
എഡിറ്റർ : എസ്. സുധീഷ്
കാലത്തിന്റെ കുറിപ്പുകൾ
രാഷ്ട്രീയ ആൾക്കൂട്ട നരവേട്ട

ഭാഗം ഒന്ന്:
കേരളം, കാരണഭൂതന്റെ വറചട്ടിയിൽ നിന്ന് രക്ഷപ്രാപിക്കാൻ കണ്ടെത്തിയ മുഖ്യ അഭയസ്ഥാനമെന്ന നിലയ്ക്കാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രെസ്സിനു വോട്ടുചെയ്തത്. ഇന്നത്തെ സാഹചര്യത്തിൽ കാരണഭൂതന്റെ അടിമക്കൂട്ടത്തേക്കാൾ ഗുണപരമായ മേന്മ കോൺഗ്രെസ്സിനുണ്ടാവാമെന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതു അവരുടെ നിരാശ ശമിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതു കൊണ്ടാണ്. നിവൃത്തികേട് കൊണ്ടാണ്. അല്ലാതെ കോൺഗ്രസിൽ എന്തെങ്കിലും നന്മയുടെ തിണർപ്പു കണ്ടിട്ടില്ല.
അതുകൊണ്ട് ഇതു കൊണ്ഗ്രെസ്സിന്റെ മഹത്തായ വിജയമെന്നവകാശപ്പെട്ടിട്ടു കാര്യമില്ല, കോൺഗ്രെസ്സിന്റെ നന്മ കണ്ടിട്ടല്ല ഈ ഫാസിസിസ്റ് ഭരണകൂടത്തിന്റെ ചവിട്ടും തൊഴിയുമിനിയും സഹിക്കൻമേലാ എന്ന് ജനങ്ങൾ തീരുമാനിച്ചതുകൊണ്ടാണ് ഇങ്ങനെ ഒരു നേട്ടം കോൺഗ്രെസ്സിനുണ്ടായത്. ഖജനാവിന്റെ പിച്ച ചട്ടിയിൽനിന്നു ഒന്നേകാൽ കോടി ചെലവഴിച്ചു സ്ഥലത്തെ പ്രധാന ജനദ്രോഹിക്കു വാഹനം വാങ്ങിക്കൊടുക്കുന്നതിനെയാണ് ധനകാര്യ ഫാസിസമെന്നു പറയുന്നതു, ജനങ്ങൾക്ക് സഹനീയമായുള്ളതു ബലപ്രയോഗാധിഷ്ഠിതമായ കൊള്ളയെക്കാൾ, സൗമ്യമായ ജനാധിപത്യരീതിയിലുള്ള ചെറുകിട അഴിമതികളാണ്.
എന്നാൽ, കാരണഭൂതന്റെ വറചട്ടിയിൽനിന്നു മറ്റൊരു താൻപ്രമാണിയുടെ എരി തീയിലേക്കാണ് ജനം ചെന്ന് വീഴുന്നത് എന്നൊരവസ്ഥയുടെ സിഗ്നലുകൾ കേരളത്തിന് ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ സിപിഎം-നെ ലിക്വിഡേറ്റ് ചെയ്തു തന്റെ തൊഴുത്തിലെ പശുക്കൾക്കൊപ്പം കെട്ടാൻ കാരണഭൂതനു ദീർഘകാലം, കടുത്ത ഏറ്റുമുട്ടലുകൾ നേരിടേണ്ടിവന്നു. പക്ഷെ സതീശന് കേരളത്തിലെ കോൺഗ്രസിനെ ലിക്വിഡേറ്റ് ചെയ്യാൻ അരനാഴിക നേരം മതി എന്ന നിലയിലാണ് ഇപ്പോൾ നിമിഷ സൂചിക മുന്നോട്ടുനീങ്ങുന്നതു…. പ്രതിപക്ഷനേതാവ് എന്ന നിലയിൽ പാർലമെന്ററി പാർട്ടിയിൽ ബഹു ഭൂരിപക്ഷമുണ്ടായിരുന്ന രമേശിനെ മലർത്തിയടിച്ചു സതീശൻ പ്രതിപക്ഷ നേതാവായതു സാധാരണ രാഷ്ട്രീയനിരീക്ഷകന് ഒരു ”മിറക്കിൾ” ആയാണ് അനുഭവപ്പെട്ടത്. കോളേജ് കാലത്തു കെ.എസ്.യൂ രാഷ്ട്രീയത്തിൽ കാണപ്പെട്ടിരുന്ന സാമാന്യം നിർദ്ധനനായിരുന്ന സതീശൻ കെ എസ് യു ബന്ധങ്ങൾ ഉപയോഗിച്ച് മണി ചെയിൻ നടത്തി അദൃശ്യനായതും, പിന്നീട് കൊച്ചിയിലെ ആതുര ശുശ്രൂഷാ കേന്ദ്രജീവനക്കാരനായായതും വരെ സംഭവങ്ങൾ വ്യക്തമാണ്. പൊടുന്നനെ ഒപ്പം നിൽക്കുന്നവർക്ക് ”ഫണ്ട്” വാഗ്ദാനം ചെയ്തു ആളെ കൂട്ടി കോൺഗ്രസിന്റെ ഏകനേതാവ് എന്ന അധികാരപദവി പിടിച്ചെടുക്കാൻ ഒരുമ്പെടുന്ന നേതാവായി സതീശൻ രംഗപ്രവേശം ചെയ്യുന്നത് രണ്ടായിരത്തിന്റെ തുടക്കത്തിലാണ്. വിദ്യാഭ്യാസകാലത്തു കെ.എസ്.യുവുമായി ചില ബന്ധങ്ങളുണ്ടായിരുന്നെങ്കിലും ഇയാൾക്കു പിൽക്കാലത്തു കോൺഗ്രെസ്സുമായി സംഘടനാ പ്രവർത്തന ബന്ധങ്ങൾ ഇല്ലാതിരിക്കെയാണ് ഏതോ വിദേശ ഫണ്ടിങ് ഏജൻസിയുടെ രഹസ്യ രാഷ്ട്രീയ കൈക്കാരൻ ആയതു കൊണ്ടാവാം, ഇയാൾ കോൺഗ്രസിന്റെ അമരത്തേക്കു പിടിച്ചുകയറുന്നതു. മുൻ എ ഐ സി സി അംഗവും കേരളമഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയുമായിരുന്ന സിമി റോസ് ബെൽ പറയുന്നത് അവർ തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോൾ മണിച്ചെയിൻ തട്ടിപ്പുകാരനെന്ന നിലയിൽ ഓർമയിൽ നിന്ന് മാഞ്ഞു പോയിട്ടില്ലാത്ത സതീശൻ അവരെ സമീപിച്ചു അവർക്കു തെരഞ്ഞെടുപ്പിന് ആവശ്യമായ ഫണ്ട് വാഗ്ദാനം ചെയ്തു ഞെട്ടിച്ചുകളഞ്ഞുവെന്നാണ്; സി.പി.എമ്മിനെ എന്ന പോലെ, ബി.ജെ.പി.ക്കു കേരളത്തിലുള്ള മറ്റൊരു ബദലായ കോൺഗ്രസിനെയും, ജനാധിപത്യ പ്രത്യയ ശാസ്ത്രത്തിന്റെ ശവം നാറുന്ന അഴിമതിക്കൂനയാക്കി മാറ്റുന്നതിനു പണവുമായി വിദേശ ധനകാര്യശക്തികൾ, കേരളത്തിലെത്തിയിരിക്കുന്നു എന്നും അവർ പണം ധൂർത്തമായി ചെലവ് ചെയ്തു സതീശനുവേണ്ടി പി.ആർ. പവർ ഗ്രൂപ്പുകൾ നിർമ്മിക്കുന്നുവെന്നും കോൺഗ്രസ് സംഘടനാപരമായി അതിനു കീഴടങ്ങുന്നുവെന്നുമാണ് വ്യക്തമാവുന്നതു; പണ്ട് കെ വി. തോമ തിരുത കൊണ്ടു കൊടുത്താണ് കരുണാകരനിൽ നിന്നു രാഷ്ട്രീയ ആനുകൂല്യം തരപ്പെടുത്തിയത് എന്നൊരു കിംവദന്തിയുണ്ട്. കോൺഗ്രസിൽ യാതൊരു സംഘടനാ പ്രവർത്തന മെരിറ്റുമില്ലാത്ത, കേവലം എം.എൽ.എ. ഗുണഭോക്താവു മാത്രമായ സതീശൻ എന്ത് സ്പെസിമെൻ ഉന്നതാധികാരികൾക്കു നൽകി പ്രസാദിപ്പിച്ചാണ് രമേഷ് ചെന്നിത്തലയെ അട്ടിമറിച്ചു പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുത്തത് എന്ന വസ്തുത ഇന്നും ദുരൂഹമായിരിക്കുന്നു; ഫണ്ടിംഗ് കേന്ദ്രങ്ങൾ കോൺഗ്രസിനെതിരെ അതിന്റെ അവസാനത്തെ കളി തുടങ്ങി എന്നതിന്റെ സാക്ഷ്യമമാണ് സതീശൻ കോൺഗ്രസിനുള്ളിൽ പ്രചരിപ്പിക്കുന്ന ഏകാധിപത്യ ക്രയവിക്രയങ്ങൾ.
2024 ഓഗസ്റ്റ് 31 നു ഒരു മാധ്യമത്തിനു കൊടുത്ത അഭിമുഖത്തിൽ മഹിളാ കോൺഗ്രസ്പ്രവർത്തകരിൽ നിന്ന് ലൈംഗികമായ ആനുകൂല്യങ്ങൾ തേടുന്ന ഒരു പവ്വർ ഗ്രൂപ്പിന്റെ നേതാവായാണ് സിമി റോസ്‌ബെല്ൽ വി.ഡി സതീശനെ വിശേഷിപ്പിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ പദവികൾ സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് കാസ്റ്റിംഗ് കൗച് ഉണ്ടെന്നും അതിന്റെ ശില്പിയും മുഖ്യ വ്യാപാരിയും വി.ഡി സതീശനാണെന്നും സിമി തുറന്നടിക്കുകയുണ്ടായി. തുടർന്നു സെപ്റ്റംബർ 1 നു യാതൊരു വിശദീകരണവും ചോദിക്കാതെ തികച്ചും ജനാധിപത്യപരമായി കോൺഗ്രസിൽ നിന്ന് സിമിയെ പുറത്താക്കുകയുണ്ടായി; കൊണ്ഗ്രെസ്സ് നേതൃത്വം ഇത്തരം ആരോപണങ്ങൾ പാർട്ടിയുടെ കുലീനതയ്ക്കു നിരക്കാത്തതായതു കൊണ്ട് ഇതിനെതിരെ പ്രതികരിക്കാൻ തയ്യാർ ആയില്ല.
2006-ൽ തോൽക്കുമെന്നുറപ്പുള്ള മാരാരികുളം നിയമസഭാമണ്ഡലലത്തിൽ തോമസ് ഐസ്സക്കിനോട് പൊരുതുവാൻ നിയോഗിക്കപ്പെട്ടത് സിമിയായിരുന്നു. ഇപ്പോൾ എഴുപതോടടുക്കുന്ന, കൊച്ചിയിലെ ഏറ്റവും ദീർഘകാല സംഘടനാ പാരമ്പര്യമുള്ള സിമിയെ സ്ത്രീ എന്ന പരിഗണന നൽകിയിട്ടെങ്കിലും 2021 -ൽ കൊച്ചി നിയമസഭാമണ്ഡലത്തിൽ മത്സരിപ്പിക്കണമെന്നു പ്രമുഖ കോൺഗ്രസ് നേതാക്കൾ ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടുവെങ്കിലും ”ഫണ്ടും” സെക്സിന്റെ വിവിധ തരം പ്രയോഗങ്ങളും കൊണ്ട് പാർട്ടിയെ കൈപ്പിടിയിലൊതുക്കിയ സതീശന്റെ തിരുവായ്‌ക്കെതിരെ എതിർ വാ ഇല്ലാത്ത സാഹചര്യത്തിൽ സിമിക്ക് സീറ്റ് നിഷേധിക്കപ്പെട്ടു.
സിമിയുടേത് ഒറ്റപ്പെട്ട ശബ്ദമല്ല. പുതുതായി വരുന്ന കാര്യ ശേഷിയുള്ള ചെറുപ്പക്കാർക്കു മെത്തയും പെണ്ണുമൊരുക്കിക്കൊടുത്തു അവരെ കെണിയിൽ വീഴ്ത്തി തന്റെ പക്ഷത്തോടു ചേർത്തു നിർത്തുന്ന സമ്പ്രദായം ഇയാൾക്കുണ്ട് എന്നാണു എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് മുൻ സെക്രട്ടറി ആയിരുന്ന രാജേന്ദ്ര പ്രസാദ് പറയുന്നത്. ഇയാളുടെ എം എൽ. എ. ഓഫീസ് രാത്രികാലങ്ങളിൽ ഒരു അഭിസാരിണീ ഗൃഹ ശാലയായി (വേശ്യാലയം എന്ന് രാജേന്ദ്രപ്രസാദ്) പ്രവർത്തിച്ചിരുന്നുവെന്നും കാസ്റ്റിംഗ് കൗച് എന്നതിനൊപ്പം, പുരുഷന്മാരെ കെണിയിൽ വീഴ്ത്താനുള്ള തേൻ കെണിതന്ത്രവും ഇയാൾ പയറ്റി നോക്കിയിരുന്നുന്നുവെന്നുമാണ് രാജേന്ദ്ര പ്രസാദ് സൂചിപ്പിക്കുന്നത്; ഈ ആക്ഷേപങ്ങൾ ആവർത്തിച്ചു സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടും കോൺഗ്രസ് സംഘടനാപരമായോ, ഇയാൾ വ്യക്തിപരമോ ആയി, ഒരു നടപടിയും ആർക്കെതിരെയും കൈക്കൊണ്ടിട്ടില്ല…. രാജേന്ദ്ര പ്രസാദിനെതിരെ ഒരു വധ ശ്രമം നടത്തി എന്നല്ലാതെ ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ ഒന്നും നിഷേധിക്കാൻ കോൺഗ്രസ് ശ്രമിച്ചു കണ്ടില്ല; സിമി റോസ്‌ബെൽ പറയുന്നത് ഇയാളെ ഒരു പരിധിയോളം തുറന്നുകാട്ടിയതു കാരണമായി അവരുടെ രണ്ടു മക്കളുടെ ജീവന് അപകട ഭീഷണിയുണ്ടെന്നാണ്
ഇതേക്കാളേറെ ഹൃദയ ഭേദകമാണ് ഇയാൾ ഇയാളുടെ ഓഫീസ് സെക്രെട്ടറിയും മെന്ററും ആയിരുന്ന, ഇയാളുടെ ”ഓഫിസു ശാല” യുടെ സെക്രട്ടറി ആയി ദീർഘകാലം പ്രവർത്തിച്ചിരുന്ന താരകേശ്വരന്റെ പത്നിയോട് ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന മഹാ ദ്രോഹം. നീചരിൽ നീചൻ ആര് എന്നതിന് ഒരു മത്സരം ഏർപ്പെടുത്തിയാൽ ഏതുകാരണഭൂതനെയും മറികടന്നു ഹൃദയശൂന്യതയുടെ പ്രഥമ പ്രമാണമായിത്തീരാൻ ഇയാൾക്ക് കഴിയും എന്നാണ് താരകേശ്വരന്റെ പത്നിയോട് ഇയാൾ ചെയ്തതായി ആരോപിക്കപ്പെടുന്ന ഗർഹണീയമായ കുറ്റകൃത്യങ്ങളിൽ ഭാഗികമായ സത്യമെങ്കിലുമുണ്ടെങ്കിൽ വ്യക്തമാവുന്നത്; അതിന്റെ ഡിജിറ്റൽ തെളിവ് ഒരു സ്ത്രീയുടെ പേപിടിച്ച മുഖവും അസഭ്യവർഷവുമായി 2023 മുതൽ ഇന്നുവരെയും സജീവമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നു; ഇത് ഒരു ഫേക്ക് വിഡിയോ ആണു എന്ന് ഇന്നിതുവരെയും ആരും പരാതിപ്പെട്ടിട്ടില്ല. ഇതിന്റെ വസ്തുതാ പരിസരത്തെപ്പറ്റി സൂചിപ്പിക്കുന്ന i2i സുനിൽ തോമസിനെയോ, രാജേന്ദ്രപ്രസാദിനെയോ ആരും ചോദ്യം ചെയ്തിട്ടില്ല. ഇപ്പോൾ മുൻപറഞ്ഞ താരകേശ്വരന്റെ പത്നിയെ പണം കൊടുത്തു നിശ്ശബ്ദയാക്കാൻ സതീശനു കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ വീഡിയോ ഇപ്പോഴും പ്രചാരത്തിലാണ്. പൊലീസിന് നിലവിലുള്ള നിയമപ്രകാരം ഈ അശ്ലീല വീഡിയോ തടഞ്ഞു കേസ് എടുക്കാവുന്നതേ ഉള്ളൂ.. സിമിയുടെ ആക്ഷേപം സർവമാന ഫെമിനിസ്റ്റുകളും സദാചാര സംരക്ഷകരും മാധ്യമങ്ങളും സിപിഎമ്മും ബിജെപിയും ചേർന്നു ഒരു ചെറിയ കാര്യമായി കടലിലൊഴുക്കിയെങ്കിലും സതീശനോടൊപ്പം നിന്നു പ്രവർത്തിച്ച യുവാക്കൾ അതിനു തയ്യാറായിരുന്നില്ല. സിമി റോസ് ബെല്ലിന്റെ വാക്കുകൾ ഒരു കണ്ണകിയെപ്പോലെ പുകഞ്ഞു കൊണ്ടിരിക്കുകയാണ് എന്നും അത് അതിനെ കുഴിച്ചുമൂടിയ കുഴിമാടത്തിൽ നിന്ന് പൊട്ടിത്തെറിച്ചു മാധ്യമ രാഷ്ട്രീയ ഉദരംഭരികളെ പ്രഹരിച്ചുകൊണ്ടിരിക്കും എന്ന് ഉറപ്പാണ്.
ഹേമ കമ്മീഷൻ റിപ്പോർട്ട് ഗവണ്മെന്റിന്റെ കൈയിൽ ഇറുകെ പിടിച്ചിരിക്കുമ്പോഴാണ്, നടിക്കെതിരെയുള്ള ആക്രമണത്തിൽ കേരളം അകെ ക്ഷുഭിതമായിരിക്കുമ്പോഴാണ് കാസ്റ്റിംഗ് കൗച്ചു ചലച്ചിത്ര രംഗത്തെ ഒരു യാഥാർഥ്യമാണ് എന്ന് പല നടികളും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കെയാണ് സിമി റോസ്‌ബെൽ ജോൺ എന്ന കോൺഗ്രസിലെ ഏറ്റവും മുതിർന്ന ആദരണീയായ വനിത, പ്രതിപക്ഷ നേതാവ് സതീശന്റെ മുഖത്തിനു നേർക്കു വിരൽ ചൂണ്ടി, ഇയാൾ ലൈംഗിക ചൂഷകനും എവിടെ നിന്നൊ കൈക്കലാക്കിയ ഫണ്ട് കൊണ്ട് കോൺഗ്രെസ്സിലാധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്നവനുമാണ് എന്ന് പരസ്യമായിപറഞ്ഞത്. കോൺഗ്രെസ്സിനുള്ളിലെ ലൈംഗിക അപഥസഞ്ചാരങ്ങൾ ഒക്കെയും കോൺഗ്രെസ്സിനു പുറത്തുള്ള സ്ത്രീകളുമായി ബന്ധപ്പെട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഒടുവിൽ ഉമ്മൻചാണ്ടിക്കെതിരെ സി പി എം ഭൂകമ്പ പ്രക്ഷോഭണം നടത്തിയത് പാർട്ടിയിൽ ആരുമില്ലാത്ത സരിതയുടെ വാക്കിന് തുമ്പിൽ പിടിച്ചാണ്. പക്ഷെ ഇവിടെ പ്രതിപക്ഷ നേതാവിന്റെ നേർക്ക് വിരൽചൂണ്ടി ആരോപണം ഉന്നയിച്ചതു നേതൃ നിരയിലെത്തിയ മുതിർന്ന കോൺഗ്രസ് പ്രവർത്തകയാണ്. യുവാക്കന്മാർക്കു തേൻ കെണി ഒരുക്കിയും യുവതികൾക്ക് കാസ്റ്റിംഗ് കൗച്ചു ഒരുക്കിയും കോൺഗ്രസിനെ തീർക്കാൻ ശ്രമിക്കുന്ന സതീശൻ നിശ്ശബ്ദരാക്കിയത് കോൺഗ്രെസ്സുകാരെമാത്രമല്ല സിപിഎം. ബിജെപി കക്ഷികളെയും കേരളത്തിലെ മാധ്യമസമൂഹത്തെ ആകെയുമാണ്. പണം ധൂർത്തമായി ഒഴുക്കുകുന്ന പി.ആർ വർക്കിലൂടെ മാധ്യമങ്ങളെ കീഴടക്കാൻ സതീശന് കഴിഞ്ഞു. കേരളത്തിൽ കാരണ ഭൂതന്റെ അടിമപ്പറ്റം ഒരുരാഷ്ട്രീയ കക്ഷി എന്ന നിലയിൽ തേഞ്ഞു തീർന്നു കൊണ്ടിരിക്കുമ്പോഴാണ് സതീശൻ സ്ത്രീകളിൽ നിന്ന് ലൈംഗിക വാഴ്വ് ആവശ്യപ്പെടുന്നുവെന്ന ആരോപണം ഉയർന്നു വന്നത്. ഉമ്മൻചാണ്ടിക്കെതിരെ ചന്ദ്രഹാസമിളക്കിയ കാരണഭൂത സംഘം സിമിയുടെ ആരോപണത്തിന് ഒരു ദിവസത്തെ ആയുസ്സു പോലും കൊടുക്കാതെ വിഴുങ്ങിയത് കാണുമ്പോൾ എന്തതിശയമേ എന്ന് ആരും അമ്പരന്നു പോവും. കപ്പലിനുള്ളിലെ കള്ളനെ മുതിർന്ന ഒരു സംഘടനാ പ്രവർത്തക പിടികൂടി വെയിലത്തു നിർത്തിയപ്പോൾ ഒരുകോൺഗ്രെസ്സ് നേതാവും അവർ പറഞ്ഞതിൽ വസ്തുതയുണ്ടോ എന്നന്വേഷിക്കാൻ തയ്യാറായില്ല; ചെന്നിത്തലയെ ഒളിഞ്ഞിരുന്നു വകവരുത്തിയ ഈ കപ്പിത്താൻ ആരെയും മുക്കുവാൻ വേണ്ടുന്ന ബ്ലാക്‌മെയ്‌ലിംഗ് ടിപ്‌സുകൾ കൈവശം വച്ചിട്ടുണ്ട് എന്നതു കൊണ്ടാവാം സതീശന്റെ രതിസുഖ ശയ്യയെ പറ്റിയോ തേൻ കെണി പ്രയോഗങ്ങളെപ്പറ്റിയോ കോൺഗ്രെസ്സിനുള്ളിലെ ആരും ഒരൊച്ചയുമുണ്ടാക്കിയില്ല. കാരണ ഭൂതനെ അടിമപ്പറ്റം ഭയക്കുന്നതിനേക്കാൾ മാരകമായി കോൺഗ്രെസ്സുകാർ ഈ കാസ്റ്റിംഗ് കൗച്ചൂ വിദഗ്ധനെ ഭയക്കുന്നു എന്ന് തന്നെയാണ് അതിന്റെ അർത്ഥം; സിമി റോസ് ബെൽ യുക്തിസഹമായതെളിവുകൾ മുന്നോട്ടുവച്ചു പ്രതിപക്ഷ നേതാവിനെതിരെ പെൺ വിഷയമാസ്വദിച്ചും ഉപയോഗിച്ചും അധികാരക്കളി കളിക്കുന്നവൻ എന്നു വ്യക്തമായ ഭാഷയിൽ ഒരാരോപണം ഉന്നയിക്കുമ്പോൾ അതു പാതി കേട്ടെന്നും കേട്ടത് തന്നെ കളഞ്ഞുപോയി എന്ന മട്ടിലുമാണ് സി പി എം പ്രതികരിച്ചത്.
പി.ജെ കുര്യൻ തൊട്ടു ഉമ്മൻചാണ്ടി വരെയുള്ളവർക്കെതിരെ പാർട്ടി ബാഹ്യമായ ബന്ധങ്ങൾ ആരോപിച്ചു വൻ പ്രക്ഷോഭങ്ങൾ നടത്തിയ സിപിഎമ്മിന്റെ വർത്തമാന കാലാവശിഷ്ടം ആയി കാണപ്പെടുന്ന കാരണ ഭൂത സംഘം എന്നപോലെ, വർഗ്ഗീയതയുടെ രക്തനിലങ്ങളിൽ അധികാര സ്തൂപങ്ങൾ നാട്ടുന്ന ബിജെപി യും സതീശനെതിരെ കാര്യമായി പ്രതികരിക്കാൻ തയ്യാറായില്ല. മാധ്യമസമൂഹം രാഷ്ട്രീയ കക്ഷികളോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ”സെക്‌സും ഫണ്ടും” കൊണ്ട് അധികാരക്കളി കളിക്കുന്നവന് അടിയറവു പറഞ്ഞു. കോൺഗ്രെസ്സിനുള്ളിലിരുന്നു കൊണ്ടു കോൺഗ്രസിനെ തിന്നു തീർക്കുന്ന പണിയാണ് സതീശൻ ചെയ്യുന്നതു എന്ന് അവശിഷ്ട സിപിഎമ്മിനെന്നപോലെ ബിജെപിക്കും നന്നായി അറിയാമായിരുന്നു. വി.എം.സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനും കെ. സുധാകരനുമടങ്ങുന്ന മുതിർന്ന നേതാക്കളും, ഷാഫിയും രാഹുലും വർക്കിയും ജോയിയും രമ്യ ഹരിദാസും, അനിലും ബാലറാമും ചാണ്ടിയും വിഷ്ണുനാഥും ഷൗക്കത്തും കുഴൽനാടനുമെല്ലാം അടങ്ങുന്ന യൂത്ത് ബ്രിഗേഡും കേരളത്തിലൊരു ഭരണ കൂടാതിക്രമ വിരുദ്ധ പ്രചാരണ സന്നാഹം രൂപപ്പെടുത്തുന്ന കാലമായിരുന്നു 2024. കോൺഗ്രസിലെ മുതിർന്ന നേതൃവൃന്ദത്തെ ഒതുക്കാൻ, യൂത്ത് ബ്രിഗേഡിന്റെ വക്താവ് താൻ ആണ് എന്ന് സതീശൻ ഒരു പ്രതീതി സൃഷ്ടിച്ചുവെങ്കിലും യൂത്ത് ബ്രിഗേഡിൽപ്പെട്ട ആരും ഇയാളുടെ നേതൃത്വത്തെ വിശ്വാസത്തിലെടുത്തതായിക്കാണുന്നില്ല; ജനങ്ങൾ, അവരഭിമുഖീകരിക്കുന്ന അപായകരമായ കെടുതികളിൽ നിന്നുള്ള രക്ഷാമാർഗ്ഗമായാണ് കൊണ്ഗ്രെസ്സിനെ സ്വീകരിച്ചത്. പക്ഷെ അതിന്റെ തലപ്പത്തു ഇങ്ങനെയൊരുവൻ കയറിയിരിക്കുന്നതു അപകടമാണെന്ന് രാഹുലിനെത്തകർക്കാൻ ഇയാൾ നടത്തിയ ഏകാധിപത്യപരമായപ്രഖ്യാനങ്ങളിലൂടെ ഇയാൾ ലോകത്തെ വിളിച്ചറിയിച്ചു.
കരുത്തും വിവേകവുമാർന്നഭാഷാശീലമുള്ള അബിൻ വർക്കിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് രാഹുൽ യൂത്ത് കോൺഗ്രസ് പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബൗദ്ധിക കാര്യശേഷിയിലും സംഘടനാ കർമ്മവീര്യത്തിലും സമശീർഷരായ രണ്ടു പേർ തമ്മിലുള്ള മത്സരത്തിൽ രാഹുലിന് മുന്കൈ നേടാൻ കഴിഞ്ഞത് അയാൾക്ക് അയാളുടെ അർപ്പണബോധം യുവതീയുവാക്കൾക്കിടയിൽ സമർത്ഥിക്കുവാൻ കഴിഞ്ഞതു കൊണ്ടാവണം. സതീശനെപ്പോലെ കാസ്റ്റിംഗ് കൗച്ചു നിർമാണ വൈദഗ്ധ്യത്തിലൂടെയല്ല ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെയാണ് അയാൾ നേതൃ പദവിയിലെത്തിയത്, യൂത്ത് കോൺഗ്രസ് രാഷ്ട്രീയം രാഹുൽ ഗാന്ധിയിൽ തുടങ്ങി പ്രിയങ്ക ഗാന്ധിയിലവസാനിക്കുന്ന ഒരു അടഞ്ഞ ഫലിത പുസ്തകമാണെങ്കിലും, ജനങ്ങളോടുള്ള തീക്ഷ്ണമായ പ്രതിബദ്ധതകൊണ്ട് ജനങ്ങളുടെ വിശ്വാസം നേടാൻ യുവ നേതാക്കൾക്ക് കഴിഞ്ഞു. അവരാരും സതീശൻ ഗ്രൂപ്പ് വിശ്വാസികളായിരുന്നില്ല. പക്ഷെ സിമിറോസ് ബെൽന്റെ വെളിപ്പെടുത്തലിനുശേഷം സതീശനുമായി അവർക്കു സ്വരച്ചേർച്ചയില്ലാതായി എന്നുവേണം കരുതുവാൻ. അതിനെയാണ് ഷാഫിയും രാഹുലുമെല്ലാം സതീശൻ ഗ്രൂപ്പ് വിട്ടു വേണുഗോപാലിനോടൊപ്പംകൂടി എന്നൊരു വ്യാഖ്യാനം കൊണ്ടു മാധ്യമസ്ഥാപനങ്ങൾ മറയ്ക്കാൻശ്രമിച്ചതു; രാഹുലിനെ അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കം ചെയ്തപ്പോൾ സ്വാഭാവികമായും അവിടെ വരേണ്ടിയിരുന്ന വർക്കിയെ ചതിച്ചതിനു കാരണമായി ”എന്താരോപണമാണ്” അയാൾക്കെതിരെ ഉന്നയിച്ചിട്ടുള്ളത് എന്നറിഞ്ഞുകൂടാ!
രാഹുൽ സൈബർ മീഡിയയിലൂടെയും ജനകീയമായ ഇടപെടലിലൂടെയും വലിയ ഒരു സൗഹൃദവലയംസ്ഥാപിച്ചിരുന്നുവെങ്കിൽ അതുതികച്ചും സ്വാഭാവികമാണ്. മാധ്യമ പ്രവർത്തകരോടും എഴുത്തുകാരോടുമുള്ള സൗഹൃദമെന്ന പോൽ സാധാരണ യുവതീയുവാക്കളോടും അയാൾക്ക് സൗഹൃദം ഉണ്ടായിരിക്കാം. അതിൽ അയാൾക്ക് അയാളുടെ പ്രസ്ഥാനത്തെന്റെ ജനകീയബന്ധവിപുലീകരണം എന്ന രഹസ്യമായ ഉന്നമുണ്ടായിരിക്കാം. പെൺകുട്ടികൾക്കിടയിൽ അയാളോട് ഇഷ്ടം തോന്നിയവരോ വിവാഹ താല്പര്യമുണ്ടായിരുന്നവരോ ഉൾപ്പെട്ടിരിക്കാം. സഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നുവെന്നു കണ്ടാൽപ്പോലും പൊടുന്നനെ പെണ്ണിനോട് നോ പറയാൻ പുരുഷന് കഴിഞ്ഞെന്നു വരില്ല. അതിനു സമയമെടുക്കുകയും സഹൃദം സൗഹൃദം തന്നെയായി തുടരാം എന്ന് പറഞ്ഞവസാനിപ്പിക്കുന്നിടത്തു പെണ്ണിന് മോഹഭംഗം സംഭവിച്ചുവെന്നും വരാം. അതിനപ്പുറം രാഹുൽ ഒരു ചങ്ങമ്പുഴയെപ്പോലെയോ പി.കുഞ്ഞിരാമൻ നായരെപ്പോലെയോ സ്ത്രീ ബന്ധങ്ങൾ നിലനിർത്തിയിരുന്നുവെന്നതിന് തെളിവുകൾ ഇല്ല.
സിമി റോസ് ബെല്ലിന്റെ ആരോപണങ്ങളും ആൾക്കൂട്ട നരവേട്ടയും
ഭാഗം രണ്ടു
ഈ സാഹചര്യത്തിലാണ് മാനസിക ഗുഹ്യ രോഗം ബാധിച്ച ഒരു ന്യൂസ്ചാനൽ രാഹുലിന്റെ സ്ത്രീ ബന്ധ പരമ്പരയിലാദ്യത്തേതു് എന്ന് അവകാശപ്പെട്ടു കൊണ്ടു ചില തുണ്ടുകൾ പുറത്തിറക്കിയത്. തുടർന്ന് നൂറുകണക്കിന് ലൈംഗിക പീഡന പരാതികൾ രാഹുലിനെതിരെ കെ പി സി സി യുടെയും ഹൈ കമ്മാണ്ടിന്റെയും ഓഫിസുകളിൽ കുന്നുകൂടി കിടക്കുകയാണെന്നും പ്രചാരണമുണ്ടായി. ഹൈകമ്മാണ്ടിനും കെ പി സി സി ക്കും മാത്രമായി നൂറുകണക്കിന് ലൈംഗിക പീഡന പരാതികൾചെല്ലാൻ എന്താ അവ രണ്ടും പോലീസ് സ്റ്റേഷനുകളാണോ എന്നറിയില്ല. സിപിഎമ്മിന്റെ ശോചനീയാവശിഷ്ടത്തിനു, ലൈംഗികകേസ്സുകൾ കൈകാര്യം ചെയ്യുന്നതിന്പ്രത്യേക പാർട്ടി കോടതിയുണ്ട്. അങ്ങനെയൊരു സംവിധാനം കോൺഗ്രസിനില്ലാത്തിടത്തോളം കാലം അസംഖ്യം യുവതികൾ രാഹുലിനെതിരെ ലൈംഗിക പരാതിയുമായി കോൺഗ്രസിന്റെ ഓഫിസുകളിൽ എത്തിയിട്ടുണ്ടെങ്കിൽ തന്നെയും രാഹുലിനോട് പാർട്ടി ഏതെങ്കിലും ഒരു കേസിൽ വിശദീകരണം ചോദിക്കേണ്ടതാണ്; അങ്ങനെയൊരു വിശദീകരണം ചോദിക്കാത്തിടത്തോളം കാലം പരാതിക്കൂമ്പാരമെന്നത് ഒരു അധമ ജന്തുവിന്റെ കുബുദ്ധിയിൽ നിന്നുൽപന്നമാവുന്ന അസംബന്ധമാണ് എന്ന് വ്യക്തമാണ്. ഗുരുതരമായ ലൈംഗികപീഡന കേസുകൾ ശ്രദ്ധയിൽപെട്ടാൽ അത് പൊലീസിന് റിപ്പോർട്ട് ചെയ്യാതിരിക്കൽ ഭാരതീയ ന്യായ വിചാര സംഹിത പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ആ സ്ഥിതിക്ക് ലൈംഗികപീഡന വിഷയ പരാതികൾ കോൺഗ്രസിന് ലഭിച്ചുവെങ്കിൽ കോൺഗ്രസ് എന്തുകൊണ്ട് വിവരം പോലിസിൽ റിപ്പോർട്ട് ചെയ്തില്ല എന്ന് പരാതിക്കൂമ്പാര കഥയുടെ ഉത്പാദകർ മറുപടിപറയേണ്ടതുണ്ട്. അങ്ങനെ കോൺഗ്രസ് ഓഫീസിൽ നിന്നോ മറ്റു കേന്ദ്രങ്ങളിൽ നിന്നോ കിട്ടുന്ന ഇൻഫൊർമേഷനിൽ കഴമ്പുണ്ടോ എന്നുപരിശോധിക്കേണ്ടതും ആരോപണകർത്താവിൽ നിന്ന് പരാതി നേരിട്ട് സ്വീകരിച്ചു തുടർ നടപടികൾ കൈക്കൊള്ളേണ്ടതും പോലീസ് ആണ്.
മുൻപ് പരാമർശിച്ച ചാനലിൽ രാഹുലിന്റേതെന്നു പറയുന്ന വക്രീകരിച്ച സ്വകാര്യജീവിത ശകലങ്ങൾ പുറത്തു വിട്ടിട്ടു കൂടി, അതിനെത്തുടർന്ന് മാധ്യമ രാഷ്ട്രീയ ആക്രോശങ്ങൾ അന്തരീക്ഷത്തെ മലീമസമാക്കുമ്പോഴും വിശേഷ വിധിയായി ഒന്നും സംഭവിക്കുന്നില്ല എന്ന് കണ്ടപ്പോൾ സതീശൻ നിരാശനായി. മന്ത്രി റിയാസും ഭാര്യയും തമ്മിലുള്ള പീഡനക്കേസ് കോടതിയിലെത്തിയതാണ്. കോടതിയിൽ എത്തുന്നതിനോ അതിനു മുൻപോ കേസിനെപ്പറ്റി റിയാസിനോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഇതെന്റെ സ്വകാര്യ പ്രശ്നമാണ് അതിൽ പരാതിയുണ്ടെങ്കിൽ കോടതി തീർപ്പാക്കിക്കൊള്ളും അതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്കു മുൻപിൽ വിളമ്പേണ്ടതില്ല എന്നാവും റിയാസ് മറുപടിപറയുക; രാഹുലിന്റെ പേരിൽ ഉന്നയിക്കപ്പെടുന്ന മാധ്യമ വാർത്തകൾ രാഹുലിന്റെ സ്വകാര്യ ജീവിതത്തിനെതിരെയുള്ള അക്രമമാണ് മാധ്യമങ്ങൾക്കു അതിനു ഒരു വിശദീകരണവും നൽകാൻ അയാൾക്ക് ബാദ്ധ്യതയില്ല എന്ന് പറയുന്നത് അയാൾക്ക് നിയമബോധം ഉള്ളതുകൊണ്ടാണ്.
രാഹുൽ നൂറുകണക്കിന് സ്ത്രീകളെ ഗർഭിണിയാക്കിയെന്നും ഗർഭഛിദ്രം നടത്തിയെന്നും ആരോപണം ഉന്നയിക്കുന്ന സൈക്കോ പാത്തുകളും മാനസിക ഗുഹ്യരോഗികളും അങ്ങനെയൊരു കേസ് തിരശീലയ്ക്കു പിന്നിലൊരുക്കി വച്ചിട്ടാണ് ഈ കോലാഹലമുണ്ടാക്കിയതെങ്കിലും രാഹുലിനെത്തകർക്കാൻ തേൻ കെണിയായി ബോധപൂർവം നിയോഗിക്കപ്പെട്ട സ്ത്രീ തന്നെയും ഈ കൊടും ചതി ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ പരാതിയുമായി രംഗത്ത് വരുകയില്ല എന്ന ഉറച്ച നിലപാട് എടുത്തു. സതീശൻ ഭർതൃമതിയായ സ്ത്രീയുടെ ഭർത്താവിനു വൻ തോതിൽ പണമെറിഞ്ഞു കൊടുത്തിട്ടാവണം ഭാര്യയെ അയാൾ ഇങ്ങനെയൊരു ദൗത്യത്തിന് ഇറക്കി വിട്ടത്. 2025 December 2 നു അയാൾ ഇംഗ്ലീഷ് ചാനലുകൾക്ക് കൊടുത്ത അഭിമുഖത്തിൽ തന്റെ ഭാര്യയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്ന് ഇപ്പോഴും തനിക്കറിയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഭർതൃ പീഡനം സഹിക്കാതെ ഭർത്തൃബന്ധമൊഴിഞ്ഞു എന്ന് ഇപ്പോൾപറയുന്ന സ്ത്രീ എന്തൊക്കെയോ രാഹുലിനെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ്, സതീശൻ തയ്യാറാക്കിയ ഡയലോഗ് ട്രാക്ക് ഏറ്റെടുത്തു രാഹുലിൽ നിന്ന് അവർ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ അന്വേഷിക്കുന്നത് എന്ന് വരാം. താൻ, സതീശൻ വിലയ്‌ക്കെടുത്ത ദമ്പതികൾ ഏറ്റെടുത്ത സാമ്പത്തിക ദൗത്യത്താൽ ചതിക്കപ്പെടുകയായിരുന്നുവെന്നറിയുമ്പോഴേക്ക് സിംപതിയുടെയും എമ്പതിയുടെയും വഴിയിലൂടെ രാഹുൽ കുറെയധികംദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നിരിക്കണം. ലൈംഗികചൂഷണത്തിന് ഒരുമ്പെടുന്ന രാഷ്ട്രീയ നേതാക്കൾ ചുരുങ്ങിയ പക്ഷം ഗർഭനിരോധനസങ്കേതങ്ങൾ എങ്കിലും ഉപയോഗിക്കുമെന്നുറപ്പുണ്ട്. അതുകൊണ്ടു പി.ജെ കുര്യൻ, പി.കെ.കുഞ്ഞാലിക്കുട്ടി മുതൽ ഗണേഷ് മുകേഷ് വരെയുള്ളവരുടെചരിത്രത്തിൽ ഒരുഗർഭക്കേസ് ഉണ്ടായിട്ടില്ല. രാഹുൽ തന്റെ കദനകഥ പറഞ്ഞെത്തിയ സ്ത്രീയിൽനിന്നു സെക്സ് മാത്രമാണ് ആഗ്രഹിച്ചിരുന്നതെങ്കിൽ രാഹുലിനെ കുടുക്കാൻ സജീകരണങ്ങളുമായിച്ചെന്ന സ്ത്രീക്ക്, ഒരു ബലാൽസംഗ ചാറ്റ്, റെക്കോർഡ് ചെയ്തു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ലൈംഗിക ദുരനുഭവത്തിന്റെ തെളിവുകൾ പരസ്യം ചെയ്തു സതീശൻ വാഗ്ദാനം ചെയ്ത മുഴുവൻതുകയും തീർത്തു കൈപറ്റാമായിരുന്നു. പക്ഷെ രാഹുൽ അത്തരക്കാരനല്ല, സുപരീക്ഷിതമായ സൗഹൃദത്തിന്റെയുംലൈംഗിക പ്രണയത്തിന്റെയും നേര് അന്വേഷിക്കുന്ന മറ്റൊരാൾ ആയതുകൊണ്ട്, ഭർതൃമതിയായ സ്ത്രീ, ഇപ്പോൾ അജ്ഞത അഭിനയിക്കുന്ന ഭർത്താവിന്റെ താല്പര്യത്തിനു വിധേയ ആയിക്കൊണ്ട് രാഹുലിനെവിളിച്ചുണർത്തി തുടങ്ങിവച്ച സഹതാപാർദ്രമായബന്ധത്തിൽപ്രതീക്ഷിക്കാത്ത വഴിത്തിരിവുകളുണ്ടായി. രാഹുൽ, പ്രശ്നത്തെ വൈകാരികമായ തലത്തിൽ കൈകാര്യം ചെയ്തതുകൊണ്ട് ”ലൈംഗികദുരനുഭവത്തിന്റെ” തെളിവ് പിടിച്ചെടുക്കാനുള്ള തന്ത്രത്തിൽകുരുങ്ങിയില്ല ; അവർതമ്മിലുള്ള, ഉഭയസമ്മതത്തോടെയുള്ള വൈകാരിക ബന്ധത്തിന്റെ തെളിവുകൾ സ്ത്രീയുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ട ഡയലോഗ് ട്രാക്കിൽനിന്നു തന്നെ പുറത്തു വന്നു. ഒടുവിൽ അത് ഗർഭത്തിലേക്കും ഗർഭച്ഛിദ്രത്തിലേക്കും നീളുന്ന കഥയായി മാറുമ്പോൾ രാഹുൽ ചതിക്കപ്പെടുകയായിരുന്നു എന്ന് അയാൾക്കു വ്യക്തമാവുകയും അയാൾ പരുഷമായ ഭാഷയിൽ അവളോടു് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴും അവളെപ്പറ്റി ചോദിച്ചാൽ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട സുഹൃത്താണ് ആ കുട്ടി എന്നായിരിക്കും അയാളുടെ ഉത്തരം. അഭയംതേടി രാഹുലിനെസമീപിക്കുന്നതായി അഭിനയിച്ച സ്ത്രീ അവളുടെ ഭർത്താവിന്റെ ഞാനൊന്നുമറിയുന്നില്ലേ എന്ന നാട്യത്തിന്റെ മേൽനോട്ടത്തിലാണ് അവളെ ഇറക്കിവിട്ടിരിക്കുന്നതെന്നു രാഹുലിന് അറിയാമായിരുന്നില്ല എന്ന് വരാം; അത് അയാളറിഞ്ഞെത്തിയപ്പോഴേക്കും എളുപ്പത്തിൽ തള്ളിക്കളയാനാവാത്ത തരത്തിൽ അയാൾ ആ ബന്ധത്തിൽ മാനസികമായി കമ്മിറ്റഡ് ആയി എന്നുവരാം;. അറിഞ്ഞുകൊണ്ട് അയാളെ ചതിക്കുന്നതിനുള്ള ഇരയായിത്തീർന്ന ആ യുവതിയും വലിയ തെറ്റുചെയ്തവളെന്ന കുറ്റബോധത്തിൽ കിടുങ്ങുന്നുണ്ടാവണം; അതുകൊണ്ടു ജീവിതത്തിന്റെ ഒരു ഘട്ടത്തിലും രാഹുലിനെതിരെ ഒരു പരാതികൊടുക്കാൻ യുവതി തയ്യാറായില്ല; ഇക്കാര്യത്തിനായി വൻതുക മുടക്കിയ സതീശൻ ഇങ്ങനെയൊരുസാഹചര്യത്തിലാണ് ബദലുകളെ കണ്ടെത്താൻശ്രമിച്ചതു. ആരുടെയൊ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി തന്റെ ജീവിതത്തെ ഊരാക്കുടുക്കിൽ കൊണ്ട് സ്വയം ചാടിച്ചു എന്നതുമാത്രമല്ല താൻഒരു പുരുഷനെ ഹീനമായി ചതിക്കുന്നതിനുള്ള ബലിമൃഗമായിത്തീർന്നിരിക്കുന്നുവെന്നും തിരിച്ചറിയുമ്പോഴുള്ള ഒരു സ്ത്രീയുടെ trauma സങ്കല്പിക്കാവുന്നതേ ഉള്ളൂ
ഇപ്പറഞ്ഞ ബന്ധത്തിന്റെ പൊട്ടുംപൊടിയും കാറ്റിൽപറത്തി മാധ്യമങ്ങൾ രാഹുലിനെതിരെ ഹിംസാത്മകമായ അക്രമണംതുടരുമ്പോൾ രാഹുൽ തന്റെ പാർട്ടി സുഹൃത്തുക്കളോട് പറഞ്ഞത് ഇങ്ങനെ :
ഇത് പ്രാദേശിക തെരഞ്ഞെടുപ്പിന്റെഅവസരമാണ്; നിങ്ങളാരും ഈ പ്രശ്നത്തിൽ എന്നെ പ്രതിരോധിക്കാൻ ഒരു നിമിഷംപോലും നിങ്ങളുടെ പ്രയത്നം വിനിയോഗിക്കുകേണ്ടതില്ല; എല്ലാ പ്രയത്നവുംപാർട്ടിയെ വിജയത്തിലെത്തിക്കുവാൻ വേണ്ടി വിനിയോഗിക്കുകഇത് എന്റെ സ്വകാര്യ പ്രശ്നമാണ്, ഇതിനു നിയമപരമായ പരിഹാരംഞാൻ കണ്ടെത്തിക്കൊള്ളാം ഇപ്പറഞ്ഞതൊക്കെയും ലഭ്യമായവസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്തിയിലധിഷ്ഠിതമായ സാധ്യതകളാണ്. പിന്നീട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് സതീശൻ തന്നെയാണ് എന്നറിയിച്ചുകൊണ്ടു അയാൾക്ക് പൊതുമധ്യത്തിൽ മറനീക്കിപുറത്തു വരേണ്ടി വന്നു. സമി റോസ് ബെൽ എന്ത് കൃത്യമായാണ് ഇയാളുടെ ലൈംഗിക കിളിത്തട്ടുകളി, വാക്കുകളിൽ കുറിച്ചിട്ടതെന്നു അതോടെ കൂടുതൽ വ്യക്തമാവുകയായിരുന്നു.
പ്രതീക്ഷിച്ച പ്രധാന കേന്ദ്രത്തിൽനിന്നു രാഹുലിനെതിരെ പരാതിയുണ്ടായില്ല എന്നത് ഷഷ്ടിപൂർത്തി കഴിഞ്ഞ കാസ്റ്റിംഗ് കൗച്ചു ശില്പിയായ പെരുന്തച്ചനെ തകർത്തുകളഞ്ഞു. രാഹുലിനെതിരെയുള്ള ലൈംഗികാക്ഷേപ കൂനയിൽ നിന്ന് ഒരുത്തിയെ എങ്കിലും പരാതിക്കാരിയാക്കി രാഹുലിനെതിരെ രംഗത്തിറക്കാൻ പെരുന്തച്ചന് കഴിഞ്ഞില്ല. മാധ്യമങ്ങളിൽ ലൈംഗിക ബോംബ് സ്ഫോടന തീപിടുത്തങ്ങളുണ്ടായി എങ്കിലും രാഹുലിനെതിരെ ആരും രംഗത്തു വന്നു ലൈംഗിക പീഡന പരാതി പറഞ്ഞില്ല ; ഈ സാഹചര്യത്തിലാണ് നിങ്ങൾക്കാർക്കും സ്വപ്നത്തിലെങ്കിലും രാഹുലിൽ നിന്ന് ലൈംഗിക ദുരനുഭവമുണ്ടായിട്ടില്ലേ എന്നൊരു ചോദ്യം മഹിളകളുടെ യോഗത്തിൽ ഒരു വനിത ഉന്നയിച്ചത്. സ്ത്രീകൾ ഓർമ്മകളിൽ അങ്ങനെയൊരനുഭവം കണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ആർക്കും ഒന്നും ഓർമ്മയിൽ തെളിഞ്ഞില്ല ‘ചോദ്യത്തിന്റെ ഉദ്ഭവസ്ഥാനമായ മാന്യ യുവതി തന്നെയും അങ്ങനെ ഒരുദുരനുഭവം രാഹുലിൽ നിന്ന് തനിക്കു ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് രാഹുലിനെതിരെ പരാതിയുമായി മുന്നോട്ടു വരാൻ തയ്യാറായില്ല. നിങ്ങൾക്ക് രാഹുലിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തൂ എന്ന കോറസ് കോൺഗ്രസിന്റെ കളം വിട്ടു സി പി ഐ യിലേക്കുംഇറങ്ങിച്ചെന്നു എന്നാണ് പിന്നീട് ശ്രീനാ ദേവികുഞ്ഞമ്മ സാക്ഷ്യപ്പെടുത്തുന്നത്
സിമി റോസ് ബെല്ലിന്റെ ആരോപണങ്ങളും ആൾക്കൂട്ട നരവേട്ടയും
ഭാഗം മൂന്നു
ചലച്ചിത്ര നടിക്കെതിരെ അതിക്രൂരമായ ആക്രമണമുണ്ടായപ്പോൾ ”അവൾക്കൊപ്പം” എന്ന ഒരു ക്യാമ്പയ്‌ൻ ഉയർന്നു വന്നത് സ്വാഭാവികമായിരുന്നു. കാരണം പരാതിക്കാരിയായ അവൾ വ്യക്തമായഭാഷയിൽപോലീസ്-ൽ പരാതി നൽകിയിരുന്നു. പക്ഷെ രാഹുലിനെതിരെയുണ്ടായി എന്നുപറയുന്ന നൂറുകണക്കിനു പരാതികളിൽനിന്നു ദീർഘകാലം ഒരു പരാതിക്കാരി പോലും പുറത്തേക്കു വന്നില്ല അങ്ങനെയൊരു സാഹചര്യത്തിൽ ‘അവൾക്കൊപ്പം’ എന്ന ക്യാമ്പയിന് പകരം ”അവൾ എവിടെ, അവളെത്തേടി”എന്നൊരു വൻപിച്ച കാമ്പയിനിൽ നാടും നഗരവും കാടും കടലുമിളകി. തുടർന്ന് എനിക്ക് രാഹുലിൽ നിന്ന് ലൈംഗികദുരനുഭവമുണ്ടായിട്ടില്ല എന്ന മുൻകൂർ ജാമ്യത്തോടെയും
എന്നാൽ രാഹുൽ നിമിത്തം മറ്റു നിരവധിപേർക്കു പീഡനാനുഭവമുണ്ടായിട്ടുണ്ടാവാം എന്ന കല്പനയിൽ അഭിരമിച്ചു കൊണ്ടും
ലക്ഷ്മി പദ്മ, അവന്തിക,റിനി ജെക്കബ് എന്നിങ്ങനെ പേരുള്ള യുവതികൾ മുന്നോട്ടു വന്നു എന്നല്ലാതെ രാഹുലിനെതിരെ അവർ പീഡന പരാതി നൽകാൻ തയ്യാറായില്ല. രാഹുലിനെതിരെ നല്ലതല്ലാത്തതു പറയാൻ പണിപ്പെട്ട ഇവരെ രാഹുൽ വിശഷിപ്പിച്ചത് എന്റെ നല്ല സുഹൃത്തുക്കൾ എന്നാണ്.
ഇത്രയ്ക്കു അവിശ്രാന്തമായ അധ്വാനത്തിന് ശേഷവും ഒരു പരാതിക്കാരി, ലഭ്യമല്ലാതിരിക്കുകയും തദ്ദേശ തെരഞ്ഞെടുപ്പു ആസന്നമാവുകയുംചെയ്ത സാഹചര്യത്തിൽ ഇനിയും പണം നൽകി ശട്ടം കെട്ടിയ ദമ്പതികളെ നോക്കിയിരുന്നിട്ടു കാര്യമില്ല എന്നുമനസ്സിലാക്കിയ സതീശൻ, മുൻപറഞ്ഞ കൂട്ടത്തിലെ റിനി ജേക്കബ്ബിനെ സ്വന്തം മാനസ പുത്രിയായി റിക്രൂട് ചെയ്തതായി പ്രഖ്യാപിക്കുകയും സതീശനോടുള്ള ആരാധന മൂത്തു അയാൾ പിതൃതുല്യനാണു എന്നൊരു മന്ത്രികാനുഭവം തനിക്കുണ്ടായതായി റിനി വെളിപ്പെടുത്തുകയും ചെയ്തു.
ഇങ്ങനെ റിനി പുത്രിക്ക് സമാനയായിത്തീരുന്നതോടെ അവളെക്കൊണ്ട് രാഹുലിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിപ്പിക്കാമെന്നു സതീശൻ ഉറപ്പിക്കുകയും റിനിയുടെ ആരോപണം വന്നാലുടൻ
1 രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പദവിയിൽ നിന്ന് നീക്കം ചെയ്യാനും പാർട്ടിയിൽ നിന്ന് പുറത്താക്കാനും ഉത്തരവ് തയ്യാർ ചെയ്തു വയ്ക്കുകയും ചെയ്തു. സതീശൻ റിനിയുമായുണ്ടാക്കിയ ധാരണപ്രകാരം റിനി മാധ്യമ പ്രവർത്തകരെ വിളിച്ചു കൂട്ടി രാഹുലിൽ നിന്ന് തനിക്കുണ്ടായ ലൈംഗിക ദുരനുഭവം വിവരിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന സതീശൻ റിനി മാധ്യമപ്രവർത്തകരോട് 2 പറയുന്നതെന്ത് എന്നുകേൾക്കാനുള്ള സമചിത്തതയോ ക്ഷമയോ കാണിച്ചില്ല. രാഹുലിന്റെ പേരുപോലും പറയാതെ അവസാനിച്ച റിനിയുടെ മാധ്യമ കൂടിക്കാഴ്ചയിൽ റിനി തനിക്കു ആരിൽനിന്നും ഒരു ലൈംഗികദുരനുഭവുമുണ്ടായിട്ടില്ല എന്ന് വ്യക്തമാക്കി. സ്വപുത്രിക്ക് തുല്യയായ റിനി മാധ്യമക്കാരോട് എന്ത് പറഞ്ഞു എന്നത് പരിഗണിക്കാതെ സ്വന്തം മകൾക്കു തുല്യയായ യുവതി അവൾക്കു രാഹുലിൽനിന്നുണ്ടായ ദുരനുഭവം തന്നോട് വിവരിച്ചതിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷന്റെ പദവിയിൽനിന്നു പുറത്താക്കുകയും ഇന്ത്യൻനാഷണൽ കോൺഗ്രസിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായി സതീശൻ പ്രഖ്യാപിച്ചു. അയാളുടെ പുത്രിക്ക് രാഹുലിൽ നിന്ന് ഒരു ലൈംഗിക ദുരനുഭവവുമുണ്ടായിട്ടില്ല എന്ന് പുത്രി തന്നെ പറയുമ്പോഴാണ്, അയാൾക്കുണ്ടായി എന്ന് അയാൾ അവകാശപ്പെടുന്ന പുത്രീ ദുഖത്തിന്റെ പേരിൽ ഇന്ത്യൻ നാഷണൽകോൺഗ്രിസിന്റെ അധിപൻ എന്ന നിലയിൽ കോൺഗ്രസിന്റെ നിയമം കൈയിലെടുത്തു അയാൾ അക്രമം പ്രവർത്തിച്ചത്
4 സതീശൻ എന്ത് പറഞ്ഞാലും പൊതുമണ്ഡലത്തിൽ സതീശൻ പുത്രീതുല്യയായികണ്ടെത്തിയത് റിനിയെയാണ് എന്ന് വ്യക്തമാണ്. റിനിയാവട്ടെ രാഹുലിൽനിന്നു ദുരനുഭവമുണ്ടായതായി എവിടെയുംപറഞ്ഞിട്ടില്ല. അതല്ല സതീശന് ഇനിയും നിരവധി പുത്രീസദൃശരായുള്ള യുവതികൾ നാട്ടിലുടനീളം ഉണ്ടെങ്കിൽ അവരിൽ ആർകെങ്കിലും രാഹുലിൽ നിന്ന് ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ നിയമ ബിരുദധാരി എന്നവകാശപ്പെടുന്ന ഇയാൾ പോലീസിൽ പരാതിപ്പെടാൻ യുവതികളോട് ആവശ്യപ്പെടുകയാണ് വേണ്ടത്; പരാതി സ്വീകരിച്ചു കുറ്റാരോപിതന്റെ പേരിൽ FIR ഇട്ടതിനു ശേഷം ഇയാൾക്കു പുത്രീദുഃഖം പാർട്ടിയിൽ റിപ്പോര്ട ചെയ്യുകയും നടപടി എടുക്കാൻ അധികാരപ്പെട്ട കമ്മിറ്റിയോട് നടപടി ആവശ്യപ്പെടുകയും ചെയ്യാം എന്നല്ലാതെ… ഇയാളുടെ തോന്ന്യാസ പ്രകരം മരണ വെപ്രാളപ്പെട്ട് രാഹുലിന് മേൽ നടപടി പ്രഖ്യാപിക്കാൻ ഇയാൾക്ക് എന്താണ് അധികാരം ? ആദ്യം എല്ലാം ഇയാളുടെ ബോധ്യമാണെന്നും പിന്നീട് കൂട്ടായ തീരുമാനമായി അത് രൂപാന്തരം പ്രാപിച്ചു എന്നും പറയുമ്പോൾ ഇയാൾ ഇയാളുടെ സംഘടനയുടെ മോന്തയ്ക്കിട്ടു തൊഴിക്കുകയാണ് ചെയ്തത്. ഇത് ആദിയിൽ ഇയാളുടെ ബോധ്യമായിരുന്നു
എങ്കിലും പിൽക്കാലത്തു സംഘടനയുടെ കൂട്ടായ തീരുമാനയി രൂപം മാറുകയാണെന്ന് പ്രഖ്യാപിച്ച സംഘടനാനേതൃത്വം സംഘടനാപരമായ അച്ചടക്കം ഒറ്റക്കെട്ടായി ലംഘിക്കുന്നതിന്റെ അദ്‌ഭുത മാതൃകയായിത്തീർന്നു.
പ്രതീക്ഷിച്ചതുപോലെ റിനി രാഹുലിനെതിരെ ലൈംഗികാരോപണം ഉന്നയിക്കാതിരുന്നിട്ടും, മുൻ തീരുമാന പ്രകാരം റിനി എന്ന 5 പുത്രിയുടെ ദുഖമാണ് രാഹുലിനെതിരെയുള്ള സംഘടനാ വിരുദ്ധമായ തോന്ന്യാസ നടപടിക്കുള്ള കാരണം എന്ന വിശദീകരണത്തിനു കുഴലൂതാൻ നേതൃ വൃന്ദം തയ്യാറായി എങ്കിലും, പുത്രിയായി റിക്രൂട് ചെയ്തവൾ രാഹുലിനെതിരെ ഒരു ലൈംഗിക ദുരനുഭവവും അവതരിപ്പിച്ചില്ലെന്ന ബോധം സതീശന് മാനസിക വിഭ്രാന്തിയുണ്ടാക്കുന്നുണ്ട് എന്ന്, ഉടൻ ഒരു ബോംബ് പൊട്ടിക്കാൻ പോവുന്നു എന്ന് പ്രഖ്യാപിക്കുന്ന അയാളുടെ പത്രസമ്മേളനം നിരീക്ഷിച്ചാൽ വ്യക്തമാവുന്നതാണ്. ആരെയോ തീർത്തുകളയുമെന്ന മട്ടിൽ അകാരണമായി കൈവിരലുകൾ അവർത്തിച്ചുയർത്തിക്കൊണ്ടു വാക്കുകൾ കിട്ടാതെ വിങ്ങുന്നതു കണ്ടാൽ, അയാളുടെ മൂട്ടിൽ ആരോ ബോംബു വച്ചിട്ടുണ്ടെന്നു തോന്നും; രാഹുലിനെതിരെ പിന്നിൽനിന്നുകളിക്കുന്നതു എതിർ രാഷ്ട്രീയകക്ഷികൾ അല്ല സതീശൻ തന്നെയാണെന്ന് വെളിപ്പെട്ടതിന്റെ സാക്ഷ്യമായിരുന്നു ഈ പുത്രീദുഖഃ അസംബന്ധനാടകം; കോൺഗ്രെസ്സാവുമ്പോൾ ആർക്കും എന്തുമാവാം ഏതു ഏഭ്യനും ഞാനാണ് പാർട്ടിയുടെ അന്തിമ വാക്കു എന്ന് അവകാശപ്പെട്ടു ആരുടെ നെഞ്ചത്തും കയറിയിരുന്നു എന്തുപ്രഖ്യാപനവുമാവാം; കാസിറ്റിങ് കൗച്ചും , തേൻകെണി വ്യാപാരവും നടത്തുന്നവൻ പ്രഖ്യാപിക്കുന്നതെതെന്തിനും കൈയടിച്ചു കൊടുക്കുന്ന സംഘടനാനേതൃത്വമാണ് കോൺഗ്രെസ്സിനുള്ളത് എന്നാണ് ഇതിന്റെയൊക്കെ അർഥം.
രാഹുലിനെതിരെ രണ്ടാമതൊരു ഇലക്ട്രോണിക് സന്ദേശം കെ.പി.സി.സി.അധ്യക്ഷന് അയപ്പിക്കുമ്പോൾ electronic ആയ ഒരു രേഖ സാധു ആകണമെങ്കിൽ അതിൽ ഒപ്പില്ലെങ്കിലും സ്ഥലവും തീയതിയും സന്ദേശകാരിയുടെ പേരും വിലാസവും വേണമെന്നുണ്ട് എന്ന് കോടതി വ്യക്തമായിപ്പറഞ്ഞിട്ടുണ്ട് എന്ന കാര്യം സതീശൻ മറന്നുപോയി. ഇതിന്റെ പിന്നിലുമൊരു വക്കീൽ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട് എന്ന് അധ്യക്ഷൻ പറയുമ്പോൾ അതിലെന്താണ് തെറ്റ് എന്നുചോദിച്ചു കൊണ്ട് സതീശൻ ആ രേഖയെ പ്രതിരോധിക്കാൻ ചാടിവീഴുന്നുണ്ട്.
വക്കീലന്മാർ ബലാൽസംഗ ക്കേസുകൾ ചമയ്ക്കുമ്പോൾ അതിൽ സാമ്പ്രദായികമായി തിരുകിക്കയറ്റാറുള്ള ഇൻഗ്രീഡിയന്റ്സ് ഇപ്പറഞ്ഞ രേഖയിലുണ്ട് എന്ന് അധ്യക്ഷൻ പറയുമ്പോൾ അത് എത്രയും ശുഭകരമായ കാര്യമാണ് എന്ന് മാധ്യമങ്ങളെ വിളിച്ചറിയിക്കുന്നുണ്ട് സതീശൻ.
കെപിസിസി അധ്യക്ഷൻ സ്ഥലത്തെ പ്രധാന പോലീസുകാരനോ പോസ്റ്മാനോ അല്ലെന്നും സ്ഥലവും തിയ്യതിയുംപേരുമില്ലാത്ത ഒരു രേഖ എവിടെയും ഒരു നിയമസാധുതയുള്ള രേഖയായി പരിഗണിക്കാറില്ലെന്നും കാസ്റ്റിംഗ് കൗച്ചിൽകിടത്തപ്പെട്ട സ്ത്രീകളുടെ ബലാൽസംഗാനുഭവങ്ങൾ ചേരുംപടി ചേർത്തു ഒരു രേഖ ചമച്ചതു കൊണ്ടു മാത്രം അത് നിയമത്തിൽ പറയുന്ന പരാതിയാവില്ലെന്നുമുള്ള പ്രാഥമിക നിയമ ബോധം പോലുമില്ലാതെയാണ് സതീശൻ രണ്ടാംരേഖയുടെ വക്കാലത്തുകാരനായി മാധ്യമ മധ്യത്തു ചാടിവീഴുന്നതു. പ്രഥമ ദൃഷ്ട്യാ വ്യാജവും നിയമപരമായി നിലനിൽക്കാത്തതും രാഷ്ട്രീയപ്രേരിതമെന്നു സംശയിക്കാവുന്നതും എന്നു കോടതിതന്നെ പറയുന്ന ഒരുരേഖയെ ന്യായീകരിക്കാൻ ശ്രമിക്കുന്ന സതീശൻ രാഹുലിനെ അവസാനിപ്പിക്കാൻ ഞെരിപിരിക്കൊള്ളുകയാണ് എന്നുവ്യക്തം. കോടതി ഇടപെട്ടു രാഹുലിനെ വധിച്ചില്ലെങ്കിൽ സതീശൻ തന്നെ നേരിട്ട് രാഹുലിനെ ശിരച്ഛേദം ചെയ്യും എന്ന തരത്തിൽ അയാൾക്ക് മാനസിക വിഭ്രാന്തി സംഭവിച്ചിരിക്കുന്നു; പീഡന സന്ദേശത്തിൽ തന്നെ അതിൽ വിവരിക്കുന്ന കാര്യങ്ങൾ, ക്രൈം ബ്രാഞ്ചുമായി ചർവണം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് കെ പി സി സി അധ്യക്ഷൻ വീണ്ടും അത് പൊലീസിന് കൊടുക്കേണ്ടുന്ന യാതൊരുകാര്യവുമില്ലായിരുന്നു. സ്ത്രീ-ചാരിത്ര പരിത്രാണാകരായ കോൺഗ്രെസ്സുകാർ സ്ത്രീസുരക്ഷയ്ക്കുവേണ്ടി മുൻപിൻ നോട്ടമില്ലാതെ എന്തുംചെയ്തു കളയുമെന്ന് പ്രഖ്യാപിക്കുമ്പോൾ എൽദോസും വിൻസെന്റും കൊണ്ഗ്രെസ്സ് ലായങ്ങളിലുറങ്ങുന്നുണ്ട്. അവരെ എന്തെ പാർട്ടിയിൽ നിന്നു പുറത്താക്കിയില്ല എന്നുചോദിച്ചു സണ്ണിജോസഫിനെ പി.ശശിക്ക് സമശീർഷനായ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്കുയർത്തരുത്.
രാഹുലിനെതിരെ കോടതിയിലിരിക്കുന്ന രണ്ടു കേസുകളും സ്വകാര്യ സ്വഭാവമുള്ളതാണ്. തൻറെ രാഷ്ട്രീയ പദവി ഉപയോഗിച്ച് ഒരു സ്ത്രീയെയും രാഹുൽചൂഷണം ചെയ്തതായിപരാതിയില്ല. അയാൾ എത്ര യുവതികളുമായി ബന്ധം വച്ച ചതിച്ചു എന്നൊക്കെ ആരോപണമുണ്ടായാലും അതൊന്നും തന്നെ പാർട്ടി ബന്ധങ്ങളുപയോഗിച്ചാണ് നടത്തിയത് എന്ന് ഒരു ആരോപണം ഇന്നിതുവരെയുണ്ടായിട്ടില്ല. അതുകൊണ്ടാണ് അയാൾ പറഞ്ഞത് ഇത് എന്റെ സ്വകാര്യ പ്രശ്നമാണ് പാർട്ടിക്കാര്യമല്ല എന്ന് പറഞ്ഞത്. മറിച്ചു സിമി റോസ്‌ബെല്ൽ പാർട്ടിക്കുള്ളിൽ ഒരു കാസ്റ്റിംഗ് കൗച്ചു ഉണ്ടെന്നും അതിന്റെ ഗുണഭോക്താവും ഉപഭോക്താവും സതീശനും അയാളുടെ ആൾക്കാരുമാണ് എന്നും പറയുമ്പോൾ അതു ഗുരുതരമായ സംഘടനാപ്രശ്‌നമാണ്; ആൺ പെൺ ലൈംഗികതയെ ചൂഷണം ചെയ്തുകൊണ്ടുള്ള കളിയിലൂടെ അധികാരം ഇയാളിൽ കേന്ദ്രീകരിക്കുന്ന ഒരു അവസ്ഥാവിശേഷമുണ്ടായി കഴിഞ്ഞിരിക്കുന്നു. UDF-ൽ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉണ്ടോ ഇല്ലയോ എന്ന തീരുമാനം പ്രഖ്യാപിക്കുന്നതു UDF കൺവീനർ അല്ല ഇയാളാണ്. രാഹുലിനെ സസ്‌പെൻഡ് ചെയ്തതായി പഖ്യാപിക്കുന്നതു പാർട്ടി അധ്യക്ഷനല്ല ഇയാളാണ്. ഏകവ്യക്തിയിൽ അധികാരം കേന്ദ്രീകരിക്കുന്നു; ഞാൻ ഉടനെ ഒരുബോമ്പ് പൊട്ടിക്കുമെന്നു ബ്ലാക്ക് മെയിലിംഗ് ഭാഷയിൽ പിച്ചുംപേയും പുലമ്പുന്ന ഇയാളുടെ ബുദ്ധി വൈകൃതത്തിനു കോൺഗ്രസ് അടിയറവു പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഒരു അധികാരകേന്ദ്രീകരണം ഒരു എം എൽ എ. സ്ഥാന ഗുണഭോക്താവ് എന്നതിൽക്കവിഞ്ഞു പാർട്ടിക്കുവേണ്ടി ഒരുതുള്ളി വിയർപ്പു പോലും ഒഴുക്കാത്ത ഇയാളിലുണ്ടാകണമെങ്കിൽ അതിനു ഒരു കാരണം വേണമല്ലോ. എന്താണ് അതിന്റെ കാരണം എന്ന് വിശദീകരിക്കാൻ കോൺഗ്രെസ്സിനു കഴിയുമോ; കഴിയുകയില്ല എന്നതുകൊണ്ട് തന്നെ സെക്സ് ഗെയിമും ഫണ്ടിംഗ് ബന്ധങ്ങളും കൊണ്ടാണ് ഇയാൾ പാർട്ടി തീരുമാനങ്ങളുടെ അധികാരി ആയിത്തീരുന്നത് എന്ന സിമി റോസ്‌ബെല്ലിന്റെ ആക്ഷേപം സാധൂകരിക്കപ്പെടുകയാണ്. രാഹുൽ, തന്റെ എം. എൽ . എ. പദവി ദുരുപയോഗപ്പെടുത്തി ആരെയും ഒന്നിനും വഴക്കിയെടുത്തിട്ടില്ല. മറിച്ചു സതീശന്റെ എം. എൽ. എ. ഓഫീസ്, രാത്രി പത്തുമണി കഴിഞ്ഞാൽ വ്യഭിചാര ശാലയായിരുന്നുവെന്നുള്ള രോദനം പുറപ്പെട്ടുവരുന്നത് ഇയാളുടെ മുൻ ഓഫീസ് സെക്രട്ടറിയുടെ ഭവനത്തിൽ നിന്നാണ്. ഇപ്പോൾ തന്നെ കുടത്തിനുള്ളിൽ നിന്ന് രാഹുലിനെതിരെ ഒരു ലൈംഗിക ഭൂതത്തെ ഇറക്കിവിട്ടത് ഇയാൾ ആണെന്നും അത് ഇയാളുടെ നിലപാടാണെന്നും ഇയാൾ സമ്മതിച്ചിരിക്കുന്നു; രാഹുലിനെതിരെ പരാതി ഉന്നയിക്കാൻ വേണ്ടി ഒരു സ്ത്രീയെ പുത്രിയായി പരുവപ്പെടുത്തിക്കൊണ്ടു വരുകയും അവളെ ചേർത്തു നിർത്തുകയും ചെയ്യുമ്പോൾ ഇയാൾ പുത്രീ പദവിയിലേക്ക് യുവതികളെ റിക്രൂട്ടു ചെയ്യുന്നതിന്റെ മാനദണ്ഡം എന്തു എന്ന ചോദ്യമുയരുന്നു. ഇയാൾക്കു നാട്ടിലുടനീളം പുത്രിമാരാവാം; കാസ്റ്റിംഗ് കൗച്ചു പ്രയോജനപ്പെടുത്തി നേട്ടങ്ങളുണ്ടാക്കാം; സംഘടന ഇയാൾക്കു കീഴ്പെട്ടിരിക്കുന്നു. കാണുന്ന കടച്ചുവരിലും പത്രങ്ങളിലുമെല്ലാം സ്വന്തം മോന്തായമൊട്ടിച്ചും, മാധ്യമസ്ഥാപനങ്ങളെ പണമെറിഞ്ഞു വരുതിയിൽ നിർത്തിയും തൻ ഒരു സംഭവമാണെന്ന് അഹങ്കരിച്ച ഒരുവന് ജനങ്ങൾ നൽകിയ പ്രഹരത്തിന്റെ ഒച്ചപ്പാട് ഇനിയും നിലച്ചിട്ടില്ല; അപ്പോഴാണ് മറ്റൊരവതാരം ഫണ്ടും സെക്സുമെറിഞ്ഞു ജനങ്ങളെ കിടത്താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതു.
ന്യൂസ്ചാനൽ മാധ്യമങ്ങൾ മനസ്സിലാക്കേണ്ടത്: കൂട്ടായി ഒരേ സ്വരത്തിൽ ഒന്നിച്ചൊന്നായ് പ്രചരിപ്പിച്ചു എന്നതുകൊണ്ടുമാത്രം നിങ്ങൾക്ക് ആടിനെ പട്ടിയാക്കി രൂപാന്തരപ്പെടുത്താനാവില്ല. രാഹുൽ നിങ്ങൾക്ക് നൽകുന്ന പാഠം അതാണ് എന്ന് ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്കുബോധ്യപ്പെടും. പെയ്ഡ് മീഡിയ വാർത്തയ്ക്കു ധൂർത്തമായി ലഭിക്കുന്ന പണത്തിൽ അർമ്മാദിച്ചു എന്ത് അസംബന്ധവും ഒന്നിച്ചു ഒരേസ്വരത്തിൽപ്രക്ഷേപിച്ചാൽ ജനങ്ങൾ അത് വിഴുങ്ങിക്കൊള്ളണമെന്നില്ല.
അച്ചടക്ക ലംഘനത്തിന്റെ പരസ്യവും രഹസ്യവുമായ തിരുട്ടുവിദ്യകൾ അവിരാമം നടത്തിക്കൊണ്ടിരിക്കുന്ന സതീശൻ ലൈംഗിക ഉപജാപങ്ങളിലൂടെ സംഘടനയെ പരമാവധി ദുഷിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഒരുവാക്കുകൊണ്ടു പോലും, തന്നെ ഒറ്റുകൊടുത്ത സംഘടനയ്‌ക്കെതിരെ ശബ്ദിക്കാതെ രാഹുൽ ജന മധ്യത്തിൽനിൽക്കുന്നതു. തന്നെ പ്രതിരോധിച്ചു പാർട്ടിയിൽ ആരും ഒരു തർക്കപ്രശ്നവുവുമുണ്ടാക്കരുതെന്നും എല്ലാ രംഗങ്ങളിലും പാർട്ടി തന്നെ കൈയൊഴിയുകയാണെങ്കിൽ അതിന്റെ പേരിൽ പാർട്ടിക്കെതിരെ ഒരു അപശബ്ദവും ഉണ്ടാകരുതെന്നും അയാളുടെ സുഹൃത്തുക്കളോട് അയാൾ പറഞ്ഞു; ഔദ്യോഗികപദവിയും സ്ഥാനവും ലൈംഗിക അഴിമതിക്കായി ദുരുപയോഗം ചെയ്യുകയും സാങ്കല്പികമായ പുത്രീദുഃഖം ശമിപ്പിക്കാനായി കെപിസിസി യുടെ അധികാരം പിടിച്ചെടുത്തു രാഹുലിനെതിരെ തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്ത സതീശനോ, പാർട്ടി തന്നെ കൊലയ്ക്കു കൊടുത്താലും പാർട്ടിക്കെതിരെ ഒരു വാക്കു പോലും ഉച്ചരിക്കരുതെന്നു നിഷ്കർഷിച്ച രാഹുലോ ഇതിൽ ആരാണ് അടിയന്തരമായായ അച്ചടക്കനടപടിക്ക് വിധേയനാകേണ്ടത് എന്നു തീരുമാനിക്കുവാനുള്ള ധാർമിക വീര്യം കൊണ്ഗ്രെസ്സിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല; സിമി റോസ് ബെല്ലിനെ പുറത്താക്കിയതു കൊണ്ടോ അവരുടെ അഭിപ്രായങ്ങൾ suppress ചെയ്തത് കൊണ്ടോ ആരും എവിടെയും എത്തിയില്ല, സതീശൻ കൂടുതൽ കൂടുതൽ വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്.
സിമി റോസ് ബെല്ലിന്റെ ആരോപണങ്ങളും ആൾക്കൂട്ട നരവേട്ടയും
ഭാഗം നാല്
ഇപ്പോൾ കോടതിയിൽ വിചാരണയിലിരിക്കുന്ന ആദ്യ കേസിലെ യുവതിയുടെ ഭർത്താവ് ഈ പ്രശ്നങ്ങളൊക്കെയുണ്ടാവുമ്പോൾ ഒരു പ്രഹേളിക ആയിരുന്നു. യുവതി അയാളെ ഒഴിഞ്ഞു എന്നു പറഞ്ഞാലും ഇല്ലെങ്കിലും അയാൾ ഇക്കാലമത്രയും ഭാര്യയോടൊപ്പം തന്നെയുണ്ടായിരുന്നുവത്രേ! നാല് ദിവസം നീണ്ടു നിന്ന ദാമ്പത്യം മാത്രമാണ് യുവതിക്കുണ്ടായിരുന്നതെന്നും ഒരുമാസംകഴിഞ്ഞപ്പോൾ ബന്ധം ഒഴിഞ്ഞു എന്നും യുവതി മൊഴിനൽകി എന്നായിരുന്നു ആദ്യം പത്രങ്ങളിൽ കണ്ടത്. ഗാർഹികപീഡന പരാതിയുമായി യുവതി രാഹുലിനെ സമീപിച്ചു എന്നായിരുന്നു മാധ്യമങ്ങൾ തുടക്കത്തിൽ പറഞ്ഞിരുന്നത്. ഡൊമസ്റ്റിക് വയലൻസ് പരാതി നൽകേണ്ട കോടതി ആണ് ചെറുപ്പക്കാരനായ രാഹുൽ എന്നു ധരിച്ചിട്ടാണോ പ്രശ്ന പരിഹാരത്തിനായി യുവതി രാഹുലിനെതന്നെസമീപിച്ചതു? അങ്ങനെ ഒരു പരാതിയുമായി യുവതി എന്തിനു യുവാവായ രാഹുലിനെ തന്നെ സമീപിക്കണം എന്ന ചോദ്യത്തിൽ നിന്നാണ് ഇത് യുവതിയുടെ ഭർത്താവറിഞ്ഞു കൊണ്ടു രാഹുലിനൊരുക്കിയ കെണി ആയിരുന്നുവെന്ന നിഗമനത്തിനു യുക്തിപരമായ ആഴം ഉണ്ടാവുന്നത്. 2025 ഡിസംബർ രണ്ടിന് ഭർത്താവു NDTVക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് യുവതി, അയാളുടെ ഭാര്യ ആണെങ്കിലും അവൾക്കെന്തു സംഭവിച്ചു എന്ന് അയാൾക്കറിയില്ല എന്നായിരുന്നു.
”The husband of the woman who has accused Kerala’s Congress MLA Rahul Mamkootathil of rape, has said that he had no prior knowledge of the accusations she made. Following the allegations, he and his family have been shamed on social media, he said.
“Actually I don’t know what happened to her as I am unaware of anything that is going on. I am really upset about the cyber attack happening against me. It is creating trauma to me, my old age parents. So don’t drag me into this… Me and my family have been put to shame,” he told NDTV in an exclusive interview.” ഈ മാതിരി പൂരുഷർ ഭൂമിയിലുണ്ടോ എന്ന് നാം അമ്പരക്കുമ്പോൾ, ഇത്രയും സ്പേഡ് വർക്ക് ചെയ്തിട്ടും തേൻ കെണി മിഥുനം സമയത്തിനൊത്തു ഉയർന്നു പരാതിയുമായി എത്താത്ത സാഹചര്യത്തിൽ എനിക്ക് ഏറ്റവും പ്രിയങ്കരിയായ പുത്രിയുടെ ദുഖത്തെ ആധാരമാക്കിയാണ് ഞാൻ രാഹുലിന്റേ തല കൊത്തിയെടുക്കുന്നതു എന്നാണ് സതീശൻ പ്രഖ്യാപിച്ചത്; എന്നാൽ തന്റെ ഭാര്യ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്നു കുടുംബത്തിന് മാനക്ഷയമുണ്ടായി എന്നും അയാൾക്ക് ഇക്കാര്യത്തെപ്പറ്റി ഒന്നുമറിയില്ല എന്നും ദയവുചെയ്ത് ഈ പ്രശ്നത്തിലേക്ക് എന്നെ വലിച്ചിഴയ്ക്കരുത് എന്നും പറയുന്ന ഭർത്താവാണ് ഇപ്പോൾ സ്വയം കോടതിയിലേക്ക് വലിഞ്ഞിഴഞ്ഞു കയറി ചെന്നു തന്റെ ഭാര്യ വശീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വിലപിക്കുന്നത്. ഭാര്യയുമായുള്ള തന്റെ സൗന്ദര്യപ്പിണക്കം പറഞ്ഞു തീർക്കാൻ രാഹുൽ ചർച്ച നടത്തിയപ്പോൾ ഒരിക്കൽ പോലും തന്നെ ചർച്ചയിലുൾപ്പെടുത്തിയില്ല എന്നും ഇപ്പോൾ ഭർത്താവ് പറയുന്നത്. നേമം സ്വദേശിനിയായ ഭാര്യ കുടുംബ പ്രശ്‌നം പറഞ്ഞു തീർക്കാൻ ഭർത്താവില്ലാനേരം നോക്കി പാലക്കാട് എം.എൽ.എ.യെ സമീപിച്ചതെന്തു കൊണ്ട് എന്നൊരു പ്രശ്നമിവിടെ ഉദ്ഭവിക്കുന്നുണ്ടു; കുടുംബപ്രശ്നം പറഞ്ഞു തീർക്കാനുണ്ടോ എന്ന് നിരത്തിലൂടെ വിളിച്ചു പറഞ്ഞു കൊണ്ട് പാലക്കാട് MLA കടന്നുപോകുന്നത് എന്തു കൊണ്ടു ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടു, ഇയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല, ഇയാളുടെ പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തന ക്ഷമമല്ല എന്നുണ്ടോ?
ഇക്കാലത്തിനിടെ ദമ്പതികൾ പൊതുചടങ്ങുകളിൽ ഒന്നിച്ചു പങ്കെടുക്കുന്നുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ കോടതിയിലെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ പുതുവർഷത്തിലെ ജനുവരിയിൽ രാഹുൽ അയാളുടെ ഭാര്യയെ വശീകരിച്ചു കൊണ്ട് പോയതായും, (കട്ടു കൊണ്ടു പോയി എന്നു പറയാത്ത ഭാഗ്യം) അങ്ങനെ അയാളുടെ കുടുംബം രാഹുൽ നശിപ്പിച്ചതായും അയാൾക്കുവിവരം കിട്ടിയതായി പരാതി ഉന്നയിച്ചിരിക്കുന്നു. ഭാര്യ ഉയർത്തിയ ആരോപണങ്ങൾ നിമിത്തം അയാളുടെ കുടുംബത്തിന് മാനക്ഷയമുണ്ടായി എന്നു ഡിസംബറിൽ പറഞ്ഞ ഭർത്താവ് ജനുവരിയിലെത്തുമ്പോൾ കുറ്റത്തിന്റെ ചുമട് രാഹുലിന്റെ തലയിൽ കയറ്റി വയ്ക്കുകയായാണ്! അയാളുടെ ഭാര്യയെ രാഹുൽ വശീകരിച്ചു കൊണ്ടുപോയതായി അയാൾക്ക് ഇപ്പോഴാണ് വിവരം ലഭിച്ചിരിക്കുന്നത് ! .പുത്രീ ദുഃഖ നാടകം പോലെ ഭർതൃ ദുഃഖ നാടകവും ചളമാവുകയാണല്ലോ സതീശാ! കേരളം കിഴങ്ങന്മാർമാത്രം അധിവസിക്കുന്ന ഒരുസംസ്ഥാനമല്ലാത്തതുകൊണ്ടു പുത്രീദുഖഃ കഥപോലെ ഇപ്പോൾ കിളുർത്തു വന്ന ഭർതൃ ദുഃഖ കഥയും രാഹുലിനെകുടുക്കാനുള്ളനാടകത്തിന്റെ രണ്ടു അങ്കങ്ങൾ എന്ന നിലയിൽ പൊളിഞ്ഞു വീഴുകയാണ്. സതീശന്റെ മാനസ പുത്രി പിതാവിനെ കബളിപ്പിച്ചു കൊണ്ടു രാഹുലിനെ കുടുക്കാനുള്ള ഇര എന്ന ഉദ്യോഗത്തിൽ നിന്ന് ബുദ്ധിപൂർവം പിന്മാറി; പക്ഷെ ഭർതൃമതിയായ യുവതിക്ക് അതിനു കഴിഞ്ഞില്ല എന്നതിനാൽ ആ തേൻ കെണി നാടകം കൂടുതൽ ദുരന്ത പര്യവസായി ആയിക്കൊണ്ടിരിക്കുകയാണ്. ആദ്യ പരാതിക്കാരി, പരാതി ലിഖിതം നൽകുന്നതിൽ ക്രമാതീതമായ കാലപ്പിഴ വരുത്തിയതുകൊണ്ടും ഭർത്താവ് വശീകരണവിവരം അറിയാനും അതോർത്തു കരയാനും വളരെ താമസിച്ചു പോയത് കൊണ്ടുമാണ് സതീശന്റെ ഏകാന്തമായ മാനസപുത്രീ സങ്കടം പരാതിയുടെ ലിഖിതമോ വാച്യമോ ആയ സാക്ഷ്യമില്ലാതെ ആദ്യമേ തന്നെ രാഹുലിനെതിരെ പ്രയോഗിക്കേണ്ടിവന്നത്; പുത്രീദുഖത്തിന്റെ പേരിൽ സംഘടനാ നിയമങ്ങൾ ലംഘിച്ചുകൊണ്ട് തനിക്കെതിരെ നടപടിസ്വീകരിച്ച സതീശനെ കേസിൽ വിസ്തരിക്കണമെന്നു താല്പര്യപ്പെട്ടുകൊണ്ടു കോടതിയിൽഅപേക്ഷ ഇടുകയാണ് ഇപ്പോൾ രാഹുൽ ചെയ്യേണ്ടത്. റിനിയെക്കൂടാതെ ഒന്നാം പരാതിക്കാരിയും രണ്ടാം പരാതിക്കാരിയും ഉൾപ്പടെ നാട്ടിലുടനീളം എത്ര തനതുപുത്രിമാരും മാനസപുത്രിമാരും സതീശനുണ്ട് എന്നറിഞ്ഞാൽ മാത്രമേ രാഹുലിനെതിരെ ഉയർന്നുവന്ന ലൈംഗികാക്ഷേപങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവുകയുള്ളു.

ഈ ലക്കം പാഠം പ്രസിദ്ധീകരിക്കുമ്പോൾ മലയാളിയുടെ ആത്മാഭിമാനത്തെ തകർത്തു കളയുന്ന സംഭവങ്ങൾ എന്ന നിലയിൽ കേരളത്തിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളെ സ്പർശിക്കാതെ വയ്യ. നമ്മുടെ പിന്നാക്ക പ്രദേശങ്ങളിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളിലൊന്നു മധുവിന്റേതും മറ്റൊന്നു അപരിചിതനായ അന്യ സംസ്ഥാനത്തൊഴിലാളിയുടേതുമാണ്. ഈ ആൾക്കൂട്ട കൊലപാതകവസാന നമ്മുടെ നഗരങ്ങളിൽ സ്കൂൾ വിദ്യാര്ഥികള്ക്കിടയിൽ വരെയുണ്ട്, ഒരു കൂട്ടം ആൾക്കാർ ചേർന്ന് അപര ഗോത്രത്തിൽ പെട്ടവരെ തല്ലികൊല്ലുക എന്നത് പ്രാകൃതമായ ഗോത്രകാല സമ്പ്രദായമാണ്. പുതിയ സൈബർ സങ്കേത അധിനിവേശത്തിൽ നമ്മുടെ സംസ്കാരത്തിന്റെ ചതുരങ്ങൾ മുറിച്ചെറിയപ്പെടുകയും സമുദായത്തിൽ നിദ്രാണമായിരിക്കുന്ന വന്യത പുനരുദ്ധരിക്കപ്പെടുകയുമാണ്. പാപം ചെയ്തവരെ കല്ലെറിഞ്ഞും അടിച്ചും കൊല്ലുന്ന ആൾക്കൂട്ട കൊലപാതകത്തിന് പകരം വയ്ക്കാൻ കല്ലിന്റെയും വടിയുടെയും കൂട്ടായ കൈ കരുത്തിന്റെയും സ്ഥാനത്തു സൈബർ സങ്കേതങ്ങൾ കടന്നുവരികയാണ്. രാഹുൽ മാൻ കൂട്ടത്തെക്കുറിച്ചും അയാൾ ചെയ്ത പാതകങ്ങളെക്കുറിച്ചും മാധ്യമങ്ങളിൽ നിന്നും കോടതി രേഖകളിൽനിന്നും ലഭ്യമായ രേഖകൾ മാത്രമേ ഞങ്ങളുടെ പക്കൽ ഉള്ളൂ. അതുകൊണ്ടു അയാൾ പാപിയാണെങ്കിൽ തന്നെ അയാളുടെ പാപത്തിന്റെ തീവ്രത അളന്നു വിധി പ്രസ്താവിക്കാനുള്ള കരുക്കൾ ഒന്നും ഞങ്ങളുടെ കൈകളിൽ ഇല്ല; നിങ്ങളിൽ പാപം ചെയ്യാത്തവരായി ആരുമില്ലാത്തതു കൊണ്ട് നിങ്ങൾക്ക് അയാളുടെ പച്ച ഇറച്ചി കടിച്ചു തിന്നു അയാളെ ഭൂമുഖത്തു നിന്നുതുടച്ചു നീക്കാൻ ജനാധിപത്യപരമായ അവകാശമുണ്ട്. അയാൾ വന്യമായ രീതിയിൽ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു കോൺഗ്രെസ്സുകാരൻ അയ്യാളെക്കണ്ടു ഒന്ന് ചിരിച്ചാൽ പല്ലുകളടർന്നു വീണുപോകുമെന്നു കരുതി രമേശ് ചെന്നിത്തല അയാളെ കണ്ട മാത്രയിൽ ഓടി രക്ഷ പ്രാപിച്ചു ഭാവി മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി കുതിക്കുകയാണ്. അയാളുടെ പേര് കേൾക്കുമ്പോൾ ഏതു രാഹുൽ എന്നലറിക്കൊണ്ട് കാസ്റ്റിംഗ് കൗച്ചൂ ഓപ്പറേറ്റർ സതീശൻ രഹസ്യഭാഗത്തു ഒളിപ്പിച്ചു വച്ച ഇനിയും പൊട്ടാത്ത ബോംബ് തപ്പിനോക്കുകയാണ്; രാഹുൽ ജീവിച്ചു വളർന്ന രാഷ്ട്രീയപരിസരത്തിൽ നിന്ന് അയാൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ഒരു പ്രസ്ഥാനത്തിനും വേണ്ടാത്തവനായി അയാൾ എഴുതി തള്ളപ്പെട്ടിരിക്കുകയാണ്. അയാളുടെ സാന്നിധ്യമുള്ളിടങ്ങളിൽ പുറത്തിറങ്ങി നടക്കരുത് എന്നു അറുപതിനും പതിനെട്ടിനുമിടെ പ്രായമുള്ള സ്ത്രീ ഗണങ്ങൾക്ക് മുന്നറിയിപ്പു നല്കിക്കൊണ്ടു ആഭന്തരവകുപ്പു മന്ത്രിയുടെ രക്ഷാ സൈന്യം നാട്ടിലുടനീളം ആടിപ്പാടിനടക്കുകയാണ്. മഹാസന്മാർഗ്ഗികളായ മാധ്യമ സിംഹങ്ങളും സന്മാർഗ്ഗവാതികളായ മാധ്യമ സിംഹിണികളും ”അവൾക്കൊപ്പം” എന്ന ദയാപൂർണ്ണമായ മുദ്രാവാക്യത്തെ തന്നെയും മരവിപ്പിച്ചുകൊണ്ടു” അവന്റെ രക്തം അവന്റെ രക്തം” എന്നലറിവിളിച്ചു കൊണ്ട് ഫണ്ടുദാതാവിന്റെ വാതിലിൽമുട്ടുകയാണ്.
ഒരു പരാതിയോ FIR പോലുമോ ഇല്ലാതെ രാഹുലിനെതിരെ, സർവ്വാധികാരി സതീശന്റെ മകൾക്കു രാഹുലിൽ നിന്ന് ലൈംഗിക ദുരനുഭവമുണ്ടായതിന്റെ പേരിൽ മാത്രമാണ് കൊണ്ഗ്രെസ്സ് മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തതെന്ന് പറയുമ്പോൾ സതീശൻ കേക്ക് മുറിച്ചു ചൂണ്ടിക്കാട്ടിയ മകൾ അങ്ങനെ ഒരു ലൈംഗിക ദുരനുഭവമുണ്ടായില്ല എന്ന് വ്യക്തമാക്കുന്നു. എങ്കിൽപ്പിന്നെ നടപടിയുടെ സാധുത എന്ത് എന്ന ചോദ്യത്തിന് വേറെ പരാതി ഉണ്ടായിവരും എന്ന ശുഭ പ്രതീക്ഷയിലാണ് മുൻകൂർ നടപടി കൈക്കൊണ്ടതു എന്നായി വാദം. കോൺഗ്രസ് രാഹുലിനെ ഒറ്റതിരിച്ചു വേട്ടപ്പട്ടികൾക്കെറിഞ്ഞു കൊടുത്തിട്ടു ഒരു FIR, -അതിനടിസ്ഥാനമായ പരാതി ഇതൊന്നുമില്ലാതെ സ്ത്രീധർമ രക്ഷയുടെ ഹൃദയ കാഠിന്യം സംരക്ഷിക്കാനെന്ന വ്യാജേന വിവരദോഷം കാണിച്ചിട്ട് ലോകത്തു മറ്റേതു സംഘടന ഇങ്ങനെ ഒരു സാഹസത്തിനു തയ്യാറായിട്ടുണ്ട്, ഞങ്ങളെക്കാൾ ധർമ്മിഷ്ഠരായി ഈ ലോകത്തു മറ്റാരുണ്ട് എന്ന്, സതീശന്റെ സർവ്വാധികാര ശക്തിക്കു മുന്നിൽ വിറച്ചു നിന്ന് ചോദിക്കുന്നു. ഇതു കേട്ട മാത്രയിൽ ആഭ്യന്തര വകുപ്പു ബിംബം ഇയാൾക്കെതിരെയുള്ള ലൈംഗിക പീഡന പരാതി യുവതികളിൽ നിന്നുപിടിച്ചെടുക്കാൻ ക്രൈം ബ്രാഞ്ചിനെയും വിശേഷാൽ സേനകളെയും ഇറക്കി നാടാകെ ഇളക്കിമറിക്കുന്നു. ഒരു ആൾക്കൂട്ട നരവേട്ടയിൽ ഭരണകൂടവും മൗദൂദി-ജനം TV കളുൾപ്പെടുന്ന ചാനലുകളും കൈകോർത്തുപിടിക്കുന്നതും മാധ്യമങ്ങളാകെ ഇളകിയാടുന്നതും, ക്രൈം ബ്രാഞ്ച് മിന്നൽ സഞ്ചാരങ്ങൾ നടത്തുന്നതും ഒരു മനുഷ്യനെ തേജോവധം ചെയ്യുന്നതിനായി രാപ്പകൽ വിയർപ്പൊഴുക്കുന്നതും നാം കാണുന്നു, മധുവിനും അന്യ സംസ്ഥാനതൊഴിലാളിക്കും നേരിടേണ്ടിവന്ന ആക്രമണത്തെക്കാൾ അതി ബൃഹത്തായ ആൾക്കൂട്ട നരവേട്ടയാണ് പരാതിക്കാരികളെ ഉത്പാദിപ്പിക്കുന്നതിനായി അത്യധ്വാനം ചെയ്ത, വിവര സാങ്കേതിക സജ്ജമായ ഭരണകൂട-രാഷ്ട്രീയ കക്ഷീ-മാധ്യമ സമുച്ചയം അവതരിപ്പിച്ചത്. ഒരു സാംസ്‌കാരിക സമുദായം അതിന്റെ ബുദ്ധിദ്രവിച്ചു ആപത്തിലേക്ക് വീഴുന്നു എന്നതിന്റെ സൂചനയാണ് ഈആൾക്കൂട്ട നരവേട്ട.
രാഹുൽ വേട്ടയ്ക്കായി ബലി മൃഗമാക്കപ്പെട്ടതു യുവതി ആയിരുന്നു; 2025 മാർച്ചു മാസത്തിൽ അവൾ അവളുട ഭർത്താവുമൊത്തു പൊതു ചടങ്ങുകളിൽ പങ്കെടുത്തതിന്റെ തെളിവുകൾ കോടതിയിലുണ്ട്. രാഹുലിനെ ലൈംഗിക കുരുക്കിൽ വീഴ്ത്താനുള്ള ചൂണ്ടയിലെ ഇര മാത്രമായിരുന്നു അവൾ എന്നാണ് അനുമാനിക്കേണ്ടത്. സതീശൻ കേക്കു മുറിച്ചു നിയുക്ത പുത്രിക്ക് കൊടുത്തിട്ടു പോലും സതീശൻ ആഗ്രഹിച്ചത് പോലെ അവൾ രാഹുലിനെ കുടുക്കാൻ ഒരു ലൈംഗിക ദുരനുഭവ പരാതി നൽകിയില്ല. പക്ഷെ രാഹുലിനെ വശീകരിച്ചു കുടുക്കിൽപ്പെടുത്തുന്ന ഒരു തെൻകെണി സംരംഭത്തിൽ യുവതിയെ കൊണ്ടെത്തിച്ചില്ലെങ്കിൽ യുവതിക്കു രാഹുലുമായി ബന്ധമുണ്ടാവുമായിരുന്നു എന്ന് പറയാനാവില്ല. അത് അവളുടെ ഭർത്താവിന്റെ താല്പര്യമായതുകൊണ്ടാവും, അവളോടൊപ്പം നടന്നും പിന്നീട് അവളെ വിട്ടുമാറിയും നിന്നശേഷം അയാൾ 2026 ജനുവരി വരെയും മാളത്തിലൊളിച്ചതും എന്നെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കരുത് എന്ന് പറഞ്ഞതും; ഈ പ്രശ്നത്തിലേക്ക് എന്നെവലിച്ചിഴയ്ക്കരുത് എന്നുപറയുമ്പോൾ രാഹുലിനെതിരെയുള്ള ഗൂഢാലോചനയിൽ നിന്നുണ്ടായ പ്രശ്നങ്ങളിലേക്ക് അയാളെ വലിച്ചിഴയ്ക്കരുത് എന്ന് തന്നെയാണുദ്ദേശിച്ചതു. പണം പറ്റിയശേഷം, അയാളുടെ ഭാര്യ അവരാവശ്യപ്പെട്ട പരാതി നൽകാതെ വന്നപ്പോളാണ് ഈ പശ്നത്തിലേക്കു എന്നെ വലിച്ചിഴയ്ക്കരുത് എന്ന് അയാൾ പറഞ്ഞതും അങ്ങനെ പറഞ്ഞു കൊണ്ടിരുന്ന അയാളെ രാഹുലിൻറെ അഭിഭാഷകർ മാളത്തിൽ നിന്ന് പുകച്ചു പുറത്തു ചാടിച്ചതും.
രാഹുൽ പൊതു സമൂഹത്തിൽ നിന്നനുഭവിച്ചതിനു തുല്യമായ ആൾക്കൂട്ടാക്രമണം ഈ യുവതിയുടെ നേർക്കുമുണ്ടായി. രാഹുലും യുവതിയുമായുള്ള ബന്ധം ഇരുവരുടെയും സ്വകാര്യ പ്രശ്നമാണ്. 2026 ജനുവരി വരെയും അവളുടെ ഭർത്താവുപോലും അത് സ്വകാര്യമായി സൂക്ഷിച്ചു. യുവതിയിൽ നിന്നു പരാതി ഉത്പാദിപ്പിക്കാനാണ് തല്പര കക്ഷികൾ പണം മുടക്കിയതെങ്കിലും പരാതി എഴുതിവാങ്ങാൻ ക്രൈം ബ്രാഞ്ച് മൂന്നു മാസക്കാലം ലോകം കീഴ്മേൽ മറിച്ചിട്ടുപോലും അവൾ പരാതിയെഴുതി നൽകിയില്ല. അവളുടെ സ്വകാര്യ ബന്ധത്തെ സംബന്ധിച്ച് പരാതി എഴുതി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവൾ തന്നെയാണ്. പരാതി എഴുതി നൽകിയാൽ വിഷമ വൃത്തത്തിലാവുന്നതു അവൾ തന്നെയാണ് എന്ന് അവൾക്കറിയുമായിരുന്നതുകൊണ്ടാവും പരാതി എഴുതില്ല എന്ന തീരുമാനത്തിൽ അവൾ ഉറച്ചു നിന്നതു. അവളുടെ സ്വകാര്യ ജീവിതത്തിന്റെ ശബ്ദ രേഖ കഷണം കഷണമായി മുറിച്ചു വില്പനയ്ക്ക് വയ്ക്കുന്ന കശാപ്പുകാരന്റെയും പരാതിക്കു വേണ്ടി അവൾക്കു മേൽ സമ്മർദ്ദം ചെലുത്തുന്ന മറ്റു കേന്ദ്രങ്ങളുടെയും താല്പര്യം അവളുടെ സുരക്ഷിതത്വമല്ല, അവളുടെ ജീവിതത്തിന്റെ സ്വകാര്യ ഇടങ്ങളെ പരമാവധി വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു കൊണ്ടായാലും അവനെ തകർക്കുക എന്നതു തന്നെയായിരുന്നു എന്ന് അവൾക്കറിയാമായിരുന്നു. ഒരു പുരുഷനെ ചതിയിൽ വീഴ്ത്താനുള്ള ദൗത്യമാണ് അവളുടെ മേൽ അടിച്ചേല്പിച്ചതു് എന്ന് വരികിൽ അത് തന്റെ ജീവിതത്തിൽ നിന്ന് മായ്ചുകളയാനാവും അവൾ ആഗ്രഹിക്കുക. പക്ഷെ അതിന്റെ പേരിൽ വീണ്ടുമൊരു പരാതിയുമായി രംഗത്ത് വരുന്നത് ആത്മഹത്യാ പരമാണെന്നു അവൾക്കറിയാമെന്നതു കൊണ്ടാവും ലോകം മുഴുവനവൾക്കെതിരെ ഇളകിമറിഞ്ഞിട്ടും ബലാൽ സംഗം എന്ന കള്ള പരാതിയിൽ ഒപ്പുവയ്ക്കാൻ അവൾ വിമുഖയായതു. ഒടുവിൽ അവൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് അവളെ പിരിച്ചു വിടുമെന്ന ഭീഷണി കാരണമായാണ് അവൾ പരാതി നൽകിയത് എന്നൊരു സന്ദേശം അവൾ രാഹുലിന് അയച്ചതായി രാഹുൽ അവകാശപ്പെടുന്നുണ്ട്. അത് വസ്തുതയാണെങ്കിൽ അവൾ പറയാതെ പറഞ്ഞു പോകുന്നതു പരാതി എഴുതി നൽകിയില്ലെങ്കിൽ അവൾക്കു ജീവാപായം സംഭവിക്കുമെന്ന ഭയം അവൾക്കുണ്ടായിരുന്നു എന്നതാണ്; സിമി റോസ്‌ബെല്ലിനും, തന്റെ കുട്ടികൾക്ക് അപായം സംഭവിക്കുമെന്ന ഭയമുണ്ടെന്നു അവർ പറഞ്ഞിരുന്നു അവളെത്തന്നെ വീണ്ടും ആൾക്കൂട്ട വിചാരണയ്ക്ക് എറിഞ്ഞു കൊടുക്കുന്ന ഒരു പരാതിയിൽ നിന്ന് പിന്മാറാനുള്ള സ്വാതന്ത്ര്യം അവൾക്കു നഷ്ടപ്പെട്ടു. ഈ പ്രശ്നത്തിൽ ചേതമുണ്ടാകേണ്ടത് അവൾക്കോ അവളുടെ ഭാർത്താവിനോ രാഹുലിനോ ആയിരുന്നു. അവർ മൂന്നുപേരും അവസാനഘട്ടം വരെയും ആർക്കുമെതിരെയുമൊരു പരാതിയുമെഴുതിയില്ല എങ്കിലും, അവൾ പരാതിപ്പെട്ടില്ലെങ്കിൽ കേരളത്തിന്റെ സദാചാരദുർഗ്ഗം ഇടിഞ്ഞു താണു പോവുമെന്ന് ആശങ്കപ്പെട്ടവർ അവളിൽ നിന്ന് പരാതി കിട്ടിയില്ലെങ്കിൽ റിനിയിൽ നിന്നോ, അവന്തികയിൽ നിന്നോ അതുമല്ലെങ്കിൽ ശ്രീനാദേവിയിൽ നിന്നെങ്കിലുമൊരു പരാതി ലഭിച്ചാൽ മതി എന്ന നിലയിൽ എത്തിയത് അവരുടെ മഹാമനസ്കത കൊണ്ടാവും. ആദ്യ പരാതിയിലെ ബലാൽ സംഗവാദത്തിന്റെ വിശ്വാസ്യത കോടതിയിൽ പൊളിഞ്ഞു വീഴുമ്പോൾ രണ്ടാമതൊരു പീഡന സന്ദേശത്തിന്റെ പകർപ്പ് കെപിസിസി ഓഫീസിൽ എത്തുകയും അത് സർവത്ര അബദ്ധമാണെന്ന് പ്രഥമ ദൃഷ്ട്യാ കോടതിതന്നെ അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്. ആ പീഡന സന്ദേശം ഒരു അഭിഭാഷക നിർമ്മിതിയാണെങ്കിൽ തന്നെ അതിലെന്താ തകരാറു എന്ന് അണു ബോംബു വിഴുങ്ങിയ മുഖവുമായിരിക്കുന്ന പ്രതിപക്ഷനേതാവ് മാധ്യമ പ്രവർത്തകരോടു ചോദിക്കുന്നുണ്ട്. ഇത് ആരുടെ രാഷ്ട്രീയക്കളി എന്ന് ഇനി അന്വേഷിച്ചു കണ്ടെത്തേണ്ടതില്ല
പെൺ വിഷയ കാര്യത്തിൽ രാഹുൽസമുദായിക അച്ചടക്കം പാലിക്കുന്നുണ്ടോ, അയാളൊരു ലൈംഗിക ക്രിമിനൽ ആണോ എന്നതിന്റെയൊക്കെ വിധിപ്രസ്താവിക്കാനുള്ള പരിജ്ഞാനം ഞങ്ങൾക്കില്ല. കോൺഗ്രസിനുള്ളിൽ അയാൾ ഏതെങ്കിലും തലത്തിൽ കുറ്റവാളിയാണെന്ന് വ്യക്തമായാൽ, അത് ജനങ്ങളെ ബോധ്യപ്പെടുത്തി അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി അയാളെ നിയമത്തിനു വിട്ടുകൊടുക്കുന്നതു ശരിയായ കാര്യമാണ്. അതിനു പകരം അയാൾക്കെതിരെ ശബ്ദരേഖ തുണ്ടുകൾ പ്രചരിപ്പിച്ച ശേഷം അതിനുള്ളിലെ പരാതിക്കാരിയെ ഹാജരാക്കാൻ നെട്ടോട്ടമോടുന്ന ഇറച്ചിക്കച്ചവടക്കാരനെ സന്തോഷിപ്പിക്കാൻ, കോൺഗ്രെസ്സിനു വേണ്ടി ഉഴവ് പണി ചെയ്യുന്ന ചെറുപ്പക്കാരനെ ഒറ്റുന്ന കോൺഗ്രസ് നേതൃത്തിന്റെ രാഷ്ട്രീയ ഹൃദയ ശൂന്യത ലജ്ജാകരമാണ്; അതെ സമയം സിമി റോസ്‌ബെല്ൽ സതീശനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാനും അതിലൊരു തീരുമാനത്തിലെത്താനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും പാർട്ടി നേതൃത്വത്തിന് ബാധ്യതയുണ്ട്. അതുചെയ്യുന്നതിനു പകരം സിമി റോസ്‌ബെല്ലിനെ ഒരു വിശദീകരണംപോലും ചോദിക്കാതെ പാർട്ടിയിൽ നിന്നുപുറത്താക്കുകയാണുചെയ്തത്;
രാഹുലിനെതിരെ സതീശൻ സ്വന്തം നിലയിൽപ്രഖ്യാപിച്ച നടപടികൾ അതെ പടിവിഴുങ്ങിയ കോൺഗ്രെസ് നേതൃത്വം പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യരായിത്തീരുകയാണു ചെയ്യുന്നതു. തനിക്കു പുത്രീതുല്യയായ റിനി ജേക്കബ് അവൾക്കു രാഹുലിൽ നിന്നുണ്ടായ ലൈംഗികദുരനുഭവം തന്നോട് പറയുകയും അത് തന്റെ ബോധ്യമായി തീരുകയും ചെയ്തതിന്റെ പേരിലാണ്, താൻ സംഘടനാപരമായ അച്ചടക്ക നടപടി പ്രഖ്യാപിക്കാൻ അധികാരമില്ലാത്തവനാണെന്ന തിരിച്ചറിവില്ലായ്മയിൽ ഉറച്ചു നിന്നുകൊണ്ട്, രാഹുലിനെതിരെ അച്ചടക്ക നടപടി പ്രഖ്യാപിച്ചത് എന്ന് സതീശൻ പറയുന്നു. അയാൾ അങ്ങനെ പറയുന്നതിന് തൊട്ടു മുൻപും പിൻപും രാഹുലിൽ നിന്ന് തനിക്ക് ഒരു ദുരനുഭവവുമുണ്ടായിട്ടില്ല എന്ന് റിനി തിരിച്ചും മറിച്ചും കുഴഞ്ഞു മറിഞ്ഞും പറയുന്നതോടെ സതീശന്റെ ബോധ്യം അയാൾ പൊട്ടിക്കുമെന്നുദ്ഘോഷിച്ച ബോംബ് പോലെ തന്നെയുള്ള വീരവാദ വൈകൃതമായി പൊടിഞ്ഞുവീഴുന്നു .അതുകഴിഞ്ഞു രാഹുലിന് കീഴ്കോടതി മുൻകൂർജാമ്യം നിഷേധിക്കുന്നതുകേട്ട പാതി കേൾക്കാത്ത പാതി, വിധിന്യായ പാഠം പോലും മറിച്ചു നോക്കാതെ രാഹുലിനെ പാർട്ടിയിൽ നിന്നു പുറത്താക്കുന്നു. കാര്യങ്ങളെല്ലാം അനധികൃതമായി തീരുമാനിക്കുന്നത് കാസ്റ്റിങ് കൗച്ചു ഓപ്പറേറ്റർ ആയ സതീശൻ തന്നെയാണ് എന്നു സ്ഥിരീകരിക്കപ്പെടുന്നു. ഈ ഏകാധിപത്യക്കണ്ണുരുട്ടിന്റെ അസംബന്ധ വാഴ്ചയിൽ കാരണഭൂതത്തിന്റെ അടിമക്കൂട്ടത്തെക്കാൾ ശോചനീയമാണ് ഒരുരാഷ്ട്രീയകക്ഷി എന്ന് ഇപ്പോഴും ജനങ്ങൾ കരുതുന്ന കോൺഗ്രസിന്റെ സ്ഥിതി.
2003 ൽ പാർട്ടിയുടെ ശവമഞ്ചവും വഹിച്ചു കൊണ്ട് പിണറായി വിജയൻ നയിക്കുന്ന ഘോഷയാത്രയെച്ചൂണ്ടി പോയാൽ പാർട്ടിയുടെ കൊടിയും ബോർഡുമുണ്ടാവും പാർട്ടിയുണ്ടാവില്ല എന്ന് വിജയൻ മാഷ് പറഞ്ഞു. ഇന്ന് സിപിഎം എന്ന ബോർഡും കൊടിയുമുണ്ട്; പക്ഷെ പാർട്ടിയുടെ ഉള്ളടക്കം പണമുതലാളിത്തത്തിന്റെ അടിമ കൂട്ടമായി മാറിയിരിക്കുന്നു. പാർട്ടിയിലുണ്ടായ വിദേശധാനകാര്യാധിനിവേശത്തെ മുൻ നിറുത്തിയാണ് മാഷ് അങ്ങനെ പറഞ്ഞത്. ഇപ്പോൾ കേരളത്തിലെ കോൺഗ്രെസ്സിനുള്ളിലും ഇന്ത്യയുടെ ശത്രുക്കളായ ധനകാര്യലോബികൾ പിടിമുറുക്കുകയാണ്. അവരുടെ ദല്ലാളാനായ കാസ്റ്റിംഗ് കൗച്ചു ഓപ്പറേറ്ററുടെ തോന്ന്യാസത്തിനെതിരെ പ്രതിരോധമുയർത്താൻ കഴിഞ്ഞില്ലെങ്കിൽ കേരളവും കോൺഗ്രെസ്സ്മുക്തമാവും എന്നതാണുചരിത്രപാഠം. ഒരു പൊതു പ്രവർത്തകനെതിരെ ലൈംഗിക ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്കു വസ്തുനിഷ്ഠമായതെളിവുകൾ ഉണ്ടാവണം, സതീശന് പാർട്ടിയെ കാൽക്കീഴിൽ ഒതുക്കുവാനുള്ള ധനകാര്യ ശേഷി എങ്ങനെ ഉണ്ടായി എന്നചോദ്യവും അയാൾക്കെതിരെ ഉയർന്ന ലൈംഗികക്ഷേപങ്ങളുടെ വസ്തു നിഷ്ഠ പരിസ്ഥിതിയും പരസ്പരം കൊരുത്തു കിടക്കുന്നു. രാഹുലിനെതിരെ ലൈംഗികാക്ഷേപം ഉന്നയിക്കുന്നവർക്കാകട്ടെ അയാൾക്കെതിരെ ഉത്തരവാദിത്വമുള്ള ഒരാളുടെ ഒരു പരാതിപോലും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അയാൾക്കെതിരെ സതീശന്റെ നേതൃത്വത്തിൽ നടക്കുന്നത് ഭരണകൂടവും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും സംയുക്തമായി നടത്തുന്ന ആൾക്കൂട്ട ആക്രമണമാണ്. രാഷ്ട്രീയ വൈരം ശമിപ്പിക്കുന്നതിനു വേണ്ടി ഒരു പുരുഷനെയും അയാൾക്കെതിരെ പരാതി ഉന്നയിക്കാനുള്ള സമ്മർദ്ദത്തെ ചെറുത്തു നിന്ന സ്ത്രീയെയും ജീവനോടെ കുഴിച്ചുമൂടാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.
തെറ്റ് ധാർമ്മികമോ നിയമപരമോ?
രാഷ്ട്രീയത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരാൾക്കൂട്ട നരവേട്ടക്ക് വിധേയനായ മനുഷ്യൻ എന്ന നിലയിൽ പരാതികളില്ലാതിരിക്കെ പരാതിക്കാരെ വേട്ടയാടിപ്പിടിക്കുന്നതിനായി പ്രത്യേക പോലീസ് സംവിധാനം നിയുക്തമാകുന്ന അത്യസാധാരണമായ ക്രമസമാധാന പരിപാലനം എന്ന അശ്ലീലമായ രാഷ്ട്രീയ ഭരണ പ്രക്രിയയുടെ ഇര എന്ന നിലയിൽ ആണ് രാഹുൽ പ്രശ്നത്തെ വളരെ ഗൗരവതരമായി പരിഗണിച്ചത്. ഒരു ഭരണകൂടവും ഒരു രാഷ്ട്രീയ കക്ഷിയും ഒരാളെ ഇങ്ങനെ ചീമുട്ടകളുടേയും വേട്ടപ്പട്ടികളുടേയും ഇടയിലേക്ക് എറിഞ്ഞുകൊടുത്ത ഒരു സംഭവം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നു വരെ ഉണ്ടായിട്ടില്ല.
താൻ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന രാഹുലിന്റെ വാദത്തിന് വിശിഷ്യാ സാധുതയില്ല. അയാൾക്കുമേൽ പിന്നീടുണ്ടായ പരാതികളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് നിയമപരമായ തെറ്റും ശരിയും. അതേസമയം അയാൾ നിയമപരമായി തെറ്റ് ചെയ്തിട്ടില്ലെങ്കിലും ധാർമ്മികമായി തെറ്റ് ചെയ്തിട്ടുണ്ട് എന്നൊരു സാമാന്യ വിധിന്യായം അയാളെ പിന്തുണക്കുന്ന സോഷ്യൽ മീഡിയ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. പക്ഷെ അയാൾക്കെതിരെയുള്ള മൂന്ന് കോടതി കേസുകളിലേയും നിയമപരമായ തെറ്റും ശരിയും വ്യക്തമല്ലയെങ്കിൽപ്പോലും അയാൾക്കെതിരെയുള്ള കേസുകളിലെ ഉള്ളടക്കത്തെ സംബന്ധിച്ച വിശകലനത്തിൽ അയാൾ നിയമപരമായി എന്തെങ്കിലും തെറ്റ് ചെയ്താലും ഇല്ലെങ്കിലും ധാർമ്മികമായി അയാൾ എന്തെങ്കിലും തെറ്റ് ചെയ്തതായി ഇപ്പോൾ അയാൾക്കെതിരെ ഉന്നയിക്കപ്പെട്ട പരാതികളിൽ കാണുന്നില്ല.
അയാൾ ഒരു സ്ത്രീയേയും അന്വേഷിച്ച് പോയതായി അയാൾക്കെതിരെ വന്നിട്ടുള്ള പരാതിക്കാർ ആരും തന്നെ ആക്ഷേപിക്കുന്നില്ല. അവർ മൂവരും സാമൂഹ്യരാഷ്ട്രീയ പൊതുകാര്യ ചർച്ചയ്ക്കായിട്ടല്ല അയാളെ സമീപിച്ചത് എന്ന് മൂവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നുണ്ട്. എങ്കിൽപ്പിന്നെ എന്തിന് അവർ അയാളെ സമീപിച്ചു. എന്തായിരുന്നു അവരുടെ ആവശ്യം? വിവാഹമോ പ്രണയമോ ആണ് അവർ ആവശ്യപ്പെട്ടിരുന്നതെങ്കിൽ അത് നിരസിക്കാൻ അയാൾക്ക് ധാർമ്മികമായ അവകാശമുണ്ട്. ആ നിരാസം അധാർമ്മികമല്ല. ഒരു സ്ത്രീ പുരുഷനോട് പ്രണയമോ വിവാഹമോ അഭ്യർത്ഥിക്കുകയും അയാളത് നിരസിക്കുകയും ചെയ്താൽ പൊതു സമൂഹത്തിൽ സ്ത്രീയ്ക്ക് മാനഹാനിയൊന്നും സംഭവിക്കാനിടയില്ല. നേരേ മറിച്ച് പ്രണയമോ വിവാഹമോ അഭ്യർത്ഥിക്കാനല്ല കാമം അഭ്യർത്ഥിക്കാനാണ് സ്ത്രീകൾ അയാളെ സമീപിച്ചതെങ്കിൽ അയാളത് നിരസിച്ചു എന്ന് നാലാളറിഞ്ഞാൽ അത് ഏതൊരു സ്ത്രീക്കും താങ്ങാനാവില്ല. ഇവിടെ ഒരു ദാർശനിക പ്രശ്നമുണ്ട്. ഉഴലാഭോഗമിരന്നു ഞാനിനി എന്ന് ആശാന്റെ സീത പറയുന്നുണ്ട്. പരാതിക്കാരായ സ്ത്രീകൾ പ്രണയത്തിനും വിവാഹത്തിനും പൊതുകാര്യത്തിനുമല്ല അയാളുമായി ബന്ധം സ്ഥാപിച്ചത്, ഭോഗത്തിന് വേണ്ടിയാണെങ്കിൽ ഒരു ധർമ്മിഷ്ഠനായ പുരുഷനും സ്ത്രീയുടെ മുഖത്ത് നോക്കി ഭോഗം നിരസിക്കുവാൻ കഴിയുകയില്ല. കഠിനമായ അഭിമാനച്യുതിയുടെ റിസ്ക്ക് ഏറ്റെടുത്തുകൊണ്ടാണ് ഒരു സ്ത്രീ പുരുഷനോട് സാഹസികമായി ഭോഗം ആവശ്യപ്പെടുന്നത്. ഉഭയസമ്മതപ്രകാരം സ്ത്രീയുടെ പരമമായ ദുഃഖത്തിന് സമാശ്വാസം നൽകാൻ അവൾ ആവശ്യപ്പെട്ടത് നൽകുന്നതിൽ അധാർമ്മികമായി യാതൊന്നുമില്ല. ആവശ്യപ്പെട്ടത് ലഭിച്ചതിനുശേഷവും മൂന്ന് സ്ത്രീകളും അയാളോട് സൗഹാർദ്ദപൂർവ്വമായി സഹകരിച്ചു എന്നത് തന്നെ അയാൾ ചെയ്തത് ധാർമ്മികമായ ശരിയാണ് എന്ന് സ്ഥാപിക്കുന്നു. ഉഭയസമ്മതപ്രകാരം സ്ത്രീകളുമായി ബന്ധപ്പെട്ടു എന്ന് മുൻകൂർ ജാമ്യത്തിന്റെ സാഹചര്യത്തിൽ അയാൾ മൊഴി നൽകിയെങ്കിൽ അത് ശരിയായിക്കൊള്ളണമെന്നില്ല. മുൻകൂർ ജാമ്യം ലഭിക്കുന്നതിനുള്ള എളുപ്പ വഴി ഉഭയസമ്മതം ആയത് കൊണ്ടാവാം. അയാളെ ബന്ധപ്പെട്ട സ്ത്രീകൾക്ക് അയാൾ വഴങ്ങിയാലും ഇല്ലെങ്കിലും അതിൽ അധാർമ്മികമായി യാതൊന്നുമില്ല. വിശേഷിച്ചും ഹൈക്കോടതി പറഞ്ഞത് പോലെ അയാൾ അവിവാഹിതനായിരിക്കുന്ന സാഹചര്യത്തിൽ.




