ചരിത്രകാരനായ കെ. എൻ. പണിക്കർ

Image Not Found

ചരിത്രകാരനായ കെ.എൻ പണിക്കർ ആദർശനിഷ്ഠയുള്ള അധ്യാപകനായിരുന്നു. അദ്ദേഹം കേരളം ഹയർ എഡ്യൂക്കേഷൻ കൌൺസിൽ ഭാരവാഹിയായിരിക്കെ പുറത്തിറക്കിയ വിദ്യാഭ്യാസ രേഖ ഇന്ത്യൻ വിദ്യാഭ്യാസ പരിസരത്തെയോ കേരളത്തിലെ ഉന്നത വിദ്യാരംഗത്തെ പ്രതിസന്ധിയെയോ പരിഗണിക്കാത്ത വൈദേശിക കോളോണിയൽ വിദ്യാഭ്യാസ മാർക്കെറ്റിങ് വിദഗ്ധർ തയ്യാറാക്കിയ വിദ്യാഭ്യാസ താരിപ്പിന്റെ കോപ്പി പേസ്റ്റ് പതിപ്പായിരുന്നു. മോഡി ഗവണ്മെന്റിന്റെ വിദ്യാഭ്യാസ വ്യാപാര കശാപ്പു തന്ത്രത്തിൻ്റെ പ്രച്ഛന്നം മാത്രമായിരുന്നു സംഘ്പരിവാരവൽക്കരണ കുതന്ത്രങ്ങൾ എന്ന് മനസ്സിലാക്കാനും ഒരു രാജ്യത്തിന്റെ ചരിത്രത്തെയും അതിന്റെ പൊതുമേഖലാ ഉല്പാദനസ്ഥലത്തെയും വിറ്റു   കാശാക്കി ജനങ്ങളെ ക്ഷേമപദ്ധതികൾ ഭക്ഷിച്ചു കഴിയുന്ന ചരിത്രവും സ്ഥലവും കാലവുമില്ലാത്ത ഒരു ഓർമ്മ മാത്രമായി ഇന്ത്യയെ പരിവർത്തിപ്പിക്കാനുമുള്ള അജണ്ടയായിരുന്നു കോപ്പി പേസ്റ്റ് രേഖയിൽ ഉണ്ടായിരുന്നത് എന്ന് ശുദ്ധ ഹൃദയനായ പണിക്കർ മനസ്സിലാക്കാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു കോപ്പി – പേസ്റ്റ് അത്യാഹിതം സംഭവിച്ചതു എന്നു വിശ്വസിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. മരണം വാഴ്ത്തുപാട്ടുകളിലൂടെ ആരെയും ഉയിർപ്പിക്കുന്നില്ല. മരിച്ചുപോയവരുടെ തെറ്റുകളെ വിമർശനപരമായി പരിശോധിച്ചു കൊണ്ടു വേണം നാം അവയുടെ അപരാധങ്ങളോട് കരുണ കാട്ടേണ്ടത്.

പണിക്കാർ വിശ്രുത ചരിത്ര കാരനായിരുന്നു. സാർവദേശീയരംഗത്തു തീവ്രമായി പുഷ്ടിപ്രാപിച്ച മതരാഷ്ട്രീയ പാതകങ്ങളിലൊന്നായിരുന്നു ബാബ്റിമസ്ജിദിൽ നിന്നാരംഭിച്ച നരഹത്യാസംരംഭം എന്ന് പറയാൻ ഇന്ത്യയ്ക്ക്ഒരു ചരിത്രകാരൻറെ ആവശ്യമില്ല. പക്ഷെ  കേരളത്തിലുണ്ടായ ഖിലാഫ്ത്ത്   ലഹളയിൽ ഗാന്ധിക്കു വ്യക്തമായ പങ്കുണ്ടായിരുന്നു എന്നതുകൊണ്ട് അത് മത ലഹള അല്ല കർഷക ത്തൊഴിലാളി വർഗ്ഗ സമര മായിരുന്നുവെന്ന തീസിസ് ഭയാനകമാണ്, ഖിലാഫത്ത് എന്ന മതലഹളയുടെ ഓണത്തിനിടയിൽ നടന്ന പുട്ടുകച്ചവടമായിരുന്നുവത്രെ കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി വർഗ്ഗ സമരം.

ഇന്ത്യയിലെ ഖിലാഫത്ത് പ്രക്ഷോഭത്തെയും അതിന്റെ ഒരു പാതകം മാത്രമായ മലബാർ ലഹളയെയും വ്യാഖ്യാനിക്കുന്നതിനു മുൻപു ഖിലാഫത്തിനെ അതിന്റെ സാർവ ദേശീയ പൂർണ്ണതയിൽ കാണുക എന്നത് ഒരു ചരിത്രമര്യാദയാണ്. തുർക്കിയിൽ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലോക മാസകല മുള്ള ഇസ്ലാമിന്റെ ദൈവിക സിംഹാസനം എന്ന് മുസ്ലിം യാഥാസ്ഥിതികർ അവകാശപ്പെട്ടിരുന്ന     ഖലീഫയുടെ മതാധികാര സിംഹാസനം വീണു. തുർക്കിയിൽ ജനാധിപത്യവാദികൾ ജനകീയ പാർലമെന്റിനു വേണ്ടി പ്രക്ഷോഭമാരംഭിച്ചപ്പോൾ ഖലീലീഫ പക്ഷപാതികൾ ലോകമാസകലമുള്ള മുസ്ലിങ്ങളോട് ഖലീഫയുടെ സിംഹാസനംതകർത്ത ബ്രിട്ടീഷുകാർക്കെതിരെ പടക്കിറങ്ങു ന്നതിനു  ആഹ്വാനം ചെയ്തു. എന്നാൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് അതിനു കാര്യമായ പ്രതികരണമുണ്ടായില്ല. വിചിത്രമെന്നു പറയട്ടെ, ഇന്ത്യയിൽ തങ്ങൾക്കെതിരെ ഒരു കലാപമുണ്ടാക്കാൻ ഇസ്ലാമിക തീവ്രവാദികൾ തയ്യാറായാൽ അന്നു കോൺഗ്രസിന്റെയും ലീഗിന്റെയും ഹോംറൂൾ ലീഗിന്റെയും ഉന്നത നേതൃ സ്ഥാനത്തു വമ്പിച്ച സ്വീകാര്യതയുണ്ടായിരുന്ന ജിന്നയെ തകർക്കാൻ അതിലൊരു വഴിയുണ്ടെന്നു ബ്രിട്ടീഷുകാർ മനസ്സിലാക്കി; ഇന്ത്യയിൽ ഗോവധനിരോധന പ്രധാനത്തിന്റെ അദ്ധ്യക്ഷനും ഒന്നാം ലോക മഹായുദ്ധമുൾപ്പടെ പല ബ്രിട്ടീഷ്‌ മഹായുദ്ധങ്ങളിലും ബ്രിട്ടീഷുകാരെ വിവിധ രൂപങ്ങളിൽ സേവിച്ചതിനു മെഡലുകൾ നേടിയിട്ടുള്ള പ്രതിഭാശാലിയുമായ മഹാത്മാ ഗാന്ധി ഇതിനകം ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു പ്രമാണിയായ കഴിഞ്ഞിരുന്നു. സർവ്വമതസാരസംഗ്രഹിയായ മഹാത്മാവിനെ ഉപയോഗിച്ച് ഖിലാഫത്ത് വിരുദ്ധനായ ജിന്നയ്‌ക്കെതിരെ ഒരു കളി കളിച്ചാൽ ബ്രിട്ടീഷുകാർക്ക് കുറെ വെടിയുണ്ടകൾ നഷ്ടമാവുമെങ്കിലും ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിൽ അത് ഗുണപരമായ കുതിച്ചു ചാട്ടമാവും എന്ന് അവർ കരുതി. എന്ന് മാത്രവുമല്ല ഖിലാഫത്തു വിരുദ്ധതയുടെ പേരിൽ സമര നയതന്ത്രശാലിയും ആത്മാഭിമാനിയുമായ ജിന്നയെ കോൺഗ്രെസ്സുകാരും ലീഗ്കാരുംചേർന്നു ഇന്ത്യയിൽ നിന്ന് തല്ലിയോടിക്കുകയും ചെയ്യുമെന്ന് ബ്രിട്ടീഷുകാർക്കുറപ്പായിരുന്നു. അസാധാരണമായ മതനിരപേക്ഷ രാഷ്ട്രീയ ഭാവനയുള്ള ജിന്ന നേതൃ ഭാഗത്തുള്ളപ്പോൾ രാഷ്ട്രീയത്തെ മതത്തിൽ തിളപ്പിച്ചെടുക്കുന്ന തന്ത്രം അതി ദുഷ്കരമാവുമെന്നു ബ്രിട്ടീഷുകാർ മനസ്സിലാക്കിയിരുന്നു. ഫലത്തിൽ നാഷണൽ കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെത്തന്നെ സ്വാതന്ത്ര്യം എന്ന അജണ്ടയിൽ ഒന്നിപ്പിക്കാൻ ഗോഖലെ നടത്തിയ പരിശ്രമങ്ങൾക്ക് വിജയം കണ്ടെത്താൻ കഴിഞ്ഞത്‌ ജിന്നയുടെ നയവൈഭവത്തിലൂടെയാണ് എന്നുവ്യക്തമായ സന്ദർഭത്തിൽ ആണ് ഖിലാഫത്ത് വരുന്നത്. ഇന്ത്യയിലെ ഖിലാഫത്തു ബ്രിട്ടീഷുകാർക്കെതിരേ എന്നുള്ള വ്യജേന ബ്രിട്ടീഷ്‌കാർ മുസ്ലീം മതമൗലികവാദികളെയും മതത്തിന്റെ ഭാഷയിൽ മാത്രം രാഷ്ട്രീയം പറയാൻ ശേഷിയുള്ള മഹാത്മാവിനെയും ഒന്നിപ്പിച്ചു നടത്തിയ രക്തപങ്കിലമായ നാടകമായിരുന്നു. അത് എപ്പോൾ നിർത്തണമെന്ന് അത് ആസൂത്രണം ചെയ്ത ബ്രിട്ടീഷുകാർക്കുനിശ്‌ചയമുണ്ടായിരുന്നു. അതു ചൗരിചൗരായിലവസാനിക്കുകയും പ്രക്ഷോഭത്തെ വഞ്ചിച്ചതിന്റെ ഭാരം മഹാത്മാവിന്റെ തലയിൽ കയറ്റിവയ്ക്കുകയും ചെയ്തു. ജീവൻ നഷ്ടപെട്ടത് ഇന്ത്യാക്കാരുടേതു എന്നതിനേക്കാൾ പ്രധാനം ഖിലാഫത്തു ഇന്ത്യയിലും സാർവ്വ ദേശീയതലത്തിലും ഇന്ത്യയിൽ തുടർച്ചയായ മത ലഹളകളുണ്ടായി എന്നതാണ്. ഇന്ത്യൻ വിഭജനത്തിനു വഴി തെളിയിച്ച മതലഹളകളുടെ  തുടക്കം ഖിലാഫത്തു മത ലഹളകളായിരുന്നുവെന്നാണ് ഡോക്ടർ അംബേദ്‌കർ പറയുന്നത്. മലബാറിലെ ചില മതപ്രമാണിമാരുടെ ഹുങ്കിന് വശംവദരായി കുറെ അടിസ്ഥാന വർഗ്ഗക്കാർ വാഗണിലും അല്ലാതെയും കൊല്ലപ്പെട്ടു എന്നതിൽ കവിഞ്ഞു വാരിയംപുറത്തിന്റെ ഇസ്ലാമിക സാമ്രാജ്യ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒരു തൊഴിലാളിവർഗ്ഗ ഉള്ളടക്കവുമില്ല മുഹമ്മദ് അലി ജിന്നയെ ലീഗ് സമ്മേളനത്തിൽ നിന്നും കൊണ്ഗ്രെസ്സ് സമ്മേളനത്തിൽ അനധികൃതമായി ആളെക്കയറ്റിയും കൂകി ഇറക്കിവിട്ടുവെന്നതാണ് പുതിയ മത ലഹളകൾക്കു തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നതാണ് ഇതുകൊണ്ടു ബ്രിട്ടീഷുകാർക്കുണ്ടായ സൗഭാഗ്യം.

ഇന്ത്യയിലാദ്യമായി നടന്ന ബ്രിട്ടീഷ്‌ വിരുദ്ധ-നാടുവാഴിത്ത വിരുദ്ധ (anti foreign colonial and antidomestic colonial) ജനകീയയുദ്ധം 1718 – 1809 – അഞ്ചുതെങ്ങു യുദ്ധങ്ങൾ, മരണം സംഭവിക്കുംവരെയും ഇന്ത്യയിലെ ഏറ്റവും ബഹുമാന്യനായ ചരിത്രകാരന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇത് ഒരു വ്യക്തിയുടെയും പരാധീനത അല്ല ചരിത്രമെന്താണെന്ന് തിരിച്ചറിയുന്ന ജനതയായി നാം ഇനിയും വികാസം പ്രാപിച്ചിട്ടില്ല എന്നതാണ് നേര്.

Leave a Reply

Your email address will not be published. Required fields are marked *