എഡിറ്റർ : എസ്. സുധീഷ്
അടൂർ ഗോപാലകൃഷ്ണൻ എന്ന യുഗപുരുഷൻ
പൂനയിലൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായത് നല്ലൊരുകാര്യമാണ്. സിനിമ ഒരു ഇൻഡസ്ടറി ആയതു കൊണ്ടുപ്രത്യേകിച്ചും, സിനിമയെപ്പോലെ നാടകവും ഒരു കൂട്ടായ്മയാണ് .കല കൂട്ടായ്മയായിത്തീരുമ്പോൾ ഉണ്ടാവുന്ന നന്മനിറഞ്ഞ അത്യാഹിതങ്ങളാണ് ഇത്തരം അഭ്യസനകേന്ദ്രങ്ങൾ .ഇത്തരം ബല്യ ബല്യ കൊമ്പനാനകൾ ജവാഹർലാൽ യൂണിവേഴ്സിയിയെ പോലെത്തന്നെ വെറും കുയ്യാനകളാണെന്നു മനസ്സിലാക്കാൻ അധികകാലം വേണ്ടിവന്നില്ല ; . നാടകത്തെപ്പറ്റിപറയുമ്പോൾ മലയാളത്തിലുണ്ടായി വന്നിട്ടുള്ള സെക്യൂലർ നാടകത്തിന്റെ പ്രകാശ കാണ്ഡമാണ് വി. സാംബശിവന്റെ മോണോ ഡ്രാമ എന്ന് പറയേണ്ടിവരും. കഥകളി, കൂത്ത്, കൂടിയാട്ടം , ഹരികഥ തുടങ്ങിയ പല നഷ്ടകഷ്ട ദുരിതങ്ങളുമനുഭവിച്ചു ശീലിച്ചമലയാളി ഏറ്റവുമൊടുവിൽ മാണി മാധവചാക്യാരെ പ്പോലും മലയാളിയുടെ കലാസ്വാദനമെന്ന അതിരുകളില്ലാത്ത ആത്മവഞ്ചനയ്ക്ക്ഉപകരിക്കുന്ന ഉപാധിയാക്കിമാറ്റുമുമ്പോഴാണ് മലയാളത്തിലെന്നല്ല ലോകത്തിലെവിടെയുമില്ലാത്ത സെക്യൂലർ മോണോഡ്രാമയുടെ അവതാരകനായി മലയാളിയുടെ നാട്ടുജീവിതത്തിന്റെരക്തധമനികളെസംബശിവൻ ആഴത്തിൽ സ്പർശിച്ചത് . സാംബശിവന് മുന്നേയും പിന്നെയും ചലിച്ച ഏകാംഗ നാടകപ്രസ്ഥാനമാകെത്തന്നെ അതിന്റെ എല്ലാകുറ്റങ്ങളോടും കുറവുകളോടും മലയാളനാടകവേദിയെഅർത്ഥ സമ്പന്നമാക്കി.ഒരുഅക്കാഡമിക് വരേണ്യകൂട്ടു പ്രവർത്തനവും ഈ ഏകാംഗനാടകത്തെപ്പോലെമലയാളിയുടെഅറിവിന്റെഭാഗമായി തീർന്നിട്ടില്ല .സെക്യൂലറിടതുപക്ഷ നാഗരികതകേരളത്തിൽചീഞ്ഞു തുടങ്ങുന്നതോടെ ഈനാടകപ്രസ്ഥാനവും അവസാനിച്ചു . ഇനി -A,I.സങ്കേതങ്ങളുപയോഗിച്ചുള്ള ദൃശ്യകലാ horror നാടകങ്ങളും ചലച്ചിത്രങ്ങളും നമ്മുടെ അവശേഷിക്കുന്ന ജീവനും നക്കിയെടുത്തുകൊണ്ടു പോവുന്നതും കാത്തുനാമിരിക്കുകയാണ്.
അക്കാഡമികൾപഠിതാവിന്റെജീവനെവരട്ടുന്ന സ്ഥാപനങ്ങളാവുക സ്വാഭാവികമാണ് . അതിന്റെവ്യവസ്ഥയോടു സമരംചെയ്തു പുറത്തു വരുന്നവരുടെ സ്വാതന്ത്ര്യത്തിന്റെ അനുഭവങ്ങളിൽ നിന്ന് നല്ല രചനകളുണ്ടായിട്ടുണ്ട്. ജന്മനാവരേണ്യനായിട്ടുകൂടി കൂടി വരേണ്യ സിനിമാപഠനംനടത്തി വരേണ്യസമൂഹത്തിന്റെ ഉച്ചസ്ഥാനമായിത്തീരാൻ ഒരുമനുഷ്യനാഗ്രഹിച്ചാൽ അതിൽ തെറ്റ് പറയാനാവില്ല .അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾസ്വയം വരേണ്യവൽക്കരിച്ചു വരേണ്യവൽക്കരണം ഇരട്ടിപ്പിക്കുന്നതിനുള്ള അവിശ്രാന്തപരിശ്രമ ങ്ങളായിരുന്നു ന്യൂസ് പേപ്പർബോയ്‌മുതൽമലയാളത്തിൽപ്രതിബദ്ധ സിനിമകളുണ്ടായിട്ടുണ്ട് .വെറുമൊരു ഫോട്ടോഗ്രാഫർ മാത്രമായ വിൻസെന്റ് ബഷീറിന്റെ രചനയിൽ നിന്ന് ഹൃദ്യമായ ഒരു സിനിമാനുഭവം മലയാളിക്ക് നൽകിയിട്ടുണ്ട് .അര നാഴിക നേരത്തിൽനിന്നു അസാധാരണമായ ഒരു സിനിമ നിർമ്മിക്കാൻ സേതുമാധവൻ ധൈര്യപ്പെട്ടിട്ടുണ്ട് .ഇരുട്ടിന്റെ ആത്മാവും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയും മലയാളചലച്ചിത്രത്തിൽ സംഭവിച്ചിട്ടുണ്ട്. ഫിലിമിൻസ്റ്റിട്യൂട്ടിൽ അഭ്യസനംനടത്തിയെന്ന ഒരുപാപംചെയ്തിട്ടുകൂടി സി .വി .ബാലകൃഷ്ണന്റെസഹകരണത്തോടെ മറ്റൊരാൾ എന്നൊരു സിനിമരചിക്കൻ ജോർജിനുകഴിഞ്ഞിട്ടുണ്ട്
1970-കളിലാണ് സിനിമയെന്നത്ഒരു കച്ചടാ പരിപാടിയാണ് എന്നധാരണമാറ്റി സിനിമയൊരു വരേണ്യ കല ആണെന്നുമലയാളി ഉറപ്പാക്കിയത് . അതുപിൽക്കാലത്തെ ഒരുമലയാള -ഭയാനുഭവമാക്കിമാറ്റുന്നതിൽ അടൂർ ഗോപാലകൃഷ്ണൻ വഹിച്ച പങ്കു നിസ്തുലമാണ് വരേണ്യത ഒരിക്കൽക്കൂടി സ്വയംവരിക്കുന്ന ,ചലച്ചിത്രകാരന്റെകഠിനപരി ശ്രമത്തിനു സ്വയംവരമെന്നുപേര് നൽകിയത് അന്വർത്ഥമായി.എങ്കിലും ഗോപാലകൃഷ്ണനോടുസഹകരിച്ച ശേഷം ഒരുപാടു കച്ചവട പടങ്ങൾനിർമ്മിച്ച K.P. കുമാരന്റെആദ്യത്തെചിത്രമായ അതിഥി വെയിറ്റിംഗ്‌ഫോർഗോദോവിന്റെ പ്രേരണയായിരുന്നുവെങ്കിലുംഅത്ഇന്നുകാണുമ്പോഴും അതിനു മലയാളത്തിന്റെ ഭാഷാനുഭവമായിത്തീരാൻകഴിയുന്നുണ്ട് vഅതു നമ്മെസ്പർശിക്കുന്നു . അഥിതിക്കുശേഷം കുറേയെറെ കച്ചടകൾ ചെയ്തിട്ട് മാധവിക്കുട്ടിയുടെ രുഗ്മിണിയിലെത്തുമ്പോൾ കുമാരൻ പെണ്ണു എന്നതിന് ഉള്ളുലയ്ക്കുന്നദർശനം നൽകുന്നു .ഇത്രയും ഡിസ്ടർ ബിങ് എന്നുപറയാവുന്ന സ്ത്രീ ചിത്രം മലയാളത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് പറയാനാവില്ല
ഇത്രയും പറഞ്ഞതുആഗോള ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണന്റെ മഹിമ ഇനിയും നാം തിരിച്ചറിഞ്ഞിട്ടില്ല എന്നവസ്തുത വിളംബരം ചെയ്യാനാണ് .നന്മയുള്ള വാർദ്ധക്യത്തിലെത്തിയിട്ടും സിനിക്കൽ ആയ മലയാളികൾ ആമഹാപുരുഷനെ വേണ്ടപോലെ ആദരിക്കുന്നില്ല അദ്ദേഹത്തോടുതർക്കുത്തരം പറയാൻ പെണ്ണുങ്ങൾപോലും ധൈര്യപ്പെടുന്നു .ഇവളാരു ശൂർപ്പണഖയോ എന്നദ്ദേഹംചോദിച്ചില്ല . അടൂർ ഗോപാലകൃഷ്ണൻ ഒരു സംഭവമാണ് …സംഭവാമി യുഗേ യുഗേ എന്ന് ഭഗവാൻപ്രഖ്യാപിക്കുമ്പോൾ ,ഗോപാല കൃഷ്ണനെ മനസ്സിൽക്കണ്ടിരുന്നു അദ്ദേഹത്തിന്ഒരുധർമം നിർ വഹിക്കാനുണ്ടായിരുന്നു .പൂനാ ഫിലിം പഠനശാലയുടെ വലിയകൊമ്പനാന ഒരു കുയ്യാന ആകുന്നുവെന്ന ആശയം സംസ്ഥാപിക്കുവാൻ വേണ്ടിയാണ് അദ്ദേഹം ഭൂമിയിൽ സംഭവിച്ചത് .മേപ്പടി ആശയം സ്ഥിരീകരിക്കുവാൻ വേണ്ടി സാംസ്കാരികമായും രാഷ്ട്രീയമായും ധാതുക്ഷയം സംഭവിച്ച നിരവധിചിത്രങ്ങളദ്ദേഹംനിർമ്മിച്ചു .അതുകാണാനായി ആര്യവംശജരെ സിനിമാശാലകളിൽകൊണ്ടുകെട്ടിയിയിട്ടു ; ഒടുവിൽ ചക്രായുധം പ്രയോഗിക്കുമോഎന്നഭയന്നു സജിചെറിയാൻ എന്നഅദ്‌ഭുത പുരുഷൻ എന്തു കുന്തമോ കുടച്ചക്രമോ ആവട്ടെ ഇയാളെ പെരുന്നയിലെ നായർക്കും കാണിച്ചുകുളങ്ങരയില ഋഷിതുല്യനായ നടേശ ശ്രേഷ്ഠനുമൊപ്പമുയർന്നഒരുതസ്തികയിൽനിയമിച്ചു .അതോടെ പൂനയിലെ ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന അഭിപ്രായം പൊതുസ്വീകാര്യതയാര്ജിച്ചു
എങ്കിലും അയ്യൻ കാളിയും അംബേദ്കറും പൂനാ ഫിലിമിൻസ്റ്റിട്യൂട്ടിൽ പഠിച്ചിട്ടില്ല എന്നസത്യം വരേണ്യ സിനിമാക്കാരന്റെ തൊണ്ടയിൽ തറഞ്ഞ മുള്ളായി നിൽക്കുന്നു .സംവരണനിയമപ്രകാരം നിയമനം ലഭിച്ചിട്ടുള്ള സ്ത്രീകളും പട്ടികജാതിക്കാരുംസർക്കാരോഫീസുകളിൽ പണിയെടുക്കുന്നുണ്ട് .ഗോപാല കൃഷ്ണന്റെ ഇൻസ്റ്റിട്യൂട്ടിൽനിന്നു പരിശീലനംസിദ്ധിച്ചിട്ടല്ല ഗോപാലകൃഷ്ണനോളംബുദ്ധിമാന്ദ്യംസംഭവിച്ചിട്ടില്ലാത്ത അവരൊന്നും ജോലിയിൽ പ്രവേശിച്ചിട്ടുള്ളത് . ഇക്കാലത്തു ചെറുപ്പക്കാരികളും ചെറുപ്പക്കാരുമടങ്ങുന്ന നിരവധിപേർവളരെനന്നായി സിനിമാ രംഗത്തു പ്രവർത്തിക്കുകയും സിനിമ അക്കാഡമിക് ഫോർമലിസമല്ലെന്നും വരട്ടുതത്വനിർബന്ധശാസ്തത്തിന്റെ എലിപ്പുരയല്ലെന്നും സമർത്ഥിച്ചിട്ടുണ്ട് .എത്ര സിനിമ കണ്ടാലും എത്ര പുസ്തകം വായിച്ചാലും സിനിമയുടെ ഭാഷ ഒരാളുടെ സിരാപടലത്തിൽ രൂപപ്പെടണമെന്നില്ല .ധാതുക്ഷയം സംഭവിച്ച ഒരു വരേണ്യ സിരാപടലത്തിന്റെ അനുകരണഭ്രമാത്മകമായ അസ്ക്യത മനുഷ്യനെ സ്പർശിക്കുന്നചലച്ചിത്രമാണ് എന്ന് ബഹുമാനപ്പെട്ട ഗോപാലകൃഷ്ണൻതെറ്റിദ്ധരിക്കരുത് .അക്കാരണത്താൽ താങ്കൾ .. നിലയ്ക്കാത്ത ഒരുഅനുകരണമാണെന്നും എന്നാലൊരു ഭേദപ്പെട്ടചലചിത്രംപോലുംനിർമ്മിക്കാൻ കഴിയാതെ പോയസാധുമനുഷ്യനാണെന്നും സമ്മതിച്ചു തരുന്നു .വല്ല കരയോഗമാപ്പീസിലുംചെന്നുആത്മ മോക്ഷാമന്ത്രം ചൊല്ലിയിരിക്കേണ്ട കാലത്തുപോലുംസിനിമാസിനിമഎന്നുപറഞ്ഞുഅതിനുപിന്നാലെ പായുന്ന താങ്കളുടെ വരേണ്യവർഗ്ഗാധിഷ്ഠിത സ്പിരിറ്റ് അഭിനനന്ദനീയമാണ് .അതിനിടയിൽ” ഇവളാരു? ” എന്ന അശ്ലീലശബ്ദംപുറപ്പെടുവിച്ചതിനുവിവേക ശാലിയാണ് എങ്കിൽ താങ്കൾ സമൂഹത്തോട് മാപ്പു പറയണം…..തനിക്കുവേണ്ടി ന്യായീകരണതൊഴിൽനിർവഹിക്കുവാൻ ബുദ്ധിജീവിപ്പൂങ്കന്മാരുടെ – ഒരു കൊട്ടേഷൻ സംഘത്തെ പുറത്തിറക്കി ജാതിവെറി പുനരുൽപ്പാദിപ്പിക്കാൻ ശ്രമിക്കുന്നയാളിൽനിന്നു പോലും വിവേകശാലിത്വം പ്രതീക്ഷിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട് .കാരണം നിങ്ങൾ ഇപ്പോഴും നിങ്ങളുടെ ആത്മപരാജയ പരമ്പര തിരിച്ചറിയാത്ത, ദയ അർഹിക്കുന്ന ഒരു വൃദ്ധനാണ്.
പസോളിനി എന്നചലച്ചിത്രകാരനെപ്പറ്റി ഗോപാലകൃഷ്ണൻ കേട്ടിട്ടുണ്ടാവും. സിനിമാരംഗത്തെ ഏറ്റവും ധിഷണാശാലിയായ പ്രവർത്തകൻ ആര് എന്ന് ചോദിച്ചാൽ അതിനു മറ്റൊരു ഉത്തരമില്ല; വന്യവും അരാജകവുമായ തീവ്ര ഭാഷണമായിരുന്നു അയാളുടെ ലൈംഗിക ജീവിതം ഒരുമാർക്സിസ്റ്റും നിരീശ്വരവാദിയുമെന്നു അയാൾ സ്വയ വിശേഷിപ്പിച്ചു .ബൊകാഷ്യോ ,ചോസർ , സോഫോക്ളീസ്,മത്തായിയുടെ സുവിശേഷം തുടങ്ങിയുള്ള ചരിത്രാഖ്യാനങ്ങളെ ആസ്പദമാക്കിയാണ് അയാൾ സിനിമകൾ നിർമ്മിച്ചത് .അതിലേറ്റവും ക്ഷുബ്ധവും നഗ്നവുമായാകൃതി സാലോ -ഫാസിസത്തിനെതിരെയുള്ളരാഷ്ട്രീയാഖ്യാനമാണ്
അദ്ദേഹത്തിന്റെകൃതികളെപ്പറ്റിയല്ല ;അദ്ദേഹം നഗരജീവിതത്തിന്റെ അടിത്തട്ടിലെ വേശ്യയുടേയും കൂട്ടിക്കൊടുപ്പുകാരന്റെയും ജീവിതത്തെ മാനുഷികമായ നിർമ്മമതയോടെ എന്നാൽ അന്തരീക്ഷത്തിൽ സംഭൃതമായിരിക്കുന്ന സംഘർഷത്തോടെ ചിത്രീകരിക്കുന്ന ഒരുചലച്ചി ത്രമുണ്ട് അത് ഗോപാല കൃഷ്ണന് സമർപ്പിക്കുന്നു .തൊഴിൽ ആണ്പ്രശ്നം എന്ന് പസോളിനി പറഞ്ഞു .നഗരജീവിതത്തിന്റെകാണാമറയത്തുതൊഴിൽ ഇല്ലാത്തവരും തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ മനുഷ്യരുണ്ട് .പസോളിനി ആവഴികളിലൂടെ നടന്നു അവരുമൊത്തു ജീവിച്ചു ,അവരുടെകുട്ടികളെ പഠിപ്പിച്ചു
അവിടെനിന്നനാണ് ലോകത്തിലേറ്റവും ഉജ്ജ്വലമായ ചലച്ചിത്ര കൃതികൾ ഉണ്ടായി വന്നത് .ദന്ത ഗോപുര വരേണ്യതയിൽ നിന്നല്ല .ദന്ത ഗോപുരത്തിലെ വരേണ്യതയുടെ ദുഷിച്ച രക്തത്തിൽ നിന്നുഒരിക്കലുംകലജനിക്കുന്നില്ല; ഇതുമനസ്സിലാക്കുന്നതിൽ സംഭവിച്ച പരാജയമാണ് ദന്തഗോപുരബുദ്ധിജീവികളുടെ യോഗ്യതാ പത്രം കൊണ്ട് സ്വന്തം പരാധീനതകളുടെനഗ്നതമറയ്ക്കാൻ ഗോപാലകൃഷ്ണനെപ്രേരിപ്പിച്ചത്
പസോളിനി ഒരു രാത്രി തെരുവിൽ വച്ച് കൊല്ലപ്പെട്ടു. ശരീരത്തിൽ ആഴമുള്ളമുറിവുകളുണ്ട് .ഫാസിസത്തെ ഉള്ളു വലിച്ചുകീറും മാതിരിവസ്‌താക്ഷേപംചെയ്ത പസോളിനിയുടെ അന്ത്യം അങ്ങനെയായിരുന്നു ; തെരുവിൽ ഇപ്പോഴുമാരക്തം ഒഴുകുകയാണ്, ഗോപാലകൃഷ്ണാ… .ആ രക്തത്തിൽ, എരിഞ്ഞു കത്തുന്ന സിനിമയുടെജീനുകളുണ്ട്….
.
