
എഡിറ്റർ : എസ്. സുധീഷ്
സമാധാനം തകർക്കുന്ന വിദ്യാദ്യാസവും ദേശീയ വിദ്യാഭ്യാസ നയത്തിലെ ദേശീയതയും

നമ്മൾ ചർച്ചചെയ്യുന്നത് മുതലാളിത്തത്തിനകത്തെ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. മുതലാളിത്തം ഒരു മാറ്റത്തിനും വിധേയമാകാത്ത രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയല്ല. അത് നിരന്തരം മാറുന്നുണ്ട്. സ്വാഭാവികമായും വിദ്യാഭ്യാസവും മാറ്റത്തിന് വിധേയമാക്കപ്പെടും. ദേശീയ വിദ്യാഭ്യാസ നയം-2020, രാഷ്‌ട്രീയ-സാമ്പത്തിക രംഗത്തുണ്ടായ അത്തരമൊരു മാറ്റത്തിൻ്റെ പ്രതികരണമാണ്. നിയോ-ലിബറലിസമാണ് ആ മാറ്റം. കമ്പോളത്താൽ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രവും പൗരനുമാണ് നവ-ലിബറലിസത്തിൻ്റെ മുഖമുദ്ര. അസാധാരണമായ ചലനശേഷിയുള്ള അന്താരാഷ്ട്ര മൂലധനമാണ് നിയോ-ലിബറലിസത്തിൻ്റെ പ്രത്യേകത.…




