ഒരു പുഴയോർമ്മ

കൃഷ്ണ ജനാർദ്ദന

എന്റെ നെഞ്ചകത്തൂടെയായിരുന്നു…
ആ പുഴയൊഴുകിയിരുന്നത്,
നിറയെ മീനുകൾ, ആമകൾ,
പുള്ളിപ്പുളവനും, മാക്രികളും,
താമരകൾ, അതും ചെറുവെള്ളത്താമരകൾ
പടർന്നു പന്തലിച്ച്, പെറ്റ് പെരുകി…
അങ്ങനെ…
ഓളം തല്ലിനിന്നിരുന്നു.
പുഴയുടെയോരം ചേർന്ന്, കുളവാഴകളും…
ഇന്ന് ഞാനൊരു ‘മരുഭൂമിയാണ്’
വിണ്ടു കീറിയ ചാലുകളിലൂടെ…
മണ്ണിൻ്റെ വിയർപ്പുകൾ പോലും
ജലകണികകളായില്ലാതെയങ്ങനെ….
അങ്ങനെ അന്ന്, തളിരിലകൾ തിന്നു മദിച്ച എത്രയോ
ചെറുപ്രാണികൾ പുഴുക്കൾ
തത്തകൾ, മൈനകൾ, കരിയിലക്കിളികൾ
കുരുവിക്കൂട്ടങ്ങൾ…, എന്തൊരു ബഹളമായിരുന്നു.
ആ രാവുകൾക്ക്…
നിലാവുകളിൽ – ഒറ്റയ്ക്ക് പാടിയകലുന്നകിളിയും
എല്ലാം ലവണം വറ്റിയീമണ്ണിലൂടെയായിരുന്നന്ന്
എല്ലാം… എല്ലാം…

Leave a Reply

Your email address will not be published. Required fields are marked *