കാലാക്കി

സൗന്ദര്യം വിളയുന്നത് കസാഖിസ്ഥാനിലാണ്. പണ്ടു പണ്ടു ഒരു രാജ്യത്തിലൊരു ഇസ്ലാമിക പ്രഭുകുടുംബത്തിൽ അതി ബുദ്ധിമതിയായ ഒരു പെൺകിടാവുണ്ടായിരുന്നു. ജന്മസ്ഥലം കേരളദേശം  പെൺകിടാവ് തീവ്രവാദി ബന്ധത്തിന്റെ പേരിൽ ഇഷ്ട ദുഷ്ടസ്വപ്നങ്ങൾ കാണുകയും  റിപ് വാൻ വിങ്കിളിന്റെ ഉറക്കമൊരു ഭീകരവാദരോഗമായി വികസിപ്പിച്ചെടുക്കുകയും ചെയ്തശേഷം ഭീകരവാദിയെന്നനിലയിൽ പീഡിപ്പിക്കപ്പെട്ടുവെങ്കിലും അറസ്റ്റൊഴിവാക്കി കസാക്കിസ്ഥാനിലെത്തി ഒരു കുതിരയും കുതിരക്കാരനുമായി സന്ധിക്കുന്നതുമാണ്. കഥ ഇത്രയും സംഭവിക്കുന്നതിനു മുൻപ് അതിബുദ്ധിമാന്മാർക്കു അതിബുദ്ധിമതികളോട് പ്രണയവും വിവാഹവും ഉണ്ടാകേണ്ടതാണ് എന്ന നാട്ടു നിയമത്തെപിന്തുടർന്നു ഒരു ബുദ്ധിമാനെ ഇവൾ പ്രണയിക്കുകയും വിവാഹം കഴിച്ചു രണ്ടു കുട്ടികളെ നിർദ്ദയം പ്രസവിക്കുകയും എന്നാൽ  മഹാധനികനും ബുദ്ധിമാനുമായ കാന്തനെ കൈവെടിഞ്ഞു മറ്റൊരു കെംകേമൻ ബുദ്ധിമാനിൽ സദയം  നിപതിക്കുകയും ചെയ്തു. എല്ലാ മിത്തുകളിലും കഥകളിലും രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ട് എന്ന് രണ്ടാം ബുദ്ധിമാൻ പറഞ്ഞതു കേട്ട് അയാളെ പ്രാപിക്കാൻ അവൾ കസാഖിസ്ഥാനിൽ (ഖസാക്കല്ല) എത്തുമ്പോൾ അയാൾ ജയിലിൽ രണ്ടു പെഗ്ഗു ഉറക്കവ്യാധി മരുന്നു കഴിച്ചു ആരെയൊ ബലാൽസംഗം ചെയ്തുവെന്ന്അവകാശപ്പെടുന്നു അതാരെ? അറിയില്ല ഒരു പ്രത്യേകതരം എൿഷൻ എന്നു മാത്രം ഓർമ്മയുണ്ട് .   
എൿഷൻ ?
എൿഷൻ
ശരി ഞാൻമടങ്ങുന്നു . ഞങ്ങളുടെ നാട്ടിലെല്ലാകവലകളിലും  യക്ഷന്റെ ഭീമാകാരമായ  വിഗ്രഹങ്ങളുണ്ട്. കഴുത്തറ്റം വരെ എൿഷൻ വസ്ത്രം ധരിച്ചിട്ടില്ല.      
ശുഭയാത്ര
ശുഭനിദ്ര
കാലാക്കി

Leave a Reply

Your email address will not be published. Required fields are marked *