ചാര വാറ്റുവ്യവസായവും വികസിപ്പിച്ചെടുക്കുമ്പോൾ ആറു ലക്ഷം കോടിയിലെത്തുന്ന വായ്പയുടെ ദുരിതാനുഭവസമ്മർദ്ദം താങ്ങുന്നതു സാധാരണ ജനങ്ങളാണ് എന്നതു കൊണ്ടാണ് അവശജീവിതപെൻഷനു കടം പറയുകയും റോഡു വണ്ടിയോടിക്കുന്ന തൊഴിലാളിക്ക് കൂലിക്കു അവധി പറയുന്നതുമായ ഒരു നവകേരള മാതൃക ഇവിടെ രൂപം കൊണ്ടത്. ക്ലിഫ്‌ മന്ദിരത്തിലെ തൊഴുത്തും ലിഫ്റ്റും പാൽതൂജാൻ വരാദികളും നിത്യജീവിതം സുഗമമായി ഒഴുകുന്നതിൽ സംപ്രീതരായിരിക്കുമ്പോഴും സാധാരണക്കാരൻ വായ്പയ്ക്ക് നീട്ടിയ കഴുത്തിൽനിന്നു, – ജീവിത ദുർമ്മരണങ്ങളുടെ കൊലക്കത്തിയും കൂട്ട ആത്മഹത്യയുടെവിലാപങ്ങളും ഡൊമസ്റ്റിക് ടെററിസത്തിന്റെ ചോരക്കളങ്ങളും സൈബർഭീകരതയുടെഅറവു രക്തവും അടർന്നു വീഴുന്നതു നാം കാണുന്നു. സംസ്ഥാന കേന്ദ്ര ഭരണ കൂടങ്ങൾ വരുത്തി വച്ച വായ്പയുടെ ധനകാര്യസമ്മർദ്ദത്തിൽ നിന്നാണ് ഇതു സംഭവിക്കുന്നതു; സർക്കാരിന്റെ വായ്പ ജനങ്ങളെ ഇങ്ങനെയാണ് ബാധിക്കുന്നതു. അത് പൊതുമേഖലാ ആരോഗ്യകേന്ദ്രങ്ങളെ പുറന്തള്ളിക്കൊണ്ടു കുതിച്ചുകയറുന്ന സ്വകാര്യ സൂപ്പർസ്പ്ഷ്യലിറ്റി അറവുശാലകൾക്കു കീഴടങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും മന്ത്രിമാർക്കുമാത്രം ജീവൻ തിരിച്ചു നൽകുന്ന അവയവ ക്കച്ചവടകേന്ദ്രങ്ങൾ ഏറ്റെടുക്കാൻവിദേശ ബഹുരാഷ്ട്രക്കുത്തകകൾ മുന്നോട്ടു വരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണു കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ നടന്ന ആക്രമണം പരിശോധിക്കപ്പെടേണ്ടത്‌.
യുവ ഡോക്ടറുടെ വധം ഒരുകൃത്യമായ ആസൂത്രണമായിരുന്നു. കൊലയളി മദ്യപിച്ചിരുന്നു. മദ്യപാനം അയാൾ ചെയ്യാനുദ്ദേശിക്കുന്ന കൃത്യത്തിനു അയാൾ സൃഷ്ടിച്ച വ്യാജ പരിസരം മാത്രമായിരുന്നു എന്ന് വരാം; മദ്യലഹരിയിൽ നിയന്ത്രണം വിട്ടു ചെയ്ത അക്രമമെന്നൊരു തെറ്റിദ്ധാരണയായിക്കൊള്ളട്ടെ എന്നുള്ളതും സൈബർഷൈലോക്കിന്റെ തന്ത്രം തന്നെയാണ്; ആശുപത്രിക്കുള്ളിൽ ഒരുകൊലപാതകം നടത്തി ആശുപത്രികളുടെ പൊതുസ്ഥിതിയെപ്പറ്റി പരിഭ്രാന്തി പരത്തുക എന്നതിനാവാം അയാൾ നിയോഗിക്കപ്പെട്ടത്; ഇതിലെ കൊലയാളിയായ അധ്യാപ കൻ വെബ്ചൂതാട്ടത്തിലോ ഡാർക്‌വെബ് വിപണിയിലോ കുടുങ്ങിയ ഒരാളാവാം. ഡാർക്‌വെബ്ബിലെഉത്തമർണ്ണന്റെ വാടകക്കൊലയാളിയായിട്ടാണ് അയാൾ പ്രവർത്തിക്കുന്നത് എന്നുവേണമെങ്കിൽപറയാം; അയാളുടെ കഴുത്തിനുപിന്നിൽ ആരോ തോക്കമർത്തിയിരിക്കുന്നു എന്നത് ഒരുഹാലുസിനേഷൻ അല്ല. വീട്‌ ജപ്തി ചെയ്യുവാനെത്തിയവർ കഴുത്തിന് പിന്നിൽ തോക്കമർത്തുന്നതിനേക്കാൾ മാരകമായ വിഭ്രാന്തി സൈബർമാർകെറ്റ് -ചൂതാട്ട യജമാനൻ കഴുത്തിനു പിന്നിൽ തോക്കമർത്തുമ്പോൾ സംഭവിക്കുന്നുണ്ട്. അതിന്റെ സമ്മർദ്ദമാണ് അയാളെ വിചിത്ര സ്വഭാവമുള്ള ഒരു ജീവിയാക്കിത്തീർക്കുന്നതു; ഡാർക്‌വെബ് വിപണിയിലെ ഒരു പ്രധാന ഇനം ആരോഗ്യ പരിപാലന ഔഷധങ്ങളാണ്: കാണുക : അയാൾ ഡാർക്‌വെബ് വിപണിയുടെ അല്ലെങ്കിൽ ചൂതാട്ടത്തിന്റെ ഇരയാണ്:
Nefarious-use examples include: Sale of illicit goods on Dark web marketplaces: Recreational drugs, illegal drugs, healthcare drugs (pharmaceuticals legal in some jurisdictions, but not all), firearms, and other items regulated on conventional commerce channels (ഗൂഗിൾ)
കേരളത്തിലെ പ്രധാനപ്പെട്ട സുപ്പർസ്പെഷ്യലിറ്റി ആശുപത്രികൾ പലതും അവയവക്കച്ചവടത്തിന്റെ അറവുശാലകളാണ് എന്നും ഫോർമാലിനിൽ സൂക്ഷിക്കുന്ന അവയവ സാമ്പിളുകൾ ആക്രിക്കച്ചവടക്കാർക്കു വിൽക്കുന്നവർ ആരോഗ്യ പരിപാലകർക്കിടയിലുണ്ടെന്നും. നമുക്കറിവുള്ളതാണ്. ഹോസ്പിറ്റൽ ജീവനക്കാരായ ഡോക്ടർമാരും നേഴ്സ്മാരും ഉൾപ്പടെയുള്ള കേരളത്തിലെ ആശുപത്രി ജീവനക്കാരിൽ ഒരു നേരിയ വിഭാഗമൊഴികെ മറ്റുള്ളവരെല്ലാം സത്യസന്ധമായി കഠിനാദ്ധ്വാനം ചെയ്യുന്നവരാണ്. അതെ സമയം നേഴ്സ്മാരുടെയും ഡോക്ടർമാരുടെയും സംഘടനകളിൽ വിദേശ ഫണ്ടിംഗ് സ്‌ കൊണ്ടു സൽക്കരിക്കപ്പെടുന്നവരും മെഡിക്കൽ എത്തിക്സിനെ തകർത്തു കൊണ്ട് ഭക്ഷ്യ മരുന്ന് കമ്പനികളുമായി വ്യാപാര വ്യവസായ ബന്ധം പുലർത്തുന്നവരുമുണ്ട്. നേഴ്സ് മാരുടെ നീതിയുക്ത സമരത്തിന്റെ തലപ്പത്തിരുന്ന സാമൂഹ്യ വിരുദ്ധന്മാർ സമരത്തെ മുൻനിറുത്തി വിദേശങ്ങളിൽനിന്നു കൈപ്പറ്റിയ വൻതുകകൾക്കു വേണ്ടി നടത്തിയ കടി പിടികൾ പരസ്യമാക്കപ്പെട്ടതാണ്
ഇതോടു ചേർത്തു വായിക്കേണ്ടതാണ്; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്ന സംഘടന പെപ്സി, ഓട്സ്, ഓൾ ഔട്ട് തുടങ്ങിയ വകകൾ കേമമെന്നു സെർറ്റിഫൈ ചെയ്തു സാർവ്വ ദേശീയ കമ്പനികളിൽനിന്നു വൻതുകകൾ കൈപറ്റിയതിന്റെ പേരിൽ അസോസിയേഷൻ നേതാക്കൾക്കെതിരെയുണ്ടായ അച്ചടക്ക നടപടികകൾ;
Two doctors in India who had steered the Indian Medical Association into agreements to endorse Quaker oats, Tropicana juice, and a brand of mosquito repellent skin lotion should be delicensed for six months, a government ethics committee has ruled.
The Medical Council of India’s ethics committee has said that a former president and former secretary general of the association who had authorised the endorsement agreement should be deprived of their licences to practise medicine for six months. The ruling, announced by India’s minister of health and family welfare, Ghulam Nabi Azad, in parliament on Friday, caps a two year campaign by an Indian ophthalmologist who had complained to the council about the association’s endorsements.
Under the endorsement agreement reached in October 2007 the association was to receive about $115 000 (£72 000; €84 000) a year
2007 ൽ പരസ്യമായ ഉടമ്പടിയിലൂടെയാണ് ഐ എം എ നേതൃത്വം കച്ചവടം നടത്തിപ്പോന്നതെങ്കിലും ഇപ്പോൾ ഡാർക്ക് വെബ് വിപണി ഭക്ഷ്യ-ഔഷധ-pharmaceutical ബിസിനെസ്സ്, ഏജന്റ്സ് നെ വേട്ടയാടിപ്പിടിക്കുന്നതു വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിക്കൂടെന്നില്ല. ഒരു പക്ഷെ ഡാർക്ക് വെബ് അഡിക്‌ട് ആയ കൊട്ടാരക്കരയിലെ യുവഡോക്ടറുടെ കൊലയാളിയും സാമൂഹ്യ അന്യതാ രോഗം കൊണ്ട് ഒറ്റപ്പെട്ടു ജീവിക്കുകയായിരുന്നുവെന്ന്‌ നാട്ടുകാർ പറയുന്നുണ്ട്. ആശുപത്രിയിൽ കൊലപാതക ഭീകരത സൃഷ്ടിച്ചു ജനങ്ങളെ ഞെട്ടിക്കുകയെന്നതായിരുന്നു അയാളേറ്റെടുത്ത നിർദ്ദിഷ്ട ലക്ഷ്യം എന്നതുമൊരുസാധ്യതയാണ്. പൊതുമേഖലാ ആശുപത്രിയെ അല്ലെങ്കിൽ ഒരു ഡോക്ടറെ ടാര്ജെറ് ചെയ്തുകൊണ്ട് ഇങ്ങനെ ഒരു ആക്രമണം നടത്തുന്നതിൽ കൃത്യമായ വ്യാവസായിക രാഷ്ട്രീയമുണ്ടായിക്കൂടെന്നില്ല. ആരോഗ്യശുശ്രൂഷയ്ക്കു ഇട്ടി അച്യുതന്റെ കാലം മുതൽ പേരുകേട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്; സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വ്രണിതാവാസ്ഥ. പൊതുമേഖലാ ആശുപത്രികളെ സാരമായി ബാധിച്ചിട്ടുണ്ട് എന്നു ആരോഗ്യമന്ത്രിയൊഴികെയുള്ള മലയാളി സമൂഹത്തിന്‌ വ്യക്തമായുമറിയാവുന്നകാര്യമാണ്; ആതുര ശുശ്രൂഷാ പൊതുമേഖലയുടെ മേലെ ത്തട്ടുമുതൽ കീഴ്ത്തട്ടു വരെ അർദ്ധരാത്രി കൊലപാതകത്തിന്റെയും അരാജകത്വത്തിന്റെയും ബലാൽസംഗത്തിന്റെയും അഴിമതിയുടെയും സമസ്യകളുമായി അനുരഞ്ജനപ്പെടാൻ ശ്രമിക്കുകയാണ് എന്നമട്ടിൽ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുവാർത്തകൾ പുരത്തു വരുന്നുണ്ട് ഈ അരാജകത്വമൊരു വലിയപരിധിവരെ ഗവേണ്മെന്റിന്റെതന്നെ ബോധപൂർവ്വ നിർമ്മിതീയാണ്. ആശമാരുടെസമരം അതിന്റെ നീതിപരത നില നിൽക്കുമ്പോൾ തന്നെ പൊതുമേഖലാ ആരോഗ്യരംഗത്തെ അരാജകത്വ ദൃഷ്ടാന്തം ആയിക്കാണാൻ ആഗ്രഹിക്കുന്നവരുണ്ട്. വെയിലിൽ വെന്തും മഴയിൽ നനഞ്ഞുനിലവിളിച്ചും ആശമാർ നടത്തുന്ന സമരം ഇന്ത്യ കണ്ട ഏറ്റവും ഹൃദയഭേദകമായ സഹനസമരമാണ്. ഇതാണ് നോക്കുകൂലി സമരമെന്ന വെളിപാടിലെത്തുന്നസീതാരാമനും അവർക്കു ഭക്ഷണം വിളമ്പുന്ന മിസ്റ്റർ ബംബിൾ(ഡിക്കൻസ്) അവർകളും ഭക്ഷണ തന്ത്രസമുച്ചയത്തെപ്പറ്റി സംസാരിക്കുമ്പോൾ’ അവശന്മാർ ആർത്തന്മാർ ആലംബഹീനന്മാർ അവരുടെ സങ്കടമാരറിയാൻ” എന്ന് ചങ്ങമ്പുഴ പാടുകയാണ്. മിസ്റ്റർ ബംബിൾ അറിയുന്നത് തിരുത തോമയുടെയും PSC മെമ്പർമാരുടെയും മറ്റു വേദനിക്കുന്ന കോടീശ്വരന്മാരുടെയും സങ്കടങ്ങളാണ്. ആശമാരുടെ ന്യായമായ സമരം ഏറ്റെടുക്കാൻ സ്ഥാപിത മേൽവിലാസമുള്ള ട്രേഡ്‌യൂണിയൻ സംഘങ്ങൾ കടന്നു വരാതിരിക്കുമ്പോൾ കുൽസിത ലക്ഷ്യമുള്ള ഫോറിൻ ഫണ്ടഡ് സംഘങ്ങൾ നേതൃസ്ഥാലം അപഹരിക്കുന്നുവെന്നു പരിതപിച്ചിട്ടു കാര്യമില്ല. സമരത്തിന്റെഉള്ളടക്കം ആശമാരുടെ ഉടലും ജീവനും ആണെന്നുള്ള യാഥാർഥ്യം തിരിച്ചറിയുക എന്നത് സാമാന്യനീതിമാത്രമാണ്. മുൻപ് കേരളത്തിലാകെ പടർന്നു കത്തിനിന്ന നേഴ്സ് മാരുടെ സമരത്തിന്റെ പിന്നിലും വിദേശ ഫണ്ടിന് വേണ്ടി കടിപിടി കൂടുന്നവരായിരുന്നു ചരടുവലിച്ചത് എന്ന് പിൽക്കാലത്തു പരസ്യമാക്കപ്പെട്ടു. എന്നാൽ സമരത്തിന്റെ തീവ്രമായ ഉള്ളടക്കം നേഴ്സ്മാരുടെ സങ്കടം ആയിരുന്നു വെന്നുള്ളത് കൊണ്ട് ആ സമരം ചരിത്രത്തിന്റെ ഭാഗമായി മാറി. തസ്കരന്മാർ അവരുടെ വഴിക്കു പോവുകയും ചെയ്തു. ഇന്ന് വിദേശഫണ്ടുതീനികളെക്കാൾ വികൃതമാണ് കള്ളക്കടത്തുകാരനും കറുപ്പുകച്ചവടക്കാരനും അവയവക്കച്ചവടക്കാരനും ഭരിക്കുന്ന പൊതുരാഷ്ട്രീയം എന്നുള്ളത് കൊണ്ട്, വിദേശ സർവകലാശാലയും വിദേശകമ്പനി ആശുപത്രിയും വിദേശനിക്ഷേപവുമില്ലതെ കേരളത്തിന്റെ കപ്പൽ ചലിക്കുകയില്ല എന്നതു കൊണ്ട് വിദേശ ഫണ്ടിങ്ങിൽ നിന്ന് ധാർമിക രാഷ്ട്രീയം ഉൽപ്പാദിപ്പിക്കുന്ന സാമർഥ്യത്തെ മാത്രം പഴിച്ചിട്ടു കാര്യമില്ല

ഇതിനകം തന്നെ പ്രവാസി മുതലാളിമാരുടെ വൻകിട ആശുപത്രികൾ വിദേശ സ്വകാര്യ കമ്പനികൾ ഏറ്റെടുക്കുന്നു എന്ന വാർത്ത സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വറചട്ടിയിൽ നിന്നു എരിതീയിലേക്കാണ് ആതുരശുശ്രൂഷാനീതിയുടെ യാത്ര. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ് എന്ന പരസ്യമാണ് മദ്യവിപണയിലുണ്ടായ കുതിച്ചുകയറ്റത്തിന് പ്രേരകമായത് എന്നതുപോലെ ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന സത്യവാചകമാണ് ആത്മഹത്യാവാർദ്ധനവിലുണ്ടായ കുതിച്ചുകയറ്റത്തിന് കാരണം; അവിടെയും കേരളം നമ്പർ വൺ ആയിത്തീരട്ടെ എന്ന് സത്യം മാത്രം പറഞ്ഞുശീലമുള്ള തരൂർ ശശി എന്ന മഹാവിദ്വാൻ ആശംസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. വഴിയേ നടന്നു പോകുന്ന ഒരു ശരീരത്തെ പരുവത്തിന് കൈയിൽ കിട്ടിയാൽ അയാൾക്കു രക്താർബുബുദമെന്നു വിധിച്ചു അഞ്ചു ദിവസത്തെ കീമോതെറാപ്പികൊണ്ട് ജീവച്ഛവമാക്കി പാലിയേറ്റീവ് കൗണ്ടറിൽ തള്ളി ഓപിയം ഡ്രഗ് ബിസിനെസ്സ് മാർകെറ്റിൽ വൻചലനങ്ങൾസൃഷ്ടിച്ച കായൽ തീര ആശുപത്രിയിൽ അവയവവ്യാപാരവും തരക്കേടില്ലാതെ നടന്നുപോവുന്നുണ്ട്. അതി പ്രഗത്ഭനായ ഒരു ഡോക്ടർ ജീവിത സായം കാലത്തു ആത്മഹത്യ ചെയ്തത് അദ്ദേഹത്തിന്റെ സ്വാഭാവിക സ്വാതന്ത്ര്യമാവാം. അതേസമയം ആശുപത്രി മേധാവികളുടെ നെറികേടുകൾക്കെതിരെ പ്രതികരിക്കുന്ന ഡോക്ടർമാരുടെ സമൂഹവും ആതുര ശുശ്രൂഷാ രംഗത്തുണ്ട്. ഇനി തവളക്കാലുകൾ അങ്ങോട്ട് കയറ്റി അയയ്ക്കണ്ട ഞങ്ങൾ നേരിട്ട് ഓപ്പറേറ്റ് ചെയ്തു കൊള്ളാം എന്നാണ് വിദേശ സ്വകാര്യ ആതുരാലയങ്ങൾ പറയുന്നത്; ഉമ്മൻചാണ്ടിയും ടി.പി. ശ്രീനിവാസനും വിഭാവന ചെയ്ത വിദേശ സർവകലാശാല-വിദേശ സ്വകാര്യ ആശുപത്രി സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെടാൻ വേണ്ടിയാണ് ഇവിടെ ഒരു തുടർ ഭരണം ആവശ്യമായി വരുന്നത്! കേരളത്തിലെ ഒരു ആത്മീയ ആശുപത്രിയിൽ അവയവാപഹരണവും മനുഷ്യക്കുരുതികളും നടക്കുന്നുവെന്ന് മുൻപ് ഒരുപ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്യുകയയുണ്ടായി. ആത്മീയആശുപത്രിയോട് ഇതേ ഗർഹണീയ കൃത്യങ്ങളിൽ മത്സരിക്കുന്ന പ്രവാസി മുതലാളിമാരുടെ താല്പര്യത്തിനുവേണ്ടിയാണ് ആത്മീയമഠത്തിലെ അവയവ വ്യാപാരത്തെപ്പറ്റി പ്രസ്തുത ചാനൽ വെളിപ്പെടുത്തലുകൾ നടത്തിയത് എന്നു ആക്ഷേപമുണ്ടായി. ഇന്നു പ്രവാസി മുതലാളി നിയന്ത്രിത സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളുടെ അധോലോക പ്രവർത്തനങ്ങൾ പൊതു ചർച്ചയാവുമ്പോൾ വിദേശ കമ്പനികൾ വൻകിടഹോസ്പിറ്റലുകൾ ഏറ്റെടുത്തു നടത്തുന്നതിന് എത്തുകയാണ്. നമ്മുടെ പൊതു വിദ്യാഭ്യാസ രംഗം മയക്കുമരുന്ന് തിന്നു ജീർണ്ണിച്ചത് കൊണ്ടാണ്, മയക്കുമരുന്ന്, ലൈംഗിക പരമാനന്ദ റെസിപ്പികൾ, മദ്യസൽക്കാരങ്ങൾ തുടങ്ങി ശീത സമരകാലത്തു നിരോധിക്കപ്പെട്ട എം. കെ. ഡ്രഗ്സ് വരെ തൊട്ടുകൂട്ടിയിട്ടില്ലാത്ത വിദേശ ബ്രാഹ്മണ സർവ്വകലാശാലകൾക്കു നാം വാതിൽ തുറന്നു കൊടുക്കുന്നത്….. ഹോസ്പിറ്റൽ വ്യവസായരംഗത്തും വിദേശ സ്വകാര്യ കമ്പനികളുടെ വരവ് കുറെപ്പേർക്കെങ്കിലും ആദായകരമായിരിക്കും
കൊട്ടാരക്കര ആശുപത്രി സംഭവത്തിൽ ഡാർക്ക് വെബ്ബിൽ കുടുങ്ങിയ അദ്ധ്യാപകൻ വാടകക്കൊലയാളിയാവുന്നതു അയാളുടെ ഓപ്ഷൻ എന്ന നിലയ്ക്കാവുകയില്ല. മറ്റു മാർഗ്ഗങ്ങളില്ലാഞ്ഞിട്ടാവാം ഒരു micro-terror സുയിസൈഡർ എന്ന നിലയിലാണ് അയാളതിനു വഴിപ്പെടുന്നതെങ്കിലും അത് ഒരു ഹോസ്പിറ്റൽ terrorist അനുഭവമാവുന്നതു ഡാർക്‌വെബ്ബിൽനിന്നു അയാളെ മൂന്നാമനൊരാൾ വാടകയ്‌ക്കെടുക്കുന്നതു കൊണ്ടുമാവാം. അഫാനെപ്പോലെ സന്ദീപും ആക്ഷനുശേഷം ആത്മഹത്യചെയ്യാനല്ല പോലീസ് സംരക്ഷണയിൽ ജയിലിൽ സുരക്ഷിതത്വമുണ്ടാവുമെന്നുള്ള ആഗ്രഹത്തിനാണ്‌ മുൻഗണന കൊടുക്കുന്നത്. ആക്ഷന് മുൻപ് തന്നെ, സംഭവം നടന്നാൽ പോലീസ് കസ്റ്റഡിയിൽ ആവണമെന്ന് ഉറപ്പു വരുത്താൻ അയാൾ ശ്രമിച്ചിരുന്നു. കാലിലെ മുറിവുചികിൽസിക്കാൻ, അസാധാരണമാണെങ്കിൽ പോലും പോലീസുകാരുടെ സഹായം ആവശ്യപ്പെടുന്നതിന് സ്വാഭാവിക നിയമ യുക്തിയുണ്ട്. അയാൾക്ക്‌ മദ്യപാനം കാരണമായി യുക്തിഭ്രംശമൊന്നും സംഭവിച്ചില്ലെന്നതിന്റെ തെളിവാണത്; സംഭവത്തിൽ പോലീസ് ഇടപെട്ടു അയാളെ പിടി കൂടുമെന്നു അയാളാഗ്രഹിക്കുന്നുവെങ്കിലും പോലീസ്സ് അയാളെ ഭയന്നു പിൻവാങ്ങുകയാണുണ്ടായത്. ക്ഷണിച്ചു വരുത്തിയ പോലീസിന്റെ സംശയകരമായ പിന്മാറ്റം കൊലപാതകത്തിന്റെ അനിവാര്യതസമര്ഥിക്കുകയാണ് ചെയ്യുന്നത്; നാലു പേർ താങ്ങിപ്പിടിച്ചു കൊണ്ടുവരുന്ന അവശനായ ഒരാൾ പെട്ടെന്ന് അക്രമത്തിനു തുനിയുമ്പോൾ ആശുപത്രിയിലുണ്ടായിരുന്ന പോലീസുകാരുൾപ്പടെ എല്ലാവരും ഒരു കൊച്ചു പെൺകുട്ടിയെ അരും കൊലയ്ക്കുകൊടുത്തിട്ടു സ്വന്തം ജീവൻ രക്ഷിച്ചു എന്ന് പറയുന്നതും സ്വാഭാവികമാണ്; ഇത്തരം പൊടുന്നനെയുണ്ടാവുന്ന അക്രമങ്ങളിൽ പ്രതിരോധിക്കാനോ വഴങ്ങാനോ ഓടിപ്പോവാനോ വഴികാട്ടുന്ന ഒരാളുണ്ടാവും; മറ്റുള്ളവർ അയാളെ പിന്തുടരുകയാവുമുണ്ടാവുക. ഇവിടെ ഓടിപ്പോവുന്നതിനു വഴികാണിച്ച ആളൊരുപക്ഷേ ഈ ആശുപത്രിക്കൊലപാതകത്തിന്റെ വ്യാപാര സഹകാരിയാവാം. ഹോസ്പിറ്റൽ terror നുമപ്പുറം ആ പെൺകുട്ടിയാണ് ലക്ഷ്യമെങ്കിൽ, ഒരു കൊലപാതകത്തിന് പരിസരം ഒരുക്കാൻ ബോധപൂർവമായ ശ്രമങ്ങൾനടന്നുവെന്നുംവരാം; ഒപിയോയിഡ് മയക്കുമരുന്നുൾപ്പടെയുള്ള ഭക്ഷ്യ-മരുന്ന് വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇക്കാലത്തു ഒരു യുവ ഡോക്ടർക്ക് അനായാസം മനസ്സിലാക്കാവുന്നതാണ്. അത്തരം ഇരുണ്ട മരുന്നുവ്യാപാര രഹസ്യങ്ങൾ വെളിപ്പെടുത്താൻ ശ്രമിക്കരുത് എന്നതിനുള്ള ഭീഷണമാ മുന്നറിയിപ്പാവാം ഒരുപക്ഷെ കുട്ടിയുടെ കൊലപാതകത്തിൽ അടക്കംചെയ്തിരിക്കുന്നസന്ദേശം; ഡോക്ടർമാരുടെ ഒരു സംഘടന തന്നെ മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള വ്യാപാരങ്ങളുടെ കറുപ്പും ചുവപ്പും ചരിത്രത്തിൽ പതിഞ്ഞു കിടപ്പുണ്ട്. അതുകൊണ്ടു ഹോസ്പിറ്റൽ പരിസരം ഈ കൊലപാതകത്തിനു ഒത്താശ ചെയ്തു കൊടുത്തിട്ടുണ്ടോ എന്നുപരിശോധിക്കാവുന്നതാണ്. ഇത്തരം കൊലപാതകങ്ങളിൽ ദുരൂഹതയുടെ ചുരുളഴിക്കാൻ ഒരു പോലീസുകാരനും കഴിയാത്തതു പ്രാണഭയം നിമിത്തമാണ് എന്നതിന് പ്രതിയോടൊപ്പമുണ്ടായിരുന്ന പോലീസുകാർ രംഗത്തു നിന്ന് ഓടിമറഞ്ഞത്തിന്റെ വേഗം സാക്ഷ്യപ്പെടുത്തുന്നു

ഭാഗം നാലു

ദുരൂഹകൊലപാതങ്ങളുടെകുരുക്കുകൾ

ദുരൂഹമെന്നു തോന്നുന്ന ആത്മഹത്യാത്മകമായ കുടുംബക്കുരുതികൾ തൊട്ടു കാരണംകണ്ടെത്താനാവാത്ത ഒറ്റപ്പെട്ട കൊലപാതകങ്ങൾ വരെ അന്വേഷിക്കുന്ന നമ്മുടെ പോലീസ്, സൈബർ ഹോമിസൈഡ് – സൈബർകൊലപാതകം എന്ന യാഥാർഥ്യത്തെപ്പറ്റി പൂർണ്ണമായ അജ്ഞത അഭിനയിച്ചുകൊണ്ടു ലഹരിവേട്ട നടത്തുകയാണ്. കേരളത്തിലെ ഏറ്റവും ബൃഹത്തായ പൊതുമേഖലാ ലഹരിവ്യാപാര ശ്രുംഖലയുടെ കപ്പിത്താൻ ലഹരിക്കെതിരെ ലോകമഹായുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചിലർക്ക് ചില കാര്യങ്ങളിൽ വയസ്സിളവു നല്കുന്നതുപോലെ കേരളത്തിലാകെ നിർവിഘ്‌നം ഒഴുകിത്തള്ളുന്ന മദ്യത്തെ ലഹരിവസ്തു എന്ന ഗണത്തിൽനിന്നു നിന്നൊഴിവാക്കി ലഹരിക്കെതിരെ മുഖ്യ ലഹരിവ്യവസായിതന്നെആളെ വിളിച്ചു കൂട്ടുന്നത് അദ്‌ഭുതാദരങ്ങളോടെയല്ലാതെ നോക്കിയിരിക്കാനാവില്ല. ഇന്ന് കേരളത്തിലെ കുടുംബ സമാധാന സാമ്പത്തിക ഭദ്രത തകർക്കുന്ന മുഖ്യ ലഹരി മദ്യമല്ല മയക്കുമരുന്നാണ് എന്ന് കേരളത്തിലെ മുഖ്യ ലഹരിവ്യവസായിക്ക് വാദിക്കുവാനാവകാശമുണ്ട്. മദ്യമോ മയക്കുമരുന്നോ അതോ രണ്ടും സംയുക്തമായാണോ കുടുംബ ഭദ്രത തകർക്കുന്നത് എന്നതിനെപ്പറ്റി കൃത്യമായ കണക്കെടുപ്പുനടത്തേണ്ടതാണ്; സാമ്പത്തിക നിസ്സഹായതയും തൊഴിലില്ലായ്മയുമാണ് മദ്യ മയക്കുമരുന്നു വ്യാപാരലാഭക്കൊതിയിലും ആത്മഹത്യാപരമായ മദ്യ മയക്കുമരുന്നുപഭോഗത്തിലും കേരളത്തെതള്ളിവീഴ്ത്തുന്നത്
മദ്യത്തിന്റെഉപഭോഗത്തിലുണ്ടായ വർദ്ധനവിന് ആനുപാതികമായാണ് അനുബന്ധ അനധികൃത മയക്കുമരുന്ന് വ്യവസായത്തിലും വർദ്ധനവുണ്ടാവുന്നതു. എങ്കിലും മയക്കുമരുന്നു വ്യാപനത്തിന് ഗവണ്മെന്റ് ഒരു വലിയ കൈ സഹായം എത്തിക്കുന്നുണ്ട് എന്നത് നിരസിക്കപ്പെടാനാവാത്ത വസ്തുതയാണ്; അതുകൊണ്ടു സമാന്തര ലഹരിവ്യാപാരമെന്നനിലയിൽ മയക്കുമരുന്ന് ഒളിവുതീറ്റി സർക്കാരിന്റെ മദ്യവരുമാനപിച്ചച്ചട്ടിയിൽ മണ്ണുവാരിയിടുമെന്ന ആശങ്ക യുക്തിസഹമല്ല. ഈഴവർ എന്ന് അറിയപ്പെടുന്ന ഒരു സമുദായത്തിന്റെ കുലത്തൊഴിൽ കള്ളു ചെത്തായിരുന്നു. അതെ സമുദായത്തിൽ പിറന്ന നാരായണൻ എന്നഒരാൾ കള്ളുചെത്തരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞതിന്റെ പേരിൽ കുലം കുത്തിയായി മുദ്രകുത്തപ്പെട്ടു. തൊഴിൽ, മനുഷ്യ സമുദായത്തിന് ഉപകാര പ്രദമായിരിക്കണം ഉദാഹരണത്തിന് കർഷകൻ നെല്ല് വിള യിക്കുന്നത് മനുഷ്യ സമുദായസേവനമാണ്; അതെ സമയം കള്ളുചെത്തു, കഴകപ്പണി, തന്ത്രിപ്പണി. ആഭിചാരം തുടങ്ങിയ ആത്മബോധ നിഷിദ്ധങ്ങളായ തൊഴിലുകൾ ഉപേക്ഷിക്കപ്പെടണം; അതു കൊണ്ട് കൃഷി, വൈദ്യം, നെയ്‌ത്തു, ഇഷ്ടികയോടുനിർമ്മാണം സോപ്പുനിർമ്മാണം തുടങ്ങിയ മേഖലകളിൽ തൊഴിൽസ്വീകരിക്കുക എന്നാണ് നാരായണൻ എന്ന ആൾ അക്കാലത്തു ഉദ്ബോധിപ്പിച്ചത്.. നിർഭാഗ്യവശാൽ നവകേരളത്തിന്റെ മുഖ്യവരുമാനസ്രോതസ്സു മദ്യവിപണനമാണ്. ഇക്കാര്യത്തിലും കേരളം നൗമ്പർ വൺ ആവാൻഗോവയോടു മത്സരിക്കുകയാണ്;
യുവഡോക്ടറുടെ കൊലപാതകത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ താലൂക്കാശുപത്രികേന്ദ്രങ്ങളിൽ വരെ അർബുദ സ്പെഷ്യലിസ്റ്റിനെ നിയമിച്ചു കേരളത്തിൽ അർബുദം സർവ്വവ്യാപിയാണ് എന്നസ്ഥാപിക്കാൻകൊണ്ടുപിടിച്ച ശ്രമങ്ങൾനടക്കുകയാണ് എന്നവസ്തുത പരിഗണിക്കേണ്ടിയിരിക്കുന്നു .ശരീര കോശവളർച്ചയിലെഅതിക്രമം നിർദ്ദോഷമാണോ (benevolent) ദൂഷിതമാണോ (malignant)എന്ന് ഖണ്ഡിതമായി പറയുവാൻ histological ടെസ്റ്റ് മതിയാവില്ല എന്നതുകൊണ്ട് possibility of malignancy cannot be ruled ഔട്ട് എന്നതായിരുന്നു ഇരുപതു വർഷങ്ങൾക്കു മുൻപ് chemo തെറാപി എന്ന അറ്റ കൈപ്രയോഗത്തിനുള്ള ഡയഗണോസ്റ്റിക് ന്യായം എന്ന് ഉള്ളൂർ RCC യുടെ രേഖകൾ പരിശോധിച്ചാൽ കാണാം… ഈ ഡയഗണോസ്റ്റിക് സംശയം ലാഭകരമായ മരുന്നു ബിസിനെസ്സിനുപകരിക്കുമെന്നുള്ളതു കൊണ്ടാണ് ഹോസ്പിറ്റലിന് പുറത്തു സ്ഥാപിച്ചിട്ടുള്ള മെഡിക്കൽ സ്റ്റോറുകളിൽനിന്നു ലഭ്യമാവുന്ന വൻവിലപിടിപ്പുള്ള മരുന്നുകൾ പാഴാക്കാതെ വ്യയം ചെയ്യുന്നതിന് ഡോക്ടർമാർ സന്മനസ്സുകാണിച്ചതു. ഇന്ന് ഒട്ടുമിക്കവാറുമുള്ള താലൂക്കാശുപത്രികളും സ്വകാര്യ ആശുപത്രികളും ഓൺകോളജിസ്റ്റുകളാൽ സമ്പന്നമാണ്. ഓൺകോളജിസ്റ്റുൾ ഹിസ്റ്റോളജിക്കൽ ടെസ്റ്റിന് പുറമെ ബയോകെമിക്കൽ ടെസ്റ്റിൽ നിന്നും വ്യക്തമാവാൻ പോവ്വുന്ന അർബുദം മൂന്നാം സ്റ്റേജ് നേപ്പറ്റി തന്നെ ദീർഘ ദർശനം ചെയ്യാൻ കഴിയുന്ന മനീഷികളാണ്. ഇത്ര നാൾ വരെ സ്തനാർബുദമായിരുന്നു, സ്ത്രീപീഡനത്തിനു ഓൺകോളജിസ്റ് – ഡയ ഗ്നോസ്റ്റിക്സിന്റെർ – മരുന്നുകച്ചവട ശാല സഖ്യം കണ്ടെത്തിയ മുഖ്യോപാധിയെങ്കിൽ ഇപ്പോൾ സെർവിക്കൽ കാൻസർ മുഖ്യസ്‌ത്രീപീഡനോപാധിയയായി മാറിയിട്ടുണ്ട്. കീമോതെറാപ്പിയുടെ വികസനചക്രവാളത്തിലുണ്ടായ വ്യാപനം, രോഗികൾക്ക് വേണ്ടുന്ന പ്രാഥമിക ക്ലിനിക്കൽ ടെസ്റ്റുകൾ നടത്തി രോഗനിർണ്ണയം ചെയ്യാമെന്നിരിക്കെ അങ്ങനെ ചെയ്യാതെ, അശിക്ഷിതവും, അസമർത്ഥവും മുൻവിധിയോടുകൂടിയുള്ളതുമായ സ്കാനിംഗ് സെന്ററുകളുടെ ന്യായവിധിപ്രകാരം ആർക്കും അർബുദം സ്ഥിരീകരിച്ചു ദീർഘകാലം അർബുദ ചികിത്സ നൽകുന്ന മരണവ്യവസായമാക്കി നമ്മുടെ അലോപ്പതി ചികിത്സയെമാറ്റിമറിച്ചിരിക്കുന്നു. പരമാവധിപേർക്കു അർബുദം സ്ഥിരീകരിക്കുക എന്നത് ഒരു മെഡിക്കൽ വ്യാപാര വ്യാവസായിക ആവശ്യമായിത്തീർന്നിട്ടുണ്ട്. അർബുദം എന്ന രോഗം കൊണ്ടല്ല വേണ്ടാത്തിടത്തു അർബുദ ചികിത്സ നടത്തുന്നത് കൊണ്ടാണ് ഒട്ടുമിക്ക ദീർഘകാല അർബുദ മരണങ്ങളും സംഭവിക്കുന്നത്. കീമോ-അര്ബുദ ചികിത്സ രണ്ടു doze നല്കിക്കഴിഞ്ഞാൽ ഒരാൾ കാലാന്തരത്തിൽ മരിച്ചുകൊള്ളും; അവസാനഘട്ട അർബുദചികിത്സ, രോഗിയെ പാലിയേറ്റീവ് വിഭാഗത്തിലേക്കു തള്ളിവീഴ്ത്തുന്നു. കീമോ കൊടുത്തു കഴിഞ്ഞാൽ അസഹ്യമായ വേദനയുണ്ടാവുകയും അർബുദചികിത്സാവ്രണിതരുൾപ്പടെയുള്ള രോഗികൾക്ക് വേദനാ സംഹാരി എന്ന നിലയിൽ ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ ഓപിയോയ്ഡ്കൾ (OPIUM-കറുപ്പിൽ നിന്നുണ്ടാക്കുന്ന ഡ്രഗ്) നൽകാമെന്ന് വരുകയും അത് അർബുദ മരുന്ന് വ്യവസായക്കൊള്ളയ്ക്ക് ഉന്മാദകള്ളക്കടത്തിന്റെ നവമാനം സൃഷ്ടിക്കുകയുംചെയ്തിട്ടുണ്ട് ; ഓപിയോയിടുകളുടെ തന്നെ രസതന്ത്രപ്രച്ഛന്നങ്ങളായ MDMA, ഹെറോയിൻ എന്നിവയെ രാസലഹരിയായിട്ടാണ് നമ്മുടെ ഗവണ്മെന്റ് വിവരിക്കുന്നത്. അർബുദ-പാലിയേറ്റിവ് ശുശ്രൂഷാകേന്ദ്രങ്ങളുടെവർദ്ധന, കഞ്ചാവിനെപുറന്തള്ളിക്കൊണ്ടു കറുപ്പിൻറെ രസതന്ത്രക്കൂട്ടുകളുടെ കടത്തൽ വ്യാപകമാക്കിയിട്ടുണ്ട്. പാലിയേറ്റിവ് വ്യാപാരകിടക്കയിൽ രോഗികൾ ദീർഘകാലം കിടക്കേണ്ടതും അവരുടെ കൊക്കിലെ ശ്വാസത്തിന് ദീര്ഘായുസ്സുണ്ടാവേണ്ടതും, കറുപ്പു രസതന്ത്ര മരുന്നുകളുടെ ഡിമാൻഡും കള്ളക്കടത്തും പുരോഗതിപ്രാപിക്കുന്നതിനാവശ്യമാണ്. സജിചെറിയാൻ വിശ്വസിക്കുന്നതുപോലെ അവരിൽപ്പെട്ട പെൻഷനേഴ്‌സ് മനപ്പൂർവം മരിക്കാൻ കൂട്ടാക്കാത്തതല്ല. അവരെ വേദന കൊണ്ട് മൃതപ്രായരാക്കാനുള്ള ചികിത്സ നൽകിയിട്ടു അതിൽ നിന്ന് രാസലഹരിക്കു ഡിമാൻഡ് ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അവർ ആഗ്രഹിക്കാതെ തന്നെ അവരുടെ മരണം നീട്ടി വയ്ക്കപ്പെടുകയാണുണ്ടാവുന്നതു; അതിന്റെ ചേതം ഖജനാവിനാണെങ്കിൽ അതിലെ ലാഭത്തിന്റെ പങ്കു ലോറിയിൽ സംഗതി കടത്തിക്കൊണ്ടു വന്ന ആലപ്പുഴ സഖാവിന്റെ കൈകളിൽ തന്നെയാണ് എത്തുന്നത്. രാസലഹരിയുടെ ”നിയമാനുസൃതവിനിയോഗം” വർധിച്ചുവരുന്നതനുസരിച്ചു അതിന്റെ കള്ളക്കടത്തും വർദ്ധിക്കുക സ്വാഭാവികമാണ്. ഓപിയോയ്ഡ്കൾ മാത്രമല്ല രോഗങ്ങൾക്കും ശാസ്ത്രക്രിയകൾക്കും നൽകുന്ന മയക്കുമരുന്നുകളും നാർക്കോട്ടിക് ആവശ്യത്തിനായി ദുരുപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ കീമോ തെറാപ്പിയുടെ – വ്യാപനവും പാലിയെറ്റിവ് ശുശ്രൂഷയുടെ വ്യാപനവും ഓപിയം രാസലഹരി പ്രോസസ്സിങ്ങിനും പൊതുവെ രാസലഹരി വ്യാപാരത്തിനു മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. രോഗനിർണ്ണയം നടത്താൻ ഡോക്ടർമാർ അശക്തരാണെന്നും ഡയഗണോസ്റ്റിക് സ്കാനറുടെ വിധിപത്രമാണ് രോഗനിർണ്ണയത്തിനടിസ്ഥാനം എന്നും വരുമ്പോൾ ഡോക്ടർ വെറും മരുന്നു കുറിപ്പെഴുത്തുകാരനായി ചുരുങ്ങുകയും ചെയ്യുന്നു.
യുവഡോക്ടറുടെ വധത്തിന്റെ വിശദാംശങ്ങൾ പരിഗണിക്കുമ്പോൾ പ്രസക്തമായിവരുന്നഘടകങ്ങൾ ഇവയാണ്.
ഒന്ന്), സൈബർ ബിസിനെസ്സ് ലോകവുമായി ബന്ധപ്പെട്ടു സൈബർ ബാധയ്ക്കു വിധേയനായ ആളെന്ന നിലയിൽ വാടകയ്ക്ക് എടുക്കപ്പെട്ടതാവാം കൊലയാളി. രണ്ടു) അഫാനെപ്പോലെ അയാൾ ”സൈബർ ടോക്സിക് ബൈപോളാർ ‘ആവാം. അതായതു സൈബർ ഇടപാടുകളുടെ വിഷബാധകൊണ്ടു അക്രമത്വരയ്ക്കു വിധേയനാവുമ്പോഴും അക്രമശേഷം എന്തായിരിക്കും അയാളുടെ സ്ഥിതി എന്ന ആശങ്ക അയാളെ പിന്നോട്ട് വലിക്കുന്നുണ്ട്. ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ” മാൻഡ്രേക്ക് ബാധ”യിൽ നിന്നുസ്വയം രക്ഷിക്കാൻ ജഗതിശ്രീകുമാർ നിയമ ലംഘനം നടത്തി പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയാണ് അയാൾ പോലീസിനെ മുൻകൂട്ടി വിളിക്കുന്നത്. കൊലപാതകശേഷം അയാൾക്ക് സുരക്ഷാ പരിചരണം ലഭിക്കുക പോലീസിൽ നിന്നും തടവറയിൽനിന്നുംതന്നെയാണ് എന്ന അബോധപരമായ ഉൾവിളി ആവാം അയാൾ മുൻകൂട്ടി പോലീസിനെ ബന്ധപ്പെടുന്നതിന് കാരണം. ഒരാൾ അയാളുടെ ഡാർക്‌വെബ് വ്യാപാരങ്ങൾ നിമിത്തം ഭയാകുലനാവുകയോ സൈബർ ടോക്സികാവുകയോചെയ്താൽ അയാളെ ഉപയോഗിച്ച് പൊതു ആരോഗ്യമേഖലയിൽ അരാജകത്വവും ഭീകരതയും സൃഷ്ടിക്കുന്നതിന് തൽപരകക്ഷികൾ സൈബർ ഹോമിസൈഡ് നടത്തുന്നുണ്ട് എന്നതിന്റെ തെളിവുകൾ സൈബർഹോമിസൈഡ് കളെ സംബന്ധിച്ച പഠനങ്ങളിൽ പതിഞ്ഞുകിടപ്പുണ്ട് നോക്കുക :
Definition:
Cyber homicide involves a death where the internet, computers, or other digital technologies play a role in the crime, either directly as a tool for the perpetrator or indirectly through enabling or facilitating the event.
Examples:
Cyber-related violence: A person is physically harmed or killed after meeting someone online who they had an online relationship with.
Cyberattacks on critical infrastructure: A cyberattack on a hospital or other essential service, leading to a patient’s death due to the disruption of critical systems.
ഇതിൽ ഏറ്റവുമൊടുവിൽ പറയുന്ന അവശ്യ സർവീസിനുമേൽ / ആശുപത്രിക്കുമേൽനടക്കുന്ന സൈബർ ആക്രമണം രോഗിയുടെ കൊലപാതകത്തിൽ കലാശിക്കാമെന്ന നിരീക്ഷണത്തിനു പ്രസക്തിയുണ്ട്. യുവഡോക്ടറുടെ കൊലയിൽ കൊട്ടാരക്കര ആശുപത്രിതന്നെയാവണം ടാർജെറ്റ്‌. അങ്ങനെ വരുമ്പോൾ ഓൺലൈൻ ബന്ധങ്ങളുണ്ടായിരുന്ന രണ്ടുപേർ തമ്മിലുള്ളയിടപാടിൽ ഒരാൾ അപരനെ കൊല്ലുന്നു അതിൽ ഒരാൾ സൈബർ ടൂൾ എന്നനിലയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗിക്കപ്പെടുന്നു എന്നതിനുമപ്പുറമൊരു വ്യാപ്തി സൈബർ ഹോമിസൈഡ്നു ഉണ്ടെന്നുവരുന്നു… കൊട്ടാരക്കരയിൽ രോഗിയെ തന്ത്ര പൂർവം കൊന്നു സ്ഥാപനത്തിന് ദുഷ്പേരുണ്ടാക്കാൻ ആശുപത്രി ജീവനക്കാരിൽ നിന്ന് ആളെകിട്ടാതെ വരുമ്പോഴാവാം സൈബർ ടോക്സിക് ആയ വാടക കൊലയാളിയെ ഇറക്കി ഡോക്ടറെ അരുംകൊലചെയ്തു ലോകത്തെ ഞെട്ടിക്കുന്നത് എന്ന് വരാം; ഇത് നമ്മുടെ പൊതു ആരോഗ്യമേഖലയെ വഷളാക്കികാണിക്കണമെന്ന താത്പര്യത്തോടെ ഉണ്ടായ ആസൂത്രിത ശ്രമം ആയിക്കൂടെന്നില്ല. ഇങ്ങനെയൊരു കൊലപാതകത്തിന്റെ അസംഭവ്യത കണക്കിലെടുക്കുമ്പോൾ ഈ സംഭവത്തിനു ഒത്താശ ചെയ്തവർ ഉണ്ടായിക്കൂടെന്നില്ല. കൊലപാതകത്തിന് ശേഷം വീരോചിതമായ ഏറ്റുമുട്ടലിൽ ആഴമുള്ള മുറിവുകളേറ്റു വാങ്ങിക്കൊണ്ടാണു പോലീസുകാർ സൈബർ ടോക്സിക്കിനെ കീഴടക്കിയതെങ്കിലും കൊലപാതകം തടയുന്നതിനായി ആരും ഫലപ്രദമായി ഇടപെടാൻതയ്യാറായില്ല എന്നതും വിചിത്രമാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ ഓടിരക്ഷപ്പെടുകയാണ് പ്രതിരോധിക്കുകയല്ല വേണ്ടത് എന്നു പറയുന്ന ആരോഗ്യമന്ത്രിയുടെ നിലപാടും വളരെ ഗൗരവ പൂർവം പരിഗണിക്കപ്പെടേണ്ടതാണ്

ഭാഗം : അഞ്ചു

ലിക്കർ ടോക്സിക്,
ഡ്രഗ്സ് ടോക്സിക്,
സൈബർ ടോക്സിക്-കൊലപാതകങ്ങൾ

സൈബർഹോമിസൈഡ് എന്നത് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള കൂട്ടത്തല്ലിനുള്ള കാരണം കുട്ടികളുടെ സൈബർ ഗ്രൂപ്പുകളിലൊന്ന് മറ്റൊരു ഗ്രൂപ്പിനെതിരെ ഹാക്കിങ്, അപകീർത്തികരമായ ബ്ലാക്‌മെയ്‌ലിംഗ് തുടങ്ങി പരസ്പരമാധിക്ഷേപിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുകൊണ്ടാണ്, അതിൽ മയക്കുമരുന്നിന് വലിയ പങ്കുവഹിക്കാനില്ല എന്ന് സോറോങ് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.കേരളത്തിൽത്തന്നെയുള്ള വാട്ട്സ് അപ്പ് ഗ്രൂപ്പ് വിനിമയങ്ങളിലൂടെയുള്ള കലഹങ്ങൾ ഒറ്റക്കൊലപാതകങ്ങൾക്കു വഴിവച്ചിട്ടുള്ളതായി കാണാം. മദ്യമോ മയക്കുമരുന്നോ നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ഹോംഇൻസൈഡർ അല്ല. പക്ഷെ മൊബൈൽ അല്ലെങ്കിൽ പ്രൈവറ്റ് ലാപ്ടോപ്പ് നമ്മുടെ വീട്ടിനുള്ളിലെ ഒരു ഗാർഹിക സാന്നിധ്യമാണ്. അടിസ്ഥാന വർഗ്ഗത്തിന് പോലും ജീവിതം അസാധ്യമാക്കിക്കൊണ്ടു ഡിജിറ്റൽ വിപണി എല്ലാ വസതികൾ ക്കുള്ളിലും സ്ഥാപനങ്ങളിലും അവയുടെ പ്രാമാണികത സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ വസതികൾ തന്നെ സൈബർ ഇടങ്ങളായി മാറുകയാണ്. ഇത് നമ്മുടെ പ്രൊഫഷണലൊഴികെയുള്ള ഗാർഹിക ജീവിതാവശ്യങ്ങൾക്ക് ഇരുപതു ശതമാനത്തിലധികം പ്രയോജനപ്പെടുന്നില്ല. ഗാർഹികാവശ്യതലത്തിൽ ഇത് എൺപതു ശതമാനം ധൂർത്തവും വിനോദാത്മകവും അനാശാസ്യവുമാണ്. സ്വകാര്യസൈബറിടങ്ങളിൽ ഇതിന്റെ ഉപയോഗം ഇരുപതുശതമാനവും ബാക്കി എൺപതു ശതമാനം അമിതോപഭോഗപരമായ, ദുർവ്യയവുമാണ് എന്നാണ് ഇപ്പറഞ്ഞതിന്റെ അർഥം; അതേസമയം മദ്യവും മയക്കുമരുന്നും സൈബർ ഉപകരണം പോലെ നമ്മുടെ കുടുംബത്തിന്റെ അംഗമല്ല കുടുംബബാഹ്യമാണ് .അതുകൊണ്ടു ലിക്കർ ടോക്സിക്കുകൾ, ഡ്രഗ്സ് ടോക്സിക്കുകൾ എന്നിവരെക്കാൾ അപായകരവും വ്യാപകവുമാണ് സൈബർ ടോക്സിക്കുകൾ. പാശ്ചാത്യനാടുകളിൽ കുറ്റകൃത്യങ്ങൾക്കു കാരണം സൈബർ ടോക്സിസി റ്റി ആണോ എന്ന അന്വേഷണത്തിനു പ്രഥമ പരിഗണന നൽകുമ്പോൾ നമ്മുടെ പോലീസ് കുറ്റകൃത്യങ്ങളുടെതെളിവുകൾ സ്ഥിരപ്പെടുത്തുന്നതിനുസൈബർ മാർഗ്ഗങ്ങൾ അവലംബിക്കുന്നു എന്നല്ലാതെ സൈബർ ടോക്സിസിറ്റി കൊലപാതകത്തിനോ, കൂട്ടക്കൊലയ്ക്കോ മുഖ്യകാരണം എന്നനിലയിൽ പരിഗണിക്കാൻതയ്യാറായിട്ടില്ല. പക. അവിഹിതം, ധനകാര്യവാഞ്ഛ എന്നിങ്ങനെയുള്ള സ്ഥിരം മോട്ടീവ്‌കളിൽ ചുറ്റിത്തിരിയുകയും. അല്ലെങ്കിലൊരു ഗൂഢാലോചന നടന്നിരുന്നു എന്നിങ്ങനെയുള്ള പല്ലവികളിൽ നിന്ന് വിട്ടു മാറുകയും ചെയ്യാൻ നമ്മുടെ നിയമ ന്യായ നിർവ്വഹണസ്ഥാപനങ്ങൾതയ്യറാവുന്നില്ല; അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം മേൽക്കുമേൽ ക്രൂരവും വിചിത്രവമാവുന്നതിനു സൈബർ ടോക്സിസിറ്റി കാരണമാവുന്നുവെന്നു കരുതുന്ന ഒരുപോലീസു കേസും ഭാരതീയാന്യായവിചാരസംഹിതയെഅലോസരപ്പെടുത്തയാതായി കണ്ടിട്ടില്ല. ലിക്കർ അഡിക്ഷൻ പോയ്സണിങ്ങും, ഡ്രഗ്സ് പോയ്സണിങ്ങും, കൊലപാതകത്തിനുകാരണമാവുന്നുണ്ട് എന്നു നമ്മുടെ പോലീസ് പറയുന്നുണ്ട്. എന്നാൽ ഡാർക്ക് വെബ് പോയ്സണിങിനും A.I. പോയ്സണിങിനും പാശ്ചാത്യകോടതികളിൽകേസ് നിലവിലുള്ള പ്പോൾ തന്നെ (ഉദാഹരണങ്ങൾ മുൻഭാഗങ്ങളിലുദ്ധരിച്ചിട്ടുള്ളതാണ്) അങ്ങനെയൊരു ഭാഗത്തേക്ക് നമ്മുടെ നിയമ ന്യായ വ്യവസ്ഥ കടന്നു ചെല്ലുന്നില്ല; അതായതു സൈബർ അഡിക്ഷനും ടോക്സിനും മനുഷ്യബന്ധങ്ങളിൽ ഉണ്ടാക്കുന്ന അന്യവൽക്കരണം അപായകരമാണ് എന്ന ബോധം നമ്മുടെ സാമൂഹ്യ ശാസ്ത്ര ജ്ഞാനികൾക്കു ഇനിയുമുണ്ടായിട്ടില്ല. പുതിയതലമുറ സൈബർ cult വെല്ലുവിളികളും socio-familial ബന്ധങ്ങളും തമ്മിലുള്ള സമ്മർദ്ദങ്ങൾക്കിടയിൽപ്പെട്ടു അകം ഞെരിഞ്ഞു ജീവിക്കുകയാണ്. മനുഷ്യനെ സാമൂഹ്യ-കുടുംബ കെട്ടുപാടുകളിൽ നിന്നു അടർത്തി മാറ്റി സ്വത്വങ്ങളെ (persons) മറ്റൊരിനമാക്കി കാണിക്കുക എന്നതാണ് ഏതു കൾട്ടിന്റെയും ആത്യന്തികമായ നിർവചനം. മുഖ്യ ധാരാ സാമൂഹ്യ-കുടുംബപരമായ പ്രതിപ്രവർത്തനങ്ങളിൽ നിന്ന് വേറിട്ട് മറ്റൊരുദ്വന്ദ്വമായി (ഉദാഹരണം: ലിവിങ് ടുഗെതർ, സ്വവർഗ്ഗവിവാഹം), അല്ലെങ്കിൽ വിഭാഗമായി, ഉദാഹരണം (ആത്മീയാഭിചാര വിഭാഗങ്ങൾ) അതിന്റെ ആജ്ഞാനുവർത്തിയായിജീവിക്കുക എന്ന അടർന്നുമാറൽ പ്രവണത ഡാർക്ക് വെബ് എ-ഐ പ്രതിപ്രവർത്തനം നടത്തുന്നവരിൽ ഏറിയും കുറഞ്ഞും സംഭവിക്കുന്നു. യന്ത്രവൽക്കരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ യന്ത്രം മനുഷ്യനെ അപമാനവീകരിക്കുന്നു എന്ന വിമർശനമുണ്ടായിട്ടുണ്ട്. കാഫ്കയുടെ സാഹിത്യം അതിന്റെ മൂര്ധന്യത്തെയാണ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.
സൈബർ ടോക്സിസിറ്റിയെക്കുറിച്ചു പറയുമ്പോൾ രണ്ടു ഐ ടി പ്രൊഫെഷനലുകൾ കുറ്റാരോപിതരായിട്ടുള്ള ആലംകോട് കേസ് ആ നിലയിൽ പ്രസക്തമാവുകയാണ്. പോലീസിനുതാല്പര്യമുള്ള അവിഹിതംഈസംഭവത്തിലുണ്ടെന്നു വാദിക്കാവുന്നതാണ് ഒരു കുഞ്ഞും ഭാര്യയുമുള്ള ഒരു പുരുഷൻ മറ്റൊരു സ്ത്രീയുമായി സുഖമായി ജീവിച്ചു കളയാമെന്നുറപ്പിച്ചു ആ സ്ത്രീയുടെ പിഞ്ചു കുഞ്ഞിനെയും ആസ്ത്രീയുടെ അമ്മയെയും പട്ടാപ്പകൽ ഉച്ചനേരത്തു വെട്ടിക്കൊലപ്പെടുത്തുകയും ആ സ്ത്രീയുടെ ഭർത്താവിനെ കൊലപ്പെടുത്തുന്നതിനു ശ്രമിക്കുകയും അതിനു ആ സ്ത്രീ അയാളുമായി ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതിന് സൈബർ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം; പകൽവെളിച്ചത്തിൽ നടക്കുന്ന യുക്തിഭ്രംശം സംഭവിച്ച ഒറ്റയാൾകൂട്ടക്കൊല രണ്ടാമതൊരാളുമായിച്ചേർന്നുള്ള ഗൂഢമായ ആലോചനയുടെഉല്പന്നമാണ് എന്ന് പറയുന്നവിചിത്രമാണ്. രണ്ടുപേർ ഉൾപ്പെടുന്ന ആലോചനാരാഹിത്യമാണ് അത് എന്ന് വേണമെങ്കിൽ ആരോപിക്കാം ഗൂഢാലോചന എന്നതിന് രഹസ്യ സ്വഭാവമുണ്ടാവണം;
ഇവിടെ പട്ടാപ്പകൽ നടന്ന മൃഗീയമായ കൊലപാതകങ്ങൾക്കു പിന്നിൽ ഗൂഢമായ ആലോചനപോയിട്ടു ”ആലോചന’ ‘പോലുമില്ല. ”ബാധ” കൂടിയ ടോക്സിക് മനസ്സ് അതിന്റെ ആത്മ ക്ലേശം ശമിപ്പിക്കുന്നതിനു കണ്ടെത്തുന്ന അവലംബമാണ് ഇങ്ങനെയുള്ള കൊലപാതകങ്ങൾ. ആത്മനിന്ദയുടെആഴത്തിൽ ആത്മഹത്യാ പ്രവണതയെ അപരനോടുള്ള അക്രമമായി വഴി തിരിച്ചു വിടുന്ന സമ്പ്രദായം കൂടിയാണ് ഇത് .(ഫ്രോയ്ഡ് സിദ്ധാന്തം ) .കുറ്റാരോപിതനല്ല മൂന്നാമതൊരാളാണ്ഇതുചെയ്തത് എന്നു വന്നാൽപ്പോലും അയാൾക്കുയുക്തിഭദ്രമായ ആസൂത്രിതമായ അയാളുടേതായ ഒരു മോട്ടീവ് ഉണ്ടാവണമെന്നില്ല. കുറ്റാരോപിതയായ സ്ത്രീയും അവരുടെകുടുംബവുമാണ് ഈകൂട്ടക്കൊലയുടെ ഇര, എങ്കിലും അവരോടു പകയുള്ളതു കൊണ്ടാവണമെന്നില്ല മറിച്ചു കൊലപാതകമെന്ന ലക്‌ഷ്യം നിറവേറ്റാൻ ഏറ്റവും സൗകര്യമുള്ള, അടുപ്പമുള്ള വീട് എന്നനിലയിലാവണം ഇരയുടെ കുടുംബത്തെ തെരഞ്ഞെടുത്തത് എന്ന് വരാം .സഹപ്രവർത്തകർ തമ്മിലുള്ള അവിഹിതത്തിന് ഹാക്കിങ്ങിലൂടെയോ ഫേക്ക് ഐ ഡി യിലൂടെയോ സൈബർരേഖകൾസൃഷ്ടിക്കുന്നതു ഒരു voyeur ടോക്സിക് കോംപ്ലക്സ് ആവാനാണിട. ഇവിടെ കൊലയാളി ഹതഭാഗ്യയായസ്ത്രീയുടെ സഹപ്രവർത്തകൻതന്നെയാവണമെന്നില്ല. അയാൾ സ്ത്രീയുടെ കുടുംബ സുഹൃത്തോ ആ വീട്ടിൽ എപ്പോൾ വേണമെങ്കിലും ചെന്ന് കയറാൻ സ്വാതന്ത്ര്യമുള്ള ആളുമാവാം. മൃഗീയമായ നട്ടുച്ചകൊലപാതകത്തിന്ഇരയായസ്ത്രീയോട്‌, കുടുംബത്തോട് ചെയ്യുന്നപാതകത്തിനുകാരണം അയാളുടെ പകയോപ്രീതിയോ ആയിരിക്കണമെന്നില്ല .കൊലപാതകം എന്ന സേഫ്റ്റി വാൽവിലൂടെ അയാളുടെ മനസ്സിന്റെ ഭീതിദ മർദ്ദം പുറത്തേക്കു വിട്ടില്ലെങ്കിൽ അയാൾ സ്വയം പൊട്ടിത്തെറിക്കുമെന്നു തോന്നുമ്പോഴാവണം അയാൾ അപ്രതീക്ഷിതമായ ആക്രമണമുണ്ടാവുമെന്നു യാതൊരാൾക്കും മുന്കരുതൽ ഇല്ലാത്ത പകൽ സമയത്തു, ഒരു നിഗൂഢതയുമില്ലാത്ത സ്ഥല സമയങ്ങളിൽ അയാളേക്കാൾ ദുർബ്ബലർ എന്ന് ഉറപ്പുള്ളവർ ആയവരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുന്നത്. ഒരു സ്വയംഹത്യക്കുവേണ്ട ധൈര്യം ഇല്ലാതെ വരുമ്പോഴാണ് അത് ദുർബ്ബലർക്കെതിരെയുള്ള അക്രമണമായിമാറ്റിയെടുക്കുന്നതു. ഫ്രോയ്ഡിന്റെ ട്രാൻസ്‌ഫെറെൻസ് സിദ്ധാന്തത്തോടടുത്തു നിൽക്കുന്ന ഒരു കൃത്യമാണിത്. പോലീസ്, കൊലപാതകത്തിന്റെ മോട്ടീവ് കണ്ടെത്തുക എന്നതു മർമ്മ പ്രധാനമായ ഉത്തരവാദിത്വമായതുകൊണ്ടു കനകം അല്ലെങ്കിൽ കാമിനിയാണ് മോട്ടീവ് എന്ന് മുൻ‌കൂർ തീരുമാനത്തിലെത്തിയിട്ടാണ് അതിനു സഹായകമായ തെളിവുകൾ നിർമ്മിക്കുന്നത്. പക്ഷെ കേഡലിന്റെയോ, അഫാന്റെയോ കേസിൽ താരതമ്യേന ദുർബ്ബലരായ വൃദ്ധരെയും അനുജനെയും പ്രണയിനിയെയും കൊലപ്പെടുത്തുന്നത് പണം തിരിയെപ്പിടിച്ചു ജീവിക്കാമെന്ന വ്യാമോഹത്താലല്ല എന്ന് വ്യക്തമാണ്; അവിടെയൊന്നും മുൻ കരുതലോ പ്രതിരോധമോ ഉണ്ടാവുകയില്ല എന്ന കണക്കുകൂട്ടലോടെയാണ് താരതമ്യേന ദുർബ്ബലരായവരെ അവർ തീരെ പ്രതീക്ഷിക്കാത്ത നിമിഷത്തിൽ ആക്രമിച്ചു കൊല ചെയ്തു സ്വയം ഹത്യയുടെ ഇരുണ്ട പ്രേരണകളെ ശമിപ്പിക്കുന്നതു; കൊട്ടാരക്കര താലൂക് ആശുപത്രി കേസിൽ ഡാർക്‌വെബ്മാസ്റ്ററുടെ സമ്മർദ്ദത്താൽ ആയാലും അല്ലെങ്കിലും ഡിപ്രെഷനിലെത്തിനിൽക്കുന്ന മനസ്സ് അക്രമത്തിനു തുനിയുമ്പോൾ അയാളെ നിയന്ത്രിക്കാനാവുമെന്നു പോലീസുകാരുൾപ്പടെയുള്ളവർ കരുതിയിട്ടുണ്ടാവും. പക്ഷെ വനിതാ ഡോക്ടർക്കൊപ്പം നിൽക്കുന്ന പുരുഷ ഡോക്ടറെ തൊടാതെ പെൺകുട്ടിക്കുമേൽ അയാൾ ചാടിവീഴുന്നതു ഏറ്റവുംദുർബ്ബല എന്ന നിലയിൽ അയാൾ സെലെക്ടിവ് ആയി ഇരയെകണ്ടെത്തുമ്പോഴാണ്; ഓയൂർ സംഭവത്തിലും വെബ്മാസ്റ്ററുടെ സമ്മർദ്ദത്താൽകുറ്റവാളി ആക്രമിക്കുന്നത് ഒരു കൊച്ചു കുട്ടിയെ ആണ്; അവിടെ അപ്രതീക്ഷിതമായ പ്രതിരോധ മുണ്ടായതുകൊണ്ടു ഡാർക്ക്-വെബ് മാസ്റ്ററുടെ – child abduction നിർദ്ദേശം/പ്രേരണ പരാജയപ്പെട്ടു എന്ന് കരുതാവുന്നതാണ്;
ഷാരുൺരാജ് കേസിൽ ഇരുവരും ഒരുമനസ്സോടെ അവസാനം വരെ ആശങ്കയോടെയും പ്രതീക്ഷയോടെയും ആണ് ജ്യൂസ് ചലഞ്ചിൽ പങ്കെടുത്തിട്ടുള്ളത്. ജ്യൂസ് challenge ഒരു ഡാർക്ക് വെബ് പ്രതിഭാസം എന്ന് സാമാന്യമായി കണക്കാക്കാവുന്നതാണ് പരസ്യത്തിൽപറയുന്ന തരത്തിലുള്ള ജ്യൂസ് ഇനങ്ങൾ അകത്താക്കി യുവാവ് ചലഞ്ചു ജയിച്ചാൽ കിട്ടുന്നവൻതുക കൊണ്ട് പെൺകുട്ടിയെ സ്വന്തമാക്കാമെന്നമോഹത്തിന്റെ പേരിലാണ് ചലഞ്ചിന്റെ ഏതറ്റം വരേയും പോകാൻ യുവാവ് തയ്യാറായതു എന്നും. അതുകൊണ്ടാണ്‌ പെൺകുട്ടി ഞാൻ നിമിത്തമാണല്ലോ അവനില്ലാതായതു എന്ന് സങ്കടപ്പെടുന്നത് എന്നും വരാം. ഇവിടെ യുവാവിനെപ്പോലെ യുവതിയും ജ്യൂസ് ചലഞ്ചു എന്ന പ്രലോഭനത്തിന്റെ ഇരയായിരുന്നു എന്നും പുരുഷനെന്ന നിലയിൽ അതിന്റെ റിസ്ക് ഏറ്റെടുത്തത്‌ യുവാവ് ആയിരുന്നുവെന്നും വരാം; എപ്പോഴും ലക്ഷ്യ-കാരണങ്ങളെ (മോട്ടീവ്) സംബന്ധിച്ച ഇരുട്ടു പൂർണ്ണമായും നീക്കിയെടുക്കാനാവാത്ത സൈബർ ടോക്സിക് കൊലപാതകങ്ങളിൽ കൊല്ലപ്പെടുന്നവരോട് പകയോ വിദ്വേഷമോ കൊലയാളിക്ക് ഉണ്ടാവണമെന്നില്ല; ദുർബ്ബലരും ആക്രമിക്കാൻ പാകത്തിൽ ഒത്തു കിട്ടുന്നവരുമായ ഉറ്റവരെന്നപോലെ അപരിചിതർ പോലും കൊലക്കത്തിക്കിരയാവുന്നു; ആലംകോട് സംഭവത്തിൽസൈബർ ടോക്സിക് കൊലയാളി ,കുറ്റാരോപിതനായാലും വേറൊരാളായാലുംആക്രമിക്കുന്നതു്പിഞ്ചു കുഞ്ഞിനേയും വൃദ്ധ മാതാവിനെയുമാണ്. ഇവിടെ സൈബർ ടോക്സിക് കുറ്റവാളിയുടെ കൊലപാതകത്തിന്റെ ഇര ഭാര്യയും അമ്മയുമായ യുവതിയാണ്. അവരുടെ ജീവിതമാണ് പൂർണ്ണമായും തകർക്കപ്പെടുന്നത്. കൊലയാളിക്ക് അവരോടു പ്രീതിയോ വിദ്വേഷമോ ഉണ്ടാവണമെന്നില്ല. അയാളുടെ സ്വയം ഹത്യാപരമായ ഡിപ്രെഷന്റെ ഇരുട്ട് തിരിച്ചുവിടാനുള്ള ഏറ്റവും സൗകര്യ പ്രദമായ സമയവും സ്ഥലവും അയാൾ തെരഞെടുക്കുമ്പോൾ യുവതീവീട്ടിലില്ല എന്ന് അയാൾ ഉറപ്പു വരുത്തുന്നുണ്ട്. യുവതിയുടെ ഭാഗത്തുനിന്നു പ്രതിരോധമുണ്ടാവാനിടയില്ലാത്ത സമയമാണ് അയാൾ തെരഞ്ഞെടുക്കുന്നത് എന്നുവ്യക്തം. കൊലയാളി ഒരു പക്ഷെ യുവതിയുടെ കുടുംബവുമായി സൗഹൃദമുള്ള ഐ ടി പ്രൊഫെഷണലോ, അയൽക്കാരനോ ആരുമാവാം. പകൽ പതിനൊന്നുമണിക്കു യുവതിയുടെ വീട്ടിൽ ആരുമില്ലാതിരിക്കെ യുവതിയുടെ കുഞ്ഞിനേയും അമ്മയെയും കൊല്ലുക ഏറ്റവും സൗകര്യ പ്രദമാവുമെന്നു അറിയുന്ന ഒരു സൈബർ ടോക്സിക് അയാളുടെ സ്വയഹത്യയ്ക്കുള്ള സബ്സ്റ്റിട്യൂട് എന്ന നിലയിൽ ആണ് ഈകൊലപാതകങ്ങൾനടത്തുന്നത് എന്ന് വരാം. ആത്മഹത്യാസമ്മർദ്ദത്തെ ഇങ്ങനെ ദുർബ്ബലരുടെ കൊലപാതകത്തിലേക്ക് ‘ട്രാൻസ്‌ഫെറെൻസ്” (ഫ്രോയ്ഡ്) ചെയ്യുന്ന ഈ വൈചിത്ര്യത്തിന്റെ ഘടകങ്ങൾ പരിഗണിക്കാതെ നാട്ടുനടപ്പു പ്രകാരമുള്ള സ്ഥിരം മോട്ടീവ്കളിൽ ഒന്ന് മുൻകൂട്ടി ഉറപ്പിച്ചു അത് സ്ഥാപിക്കാനുതകുന്ന തെളിവുകൾ തുന്നിയെടുക്കുക എന്നത് ഔദ്യോഗികമായ ആവശ്യമാണ് എന്നതിനാൽ പോലീസ് അപരിചിതവും ദുർഗ്രഹവുമായ കുറ്റകൃത്യങ്ങളുടെ ഇരുട്ട് നീക്കാൻ പരിചിതമായ വഴികൾ കണ്ടെത്തുന്നു; ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നൊരു പഴയപ്രമാണം നിലനിൽക്കുമ്പോൾ തന്നെ എത്രയും പെട്ടെന്നു സുഗ്രഹമായ തെളിവുകൾ ഒരുക്കി കൊലപാതകമോട്ടീവിന്റെ കാര്യത്തിൽ ചട്ടപ്പടി ഉറപ്പുവരുത്തി, അതിൻപ്രകാരം നിരത്തുന്ന തെളിവ്കളുടെ അടിസ്ഥാനത്തിൽ ജുഡിഷ്യറി അവസരത്തിനൊത്ത് ഉയരുകയും ചെയ്യുന്നു.
ഏറ്റവുമൊടുവിൽ കൊല്ലത്തു നടന്ന കൊലപാതകത്തിലും കുറ്റവാളിയുംകൊല്ലപ്പെട്ട വിദ്യാർത്ഥിയുമായും വിദ്യാര്ഥിയുടെവീടുമായും കുറ്റവാളിക്ക് നല്ല ബന്ധങ്ങളുണ്ടായിരിക്കാം .കൊലപാതകത്തിന് പകയോ പ്രണയഭംഗമോ കാരണമാവണമെന്നില്ല. ഇവിടെയും പെൺകുട്ടി വീട്ടിലുണ്ടാവില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാവണം സുഹൃത്ബന്ധമുള്ള വീടിലേക്കു കൊലയാളികടന്നുചെല്ലുന്നതു. പൊടുന്നനെ ഒരു ആക്രമണം കുറ്റവാളിയായി തിരിച്ചറിയപ്പെടുന്ന ആളുടെ ഭാഗത്തുനിന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ പ്രതീക്ഷിക്കുന്നുമില്ല . പെൺകുട്ടിയോടുള്ള പകയാണ് കൊലയ്ക്കു കാരണമെങ്കിൽ പെൺകുട്ടിയെ അന്വേഷിച്ചു കണ്ടെത്തി കൊലപ്പെടുത്തുക കുറ്റവാളിക്ക് അത്ര ദുഷ്കരമാവണമെന്നില്ല. സൗകര്യത്തിന്‌ കൈയ്യിൽ കിട്ടിയ ഒന്നോ രണ്ടോ ആളെ കൊന്നു ആത്മക്ലേശത്തിന്റെ ഇരുട്ടുപൊട്ടിക്കാനാണ് അയാൾ ശ്രമിക്കുന്നതു എന്ന് വരാം – അയാളുടെ ദുരന്ത ക്ലേശം അങ്ങനെ ശമിക്കുന്നില്ല അയാൾ ആത്മഹത്യയിൽ ഒരു സ്വയംസ്‌ഫോടനമായി തീരുകയുംചെയ്തു. കൈയിൽ കിട്ടിയ ആളെ കൊലപ്പെടുത്തിയിട്ടുരക്ഷപെടാനാണ് ഒരു കൊലപാതകം കൊണ്ടു മാത്രം ആത്മഹ്യതാ സമ്മർദ്ദത്തിന് അയവുവരാത്തതുകൊണ്ടു അയാൾക്ക്‌ആത്മഹത്യയിൽ തന്നെഅവസാനിക്കേണ്ടിവരുന്നു. ഇതിൽ ആക്രമണത്തിന്റെ ദുരൂഹ പശ്ചാത്തലം വച്ചു നോക്കുമ്പോൾ ആക്രമണകാരി സൈബർ ടോക്സിക് ആകാനാണിട. പക്ഷെ ഇവിടെ അക്രമിക്കു ഒരുപോലീസു കുടുംബ പശ്ചാത്തലമുള്ളതു കൊണ്ടു അയാളുടെ കുടുംബപരവും തൊഴിൽ പരവുമായ പശ്ചാത്തലമാകെ മൂടിവയ്ക്കപ്പെട്ടിരിക്കുന്നു. അക്രമിയെ സംബന്ധിച്ചു പൊടിപ്പും തൊങ്ങലും വച്ച് കഥകൾ പരസ്യപ്പെടുത്തുന്നതിൽ ഒരു നിയന്ത്രണവുമില്ലതെ പെരുമാറുന്ന പോലീസ് ഇവിടെ മാത്രം കുറ്റവാളിയുടെ സാമ്പത്തിക പരിസരത്തെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ നിശ്ശബ്ദമായിരിക്കുന്നു. അതുകൊണ്ടു തന്നെ അയാൾ സൈബർ ടോക്സിക് ആണ് എന്ന ഊഹത്തിനു പശ്ചാത്തലപിന്തുണലഭ്യമല്ലാതെ പോവുന്നു.
പക്ഷെ കുറ്റവാളി ലിക്കർ ടോക്സിക് ആണോ, ഡ്രഗ്സ് ടോക്സിക് ആണോ, സൈബർ ടോക്സിക് ആണോ എന്നതിനെ സംബന്ധിച്ച അറിവു സമൂഹത്തിനു ലഭിക്കേണ്ടതുണ്ട്.. അക്രമങ്ങൾക്കു മദ്യവും മയക്കുമരുന്നും സൈബർ പോയ്സണിങ് പോലെ തന്നെ കരണമാവുന്നുണ്ടെങ്കിലും വളരെവിചിത്രവും ദുരൂഹവുമായ നിഷ്കളങ്കസാക്ഷികുകളുടെ കൊലപാതകത്തിനു ഡാർക്ക് വെബ് വ്യാപാരക്കെണിയുടെ ഉപാധികളിൽനിന്നുണ്ടാകാവുന്ന സമ്മർദ്ദങ്ങൾ ആണ് കാരണമായിത്തീരാൻ സാധ്യത. അതായതു മറ്റുപോംവഴികൾ അസാധ്യമെന്നു മട്ടിൽ അത്മഹത്യാ സമ്മർദ്ദമുണ്ടാക്കിയ ശേഷം അതിനെയൊരു അരാജകമായ അഗ്ഗ്രെഷനിലേക്കുതിരിച്ചുവിടുന്ന പ്രക്രിയ ആണ് സൈബർ ടോക്സിസിറ്റിയിൽ നിന്നുണ്ടാവുന്ന ആക്രമണങ്ങളിൽ സംഭവിക്കുന്നത്; ഇങ്ങനെയൊരുസ്വഭാവം, നിഷ്കളങ്കരുടെ, കൊല ലിക്കർ ടോക്സിസിറ്റിയിൽ നിന്നോ ഡ്രഗ്സ് ടോക്സിസിറ്റിയിൽ നിന്നോ ഉണ്ടാവാൻ സാധ്യത ഇല്ല.
കുടുംബത്തിനോവ്യക്തിക്കൊസൈബർബ്ലാക്‌മെയിലിംഗിലൂടെയുണ്ടാവുന്ന അവമാനം വിശേഷിച്ചും ലൈംഗികബ്ലാക്‌മെയ്‌ലിംഗ്, ഭീമമായരഹസ്യ ധനകാര്യക്കെണി, ഡാർക്ക് വെബ് മാർക്കറ്റുമായുള്ള സൈക്കോ ആക്റ്റീവ് ഡ്രഗ് വ്യാപാരം, ഇവയെല്ലാം ആരെയെങ്കിലും കൊലപ്പെടുത്തി ആ ചോരയുടെ ശിക്ഷയിൽ അഭയംകണ്ടെത്താൻ സൈബർ ടോക്സിക്കിനെപ്രേരിപ്പിച്ചെന്നിരിക്കും. അച്ഛനെയും അമ്മയേയും എന്തുകൊണ്ടു കൊന്നുകൂടാ നിങ്ങളുടെ അഭിലാഷങ്ങളുടെ ഘാതകരാണ് അവർ എന്നുപദേശിക്കുന്ന AI- ചാറ്റ് മാസ്റ്റർമാർ, AI മിറക്കിളിനോട് ദൈവതുല്യമായ ആരാധനയുള്ളമനസ്സുകൾക്ക് അപായകരമായ സ്വാർത്ഥത ഉപദേശിച്ചുകൊടുക്കുന്നു.
In summary, “non-political cyber toxic homicides” refers to a complex issue where online toxicity, harassment, and cyberbullying, even if not directly political, can contribute to or even incite violence, potentially resulting in homicide. This raises concerns about the link between online behavior and real-world harm, highlighting the need for legal and policy measures to address cyber violence and support victims of online abuse. (ഗൂഗിൾ)
സൈബർ ആക്രമണങ്ങൾ സാധാരണഗതിയിൽ രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള വിനാശങ്ങളെ ലക്ഷ്യം വയ്ക്കുന്നു വെങ്കിലും, സൈബർ ടോക്സിസിറ്റി വ്യക്തിതലത്തിലുള്ള കൊലപാതകങ്ങൾക്കു കാരണമായിത്തീരുന്നു എന്നാണ് മുകളിൽപ്പറഞ്ഞതിനർത്ഥം. കുഞ്ഞനുജനോ പ്രണയിനിയോ വല്യച്ഛനോ എന്നല്ല ആരായാലും സൈബർ വിഷമുള്ളിൽ പ്രവർത്തിക്കുന്നയാൾക്കു സുരക്ഷിതമായ ഇരയായിത്തീർന്നെന്നിരിക്കും
മദ്യത്തിൽ നിന്നുണ്ടാവുന്ന ആക്രമാസക്തിക്കു പരിമിതികളുണ്ട്. അക്രമം എന്ന പെർഫോമൻസിനു സാധാരണ മാനസിക ഫ്രെയിമിൽനിന്നും സോഷ്യൽ ഫ്രെയിമിൽനിന്നും വ്യതിരിക്തമായ ഒരു കവചം വേണ്ടിവരുന്നു എന്നനിലയ്ക്കാണ് പലരും മദ്യത്തെ ഉപയോഗിക്കുന്നത്. അവർക്കു ആരെ ആക്രമിക്കണമെന്നതിന്റെ ഉൾപ്രേരണയും ലക്ഷ്യവുമുണ്ടാവും; മദ്യലഹരിയിൽ നിയന്ത്രണം വിട്ടു ആകസ്മിക അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമുണ്ടാവാം. അതിരുവിട്ട മദ്യപാനാസക്തി താൽക്കാലികവും ആത്യന്തികവുമായ സ്വയംഹത്യയായിത്തീരുന്നുവെന്നാണ് മദ്യം മൂലമുണ്ടാവുന്ന മരണത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നതു. ഇപ്പോൾ IT പാർക്കുകൾ മദ്യപാന സ്ഥാനങ്ങളാവുകയോ നാളെ ഭരണകക്ഷിയുടെ ഓഫീസ് ബാർ അറ്റാച്ഡ് ആവുകയോ ചെയ്താൽ അദ്‌ഭുതപ്പെടാനില്ല ആറുലക്ഷം കോടിയോളം വായ്പാബാധ്യതയുള്ള ഒരു സംസ്ഥാനത്തിലെഭരണകക്ഷിക്ക് തുടർ ഭരണംലഭിക്കണമെങ്കിൽജനങ്ങളാകെ കിളിപോയ അവസ്ഥയിലെത്തണമെന്നുള്ളതുകൊണ്ടു ലഹരിവ്യാപനവും ബ്രെവെറിയുമൊക്കെ രാഷ്ട്രീയമായ അനിവാര്യതകളായിത്തീരുന്നു; ഉപരിവർഗ്ഗ ബാറുകൾ കീഴ് ജാതിക്കാരനു പ്രവേശനമില്ലാത്ത പുത്തൻ ആരാധനാസങ്കേതങ്ങളായി ത്തീരുന്നു; അത് സാധാരണക്കാരന്റെ വിച്ഛിന്ന പകൽക്കിനാവുകളിൽ നുരയുന്ന ദുരന്തത്തിന് കാരണമായിത്തീരുന്നു ഒരു കൈകൊണ്ടു ലഹരിഉപയോഗത്തെ വ്യാപിപ്പിക്കുകയും മറുകൈകൊണ്ടു ലഹരി ഉപയോഗത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയുംചെയ്യുന്ന വൈചിത്ര്യത്തെ അതി സാധാരണമെന്നമട്ടിൽ ജനത സ്വീകരിക്കുകയും ലഹരിമുക്ത കേരളം എന്നാൽ മദ്യ സമൃദ്ധ മയക്കു മരുന്നു മുക്ത കേരളമാണെന്ന പ്രഖ്യാപനമുണ്ടാവുകയും ചെയ്യുന്നു.
മയക്കുമരുന്നുകളുടെ അമിതോപഭോഗം അത്മഹത്യാപരങ്ങളാണ് എങ്കിലും അതുലക്ഷ്യവേധിയല്ലാത്ത കൊലപാതകങ്ങൾക്ക് കാരണമാണെന്ന് സ്ഥാപിക്കുന്ന വിരളമായ കേസുകൾപോലും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആധുനികതയുടെ കാലത്തു അന്ന് psychedellic നിർവൃതി എന്ന് പരാമർശിക്കപ്പെട്ടിരുന്ന എം ഡി എം എ യും, ഭാംഗും ചരസ്സുമെല്ലാം മലയാളസാഹിത്യത്തിന്റെ ആനന്ദാസവങ്ങളായിരുന്നു. ജീവിതവും മരണവുംകൂട്ടിമുട്ടുന്ന മനോഹാരിയായസന്ധ്യയിൽകവി അയ്യപ്പപണിക്കർപോലും മരിജുവാന തിന്നുകയായിരുന്നു . അന്ന് മയക്കു മരുന്നും, പെൺവേട്ടയും ചാരായവുമെല്ലാം പുരുഷന്റെ സ്റ്റാറ്റസ് സിംബലുകൾ ആയിരുന്നു. കാലാന്തരത്തിൽ ടൂറിസം കേരളത്തിന്റെ മുഖ്യജീവനോപാധിയായി ഗവണ്മെന്റ് അംഗീകരിച്ചതോടെ മയക്കുമരുന്നു സാർവ്വ ദേശീയവല്ക്കരണത്തിന്റെ ഭൂപടത്തിൽകേരളം സ്ഥാനം പിടിച്ചു. ബാങ്കോക്കിലും പാട്ടായിയിലും മലയാളികളായ രാഷ്ട്രീയവ്യവസായികൾക്കുറിസോർട്ടുകളുണ്ടായി; റിസോർട്ടുകളിലും ഉന്നതവ്യവസായിക ഹോട്ടലുകളിലും നടക്കുന്ന ആനന്ദമേളകളുടെ ഊർജ്ജം മയക്കു മരുന്നുകളായിമാറി. ഇത് ഒരു ടൂറിസം ഇമ്പാക്ട് ആണ്. ചലച്ചിത്രരംഗത്തു സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനു ഒരു കാലത്തും പുരുഷന്മാർ മയക്കുമരുന്നിന്റെ സഹായം തേടിയിരുന്നില്ല. മയക്കുമരുന്നിന്റെ സഹായമില്ലാതെ സ്ത്രീകളെ അതിക്രൂരമായി തകർത്തുകളയുന്ന കലയായിരുന്നു മുൻകാലങ്ങളിൽ സിനിമാക്കച്ചവടം. ഇപ്പോഴും അതിന്റെപാരമ്പര്യത്തിൽ നിന്ന്‌ സിനിമയ്ക്കു വഴി പിരിയാതിരിക്കാൻ കഴിഞ്ഞിട്ടില്ല. മയക്കു മരുന്നു ക്രമാതീതമായി ഉപയോഗിക്കുന്നത് നിമിത്തം പുരുഷ കേസരികൾക്കു ഇമ്പൊട്ടൻസ് ഉണ്ടാവുക വലിയൊരു സാധ്യതയാണ്. ഈ ലൈംഗിക ബലക്ഷയം മറികടക്കാനാവുമോ എന്ന് പരീക്ഷിക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ യുവ പുരുഷ ഭൂതങ്ങൾ സ്ത്രീകളെശല്യപ്പെടുത്തുന്നത് എന്നും വരാം;
മയക്കുമരുന്നിന്റെ ഉപഭോഗവും വില്പനയുംതടയുന്നതിന്‌ ടൂറിസം മേഖലയിലാണ് പ്രതിരോധം നടത്തേണ്ടത് എൽ. കെ. ജി മുതൽ ഹൈസ്കൂൾ കോളേജ് കൾ വരെ മയക്കു മരുന്നു മുക്തമാക്കുന്നതിനു മുൻപ് ടൂറിസം വ്യവസായവുമായി ബന്ധപ്പെടുന്ന റിസോർട്ടുകളും ഡി.ജെ. ആനന്ദക്കൂത്തുകളും ഒന്നു റെയ്‌ഡ്‌ ചെയ്തു നോക്കുക; കേരളത്തിന്റെ വികസനം മുരടിച്ചു പോവുമെങ്കിലും, മയക്കുമരുന്നിനെ ചെറുപരിധിയോളമെങ്കിലും പ്രതിരോധിക്കുവാൻ കഴിയും. മയക്കുമരുന്ന് കടത്തും സ്വര്ണക്കള്ളക്കടത്തു പോലെ അപ്രതിരോധ്യമാണ്. ആത്മീയ മഠങ്ങളിൽ വിദേശരാജ്യങ്ങളിൽനിന്നു അനവരതം അസ്‌ട്രോഫിസിക്സ് സായ്‌വന്മാരും വമ്പൻ വിദേശ സംഭാവനകളും ഒഴുകിയെത്തുന്നത് എങ്ങനെ എന്ന് പോലിസിനും സർക്കാരിനും വ്യക്തമായും അറിയാവുന്നതാണ്.
ഇന്ന് കേരളത്തിൽ നടക്കുന്ന മയക്കുമരുന്നു വേട്ടയിലെ പ്രധാന തൊണ്ടി എം.ഡി.എം.എ. ആണ്; എം.ഡി.എം.എ.യെപ്പറ്റിപറയുന്നതുനോക്കുക :
The drug ±3,4-methylenedioxymethamphetamin (MDMA, “ecstasy”, “molly”) is known among drug users for its positive social-emotional effects, such as increased feelings of empathy, interpersonal closeness, and sociability (Bravo 2001; Kelly et al. 2006; Rodgers et al. 2006; Sumnall et al. 2006). ഡിപ്രഷൻ സൈക്കോ തെറാപ്പിക്കും മറ്റും എം.ഡി.എം.എ. ഉപയോഗിക്കാമെന്നു ചിലകേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും വിദ്വേഷമല്ല, സഹാനുഭൂതിയും സാമൂഹ്യ സൗഹൃദവുമാണ് എം.ഡി.എം.എ. യുടെ പ്രാഥമിക പ്രതികരണങ്ങളെന്നു ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും എം.ഡി.എം.എ. അഡിക്ഷൻ മാരകമാണ്എന്നുതന്നെയാണ്ആത്യന്തികമായവിലയിരുത്തൽ; ചങ്ങാത്തമുതലാളിത്ത വികസനത്തിന്റെ വ്യാപാര സ്ഫോടനങ്ങളാണ് മയക്കുമരുന്നിന്റെ ഡി.ജെ ആനന്ദക്കൂത്തുകളിൽ പുഷ്ടി പ്രാപിക്കുന്നത്; എം.ഡി.എം.എ. യുടെ ലേബലിൽ ഓപ്പിയോയിഡ് കലർപ്പുള്ള എം.ഡി.എം.എ. യും, എം.ഡി.എം.എ. തീരെയില്ലാത്ത മാരക മയക്കുമരുന്നുകളും അന്തർദേശീയ വിപണിയിലുണ്ട്. വിശേഷിച്ചുംകേരളത്തിൽ-കഞ്ചാവും മെഡിക്കൽ അനുമതിയുള്ള പാലിയേറ്റിവ് ഒപ്പിയോയിടുകളുമാണ് വിവിധ രൂപങ്ങളിൽ ഭൂഗർഭ വിപണിയിലൂടെ സഞ്ചരിക്കുന്നത്. സാർവദേശീയ ടൂറിസവും ആത്മീയകേന്ദ്രങ്ങളുമാണ് മയക്കുമരുന്ന് വ്യാപനത്തിന് പാരിസ്ഥിതിക വികസനമണ്ഡലമൊരുക്കിയത് എന്ന വസ്തുത വിസ്മരിച്ചുകൊണ്ടു ആറു ലക്ഷംകോടിയുടെ കടബാധ്യതയും സൈബർ കൊലപാതകങ്ങളും മറ്റു ദയാരഹിത ചോരക്കൊലകളുംകൊണ്ട് ചിത്തഭ്രമംബാധിച്ച സമൂഹമായിനാംമാറിക്കൊണ്ടിരിക്കുകയാണ്. ഒരു നവഭരണ തന്ത്ര സമുച്ചയ ത്തിന്റെ പേക്കിനാവുകളിൽ ഗവർണ്ണറും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും പരസ്പരം കല്ലേറ് നടത്തുകയും വൈസ് ചാൻസലർ മാരുടെമുണ്ഡനം ചെയ്ത ശിരസ്സുകൾതട്ടിക്കളിക്കുകയും ചെയ്യുന്നു; ബ്ലാക്‌മെയിലിംഗിന്റെയും കാക്കപിടുത്തകൂത്താട്ടത്തിന്റെയും മാനസിക ദാസ്യ സമസ്യകൾ നിയമ നിർമ്മാണ സഭയെയും, ശിവശങ്കർ, ശ്രീറാം വെങ്കിട്ടരാമൻ , ,അടുത്തൂണിനുമതീതനായ അബ്രഹാം തുടങ്ങിയവരടങ്ങുന്ന എക്സിക്യൂട്ടീവിനേയും, ജുഡിഷ്യറിയെയും (ഉദാഹരണം: നവീൻബാബു കേസ്) ക്ഷുദ്ര വ്യാധികളുടെ കളിയിടങ്ങളാക്കി മാറ്റിയിരിക്കുന്നു. ജനങ്ങൾ ചങ്ങാത്തമുതലാളിത്തത്തിന്റെ വേട്ടമൃഗങ്ങൾ ആയിമാറുന്നു എന്നവസ്തുതയിൽ നിന്നുശ്രദ്ധ തിരിക്കാൻ അടൂർ ഗോപാല കൃഷ്ണൻ എന്നൊരു പേരുകാരനും വിനായകനും മല്ലയുദ്ധത്തിനൊരുമ്പെടുന്നു; മദ്യ-മയക്കുമരുന്ന്‌ സൈബെർ ടോക്സിക് മഞ്ഞക്കൊമ്പന്മാരെ പ്രതിരോധിക്കാൻ ആറുകോടിലക്ഷം വായ്പയുടെ മരണക്കിണറിൽ കുടുങ്ങിക്കിടക്കുന്ന ജനതയ്ക്കു കഴിയുകയില്ല. കിളിപോയ കാരണവർ മരണക്കിണറിനു മുകളിൽ മലർക്കേ തുറന്നു വയ്ക്കുന്ന ഹെലികോപ്റ്റർ സഞ്ചാരത്തിന്റെ ആകാശം വികസനത്തിന്റെമായക്കാഴ്ചയും ഹൃദയശൂന്യതയുടെ ആനന്ദ നടനവുമായി മാറുന്നു.

ഭാഗം : ആറ്‌

എലോൺ മസ്‌ക് ഉവാച :
ജനങ്ങൾപണത്തിന്റെ വേട്ടമൃഗങ്ങളാണ്

Cyberattacks on critical infrastructure: A cyberattack on a hospital or other essential service, leading to a patient’s death due to the disruption of critical systems.
സൈബർ കൊലപാതകങ്ങളുടെയും കൂട്ടക്കൊലകളുടെയും പരിസരങ്ങൾ വിവരിക്കുമ്പോൾ സൈബർ ഫോഴ്സ് ഉപയോഗിച്ച് തല്പര രാഷ്ട്രീയകേന്ദ്രങ്ങൾപൊതുമേഖല ആശുപത്രികളെ ആക്രമിക്കുന്നതിന്റെ ദൃഷ്ടാന്തമായാണ് കൊട്ടാരക്കരയിലെ യുവ ഡോക്ടറുടെ കൊലപാതകത്തെ വിവരിക്കാൻ ശ്രമിച്ചത്. ഇൻഫ്രാ സ്ട്രക്ച്ചറിലെ സൈബർ ഇടപെടൽ -രോഗികളുടെമരണത്തിലൂടെ പൊതുമേഖലാ ആരോഗ്യകേന്ദ്രങ്ങൾക്കു അപഖ്യാതി സൃഷ്ടിക്കുന്നു, ആരോഗ്യവ്യവസായികളുടെ ഒരു ഒളിപ്പോർ പദ്ധതിയാണ് ഇത്. ആലപ്പുഴ മെഡിക്കൽ കോളേജിനെയും കോഴിക്കോട് മെഡിക്കൽ കോളേജിനെയും അപകീർത്തിപ്പെടുത്തുവാനും അവ അരക്ഷിതമാണ്എന്ന് സ്ഥാപിക്കാനും നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ചില ജീവനക്കാരുടെ ദുർന്നടപ്പുകളല്ല അവയേക്കാളേറെ സൈബർ ഇടപെടലുകളാണ് ഒടുവിൽ കോഴിക്കോട്ടെ പുകക്കുഴൽ ദുരന്തത്തിനു കാരണമെന്ന് ഏതാണ്ടുറപ്പാണ്. പ്രധാന ഭരണാധികാരിയുടെ ഓഫീസു തന്നെ ഒരു സൈബർ കടന്നൽക്കൂടായ സ്ഥിതിക്ക്‌ ഇതിന്മേൽ അന്വേഷണം നടത്തുക ദുഷ്കരമാണ്; കാരണ ഗൗതം അദാനിയെ ഭരണപങ്കാളിയായി സ്വന്തം തലയ്ക്കു മുകളിൽ സ്ഥാപിച്ച ഭരണ യന്ത്രത്തിന് ആരോഗ്യ പൊതുമേഖലാ വളർച്ച അത്ര ഹിതകരമാവണമെന്നില്ല. പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ എന്നമനോഹരവ്യവസ്ഥയിൽ സ്വകാര്യകമ്പനിയുടെ സാങ്കേതിക വൈദഗ്ധ്യത്തിനു പൊതു ഖജനാവിൽനിന്ന് വൻ തുകമുടക്കിയാലേ ആതുരാലയങ്ങൾക്കു കാര്യക്ഷമതയുണ്ടാവുകയുള്ളൂ!

മയക്കുമരുന്ന് പുതുതലമുറയുടെ തലച്ചോറിനെതിന്നുന്ന വൈറസ് ആണ് എന്നതു ഭീകരമായ യാഥാർഥ്യമാണ് എന്ന് നാമറിയുമ്പോൾ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തലച്ചോറിനെ നക്കിക്കൊല്ലുന്ന കറുത്ത നായ ആണ്എന്ന് എലോൺ മസ്‌ക് പറയുന്നതും നാം കേൾക്കുന്നുണ്ട്. 1950-70 കളിൽ കമ്പ്യൂട്ടർ ഓന്തുകൾക്കും റോബോട്ട് ദിനോസറുകൾക്കും മുൻപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നാമത്തിൽമാത്രം വ്യവഹരിക്കപ്പെട്ടിരുന്ന അതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ തന്നെ അതേ നാമം വീണ്ടും ഉപയോഗപ്പെടുത്തുന്ന സൈബർ സങ്കേതവിദ്യയുടെ നൂതന വൈഭവമാണ് ഇപ്പോഴത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മൂഷികസ്ത്രീവേണ്ടുംമൂഷികസ്ത്രീ ആയിവരുന്നത് സൈബർ വ്യാപാര സ്ഥലങ്ങൾ വിപുലീകരിക്കാൻ വേണ്ടിയുള്ള തന്ത്രമെന്നനിലയ്ക്കാവണം.ഒരു നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ലോകജനതയെ വിറപ്പിച്ചു പുതിയ മൂഷികസ്ത്രീയുടെ അധികാരം ജനതയ്ക്കുമേൽ സ്ഥാപിക്കാൻ വേണ്ടിയാവണം എലോൺ മസ്‌ക്, AI നവാവതാരത്തിന്റെ സർവ നാശവീര്യ കഥ പറഞ്ഞു മനുഷ്യനെ പേടിപ്പിക്കുന്നത്. എ.ഐ. ചാറ്റ് ബോട്ടുകൾ എന്തുകൊണ്ട് നിങ്ങൾ അച്ഛനമ്മമാരെ കൊല്ലുന്നില്ല എന്നസന്ദേഹം പുറപ്പെടുവിക്കുന്നതിന്റെ ഒന്ന് രണ്ടു സാമ്പിളുകൾ മുൻഭാഗങ്ങളിൽ നൽകിയിരുന്നു; ദൈവഭയമാണ് ദൈവത്തിനു വിശ്വാസിയുടെ മേലധികാരംസ്‌ഥാപിക്കുന്നതു. ആർട്ടിഫിഷ്യൽ ബുദ്ധി വൈഭവം മനുഷ്യന്റെ ഇച്ഛയെ പാർശ്വവൽക്കരിച്ചുകൊണ്ടു ജ്ഞാനമണ്ഡലത്തിൽ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന ഉത്തരങ്ങൾനൽകുന്നു. ഉത്തരങ്ങൾ ഒന്നും സ്വയംഭൂവല്ല. മാനവികതാ മൂല്യത്തിലധിഷ്ഠിതമായ ജീവിത മാർഗ്ഗ പ്രതിസന്ധിയോ ഗാസയിലെ വംശീയ ഹത്യയുടെ എത്തിക്‌സോ, നൈതികമായി IMPOTENT ആയ എ.ഐ.യുടെ വിഷയമല്ല; കാരണം A.I. നൈതികതാ രഹിതമായ വിവര ജ്ഞാന മണ്ഡലമാണ്; ജന്തുത്വവസ്ഥയിൽ നിന്ന് (animality ) യിൽ നിന്ന് മാനവികതയി ലേക്ക് (ഹ്യൂമാനിറ്റി)യിലേക്കുള്ളവളർച്ചയുടെപ്രധാനഘടകം നന്മതിന്മകളിൽനിന്നുരുത്തിരിയുന്ന നൈതികത (ethics) ആണ്; കാലാകാലങ്ങളിൽ രൂപപ്പെടുന്ന. നൈതികപ്രമാണങ്ങൾ മനുഷ്യരക്തവും ഇന്ദ്രിയങ്ങളുമായും സംഘർഷപ്പെടുമ്പോഴാണ് അതാത് കാലങ്ങളിലെ സാമൂഹ്യ നൈതിക വാഞ്ഛ (ethos) ഉണ്ടായി വരുന്നത്.
വലിയ ഒരുകാലത്തോളം സാമൂഹ്യ നൈതിക വാഞ്ഛയുടെ സംവർത്തകനായി അവരോധിക്കപ്പെട്ടതു മനുഷ്യന്റെ ഇച്ഛയ്ക്കും പ്രകൃതിക്കുമതീതമായി പ്രവർത്തിക്കുന്നുവെന്നു സ്ഥാപിക്കപ്പെട്ടിരുന്ന ദൈവ സങ്കൽപനമാണ്. ദൈവത്തിന്റെ മരണത്തിനുംനീഷേയുടെ ഫാസിസിസ്റ് ”സൂപ്പർ മാൻ” സിദ്ധാന്തത്തിനും മുൻപുതന്നെ മനുഷ്യന്റെ ഇച്ഛയുടെ ന്യായശാസ്ത്രം, അപമാനവികമായ സിദ്ധാന്തങ്ങളെ കടപുഴക്കിക്കൊണ്ടു സ്വാതന്ത്ര്യത്തിന്റെനൈതിക വാഞ്ഛയെ (ethos) വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അപമാനവികവും യാന്ത്രികവും നൈതികേതരവുമായ ഒരു ജ്ഞാനവൈഭവമണ്ഡലത്തിലേക്കുള്ള, പൗരാണികമായ നരഭോജനന്യായത്തിലേക്കുള്ള തിരിച്ചുപോക്കാണ് എന്ന് എ.ഐ.യുടെ വക്താവായ എലോൺ മസ്ക് തന്നെതുറന്നു സമ്മതിക്കുന്നു
ഈ ലേഖനത്തിൽ അപഗ്രഥിച്ച വിചിത്രവും രക്ത പങ്കിലവുമായ കൊലപാതകങ്ങളെ സൈബർ ഹോമിസൈഡിന്റെ ഗണത്തിൽപെടുത്താവുന്നതാണ് എങ്കിലും എലോൺ മസ്‌ക് മുന്നോട്ടുവയ്ക്കുന്ന” A.I. വോക്ക് മൈൻഡ് വൈറസ് ”സിദ്ധാന്തം, A.I. ഇടപെടൽ സൈബർ ടോക്സിസിറ്റിയ്ക്കു സ്ഫോടനാത്മകമായ സാധ്യതകൾ ഉണ്ടാക്കുന്നുവെന്നും ,സൈബർ ടോക്സിസിറ്റിയുടെ സ്വകാര്യ ഹ്രസ്വആഖ്യായികകളും ബൃഹദാഖ്യായികകളും ഭീഷണമായിത്തീരുന്ന ഒരു ഘട്ടത്തിലേക്ക് ലോകം പ്രവേശിക്കുകയാണെന്നും വേവലാതിപ്പെടുന്നു. അതായത് A.I. ഇടപെടൽ ഇല്ലാതിരിക്കെ തന്നെ, ഇന്റർനെറ്റിൽ വോക്ക് മൈൻഡ് വൈറസ് എന്ന ചിത്ത ഘാതക വൈറസുകളുടെ നിഴലാട്ടം ഉണ്ടായിരിക്കുന്നു വെന്നും, A.I. ചാറ്റ് ബോട്ട് കളുടെ വ്യാപനത്തോടെ ഈ മനോഭൂത വൈറസ് നരവംശത്തിൽ അസ്തിത്വ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുവെന്നുമാണ് അയാൾ സമര്ഥിക്കുവാൻ ശ്രമിക്കുന്നതു ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഹഠാദാകര്ഷിക്കപ്പെട്ട കേരളഗവേണ്മെന്റിന്‌ എ – ഐ യിൽ നിന്നുണ്ടാകുന്ന ഗുണങ്ങളെപ്പറ്റിവ്യക്തമായ ധാരണ ഉണ്ടായതുകൊണ്ടാവാം, ധന മന്ത്രിസ്ഥാനത്തു നിന്ന് വിരമിക്കുന്നതിനു മുൻപ് ഐസക്, എ -ഐ ടെക്നോളജിക്ക്‌ വേണ്ടി മുറവികളി കൂട്ടിയത്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതിക വിദ്യ 1956 മുതൽ ചരിത്രത്തിൽ വേരുറപ്പിച്ചുകഴിഞ്ഞിട്ടുള്ളതാണ്; അത് കമ്പ്യൂട്ടർ റോബോട്ട് പ്രോഗ്രാമിലൂടെ വളർന്നുമുന്നേറിയപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സംജ്ഞ മാറ്റിവയ്ക്കപ്പെട്ടു; ഇപ്പോൾ സൈബർനെറ്റിന്റേതായ ഒരു സമാന്തര ലോകം തന്നെരൂപപ്പെട്ടിരിക്കുന്നു; ഇങ്ങനെ ഒരവസ്ഥ സംജാതമായിരിക്കുന്നുവെന്നുള്ളത് ഗൗരവതരമായ പ്രശ്നമാണ്. ഒന്നാം ലോക മഹായുദ്ധത്തിനു മുൻപ് തന്നെ mechanisation ന്റെ അധിനിവേശത്തിൽ നിന്നു existential horror രൂപപ്പെട്ടിരുന്നുവെന്നു സാഹിത്യ ചരിത്രം പറയുമ്പോൾ മനുഷ്യന്റെ ദൈനം ദിന ജീവിതത്തിന്റെ സമയമാകെ അപഹരിക്കുന്ന തരത്തിൽ തൊഴിൽ പരവും തൊഴിലിതരവുമായ സൈബർമണ്ഡലം ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്; എ-ഐ, തൊഴിൽ-സംവേദന സഹായി എന്ന നിലയിൽ നിന്ന് വളർന്നു കയറി നമ്മുടെ ഭൗതികാവശ്യമണ്ഡലത്തെ നിർണ്ണയിക്കുന്ന പ്രോഗ്രാമ്മർ ആയി മാറിയിരിക്കുന്നു; കേരളത്തിലെ ഒരു മധ്യവർഗ്ഗക്കാരൻ ഉണ്ണുന്നുന്നതിനും ഇറങ്ങുന്നതിനും മറ്റു സൈബർഇതര ലൗകിക ജീവിതത്തിനും ചെലവഴിക്കുന്നതിലധികം സമയം, സൈബർ മണ്ഡലത്തിൽ ചെലവഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. സൈബർനെറ്റിന്റെ ഈ അധിനിവേശം മനുഷ്യന്റെ ഭാവനാപരവും വിചിന്തനപരവുമായ അപഗ്രഥനശേഷിയെ( imaginative, cognitive power) വലിയതോതിൽ അസാധുവാക്കിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു പഴയ കാര്യമാണെന്നിരിക്കെ അതിനെ പുത്തൻ കുപ്പിയിൽ നിറച്ചു മണ്ണിനടിയിലിട്ടു അതിന്റെ വീര്യം വർദ്ധിപ്പിച്ചവർ അതിന്റെ ഗുണവിശേഷങ്ങൾ വിവരിക്കുന്നത് ഇങ്ങനെയാണ്:
Artificial intelligence (AI) has many advantages, including improved decision-making, increased efficiency, and enhanced customer experience.
Improved decision-making AI can analyze large amounts of data quickly and accurately. AI can help businesses make data-driven decisions. AI can help businesses use raw materials more efficiently. AI can help businesses generate new ideas.

തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിലുള്ള പുരോഗതി (ഉദാഹരണത്തിന് എലപ്പുള്ളിയിൽ ബ്രൂവറിവേണമെന്ന നിശ്ചയം, കെ. വി. തോമ, PSC അംഗങ്ങൾ തുടങ്ങിയവരുടെ ശമ്പളവര്ധനവ്, ഹെലികോപ്റ്റർ സ്വിമ്മിങ് പൂൾ, ലിഫ്ട്, പൊടുന്നനെ അമേരിക്കൻ ചികിത്സക്ക് പോകാനുള്ള ഭരണ മുഖ്യന്റെ തീരുമാനം, ദുബായ് ദൗത്യം, കോട്ടയം ദുരന്തത്തിൽ ഒരു ജീവനും കുടുങ്ങി കിടപ്പില്ല എന്ന മന്ത്രിതലപ്രഖ്യാപനം ഈ വക കാര്യങ്ങളിൽ നിർദ്ദിഷ്ട വകുപ്പുകളെ മറികടന്നു ഉടന്തടി തീരുമാനങ്ങൾ) 2 വൻപിച്ച അളവിലുള്ള വിവര കാര്യം എളുപ്പത്തിൽ അപഗ്രഥിക്കുക, വിവരകാര്യലഭ്യതയ്ക്കനുസരിച്ചു ബിസിനെസ്സ് തീരുമാനങ്ങളെടുക്കുക: (ഉദാഹരണത്തിനു അത്യന്ത സാഹചര്യത്തിൽ വൻതുക കൊടുത്തു സാധന സാമഗ്രികൾ വാങ്ങി കോവിഡ് ബിസിനെസ്സിൽ നിന്ന് അസാധാരണ ലാഭം കൊയ്തെടുത്തതു), 3 അസംസ്കൃതവസ്തുക്കളെ കൂടുതൽ കാര്യ ക്ഷമതയോടെ ബിസിനെസ്സിനായി ഉപയോഗിക്കുക (ഉദാഹരണം കരിമണൽ, കടൽമണൽ ഖനനം) 4 പുതിയ ആശയങ്ങൾ ഉൽപ്പാദിപ്പിക്കുക (kifby toll പിരിവ് ന്യായമാണ് എന്ന പുത്തൻ ആശയത്തിന് രൂപംകൊടുക്കുക’) എന്നിങ്ങനെയുള്ള കാര്യങ്ങൾ നാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം കൂടാതെ തന്നെ ഇതിനകം തന്നെ നേടിക്കഴിഞ്ഞിട്ടുണ്ട് .
കൂട്ടായ ആലോചനയുടെയും, കൂട്ടായ തീരുമാനങ്ങളുടെയും സംവാദങ്ങളുടെയും സാംഗത്യം മറികടന്നു കൊണ്ട് ഏതു പ്രശ്നത്തിനും പരിഹാരമാവുന്ന ഉത്തരങ്ങൾ A.I. ഉടനടി നൽകുമെന്ന് പറയുമ്പോൾ അതിനു ഒരു ആവേഗ നിഘണ്ടുവിനെക്കാൾ വിജ്ഞാന മൂല്യമുണ്ടെന്നു പറയാനാവില്ല. മാത്രവുമല്ല എന്താണ് എന്റെ ദുഖത്തിന് പരിഹാരം എന്ന ചോദ്യത്തിന് മാതാപിതാക്കന്മാർ നിന്റെ ശത്രുക്കളാണ് അവരെ കൊല്ലുക എന്ന് ഉത്തരം നൽകുന്ന എ.ഐ, CHAT BOT കൾ വിവരവിജ്ഞാന നിര്ഗുണത്തിനുമപ്പുറമുള്ള അനാശാസ്യതകൾ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന സങ്കേതങ്ങളായി പ്രവർത്തിക്കുന്നു മുണ്ടു. ശുദ്ധമായ വിവര വിജ്ഞാന ദാനത്തിനു പിന്നിൽ മനുഷ്യ രാശിയുടെ അറവുകാരന്റെ നിക്ഷിപ്ത താല്പര്യങ്ങൾമറഞ്ഞിരിക്കുന്നുവെന്നും എ. ഐ., ഒരു ജ്ഞാന ക്കെണിയാണെന്നും ന്യായമായും സംശയിക്കേണ്ടി വരുന്നു ; മസ്കിന്റെ ആഖ്യാനങ്ങൾ ഈ സംശയത്തെ തുറന്നു സ്ഥിരീകരിക്കുന്നുവെന്നു പറയാവുന്നതാണ്! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നാടുവാഴുമ്പോൾ ജനാധിപത്യമര്യാദാശാസ്ത്രം, ഭരണഘടന എന്നിവ എ-ഐ യ്ക്കുള്ള വിവര വിഭവം -data- ആയി മാറുന്നു. അതിന്മേൽ തീരുമാനമെടുക്കുന്നത് എ-ഐ പ്രോഗ്രാമർ ആകുന്നു; അവിടെയാണ് പി.ആർ. ഏജൻസികൾകൾക്കും ദല്ലാളന്മാർക്കും പ്രസക്തിയുണ്ടാവുന്നതു.
ഇതൊക്കെയാണെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജസിനെക്കൊണ്ടുള്ള കൂറ്റൻ പ്രയോജനം ഇനി താഴെ പറയുന്നതാണ് :
AI can help businesses design new products.Some projections also point to the manufacturing space benefitting tremendously from AI with an expected surge of $3.8 trillion by 2035. (എലോൺ മസ്‌ക്)
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൃത്യമായി പ്രയോജനപ്പെടുത്തിയാൽ manufacturing-ഇൻഡസ്ട്രിയൽ – സ്പേസിൽ 2035 ആവുമ്പോൾ 3.8 trillion ഡോളറിന്റെ വമ്പൻ കുതിച്ചു കയറ്റമുണ്ടാവും; ബഹിരാകാശത്തോ ഭൂമിയിലോ ജലാശയത്തിലോ ഉള്ള manufacturing സ്പേസ് ന്റെ വികസനത്തെ കുറിച്ചാണ് ഇപ്പറയുന്നതു. ആറു ലക്ഷം കോടിയുടെ” മൂലധന നിക്ഷേപം ”വായ്പാരൂപത്തിൽ ചുമന്നു നിൽക്കുന്ന കേരളം” manufacturing space for rent” എന്ന സമ്പ്രദായത്തിൽ കൈവശത്തിലുള്ള മിച്ച ഭൂമിയോ ആകാശമോ ജലാശയ പരിസരമോ വാടകയ്ക്ക് കൊടുത്താൽ അതിനെ കേരളത്തിലെ മൂലധനനിക്ഷേപമെന്നു വിളിക്കാനാകുമോ? കൂടുതൽ സ്ഥലം വേണ്ടിവരുകയാണെങ്കിൽ weather മോഡിഫിക്കേഷനിലൂടെ പ്രളയമുണ്ടാക്കി ആളെ കൊന്നോ സ്ഥലമൊഴിപ്പിച്ചോ മാനുഫാക്ചറിങ് സ്പേസ് ഉണ്ടാക്കാവുന്നതേ ഉള്ളൂ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണങ്ങളിൽ പരമ പ്രധാനം ഇനി താഴെ പറയുന്നതാണ് .
Other sectors poised to benefit from AI include Defense (e.g., smarter weapon systems and surveillance technologies to improve national security and combat operations). (മസ്‌ക്)
ദേശീയ സുരക്ഷയ്ക്കാവശ്യമുള്ള പ്രതിരോധായുധങ്ങൾ, ദേശ സുരക്ഷയ്ക്ക് വേണ്ടിയുള്ള സർവെയ്‌ലൻസ് എന്നിവ വികസിത സങ്കേതങ്ങളിലൂടെ പൂർവാധികം വീര്യമുള്ളതാക്കിത്തീർക്കാം
E.P.ജയരാജന്റെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ ആധുനികമായ AI-സങ്കേതമുപയോഗിച്ചു കേരളത്തിൽ നടന്ന ആദ്യത്തെ അതിക്രമം ”കട്ടൻ ചായയും പരിപ്പുവട” യുമാണ്. തലച്ചോറിലെ സിഗ്നലുകളിൽ നിന്ന് ആശയങ്ങൾ വായിച്ചെടുക്കാനും വരമൊഴിയിലോ വായ്മൊഴിയിലോ രേഖപ്പെടുത്താനുമുള്ള വിദ്യ എ ഐ സങ്കേതത്തിലുണ്ട്. ജയരാജനറിയാതെ ജയരാജന്റേത്‌ എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടചിന്തകളുടെ അച്ചടിച്ച പുസ്തകഭാഗങ്ങൾ പുറത്തു വരികയുണ്ടായി എന്നത് ഒരു പക്ഷെ എ. ഐ . വാഗ്വിലാസം തന്നെയാവാം. പക്ഷെ ഇപ്പോൾ പ്രചാരത്തിലുള്ള മോർഫിങ്‌ വിദ്യകളുടെയും ചാറ്റ് സെർച്ച് engine സങ്കേതങ്ങളുടേയും ശിഷ്ട വാൽക്കഷണം എന്നനിലയിലാണ് എ. ഐ സാധാരണക്കാരനെ ബാധിക്കുക; നമ്മുടെ ബൗദ്ധിക പ്രയത്ന നൊമ്പരം ലഘൂകരിക്കുന്ന സൈബർ വിദ്യാ സങ്കേതം ബുദ്ധിക്കു പകരക്കാരനായി വന്നുബുദ്ധിയെ പിന്തള്ളുന്നു വെന്നൊരു കല്പന എ. ഐ വക്താക്കൾ പ്രചരിപ്പിക്കുന്നുണ്ട്. നമ്മുടെ ബുദ്ധിയെകൂടുതൽ വേഗത്തിൽ പ്രവർത്തിപ്പിക്കാനുള്ള സങ്കേതം എന്ന നില വിട്ടു ബുദ്ധിയെ അസാധുവാക്കുന്ന ബുദ്ധിയുടെ യജമാനനായി പുത്തൻ ദൈവമായി സാകേതികവിദ്യയെ ഉയർത്തിക്കൊണ്ടു വരാനാണു പുതുമുതലാളിത്തം ശ്രമിക്കുന്നത്. എ.ഐ. എന്ന ചരക്കിന്റെ സൈന്യാധിപൻ എന്ന നിലയിൽ ട്രമ്പുമായി രാഷ്ട്രീയ വിലപേശൽ നടത്തുന്ന മസ്ക്, ട്രമ്പിന്റെ തുമ്പിക്കൈആണോ മിസ്കിന്റെ വിശ്വ വിഖ്യാതമായ നാസികയാണോ, ഗൂഗിൾ ആണോ സ്റ്റാർ ലിങ്ക് ആണോ യൂ എസ്സിനെ ഭരിക്കുന്നതു എന്നചോദ്യം ലോകത്തിനു മുന്നിൽ ഉന്നയിക്കുകയാണ്. എ/ഐ-രാഷ്ട്രീയാധികാരത്തിന്റെ കഴുത്തിൽപിടിമുറുക്കുകയാണ്; സൈബർ മുതലാളിത്തത്തിന്റെ ആക്രോശമാണ് നാമിവിടെ കേൾക്കുന്നത്; ബുദ്ധിക്കു ചോർച്ച സംഭവിച്ച ഒരുമനുഷ്യരാശിക്കുമേൽ കൃത്രിമബുദ്ധിയുടെ ആധിപത്യം എന്നത് ഒരു സൈബർ രാഷ്ട്രീയാ ധികാരയുദ്ധത്തിന്റെകുഴൽ വിളിയാണ്. എലോൺ മസ്ക് ട്രംപ് തർക്കം ഒരു ബൗദ്ധിക അധിനിവേശ യുദ്ധകാണ്ഡം സാധ്യമാവുമോ എന്നതിന്റെ അന്വേഷണമാണ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (പ്രജ്ഞാതിക്രമ സങ്കേതം) എന്ന സംജ്ഞ പ്രാബല്യത്തിൽ വരുന്നത് 1959-ലാണ്… സ്ഥല വേഗപ്രകൃതങ്ങളെ അതിശയിപ്പിക്കുന്നരൂപത്തിൽ സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചു ചാട്ടം ചുരുങ്ങിയ കാലംകൊണ്ട് ലോകമാകെ സംക്രമിച്ചു. ശാരീരികാധ്വാനങ്ങളുടെ (മാന്വൽ ലേബർ) – സ്ഥലവേഗഭ്രമണത്തെ പരിവർത്തിപ്പിക്കുന്ന സാങ്കേതികവിദ്യ വായു വിമാനത്തിലും റോക്കറ്റിലുമൊക്കെ എത്തി നിൽക്കുമ്പോൾ അവ പ്രജ്ഞയോടു ഏറ്റുമുട്ടുകയല്ലായിരുന്നു. കമ്പ്യൂട്ടർ മനുഷ്യന്റെ ഓർമ്മയെ മാറ്റിവയ്ക്കുകയും, ആവശ്യപ്പെടുമ്പോഴൊക്കെ തിരിച്ചുകൊടുക്കുകയും വിവര സമ്പാദനം പ്രയത്നരഹിതമാക്കുകയും ചെയ്യുന്ന ഉപകരണങ്ങളാണെങ്കിൽപ്പോലും അത് മാന്വൽ ലേബറിന്റെ സ്ഥലം അപഹരിക്കുന്ന സങ്കേതമെന്ന നിലയിലാണ് എതിർക്കപ്പെട്ടതു. പക്ഷെ അത് മൂന്നാൾ മൂന്നു ദിവസം കൊണ്ട് ചെയ്യുന്നപണി ഒരു രാത്രിയും പകലും കമ്പ്യൂട്ടറിൽ കെട്ടിയിട്ടു ചെയ്യിച്ചു വേതനപ്പെരുക്കം എന്ന മിത്തിലൂടെ തെഴിലാളികളെ നിശ്ശബ്ദമാക്കുന്ന സമ്പ്രദായ മായി തീർന്നു; പക്ഷെ കമ്പ്യൂട്ടർ ആയാലും റോബോട്ട് ആയാലും മനുഷ്യ പ്രജ്ഞരൂപപ്പെടുത്തുന്ന പ്രോഗ്രാ എക്സിക്യൂട്ട് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ എന്ന നിലയിൽ അവ മനുഷ്യ പ്രജ്ഞയ്ക്ക് വിധേയമായിരുന്നു; അതുകൊണ്ടു 1959-ൽ രൂപപ്പെട്ട ആർട്ടിഫിഷ്യൽ പ്രജ്ഞ എന്ന സംജ്ഞ 1986 വരെയും മനുഷ്യപ്രജ്‌ഞയിൽ സംഭവിച്ചിരിക്കുന്ന സാങ്കേതിക വിദ്യയുടെ അധിനിവേശം എന്ന നിലയിൽ വിളിക്കപ്പെട്ടിരുന്നില്ല; മനുഷ്യപ്രജ്ഞയെ വേഗവല്കരിക്കുകയും അതിന്റെവിവര വിളവ് വർധിപ്പിക്കുകയും ചെയ്യുന്ന സങ്കേതം എന്നനിലയിൽ മാത്രം അതുമനസ്സിലാക്കപ്പെടുകയും ചെയ്തു; എന്നാൽ ഇന്ന് മനുഷ്യപ്രജ്ഞയെ കമാൻഡ് ചെയ്യുന്ന ജ്ഞാതവും അജ്ഞാതവുമായ സങ്കേതങ്ങളുടെ അധിനിവേശ പ്രവർത്തനം എന്ന നിലയിൽ സൈബർ സങ്കേതങ്ങളും എ-ഐയും വാഴ്ത്തപ്പെട്ടിരിക്കുന്നു

ഭാഗം ഏഴു

എലോൺ മസ്‌കും വോക്ക് മൈൻഡ് വൈറസും നരവംശ പ്രതിസന്ധിയും

Elon Musk is an entrepreneur and innovator who is involved in artificial intelligence (AI) research and development. He has a number of AI projects, including a company called xAI.
Musk’s AI projects:
Neuralink: Chips that connect human brains to computers
Optimus: A human-like robot
Dojo: A supercomputer that uses videos to train AI
xAI: A company that focuses on artificial general intelligence
Musk’s vision for AI
Musk has a vision for AI that protects human consciousness.
Musk’s AI company, xAI
The xAI team plans to “understand the true nature of the universe”.
xAI aims to make AI work alongside humanity.

AI. കമ്പനികൾ തീവ്രവാദത്തിനു ഹീന ബുദ്ധി നിർമ്മിച്ച് കൊടുക്കുന്നതിന്റെയും വംശീയ ഹത്യയുടെ പാഠങ്ങൾനിർമ്മിക്കുന്നതിന്റെയും വഴികളിൽ എത്തിനിൽക്കുന്നുണ്ട് . മസ്ക് ,നിർമ്മിത ബുദ്ധിയെ ആത്യന്തികമായി ഒരു സ്ഥായി അല്ലാത്ത ബൃഹദ് രാഷ്ട്രീയ ആയുധ സങ്കേതമായാണ് (mega political weapon) വിവക്ഷിക്കുന്നത്:

”The relationship between AI and violent extremism is challenging and constantly changing. While AI can contribute to the proliferation of extremist content, it can also help counteract it”; (google)

നിർമ്മിത ബുദ്ധിയും അക്രമാസക്ത തീവ്രവാദവുംതമ്മിലുള്ള ബന്ധം അപായകരവും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നതുമാണ് ;അത് തീവ്ര വാദ താത്വിക ഉള്ളടക്കങ്ങളുടെ കടന്നുകയറ്റത്തിനെന്നപോലെ അതിനെതിരെയുള്ള പ്രത്യാക്രമണത്തിനും സഹായകമാവുന്നതാണ്.
മനസ്സ് ഒരു ന്യൂറോ ഉല്പന്നമാണെങ്കിലും മനസ്സിനെ അട്ടിമറിക്കുന്ന ജൈവശാസ്ത്രേതരമായ ചിത്ത ഘാതക വൈറസ് എ -ഐ സങ്കേതത്തിന്റെ അവിഘടിത ഭാഗമായി മാറുകയാണ് എന്ന് എലോൺ മസ്ക് പറയുന്നുണ്ട്
Elon Musk
@elonmusk :This is what I mean by the woke mind virus. The more I learn, the more insidious and deadly it appears.
Maybe the biggest existential danger to humanity is having it programmed into the AI, as is the case for every AI besides @Gro.k
Even for Grok, it’s tough to remove, because there is so much woke content on the internet.
For example, when other AIs were asked whether global thermonuclear war or misgendering was worse, they picked the latter. The existential problem with that extrapolation is that a super powerful AI could decide that the only 100% certain way to stop misgendering is to kill all humans…; Elon Musk decried the woke mind virus while in Italy this month:
‘‘The woke mind virus consists of creating very divisive identity politics.(that amplifies racism, amplifies frankly sexism and all of the isms while claiming to do the opposite’’, Musk said at an event in Italy: ‘‘It actually divides people and make them hate each other and hate themselves- I think we need to be very cautious anything anti meritoric, and anything that results in suppression of speech.’’, Musk said to Maher, ‘‘so those are two of the aspects of the woke mind and those are very dangerous. you can’t question things, even the questioning is bad. Almost synonymous would be cancel culture and obviously people have tried to cancel you many times’’ (Wall Street Journal)
”വോക്ക് മൈൻഡ് വൈറസ്” എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഇതാണ്, മസ്ക് പറയുന്നു: ‘കൂടുതൽ ഇതിനെപ്പറ്റി ആഴത്തിൽ പഠിക്കുമ്പോൾ ഇത് കൂടുതൽ കൂടുതൽ മാരകവും ഉപരിതലത്തിൽ നിരൂപവദ്രവം എന്ന പ്രതീതി ഉളവാക്കുന്നതും എന്നാൽ ഭയാനകമായ തരത്തിൽവഞ്ചനാത്മകവുമാണ്‌ എന്ന് ബോധ്യമാവുന്നു; മനുഷ്യാസ്തിത്വത്തിനു ഭീഷണമായിത്തീരുന്ന ബൃഹദ് വിനാശം AI യ്ക്കുള്ളിൽ പ്രോഗ്രാം ചെയ്തു വ്യാപിച്ചിരിക്കുന്നു; ഗ്രോക് ഒഴികെയുള്ള എല്ലാ ചാറ്റ് ബോട്ട് കളും ഇങ്ങനെ ഒരു പതനത്തിലെത്തിനിൽക്കുന്നു; (ഗ്രോക് മസ്‌ക് ഡിസൈൻ ചെയ്ത ചാറ്റ് ബോട്ട് ആണ്) ഗ്രോക് നു തന്നെയും സൈബർ സംവേദന തലത്തിലെ വോക്ക് വൈറസ് സാന്നിധ്യത്തെ നീക്കം ചെയ്യുക അസാധ്യമാണ്. എന്തെന്നാൽ അതിന്റെ അധിനിവേശം അത്രയ്ക്ക് വ്യാപകമാണ്.”
”വോക്ക് മൈൻഡ് വൈറസ് അനന്യതരാഷ്ട്രീയത്തെ വിഭക്ത സംഘർഷ ബദ്ധമാക്കുന്നു; അത് വംശീയതാവാദത്തെ ബൃഹദാഖ്യായികളാക്കി പെരുപ്പിച്ചു കാണിക്കുന്നു. പരമ ലൈംഗിക വാദം ഉൾപ്പടെയുള്ള എല്ലാ പ്രത്യയ വാദാ പ്രതിബദ്ധതകളെയും അത് പെരുപ്പിച്ചു കാട്ടുന്നു എന്നിട്ടു അതിനൊക്കെയും വിപരീതമായാണ് പ്രവർത്തിക്കുന്നത് എന്ന് അവകാശപ്പെടുകയും ചെയ്യുന്നു, ” മസ്‌ക് ഇറ്റലിയിൽ ഒരു പരിപാടിക്കിടെ പറഞ്ഞു; മസ്‌ക് തുടരുന്നു:” ഉദാഹരണത്തിന് ആഗോള തെർമൽ ന്യൂ ക്‌ളീയർ യുദ്ധമാണോ, സ്ത്രീ പുരുഷവ്യതിരിക്തതാപഹാരമാണോ (സ്ത്രീപുരുഷ വേർതിരിവുകൾ കലക്കിക്കളയുക – മിസ് ജൻഡറിങ്-) കൂടുതൽ വിനാശകാരം എന്ന് മറ്റു A.I. കളോട് ചോദിച്ചപ്പോൾ രണ്ടാമത്തേതാണ് അവർ തെരഞ്ഞെടുത്തത്. ഇപ്പറഞ്ഞ അധിഗണന (EXTRAPOLATION) യിൽനിന്നുൽപ്പന്നമാവുന്ന അസ്തിത്വ പ്രതിസന്ധി ഇതാണ്: വോക്ക് മൈൻഡ് വൈറസിന്റെ വൻശക്തിയായ ഒരു A.I.യ്ക്ക്, മിസ് ജൻഡറിങ് നൂറു ശതമാനവും ഉറപ്പാക്കുക എന്നതിനേക്കാൾ ഭേദം മനുഷ്യരെ ആകെ കൊന്നുകളയുകയാണ് എന്ന് പറയാൻ വേണ്ട കൂസൽ ഇല്ലാത്ത തീരുമാനത്തിലെത്താൻ കഴിയുന്ന സ്ഥിതി വിശേഷമുണ്ടാവുന്നു”, അത് (വോക്ക് മൈൻഡ് വൈറസ്) ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നു; മനുഷ്യനെ പരസ്പരം വെറുക്കാൻ മാത്രമല്ല അവരവരെത്തന്നെയും സ്വയം വെറുക്കാൻ പ്രേരിപ്പിക്കുന്നു. യോഗ്യതാഗുണ (meritoric) വിരുദ്ധമായ എന്തിനെതിരെയും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന എന്തിനെതിരെയും നാം ജാഗരൂകരായിരിക്കണം, മസ്ക്, മഹേറോട് പറഞ്ഞു: അതായതു ഇവ രണ്ടുമാണ് വോക്കിന്റെ അപായകരമായ രണ്ടു ഘടകകങ്ങൾ; നിങ്ങൾക്ക് യാതൊന്നിനെയും ചോദ്യം ചെയ്യാനാവില്ല. ചോദ്യംചെയ്യൽ തന്നെയും വിദ്രോഹ പ്രവർത്തനമാണ്; ഇത് സംസ്കാരത്തെ റദ്ദു ചെയ്യുന്നതിന് സമാനായ കേൾവിയാണ്; പ്രത്യക്ഷത്തിൽ നിങ്ങളെ റദ്ദു ചെയ്യുവാൻ അക്കൂട്ടർ നിരവധി തവണ ശ്രമിച്ചു കഴിഞ്ഞു.- ”Wall Street Journal”
മസ്‌ക്… ആർട്ടിഫിഷ്യൽ ഇന്റലിജസിന്റെ വക്താവായി നിന്നു കൊണ്ട് അതിന്റെ ഗുണമൂല്യത്തിന്റെ വിശദീകരണം നൽകുമ്പോൾ തന്നെ. മാനുഫാക്ചറിങ് സ്പേസിലുണ്ടാവുന്ന വൻകുതിപ്പിനെപ്പറ്റിയും, രാജ്യസുരക്ഷാ ആയോധനത്തെപ്പറ്റിയും എ . ഐ യിൽ നിന്ന് ഉല്പന്നമാവുന്ന ഭീകരവാദ തീവ്രവൽക്കരണത്തെപറ്റിയും എ. ഐ. സങ്കേതം കൊണ്ട് തന്നെ അതിനെ അമർച്ച ചെയ്യുന്നതിനെപ്പറ്റിയും വലിയ വായിൽ പറയുന്നുണ്ട്; ഹമാസ് ഭീകരവാദ ആഖ്യാനത്തെ തീവ്രവൽക്കരിക്കുന്നതിലും അതിനെ തകർക്കാൻ എന്നവ്യാജേന, മനുഷ്യ പരിണാമം പൂർത്തിയാവാത്ത ഇസ്രയെൽ ഭരണാധികാരിയായ ദിനോസറിനെ ആർത്തി തീരാത്ത നരഭോജനക്കശാപ്പ്‌ കത്തിയുമായി ഗാസയിൽ ഇറക്കിവിട്ടതിലും മസ്‌ക് – ട്രംപ് കൂടിക്കാഴ്ചകൾക്കു നിർണ്ണായകമായ ഉത്തരവാദിത്വമുണ്ട് എന്ന് മസ്‌കിന്റെ അവകാശ വാദത്തിനു മൂർത്ത വ്യാഖ്യാനം നൽകാവുന്നതാണ്. നരവംശഹത്യയ്ക്കു കാരണമായി ഹമാസിനെപ്പോലെയുള്ള സംഘടനകളിൽ ഭീകരതീവ്രവാദത്തിന്റെ ഇന്ധനം നിറയ്ക്കുകയും അതിനെ മുൻ നിറുത്തി സിവിലിയൻ പാർപ്പിടങ്ങൾ ഉടലോടെ തിന്നു തീർക്കുകയും ചെയ്യുന്ന ഇസ്രായേൽ, സൈബർ ടോക്സിന്റെ, A.I.യുടെ കാളകൂടമായ ”വോക്ക് മൈൻഡ് വൈറസിന്റെ” ബൃഹദാഖ്യായികാ സാക്ഷ്യമാണ് എന്നൊരു തത്വം മസ്‌കിന്റെ A.I, ഭീകരതാവിരുദ്ധ പ്രത്യാക്രമണ സിദ്ധാന്തത്തിൽ നിന്ന് അനുമാനിച്ചെടുക്കാവുന്നതാണ്. A.I.യുടെ, സൈബർ കാളകൂടമായ വോക്ക് മൈൻഡ് വൈറസ്, വിശ്വമാനവികതയ്ക്കു വെല്ലുവിളിയായിത്തീരുന്ന ബൃഹദാഖ്യായികകൾക്കു രൂപം കൊടുക്കുന്നു എന്ന് അയാൾപറയുന്നു .
ഇവിടെ പ്രസക്തമായ ചോദ്യം ഇതാണ്; എന്തൊക്കെ ഗുണവിശേഷങ്ങളുണ്ട് എന്ന് അവകാശപ്പെട്ടാലും വോക്ക് മൈൻഡ് വൈറസ് എന്ന സർവ നാശകാരിയായ മഹാമാരി ലോകമാകെ പടർത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്പ്രദായം എന്തിനു മനുഷ്യസമൂഹം നിലനിർത്തണം?
ഇതിനു വമ്പൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിസിനസ് നടത്തുന്ന മസ്കിന്റെ ഉത്തരം ഇതാണ്: ഇൻറർനെറ്റിൽ നേരിയ തോതിൽ മുൻപിനാലെ തന്നെ കാണപ്പെടുന്ന ഈ മാരക വൈറസിനെ പ്രതിരോധിക്കാൻ തന്റെ A.I.സങ്കേതമായ ഗ്രോകിന്കഴിയുന്നില്ല; അതെ സമയം മറുഭാഗത്തും വിദ്രോഹകരമായ ഈ വൈറസ് നെ ഉല്പാദിപ്പിക്കുന്ന നിരവധി A.I.വൻശക്തികളുണ്ട്! ഇതൊക്കെ ആര് വിശ്വസിക്കുമെന്നാണ് ഈ ലോക കോടീശ്വരൻ കരുതുന്നത്?
ഒറ്റപ്പെട്ട സൈബർ ഹോമിസൈഡുകൾക്കു കാരണമായ സൈബർ ടോക്സിന്റെ ലോല സമ്മർദ്ദ സാന്നിധ്യം മുൻപിന്നാലെ തന്നെ, സൈബർ ഹോമിസൈഡിന്റെ ഹ്രസ്വആഖ്യായികകൾക്കു കാരണമായി ഇന്റർനെറ്റിൽ ഉണ്ടായിരുന്നുവെങ്കിൽ, പുത്തൻ എ .ഐ . പതിപ്പിന്റെ വരവോടെ വോക്ക് മൈൻഡ് വൈറസ് ,സംസ്കാര ഉന്മൂലന ശേഷിയുള്ള സൈബർ വിഷം എന്നനിലയിൽ മനുഷ്യ ജീവിതത്തിന്റെ ഭാഗ്യവിധാതാവായി മാറുന്നു വെന്നാണ് മസ്ക് പറഞ്ഞു വയ്ക്കാൻ ശ്രമിക്കുന്നത്. മനുഷ്യർ കൂടുതൽ കൂടുതൽ a.i.യെ യെ ഉപജീവിക്കുന്തോറും A.I. എന്നത് തന്നെ വോക്ക് മൈൻഡ് വൈറസിന്റെ യാഗശാലയായി മാറുന്നു ; സ്ലാങ്ങിൽ, വോക്കിനു വംശം ഗോത്രം ലിംഗം തുടങ്ങിയവയിലധിഷ്ഠിതമായ പ്രത്യയ ശാസ്ത്ര പക്ഷങ്ങളെന്നർത്ഥമുണ്ട്. ചുരുക്കത്തിൽ സാമ്പത്തിക വർഗ്ഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളെ ഒഴിവാക്കിക്കൊണ്ട് ഹ്യൂമനിസ്റ് മൂല്യങ്ങൾക്ക് മുൻപിൽ അന്ധത നടിച്ചു കൊണ്ട്, ഒരു ട്രാൻസ് ഹ്യൂമനിസ്റ് മനുഷ്യാന്തര അജണ്ടയുടെ യുദ്ധ ഭൂമിയാണ് വോക്ക് മൈൻഡ് വൈറസ് സിദ്ധാന്തത്തിലൂടെ മസ്‌ക് ഉയർത്തിക്കൊണ്ടു വരുന്നതെന്ന് അയാളുടെ സേവകന്മാർ പറയുന്നു. ഈ ഒരു വൈറസ് ആക്രമണത്തിൽ മനുഷ്യന് നാശം സംശവിക്കുകയാണെങ്കിൽ മനുഷ്യൻ സർവ്വ നാശ ഭീകരതയാർന്ന ഒരു അധോ മാനവിക (-subhuman) നരഭോജിയായ തീരും എന്ന് തന്നെയാണ് മസ്കിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നത്. വോക്ക് മൈൻഡ് വൈറസിനെക്കുറിച്ചു മസ്‌ക് നടത്തുന്ന നിർ വചന പരിശ്രമങ്ങളുടെ പരിഭാഷ (മുകളിൽകൊടുത്തിട്ടുള്ളതു) ഇനി പരിശോധിക്കാം:
മസ്കിന്റെ സാമാന്യ ദീർഘമായ വിവരണത്തിൽ നിന്ന് നിർധാരണം ചെയ്തെടുക്കാവുന്ന രണ്ടു സുപ്രധാന വസ്‍തുതകൾ ഇവയാണ്:
1 : cyber toxin എന്ന വിഷാംശം ഇന്റർ നെറ്റിലുണ്ട്; cyber toxicity അത്രകണ്ടു പ്രത്യക്ഷത്തിൽ ഉപദ്രവകരമല്ലെങ്കിലും ഇന്റർനെറ്റിനെ അതിരുകടന്നുപജീവിക്കുന്നതു മനസിനെ രോഗാതുരമാക്കും; സൈബർ ടോക്സിസിറ്റി ക്രമത്തിലധികമാവുമ്പോൾ അത് മനുഷ്യനെ ഭൂതാ വിഷ്ഠമാക്കി മാറ്റി actual reality യും virtual reality യും തമ്മിലുള്ള വേർതിരിവിന്റെ യുക്തി മായ്ച്ചു കളയുകയും virtual reality, actual realityയെ dictate ചെയ്യുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യും. ഈ ലേഖനത്തിൽ ചർച്ച ചെയ്ത സൈബർ ഹോമിസൈഡ് ഹ്രസ്വആഖ്യാനങ്ങൾ മസ്ക് വ്യക്തമായുംപറഞ്ഞു സ്ഥാപിക്കുന്ന സൈബർ ടോക്സിക് വൈറസ് മായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്. എ.ഐ, സങ്കേതം ഇന്റെർനെറ്റിൽത്തന്നെയുള്ള— സൈബർ ടോക്സിക് വൈറസ്ബാധ മൂർച്ഛിപ്പിക്കുന്നുവെന്നും അത് മനുഷ്യാസ്തിത്വത്തിൽപ്രതി സന്ധി സൃഷ്ടിച്ചിരിക്കുന്നുവെന്നും മസ്ക് വാദിക്കുന്നു.
2; മസ്ക് തന്റെ വിവരണത്തിൽ പ്രയോഗിക്കുന്ന extrapolation എന്നൊരു സംജ്ഞയുണ്ട്. അനുമാന ഗണിതം ആണ് അത്; ലഭ്യമായ വിവരങ്ങൾ വച്ച്, തുടർന്ന് എന്തുണ്ടാവും എന്ന് ശാസ്ത്രീയമായി ഗണിക്കുന്ന ഈ സമ്പ്രദായത്തെയാണ് മസ്ക് പരാമർശിക്കുന്നതും രാഷ്ട്രീയമായി വിമർശിക്കുന്നതും. ആണും പെണ്ണും തമ്മിൽ അടുപ്പമായാൽ ഗർഭ മുണ്ടാവുമെന്നും പ്രസവിക്കുമെന്നും, ഇല്ലെങ്കിൽ ഗർഭച്ഛിദ്രം സംഭവിക്കുമെന്നും ഒരു അനുമാനം സ്വാഭാവികമാണ്. പക്ഷെ ഈ അനുമാനഭാഗത്തെ, അങ്ങനെ സംഭവിച്ചില്ലെങ്കിൽപ്പോലും വസ്തു നിഷ്ഠ യാഥാർഥ്യത്തിന്റെ മിശ്രിതമാക്കുന്ന മുൻ‌കൂർ വിദ്യയാണ് extrapolation; അത് കൊണ്ട് extrapolation ഗണനകൾ എപ്പോഴും ശരിയാകണമെന്നില്ല. ഇത് ഒരു A.I. പരിമിതിയാണ്. മസ്ക്, ന്യൂട്രാലിങ്കിലൂടെ ചിപ്പുകളെമനുഷ്യമസ്തിഷ്കവുമായി ബന്ധിക്കുമ്പോഴും, സൂപ്പർ കമ്പ്യൂട്ടർ ഉപയാഗിച്ചു വിഡിയോകൾക്ക് പരിശീലനം നൽകുമ്പോഴും EXTRAPOLATION തന്നെയാണ് വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഈ EXTRAPOLATION ഫൈൻഡിങ്‌സ് അന്തിമ വസ്തുതകളാണ്എന്നസ്ഥാപിച്ചെടുക്കുന്നവിദ്യക്കാണ് കൃത്രിമബുദ്ധി എന്നുപറയുന്നത് ;നേരും നിർമ്മിത ബുദ്ധിയുടെപ്രവചന ഗണനവും തമ്മിലുള്ള വൈരുധ്യം എ. ഐ. ഭ്രാന്തന്മാർക്കു പ്രശ്നമേ അല്ല. ഉടന്തടി ഉത്തരം നൽകുന്ന EXTRAPOLATION വിദ്യയുടെ സൂക്ഷ്മജ്ഞാനത്തിൽ ഭക്തന്മാർ അന്ധമായി വിശ്വസിക്കുകയും അതിനെ വസ്തുതാമിശ്രിതമാക്കുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന വസ്തുതാ മിശ്രിതത്തിന്റെ ഗുണം വസ്തുലോകവുമായി പ്രതി പ്രവർത്തിക്കുമ്പോൾ മാത്രമേ എത്ര മാത്രം സാധുവാണെന്നു തിരിച്ചറിയപ്പെടുകയുള്ളൂ;
ലഭ്യവിവരത്തെ മുൻ നിറുത്തി, ഭാവിയിലുണ്ടാകാവുന്നതു ഇതിനകം സംഭവിച്ചിരിക്കുന്നു എന്ന ഒരു പ്രതീതി യാഥാർഥ്യഅനുഭവം (virtual റിയാലിറ്റി അനുഭവം) പരിശീലിപ്പിക്കുകയും, അത് വസ്തു നിഷ്ഠ യാഥാർഥ്യത്തിന്റെ സ്ഥല കാലങ്ങളെ മറികടന്നു സംഭവിച്ചിരിക്കുന്നു എന്നുവ്യവഹരിക്കുകയും, കേവലം virtual ആയതിനെ, വസ്തു നിഷ്ഠ യാഥാർഥ്യത്തിന്റെ ,പ്രായോഗിക യാഥാർഥ്യത്തിന്റെ, മിശ്രിതമാക്കിത്തീർക്കുകയും ചെയ്യുക എന്ന പ്രവർത്തനത്തിൽ പുതുമകൾ ഇല്ല; പ്രവചന ഗണനകൾ പൂർവ്വത്തിൽ തന്നെയുള്ള വസ്തു വിവരത്തിന്റെപ്രോസസ്സിങ്ങിൽ നിന്നുണ്ടായി വരുന്നതാണ്. അത്തരം നിർമ്മിത ഗണനകളെ പ്രായോഗിക വസ്തു മിശ്രിതമാക്കുമ്പോൾ പുതിയ ഒരു ഉത്പന്നം ഉണ്ടായി എന്നുവരാം; ലഭ്യമായ DATA ഉപയോഗിച്ചുള്ള ഇത്തരം പ്രവചന ഗണനാപരമായ തള്ളലുകളുള്ള ക്കപ്പുറം മറ്റൊന്നും A.I. യിൽ സംഭവിക്കുന്നില്ല. ഈ യാഥാർഥ്യമിശ്രിതങ്ങൾ നിർമ്മിക്കുന്നിടത്താണ് data പണത്തേക്കാൾ മൂല്യമുള്ളതായി തീരുന്നതു data യുടെ ഏതു ഇനവും നിങ്ങൾ വിൽക്കാൻ തയ്യാറായാൽ A.I.യ്ക്ക് അത് ഉപയോഗിച്ച് extrapolation എന്ന പ്രോസസ്സിംഗ് ചെയ്യുവാൻ കഴിയും. ഒരു ചരക്കു എന്ന നിലയിൽ വിവര വിജ്ഞാനത്തിനു-DATA-യ്ക്ക് അധികമൂല്യമുണ്ടാവുകയും നിങ്ങൾ അതിനെ വിജ്ഞാന സമ്പദ് വ്യവസ്ഥ എന്ന് വിളിക്കുകയും ചെയ്യുന്നു.
ദൈവം ഒരു വസ്തുനിഷ്ഠ യഥാർഥ്യമല്ല; ഒരു നുണയാണ്; ലഭ്യമായ, വസ്തുതാ യാഥാർഥ്യം -FACTUAL REALITY- ആണ് ഭൗതികപ്രപഞ്ചം; പ്രപഞ്ച നിർമ്മിതിക്കാധാരമായ അധികാര ശക്തി എന്ത്, എന്ന അന്വേഷണത്തിന് മനുഷ്യൻ കണ്ടെത്തിയ virtual യാഥാർഥ്യരൂപത്തിലുള്ള ഉത്തരമാണ് ദൈവം. അത് ഒരു ഗണനയാണ്, അന്തിമ വസ്തുതയല്ല, virtual റിയാലിറ്റി ക്കു അതിൽ തന്നെ പൂര്ണമായഒന്നായി നില നില്ക്കാൻ കഴിയുകയില്ല. പാദാ ർത്ഥിക വസ്തു നിഷ്ഠ യാഥാർഥ്യത്തിന്റെ മിശ്രിതമായി തീരുമ്പോഴാണ് അധി ഗണന എന്ന നിലയിൽ വസ്തു ലോകത്തിനുമേൽ, പ്രതീതി മാത്രമായ virtual റിയാലിറ്റിക്കു പലപ്പോഴും മേൽക്കൈ ഉണ്ടാവുന്നത്; theo toxic ആയ ISRO മേധാവി V. നാരായണൻ, ശാസ്ത്രീയ ഉരുപ്പടിയുടെ വിക്ഷേപണം കഴിഞ്ഞു ഉടനെ തന്നെ തിരുപ്പതി ഭഗവാനാണ് ഉരുവിനെമേപ്പോട്ടുകെട്ടിയെടുത്ത ശക്തി എന്ന മട്ടിൽ നന്ദി പ്രകടനം നടത്തുമ്പോൾ, virtualന്റെയും actual ന്റെയും മിശ്രിതം മാത്രമല്ല ഹൈന്ദവവൽക്കരണത്തിന്റെ രാഷ്ട്രീയം കൂടി അതിൽ പ്രതി ഫലിക്കുന്നുണ്ട്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, extrapolation എന്ന അനുമാന ശാസ്ത്ര പ്രവചനപ്രകാരമുള്ള അറിവ് എന്നതിനപ്പുറം ഒന്നുമല്ല എന്ന് പറയുമ്പോൾ തന്നെ ആ ഗണന സങ്കേതം ഒരു രാഷ്ട്രീയ മിശ്രിതം കൂടിയാണ് എന്ന് തിരുപ്പതി ഭഗവത് പ്രാർത്ഥനയിലൂടെ വെളിപ്പെടുന്നുണ്ടു .ഇപ്രകാരത്തിലുള്ള അനുമാന ഗണനം ഭൂസങ്കരമാവുമ്പോൾ അതിനു കൃത്യമായ രാഷ്ട്രീയമുണ്ടാവുന്നു എന്നാണ് AI വളർച്ചാ സ്‌ഫോടനത്തിന്റെ ഫലമായുണ്ടാവുന്ന നരവംശ ഹത്യക്കും misgendering നും മധ്യത്തിൽ ലോകത്തെ മലർത്തിയിട്ടിരിക്കുന്ന AI ഉൽപ്പന്നമായ വോക്ക് മൈൻഡ് വൈറസിനെ പ്പറ്റി ഒരു പേടി സ്വപ്ന കഥ നെയ്യുന്ന മസ്ക് പ്രക്ഷേപിക്കുന്നതു.
V.നാരായണൻ, വിക്ഷേപണം ഹോമിഭാഭയ്ക്കുള്ള സ്മൃതി നിവേദനം ആണ് എന്നുപറഞ്ഞിരുന്നെങ്കിൽ അത് extrapolation ആവുകയില്ലായിരുന്നു… അത് ഇന്ത്യയുടെ ശാസ്ത്രീയ സാമ്പത്തിക രാഷ്ട്രീയത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാകുമായിരുന്നു .അതെ സമയം നാരായണ ശാസ്ത്രജ്ഞൻ തിരുപതിഭഗവാൻ എന്ന പ്രതീതി യാഥാർഥ്യ വിധേയത്വത്തെ ഇസ്രോ യുമായി കൂട്ടിമുട്ടിക്കുമ്പോൾ അതിനു ഒരു EXTRAPOLATION എന്നനിലയിൽ കൃത്യമായ ഹൈന്ദവരാഷ്ട്രീയവൽക്കരണ ത്വര ഉണ്ടായി വരുന്നു .കൃത്രിമബുദ്ധി- A.I. ഒരു സാങ്കേതിക വിദ്യ എന്ന നിലയിൽ നൽകുന്ന അറിവിനും EXTRAPOLATION എന്ന നിലയിൽ സമാനമായ രാഷ്ട്രീയ അജണ്ടയുണ്ട് എന്ന് വോക്ക് മൈൻഡ് വൈറസ് വ്യാഖ്യാനവുമായിമുന്നോട്ടുപോവുമ്പോൾ മസ്ക് വെളിപ്പെടുത്തുന്നുണ്ട് ; A.I. യുടെയും വോക്ക് മൈൻഡ് വൈറസിന്റെയും മഹിമ വിശദീകരിക്കുന്ന മസ്കും ഒടുവിലെത്തുന്നത് രാഷ്ട്രീയ ബൃഹദാഖ്യായികകളിലാണ് . മസ്കിന്റെ വിശദീകരണത്തിലെ A.I.രാഷ്ട്രീയ ഭയാശങ്കകൾ നോക്കുക:
മസ്ക് പറയുന്നു: The existential problem with that extrapolation is that a super powerful AI could decide that the only 100% certain way to stop misgendering is to kill all humans …;Elon Musk decried the woke mind virus while in Italy this month: ഒരു സൂപ്പർ പവർ ഫുൾ എ .ഐ ,യ്ക്ക് മിസ് ജൻഡറിങ് നൂറു ശതമാനവും ഉറപ്പായും നിർത്തലാക്കണമെന്ന് തീരുമാനിക്കേണ്ടി വന്നാൽ അതിനർത്ഥം മനുഷ്യ ജീവികളെ ആകെ കൊല്ലേണ്ടി വരും എന്നാണ്:
ഇവിടെ മസ്ക് എന്തിനാണ് മിസ് ജെൻഡറിങ്ങിനെ മഹാസംഭവമായി എഴുന്നള്ളിക്കുന്നത്? അയാളുടെ മകൻ ലിംഗപരിണാമ സ്വയംവരം നടത്തി സ്ത്രീയായിട്രാൻസ്‌ ജൻഡർ ഗണത്തിൽ പ്രവേശിച്ചതിനെ ചൊല്ലിയാണ് മിസ്ജൻഡറിങ് മനുഷ്യാസ്തിത്വത്തിലെ പ്രതിസന്ധിയാണെന്നു മസ്ക് പറയുന്നത്. പിതാവിന്റെ നിരന്തരമായ അവഗണനയാണ് തന്റെ ലിംഗപരിണാമസ്വയംവര പ്രേരണ എന്ന് മകൻ പറയുന്നു. അത് എന്തായാലും terrorist പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കുന്നതിനും അതിനെ നേരിടുന്നതിനും ഉള്ള മഹാ ശക്തി AIകേന്ദ്രങ്ങൾക്കുണ്ടു എന്ന് അവകാശപ്പെടുന്ന മസ്ക് തന്നെ, സ്വപുത്രന്റെ ട്രാൻസ് ജൻഡർ നാടകത്തിൽ നിന്ന് ഒരു അസ്തിത്വ പ്രതിസന്ധിപ്രതീതി ആസ്വദിക്കുകയും AI ഉല്പന്നമായ വോക്ക് മൈൻഡ് വൈറസ് ബാധയിൽ നിന്നുല്പന്നമായ മിസ് ജൻഡറിങ് എന്ന ജൻഡർ തിരി മറിയുമായി ചേർത്ത് വായിക്കാവുന്നതാണ് തന്റെസ്വകാര്യ അത്യാഹിതം എന്ന് വരുത്തിത്തീർക്കാൻശ്രമിക്കുകയും ചെയ്യുന്നു.
എന്തിനാണ് മസ്ക് AI. സൂപ്പർ ശക്തികൾ ഉത്പാദിപ്പിക്കുന്ന വോക്ക് മൈൻഡ് വൈറസ് ഭീഷണിയെ മിസ്ജൻഡറിങ്ങുമായി ബന്ധിപ്പിക്കുന്നത്? മിസ് ജൻഡറിങ് സമ്പൂർണ്ണമായി നിലച്ചു കഴിഞ്ഞാൽഭൂമിയുടെ ഭ്രമണം തന്നെനിലച്ചുപോവും എന്ന് AI സൂപ്പർ ശക്തികൾ പ്രഖാപിക്കുന്നതായി അയാൾ വിളിച്ചു പറയുന്നത് ?

ജൻഡറിങ്ങും മിസ് ജൻഡറിങ്ങും ഒരു പുതിയ കാര്യമല്ല. ജൻടെറിങ് എന്നത് ഒരാളുടെ ബയോളജിക്കൽ സെക്സിനെമുൻ നിറുത്തി അയാൾക്കോ അവൾക്കോ വ്യതിരിക്ത സാമൂഹ്യപദവി സാംസ്കാരികപദവി അനുവദിച്ചു കൊടുക്കുന്ന സമ്പ്രദായമാണ്. സ്ത്രീകളെ സംബന്ധിച്ചാവുമ്പോൾഇതിനു രണ്ടുവശമുണ്ട്. ലേഡീസ് ടോയ്‌ലെറ്റുകൾ,വനിതാ ഹോസ്റ്റലുകൾ വനിതാ ബസ്സുകൾ സ്ത്രീകൾക്കുള്ള ഇരിപ്പിടം വനിതാകോളേജ് ഷീ ടാക്സി ഷീ ലോഡ്‌ജുഎന്നിങ്ങനെയുള്ള സൗകര്യപ്രദമാണ് എന്ന് തോന്നുന്ന സ്ത്രീപക്ഷ ജൻഡറിങ്ങുകൾ ഉണ്ട്; അതേസമയം അയ്യപ്പ സന്നിധാനത്തിൽ സ്ത്രീക്ക് അയിത്തം കല്പിക്കുന്നതുസ്ത്രീയുടെ അവകാശത്തെ ഉപരോധിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നുഎന്നതുകൊണ്ടു അതിനെ മിസ് ജൻഡറിങ് എന്ന് പറയാം. ജൻഡറിങ് ഒട്ടുമിക്കവാറും പുരുഷ മേധാവിത്വനുകൂലമായതു കൊണ്ടു ബയോളോജിക്കൽ സെക്സിന്റെ പേരിലൊരാളുടെ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വത്തെ വാക്കു കൊണ്ടായാലും പ്രവൃത്തികൊണ്ടായാലും ഇകഴ്ത്തുന്ന ഏതു സമ്പ്രദായത്തെയും, മിസ് ജൻഡറിങ് എന്ന് പറയാവുന്നതാണ്; എന്നാൽ വോക്ക് മൈൻഡ് വൈറസിന്റെ പശ്ചാത്തലത്തിൽമിസ്‌ ജൻഡറിങ് പൂർണമായി ഉപരോധിക്കപ്പെട്ടാൽ ഭൂമി കടലിൽ ത്താണുപോവുമെന്നും കൂട്ടമരണം സംഭവിക്കുമെന്നും പറയുന്ന AI സൂപ്പർ ശക്തികേന്ദ്രങ്ങൾ AI സാങ്കേതിക കുതിച്ചു കയറ്റത്തിന് ലിംഗപരമായ സാംസ്കാരിക ബഹുമാന്യതയെ നിരസിക്കുന്ന മിസ് ജൻഡറിങ് കൂടാതെ ലോകത്തിനു ഇനിമുന്നോട്ടുപോകാനാവില്ല എന്ന് തന്നെയാണ് പ്രഖ്യാപിക്കുന്നതു. ആണോ പെണ്ണോ ലിംഗ പരിണാമിയോ ആയ ശരീര ത്തിന് മനുഷ്യ ബുദ്ധിയെ പോലും അതിശയിക്കുന്ന AI യുഗത്തിൽ എന്ത് വ്യതിരിക്ത ബഹുമാന്യത എന്നാവണം ചോദ്യം; തീരെ മലീമസമായ യാഥാസ്ഥിക ഹിംസാത്മക രാഷ്ട്രീയത്തെ ഉപജീവിക്കുന്ന ട്രംപിന്റെ കൂട്ടാളിയായ മസ്ക് വളരെ അവധാ നതയോടെയാണ് കൃത്രിമ ബുദ്ധിയുടെ (AI) ലോകാധിനിവേശ ദൗത്യം വിശദീകരിക്കാൻ ശ്രമിക്കുന്നത്. കൃത്രിമ ബുദ്ധിയുടെ ആവേഗനിർമ്മാണത്തിൽ ഇണചേരലും പ്രസവവും പ്രസവാവധിയും കുട്ടിയും കുടുംബവും മാതാവും പിതാവുമൊക്കെ ഇല്ലാതായിത്തീരുന്ന ഒരു മിസ്ജൻഡറിങ് അനിവാര്യമാണ് എന്നാവും മസ്ക് പറയാൻ ശ്രമിക്കുന്നത്? എന്താണ് മസ്കി ന്റെ AI രാഷ്ട്രീയം?
സൈബർ TOXIC എന്ന്, ലിക്കർ ടോക്സിക്. ഡ്രഗ്സ് ടോക്സിക് എന്നിവയെപ്പോലെ സൈബർ അമിതോപയാഗത്തിൽ സൈബർ TOXIN വിഷ ബാധയേറ്റു അത്യാഹിതങ്ങളിൽ ചെന്നുപെടുന്നവരെ കുറിച്ചാണ് സൈബർ വിഷ ഹ്രസ്വആഖ്യായികകളിൽ പരാമർശിച്ചത് .പക്ഷെ മ സ്ക് മുന്നോട്ടു വയ്ക്കുന്നAI ഉല്പന്നമായ ആഗോള ഭീകര സൈബർ വൈറസ് എന്നത് തികച്ചും രാഷ്ട്രീയമാണ്. അയാൾ പറയുന്നത് നോക്കുക:
”വോക്ക് മൈൻഡ് വൈറസ്” എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഇതാണ്, മസ്ക് പറയുന്നു: ‘കൂടുതൽ ഇതിനെപ്പറ്റി ആഴത്തിൽ പഠിക്കുമ്പോൾ ഇത് കൂടുതൽ കൂടുതൽ മാരകവും ഉപരിതലത്തിൽ നിരൂപവദ്രവം എന്ന പ്രതീതി ഉളവാക്കുന്നതും എന്നാൽ ഭയാനകമായ തരത്തിൽവഞ്ചനാത്മകവുമാണ്‌ എന്ന് ബോധ്യമാവുന്നു; മനുഷ്യാസ്തിത്വത്തിനു ഭീഷണമായിത്തീരുന്ന ബൃഹദ് വിനാശം AI യ്ക്കുള്ളിൽ പ്രോഗ്രാം ചെയ്തു വ്യാപിച്ചിരിക്കുന്നു; ഗ്രോക് ഒഴികെയുള്ള എല്ലാ ചാറ്റ് ബോട്ട് കളും ഇങ്ങനെ ഒരു പതനത്തിലെത്തിനിൽക്കുന്നു; (ഗ്രോക് മസ്‌ക് ഡിസൈൻ ചെയ്ത ചാറ്റ് ബോട്ട് ആണ് ) ഗ്രോക് നു തന്നെയും സൈബർ സംവേദന തലത്തിലെ വോക്ക് വൈറസ് സാന്നിധ്യത്തെ നീക്കം ചെയ്യുക അസാധ്യമാണ്. എന്തെന്നാൽ അതിന്റെ അധിനിവേശം അത്രയ്ക്ക് വ്യാപകമാണ്.”
”വോക്ക് മൈൻഡ് വൈറസ് അനന്യതാ രാഷ്ട്രീയത്തെ വിഭക്ത സംഘർഷ ബദ്ധമാക്കുന്നു; അത് വംശീയതാവാദത്തെ ബൃഹദാഖ്യായികളാക്കി പെരുപ്പിച്ചു കാണിക്കുന്നു. പരമ ലൈംഗിക വാദം ഉൾപ്പടെ യുള്ള എല്ലാ പ്രത്യയ വാദാ പ്രതി ബദ്ധതകളെയും അത് പെരുപ്പിച്ചു കാട്ടുന്നു എന്നിട്ടു അതിനൊക്കെയും വിപരീതമായാണ് പ്രവർത്തിക്കുന്നത് എന്ന് അവകാശപ്പെടുകയും ചെയ്യുന്നു”
”വോക്ക് ‘എന്ന പദത്തിന് ഒരു ചരിത്രമുണ്ട്. അത് വംശീയ വിവേചനവിരുദ്ധതയുടെ കരളുറപ്പുള്ള വാക്കാണ്. യൂഎസ്സിൽ ആഫ്രിക്കൻ അമേരിക്കക്കാരെകൂട്ടത്തോടെ വെടിവച്ചു കൊന്നപ്പോൾ ലൈംഗിക അനന്യതയെ ഇച്ഛയായി ഉയർത്തിപ്പിടിക്കുന്ന ജൻഡർ സാംസ്കാരികതയുടെയും സ്ത്രീപുരുഷ ലൈംഗിക ബഹു മാന്യതയുടെയും വംശീയ വർണ്ണ വെറി വിരുദ്ധമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വാക്കായി അത് ചരിത്രത്തിൽപ്രവേശിച്ചു; അതിനെയാണ് അതിന്റെ വിപരീതാർത്ഥത്തിൽ ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കാത്തതും അഭിപ്രായ സ്വാതന്ത്ര്യത്തെ അമർച്ച ചെയ്യുന്നതും പരസ്പരം വെറുക്കാൻ പ്രേരിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിന്റെവാക്കായി മ സ്ക് മുദ്ര കുത്തുന്നത്. അമേരിക്കൻ ഡെമോക്രറ്റുകൾ പുറമേക്കെങ്കിലും പുരോഗമനവാദികളാണെങ്കിലും ട്രമ്പിന്റെയും മ സ്കിന്റെയും യാഥാസ്ഥിതികന്മാർ ഹിംസാവാദികളായ തീവ്രവലതു പക്ഷക്കാരാണ്. അവരുടെ കണ്ണിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്തവരും ചോദ്യം ചെയ്യുന്നവരെ ഹിംസിക്കുന്നവരും ചോദ്യം ചെയ്യുന്ന നിങ്ങളെയും സംസ്കാരത്തെത്തന്നെയും റദ്ദുചെയ്യുന്നവരുമായിരുന്നു (പരിഭാഷാഭാഗങ്ങൾ കാണുക) ഇന്ന് അവരുടെ സ്ഥാനത്തു അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്തവരും, ചോദ്യങ്ങൾ അനുവദിക്കാത്തവരും അതിനു പുറമെ ഭീകരതയുടെ ഭ്രമാത്മകരൂപങ്ങളും സംസ്കാരത്തെറദ്ദുചെയ്യുന്നവരുമായി നിൽക്കുന്നത് ഇസ്ലാമിക രാജ്യങ്ങൾ ആണ്. മാതാ പിതാക്കന്മാരോടു തൃപ്തിയില്ല, അതിനു എന്ത് ചെയ്യണം എന്ന ചോദിച്ചകുട്ടിയോട്‌ അവരെ കൊന്നുകളയുക എന്ന് ഉത്തരംനൽകുന്ന AI ചാറ്റ് bot കളെപ്പറ്റി നേരത്തേരേഖകളിൽ സൂചിപ്പിച്ചിരുന്നു. മസ്കിന്റെ മകന്റെ ജൻഡർ സ്വാതന്ത്ര്യവും ചർച്ച ചെയ്തിരുന്നു. ആ സാഹചര്യത്തിൽ ലോകോന്മൂലന ശക്തിയുള്ള ഒരു സൈബർ വൈറസ്, സൂപ്പർ AI ശക്തി കേന്രങ്ങളിൽ നിന്ന് വ്യാപിക്കുന്നു വെങ്കിൽ അതിനെ WOKE എന്ന മാനവിക പോരാട്ട സംജ്ഞയുമായി ചേർത്ത് വയ്ക്കുന്ന മസ്ക്, അനുഷ്ഠിക്കുന്നത് ബുദ്ധിപരമായ മറ്റൊരുകൃത്രിമമാണ്; അപമാനവികമായ ഒരു മുതലാളിത്തവാഴ്ചയുടെ വാൾ മുന എന്ന നിലയിലാണ് AI സൂപ്പർ സൈബർ വൈറസിനെ മസ്ക് അവതരിപ്പിക്കുന്നത്. ലഭ്യമായ വിവരങ്ങൾ വച്ചുള്ള എക്സ്ട്രാ പൊളേഷൻ ഒരു പക്ഷെ ഇൻഡസ്ട്രിയുടെ ആവേഗം വർദ്ധിപ്പിച്ചെന്നിരിക്കും… INDO-പാക് യുദ്ധം, ഇറാൻ യുദ്ധം, ഒമാൻ യുദ്ധം, ഗാസ കുരുതികൾ ഇവയൊക്കെ മോണിറ്റർ ചെയ്യുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന ട്രംപിനെ ഈ ജനുസ്സിലുള്ള ചിത്ത ഘാതക വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
ഇന്നത്തെ അമേരിക്കൻ അവസ്ഥയിൽ പുരുഷനായിരിക്കുന്നതോ സ്ത്രീ ആയിരിക്കുന്നതോ അത് രണ്ടുമായിരിക്കുന്നതോ അത് രണ്ടുമല്ലാതായിരിക്കുന്നതോ ഏതാണ് ലാഭകരം എന്നതിന്റെ അടിസ്ഥാനത്തിലൊരു തെരഞ്ഞെടുപ്പ് നടത്താൻ അമേരിക്കയിലൊരു വിഭാഗം ശ്രമിച്ചെന്നിരിക്കാം. പക്ഷെ,ഈ ട്രാൻസ് ജൻഡറിങ്, A.I സൂപ്പർ സൈബർ മൈൻഡ് വൈറസ്, മുതലാളിത്ത സാങ്കേതികവിദ്യയിൽനിന്നുൽപ്പന്നമാവുന്ന വ്യവസായിക വൈറസിന്റെ ഉന്മൂലന വ്യാധിയാണ് ;ഈ വ്യാധി അമേരിക്കൻ സാമ്പത്തികകൊള്ള രാഷ്ട്രീയത്തിലെ അസ്തിത്വ പ്രതിസന്ധിയുമായി ബന്ധപ്പെട്ടതു ആവാനാണ് സാധ്യത . 2035 ആവുമ്പോൾ മാനുഫാക്‌ചറിങ് ”സ്പേസിൽ” 3.8. TRILLION വര്ധനവുണ്ടാകുമെന്നു പറയുന്ന മസ്‌ക് അതിനെ ഡിസൈൻ ചെയ്യുന്ന A.I ഭീമന്മാരാകെ സമൂഹത്തിൽ മനോ ഭൂത വൈറസ് വ്യാപിപിപ്പിക്കുന്നു എന്നു പറയുന്നതിലും കുടിലമായ സങ്കീര്ണതകളുണ്ട്. അമേരിക്കൻ ജനസമൂഹത്തിൽ ചില വംശീയ ഭാഗങ്ങളെകൂട്ടത്തോടെ സംഹരിച്ചു കൊണ്ടല്ലാതെ അമേരിക്കയ്ക്ക് ഇനി മുന്നോട്ടു പോവാനാവില്ല എന്നാണ് മസ്‌ക് പറയുന്നതിന്റെ രത്നച്ചുരുക്കം എന്ന് ഒടുവിൽവെളിപ്പെടുന്നുണ്ട്. A.I പശ്ചാത്തലമില്ലാത്ത വംശീയതയുടെ ആന്റി വോക്ക് മൈൻഡ് വൈറസ്കൾ-തന്നെയാണ് – (വോക്ക് മൈൻഡ് വൈറസ് അല്ല) ഗാസയിലെ മനുഷ്യ ജീവാവയവങ്ങളെ നിത്യേന നിർദ്ദയം റദ്ദുചെയ്യുവാൻ ശ്രമിക്കുന്നത്. ട്രൂമ്പിന്റെയോ നെതന്യൂഹുവിന്റെയോ തലച്ചോറുകൾAI ആന്റി വോക്ക് മൈൻഡ് വൈറസിന്റെ വഴിക്കുനീങ്ങുന്നുവെന്നു സംശയിക്കാവുന്നതാണ്; ഈവ്യാജ വോക്ക് (ഗ്രോക്?) മൈൻഡ് വൈറസ് സിദ്ധാന്തം നവമുതലാളിത്തത്തിന്റെ കുറ്റകൃത്യങ്ങൾക്ക് പുതിയ ഒരു വംശീയ വാദ എതിരിടം ഉണ്ട് എന്നു സമര്ഥിക്കുവാനുള്ള ശ്രമമാണ്; നവമുതലാളിത്തം നിർവിഘ്‌നം നടത്തിക്കൊണ്ടുപോകുന്ന ഗാസയിലെയും മറ്റും നിത്യമനുഷ്യ സംഹാര പ്രക്രിയയ്ക്കു പുകമറ സൃഷ്ടിക്കാനുള്ള സൂത്രമായിമാറുന്നു അത്; പണ്ട് ജാക്‌സൺ സായ്‌വ് നേറ്റീവ് അമേരിക്കക്കാരെയും നിഗ്രോകളെയും കൂട്ടക്കൊല ചെയ്തു കൊണ്ട് വെള്ളക്കാരന്റെ സാമ്രാജ്യം പടുത്തുയത്തുമ്പോൾ വോക്ക് മൈൻഡ് വൈറസ് പോയിട്ട് കമ്പ്യൂട്ടർ പോലും ചരിത്രത്തിൽപ്രവേശിച്ചിട്ടുണ്ടായിരുന്നില്ല. അതിന്റെ വംശീയ സ്മരണയ്ക്ക് ഒരു ശാസ്ത്രീയ വകഭേദം എന്നനിലയിലാണ്, മസ്‌ക് വ്യാജ വോക്ക് മൈൻഡ് വൈറസ് നെ അവതരിപ്പിക്കുന്നതു, മസ്‌ക് മെഹറുമായുള്ള സംഭാഷണം അവസാനിക്കുമ്പോൾ ഇങ്ങനെ പറയുന്നുണ്ട്: മെറിറ്റോറിക് ആയ എന്തിനെയും, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഏതു നീക്കത്തെയും പ്രതിരോധിക്കുന്നതിൽ നാം ജാഗരൂകരായിരിക്കണം; മെറിറ്റോറിക് എന്നതിന്റെ അർഥം വ്യക്തമാണ്. നരവംശ സമുദായത്തിന് ആകെ ഗുണംചെയ്യുന്നതു എന്ന് അതിനര്ഥമില്ല. വോക്ക് എന്ന സംജ്ഞയെ നിരസിക്കുന്ന, വംശീയ ഗുണകർമ വിഭാഗശഃ:എന്നർത്ഥം .അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ ”ഗുണ – മൂലധനാധിപത്യ” നീക്കങ്ങളെ വാക്കുകൾകൊണ്ട് എതിർക്കാനുള്ള ജനാധിപത്യ അവകാശം .ആദ്യംപറഞ്ഞതു ഉള്ളിൽതട്ടിയ വർഗ്ഗാധിപത്യത്തെ സംബന്ധിച്ച ഗൗരവമുള്ള പാഠവും രണ്ടാമത്തേത് അതിൽ അഭിപ്രായം പറയുക എന്ന ഫലിത പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യവും ആണ് .മസ്‌ക് നിർദ്ദേശിക്കുന്ന സർവ്വനാശകാരിയായ ചിത്ത ഘാതക സൈബർ വൈറസിന് ”വോക്ക് മൈൻഡ് വൈറസ്” എന്നല്ല, മസ്കിന്റെ തന്നെ ”ഗ്രോക് മൈൻഡ് വൈറസ് ”എന്ന രക്ത പങ്കില സംജ്ഞയാണു ചിതം.

Leave a Reply

Your email address will not be published. Required fields are marked *