ആദാമിന്റെ ശാപം

വില്യം ബട്ലർ യേറ്റ്സ്

വില്യം ബട്ലർ യേറ്റ്സ് ക്രിസ്തീയ പൂർവമായ ബലപ്രയോഗ കാലത്തിന്റെ
ആരാധകനാണെന്നു അവകാശപ്പെട്ടിരുന്നു ; കവിതയെ അധിഭൗതികമായ
മാന്ത്രിക സൂത്രങ്ങളും അതിന്റെ സൗര ചാന്ദ്ര ഗണിതങ്ങളുമൊക്കെ
അവതരിപ്പിച്ചു അതി യാഥാർഥ്യത്തിലേക്കും അതി
യാഥാസ്ഥിതികയിലേക്കും സഞ്ചരിപ്പിച്ച കവിയാണ്. ആദാമിന്റെ
ശാപത്തിലെത്തുമ്പോൾ കവി ആധുനികതയുടെ ക്ലാസ്സിസിസ്റ് സങ്കേതങ്ങൾ
അഴിച്ചുമാറ്റുന്നുന്നു . പെണ്ണിന്റെ ജോലി സുന്ദരിയായിരിക്കാൻ
പ്രയത്നിക്കുക, ആചാരാ നുഷ്ഠാനങ്ങൾക്കാ ത്മാവ് നൽകുക
എന്നതൊക്കെയാണ് എന്ന പൂർവാശ്രമസിദ്ധാന്തങ്ങളെ കവി വഴി തിരിച്ചു
വിടുന്നു ; പ്രണയം സൗന്ദര്യഭ്രമമോ ആഭിചാരമോ നിർവേദമോ അല്ല
കാലപരീക്ഷണത്തിന്റെ ശോകമാണ് എന്നറിയുന്നു . പ്രപഞ്ചത്തിന്റെ
ഉല്പത്തി ശാസ്ത്രത്തിൽ നിന്ന് മറ്റൊരു ചാന്ദ്ര ഗണിതം കണ്ടെടുക്കുന്നു
എലിയട്ടിനെ എന്നപോലെ യേറ്റ്സിനെയും ശല്യപ്പെടുത്തിയ
വേർഡ്‌സ്‌വേർതിന്റെ വൃദ്ധനായ കുളയട്ടപിടുത്തക്കാരൻ ഈ
കവിതയെയും അദ്ധ്വാന ത്തിന്റെയും അതിജീവനത്തിന്റെയും
കാഴ്ചകളിലേക്ക് അട്ടിമറിക്കുന്നു;ആദം അദ്ധ്വാനം എന്ന മഹിമയാർന്ന
പ്രതിഭാസത്തിന്റെ നിമിത്തമാവുന്നു

ഒരു വേനല,സ്തമയ
നേരമായ് നാമിരു —
ന്നരികിൽ. നിൻ സൗമ്യയാം
തോഴി,മനോഹരി
കവിതയെപ്പറ്റി നാ
മിരുവരും ചൊന്നേറെ
യതിൽ നിന്നു നമ്മെ നാ
മറിയുന്നു ഗാഢമായ്;

നാം, മണിക്കൂറുകൾ
കൊണ്ടാണൊരു വരി
രൂപമാക്കി –
യെടുക്കുന്നതെങ്കിലും
ഒറ്റ മാത്രയി
ലുൽപ്പന്നമാവുന്ന
ചിത്ത സിദ്ധിയായ്
തോന്നണമല്ലെന്നാൽ

സൂചി തുന്നിക്കിഴിച്ച –
തഴിച്ചതും
വേല വ്യർത്ഥമെന്നാകുലം കാണുക

അസ്ഥി മജ്ജയ്ക്കു
താഴേയ്ക്കിറങ്ങി നീ
വൃദ്ധ നിർദ്ധന
ഗാത്രമതെന്ന പോൽ
പരു പരുത്തോ-
ടുക്കള പ്പടിയുടെ
തറ തിരുമ്മി –
കടും കല്ലുടയ്ക്കുക

മഴ, ചൂടും വെയിൽ
ശിശിരങ്ങൾ ഋതു ഭേദ
ദുരിതമൊക്കെ –
നടന്നുകേറീടുക !

അതിനു മീതെ –
യതേ ക്കാളുമെത്രയോ
കടുതയാർന്ന പ്രയത്ന –
മെന്നറിയുക-;

കവിത – നാദ
മുടൽക്കൂട്ടിൽ നിന്നംഗ
ചലന മുദ്രകളാൽ
തീക്ഷ്ണ മാനവ-
ക്ഷമത , നിർമ്മിച്ചു
ചരിത സംശ്ലേഷണം
അലസ ജന്മങ്ങൾ
നാമെന്നു നിന്ദനം :
ധന വണിക്കുകൾ ,
അധ്യാപകർ,ദൈവ –

പ്രതി പുരുഷർ
പുരോഹിതർ, ലോകർ
ക്കരുമയാംരക്ത
സാക്ഷി പ്രവരർ !

പ്രതി വചിച്ചുട
നവൾ തൻ പ്രിയങ്കരി
സഖി— പതിഞ്ഞ ,
മധുര സ്വരങ്ങളാൽ ,

പര മനേക
ഹൃദയങ്ങളിൽ തീവ്ര
മുറിവ് വീഴ്ത്തു
മതിസൗമ്യ, സുന്ദരി:

കഠിന സാധകം
ചെയ്യണം താരുണ്യ
വതികളാകുവാൻ
പെണ്ണുടലാർന്നോർ
പഠന ശാല
തരില്ലതിൻശിക്ഷണം
സ്വയമറിയും
ജനിതക സിദ്ധി
അതുറപ്പാണു,
ചൊല്ലിഞാൻ, ആദമിൻ
പതന നിമിഷത്തി —
ലുരുൾ പൊട്ടുമാവശ്യം
പരമം അദ്ധ്വാനം
അതിലും മഹിമയാർ
ന്നൊരു പ്രതിഭാസ
മില്ലീ യുലകിതിൽ !

പ്രണയമുത്തിഷ്ഠ
മാചാര ഭിത്തി
ച്ചതുര മുറിയിൽ
സുരക്ഷിതമെന്നു
കരുതിടുന്ന-
നുരാഗികൾ തെറ്റായ്;

പഴയ ചേതോഹരം
കവനങ്ങൾ
ചുരുളു നീർത്തുന്ന
പ്രണയ ജാലങ്ങൾ ;
തപ മെരിയുന്ന
നിശ്വാസവും നേർ
മിഴി ചലനങ്ങളി
ലഭ്യസ്ത നോട്ടം;

അലസ വ്യാപാര-
മാചാരമെല്ലാ –
മതു, മടുപ്പിൻ
ഞരക്കങ്ങൾ മാത്രം!

പ്രണയമെന്ന പേർ
കേട്ടതിൻ നേർക്കു
ഘന നിശ്ശബ്ദരായ്
നാമിരിക്കുന്നു ;

പകൽ വെളിച്ചം
മരിക്കുന്ന,തിന്റെ
ഒടുവിലത്തെ
കനൽ കണ്ടിരിക്കെ-
ഞൊടി,യിലുടയും
പദാർത്ഥ നക്ഷത്ര
ശ്ലഥ ശരീര
പ്പുറന്തോടിലൊന്നായ്
സമയ ജലധിയിൽ
പൊന്തിയും താണും
പകലുകൾ രാത്രി —
വർഷങ്ങളിൽ നീന്തി-
യൊഴുകിയും തേഞ്ഞു
തെളിയുന്നു കാണ്മൂ-
ഹരിത നീല മേഘങ്ങൾ
വിറയ്ക്കു-
ന്നുയരെ വ്യോമ
സ്ഥലങ്ങളിൽ ചന്ദ്രൻ!

ഒരു വിചാര മെനി ക്കുണ്ടു –
ചൊല്ലുവാ
നതി നിഗൂഢം
നിനക്കായി മാത്രം
പഴയൊരുന്നത
മനുരാഗ വീഥി, നിൻ
ഹൃദയ മെത്തിപ്പിടിക്കാൻ
പ്രയാണ മെൻ ,
പൊഴിയുമോർമകൾ
മായുന്നതിൻ ദൃശ്യ –
മതിമനോഹരി
ആയിരുന്നന്നു നീ
അവിടെ യാനന്ദ
വൃദ്ധിയാലെല്ലാം
സുഗമമായ് തോന്നി
യെങ്കിലും, നമ്മൾ
വളരവേ, പരി
ക്ഷീണ ഗാത്രങ്ങൾ;

ഹൃദയ വ്യാസം
ചുരുങ്ങിയ ശൂന്യ-
ക്ഷയിതമാം ചന്ദ്ര
യാന പാത്രം പോൽ

Leave a Reply

Your email address will not be published. Required fields are marked *