Category Poem

കോവിഡ് കവിതകൾ

അവൻ വരുന്നു എസ്‌.സുധിഷ് കൈകളിൽരോഗവ്യാപനഭീതിയുടെ തൊണ്ട പിളർക്കുന്നആന്റിജൻ കരണ്ടികൾ;വ്യാജ രോഗ നിർമ്മിതിയുടെകമാൻഡോകൾവൈറസുകളുടെ യക്ഷിക്കഥകൾ;രോഗഭയ വ്യാപനങ്ങളുടെതുടൽ പൊട്ടിയ പേപ്പട്ടികൾമിണ്ടരുത്; മിണ്ടിപ്പോവരുത്പകർച്ചവ്യാധി നിയമങ്ങളുടെപല്ലുകൾ വാ പിളർന്നു വരുന്നുശ്മാശാന ഭയാനകതയിൽ നിന്ന്മോഷ്ടിച്ചെടുത്തമരണ ങ്ങളിൽ, നീകോറോണയുടെ വ്യാജമുദ്രകൾ പതിക്കുന്നു;ആഗോള ശവപ്പെട്ടിക്കച്ചവടക്കാരൻഭൂമിയിൽ പകർച്ചവ്യാധിയുടെഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നുനിന്നോട്,നിന്നോട്,നിന്നോട്,ജനങ്ങളുടെ അലംഭാവം കൊണ്ട് എന്ത് സംഭവിച്ചുവെന്നാണ്നീ പറയുന്നത്?ലോകാരോഗ്യ സംഘടന തള്ളിപ്പറഞ്ഞആന്റിജൻ ജ്യോതിഷ ച്ചുരികകൊണ്ട്ദിനം പ്രതി ആയിരങ്ങളുടെതല കൊയ്തെടുക്കാൻനിനക്ക് ആര്…

ഒരു പുഴയോർമ്മ

കൃഷ്ണ ജനാർദ്ദന എന്റെ നെഞ്ചകത്തൂടെയായിരുന്നു…ആ പുഴയൊഴുകിയിരുന്നത്,നിറയെ മീനുകൾ, ആമകൾ,പുള്ളിപ്പുളവനും, മാക്രികളും,താമരകൾ, അതും ചെറുവെള്ളത്താമരകൾപടർന്നു പന്തലിച്ച്, പെറ്റ് പെരുകി…അങ്ങനെ…ഓളം തല്ലിനിന്നിരുന്നു.പുഴയുടെയോരം ചേർന്ന്, കുളവാഴകളും…ഇന്ന് ഞാനൊരു ‘മരുഭൂമിയാണ്’വിണ്ടു കീറിയ ചാലുകളിലൂടെ…മണ്ണിൻ്റെ വിയർപ്പുകൾ പോലുംജലകണികകളായില്ലാതെയങ്ങനെ….അങ്ങനെ അന്ന്, തളിരിലകൾ തിന്നു മദിച്ച എത്രയോചെറുപ്രാണികൾ പുഴുക്കൾതത്തകൾ, മൈനകൾ, കരിയിലക്കിളികൾകുരുവിക്കൂട്ടങ്ങൾ…, എന്തൊരു ബഹളമായിരുന്നു.ആ രാവുകൾക്ക്…നിലാവുകളിൽ – ഒറ്റയ്ക്ക് പാടിയകലുന്നകിളിയുംഎല്ലാം ലവണം വറ്റിയീമണ്ണിലൂടെയായിരുന്നന്ന്എല്ലാം… എല്ലാം…