പരിസ്ഥിതി ശാസ്ത്രവും പരിസ്ഥിതിപ്പേടിയും

Image Not Found

ഒന്ന്

പരിസ്ഥിതി എന്ന പദം ഇപ്പോൾ നാം ഉപോയോഗിച്ചുകൊണ്ടിരിക്കുന്നതു ഭൂമിയിലെ  ജീവശാസ്ത്രലോകത്തെയും, അചേതനവും ഭൗമവും അന്തരീക്ഷകാശ ബന്ധിതവുമായ പദാർത്ഥ ശാസ്ത്രലോകത്തെയും കൂട്ടിച്ചേർക്കുന്ന ഭൗതിക സന്തുലനത്തെ സംബന്ധിക്കുന്ന ശാസ്ത്രം എന്ന നിലയിലാണ്. അതയായതു നമ്മുടെ എക്കോസിസ്റ്റം എന്നതു പ്രകൃതിദത്തമായ അവസ്ഥയാണ്. അതിനെ ഹാബിറ്റാറ് (ആവാസ വ്യവസ്ഥ) എന്ന് വിളിക്കാം. ഇപ്പറഞ്ഞ ആവാസ വ്യവസ്ഥ പരമ പ്രധാനമാണ് അതിനെ അതായിത്തന്നെ നിലനിർത്തണം. മനുഷ്യൻ നടത്തുന്ന ഏതു തരം നിർമ്മാണ പ്രവർത്തനവും ഉല്പാദനപ്രവർത്തനവും ആവാസവ്യവസ്ഥയിൽ സ്ഥലപരമായ ഭ്രംശങ്ങളുണ്ടാക്കും. അത് കൊണ്ട് പാശ്ചാത്യേതര രാജ്യങ്ങളിലെ നിർമ്മാണ-ഉല്പാദന പ്രവർത്തനങ്ങൾ പരമാവധി ഉപരോധിക്കപ്പെടണം; ഇതാണ് യു.എസ്. ഉൾപ്പടെയുള്ള നവമുതലാളിത്തരാജ്യങ്ങൾ അവരിൽ നിന്ന് ഭീമമായ തുകകൾ കടം പറ്റി ജീവിക്കുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ ഉപദേശിക്കുന്നത്. ഹിരോഷിമയിലും നാഗാസാക്കിയിലും ആവാസവ്യസ്ഥയുടെ അടയാളങ്ങൾ പോലുമില്ലാതെ ജീവജാല വാസത്തെ ചുടലക്കളമാക്കിയവർ, ഇപ്പോഴും ഗാസയിലും, ഇനിയും വീണ്ടെടുക്കപ്പെടാത്ത പാലസ്തീനിലും ഇറാനിലും പടിഞ്ഞാറൻ ഏഷ്യയിലും മിസൈലുകളൂം ഡ്രോണുകളം കൊണ്ട്    ഭൗമ അജൈവ-ജീവ വാസ വ്യവസ്ഥയെ  കത്തിച്ചുകളയുന്നവർ അര നൂറ്റാണ്ടുകാലമായി ഭൂലോക പരിസ്ഥിതിയെ സംരക്ഷിക്കാൻ മനുഷ്യരാശി എന്ത് ചെയ്യണം എന്ന് ഫണ്ടഡ് പരിസ്ഥിതി സംഘങ്ങൾ മുഖേന ഇന്ത്യ ഉൾപ്പടെയുള്ളരാജ്യങ്ങളെ നിരന്തരമായി ഉദ്‌ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു. ആണവ ബോംബുകൾ ഭൂമിയിൽ വിക്ഷേപിച്ചപ്പോൾ, മനുഷ്യപ്പറ്റങ്ങളുടെയും ജന്തു ജാലങ്ങളുടെയും ജീവൻ കത്തിച്ചു വീഴ്ത്തുമ്പോൾ കേൾക്കുന്ന രക്തത്തിന്റെ നിലവിളികളിൽ പരിസ്ഥിതി സംരക്ഷണം ജ്വലിച്ചു നിൽക്കുന്നുണ്ടോ സായ്‌വേ, സദ്ദാം ഹുസൈനിന്റെ അന്ത്യം വരെയുള്ള യുദ്ധഭീകരതയുടെ നാളുകളിൽ, കൊച്ചു കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയിരിക്കുന്ന വിദ്യാലയങ്ങൾക്ക് മേൽ മിസൈൽ പതിച്ചു കുരുന്നു ജീവനുകൾ പൊട്ടിച്ചിതറുമ്പോൾ പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ഒരു മാധവ്ഗാഡ്ഗിലും ചോദിക്കുകയുണ്ടായില്ല. നിങ്ങളീ ലോകമാസകലം വ്യാപിപിപ്പിക്കുന്ന യുദ്ധത്തിന്റെ ഭയാനകങ്ങളായ ഉത്സവങ്ങളാണ് പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെ ആദ്യത്തെയും അവസാനത്തെയും ശത്രുവെന്നു വിളിച്ചു പറയുവാൻ usaid യിൽ നിന്ന് ഉപഹാരമാർഗ്ഗമായുമല്ലാതെയും (ഉപഹാരമാകുമ്പോൾ ഹവാല പ്രശ്നമില്ല) ലക്ഷക്കണക്കിന് ഡോളർ ഇന്ത്യയിൽ കടത്തിക്കൊണ്ടുവന്ന ശാസ്ത്രജ്ഞനോ പരിസ്ഥിതി ഫണ്ടിങ്ങിന്റെ പേരിൽ കോടിക്കണക്കിനു യു എസ് ഡോളറുകൾ തിന്നു കൊഴുത്ത  പരിസ്ഥിതിസംഘടനകളോ      ഒരു ഘട്ടത്തിലും തയ്യാറായിരുന്നുന്നില്ല; യു എസ്സിന്റെ നേതൃത്വത്തിൽ ലോകമാസകലം weather  modification പ്രവർത്തനം തുടങ്ങിയതോടെ കാലാവസ്ഥാവ്യതിയാനം അന്തരീക്ഷതാപനം തുടങ്ങിയ ആഗോള പ്രശ്നങ്ങളുടെ ”പരിഹാര വിചിന്തന ഉച്ച കോടിയി” ൽ നിന്ന്  ട്രംപ്   ഇറങ്ങിയോടി. വെദർ മോഡിഫിക്കേഷനിൽ നിന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചു ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനും അറിവ് ലഭിച്ചിട്ടില്ലാത്തതിനാൽ  കാലാവസ്ഥാ വ്യതിയാനവും, തുടർന്ന് വികസനമാണ് മുഖ്യം, വികസനത്തിനുവേണ്ടി എന്തും ചെയ്തു കളയും എന്നുനാടൊട്ടുക്കു പ്രഖ്യാപനമുണ്ടായതോടെ പരിസ്ഥിതിവാദവും ഫ്രീസറിലായി; നാലിരട്ടി നഷ്ടപരിഹാരമുണ്ടെങ്കിൽ പരിസ്ഥിതി ബിസിനെസ്സ് ഉപേക്ഷിച്ചു റിസോർട് ബിസിനെസ്സ് തുടങ്ങാമെന്ന് പരിസ്ഥിതിവാദികളും തീരുമാനിച്ചു; എന്താണ് പരിസ്ഥിതിയുടെ രാഷ്ട്രീയം? എന്താണ് വികസനത്തിന്റെ രാഷ്ട്രീയം?

എന്താണ് യുദ്ധത്തിന്റെ രാഷ്ട്രീയം? ഇന്ന് ആഗോളമുതലാലീത്ത ഭരണകൂടങ്ങളെ അതിന്റെ സാങ്കേതിക വിദ്യാമുതലാളിമാർ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യാകുത്തകകളുടെ ഗാത്രത്തിനുപുറത്തു അവയുടെ കൈകാലുകൾ മാത്രമായികാണപ്പെടുന്ന  ഭരണകൂടങ്ങൾ സംഹാരായുധ നിയോഗങ്ങളായി ചരുക്കി എഴുതപ്പെട്ടിരിക്കുകയാണ്.

ഒരു യുദ്ധത്തിന്റെ ഭയാനകത ശ്വസിച്ചു ജീവിക്കുന്ന ലോകജനത ഇന്ന് പരിസ്ഥിതിപ്പേടി കാര്യമായി ഗൗനിക്കുന്നില്ല; മുൻകാലങ്ങളിൽ, മൂന്നാം ലോകരാജ്യങ്ങളുടെ  ഉത്പാദനപ്രവർത്തനങ്ങളെ ഉപരോധിച്ചു അവയെ ഉത്പാദന  നിരപേക്ഷമായ  ഉപഭോഗരാജ്യങ്ങളാക്കാൻ, മൂന്നാം ലോകരാജ്യങ്ങളെ, പരിസ്ഥിതിപ്പേടിയുടെ രാഷ്ട്രീയത്തിൽ ബന്ധിച്ചു നിർത്താൻ ലോക കോർപ്പറേറ്റ് വൻ ശക്തികൾ ശബ്ദായമാനമായ പ്രചാരണം നടത്തുകയുണ്ടായി. മൂന്നാം ലോകരാജ്യങ്ങളുടെ ഭൂമി, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ , ഇങ്ങനെ നിർമ്മാണ മുക്തമായിക്കിടക്കുമ്പോൾ അവയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം എന്നൊരു വ്യവസ്ഥ പിന്നീടുണ്ടായി. പക്ഷെ പൊതുമേഖലാ തല ത്തിൽ ഇന്ത്യയെപ്പോലെ ഒരു ഋണബദ്ധമായ ഒരു രാജ്യം അങ്ങനെ ഉൽപ്പാദന പ്രവർത്തനങ്ങൾ നടത്തുന്നുവെങ്കിൽ അതിൽ ട്രാൻസ്‌നാഷണൽ കോർപറേറ്റുകളുടെ പങ്കാളിത്തം ഉണ്ടാവണം എന്ന വ്യവസ്ഥയ്ക്ക് മേൽ, പരിസ്ഥിതിസംരക്ഷണത്തിനായി നീക്കിവയ്ക്കപ്പെട്ട ഭൂമിയുടെ മേൽ കോർപറേറ്റുകളുടെ അധിനിവേശമുണ്ടാവുകയും അങ്ങനെ പരിസ്ഥിതിയെ സംബന്ധിക്കുന്നരോദനം നിർവീര്യമായിത്തീരുകയും ചെയ്തു. പശ്ചിമ ഘട്ട പ്രദേശത്തും കർണാടകയിലും റെലങ്കാനയിലുമൊക്കെ യു. എസ്. എയർ ക്രാഫ്റ്റുകൾ ഉപയോഗിച്ച് നടത്തിയ വെദർ മോഡിഫിക്കേഷൻ ആണ് കേരളത്തിൽ ഉണ്ടായ പ്രളയങ്ങൾക്കു കാരണം എന്ന് ശക്തമായ ആക്ഷേപമുള്ളപ്പോഴും അതല്ല പരിസ്ഥിതികന്യാകത്വം ചോർന്നു പോയത് കൊണ്ടാണ് പ്രളയം സംഭവിച്ചത് എന്ന് പറയാൻതക്കവണ്ണം ഹൃദയ രാഹിത്യം ബാധിച്ച പരിസ്ഥിതി പണ്ഡിതൻമാർ നമുക്കുണ്ടായതിൽ അദ്‌ഭുതത്തിനുവകയില്ല.

നമ്മുടെ സർവ കലാശാലകളിൽ പരിസ്ഥിതി ശാസ്ത്രം പഠനവിഷയമാണ്. പരിസ്ഥിതി ശാസ്ത്രത്തിനു പണ്ഡിതന്മാർ നൽകിയിരിക്കുന്ന പേര് എൻവയോൺമെന്റൽ സയൻസ് എന്നാണ്. പകൃതിബദ്ധമായ ആവാസ സ്ഥിതിയിൽ (habitat) ജീവികൾക്ക് ”വാസം” എത്തോളം സാധ്യമാവുന്നു എന്നതാണ് പരിസ്ഥിതി നിർവചനത്തിലേക്ക്‌ കടക്കുമ്പോളുണ്ടാവുന്ന മുഖ്യ പ്രശ്നം. ആനിലയ്ക്ക് എക്കോളജിക്ക്‌ ആവാസ പരിസ്ഥിതി ശാസ്ത്രമെന്നും എൻവയോൺമെന്റൽ സയൻസിനു അധിവാസ പരിസ്ഥിതി ശാസ്ത്രമെന്നും പേരു നൽകുന്നതാണ് യുക്തിസഹമായ സമീപനം. ആവാസസ്ഥിതിയിൽ (habitat site) ജന്തു ജാലങ്ങൾ അധിവാസം (inhabitation) നടത്തുമ്പോഴുണ്ടാവുന്ന നിർമ്മിതിയാണ് ”എൻവയോൺമെന്റ്” എന്ന സരളമായ വാസ്തവം മനസ്സിലാക്കിക്കൊണ്ട് ദത്തമായ ആവാസവ്യവസ്ഥയുമായി പ്രതിപ്രവർത്തിച്ചു, ഭൂമിയെ മൗലികമായ ആവാസ സ്ഥിതിയിൽ നിന്ന് പല മടങ്ങു  അധിവാസയോഗ്യമാക്കാമെന്നുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്ര (environmental science) പഠനം എന്നൊരു വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. എക്കോളജി എന്നത് ദത്തമായ ആവാസ സ്ഥിതി ശാസ്ത്രമാണ്. അതായതു എൻവയോൺമെന്റ് എന്നത് എക്കോളജി അല്ല; ദത്തമായ എക്കോളജിക്കൽ സ്ഥിതിക്കുമേൽ മുഖ്യമായും മനുഷ്യർ ഉൾപ്പടെയുള്ള ജീവജാലങ്ങൾ പ്രതിപ്രവർത്തിച്ചുകൊണ്ട്, ഭൂമിയുടെ വാസയോഗ്യ സാധ്യതകളെ സൃഷ്ടിപരമായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുമ്പോൾ  എക്കോളജിക്കൽ സ്ഥിതീയതയിലുണ്ടാവുന്ന പരിവർത്തനപരമായ പാരിതോവസ്ഥാ നിർമ്മിതിയാണ് എൻവയോൺമെന്റ് എന്ന പരിസ്ഥിതി. മനുഷ്യചരിത്രത്തിലെ ശിലായുഗ ആവാസവ്യവസ്ഥയല്ല  കാർഷിക യുഗത്തിലോ വ്യവസായ യുഗത്തിലോ സാങ്കേതിക വിദ്യായുഗത്തിലോ നാം കാണുന്നത്. പ്രകൃതി ദത്തമായ ആവാസവ്യവസ്ഥയ്ക്കുമേൽമനുഷ്യൻ കാർഷികമായ പരിസ്ഥിതിയും (agricultural environment) വ്യവസായ പരിസ്ഥിതിയും (industrial environment) സാങ്കേതികവിദ്യാ (technological environment) പരിസ്ഥിതിയും നിർമിച്ചിട്ടുണ്ട്‌. ശിലായുഗ ആവാസ വ്യവസ്ഥയിൽനിന്നു സാങ്കേതികവിദ്യയുഗത്തിലെ ആവാസവ്യ വസ്ഥയിലുണ്ടാവുന്ന മാറ്റത്തിന്റെ ശാസ്ത്രത്തെയാണ് environmental science എന്ന്, പരിസ്ഥിതിശാസ്ത്രമെന്നു വിളിക്കേണ്ടത്. എക്കോളജി എന്നത് ഭൗമ ചരാചര സംസ്ഥിതി സന്തുലനത്തിന്റെ ശാസ്ത്രമാണ്.അത് ഭൗമശാസ്ത്രത്തിന്റെ ഒരു ഭാഗമാണ്. അത് ഭൗമശാസ്തത്തിലെ തന്നെ ഒരു പരിപ്രേക്ഷ്യമാണ്. മനുഷ്യവാസ യോഗ്യമായ ഭൂമിയിലെ  ആവാസ വ്യവസ്ഥ അത് മനുഷ്യന്റെ യോ മറ്റു ചരാചരങ്ങളുടെയോ നിർമ്മിതിപരമായ  ഇടപെടലുകൾ ഇല്ലാതിരിക്കുമ്പോൾ പോലും ഒരിക്കലും സ്ഥിതീയമോ പരിച്ഛിന്നമോ (finite) ആയിരുന്നില്ല. ഭൂകമ്പങ്ങളുംപ്രളയങ്ങളും അതിവർഷങ്ങളും അത്യുഷ്ണങ്ങളുമൊക്കെ ഭൗമവ്യവസ്ഥയെ തന്നെ ഇളക്കിമറിച്ചുകൊണ്ടിരുന്നു. അതുകൊണ്ടു ആവാസവ്യവസ്ഥ പരമവും മാറ്റമറ്റതുമായിരുന്നു എന്ന മട്ടിൽ അതിനെ വ്യാഖ്യാനിക്കുന്നത് ശാസ്ത്രീയമായ അജ്ഞതയാണ് .പ്രകൃതി ക്ഷോഭങ്ങൾമൂലം ആവാസവ്യവസ്ഥയിലുണ്ടാവുന്ന ക്രമഭംഗത്തെ ക്രമബബദ്ധമാക്കുന്നതിൽ അതിജീവിക്കുകയും അധിവസിക്കുകയുംചെയ്യുന്ന ജീവജാലങ്ങൾക്ക് കൃത്യമായ പങ്കുണ്ട്; മനുഷ്യൻ യുദ്ധം എന്ന രാഷ്‌ടീയആവശ്യത്തെ മുൻ നിർത്തി  ആവാസത്തിനുമേൽ നിർമ്മിതമായ അധിവാസത്തിന്റെ ഇടങ്ങളെ രക്തക്കളങ്ങളാക്കി മാറ്റുന്നുണ്ടു  .ലോക ആവാസവ്യവസ്ഥാ സംരക്ഷണത്തിന് വേണ്ടി കോടി ക്കണക്കിന്‌ഡോളർ ഒഴുക്കുന്ന രാഷ്ട്രങ്ങൾ തന്നെയാണ് അധിവാസത്തിന്റെ ഭ്രൂണങ്ങളെ എന്നപോലെ ആവാസത്തിന്റെഅടിസ്ഥാനഭൗമസ്ഥിതിയെയും ഭയാനകമായഊഷരതയിലേക്കു കൊന്നു വീഴ്‌ത്തുന്നതു. ആണവായുധങ്ങൾ കൊണ്ട് ആവാസ-അധിവാസ തലങ്ങളെ ചാരക്കൂമ്പാരമാക്കുന്ന യുദ്ധ വെറിയൻമാർ അവർനടത്തുന്ന ആണവയുദ്ധത്തിനുമദ്ധ്യേ പരിസ്ഥിതിസംരക്ഷണത്തിന്റെ ആഗോള സെമിനാർ നടത്തുന്നത് മനുഷ്യ പ്രജ്ഞയുടെ സിരാവ്യവഹാരത്തെ പൊള്ളിക്കുന്ന ക്രൂരമായ പരിഹാസമാണ്.

രണ്ടു               

എക്കോളജി എന്തോ ആവട്ടെ എൻവയോൺമെന്റൽ സയൻസ് -എന്തോ ആവട്ടെ,” പരിസ്ഥിതി” നമുക്ക് പരമ പ്രധാനമാണ്. അതുകൊണ്ടു ബൃഹത്തായ ഉത്പാദനം കൊണ്ട് പരിസ്ഥിതിക്ക് ചേതമുണ്ടാകാത്ത, പരിസ്ഥിതിയെ sustain- ചെയ്യുന്ന, ഉത്പാദനേതരമായ  വികസനം (development). മാത്രമേ പാടുള്ളൂ .ഇതിനെയാണ് sustainable development എന്ന് പറയുന്നത്. ഈശ്വരോ രക്ഷതു എന്നവാക്യം പുതുക്കിപ്പണിഞ്ഞു പരിസ്ഥിതോ രക്ഷതു എന്നൊരു വാക്യത്തിൽ നാം ശാസ്ത്രീയ ജീവനം നടത്തുന്നു. sustainable development-എന്ന സംജ്ഞയ്ക്കു നാം നൽകുന്ന പരിഭാഷ സമഗ്രവികസനം എന്നൊക്കെയാണ്! development എന്ന് പറയുമ്പോൾ സമഗ്രമായ ഉൽപ്പാദനപദ്ധതികൾ ഒഴികെ ട്രാൻസ്പോർട് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഏതറ്റം വരെയുമാവാം; പതിനാറു വരി വരിപ്പാതകളാവാം; കൂറ്റൻ ഷോപ്പിംഗ് മാളുകളാവാം; കുടിയിടം നഷ്ടപ്പെടുന്നവർക്ക് പത്തിരട്ടി നഷ്ടപരിഹാരം നൽകിയാൽ കെ-റെയിൽ വികസനമാവാം. നഷ്ടപരിഹാരത്തുക ഇരട്ടിമാത്രമായാൽ പാരിസ്ഥിതിക ആഘാതമുണ്ടാവും. കെ -റെയിൽ, പരിസ്ഥിതി വിരുദ്ധമാവും; എട്ടുമണിക്ക് കണ്ണൂരിൽ നിന്ന് വണ്ടികയറിയ ഗോപാലൻ മാഷിന് ഒൻപതരയ്ക്ക് തിരുവനന്തപുരത്തെത്തി പ്രഭാത ഭക്ഷണം കഴിക്കാൻ  കഴിയാതെ വണ്ണം പരിസ്ഥിതിക്ക് ആഘാതം സംഭവിക്കും;  ഇതാണ് പരിസ്ഥിതിയെക്കുറിച്ചു നാമറിയുന്ന അനുഭവജ്ഞാന പാഠം.

നമുക്ക് പലശാസ്ത്രശാഖകളുമുണ്ട്. അവയൊന്നും തന്നെ ഒരു പൊളിറ്റിക്കൽ ക്യാമ്പയ്‌ൻ   ആയിപുഷ്ടി പ്രാപിച്ചിട്ടിട്ടില്ല. പക്ഷെ പരിസ്ഥിതിയെ നമ്മളറിയുന്നതു ഉത്പാദന വിരുദ്ധ രാഷ്ട്രീയ തത്വ സംഹിത എന്നനിലയിലാണ് . മുതലാളിത്ത -വ്യാവസായിക രാജ്യങ്ങളെ അപേക്ഷിച്ചു വ്യാവസായിക -സാങ്കേതിക വിദ്യാ ഉത്പാദനം വളരെ പരിമിതമായ ആഫ്രോ ഏഷ്യൻ രാജ്യ ങ്ങളിൽ മാത്രമാണ് പരിസ്ഥിതിപ്പേടി പ്രചരിപ്പിച്ചു ഉത്പാദനത്തെ പ്രതിരോധിക്കുന്നത് .കേരളം ഉപഭോഗ സംസ്ഥാനമാണ് .നമ്മുടെ ഉൽപ്പാദനം വളരെലോലമാണ്. ജലവൈദ്യുതോർജ്ജ ഉൽപ്പാദനത്തിന് തടയിട്ടുകൊണ്ടാണ് പരിസ്ഥിതി പരിത്രാണത്തിനായി  കേരളത്തിൽ ഉൽപ്പാദനം ഉപരോധിക്കപ്പെട്ടു തുടങ്ങുന്നത്   . നമ്മൾ പരിസ്ഥിതി സൗഹൃദ ഏദൻ തോട്ടമാണ് .ഒന്നും ഉൽപ്പാദിപ്പിക്കാതെ  എല്ലാം നമുക്കു പ്രദാനം ചെയ്യുന്ന ഒരു പുത്തൻ   ദൈവവും അന്ന ദായകനുമാണ് വിപണി. നാമൊന്നും ഉൽപ്പാദിപ്പിക്കണ്ട; വാങ്ങിത്തിന്നാൽ മതി .വാങ്ങൽ ശേഷിക്കാവശ്യമായ പണം വായ്പയായി ത്തരും.അങ്ങനെ പരിസ്ഥിതി സംരക്ഷണ പ്രധാനമായ  ഉപഭോഗ മഹിമയുടെ പൂങ്കാവനത്തിൽ  നാം ആറു ലക്ഷം കോടിയുടെ ഋണ ബാധ്യതയുള്ള സംസ്ഥാനമായി മാറി . .വാങ്ങുക തിന്നുക; നാമെന്നും ഷോപ്പിങ്  മാളുകളുടെ സ്വർഗ്ഗരാജ്യമായിരിക്കും .ആകനി തിന്നരുതു; ഈ കനി തിന്നരുതു എന്ന് പറയുന്നത് പോലെ  സൈലന്റ് വാലി യിൽ തൊടരുത് ; അതിരപ്പള്ളിയിൽ തൊടരുത് എന്നൊക്കെ വിപണിയുടെ ദൈവം കല്പിക്കും; വായ്പാവിപണിയുടെ കാരുണ്യവാനായ മാലാഖ നിനക്കാവശ്യമുള്ളതും അതിനപ്പുറവും   വിപണിയിലുണ്ട് എന്ന് നിന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കും അപ്പം തിന്നാൽപ്പോരേ. കുഴിഎണ്ണണോ .അയ്യപ്പനെന്തിനാ പെണ്ണ് പശു പോരെ എന്നതാണ് ഉപഭോഗവിപണിയുടെ ചോദ്യം. പക്ഷെ വൈരുദ്ധ്യാത്മക ഭൗതിക വാദത്തെക്കുറിച്ച തീസിസ് എഴുതുന്നതിനുള്ള പുത്തൻ മഷി തിരുവനന്തപുര ത്തു    മാളിൽ മാത്രമേ ലഭ്യമാകുന്നുവെന്നു വന്നാൽ പ്രബന്ധരചന എത്രയും വേഗം പൂർത്തിയാക്കി ലോകത്തെ രക്ഷിക്കുന്നതിന്   തിരുവനന്തപുരത്തു പോയിമഷി വാങ്ങി  രണ്ടരമണിക്കൂർ  കൊണ്ട് ഗോപാലൻ മാഷിന്  കണ്ണൂർ മടങ്ങിയെത്തണമെങ്കിൽ കെ -റെയിൽ കൂടിയേ തീരൂ. അതിനു വേണ്ടി മലകളുംപുഴകളും പൂവനങ്ങളും കീഴ്മേൽ മറിഞ്ഞാലും പതിനായിരങ്ങൾ കുടിയിടങ്ങളിൽ നിന്നുപുറത്താക്കപ്പെട്ടാലും പ്രബന്ധരചന   കഴിയുമ്പോഴേക്ക്  പരിസ്ഥിതി പൂർവാധികം ഭംഗി സമ്പുഷ്ടമാകുമെന്നുആചാര്യന്മാർ   പറയുന്നുണ്ട് .നാം ഇതിനെ വികസന വിപ്ലവം എന്ന് വിളിക്കുന്നു.

 ലോക വിപണിക്കാവശ്യമായ ചെറുകിട ഉത്പന്നങ്ങൾപോലും ഉത്പാദിപ്പിച്ചാൽ പരിസ്ഥിതി അശുദ്ധമാകുമെന്നിരിക്കെ .. വിപണിയിൽ ദിനം പ്രതി കടൽത്തിരകൾപോലെ ഉത്പന്നങ്ങൾ വന്നു മറിയുന്നതും   ചരക്കുകളുടെ പുത്തൻ ഭാഷ്യങ്ങൾ  രചിക്കുന്നതും നാം കാണുന്നു; ചരക്കുകളുടെ സാഹിത്യത്തിലാകൃഷ്ടരായി  ജനങ്ങൾ വായ്പാ പണം ചെലവഴിക്കാനായി വമ്പൻ മാളുകളിൽ  ഇടിച്ചു കയറുന്നതും അതിൽ വളരെ കുറച്ചു -വിരലിലെണ്ണാവുന്നവർ മാത്രംകടം കയറി  കുടുംബത്തോടെആത്മഹത്യ ചെയ്യുന്നതും നാം കാണുന്നു .രാജ്യത്തു വമ്പിച്ചൊരു വികസനം നടക്കുമ്പോൾ ഇത്തരം മരണങ്ങൾ പരിസ്ഥിതിയുടെഅഴകു വർധിപ്പിക്കുന്നു . നമുക്കു ചുറ്റും   ഇങ്ങനെ ഉത്പന്നങ്ങളുടെ  ചരക്കുകളുടെ കാവ്യ ഭാഷ്യങ്ങൾ,  വൻ  മലകൾ  വന്നു മറിയുന്നത് എവിടെ നിന്നാണ്? .പരിസ്ഥിതിപ്പേടിയില്ലാതെ എവിടെയോ തകൃതിയായി ബൃഹത്തായ ഉൽപ്പാദനം    നടക്കുന്നുണ്ടല്ലോ . നമുക്ക് പരിസ്ഥിതിപ്പേടി ഉപദേശിച്ചു  തരുന്ന വികസിതമുതലാളിത്ത രാജ്യങ്ങളിൽ നടക്കുന്ന ഉൽപ്പാദനം അവർതന്നെ കല്പനചെയ്തു പ്രചരിപ്പിച്ച പരിസ്ഥിതിക്ക്ഒരു ചേതവും വരുത്താതെയാണോ നടത്തിക്കൊണ്ടിരിക്കുന്നത്? അങ്ങനെ ആവുമെങ്കിൽ ആ ആത്ഭുതവിദ്യ ഉപഭോക്തൃ രാജ്യങ്ങൾക്കു കൂടിപ്പകർന്നു കൊടുത്ത് കൂടെ ? ആ കനി തിന്നരുതു എന്ന് നമ്മോടു പറയുന്ന വിപണിദൈവത്തിന്റെ ഉൽപ്പാദനം എന്ന കനിക്കുള്ള അവകാശം – patent- അവർക്കു മാത്രമായി നൽകുന്നതെന്നു കൊണ്ട് ?

 എക്കോളജി, എൻവയോൺമെന്റ്  സയൻസ് എന്നിവയെ ആധാരമാക്കി വികസിത മുതലാളിത്തം പ്രചരിപ്പിച്ച ഉൽപ്പാദന പ്പേടിയെ ആഫ്രിക്കൻ സാമ്പത്തിക ശാസ്ത്രകാരന്മാർ ecological-terrorism-പരിസ്ഥിതി ഭീകരവാദം എന്നാണ് വിളിക്കുന്നതു ;ആഫ്രോ ഏഷ്യൻവികസ്വര അവികസിത രാജ്യങ്ങളിലെ ഉൽപ്പാദനത്തിന്റെ കൈകാലുകൾ വിറപ്പിക്കുന്നു  എന്നതിന്റെ പേരിലാണ്അവർ അതിനെ ഭീകരവാദം എന്ന് വിളിക്കുന്നതെങ്കിലുംപരിസ്ഥിതി സംരക്ഷണവാദം   എങ്ങനെ ഒരു ഭീകരതയുടെ പരിധിയിൽ വരും എന്നതിനെക്കുറിച്ചു സംശയങ്ങളുണ്ടായിരുന്നു. എന്നാലിപ്പോൾ പരിസ്ഥിതിഭംഗത്തിൽ നിന്നുണ്ടാവുന്ന അപായ ത്തിന്റെ ഭീകരത പുതിയ ശാസ്ത്രീയ  സംപ്രത്യയങ്ങളുപയോഗിച്ചു ലോക പരിസ്ഥിതി രാഷ്ട്രീയ പ്രവർത്തകർ പരസ്യമായി ഉദ്ഘോഷിക്കുന്നു

ഹരിത ഗൃഹ വാതകങ്ങളും ശീതോഷ്ണ സന്തുലന നാശവും

പരിസ്ഥിതിയെ   മുറിവേൽപ്പിക്കുന്ന  ഉൽപ്പാദന പ്രവർത്തനങ്ങൾ പരിസ്ഥിതിമലിനീകരണം എന്ന   ആപത്തിനെയും മറികടന്നു കാലാവസ്ഥാവ്യതിയാനം അന്തരീക്ഷ താപനം എന്നിങ്ങനെ ഒരു ഘട്ടത്തിലെത്തുമ്പോൾ ഗുരുതരമായ  ജീവന  പ്രതിസന്ധികളുണ്ടായിരിക്കുന്നു എന്ന് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വക്താക്കൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നു . അന്തരീക്ഷത്തിലെ  കാർബൺ വാതക ഉച്ഛ്വസന/വിസർജ്ജന വ്യാപനം മാനവരാശിയെ വലിയ  വിനാശ സന്ധിയിലാക്കിയിരിക്കുന്നു   എന്നും ഇതിനെ എങ്ങനെ നേരിടണമെന്നും ആലോചിക്കുവാൻ ലോക മുതലാളിത്തരാഷ്ട്രങ്ങൾ   മറ്റുരാഷ്ട്രങ്ങൾക്കായി തയ്യാറാക്കിയ പെരുമാറ്റ ചട്ടങ്ങളെ പ്പറ്റി ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ നിന്നു   ആക്ഷേപഹാസ്യ കൗതുകം പോലെ  യു. എസ് രാഷ്ട്രത്തലവൻ തന്നെ പുറത്തിറങ്ങിപ്പോയ്ക്കളഞ്ഞതിന്റെ  ദുരൂഹത ഇനിയും കെട്ടടങ്ങിയിട്ടില്ല.       

പാരിസ്ഥിതിക ഉൽക്കണ്ഠയുടെ രണ്ടാം ഘട്ടമാകുമ്പോൾ പരിസ്ഥിതി വാദം ഒരു ഭീകരവാദമായിത്തീർന്നിരിക്കുന്നു എന്നകാര്യത്തിൽ അതിന്റെ വക്താക്കൾ പോലും തർക്കമുന്നയിക്കുകയില്ല; വിനാശ ഭീതി ഉൽപ്പാദിപ്പിക്കുന്ന വാദം എന്ന നിലയിലാണ് ഇതിനെ ഭീകരവാദം എന്ന് വിശേഷിപ്പിക്കുന്നത് ; ഏതാണ്ടു  ഇരുപതു വർഷം മുൻപ് മുല്ലപ്പെരിയാർ അണക്കെട്ടു ഉടനെ  തകരുമെന്ന ഭീതിയിൽ പലരും എറണാകുളം ജില്ലയിൽ നിന്ന് ജീവിതം പറിച്ചെടുത്തു കൊണ്ടോടിയതു നാമോർക്കുന്നു .മുല്ലപ്പെരിയാർ വിനാശഭയം പ്രചരിപ്പിച്ചവർ ഭീകരവാദികളല്ല എങ്കിലും അവരുടെ വിനാശഭയ വാദം ഭീകരവാദത്തിന്റെ ഫലമുളവാക്കി  .ഏതൊരു പ്രശ്നമായാലും അതിലെത്ര ശാസ്ത്രീയതയുണ്ടായാലും   ഒരു- panic-സംഭ്രാന്തി സൃഷ്ടിച്ചുമനുഷ്യന്റെ സൃഷ്ടിപരതയ്ക്കു വിലങ്ങു വയ്ക്കുമ്പോൾ അത് ഭീകരവാദമാവും; യുക്തിസഹവും ശാസ്ത്രീയമവുമായ മുൻകരുതലുകളുംമുന്നറിയിപ്പുകളും ജീവിതത്തെ സുരക്ഷിതത്വപ്പെടുത്തുമെങ്കിലും, ഭൂമിയുടെ   ഒരു പകുതിയിൽ ഉൽപ്പാദനം തകൃതിയായി നടത്തുന്നവർ മറുപകുതിയെ നിശ്ചലമാക്കാൻ മുൻകരുതൽ വാദത്തെ  ദുരുപയോഗപ്പെടുത്തുന്നത്   ഭീകരവാദപ്രവർത്തനം തന്നെയാണ്; മുല്ലപ്പെരിയാർവീഴുമോ എന്നതിനെ സംബന്ധിച്ച മുൻകരുതൽ, നിശ്ചയമായും ആവശ്യമാണ് എന്നതിൽ രണ്ടഭിപ്രായമില്ല; അത് പോത്ത് പെറ്റു എന്നുകേൾക്കുന്നതിനുമുന്പ് കയറെടുക്കുന്ന നിഷ്കളങ്കതയുമാവാം; പക്ഷെ പരിസ്ഥിതിപ്പേടിയിൽ   നിന്ന് പരിസ്ഥിതി  ഭീകരവാദത്തിലേക്കുള്ള വളർച്ചയ്ക്കുപിന്നിൽ ചില കണക്കു കൂട്ടലുകളുണ്ട് എന്ന ആക്ഷേപത്തിന് സമ്മിറ്റിൽ നിന്ന് യു എസ് ഇറങ്ങിപ്പോകുമ്പോൾ ബലം   വർദ്ധിക്കുന്നു

ലോക കാലാവസ്ഥയും ശീതോഷ്ണവ്യതിയാനങ്ങളും വാതകഒഴുക്കുകളും രാസപദാർത്ഥ വിന്യാസങ്ങളും പകൃത്യാൽ സംഭവിക്കുന്ന ,ഹോളോസെനിക്  കാലാവസ്ഥയെ ,  anthropogenic–climate   മനുഷ്യ പ്രജനിത കാലാവസ്ഥയായി    മാറ്റി ക്കൊണ്ടിരിക്കുന്നു എന്നാണ് വാദം. ഇന്നത്തെ ഭൂതല ജീവിത സ്ഥായിത്വം അപകടത്തിലേക്ക് നീങ്ങുന്നതിനു കാരണംപ്രകൃതിദത്ത  ഭൗമകാലാവസ്ഥയിൽമനുഷ്യൻ നടത്തിയിരിക്കുന്ന വിനാശകരമായഇടപെടലും കാർബൺ വാതകമുൾപ്പടെയുള്ള ഹരിത  ഗൃഹ വാതകങ്ങളുടെ   വിക്ഷേപണവുമാണ്;  ഇത് സമർത്ഥിക്കുവാൻ    ഭൗമ ജീവജാല   സ്ഥായിത്വത്തിനാധാരമായ പ്രകൃതിയുഗ  ചരിത്രം ഉൽക്കണ്ഠാ സൈദ്ധാന്തികർ തുറന്നു വയ്ക്കുന്നു :

ANTHROPOGENIC  CLIMATE, GREENHOUSE  GASES :

നാം ഇപ്പോൾ ജീവിക്കുന്നത് പ്രകൃതി ദത്തമായ മഞ്ഞു  യുഗത്തിന്റെ ഇങ്ങേയറ്റമായ ഇന്റർ ഗ്ലേഷ്യൽ യുഗത്തിന്റെ   ഖണ്ഡത്തിലാണ് .ഇതിനെ ഹോളോസെനിക് യുഗം എന്നു പറയുന്നു .ഭൗമ മനുഷ്യ ജീവജാല  സ്ഥായിത്വത്തിനനു കൂലമായ ഭൗമാന്തരീക്ഷമാണ് ഇന്റർ ഗ്ലേഷ്യൽ എന്നും ഹോളോസെനിക് എന്നുമൊക്കെ വിളിച്ചു പോരുന്ന ഈ യുഗത്തിൽ നാം ആസ്വദിച്ചു പോരുന്നത്  ; എന്നാൽ മനുഷ്യൻ  ഭൂമിയിൽ നടത്തുന്നു വ്യവഹാരങ്ങളുടെ ഭാഗമായി carbon dioxide, carbon monoxide, methane, ozone, nitrous oxide, carbontetrachloride, dichloride fluromethane  എന്നിങ്ങനെ   ഒരുകൂട്ടം ഹരിത ഗൃഹവാത കങ്ങൾ  അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു; സൂര്യ താപത്തെ പിടിച്ചെടുത്തു അതിന്റെ വസതിയോ സംഭരണിയോ   ആക്കാൻ ശേഷിയുള്ള വാതകങ്ങളെയാണ് green  house  gases  അല്ലെങ്കിൽ ഹരിത ഗൃഹവാതകങ്ങളെന്നു വിശേഷിപ്പിക്കുന്നത് ; സാധാരണഗതിയിൽ സൂര്യതാപം രാത്രികാലത്തു തണുത്തു വറ്റുകയും അന്തരീക്ഷത്തിന്റെ താപനിലതാഴുകയും ചെയ്യുന്നു .അതിനെ ഇപ്പറഞ്ഞവതകങ്ങൾ തടസ്സപ്പെടുത്തുന്നു;  താപത്തെ രാത്രികാലത്തിനുവിട്ടുകൊടുക്കാതെ പിടിച്ചെടുത്തു സൂക്ഷിക്കുന്നു .എന്തുകൊണ്ടൊ, ഈ വാതകങ്ങൾ ഹരിതവൃക്ഷങ്ങൾ ഭൂമിയിൽ    ചെയ്യുന്നപണി ആകാശത്തുചെയ്യുന്നു  എന്ന അർത്ഥത്തിലാണോ എന്നറിയില്ല  കലാകാരന്മാരായ പരിസ്ഥിതിശാസ്ത്രികൾ ഇവയ്ക്കു ഹരിതഗൃഹവാതകങ്ങൾ എന്ന സുന്ദരനാമം നൽകിയിരിക്കുന്നു  .കുറെ സമയം  സൂക്ഷിച്ചശേഷം താപത്തെ അടുത്തപകൽവേളയിൽ  തുറന്നു വിട്ടു  അന്തരീക്ഷതാപനം വർധിപ്പിക്കുകയും   വീണ്ടും രാത്രികാലത്തിനു വിട്ടു കൊടുക്കാതെ പുത്തൻ പകലിന്റെ താപത്തെ പിടിച്ചുവയ്ക്കുകയുംഅന്തരീക്ഷ താപശീതീകരണത്തെ ഉപരോധിക്കുകയും ചെയ്യുന്നു; താപത്തെവീണ്ടുംഅന്തരീക്ഷത്തിൽതുറന്നുവിട്ടുപുത്തൻസൂര്യതാപത്തോടുകൂട്ടിച്ചേർത്തുഅന്തരീക്ഷ തപത്തിന്റെ ഈടുവർധിപ്പിക്കുന്നു( നമ്മുടെ സൗരോർജ്ജപ്പാനെലുകളും   സൗരോർജത്തെ പിടിച്ചെടുത്തു വൈദ്യുതിയാക്കി പരിവർത്തിപ്പിക്കുമ്പോൾ എന്തോക്കെവാതകങ്ങളാണ് വിന്യസിക്കപ്പെടുന്നത്  എന്ന് ഇനിനാളെയുമറീയിലാ എന്ന് പൂന്താനം പാടിയിട്ടുണ്ട്. എന്തരോ എന്തോ !) ഈ വാതകങ്ങൾസൂര്യ താപ  ശീതീകരണ പരിണാമങ്ങൾക്കു വിഘാത മാവുക കൊണ്ട് അന്തരീക്ഷ  താപനം പെരുകുന്നു. ഇത് സ്ഫോടനാത്മകമായ ഒരു സ്ഥിതി വിനാശത്തിലേക്കു  ഭൗമ ഗ്രഹാവസ്ഥയെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു . ഇന്നത്തെ കാലാവസ്ഥ ,ഹോളോ സെനിക് യുഗത്തിന്റെ മൗലിക പ്രകൃതിയിൽ നിന്ന് വ്യതിയാനപ്പെട്ടു anthrpogenic  — മനുഷ്യനിർമ്മിത കാലാവസ്ഥയായ് തീർന്നരിക്കുന്നു ;  ബഹുസഹസ്രം വർഷങ്ങളായി ജീവിജാലങ്ങൾക്കും മനുഷ്യർക്കും സ്ഥായീ  രൂപമായ ഒരു നിലനിൽപ്പ് സാധ്യമാക്കിയ inter glacial-/ ഹോളോസെനിക് യുഗത്തിന്റെ അനിത്യത  ആസന്നമാവുകയും   അന്ത്രപോസെനിക്/ യുഗത്തിലേക്ക് -മനുഷ്യാതിക്രമോമോൽപന്നമായ ഒരു യുഗത്തിലേക്ക് – നാം പ്രവേശിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഭൗമ ഗ്രഹ വിലയ വ്യവസ്ഥ ആകെ കീഴ്മേൽ മറിയുന്ന സമയ വിദൂരമല്ല ;  പുതിയ ഒരു geological /ഭൗമ ശാസ്ത്ര , സ്ഥലവും കാലവും ഉണ്ടായി വരുകയും അവിടെ മനുഷ്യനോ മറ്റു  ജീവജാലങ്ങളോ വെള്ള ത്തിലോ കരയിലോ അവ ശേഷിക്കുമോ എന്ന്  പറയാൻ കഴിയാത്ത  അവസ്ഥ ഉണ്ടാവുകയുംചെയ്തെന്നിരിക്കും   .ഈ ഭീ കരാവസ്ഥയെ മുൻ നിറുത്തിയാണ്    മനുഷ്യന്റെ ഭാവി രൂപ പരിണാമത്തെ സംബന്ധിച്ച പോസ്റ്റ് ഹ്യൂമനിസത്തിന്റെ ഗ്രന്ഥവരികൾക്കുപോലും  തിളക്കമുണ്ടായത് .ഇന്നത്തെ മനുഷ്യനും anthropogenic യുഗത്തിലെ പോസ്റ്റ് ഹ്യൂമൻ മനുഷ്യനും തമ്മിൽ എന്ത് അന്തരമുണ്ടാവും എന്നതാണ് ദാര്ശനികപ്രശ്നം !കരയുംകടലും കൊടുങ്കാറ്റും ചുഴലിയും കുഴഞ്ഞു  മറിഞ്ഞു  മേഘവിസ്ഫോടന പരമ്പരകൾക്കൊടുവിൽ വീണ്ടും  ആകാശം തെളിയുമ്പോൾ മനുഷ്യനു  ദിനോസാറിനോളം കായിക  ശേഷിയുണ്ടാവുമോ? .സിംഹവാലൻ കുരങ്ങുകൾ ഭൂമി കൈയടക്കുമോ / സ്വവർഗദാമ്പത്യംകൊണ്ടു രതിമൂർച്ഛയുണ്ടാവുമെന്ന സ്ഥിതിക്ക്  ആൺ പെൺദാമ്പത്യം അനാവശ്യമെന്നു കണ്ടു അതിനെ  നിരോധിച്ചുകൊണ്ടുള്ള പോസ്റ്റ് ഹ്യൂമൻ സുപ്രീംകോടതി ഉത്തരവ് പുറത്തു വരുമോ ? തുടർന്ന് ഗൈനെക്കോളജി ഭൂമിയിൽ നിന്ന്   അപ്രത്യക്ഷമാവുകയും  എഡ്വേഡ് ആൽബിയും ഒക്ടേവിയോ പാസും ഭയപ്പെടുന്നതുപോലെ സ്വവർഗ്ഗരതിയുഗത്തിൽ  എയ്ഡ്സ് ന്റെയും   ന്യൂറോസിഫിലിസിന്റെയും വൈറസ്സുകൾ ഫാർമസ്യൂട്ടിക്കൽ  വ്യവസായ  വിപണിയെ  സംവൃദ്ധമാക്കുന്ന  ഒരു  പോസ്റ്റ് ഹ്യൂമൻ സ്ഥിതി     വിശേഷം സംജാതമാവുമോ ?

ഹിമ യുഗത്തിന്റെ   കഥ

ഭൂമിയിൽ ചുരുങ്ങിയത് അഞ്ച് വമ്പൻ മഞ്ഞു യുഗങ്ങളുണ്ടായിരുന്നു വെന്നത്രെ ശാസ്ത്രമതം .(ഇക്കാലത്തൊന്നും ഈ   ലേഖകൻജീവിച്ചിരുന്നില്ല എന്നതിനാൽ എല്ലാം കോപ്പി പേസ്റ്റ് ആണ് )  ഹിമ യുഗത്തിന്റെ തുടക്കം രണ്ടു ബില്യൺ വർഷങ്ങൾക്കു മുൻപ് .അത് 300-മില്യൺ വർഷങ്ങൾനീണ്ടുനിന്നു .ഏറ്റവുമൊടുവിലത്തെമഞ്ഞു യുഗ ഘട്ടത്തിന്റെ ആയുസ്സു    2.6-മില്യൺ വർഷങ്ങളാണ്.സാങ്കേതികമായി  ഇപ്പോഴും  നമ്മളീയുഗത്തിലാണെങ്കിലും ഇതിന്റെഇങ്ങേത്തലയ്ക്കൽ പന്ത്രണ്ടായിരം വർഷങ്ങൾ  ക്കുമു മുൻപാണ്   ഇന്നുനാംകാണുന്ന സ്ഥായിയായ ഭൗമവിലയ   വ്യവസ്ഥ യുണ്ടായത് ; ഇതിനെ ചില ഭൗമവിലയ പഠന ശാസ്ത്രികൾ ഇന്റർ ഗ്ലേഷ്യൽ യുഗമെന്നും ഹോളോസെനിക് യുഗമെന്നുംവിളിക്കുന്നു.

എന്തുകൊണ്ട് അന്തർ ഹിമാംശയുഗമെന്ന പേര് ?

ഇന്നു ഭൂമിയാകെ മഞ്ഞിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നില്ല.ഹിമയുഗത്തിൽ അന്തരീക്ഷ ഊഷ്മാവ് താപ -ശീതാവസ്ഥാചഞ്ചലമായിരിക്കും .ഉഷ്ണഘട്ടങ്ങളിൽ മഞ്ഞുരുകും .ഓരോ  ഉഷ്ണഘട്ടത്തിനും ശീതഘട്ടത്തിനും മില്യൺ വർഷങ്ങളോളം ദീർഘായുസ്സുണ്ടാകും.കഴിഞ്ഞ പതിനോരായിരം വർഷക്കാലമായി നില നിൽക്കുന്ന ഒരു ഉഷ്ണ ഹിമഘട്ടത്തിലാണ് ഇന്നുനാംജീവിക്കുന്നതു .അതു കൊണ്ടാണ് ഇതിനെ അന്തർ ഹിമാംശ യുഗമെന്നു വിളിക്കുന്നത്.    

ഹോമോസാപിയൻസ് ഒഴികെ ഹോമിനി ജനറയിൽപെട്ട   മറ്റെല്ലാ    സ്പീഷീസും ആദിമ ഹിമയുഗത്തിൽ അദൃശ്യരായിരുന്നു  എന്നാണു ശാസ്ത്ര പര്യവേഷണ കഥ. എന്നാൽ മനുഷ്യനെന്ന ഹോമോസാപിയൻ   ഉദ്ദേശം   രണ്ടു ലക്ഷം വർഷങ്ങൾക്കുമുൻപ്   ഭൂമിയിൽ കാണപ്പെട്ടു എന്ന് ഫോസിൽ പുരാവൃത്തങ്ങളിൽ നിന്ന് നിഗമനം ഉണ്ടായിരിക്കുന്നു.

 ഭൂമിയുടെ ഉല്പത്തിതൊട്ടുള്ള യുഗവിവര പട്ടിക

ഭൂമിയുടെ ഉല്പത്തി 4.6 ബില്യൺ വർഷങ്ങൾക്കു മുൻപാണ് എന്നാണ് നിഗമനം . അന്ന് തൊട്ടു ഭൂമിയിലെ  ആദ്യ യുഗമായ ക്യാമ്ബ്രിയൻ യുഗം വരെയുള്ള കാലത്തെ പ്രീകാമ്ബ്രിയൻ കാലം എന്ന് ബന്ധപ്പെട്ടവർ നാമകരണം ചെയ്തിരിക്കുന്നു;  പ്രീ കംബ്രിയൻ യുഗത്തിന്റെ കാലം   4.6-ബില്യൺ വർഷങ്ങൾ ക്കുമുന്പ് തുടങ്ങി ഭൗമോൽപത്തിയുടെ കാലം തൊട്ടു    541-  മില്യൺ വർഷങ്ങൾമുൻപ്  വരെയാണ്.ആകെയുള്ള ഭൗമശാസ്ത്ര കാല രേഖാഗണനയുടെ എൺപതു ശതമാനവും പ്രീകംബ്രിയൻ യുഗത്തിൽപ്പെടുന്നു.പ്രീകംബ്രിയൻ യുഗത്തിന് സ്ഥല കാലവ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ പുനർവിഭജനങ്ങളുണ്ട് .കംബ്രിയൻ യുഗത്തിന്റെ അവസാന ഘട്ടമായ ഹിമയുഗത്തിനും കാലാവസ്ഥാവ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ പുനർ വിഭജനങ്ങളുണ്ട്;അതിന്റെ   ഏറ്റവും ഒടുവിലത്തെ ഘട്ടമായ ഹോളോസെസെനിക് യുഗത്തിലാണ് നാം ജീവിക്കുന്നതു . ഹിമയുഗത്തിൽ അന്തരീക്ഷ താപനത്തിന്റെ ഫലമായി മഞ്ഞുരുകി ഇന്നുനാം കാണുന്ന മൺഭൂതലവും     ജലാശയങ്ങളും     വെളിപ്പെട്ടു എന്നാണ് അനുമാനിക്കേണ്ടത്.ഭൂമിയിൽജീവന്റെ തുടിപ്പുകളുണ്ടായത് കംബ്രിയൻ യുഗത്തിലാണ് എന്നും പ്രീ കംബ്രിയൻ  കാലം  പാറക്കെട്ടുകളുടെകാലമായിരുന്നുവെന്നും നിഗമന ശാസ്ത്രംപറയുന്നു .കംബ്രിയൻയുഗത്തിന്റെഅവസാന ഖണ്ഡമായഹിമയുഗത്തിലെ ഹോളോസെനിക് കാലത്തിലാണ് നാം ജീവിക്കുന്നത്

നിഗമനശ്ശാസ്ത്രവിധിപ്രകാരം ഏറ്റവും ഒടുവിലത്തെ യുഗമായ ഹിമയുഗത്തിലെ ഉഷ്ണ ഘട്ടത്തിലെന്നപോലെ ഹിമയുഗഘട്ടങ്ങൾ   പലതിലും ഹോമിനി   ജനറായും   ഹോമോസാപിയനും    കാട്ടുപോത്തു  ,ആന തുടങ്ങിയുള്ള ജീവികകളുമു ണ്ടായിരുന്നു . ഈ ഹോളോസെനിക് യുഗമെന്നു പറയുന്നത് ഹിമയുഗത്തിലെ  ഉഷ്ണകാലഘട്ടങ്ങളിൽ ഒന്നുമാത്രമാണ് .ഇതിനു മുൻപുതന്നെ ഹിമയുഗത്തിൽ അന്തരീക്ഷ ശീതനവും താപനവും മാറി മറിയുന്നതനുസരിച്ചു ശീത യുഗങ്ങളും ഉഷ്ണയുഗങ്ങളും ഉണ്ടായിരുന്നു എന്നാണു  മനസ്സിലാക്കാൻകഴിയുന്നതു  .ഇന്ന് നാം ജീവിക്കുന്നത് മിതവും ന്യായവുമായതോതിൽ അന്തരീക്ഷ താപനത്തിനു മേൽക്കൈ ഉള്ള ഒരു ഹിമയുഗ ഖണ്ഡത്തിലാണ്. ഈ താപനയുഗ നിർമിതിയിൽഹോമോസാപിയൻ എന്ന ജന്തുവിനു ഒരു പങ്കുമുണ്ടായിരുന്നില്ല . അതുകൊണ്ടു മനുഷ്യന്റെ സഹായമില്ലാതെ തന്നെ മുൻ കാലങ്ങളിലെന്നപോലെ ശീത താപനവ്യവസ്ഥകൾ ഇനിയും മാറിമറിഞ്ഞെന്നിരിക്കും. പ്രകൃതിയിൽ മുൻ കാലങ്ങളിലുണ്ടായ ബൃഹത്തായ മാറ്റങ്ങൾക്കൊന്നിനും പ്രകൃതി മനുഷ്യന്റെ അനുമതി തേടിയിട്ടില്ല. ഭൂമിയുടെപ്രകൃതം എന്നപോലെ ഭൗമ  ബാഹ്യമായമറ്റനേകംഘടകങ്ങൾ ഈ ശീത താപനകാലങ്ങളുടെ മാറിമറിയലിനു കാരണമായിട്ടുണ്ട് . അത് കൊണ്ട് നാലപ്പാട്ട് നാരായണമേനോൻ പറയുന്നത് പോലെ ഈ ഭൂഗോളം തിരിയുന്നതും ശീതോഷ്ണയുഗങ്ങൾ മാറി മറിയുന്നതും അതിന്റെ ഒരുമൂലയ്ക്കിരുന്നു പാത്തുമ്മ മണ്ണെണ്ണവിളക്ക് കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ  വാതകവികിരണം  മൂലമാണെന്ന് പറയുന്നത് യുക്തിഭംഗവും ചരിത്രാധിഷ്ഠിത നിഗമന ശാസ്ത്രത്തിന്റെ നിഷേധവുമാണ്; അതുമല്ല ഭൂമിയിലെ ഒരുപകുതിയിൽ കാരണഭൂതം, ന്യൂയോർക് സമയചത്വരത്തിൽ  അദ്ഭുത ദീപാലംകൃതമായ ഇടിവെട്ടുവെളിച്ചത്തിൽ  മൂകാഭിനയവിദ്യ  അവ തരിപ്പിക്കുമ്പോളുണ്ടാകുന്ന പ്രകാശതാപമലിനീകരണം ആവാമെന്നും ഭൂമിയുടെമറുപകുതിയിൽജീവിക്കുന്ന  പാത്തുമ്മയ്ക്കു ഒരാടുമതി എന്ന് നിബന്ധിക്കുകയും ചെയ്യുന്നതിലെ യുക്തി എന്താണ് ?

“LED Lights are Increasing Global Light Pollution and Harming the Environment” – എന്നൊരു ലേഖനത്തിൽ  LED – സോളാർ വിളക്കുകൾ ഗുരുതരമായ പ്രകാശ മലിനീകരണ   പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും അത് പരിസ്ഥിതിപ്രശ്നങ്ങൾ  പൂർവാധികം പ്രശ്നാത്മകമാക്കുമെന്നും അഭിപ്രായപ്പെടുന്നു.  താപവിപണിയിൽ SOLAR-LED-സംയുക്തത്തിന്റെ വക്താക്കൾ പുത്തൻ ചരക്കു  ഉയർ ത്തിപ്പിടിക്കുമ്പോഴും കൽക്കരിയെ ക്കാളും മണ്ണെണ്ണയെക്കാളും വളരെ കുറഞ്ഞതോതിൽമാത്രമേ അവ ഹരിത ഗൃഹ വാതകങ്ങളിൽ ചെന്ന്  തൊടുന്നുള്ളൂ എന്നൊരു പ്രതിരോധം സ്ഥാപിക്കുകയല്ലാതെ  ജലവൈദ്യുതിയിൽ നിന്നുണ്ടാവുന്ന ഊർജ്ജത്തെപ്പറ്റി ഒരു ആക്ഷേപവും ഉന്നയിക്കുന്നില്ല.ഊർജ്ജത്തിന്റെ ഉത്പാദനം വിപണനം എന്നിവയിൽ സമ്പൂർണ്ണാധികാരം സ്ഥാപിക്കാൻശ്രമിക്കുന്ന മുതലാളിത്തവിപണിയുടെ വക്താക്കൾപരിസ്ഥിതിയെ മുൻ നിറുത്തി സോളാറിനും LED-  യ്ക്കും അനുകൂലമായുംപ്രതികൂലമായും വാദങ്ങൾപ്രചരിപ്പിക്കുമ്പോൾ വിപണിയിൽ പരിസ്ഥിതി ഒരു ആയോധന വാദ്യമായി മാറുകയാണ് . സോളാർ  വിളക്കുകളിൽനിന്നുണ്ടാവുന്ന വാതകവിന്യാസങ്ങളെപ്പറ്റിയോ അതിന്റെ സാങ്കേതികോപകരണ  നിർമ്മിതിയിൽനിന്നുണ്ടാവുന്ന മലിനീകരണത്തെപ്പറ്റിയോ ആരും ഏകാഭിപ്രായക്കാരല്ല .ചൈനയിൽ ഒരു ബൃഹദ് സോളാർ   മാനുഫാക്ചറിംഗ് ശാലയിൽനിന്നുണ്ടായ മലിനീകരണം നിമിത്തം സമീപത്തെ  ജലാശയത്തിൽ മൽസ്യങ്ങൾചത്തു പൊന്തുകയും സോളാർ സെൽ നിർമ്മാണശാല പൂട്ടുകയും ചെയ്തു എന്നുള്ള ആക്ഷേപം ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. യു എസിലും ഒന്നോരണ്ടോ സോളാർ ഉപകരണനിർമ്മാണശാലകൾ പൂട്ടുകയുണ്ടായി എന്നും ഒബാമ പൊതു ഖജനാവിൽ നിന്ന് വൻ തുകചെലവഴിച്ചാണ് സോളാർശാലകൾ  പുനർ നിർമ്മിച്ചതെന്നും   ഒബാമയുടെ ഭരണകാലത്തു പ്രചാരണമുണ്ടായിരുന്നു ; ഒരു LED-വിരുദ്ധ ശാസ്ത്രജ്ഞ പറയുന്നത് LED-പ്രകാശവികിരണം മനുഷ്യന്റെകണ്ണുകളെ മാത്രമല്ല പ്രത്യുൽപ്പാദനശേഷിയെത്തന്നെയും ചെറുക്കിക്കളയുമെന്നാണ്; ഭൂമിയിലെ വലിയൊരു വിഭാഗം പക്ഷി മൃഗാദികളെയും LED –  പ്രകാശവികിരണം അപായകരമായി  ബാധിക്കുമെന്നതിൽ പ്രസ്തുത ശാസ്ത്രജ്ഞ  ദുഖിതയാണ്.

ഇപ്പറയുന്നതിലൊക്കെ തെറ്റും ശരിയുമുണ്ടാവാം; ഒരു ചെറിയ മഴനനഞ്ഞാൽ ജ്വര ബാധിതരാവുന്നവരുണ്ട് ;ദിവസം മുഴുവൻ   മഴനനഞ്ഞാലും     ഒരു ചെറു ജലദോഷംപോലും ബാധിക്കാത്തവരുമുണ്ടു  . കാനഡയിലെ ഗോത്രവർഗ്ഗക്കാർ ഒരു തുള്ളിച്ചാരായം അകത്തു ചെന്നാൽ കീഴ് മേൽ മറിയുന്നവരായത് കൊണ്ട് യൂറോപ്പ്യൻ അധിനിവേശക്കാർ അവരെ കീഴ്പ്പെടുത്തുന്നതിനു പ്രധാനമായും ഉപയോഗിച്ചത്ചാരായമാണ് എന്നൊരു സിദ്ധാന്തമുണ്ട് ; (പോത്തേരി കുഞ്ഞമ്പുവിന്റെ ഉക്കപ്പമേനോൻകഥയുടെ പ്രസക്തി ജോർജ് ഇരുമ്പയത്തിനു  മനസ്സിലായിട്ടില്ലായിരുന്നു . രാഷ്ട്രീയാധിനിവേശത്തിന്റെ വാദ്യം എന്ന നിലയിൽ  ശീമ മദ്യത്തിന്റെ വരവ് മലയാള പരിസ്ഥിതിയിൽ നിബന്ധിക്കുവാൻ വേണ്ടിയാണ്കുഞ്ഞമ്പു കഥ വിസ്തരിച്ചു പറഞ്ഞത് ; ബിലാത്തിയിലെ ശീതകാല പരിസ്ഥിതിയല്ല   മലയാളത്തിന്റേതു എന്നതാണ് ഗുണപാഠം) കേരളത്തിലെ പുരുഷ സമൂഹത്തെ ഉന്മൂലനം ചെയ്യുവാൻ മയക്കു മരുന്നുവേണ്ടാ ചാരായം മതിയാവും  എന്ന ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് കേരള ഗവണ്മെന്റ് ചാരായക്കച്ചവടത്തിനു   നവ നവങ്ങളായ ഔട്ട് ലെറ്റുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നതു. മൂല്യ നൈരാശ്യം സംഭവിച്ച കേരളത്തിലെ പുരുഷ സമൂഹം ഒരു ഫേക്ക് ഐഡന്റിറ്റിയിലേക്കു നീങ്ങുന്നതിനുള്ള മാർഗ്ഗം എന്ന നിലയിലാണ് ക്ഷേത്രങ്ങൾക്ക് പകരം ബീവറേജസ് കോര്പറേഷനിൽ അഭയം കണ്ടെത്തുന്നത് .ആഗോള   താപനം മുതലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യുമ്പോൾ പരിസ്ഥിതിഹാ !മഹാശ്ചര്യം നമുക്കും കിട്ടണം പണം!  എന്ന് പറഞ്ഞുള്ള അതിലളിതവൽക്കരണവും സാമാന്യവൽക്കരണവും  അശാസ്ത്രീയവും അപകടകരവുമാണ്എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

പരിസ്ഥിതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തിന്റെ പേരിലായാലും, മനുഷ്യനിർമ്മിത കാലാവസ്ഥ -ANTHRPOGENIC CLIMATE – എന്നതിന്റെ പേരിലായാലും മുതലാളിത്തവിപണി ഉൽപ്പാദിപ്പിക്കുന്ന സോളാർ പ്രകാശ  വികിരണവും സോളാർ ഉപകരണ നിർമ്മാണശാലകളും വൻതോതിൽ അന്തരീക്ഷ മലിനീകരണം നടത്തുന്നുവെന്ന ആക്ഷേപമുണ്ടായിരിക്കുന്നു. LED- വിളക്കുകളുടെ പ്രകാശവികിരണം ജീവജാലങ്ങളുൾപ്പടുന്ന ഹോളോസെനിക് ജീവിതാവസ്ഥയെത്തന്നെഅംഗഭംഗപ്പെടുത്തുന്നു എന്നുള്ള രൂക്ഷമായ വിമർശനവുമുണ്ടായിരിക്കുന്നു ,സൈലന്റ് വാലിക്കും അതിരപ്പള്ളിക്കും ബദലായി ലോകമുതലാളിത്തവിപണനശാല വില്പനയ്ക്കുവച്ച പരിസ്ഥിതി സൗഹാർദ്ദ ബദലുകളൊന്നൊഴിയാതെ പരിസ്ഥിതിയെ കൂടുതൽ കൂടുതൽ പ്രശ്നാത്മകമാക്കിക്കൊണ്ടിരിക്കുന്നുഎന്നുസൂചിപ്പിക്കുവാനാണ് ഇത്രയുംപറഞ്ഞുവച്ചതു .അതായത് ബൃഹത്തായ ഉൽപ്പാദന പ്രവർത്തനം എന്നല്ല ഗതാഗത വികസനപ്രവർത്തനം പോലും പരിസ്ഥിതിയെ പൂർവസ്ഥിതിയിൽ sustain – ചെയ്തു   കൊണ്ട് നടത്തുക എന്നത് ഒരു അസംബന്ധ തിരുട്ടു വാദമാണ്. അന്തരീക്ഷതാപനത്തെ പ്പറ്റി അലമുറയിടുന്നവർഭൂമിയിൽകഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഓട്ടോമൊബൈൽ ഇന്ടസ്ട്രിയ്ക്കുണ്ടായ വളർച്ച എത്രമടങ്ങാണ് എന്നും ഓട്ടോമൊബൈൽ ഉപഭോഗം കേരളത്തിൽ എത്രമാത്രം വർദ്ധിച്ചിട്ടുണ്ടെന്നും  കണക്കാക്കുക .ഓട്ടോമൊബൈലുകൾ പുറത്തേക്കു തുപ്പുന്നപുക  എത്രമടങ്ങു  അന്തരീക്ഷ താപനത്തെ വർദ്ധിപ്പിക്കും എന്നതിനെക്കുറിച്ചു ആർക്കും ആശങ്കയില്ല. ഓട്ടോമൊബൈൽ ഉത്പാദനക്കുതിപ്പിനുപ്രയോജനം ചെയ്യുമാറ് കാറുകൾക്ക് ശ്മാശാനമുണ്ടാക്കുന്ന വികസിത രാജ്യങ്ങൾക്കു അന്തരീക്ഷതാപനമൊരു പ്രശ്നമേയല്ല .ആരംഗത്തു ഉപഭോഗത്തിൽവൻകുതിപ്പുണ്ടായാൽ AI- ക്യാമെറകളുപയോഗിച്ചുള്ള ഉത്സാഹപ്പിഴപ്പിരിവിൽ ഉണ്ടാവുന്നവർദ്ധനയിൽ മദം കൊള്ളുന്നവർ പരിസ്ഥിതി  താപനവർദ്ധനവിൽ ആശങ്കപ്പെടുന്നതേയില്ല. ഭൂതലത്തിൽനടക്കുന്നഉൽപ്പാദനത്തിനെതിരെ. മുൻപ്   പരിസ്ഥിതിയെയും  ഇപ്പോൾ മുഖ്യ പരിസ്ഥിതി  പ്രശ്നമായി മാറ്റിപ്പിടിച്ചിരിക്കുന്ന ആഗോള  അന്തരീക്ഷ താപനത്തെയും പറ്റി ആശങ്കപ്പെടുന്നവർ, പുത്തൻ മുതലാളിമാർക്ക് കരയിൽ  സഞ്ചരിക്കുന്നതിനു നാല്പത്തിയെട്ടു   പുകതുപ്പൽവാഹനങ്ങളുടെഅകമ്പടിയും വീട്ടിൽനിന്നു ഓഫീസിലേക്കുപോകാൻ ഹെലികോപ്ടറും വേണമെന്നുള്ള അവസ്ഥയിൽ ഹരിതഗൃഹവാതക പ്രസരണവർദ്ധനവുണ്ടാവുകയില്ല   എന്നതിനു നു ഉറപ്പു നൽകുമോ? ഭൂമിയിലെസ്ഥിതി ഇതാണെണെങ്കിൽ വ്യോമഗതാഗതത്തിൽ ഉണ്ടായ    അതിഭീമമായവർദ്ധനവ്ശൂ ന്യാകാശഉപഗ്രഹവിക്ഷേപണം പര്യവേഷണം എന്നിവയിലുണ്ടാവുന്ന വമ്പൻവർദ്ധനവ് അതിനു വേണ്ടിവരുന്ന ഇന്ധനവിനിയോഗം അന്തരീക്ഷതാപനത്തിനു കാരണമാവുകയില്ലെന്നുറപ്പുണ്ടോ? അപ്പോഴൊന്നുമുണ്ടാകാത്ത രൂക്ഷമായ  അന്തരീക്ഷ താപനം നിശ്ശബ്ദ താഴ്വരയിൽ അല്ലെങ്കിൽ അതിരപ്പള്ളിയിൽ ഒരു ജലവൈദ്യുത   പദ്ധതി നിർമ്മിച്ചാൽ ഉണ്ടാവുമോ ?.അന്തരീക്ഷമലിനീകരണം ഏറ്റവും കുറഞ്ഞ ജലവൈദ്യുതോർജ്ജത്തിനു  തടയിടുമ്പോൾ രാജ്യപുരോഗതിക്കടിസ്ഥാനമായ ഊർജ്ജ സമ്പത്തിന്റെ നിർമ്മാണത്തിനു തടയിടുകയും   ജലവൈദ്യുതോർജ്ജത്തിൽ മുളയ്ക്കാത്ത   അന്തരീക്ഷമാലിന്യത്തിന്റെ ഉപഭോക്താക്കളായിനാം മാറുകയും ചെയ്തിരിക്കുന്നു. ഹോളോസെനിക് യുഗത്തിന്റെ   മരണം ആസന്നമാവുന്നതിനും   anthropogenic- കാലാവസ്ഥയുടെഭയാനകതയിൽ നാം വീണു കൊണ്ടിരിക്കുന്നതിനും കാരണം ആഗോള അന്തരീക്ഷ താപനക്കുതിച്ചു ചാട്ട മാണെന്നുവിലപിക്കുന്നവർ   താപനവിരുദ്ധചാരിത്രശുദ്ധി അവികസിത — അർദ്ധവികസിത രാജ്യങ്ങൾ ക്കുമാത്രം ബാധകമാവുന്നതെന്തു കൊണ്ടെന്നു  വിശദീകരിക്കേണ്ടതുണ്ട് . ലോക പരിസ്ഥിതി ദിനത്തിൽ ഒരു   ദിവസം എല്ലാഓട്ടോമൊബൈൽ  വാഹനങ്ങളും വിമാനങ്ങളും കപ്പലുകളും നിശ്ചലമാക്കുന്നതുകൊണ്ടു   കിട്ടുന്നഗുണം അന്തരീക്ഷ താപനത്തിനെതിരെ  അവിടെയും ഇവിടെയും ഒരുതൈ നടുമ്പോൾ ലഭിക്കുമോ ? വേൾഡ് വൈൽഡ് ലൈഫ്  നെപ്പോലെയുള്ള സംഘടനകൾ വഴി കോടിക്കണക്കിന് ഡോളർവിവിധരാജ്യങ്ങളിലേക്കൊഴുക്കി ഉൽപ്പാദനത്തിന് തടയിടുന്നവികസിത മുതലാളിത്തം തന്നെയാണ് അന്തരീക്ഷതാപനത്തിനാധാരമായ ഇന്ധനവ്യവഹാരവ്യവസായങ്ങളും   നടത്തുന്നത് എങ്കിൽപ്പോലും പരിസ്ഥിതിപ്പേടിയിൽ തുടങ്ങി ആന്ത്രോപജീനിക്   കാലാവസ്ഥാഭീകരതയിൽ ചെന്നെത്തിനിൽക്കുന്ന പരിസ്ഥിതിവാദത്തെ  ശുദ്ധ ചൂഷണത്തട്ടിപ്പ് മാത്രമായി കുറച്ചു കാണാനാവില്ല. അതിൽ  ശാസ്ത്രീയതയുടെ ചില അകംപുറങ്ങളുണ്ട് .ഒന്നുമാത്രമേ ഇവിടെ പറഞ്ഞുവയ്ക്കുന്നുള്ളൂ. ഭൂതലത്തിൽ ബഹു ശതം ജീവികൾക്കു ഹോളോസെനിക്യു ഗത്തിൽ  വംശ നാശമുണ്ടായിട്ടുണ്ട്. അത് അവയുടെ  ആവാസവ്യവസ്ഥ പലകാരണങ്ങളാൽ  പ്രതികൂലമായിത്തീർന്നതു കൊണ്ടാണ്. ദിനോസറിന്റെ സമ്പൂർണ്ണ  വംശനാശത്തിനോ സിംഹവാലൻകുരങ്ങന്റെ ഭാഗികനാശത്തിനോ കാരണക്കാരൻ   മനുഷ്യനാണ് എന്നുപറയാൻ വേണ്ട ബുദ്ധിഭ്രമം വിറ്റഴിക്കുക ബുദ്ധിമുട്ടാണ് . അത് പോലെ ഇന്ന് നാം ഇന്റർ ഗ്ലേഷ്യൽ യുഗ ഘട്ടത്തിലെ ഹോളോസെനിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഭൗമ  വിലയ കാലാവസ്ഥാവ്യവസ്ഥയിൽ എത്തിപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ മനുഷ്യനുയാതൊരുപങ്കാളിത്തവും ഇല്ല .ഇനി നാളെ  ഭൂമിവീണ്ടും ഉപ്പുകടലോ തിളയ്ക്കുന്ന പർവ്വതങ്ങളോ   ആയി മാറിമറിയുമെങ്കിൽ അതിനു മനുഷ്യന്റെ ഇടപെടൽ നേരിയതോതിൽ എങ്കിലും കാരണമാവുമെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാൽപ്പോലും   ഇതുവരെയുള്ള യുഗപരിണിതികൾക്കും കാലാവസ്ഥാ ഭഞ്ജനങ്ങൾ ക്കുമൊക്കെ  കാരണമാവുന്നത് ഭൗമ -ഭൗമാന്തരവ്യവസ്ഥയും ഭൗമ ബാഹ്യ പ്രകൃതിയുമാണെന്നിരിക്കെ  അവിടൊന്നും ചികഞ്ഞു നോക്കി മനുഷ്യന്റെ ഇടപെടൽ എന്ന പാപം സ്ഥിരീകരിക്കാനാവില്ല .ഇനി നാളെയുമെന്തെന്നറിഞ്ഞില്ല എന്ന്  കവി പറഞ്ഞതിനുഅത്രയും അർത്ഥ ദൈർഘ്യമുണ്ട് ;  എന്തായാലും അണ്ണാൻ  കുഞ്ഞിനും തൽസ്ഥിതി   നിലനിർത്തുന്നതിൽ അതിന്റേതായപങ്കുങ്കുണ്ട് ; അത് നിർ വഹിക്കുകയുംവേണം. ഇത് മനുഷ്യാതീത വിധിവാദമല്ല  .അന ന്തമജ്ഞാതമവർണ്ണനീയമാണ് ഈ ഭൂഗോളം  തിരിയുന്നമാർഗ്ഗമെങ്കിലുംഇവിടെ ഞാനുള്ളിടത്തോളം എന്റെനിർമ്മിതികളുണ്ടാവും എന്നതു നരവംശത്തിന്റെ അസ്തിത്വസാരമാണ് . പക്ഷെ മനുഷ്യന്റെ പാപമാണ് ഭൂമി പിളരുന്നതിനു കാണണം എന്നുപ്രചരിപ്പിക്കുന്ന പെന്തക്കോസ്ത് പരിസ്ഥിതി മിഷന്റെ  ചൊൽപ്പടിക്ക് ,  അനുവദിച്ചുതന്ന ചെരിപ്പിനൊത്തു കാലു ചെത്തിയെടുക്കാൻ പറയരുത് . പരിസ്ഥിതിയെന്നു കേൾക്കുമ്പോൾ ഇതാണ് പ്രോക്രസ്റ്റസ്സിന്റെ കട്ടിൽ എന്ന് ഭാവികാലം പറയരുത് .നമ്മൾ കുടനിർമ്മാണം നടത്തുന്നത് കൊണ്ടാണ് ഭൂമിയിൽ മഴയും വെയിലുമുണ്ടാവുന്നതു എന്നു വാശിപിടിച്ചു കരയരുത് . എന്തെന്നാൽ നിങ്ങൾ പരിസ്ഥിവാദത്തിനാധാരമായി ഉപയോഗിക്കുന്ന എക്കോളജി യുടെയും   എൻവയോൺമെന്റൽ സയൻസിന്റേയും ശരീരങ്ങൾ   സുപരീക്ഷിതങ്ങൾ അല്ലെങ്കിലും അവ പരിശോധനാർഹങ്ങളാണ് . അതുകൊണ്ടു എക്കോളജി, എൻവയോൺമെന്റൽ സയൻസ്, ആവാസവും അധിവാസവും, ആന്ത്രോപോസെൻട്രിസം,ബയോസെൻ ട്രിസം അധിവാസ സാമ്പത്തിക ആവാസ വ്യവസ്ഥ എന്നിവയെക്കുറിച്ചുള്ളസംക്ഷിപ്തമായ ഒരു ചർച്ചകൂടി  ആവശ്യമായി വരുന്നു.

എന്താണ് എക്കോളജി ?എന്താണ് എൻവയോൺമെന്റൽ സയൻസ് ?

Environmental Science Defined

Environmental science is an interdisciplinary field that focuses on humans’ impact on the environment. It includes the studies of biology, geology, meteorology, chemistry, physics, and ecology. Environmental science seeks to protect both human beings and the environment from negative factors such as climate change and pollution.

Ecology Defined

Ecology is the specific study of the relationships between living organisms: humans and animals, animals and plants, plants and organisms. It seeks to understand how ecosystems develop, how humans can have a negative impact on those ecosystems, and how to minimize that impact.

മുകളിൽകൊടുത്തിരിക്കുന്ന രണ്ടുശാസ്ത്രത്തിനുംകൂടി ഒരു പേര് തന്നെമതിയാവില്ലേ ? എങ്കിലും ശാസ്ത്ര പാഠ ഇരട്ടകളാവുമ്പോൾ സർവകലാശാലകളിൽ തസ്തികകൾ ഇരട്ടിക്കുമെന്നൊരു ഗുണമുണ്ട് .എൻവയോൺമെന്റൽ   സ്റ്റഡീസിന്റെ നിർവചനം നോക്കൂ .എൻവയോൺമെന്റ്  എന്താണ് എന്നാണ്   എൻവയോൺമെന്റിനെ സംബന്ധിക്കുന്ന ശാസ്ത്രം ആദ്യം നിർവചിക്കേണ്ടത് .അത് എന്തല്ല എന്നോ എന്താണു എന്നോ  ഈ ശാസ്ത്രം പറയുന്നില്ല .നേതി നേതി എന്നുപോലുംപറയുന്നില്ല ;  അത് എന്താണ് എന്നതിനെ സംബന്ധിച്ച് പടിഞ്ഞാറൻ നാടുകളിലെ   ദൈവം   മുൻകൂർ തീരുമാനമായതുകൊണ്ടു അതും ഒരു ഏദൻതോട്ടമാണ് .മനുഷ്യന്റെ പ്രവർത്തനം അതിൽ പതിപ്പിക്കുന്ന ബലമുദ്രകളെക്കുറിച്ചുള്ള  കുറെ കടുപ്പിച്ചു പറഞ്ഞാൽ ഗുണകരമോ അല്ലാത്തതോ ആയ വിമർദ്ദങ്ങളെക്കുറിച്ചുള്ള ആഘാതങ്ങളെക്കുറിച്ചുള്ള   പഠനമാണ് എൻവയോൺമെന്റൽ ശാസ്ത്രം;ബഹുശാസ്ത്രവിഷയാന്തര പഠനമത്രെ അത്. രണ്ടാം വാക്യത്തിലെത്തുമ്പോൾ എൻ വയോണ്മെന്റും   മനുഷ്യനും  രണ്ടാണ്എന്ന് വ്യക്തമാവുന്നു . തുറന്നു പറയുന്നില്ല എങ്കിലും അത് മനുഷ്യനെ നേർവഴിക്കുനടത്തി അവനെയും/അവളെയും എന്നപോലെ എൻ വയോണ്മെന്റിനെയും രക്ഷിക്കാനുള്ളപുറപ്പാടാവുന്നു ;  അത് ഒരു സദാചാര ശാസ്ത്രമാവുന്നു .അത് മനുഷ്യ ജീവികളെയും എൻവയോണ്മെന്റിനെയും കാലാവസ്ഥാവ്യതിയാനം പൊലൂഷൻ എന്നിങ്ങനെയുള്ള പ്രകൃതങ്ങളിൽ  നിന്നുരക്ഷിക്കാൻ ഉദ്യമിക്കുന്നു.

ഹിമയുഗത്തിൽ തന്നെ ഹോളോസെനിക് യുഗം വരെയുള്ള കാലാവസ്ഥാരൂപീകരണത്തിൽ മനുഷ്യനുയാതൊരു പങ്കുമില്ലെന്നത് കൊണ്ട് മനുഷ്യനാണ് ഇനി   നാളെ വരാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്കും ഇന്നുണ്ടായിരിക്കുന്ന   കാലാവസ്ഥാവ്യതിയാനങ്ങൾക്കും കാരണം എന്ന് എൻ വയോണ്മെന്റ് സയൻസ്   പറയുന്നുണ്ടോ എന്നറിയില്ല. പ്രീകംബ്രിയൻ യുഗങ്ങൾ തൊട്ടു ഇന്റർ ഗ്ലേഷ്യൽ യുഗങ്ങൾ വരെയുള്ള കാല പരിണതികളിൽ  സംഭവിച്ചിട്ടുള്ള കാലാവസ്ഥാഭ്രംശങ്ങളുടെ കമ്പനങ്ങൾക്കും വ്യതിഭ്രമങ്ങൾക്കും   ഇന്നുനാം കാണുന്ന കാലാവസ്ഥാവ്യതിയാനങ്ങളുടെ മാർദ്ദവമാണുണ്ടായിരുന്നത്  എന്ന് പ്രവചിക്കാനാവില്ല. ആകാശത്തു സംഭവിക്കുന്ന മേഘവിസ്ഫോടനങ്ങളും  വെസ്സൂവിയസും    കനേഡിയൻ കാട്ടു തീയുമൊക്കെ പുറത്തേക്കു തള്ളുന്ന പുകപ്പരപ്പുകളും  സുനാമികളുമൊക്കെ ഭൗമ വിലയവ്യവസ്ഥയെത്തന്നെ തന്നെ തകിടം മറിച്ചെന്നിരിക്കും;ഭൗമ സർവ്വനാശങ്ങളെ പ്രതിരോധിക്കാനുള്ള ഡിസാസ്റ്റർ ഡിഫെൻസ് ഫണ്ട് ,വക മാറ്റിചെലവഴിച്ചതു   കൊണ്ടോ ന്യൂക്ളീയാർ  സ്ഫോടന  പരീക്ഷണങ്ങൾ നടത്തിയത് കൊണ്ടോ,ഹിരോഷിമ ആവർത്തിച്ചത് കൊണ്ടോ  മനുഷ്യൻ ഭൗമ വിലയ വ്യവസ്ഥയിലും കാലാവസ്ഥയിലുമുണ്ടാക്കുന്ന വ്യതിയാനങ്ങൾ  അപായകരങ്ങളാണ്എന്നതിനാൽ അവ ഒഴിവാക്കപ്പെടണമെന്നതിൽ തർക്കമില്ല; മനുഷ്യനെയും എൻ വയോണ്മെന്റിനെയും   രക്ഷിക്കുവാൻ ഈ നിഷേധാത്മക പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുക  എന്നതാണ് ലോകമാസകലം യുദ്ധവും ടെററിസവും വിതയ്ക്കുന്ന ലോകരക്ഷകർ ആദ്യം ചെയ്യേണ്ടത് .ഇതിനർത്ഥം ഇനി നാളെ ഉണ്ടാകുമെന്നു ആശങ്കപ്പെടുന്ന  കാലാവസ്ഥാവിസ്ഫോടനത്തിനു മനുഷ്യൻ മാത്രമായിരിക്കും  ഉത്തരവാദി എന്നല്ല.ഭൗമാന്തർഗർഭങ്ങളിൽനിന്നെന്ന പോലെ  ഭൗമ ബാഹ്യ ഘടകങ്ങളിൽ നിന്നുമായിരിക്കും ആ ഭീമവ്യതിയാനങ്ങൾ ഇടിഞ്ഞിറങ്ങുന്നതു എന്നാണ് പ്രീകംബ്രിയൻ യുഗങ്ങൾ മുതലിന്നിതു വരെയുള്ള  ഭൗമ ഘടനാശാസ്ത്രം -geology-  നമ്മെ പഠിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *