എഡിറ്റർ : എസ്. സുധീഷ്
ഉന്മാദിനിയുടെ പ്രണയ ഗീതം

സിൽവിയ പ്ലാത്ത് കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റു പതിക്കുന്നുമൃത്യു ഗർത്തത്തിൽവിശ്വം! കൺപോള തുറക്കുമ്പോൾവിശ്വത്തിൻ പുനർജ്ജന്മം! –ഉണ്മ യെങ്കിലോ, നീയെൻശിരസ്സിൻ വിഭാവമോ? നക്ഷത്രയുഗ്മങ്ങൾതൻനൃത്തലാസ്യങ്ങൾ വർണ്ണ-നീലവും ചുവപ്പുമായ്ചോടുവച്ചദൃശ്യമായ്. അന്ധകാരത്തിൻ-സ്വേച്ഛാവാഴ്ച തന്നതിർത്തികൾനെഞ്ചകം ഞെരിച്ചു കൊണ്ട മറികുതിക്കുന്നു കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റുപതിക്കുന്നുമൃത്യു ഗർത്തത്തിൽ വിശ്വം!(കൺതുറക്കുമ്പോൾ കണ്ടലോകമെൻ വിഭാവമോ) നിന്റെഉന്മത്ത സ്പർശ,മെൻ ഗാത്ര, മഴകായ് നിൻശയ്യയിൽ വീണെന്നതുംനെഞ്ചുടച്ചീടും ചാന്ദ്രമന്മഥ ഗീതങ്ങളാൽചഞ്ചലം ഭ്രമാതുരമാകുമെന്നുയിരിൽ നിൻചുംബനമടർന്നതുംസ്വപ്നമായിരുന്നെന്നോ ?(കൺതുറക്കുമ്പോൾ കണ്ടലോകമെൻ വിഭാവമോ…









