
എഡിറ്റർ : എസ്. സുധീഷ്
മലയാളത്തിന്റെ മഹാകവിത: നാരായണ ഗുരുവിന്റെ കവിതകൾ

മുഖവുര ആഴിയും തിരയും കാറ്റും – മലയാളത്തിന്റെ മഹാകവിത ഗുരുവിന്റെ കവിതയെ മലയാളത്തിന്റെ മഹാ കവിത എന്ന് വിശേഷിപ്പിക്കുന്നതിനു പ്രേരകമാവുന്നതു കവിതയിൽ മിടിച്ചു നിൽക്കുന്ന ചരിത്രാവബോധത്തിന്റെ ഹൃദയം ആണ്. അങ്ങനെ ഒരു കവിത അതിന്റേതായ രചനയ്ക്ക് അനിതരമായ സരള കാവ്യഭാഷ കണ്ടെത്തുന്നു എന്നതും വളരെ പ്രധാനമാണ്. മലയാളത്തിന്റെ സാമ്പ്രദായിക കാവ്യഭാഷാവ്യയങ്ങളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന തനതു …




