കാലത്തിന്റെ കുറിപ്പുകൾ

സിവിൽ മരണം പ്രശ്നാത്മകമാകുമ്പോൾ

Image Not Found

കണ്ണൂർ എ.ഡി.എമ്മിന്റെ അസ്വാഭാവിക മരണത്തെ മുൻനിറുത്തി ഭരണകൂട നിയമശാസ്ത്ര  അട്ടിമറിയെപ്പറ്റി ഒരന്വേഷണം കണ്ണൂർ എ.ഡി.എമ്മിന്റെ യാത്ര അയപ്പ് യോഗത്തിൽ ഇടഞ്ഞു സംസാരിച്ച ജില്ലാ പഞ്ചായത്തു അധ്യക്ഷ ആർക്കും എപ്പോൾ വേണമെങ്കിലും ഒരു സിവിൽ മരണം സംഭവിക്കാം എന്നൊരു മുന്നറിയിപ്പ് എ.ഡി.എമ്മിന് നൽകിയിരുന്നു; ഒരു യാത്ര അയപ്പുയോഗത്തിൽ വിടവാങ്ങുന്നു ആൾക്ക് ആരും ഏതെങ്കിലും രൂപത്തിലുള്ള മരണം ആശംസിക്കാറില്ല. ഇവിടെ എന്തുകൊണ്ട് അത് സംഭവിച്ചു?

ഭാഗം ഒന്ന് ജില്ലാ കളക്ടർ:

എ.ഡി.എമ്മിന്റെ അസ്വാഭാവികമരണത്തിന്റെ തുടക്കം, അതിനാസ്പദമായ അക്രമം സംഭവിക്കുന്നത് ഭരണകൂടത്തിന്റെ ചേംബറിലാണ്. അത് മുതൽ എ.ഡിഎം. ന്റെ മൃതദേഹം മഹസ്സർ തയ്യാർ ചെയ്തു, ബന്ധുക്കൾ വരുന്നതിനുമുമ്പ് പോസ്റ്റ് മോർട്ടം നടത്തുന്നതും, ഭരണകൂടത്തിന്റെ കണ്ണൂർ ജില്ലാ തലവനായ ജില്ലാ കളക്ടർ തന്നെയാണ്. ലെജിസ്ലേചർന്റെ ജില്ലാ പ്രതിനിധിയായ ജില്ലാപഞ്ചായത്തു അധ്യക്ഷയാണ് മരണത്തിനു കാരണമായിത്തീരുന്ന ഭീഷണ പ്രഭാഷണം നടത്തുന്നത്. ഭരണ കൂടത്തിന്റെ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ  തലപ്പത്തുള്ളവരാണ് മരണകാരണ നിർവ്വാഹകർ; മരണാനന്തരം മൃതദേഹംപിടിച്ചെടുത്തു മരണാനന്തര മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ജില്ലാഭരണകൂടം പരേതന്റെ മൃതദേഹം ബന്ധുക്കൾക്ക് കാണാൻ അവസരം നൽകുന്നുള്ളൂ. ഇത്‌ അസ്വാഭാവിക മരണാനന്തര നടപടികളെ സംബന്ധിച്ച ഔദ്യോഗിക ചട്ടങ്ങളുടെ പ്രത്യക്ഷമായ നിരാസമാണ്; അതുകൊണ്ടു ഈ അസ്വാഭാവികമരണത്തിന്റെ പരിസര സൃഷ്ടിയുടെ എന്നത് പോലെ മരണാനന്തരം സംഭവിച്ച ഔദ്യോഗിക ചട്ട ലംഘനത്തിന്റെയും കൂട്ടുത്തരവാദിത്വം ജില്ലാ എക്സിക്യൂട്ടീവ് തലവനും ജില്ലാ ലെജിസ്ലേച്ചർ അധ്യക്ഷയുമുൾപ്പെടുന്ന ജില്ലാ ഭരണകൂടത്തിനുള്ളതാണ്. 

കണ്ണൂർ എ ഡി എം നു സംഭവിച്ചത് ഒരു അസ്വാഭാവിക മരണമായിരുന്നുവെന്ന കാര്യത്തിൽ,  തർക്കത്തിനു വകയില്ല…. ഭരണസ്ഥാപനങ്ങളായ പോലീസും, കോടതിയും അത് ഒരുആത്മഹത്യ ആയിരുന്നുവെന്നു നിഗമനത്തിലുറച്ചു നിൽക്കുകയും, ഇപ്പോൾ നടന്നുകഴിഞ്ഞ അന്വേഷണത്തിനപ്പുറം മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിക്കേണ്ട സാഹചര്യം ഈ കേസിലില്ല എന്ന തീരുമാനത്തിലെത്തുകയുമാണ് ചെയ്തിരിക്കുന്നത്.

ഒരു ജില്ലാ കളക്ടറേറ്റിന്റെ ഔദ്യോഗികവ്യവഹാര സ്ഥലത്തേക്ക് അതിക്രമിച്ചുകയറിയ അക്രമി നടത്തുന്ന ബ്ലാക്‌മെയ്‌ലിംഗ് ഭാഷണത്തിന്റെ വീഡിയോ ഷൂട്ടിങ്ങിനെയും, അതിൽ പതിപ്പിച്ചു വച്ചിരിക്കുന്ന അനിശ്ചിതാകാര വധഭീഷണിയെയും, എക്സിക്യൂട്ടിവ് ന്റെയും, ജുഡിഷ്യറിയുടെയും കവചം കൊണ്ട് സംരക്ഷിച്ചു നിർത്താനാവുമോ എന്നൊരു പ്രശ്നം, കണ്ണൂർ എ ഡി എം.ന്റെ മൃത്യു പരിസരത്തിൽ ആവിർഭവിക്കുന്നുണ്ട്.

ഗവൺമെന്റൽ നിയമഘടനയ്ക്കു സമാന്തരമായി പ്രവർത്തിക്കുന്നഒരു മാഫിയ ഇവിടെ ഉണ്ട് എന്നല്ല ഗവണ്മെന്റ് തന്നെ ഭരണഘടനാ-നിയമനിർമ്മിതികളെ ലംഘിക്കുന്ന ഒരു ഫാസിസറ് ബലതന്ത്രസമുച്ചയമാണ്   എന്നതിന്റെ സാക്ഷ്യമാണ് മുൻപറഞ്ഞ നിയമാതിക്രമ നടപടികൾ. എ ഡി.എമ്മിന്റെ മരണത്തിനു തുടക്കം കുറിക്കുന്ന അക്രമ സംഭവത്തിനെതിരെ, കളക്ടറുടെ ചേംബറിൽ അതിക്രമിച്ചുകയറി,  ബ്ലാക്‌മെയ്‌ലിങും വിഡിയോഗ്രാഫിങ്ങും നടത്തിയ അക്രമിക്കെതിരെ ഒരുപോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ ഇന്നിത് വരെയും  ജില്ലാ കളക്ടർ തയ്യാറായിട്ടില്ല. ജില്ലാ കളക്ടറുടെ പരമാധികാരത്തെ ചവിട്ടിമെതിച്ചുകൊണ്ടാണ് അക്രമി ജില്ലാകളക്ടർ അധ്യക്ഷത വഹിക്കുന്ന യോഗത്തിലേക്ക്‌ പാഞ്ഞുകയറിവന്നു അനിശ്ചിതാത്മക മരണഭീഷണിയുൾക്കൊള്ളുന്ന ബ്ലാക്‌മെയ്‌ലിംഗ് നടത്തി അതിന്റെ വിഡിയോഷൂട്ടിങ് നടത്തിയത്. അക്രമിയെ വിഡിയോഗ്രാഫർ സഹിതം ഉടനടി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിൽ ഒരു പക്ഷെ അത് എ.ഡി.എം.ന്റെ ജീവഹത്യ തടയുന്നതിനുള്ള പ്രതിരോധമായിത്തീരുമായിരുന്നു. കളക്ടറുടെ അനുമതി ഇല്ലാതെ ഒരാൾ വന്നു കളക്ടറുടെ ചേമ്പറിൽ അതിക്രമിച്ചു കയറി വിഡിയോചെയ്യുന്നതു തന്നെയും കുറ്റകരമാണ് എന്നിരിക്കെ അയാളെ തടഞ്ഞുനിർത്താൻ വേണ്ടി സുരക്ഷാജീവനക്കാരുടെ സേവനം ഉപയോഗിക്കുവാൻ  കളക്ടർതയ്യാറായില്ല.ഉത്തരവാദിത്വമുള്ള എക്സിക്യൂട്ടീവ് ഓഫീസുകളിൽ ലീഗൽ ട്രെസ്‌പാസ്‌ നടത്തുന്നവരെ കൈയോടെ പൊക്കുക എന്നതാണ് സ്വാഭാവിക നടപടിക്രമം. അത് എന്തുകൊണ്ട് ഇവിടെ ഉണ്ടായില്ല എന്ന ചോദ്യം എ ഡി എം ന്റെ മരണത്തിൽ ചെന്നവസാനിച്ച സംഭവത്തെസംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.

ചേംബറിൽ നടന്ന ബ്ലാക്‌മെയ്‌ലിംഗ് ഭാഷണത്തിൻറെ ഇൻഗ്രീഡിയന്റ്സ് തന്നെ നിശ്ചയിച്ചത് അക്രമി ആയ  ആ സ്ത്രീ ആയിക്കൊള്ളണമെന്നില്ല. കാരണം ആ വനിത അവരുടെ ഭാഷണത്തിൽപ്രയോഗിച്ച ”സിവിൽ മരണത്തിനു” എത്രമുനമ്പുകളുണ്ട് എന്നറിയാൻ വേണ്ട പരിജ്ഞാനം അവക്ക് ലഭിച്ചത് സിവിൽ സെർവിസിൽ പിടിപാടുകളുള്ള വ്യക്തിയിൽനിന്നാവണം. സിവിൽമരണം, അതിന്റെ പശ്ചാത്തലം സാധാരണ ഗതിയിലുള്ള മരണവുമായി ബന്ധപ്പെട്ടു ചർച്ച ചെയ്യുന്ന ഇനമല്ല; പക്ഷെ നിങ്ങൾക്ക് സിവിൽമരണം സംഭവിച്ചേക്കാം എന്നൊരു മുന്നറിയിപ്പ് നൽകുമ്പോൾ സിവിൽമരണമായി എഴുതിത്തള്ളപ്പെടുന്ന മരണം നിങ്ങൾക്കു സംഭവിക്കാം എന്നാണ് അതിന്റെ അർഥം. അത് പരോക്ഷമായ കൊലപാതക ഭീഷണിയാണ് എന്ന വസ്തുത കണക്കിലെടുക്കാതെ ADM ന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കാൻ ആർക്കും അവകാശമില്ല: കാരണം അക്രമിനടത്തിയ ബ്ലാക്ക്-മെയിലിംഗ്-മരണ ഭീഷണി അല്ലാതെ ആത്മഹത്യാ കുറിപ്പോ മറ്റേതെങ്കിലും വസ്തു വിഭവങ്ങളോ ADM -ന്റെ മരണവുമായി ബന്ധപ്പെട്ടു കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ അക്രമി നടത്തിയ സിവിൽ മരണഭീഷണിയുടെ സാധ്യതകൾ കൃത്യമായി അവലോകനം ചെയ്യാതെ ആത്മഹത്യ എന്ന ഒരു  തീരുമാനത്തിലെത്താൻ അധികാരം ആർക്കും തന്നെയില്ല; കഴുത്തുമുറുകി തൂക്കി നിർത്തിയ രൂപത്തിലാണ് മൃതദേഹം കണ്ടതെങ്കിലും മൃതദേഹത്തെ തിരിച്ചു കിട്ടാത്ത (retrieve) വണ്ണം  അദൃശ്യമാക്കി വർഷങ്ങൾ കഴിയുമ്പോൾ സിവിൽ മരണവകുപ്പിൽ പെടുത്താനുള്ള പദ്ധതി പൂർണ്ണമായും നടപ്പിലാക്കാനായില്ല എന്ന് അനുമാനിക്കാവുന്നതാണ്; ചേംബറിൽ നടന്ന അക്രമപ്രവർത്തനത്തോട് താദാത്മ്യം പ്രാപിച്ച നിലപാടാണ് അക്രമി തന്റെ ദൗത്യം നിർവഹിച്ചു പുറത്തുപോകുന്നവരെയും, കളക്ടർ കൈക്കൊണ്ടതു; അക്രമിയുടെ കടന്നുവരവും തുടർ പ്രകടനവും പ്രത്യക്ഷത്തിൽ ജില്ലാകളക്ടറുടെ മൗന സന്നിധിയിലാണ് നടന്നിരിക്കുന്നത്. അധികാരമുള്ള കളക്ടർ മൗനിയായി ഇങ്ങനെയൊരു അക്രമ പ്രകടനം കണ്ടു കൊണ്ടിരിക്കാൻ കല്ലോ മരമോ അല്ല. അക്രമത്തിനെതിരെ ഉണർന്നു പ്രവർത്തിക്കേണ്ട ആളാണ്. അതുകൊണ്ടു ജില്ലാകളക്ടറുടെ രഹസ്യാനുമതിയോടെയാണ് അക്രമം നടത്തിത്തീർത്തത് എന്ന അക്രമിയുടെ വാദത്തെയോ, ജില്ലാകളക്ടർ അത് നിഷേധിച്ചതിനെയോ ഒരു തർക്ക പ്രശ്നമാക്കേണ്ടതില്ല; ജില്ലാകളക്ടരുടെഭാഗത്തു നിന്നുള്ള ”പാതകം” പ്രത്യക്ഷമാണ്.

Image Not Found

ഭാഗം രണ്ടു : ജില്ലാ പഞ്ചായത്ത് അധ്യക്ഷ

പെട്രോൾ ബങ്കിന്റെ എൻ .ഓ.സി. പ്രശ്നമാണ് എ.ഡി. എമ്മിനെതിരെ ഇങ്ങനെ ഒരു ആക്രമണത്തിന് കാരണം എന്നു പറയുന്നുണ്ടെങ്കിലും അതിലും ഗുരു തരമായ പ്രശ്നങ്ങൾ ADM – ന്റെ മരണ പരിസരത്തിലുണ്ടാവാം; അതായതു ഒരു മരണത്തിനു കാരണാമായിത്തീരാവുന്ന ഗൗരവവും ആഴവും പെട്രോൾ ബങ്ക് പ്രശ്നത്തിൽ ഇല്ല; പെട്രോൾ ബങ്ക് അപേക്ഷകൻ ഒരു പക്ഷേ മാഫിയ   കല്പിക്കുന്നതെന്തും അനുസരിക്കുന്ന വിനീത വിധേയ ബിനാമി മാത്രമാണ് എന്നുള്ളത് കൊണ്ടാണ് ADM -നെതിരെയുള്ള മരണാനന്തര അഴിമതിപ്പരാതികളിലൊപ്പുവെക്കുമ്പോൾ അയാൾ സ്വന്തം പേരും സ്വന്തം   പിതാവിന്റെ പേരും കൃത്യതയോടെ ഓർമ്മിച്ചെടുക്കാൻ കഴിയാതെ അയാളുടെ കൈകൾ  വിറയ്ക്കുന്നതു. അതുമല്ല നിശ്ചിത കാലപരിധിക്കുള്ളിൽ ബാങ്കിന് NOC എ.ഡി.എം. നൽകി എന്നതുകൊണ്ട് വാക്കാലുള്ള ഈ ആക്രമണവും അതിന്റെ ചിത്രീകരണവും പ്രചാരണവും നടക്കുന്നസമയത്തു അത് ഒരു  നോൺ ഇഷ്യൂ ആയിക്കഴിഞ്ഞിരുന്നു. അപേക്ഷകന്റെ ആസ്തി-ബാധ്യതാസമ്പന്ധിച്ചിട്ടുള്ള പ്രമാണങ്ങൾ, സ്ഥലപരിശോധന ഇവ നിർവഹിക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള കാലാവധിക്കുള്ളിൽത്തന്നെ എൻ.ഓ.സി. നല്കിക്കഴിഞ്ഞിരുന്നു എന്നുള്ളതുകൊണ്ടു  ഞാൻപറഞ്ഞിട്ടും നല്കാതിരുന്ന എൻ.ഓ.സി. ഇപ്പോൾ എങ്ങനെ കൊടുത്തു എന്നതാണ് അക്രമിയുടെ രോഷത്തിനാധാരം എന്ന വാദം വിശ്വസനീയമല്ല. ഗവേണ്മെന്റൽ അർദ്ധ ഗവേണ്മെന്റൽ മാഫിയയ്ക്ക് താൽപര്യമുള്ള മറ്റേതോ സുപ്രധാന ഫയലിൽ ജില്ലാ അധ്യക്ഷ എന്ന ഞാൻ നൽകിയ ശുപാർശ നിങ്ങൾ ഒപ്പു വച്ചില്ല, ഒടുവിൽ കത്തി മുനമ്പിൽ നിർത്തിയപ്പോൾ നിങ്ങൾ അതിലൊപ്പു വച്ചില്ലേ എന്നതാവണം ജില്ലാ അധ്യക്ഷയുടെ ചോദ്യം. സ്ഥലപരിശോധനയും മറ്റുപ്രമാണപരിശോധനകളും സൂക്ഷ്മമായി നിർവഹിക്കാതെ ജില്ലാപഞ്ചായത്തു അധ്യക്ഷയുടെ ഉത്തരവനുസരിച്ചു നൽകേണ്ടതാണ് പെട്രോൾ ബൻക് എൻ .ഓ.സി. എന്ന് എവിടെയും നിയമമനുശാസിക്കുന്നില്ല അതുകൊണ്ടു പെട്രോൾ ബാങ്ക് എൻ.ഓ.സി. പ്രശ്നം എ.ഡി.എമ്മിന് സിവിൽ മരണ മുന്നറിയിപ്പുൾപ്പെടുന്ന അതി ഗൗരവതരമായ ഭീഷണിക്കു പാകമല്ലാത്ത വ്യാജകാരണം മാത്രമാണെന്ന്എന്നുറപ്പാണ്; അത്‌ ഇവിടെ കുത്തിപ്പൊക്കിക്കൊണ്ടുവന്നത്  എ.ഡി.എമ്മിന് ഉന്മൂലനം സംഭവിക്കാൻ വേണ്ട ഗൗരവമുള്ള പ്രശ്നത്തിന്റെ മറ എന്നനിലയ്ക്കാവാം… ബങ്ക് കൈകൂലിയെ കുറിച്ച് ഒരു പരാതി ഉൽപ്പാദിപ്പിക്കാൻ അക്രമിയുടെ ഭർത്താവിന്റെ സഹ പ്രവർത്തകൻ ശ്രമിക്കുന്നതുപോലും എ.ഡി.എമ്മിന്റെ ജീവഹത്യയ്ക്കു ശേഷമാണ്; മാത്രവുമല്ല അക്രമിയായ വനിത മരണഭീഷണി ഉൾക്കൊള്ളുന്ന പ്രഭാഷണം സ്വയംപ്രചോദിതമായി നടത്തുകയും   ഒറ്റയ്ക്ക് സാഹസപ്പെട്ടു വീഡിയോഗ്രാഫറെ വിളിച്ചുകൊണ്ടു വരുകയും ബ്ലാക്ക് മെയിലിംഗ് ഭാഷണ  ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ സ്വയം ഏർപ്പാടാക്കുകയും ചെയ്തു അതെല്ലാം അവരുടേത് മാത്രമായ സാഹസ കൃത്യങ്ങൾ ആണെന്ന് കരുതുന്നത് യുക്തി സഹമല്ല; വേണ്ടത്ര പരസഹായവും മുന്നൊരുക്കവും ഇല്ലാതെ മാനത്തു നിന്ന് പൊട്ടിവീണതാണ് ഈ അക്രമപ്രവർത്തനം എന്ന് പറയുന്നത് നിയമാഭാസമാണ്.       ചുരുക്കത്തിൽ എഡിഎം ഇല്ലാതാവുക എന്നത് അതിക്രമിച്ചു കയറിവന്ന അക്രമിയുടെയോ, അക്രമ ഭാഷണത്തിൽ പരാമർശിക്കപ്പെടുന്ന പെട്രോൾ ബങ്കു അപേക്ഷകന്റെയോ താല്പര്യമാകണമെന്നില്ല.

ഇവിടെപരാമർശിക്കപ്പെടുന്ന ”സിവിൽ മരണം” സാമാന്യ ഭാഷാവ്യവഹാരത്തിൽ അപൂർവമായിമാത്രമേ പരാമർശിക്കപ്പെടാൻ സാധ്യതയുള്ളൂ. അക്രമിയായ വനിത ആർക്കും  എപ്പോൾ വേണമെങ്കിലും ഒരു  സിവിൽമരണം സംഭവിക്കുമെന്ന് പ്രഖ്യാപിച്ചു മണിക്കൂറുകൾ കഴിയുന്നതിനു മുൻപ്  പൂർത്തീകരിക്കപ്പെടാത്ത ഒരു സിവിൽ മരണോദ്യമം നടന്നു. ഒരാളെ പൊടുന്നനെ കാണാതായാൽ, അയാൾ മരണപ്പെട്ടാലും ഇല്ലെങ്കിലും, ശരീരം നശിപ്പിക്കുകയോ അദൃശ്യമാവുകയോ ചെയ്താൽ, ഏഴു വർഷം കഴിയുമ്പോൾ വ്യക്തിക്ക് ”സിവിൽ ”മരണം സംഭവിച്ചു എന്ന് ഗവണ്മെന്റിനു പ്രഖ്യാപിക്കാവുന്നതാണ് എന്ന് നിയമം പറയുന്നു; ശരീരം അദൃശ്യമായാലേ ആളെ കാണാതായി എന്നതിന്റെ പേരിൽ ഏഴുവര്ഷത്തിനു ശേഷമൊരാൾ മരിച്ചു എന്ന് ഗവണ്മെന്റിനു പ്രഖ്യാപിക്കാൻകഴിയുകയുള്ളൂ. കണ്ണൂർ എഡിഎം ന്റെ കാര്യത്തിൽ ജീവഹത്യ സംഭവിച്ചു; അത് പൂർത്തീകരിക്കപ്പെടാത്ത ഒരു സിവിൽ മരണത്തിന്റെ ആദ്യ ഘട്ടമായി ഒതുങ്ങുകയുംചെയ്തു; അത് ആസൂത്രിത സിവിൽ മരണ പദ്ധതി ആയിരുന്നു എന്ന് വന്നാൽപ്പോലും മൃതദേഹം നശിപ്പിക്കുവാനോ അദൃശ്യമാക്കാനോ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല; റെയിൽവേ സ്റ്റേഷനിൽ പുലർച്ചയ്ക്കുള്ള  ട്രെയിനിൽ  എത്തേണ്ടുന്ന എഡിഎം വന്നെത്താതിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം  താൽക്കാലികമായെങ്കിലും അദ്ദേഹം അദൃശ്യനാവുകയാണ്. മൃതദേഹത്തെ സംബന്ധിച്ച വാർത്ത അവരുടെ കാതുകളിലെത്തും വരെയും അത് പൂർത്തീകരിക്കാൻ കഴിയാതെ പോയ സിവിൽ മരണമാണ്. മൃതദേഹം കണ്ടെടുക്കുന്നതിനെ സംബന്ധിച്ച അറിവ് ലഭിക്കുമ്പോൾ അത് ഒരു അനിശ്ചിതാകാര മരണമായിത്തീരുകയാണ്. എന്തെന്നാൽ ആത്മഹത്യ ചെയ്യാനുറപ്പിച്ചു കഴിഞ്ഞ ആൾ    ആദ്യമായ്‌ച്ചെയ്യുന്ന സ്വാഭാവികമായ കൃത്യം ഞാൻ എന്റെതായ ചിലകാരണങ്ങളാൽ നിങ്ങളോടു വിടപറയുന്നു, മക്കളെ നിങ്ങൾ നന്നായി പഠിക്കണം, അമ്മയോട് ധൈര്യമായിരിക്കാൻ പറയുക എന്നൊക്കെയറിയിച്ചുകൊണ്ടുള്ള കത്തു എഴുതുക എന്നതാണ്. അതിനു പകരം സ്‌നേഹമയിയായ ഭാര്യയെയും സ്വന്തം കുഞ്ഞുങ്ങളെയും പുലർച്ചെ  സ്റ്റേഷനിൽ കാത്തുനിൽക്കാൻ പറഞ്ഞുവെങ്കിൽ ,ഒരു മരണഭീഷണി ഉള്ളിൽ മുഴങ്ങുന്ന എ ഡി എം അയാളുടെ ശരീരം എത്രയുംപെട്ടെന്നു സ്വന്തം ഭാര്യയ്ക്കും മകൾക്കും മുൻപിൽ സാക്ഷ്യപ്പെടുത്തുവാൻ വ്യഗ്രത കാണിച്ചു എന്നർത്ഥം. ഒരു സിവിൽ മരണം എവിടെവച്ചും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നു അക്രമി പറയുന്നുണ്ട് .ഇവിടെ നിന്ന് എവിടെ പോയാലും നിങ്ങൾക്ക് അതു സംഭവിക്കാം എന്നാണ് അതിന്റെ അർത്ഥമെങ്കിലും പത്തനംതിട്ട  കണ്ണൂരെക്കാൾ സുരക്ഷിതമാണ് എന്ന് എ.ഡി.എം. കരുതുന്നുണ്ട്. അതു കൊണ്ട് എത്രയും പെട്ടെന്ന് കണ്ണൂർ വിടാനാഗ്രഹിക്കുന്ന എ.ഡി.എം. അതിനിടെ ആത്മഹത്യ ചെയ്തു എന്നതിന് ആധാരമായി ഒരു കടലാസ്സു തുണ്ടോ മറ്റുസാഹചര്യ തെളിവുകളോ ഇല്ല. എന്താണ് സിവിൽ മരണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്ന് അറിയാൻ കഴിയുന്ന എ.ഡി.എം. പൊടുന്നനെയുള്ള  മരണത്തെ പ്രതിരോധിക്കാനാവുന്ന മുൻകരുതൽ എടുത്തിരുന്നതു കൊണ്ടാവാം അദ്ദേഹത്തിന്റെ ശരീരം  അപ്രത്യക്ഷമാക്കുക എന്ന ദൗത്യം നിർവഹിക്കാൻ ശത്രുക്കൾക്കു കഴിയാതെപോയതു. കഴിയുന്നതും വേഗത്തിൽ കണ്ണൂർ വിട്ടു സുരക്ഷിതമെന്നു കരുതുന്ന  പത്തനംതിട്ടയിലെത്താൻ  ആഗ്രഹിക്കുന്ന എ.ഡി.എം. ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിരുന്നുവെന്നു ഊഹിക്കുവാൻ വേണ്ട തെളിവുകൾ ഇല്ല; അതിന്റെ വിദൂര സാധ്യതകൾ പോലുമില്ല. എന്നു മാത്രമല്ല ബ്ലാക്‌മെയ്‌ലിംഗ് – വധഭീഷണി ദൃശ്യാവിഷ്കാരം കഴിഞ്ഞു മണിക്കൂറുകൾക്കു ശേഷമാണ്, എഡിഎം. തന്റെ പത്നിയോടും കുട്ടികളോടും റെയിൽവെ സ്റ്റേഷനിൽ കാത്തു നില്ക്കാൻ പറയുന്നത്. ആത്മഹത്യയെപ്പറ്റി വിദൂര വിചാരങ്ങളെങ്കിലുമുള്ള ഒരാൾ ഉറപ്പായും തന്റെ പ്രിയപ്പെട്ടവർക്ക് ഇങ്ങനെ ഒരു സന്ദേശം അയയ്ക്കുകയില്ല; മറ്റൊന്ന് ആത്മഹത്യാക്കുറിപ്പ് എന്നൊരു തൊണ്ടി മുതലാണ് ആത്മഹത്യയെ സംബന്ധിച്ച് ഏറ്റവും കാതലായ തെളിവ്. അതിനു പകരം നിൽക്കുന്ന ഏക തെളിവു് കളക്ടറുടെ ഓഫീസിൽ അതിക്രമിച്ചു കയറിയ ക്രിമിനലിന്റെ ഭാഷണ ദൃശ്യാവിഷ്കാരമാണ്. എ ഡി എമ്മിന്റെ കുട്ടികളും ഭാര്യയും കാത്തു നിൽക്കുമ്പോൾ എഡിഎം എത്തിച്ചേരാതിരിക്കുകയും മൃതദേഹം നശിപ്പിച്ചു കളയുകയും ചെയ്തിരുന്നെങ്കിൽ ഏഴുവർഷം കഴിയുമ്പോൾ എ ഡി എമ്മിന്റെ മരണം സിവിൽ മരണമാണെന്നു ഗവണ്മെന്റ് പ്രഖ്യാപിക്കാവുന്നതാണ്. ഇവിടെ ഉദ്ദേശിച്ച തരത്തിൽ ഒരുപക്ഷെ ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായി എന്ന് പറഞ്ഞു എ ഡി എമ്മിനെ വധിച്ചു അദ്ദേഹത്തിന്റെ മൃതദേഹം   അപ്രത്യക്ഷമാക്കുക എന്ന കൃത്യം, സിവിൽ മരണം ആസൂത്രണം ചെയ്തവർക്ക് നടപ്പാക്കാനാകാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മരണപ്പെട്ട ശരീരം അദ്ദേഹത്തിന്റെ ഔദ്യോഗിക  വസതിയിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്നു എന്ന നിഗമനത്തിലും യുക്തിയുണ്ട്. 

എ.ഡി.എമ്മിന്റെ മൃതദേഹം കണ്ടെത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ജില്ലാ കളക്ടർ  ഉണർന്നു  പ്രവൃത്തിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടിക്രമമനുസരിച്ചു എ.ഡി.എമ്മിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അവരെ ബോധ്യപ്പെടുത്തിക്കൊണ്ടുവേണം പോസ്റ്റ്മോർട്ടം നടത്തേണ്ടുന്നതു എന്നും  അതിന്റെയും മറ്റുനടപടിക്രമങ്ങളുടെയും രേഖകളിൽ ബന്ധുവിന്റെസാക്ഷ്യവും ഒപ്പും രേഖപ്പെടുത്തണമെന്നും നിയമമുണ്ടായിരിക്കെ ആചട്ടത്തെമറികടന്നു കൊണ്ടാണ് കളക്ടർ പോസ്റ്മോർട്ടവും മറ്റു രേഖാ നിർമ്മിതികളും നടത്തി എടുത്തത്. 

കളക്ടറുടെ ചേംബറിൽ അനധികൃതമായി കടന്നു വന്നു സിവിൽ മരണ മുന്നറിയിപ്പ് നൽകിയ   അക്രമിയായ വനിതയുടെ ഭർത്താവും, അയാളുടെ ഉറ്റവനായ പെട്രോൾ ബങ്ക് ഉടമയും ജോലി  ചെയ്യുന്ന പരിയാരം മെഡിക്കൽ കോളേജിൽ എ.ഡി.എമ്മിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതിനു കൊണ്ടു പോകാൻ കളക്ടർ തീരുമാനിച്ചതിന്റെ ഔചിത്യം ചോദ്യം  ചെയ്യപ്പെടാവുന്നതാണ്. അക്രമിക്കു എ.ഡി. എമ്മിനോടുള്ള വൈരം അവരുടെ ഭാഷണത്തിൽ നിന്ന് തന്നെ വ്യക്തമാണ്. എ.ഡി.എമ്മിന്റെ മരണം ആത്മഹത്യ ആയാലും കൊലപാതകമായാലും അതിനു കാരണമായി പോലീസിനു കണ്ടെടുക്കാൻ കഴിഞ്ഞ ഏക വസ്തുതാ രേഖ അക്രമി കളക്ടറുടെ ചേംബറിൽ നടത്തിയ വീഡിയോ ഭാഷണമാണ്. ആ സ്ഥിതിക്ക്, അക്രമി ജില്ലാ പഞ്ചായത്തു അധ്യക്ഷ കൂടിയായായിരിക്കെ, ആക്രമിക്കും അക്രമിയുടെ ഭർത്താവിനും നിർണ്ണായക രാഷ്ട്രീയ  സ്വാധീനമുണ്ടാവാൻ സാധ്യതയുള്ള പരിയാരം മെഡിക്കൽ കോളേജിൽ തന്നെ മൃതശരീരം പോസ്റ്റ്മോർട്ടം നടത്തിയെടുക്കാൻ കൊണ്ടു പോകുന്നത് ഔദ്യോഗിക മര്യാദയുടെ ലംഘനം എന്നതിനേക്കാളേറെ ഒരു മൃതദേഹത്തോട് ചെയ്യുന്ന വന്യമായ അധികാര പ്രയോഗമാണ്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ അക്രമിയുടെ ഭർത്താവിന്റെ കൈകളിലേക്ക് ADM-ന്റെ ബന്ധുക്കൾ വരുന്നതിനുമുമ്പ് മൃതദേഹം എത്തിക്കുക എന്ന അവിശ്വസനീയവും ദുരൂഹവുമായ സാഹസിക പ്രവർത്തനമാണു കളക്ടർ നടത്തി എടുത്തിരിക്കുന്നത്.

കണ്ണൂർ ജില്ലാ കളക്ടറുടെ മൂക്കിൻ തുമ്പത്ത് കണ്ണൂർ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽപ്രവർത്തിക്കുന്ന കണ്ണൂർസിറ്റിയിലെ തന്നെ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടേം ചെയ്യുന്നതിനുള്ള സംവിധാനമുണ്ട് എന്ന് രേഖകളിൽ കാണുന്നുണ്ട്. മാത്രവുമല്ല ഫോറൻസിക് സയൻസിന്റെ കേന്ദ്രം കണ്ണൂർ സിറ്റിയിൽ പ്രവർത്തിക്കുന്നുമുണ്ട്. പരിയാരം മെഡിക്കൽ കോളേജിന്റെ വരുമാന വർദ്ധനവിന് വേണ്ടിയോ മറ്റു കാരണങ്ങളാലോ ഈ രണ്ടു സ്ഥാപനങ്ങളുടെയും പ്രവർത്തനം മരവിപ്പിച്ചു നിർത്തിയിട്ടില്ല എങ്കിൽ  അനേകം കിലോമീറ്ററുകൾ താണ്ടി മൃതദേഹം ”സുരക്ഷിതമായ” കൈകളിലെത്തിക്കാൻ കളക്ടർ ഒരു വിനോദ യാത്ര സംഘടിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ കളക്ടറേറ്റിന്റെ നിയമപരിഘടനയെ ഭേദിച്ച് ചേംബറിൽപ്രവേശിച്ചു  എന്നത് അക്രമ പ്രവർത്തനമാണ്. നിയമഭേദനം കുറ്റകരമാണ്എങ്കിലും അക്രമം ക്രിമിനലാകുന്നത് -അക്രമം സാമൂഹ്യ മനുഷ്യനീതിയെ ഭേദിക്കുന്ന കൃത്യമായി മാറുമ്പോഴാണ്. താൻ ചെയ്യുന്നത് എന്താണ് എന്ന് തിരിച്ചറിയാതെ തന്റെ ക്രിമിനൽ പ്രവർത്തനത്തിന് വീഡിയോ രേഖയുണ്ടാക്കി പ്രചരിപ്പിക്കുന്ന ഈ വനിത ഒരു ജില്ലാ പഞ്ചായത്തു പ്രെസിഡന്റാണ്‌ എന്നത് നാം കെട്ടുപോയ ഒരു രാഷ്ട്രീയ  സമുദായമാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. എ ഡി എം-ആത്മഹത്യ ചെയ്തതാണോ കൊലപ്പെടുത്തിയതാണോ എന്ന വിഷയത്തിലേക്കു കടക്കുന്നതിനു മുൻപ് കളക്ടറുടെ ചേംബർ ഒരു മനുഷ്യനെ തേജോവധം ചെയ്തു കൊണ്ടുള്ള പ്രഭാഷണത്തിനും അതിന്റെ വീഡിയോ ചിത്രീകരണത്തിനുമുള്ള സ്ഥലമാണ് എന്നു പ്രഖാപിക്കുന്ന ജില്ലാപഞ്ചായത്തു പ്രസിഡന്റ്   ജില്ലാഭരണകാര്യാലയം എന്ന സിവിൽ സ്ഥാപനത്തെ ആകെ സ്വന്തം കൈകളിൽ എടുത്തു അമ്മാനമാടുന്ന കാഴ്ചയാണു കാണുന്നതു. ഇവിടെ ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാ ലംഘനവും മനുഷ്യാവകാശ ലംഘനവും സംഭവിച്ചിരിക്കുന്നതു ആരോ തയ്യാർ ചെയ്തു കൊടുത്ത സ്ക്രിപ്റ്റിന്റെ   റെക്കോർഡിങ് കഴിഞ്ഞു മടങ്ങുമ്പോൾ ADM-നെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന എവിടെയോ നടക്കുണ്ടെന്നുള്ള നേരിയ ബോധമെങ്കിലും ആ വനിതയ്ക്കു ഉണ്ടായിക്കൂടെന്നില്ല. സിവിൽ മരണത്തിന്റെ സന്ദേശവാഹകയായി പ്രത്യക്ഷപ്പെടുന്ന ഒരു നരാകാരത്തിന് രാഷ്ട്രീയ പേശീബലമുണ്ടെങ്കിൽ ആർക്കും എവിടെയും എന്തുമാവാം, എന്നുവിളിച്ചറിയിക്കാനുള്ള ചെണ്ട മാത്രയിരുന്നു താൻ എന്ന് ഒരു പക്ഷെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല; ADM ന്റെ കാര്യത്തിൽ മരണപ്പിഴവ് സംഭവിച്ചാൽ ശ്രദ്ധ ആകെത്തന്നെ ഈ  വനിതയിലേക്കു കേന്ദ്രീകരിക്കാനും അവർ മാത്രമാണ് ജീവാപായത്തിനുത്തരവാദി എന്ന ദിശയിലേക്ക്‌ കാര്യങ്ങൾ തിരിച്ചുനിർത്താനും വേണ്ടിയാണ് അവർ നിയോഗിക്കപ്പെട്ടത് എന്ന് വരാം; ഒരു പക്ഷെ ഗവൺമെന്റൽ രാഷ്ട്രീയ മാഫിയ സംഘത്തിൽപ്പെട്ട അവരുടെ ശത്രുക്കൾ ആരെങ്കിലുമായിരിക്കാം എ ഡി എമ്മിന്റെ മരണം മുൻകൂർ പരസ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു അധിക്ഷേപ നാടകത്തിനു അവരെ തന്ത്രപൂർവം ഉപയോഗിച്ചത്. സിവിൽ സ്ഥാപന മേധാവിയായ കളക്ടർ, തന്റെ പെൺ കൈവെള്ളയിൽ കൂഞ്ഞിരിക്കുന്ന നനഞ്ഞ പടക്കം ആണ്  എന്ന് ലോകത്തെ അറിയിച്ചാൽ പൊതു സമൂഹത്തിനു   തന്നോടുള്ള മതിപ്പും ഭയവും വർധിക്കും എന്ന്  ഒരു പക്ഷെ വനിത കരുതിയിട്ടുണ്ടാവാം; അവരുടെ ആക്രമണോന്മുഖമായ പ്രസംഗശൈലി സൂക്ഷ്മമായി പഠിച്ചിട്ടുള്ള ആൾ തന്നെയയാവണം ഇങ്ങനെ ഒരു കൃത്യത്തിനു അവരെ തെരഞ്ഞെടുത്തത്; അത്യാഹിതം സംഭവിച്ച ശേഷവും വളരെ എളുപ്പത്തിൽ പുറത്തുവരാൻ കഴിയുന്ന ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചാർജ് ചെയ്തിട്ടുള്ളത് എന്നും അതിൽനിന്നു   സുഖകരമായി പുറത്തേക്കു പോവാനാവുമെന്നും അവർ കരുതുന്നതിൽ അസ്വാഭാവികതയില്ല. ജില്ലയിലെ പരമോന്നത എക്സിക്യൂട്ടീവ്സ്ഥാപനം അനായാസം തന്റെ കാൽക്കീഴിലമരുന്നു എന്നും എല്ലാ വാതിലുകളും തനിക്കുവേണ്ടി തുറക്കുന്നൂവെന്നും ബോധ്യമുള്ള ജില്ലാ പഞ്ചായത്തു അധ്യക്ഷയ്ക്കു  ജുഡീഷ്യറി അതിൽ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല.

എന്നാൽ സംഭവിച്ചത് ആത്മഹത്യയാണു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽപ്പോലും  ആത്മഹത്യയുടെ പ്രേരണ എന്ന് പറയാവുന്ന സ്വകാര്യവും സ്വാഭാവികവുമായ ഒരുപിഴവു അല്ലെങ്കിൽ നടപടി അല്ലെങ്കിൽ വാക്കുതർക്കമാണ് ഇവിടെ സംഭവിച്ചതു എന്നുപറയാനാവില്ല. ജില്ലാ സിവിൽ സ്ഥാപനം ജില്ലാ അപഞ്ചായത്തു അധ്യക്ഷയുമായി ചേർന്ന് സിവിൽ സ്ഥാപനത്തിന്റെ സ്ഥലം ഉപയോഗിച്ച് ADM-നു  മേൽ നടത്തിയ അസാധാരണങ്ങളിൽ അസാധാരണമായ ഒരു അക്രമപ്രവർത്തനമാണ് ഇവിടെ നടന്നിരിക്കുന്നതു. വിഡിയോഗ്രാഫി ഉൾപ്പടെ സർവ സന്നാഹങ്ങളും ഉപയോഗിച്ച് ആകസ്മികം എന്ന നാട്യത്തിൽ സിവിൽ സ്ഥാപനത്തിന്റെ അധികാര ശക്തി ഉപയോഗിച്ച്  ADM-നു മേൽ നടത്തിയ ആക്രമണത്തിന്റെ മാനസികമായ മുറിവിൽ നിന്ന്, ബ്ലാക്‌മെയിലിംഗിൽ നിന്ന്, സിവിൽ മരണഭീഷണിയിൽ നിന്നു രക്തമൊഴുകുമ്പോൾ സംഭവിച്ചത് ആത്മഹത്യയാണെന്ന് വാദിച്ചാൽപ്പോലും ഈ ഹീനമായ ആക്രമണംകേവല ‘പ്രേരണ” എന്ന സംപ്രത്യയത്തിലൊതുങ്ങുമോ? നിവൃത്തികേട്‌ കൊണ്ടു ഒരാൾ സ്വയം ജീവഹത്യക്കൊരുങ്ങുമ്പോൾ മാത്രമാണ് ആത്മഹത്യാ പ്രേരണ പ്രസക്തമായിത്തീരുന്നത്. മരണം മണക്കുന്ന കണ്ണൂരിന്റെ പരിസരത്തിൽ നിന്ന് എത്രയും വേഗത്തിൽ സ്വന്തം കുടുംബത്തിന്റെ അരികിലേക്ക് ഓടിയെത്താൻ ശ്രമിക്കുന്ന ADM പല നിവൃത്തികേടുകളെയും ജീവിതത്തിൽ നിന്നു തൊഴിച്ചു മാറ്റിക്കൊണ്ടാണ് ഔദ്യോഗിക ജീവിതത്തിന്റെ അവസാന ലാപ്പിൽ സ്വന്തം കുടുംബത്തെ മാറോടു ചേർത്ത് ആശ്ലേഷിക്കാൻ തയ്യാറായി യാത്രയ്‌ക്കൊരുങ്ങുന്നതു. അദ്ദേഹത്തിന്റെ ശരീരം ആത്മഹത്യ ചെയ്ത രൂപത്തിൽ  കിടത്തിയിരിക്കുന്നതു അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരും നേരിൽ കണ്ടിട്ടില്ല. അദ്ദേഹത്തിന്റേതായ ഒരു  ആത്മഹത്യാനിശ്ചയം തെളിയിക്കുന്നതിനുള്ള ഒരു തുണ്ടു കടലാസ്സു പോലും എവിടെയുംകണ്ടെത്തിയിട്ടില്ല; അതുകൊണ്ടു ജില്ലാ സിവിൽ സ്ഥാപനത്തിൽ വച്ച് നടന്ന ആക്രമണത്തിന്റെ തുടർച്ചയാണ് ശേഷം എഡിഎം-നു സംഭവിച്ചിരിക്കുന്ന ജീവാപായം എന്നതാണ് യുക്തിസഹമായ നിഗമനം.

വൈരാഗ്യ ബുദ്ധിയോടുള്ള ആക്രമണം, സിവിൽ മരണ ഭീഷണി, ഭീഷണി നാടകത്തിന്റെ റെക്കോർഡിങ്  അതിന്റെ പ്രചാരണം ഇവയൊന്നും യാദൃച്ഛികമോ അനിവാര്യമോ അല്ല; അനിവാര്യഭൗതിക സാഹചര്യങ്ങളിൽ അറിഞ്ഞോ അറിയാതെയോ ചെയ്തു പോവുന്ന പ്രവൃത്തിപ്പിഴവുകൾ പോലെയുള്ളഒരു ആത്മഹത്യാ പ്രേരണാപരിസരം ഇവിടെയില്ല. വളരെ കരുതിക്കൂട്ടി ഒരു സിവിൽ സ്ഥാപനത്തിന്റെ അധികാര സ്ഥലമുപയോഗിച്ചു ഒരു ജില്ലാ പഞ്ചായത്തു അധ്യക്ഷ നേരിട്ട് വിഡിയോഗ്രാഫ്യ് ഉൾപ്പടെയുള്ള സർവ്വസന്നാഹങ്ങളോടും ഒരു സിവിൽ ഓഫീസറെ ആക്രമിക്കുന്നിടത്തു  ആത്മഹത്യാ പ്രേരണയുടെ യുക്തിക്കു സ്ഥാനമില്ല. കരുതിക്കൂട്ടി ഒരാളെ ശാരീരികമോ മാനസികമോ ആയി വൻമുറിവേല്പിച്ച ശേഷം ഒരു ദുരൂഹ സാഹചര്യത്തിലയാളുടെ മൃതശരീരം കണ്ടെടുക്കുമ്പോൾ അത് ആത്മഹത്യയും, അയാളുടെനേർക്കുണ്ടായ ആക്രമണം ആത്മഹത്യാപ്രേരണയുമാണ് എന്നവാദം നിലനിൽക്കത്തതല്ല. ഒരു ഗവൺമെന്റൽ മാഫിയയുടെ കൈയാളനായി പ്രവർത്തിച്ചു ഒരാളെ മുറിവേല്പിക്കുക എന്നതായിരുന്നു ജില്ലാ പഞ്ചായത്തു പ്രെസിഡന്റിന്റെ ദൗത്യം; ആ മുറിവിന്റെ ആഘാതമൊന്നു മാത്രമാണ് മരണത്തിനു കാരണം എന്നതിന് തെളിവുകളില്ല…. കളക്ടറുടെ നേതൃത്വത്തിൽ നടന്ന പോസ്റ്മോർട്ടമുൾപ്പടെയുള്ള കുറ്റങ്ങളെ ലഘൂകരിക്കുവാനും ഇവളൊഴികെ മറ്റാരും ഈ കേസിൽ കുറ്റവാളികൾ അല്ല എന്ന് വിദഗ്ധമായി സ്ഥാപിച്ചെടുക്കാനും ഗവൺമെന്റൽ രാഷ്ട്രീയ മാഫിയാക്കുകഴിഞ്ഞു; ഇങ്ങനെ വിചിത്രമായ അതിക്രമിച്ചു കടക്കലിനും സ്ക്രിപ്റ്റ് റെക്കോർഡിങ്ങിനുമൊക്കെ പിന്നിൽ പ്രവർത്തിച്ചത് ഒരു സിവിൽ സർവീസ് ബുദ്ധിതന്നെയാവാനാണ്   സാധ്യത; നവീൻ ബാബുവിന്റെ കൈവശം ആരുടെയോ ഗുരുതര നിയമ വിരുദ്ധ സമ്പാദ്യബന്ധങ്ങളുടെ  തെളിവുകൾ ചെന്നുപെട്ടിരിക്കുന്ന സ്ഥിതിക്ക്‌ അയാൾ പത്തനംതിട്ടയിൽ എത്തുന്നതിനു മുൻപ് അയാളെ തീർത്തുകളയാനും ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ നേർക്കു സംശയം തിരിച്ചുനിർത്തിയിട്ടു സുരക്ഷിതമാ യിരിക്കാനുമുള്ള കരുനീക്കങ്ങൾ നടത്താനും (ഒരുപക്ഷെ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കൂടി ഉൾപ്പെടുന്ന) ഗവെർമെന്റൽ രാഷ്ട്രീയമാഫിയ കരുക്കൾനീക്കിയിട്ടുണ്ടാവും; ഒരുപക്ഷെ ജില്ലാ അദ്ധ്യക്ഷ എന്നനിലയിൽ നല്ല കമ്മീഷൻ തനിക്കു ലഭിക്കുമായിരുന്ന ഏതെങ്കിലും കരാറിന് തടസ്സം നിന്നതിനു ADM -നോട് ജില്ലാ അധ്യക്ഷയ്ക്കു വൈരാഗ്യമുണ്ടാവാം; പക്ഷെ അതിന്റെ പേരിൽ ADM -നെ കൊല്ലാനുള്ള പകയൊന്നും ചേംബറിലെത്തി വളരെ ബാലിശമായ ഒരഭ്യാസത്തിനു തുനിഞ്ഞ ജില്ലാ പഞ്ചായത്തദ്ധ്യക്ഷയ്ക്ക് ഉണ്ടാവാൻ വഴിയില്ല. സിവിൽ സർവീസ് മാഫിയവൽക്കരിക്കപ്പെടുമ്പോൾ സ്വാഭാവികമായുണ്ടാവുന്ന ദുരന്തമാണ് നവീൻ ബാബുവിന്റെ മരണമെന്ന് ഉറപ്പിക്കാവുന്നതാണ് എന്നാണ് ഇപ്പറഞ്ഞതിനര്ഥം.

ആരാണ് ഈ കേസിലെ മുഖ്യ പ്രതി എന്ന ചോദ്യത്തിന് സിവിൽ ഭരണ കൂടം എന്നതാണ് അതിനുത്തരം. പെട്രോൾ ബങ്ക് ബിനാമിയെ കൊണ്ടു ADM-ന്റെ മരണാനന്തരം ഒരു കൈക്കൂലി കഥ ചമയ്ക്കുമ്പോൾ അയാളുടെ കൈകൾ വിറയ്‌ക്കുകയും അയാളുടെ പേരും പിതാവിന്റെ പേരും അയാളുടെ അപേക്ഷയിലും അയാളുടെ പരാതിയിലും രണ്ടു രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നുണ്ട്. ADM ന്റെ ജീവനെടുക്കുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ബങ്ക് ബിനാമി ADM-ന്റെ ഔദ്യോഗിക വസതിക്കു ചുറ്റും കറങ്ങുകയും എന്നാൽ വീട്ടിൽ കയറാതെ പിൻവാങ്ങുകയും ചെയ്തതായി സി.സി.ദൃശ്യങ്ങൾ കാണിച്ചുതരുന്നുണ്ട്. ADM-ന്റെ ഉടലിനെ ജീവനോടെയോ അല്ലാതെയോ ദീർഘനാൾ അപ്രത്യക്ഷമാക്കാൻ  തയ്യാർ ചെയ്തിട്ടുള്ള ആക്ഷൻ ഗ്രൂപ്പിന് ADM-ന്റെ ഔദ്യോഗിക വസ്തി പരിസരങ്ങൾ നിരീക്ഷിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കാനാണ്, ഈചുറ്റിക്കറങ്ങൾ; അതുമല്ലെങ്കിൽ കൃത്യത്തിനുള്ള അഡ്വാൻസ്‌ തുക ADM ന്റെ വസതി പരിസരത്തു വച്ചു കൈമാറാം എന്ന ധാരണ കൂടി അതിനൊപ്പമുണ്ടാവാം.

ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ വിഡിയോസെഷനിൽ, ”ഞാൻ പറഞ്ഞിട്ട് ഒപ്പിട്ടു കൊടുക്കാത്ത ഫയലിൽ     നിങ്ങളെങ്ങനെ ഒപ്പിട്ടു കൊടുത്തു വെന്നു എനിക്കറിയാം” എന്ന് പറയുമ്പോൾ അത് പൊതു വേദിയിൽ പറയാവുന്ന കാര്യമല്ലെന്ന സൂചനയുണ്ട്. ഒരു വീഡിയോ നാടകം അരങ്ങേറാനുള്ള സജ്ജീകരണങ്ങളുമായി നിസ്സഹായനായ ഒരു  മനുഷ്യനെ ആക്രമിക്കാൻ വരുന്ന അധ്യക്ഷയ്ക്കു, കൈക്കൂലിയാണ്പ്രശ്നമെങ്കിൽ അത് ഒരു ചേംബർ  നാടകത്തിന്റെ ആഖ്യാനത്തിലൊതുക്കാതെ തന്നെ മേലധികാരിക്ക് പരാതികൊടുത്തു പ്രശ്‌നം പരിഹാരം അന്വേഷിക്കാവുന്നതേയുള്ളു. ഇപ്പോൾ എങ്ങനെ ഒപ്പിട്ടു എന്നെനിക്കറിയാം എന്ന് പറയുമ്പോൾ, അധികാരത്തിന്റെ കൊലക്കത്തി കഴുത്തിനുമീതെ ഉയർത്തിയാണ് നിങ്ങളെ ഒപ്പിടുവിച്ചതെന്ന് ഓർക്കുക എന്ന് അതിൽ ഒരു സൂചനയുണ്ട്. തുടർന്ന് ഒരു സിവിൽ മരണം ആർക്കും ഇപ്പോഴും എവിടെയും സംഭവിക്കാം, എന്ന് പറയുമ്പോൾ മുൻവാക്യത്തിൽ മറച്ചുവച്ചിരിക്കുന്ന കഴുത്തിൻ മുനമ്പിലെ ഭീഷണി നിങ്ങളെ വിടാതെ പിന്തുടരും എന്നുതന്നെയാണ് അർഥം. വീഡിയോ ഒരു നാടകീയതയ്ക്കും അപകീർത്തിപ്രചാരണത്തിനും വേണ്ടി മാത്രമാണുണ്ടാക്കിയതെന്നും പ്രചരിപ്പിച്ചതു എന്നുമുള്ള നിഗമനത്തിനു യുക്തി സാധ്യത കാണുന്നില്ല. ചെല്ലുന്നയിടങ്ങളിൽ ADM നെ ഐഡന്റിഫയ് ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണെന്നു മാത്രമാണ് വീഡിയോ നിർമ്മാണത്തിന് പിന്നിലെ യുക്തി.യാത്രയ്ക്കിടയിലായാലും അയാൾ തിരിച്ചറിയപ്പെടണമെന്നും ആരെങ്കിലും അയാൾക്ക് വേണ്ടി കാത്തു നില്പുണ്ടാവും എന്ന് മാത്രമാണ് അതിനുള്ള യുക്തി. സർവാധികാര പ്രതാപിയായ ജില്ലാ പഞ്ചായാത്തദ്ധ്യക്ഷ അവരെ അനുസരിക്കാത്തതിന്റെ പേരിൽ തേററപ്പകയോടെ ADM-നെ ശകാരിച്ചു എന്ന് പറയാൻ തന്റെ അധികാരത്തിന്റെ സ്ഥലം ഉപയോഗിച്ചു എന്നിടം വരെ വിശ്വസനീയതയുണ്ട്. പക്ഷെ അതിന്റെ വീഡിയോ എടുത്തു പ്രചരിപ്പിച്ചു എന്ന് പറയുന്നിടത്തു അവമാനിക്കുക എന്നതല്ല കാട്ടിക്കൊടുക്കുക എന്നതായിരുന്നു ലക്‌ഷ്യം എന്ന് വ്യക്തമാണ്. കാട്ടിക്കൊടുക്കുന്നതിനു ഒരു ഫോട്ടോഗ്രാഫ് മതിയാവുമായിരുന്നല്ലോ എന്തിനു വീഡിയോ എന്ന ചോദ്യത്തിന്ഉത്തരമുണ്ട്; ആരെയാണ് ADM-നുള്ള മരണവുമായി കാത്തുനിൽക്കാൻ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ, ധൃതിപ്പെട്ടു ഓടിക്കയറി വീഡിയോ എടുത്തത് അധ്യക്ഷ ഉദ്ദേശിക്കുന്ന ആളുടെ കൈയിൽ വിഡിയോപകർപ്പു എത്തിച്ചാൽ ഒരു സഞ്ചരിക്കുന്ന   ഗ്രൂപ്പിന് ആളെ തിരിച്ചറിയാൻ അത് കൂടുതൽ സഹായകമാവും എന്നുള്ളത് കൊണ്ടാണ്. ആൾ കൂടുതൽ കൃത്യമായി തിരിച്ചറിയപ്പെടുക, ജില്ലാ കളക്ടറുടെയും പഞ്ചായത്തു അധ്യക്ഷയുടെയും സാന്നിധ്യത്തിൽ അയാൾ കാണപ്പെടുമ്പോഴാണ്; ജില്ലാ അധ്യക്ഷ കളക്ടറുടെ ചേംബറിലേക്കു ഒരു സ്പ്രിന്റ് മത്സരത്തിലെന്ന പോലെ ഓടിക്കയറിയത് മുഖ്യമായും വീഡിയോ ചെയ്യാൻ വേണ്ടിയായിരുന്നു. പ്രസംഗം   നടത്തിയതും മരണഭീഷണിമുഴക്കിയതും വീഡിയോ ചെയ്തതിന്റെ പശ്ചാത്തലമായി ഒരു കാരണം ഉണ്ടു എന്നൊരു ഒരു ധാരണ ഉത്പാദിപ്പിക്കുക ആവശ്യമായിരുന്നതുകൊണ്ടാവും; അത് യാത്ര അയപ്പ് സമ്മേളനത്തിനായി ഓഫിസിൽ നിന്ന് വിളിച്ചു വരുത്തിയ വിഡിയോഗ്രാഫി ആയിരുന്നില്ല പഞ്ചായത്തു  അധ്യക്ഷ ഏർപ്പെടുത്തിയതായിരുന്നുവെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. യാത്രയ്ക്കിടയിലെങ്കിലും എഡിഎം എന്നെന്നേക്കും അദൃശ്യനാവുമെന്ന ധാരണയുള്ളതുകൊണ്ടാവാം ആളെ തിട്ടപ്പെടുത്തുന്നതിനു എഡിഎം-നെത്തേടുന്നവർക്കു അടിയന്തര സഹായമെത്തിക്കാൻ വിഡിയോഗ്രാഫറുമായി അധ്യക്ഷ ഓടിയെത്തിയത്. ഈ കേസ് റിപോർട്ടുകൾ പത്രങ്ങളിൽ വരുമ്പോൾ സിവിൽ മരണ പ്രഭാഷണത്തെ പരാമർശിച്ചു ഈ FB യിൽ രണ്ടു പോസ്റ്റുകൾ ഇട്ടിരുന്നു. കെ എം ഷാജഹാനും സിവിൽ മരണത്തെ പരാമർശിച്ചു ഒരു പോസ്റ്റിട്ടിരുന്നു എന്നാണ് എന്റെ ഓർമ്മ. പക്ഷെ ഇത് മാത്രമാണ് കോടതിയിൽ മുഖ്യമായി  പരിഗണിക്കേണ്ടുന്ന അടിസ്ഥാന തെളിവ് എന്നിരിക്കെ എന്തുകൊണ്ടോ വീഡിയോ നാടക മുൾപ്പടെയുള്ള   ഈ തെളിവ് ഗൗരവത്തിൽ പരിഗണിക്കപ്പെട്ടില്ല; ആദ്യ പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്ന മരണഭീഷണി ഡിലീറ്റ് ചെയ്തുകളഞ്ഞാലും ഇല്ലെങ്കിലും എഡിഎം-ന്റെ മരണത്തിനുത്തരവാദികളായവരെ പുറത്തുകൊണ്ടുവരാൻ ഒരു ഏജൻസിക്കും ഇന്നത്തെ മാഫിയ സാഹചര്യത്തിൽ കഴിയുകയില്ല; പക്ഷെ തലപോകുമെന്നുവന്നാലും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുറച്ചുപേരെങ്കിലും അറിഞ്ഞിരിക്കണം എന്നതുകൊണ്ട് പോരാടുന്ന മഞ്ജുഷയെയും കുഞ്ഞുങ്ങളെയും പിന്തുണച്ചു കൊണ്ട് ഇത് ഇപ്പോൾ ഇങ്ങനെ എഴുതുന്നു.   

Leave a Reply

Your email address will not be published. Required fields are marked *